ഒരു കോണിനെ സ്കെയിലും കോമ്പസും ഉപയോഗിച്ച് 3 സമഭാഗങ്ങളാക്കാമോ?

>> Friday, July 10, 2009



പ്രിയപ്പെട്ട കുട്ടികളേ, ഇതാ നിങ്ങള്‍ക്കൊരു അസൈന്‍മെന്റ്.. ഒരു കോണിനെ സ്കെയിലും കോമ്പസ്സും മാത്രം ഉപയോഗിച്ചു കൊണ്ട് രണ്ട് തുല്യഭാഗങ്ങളാക്കി മാറ്റാന്‍ ഇപ്പോഴത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിലും പുതിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിലുമൊക്കെ നിങ്ങള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ അസൈന്‍മെന്റ് അതല്ല. തന്നിരിക്കുന്ന ഒരു കോണിനെ സ്കെയിലും കോമ്പസ്സും മാത്രം ഉപയോഗിച്ചു കൊണ്ട് 3 തുല്യഭാഗങ്ങാക്കി മാറ്റണം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് തന്നിരിക്കുന്നത് 72 ഡിഗ്രി കോണാണെങ്കില്‍ നിങ്ങളതിനെ 24 ഡിഗ്രി വീതമുള്ള 3 സമഭാഗങ്ങളാക്കി മാറ്റണം. നിങ്ങള്‍ക്കൊരു ഗണിതശാസ്ത്രജ്ഞനാകാനുള്ള അവസരമാണ് ഈ ബ്ലോഗിലൂടെ ഞങ്ങളൊരുക്കുന്നത്. എന്താണെന്നറിയേണ്ടേ? അതിനായി Comments ല്‍ നോക്കുക


3 comments:

Anonymous July 10, 2009 at 10:21 AM  

അതിനുള്ള മാര്‍ഗം ഇതുവരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. സ്കെയിലും കോമ്പസ്സും മാത്രം ഉപയോഗിച്ച് നിങ്ങളതിനെ ഭാഗിക്കുകയാണെങ്കില്‍ ആ കണ്ടു പിടുത്തം നിങ്ങളുടെ പേരില്‍ മാത്രം അറിയപ്പെടുകയും ഭാവിയില്‍ പാഠപുസ്തകങ്ങളില്‍ നിങ്ങളുടെ രീതി കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും. ഒന്നു ശ്രമിച്ചു നോക്കാം. എന്താ, റെഡിയല്ലേ?

vijayan September 19, 2009 at 8:25 PM  

it is easy to trisect an angle.pl wait two days .on 22 sept you will get the answer from me. .....vijayan

Anonymous September 20, 2009 at 4:47 PM  

The pure geometric trisection of a particular angle is possible.Famous professor I N Kapur of Hydrabad University described this process in his famous book
Life of a mathematician. The trisection of an arbitary angle in a pure geometric way is suppose to be impsssible.I remember one student Lakshmi of calicut presented this in southern India Science Fair at Selem 7 years back by designing a special kind of Instrument

JOHN P A

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer