ഐ.ടി@സ്ക്കൂള്‍ ലിനക്സിലെ Dr.Geo യോടൊപ്പം നല്‍കിയിട്ടുള്ള ഉദാഹരണങ്ങള്‍ കാണുന്ന വിധം
>> Tuesday, July 7, 2009
Dr.Geo തുറന്ന് എങ്ങനെ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും എന്നതിനെപ്പറ്റി ഒരു അദ്ധ്യാപിക അറിയാനാഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഡ്രോയിങ്ങ് ജ്യോമെട്രി (Drawing Geometry) എന്നതിന്റെ ചുരുക്കരൂപമാണ് Dr.Geo എന്നറിയാമല്ലോ. Mathematics നും Physics നും ഏറെ ഉപകാരപ്രദമായ നിരവധി ഉദാഹരണങ്ങള്‍ ഐ.ടി@സ്ക്കൂള്‍ ഗ്നു/ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന Dr.Geoല്‍ ഉണ്ട്. അന്തര്‍വൃത്തവും പരിവൃത്തവും സദൃശത്രികോണങ്ങളും തുടങ്ങി പരാബൊളയും എലിപ്സും ലെന്‍സ് ഫോക്കസിങ്ങുമെല്ലാം ഇതിലുണ്ട്. എങ്ങനെ അത് പ്രവര്‍ത്തിപ്പിക്കാമെന്നു നോക്കാം.
ഐ.ടി@സ്ക്കൂള്‍ ഗ്നു/ലിനക്സ് Applications എന്ന മെനുവില്‍ നിന്നും Education എന്ന സബ്മെനുവിലെ Dr.Geo ല്‍ ക്ലിക്ക് ചെയ്യുക.
ഈ സമയം തുറന്നു വരുന്ന Dr.Geoയുടെ മെനുബാറിലെ File മെനുവില്‍ നിന്നും Open ക്ലിക്ക് ചെയ്യുക.
ഈ വിന്റോയിലെ Homeല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ../ ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
../ നു താഴേക്ക് Scroll ചെയ്ത് usr ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക
അതിലെ share/ ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക
താഴേക്ക് Scroll ചെയ്യുമ്പോള്‍ drgeo/ കാണാം. താഴേക്ക് Scroll ചെയ്യുമ്പോള്‍ examples/ കാണാം.
അതിലെ Figures/ ല്‍ ക്ലിക്ക് ചെയ്തു നോക്കൂ...
നമുക്കാവശ്യമായ നിരവധി ചിത്രങ്ങള്‍ ഇതില്‍ കാണാം.
ഉദാഹരണത്തിന് cercle-inscrit.fgeo യില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു നോക്കുക. അന്തര്‍വൃത്തവും കോണിന്റെ സമഭാജിയുമെല്ലാം കാണാം.
Control കീയും W യും കൂടി ഒരേ സമയം അമര്‍ത്തിയാല്‍ ഈ ചിത്രം Close ചെയ്യാം.
വീണ്ടും File-Open എടുത്താല്‍ ഉദാഹരണങ്ങള്‍ ഓരോന്നും ഇതേ ക്രമത്തില്‍ കാണാം. ഫിസിക്സിലെ ലെന്‍സ് ഫോക്കസിങ്ങും ഈ ഉദാഹരണങ്ങളുടെ കൂട്ടത്തിലുണ്ട്.
Examples Path: usr/share/drgeo/examples/figures
0 comments:
Post a Comment