ഒമ്പതാം ക്ലാസിലെ സേ പരീക്ഷാ നിര്‍ദ്ദേശങ്ങള്‍ "Downloads"ല്‍..

Frog Dissection

>> Thursday, July 23, 2009

പ്രിയ അദ്ധ്യാപകരേ,

ബ്ലോഗ് ഗണിതശാസ്ത്രത്തെ ഉദ്ദേശിച്ചു കൊണ്ടാണ് ആരംഭിച്ചതെങ്കിലും വായനക്കാരില്‍ വലിയൊരു ഭാഗവും ഗണിതേതര അദ്ധ്യാപകരാണെന്നുള്ളതാണ് ഞങ്ങളെ ഫിസിക്സും കെമിസ്ട്രിയും അടക്കമുള്ള മറ്റു വിഷയങ്ങളിലെ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചത്. എങ്കിലും അദ്ധ്യാപകരുടെ ഭാഗത്തു നിന്ന് കമന്റുകള്‍ വരാത്തതില്‍ ഞങ്ങള്‍ക്ക് തെല്ലൊരു വിഷമം ഇല്ലാതിരുന്നതുമില്ല. ദിനം പ്രതി ഞങ്ങള്‍ക്കു വരുന്ന പ്രതികരണങ്ങളില്‍ നിന്നും അതിനുള്ള കാരണവും ഞങ്ങള്‍ക്കു മനസ്സിലായി. ബ്ലോഗില്‍ കമന്റു ചെയ്യുന്നതെങ്ങനെയെന്ന് പലര്‍ക്കുമറിയില്ല എന്നതായിരുന്നു ഇതിലെ പ്രധാന തടസ്സം. ഇതിനായി, എങ്ങനെ ബ്ലോഗ് ആരംഭിക്കാം, എങ്ങനെ ബ്ലോഗ് പോസ്റ്റിങ്ങ് നടത്താം എങ്ങനെ ബ്ലോഗില്‍ കമന്റ് ചെയ്യാമെന്നെല്ലാം പരിചയപ്പെടുത്തുന്ന ബ്ലോഗ് സംബന്ധമായ പംക്തികള്‍ ആരംഭിക്കുവാനുള്ള ശ്രമത്തിലാണ്. ഇതിനായി ബ്ലോഗിങ്ങില്‍ ഏറെ നാളത്തെ പരിചയമുള്ള 'ഇക്കാസ്'' നമുക്ക് ബ്ലോഗ് പരിശീലന പാഠങ്ങള്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതു പോലെ വിദ്യാഭ്യാസ സംബന്ധിയായ നിങ്ങളുടെ ഏത് വിഷയത്തിലുള്ള രചനകളും നമുക്ക് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കാവുന്നതേയുള്ളു.

Frog Dissection

കൂടാതെ ബയോളജിക്കാര്‍ക്കു വേണ്ടി ഇതു വരെ ബ്ലോഗില്‍ ഒന്നും ചെയ്തില്ല എന്ന ഒരു പരാതിയോടെ നാസര്‍ അഴിവേലിക്കകത്ത് എന്ന ഒരു അദ്ധ്യാപകന്‍ ഒരു മെയില്‍ അയച്ചിരുന്നു. അതിനോടൊപ്പം Frog Dissection എന്ന പേരില്‍ അദ്ദേഹം അയച്ചു തന്ന ഒരു ഫ്ലാഷ് മൂവി ഫയല്‍ (വിന്റോസില്‍ മാത്രം വര്‍ക്കു ചെയ്യുന്നത്) ഇതോടൊപ്പമുള്ള ലിങ്കില്‍ നല്‍കിയിരിക്കുന്നു. ഒരു തവളയുടെ ശരീരം കീറി മുറിക്കുന്നതും അതിലെ ശരീരഭാഗങ്ങള്‍ ഓരോന്നും പരിചയപ്പെടുത്തുന്നതുമായ ഒരു മൂവി ഫയലാണിത്.

Click here for the Frog Dissection File

.

7 comments:

Anonymous July 24, 2009 at 10:38 PM  

iam visiting this site evry day.you people are doing agood work'
thomasvt62"gmail.com

Mathematics July 25, 2009 at 5:50 AM  

നന്ദി സാര്‍,
ദിവസവും കമന്റും ചെയ്യുക..!

Anonymous July 25, 2009 at 5:21 PM  

see the blog www.adukkamghs.blogspot.com

Anonymous July 29, 2009 at 6:55 PM  

fro dissection incomplete file aayanu kittiyathu

Mathematics July 30, 2009 at 8:51 PM  

എന്തു പററി?
കംപ്ളീററ് ആയാണ് അപ് ലോഡ് ചെയ്തതല്ലോ!

Mathematics July 31, 2009 at 1:28 PM  

അത് Download ചെയ്ത പലര്‍ക്കും യാതൊരു കുഴപ്പവുമില്ലെന്നാണല്ലോ പറഞ്ഞത്. വിന്റോസില്‍ വര്‍ക്ക ചെയ്യുന്നതിന് ഫ്ലാഷ് പ്ലേയര്‍ പോലും വേണ്ട എങ്കിലും സാറൊന്ന് ഫ്ലാഷ് പ്ലേയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നോക്കൂ. റിസല്‍ട്ട് അറിയിക്കുമല്ലോ.
ഹരി & നിസാര്‍

Anonymous August 1, 2009 at 7:45 PM  

file download aayi .pakshe nailil click cheythukazhinjal over start ennanu kanunnathu , aa sitil poyi film kandu .kuttikale kanikkuvananu download cheyuvan sramichathu

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer