റാസ് മോള്‍- ഒരു കെമിസ്ട്രി ടൂള്‍
>> Tuesday, June 30, 2009
ഐ.ടി എനേബിള്‍ഡ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലിനക്സ് സംബന്ധമായ കെമിസ്ട്രി സോഫ്റ്റ് വെയറാണ് റാസ്മോള്‍. ഇത് താഴെയുള്ള ലിങ്കില്‍ നിന്നും കോപ്പി ചെയ്തെടുക്കാം. ഇത് നമ്മുടെ ഐ.ടി@സ്ക്കൂള്‍ ലിനക്സിന്റെ ഡെസ്ക് ടോപ്പില്‍ കോപ്പി ചെയ്ത് ഇടുക. അതിനു ശേഷം ആ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് GDebi Package installer സെലക്ട് ചെയ്യുക. അപ്പോള്‍ വരുന്ന വിന്റോയില്‍ മുകളില്‍ Install Packages എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇന്‍സ്റ്റലേഷന്‍ അവസാനിക്കുമ്പോള്‍ Application ല്‍ Educationല്‍ RasMol Molecular Graphics Visualisation എന്ന പേരില്‍ ഈ സോഫ്റ്റ് വെയര്‍ കാണാവുന്നതാണ്.
Click Here for Rasmol Software
E-Hand Book for Rasmol (English)
E-Hand Book for Calzium (English)
ഫിസിക്സ് കെ-ടെക് ലാബ് എങ്ങനെ പാഠ്യപദ്ധതിയുമായി ബന്ധപ്പെടുത്താം
നമ്മുടെ സ്ക്കൂളുകളില്‍ മാത്തമാററിക്സ്, കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് ഐ.ടി എനേബിള്‍ഡ് വിദ്യാഭ്യാസത്തിന് ഐ.ടി@സ്ക്കൂള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഈ വിഷയങ്ങളിലുള്ള അദ്ധ്യാപകര്‍ക്ക് നല്‍കുന്ന മൊഡ്യൂളുകളുടെ കോപ്പി താഴെയുള്ള ലിങ്കില്‍ നല്‍കിയിട്ടുണ്ട്. ഇത് വായിച്ചു നോക്കി ഒരു തയ്യാറെടുപ്പോടെ കോഴ്സിന് പോവുകയാണെങ്കില്‍ അത് നമുക്ക് കുറച്ചു കൂടി സഹായകമാകും. എല്ലാ സ്ക്കൂളുകളിലെയും മേല്‍പ്പറഞ്ഞ വിഷയങ്ങളിലെ ഓരോ അദ്ധ്യാപകര്‍ക്കു വീതമാണ് ആദ്യ ഘട്ടത്തില്‍ കോഴ്സ് നല്‍കുന്നത്. അവര്‍ സ്വന്തം സ്ക്കൂളിലെ അതാത് വിഷയങ്ങളിലെ അദ്ധ്യാപകര്‍ക്കു പരിശീലനം നല്‍കണം.
Click here for IT Enabled Education-Modules
Read More | തുടര്‍ന്നു വായിക്കുക