ഒരു സമചതുരക്കടലാസിനെ മടക്കി കൃത്യം മൂന്നായി ഭാഗിക്കാമോ?
>> Friday, July 24, 2009
ഇത്തരമൊരു ബ്ലോഗില്‍ ദിനം പ്രതി പോസ്റ്റുകളിടുന്നതിനും Update ചെയ്യുന്നതിനും പിന്നില്‍ നിങ്ങളുടെ പിന്തുണയാണ് പ്രചോദനം എന്ന് പലവട്ടം ഞങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. എന്നാല്‍ കേരളത്തിലെ അദ്ധ്യാപക സമൂഹത്തിന് അപ്പുറത്തേക്ക് നിരവധി അദ്ധ്യാപകേതരരായ പ്രമുഖ വ്യക്തിത്വങ്ങളുടെ നിര്‍ലോഭമായ പിന്തുണയും ഞങ്ങളുടെ ഈ ആവേശത്തിന് കാരണമാകുന്നുണ്ടെന്ന് അറിയിക്കട്ടെ. അത്തരത്തിലൊരു പ്രമുഖവ്യക്തിയാണ് സുനില്‍ പ്രഭാകര്‍ സാര്‍. മൈക്രോസോഫ്റ്റ് അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ തന്നെ വിരലിലെണ്ണാവുന്ന വ്യക്തികളില്‍പ്പെട്ട അദ്ദേഹത്തിന്റെ ഒരു പിന്തുണ ഈ ബ്ലോഗിന് ലഭിച്ചത് വലിയൊരു അംഗീകാരമായിത്തന്നെ ഞങ്ങള്‍ക്കു തോന്നുന്നു. കൂടുതല്‍ പഠിക്കണം എന്ന ചിന്ത ഞങ്ങളില്‍ ജനിപ്പിച്ചതിന് അദ്ദേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അദ്ദേഹം ഞങ്ങളുടെ തലത്തിലേക്ക് ഇറങ്ങി വന്ന് ധാരാളം അറിവുകള്‍ ഞങ്ങള്‍ക്കു പകര്‍ന്നു തന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ അദ്ദേഹത്തെ നേരിട്ടു കാണാനിടയായ ഒരു ദിവസത്തെ ചര്‍ച്ചയില്‍ അദ്ദേഹം അവതരിപ്പിച്ച ഒറിഗാമിയുമായി ബന്ധപ്പെട്ട ഒരു കൊച്ചു ചോദ്യം നിങ്ങളുമായി ഞങ്ങള്‍ പങ്കു വെക്കുന്നു.
ഒരു നോട്ട് ബുക്ക് പേപ്പറിനെ സമചതുരക്കടലാസാക്കി മുറിച്ചെടുക്കണം. ആ പേപ്പറിനെ കൃത്യം പകുതിയാക്കി മടക്കി കീറിയാല്‍ നമുക്ക് ഒരേ വലിപ്പമുള്ള രണ്ട് കഷണം പേപ്പറുകള്‍ കിട്ടും. എന്നാല്‍ ആദ്യമെടുത്ത സമചതുരക്കടലാസിനെ സ്കെയിലോ കോമ്പസോ മറ്റൊന്നും ഉപയോഗിക്കാതെ മൂന്നു കഷണങ്ങളാക്കാമോ? സംഗതി നിസ്സാരമാണല്ലേ? ഒന്നു പരീക്ഷിച്ചു നോക്കാമോ? ഇത്തരം നിരവധി പ്രശ്നങ്ങള്‍ എട്ടാം ക്ലാസിലെ ഗണിത ശാസ്ത്ര പുസ്തകത്തില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകുമല്ലോ. ഉത്തരം കമന്റ് ചെയ്യുമല്ലോ....
0 comments:
Post a Comment