പ്രസംഗങ്ങള്‍...!!

>> Saturday, July 18, 2009


പ്രസംഗങ്ങള്‍ ഹൃദയത്തില്‍ നിന്നാകുമ്പോള്‍ അവയ്ക്ക് കല്പാന്ത കാലത്തോളം ആയുസ്സുണ്ടാകുന്നു. അവയുടെ പരിച്ഛേദങ്ങള്‍ മനസ്സിന്റെ അകത്തളങ്ങളില്‍ ഇടക്കിടെ പ്രതിദ്ധ്വനികളുയര്‍ത്തുന്നു. വിശുദ്ധഗ്രന്ഥങ്ങളില്‍ ഇത്തരം നിരവധി പ്രസംഗശകലങ്ങള്‍ നമുക്ക് കാണാനാകും. പുരാണകാലം മുതല്‍ക്കിങ്ങോട്ട് ആനുകാലികമായ നിരവധി വശ്യവചസ്സുകള്‍ നാം കേട്ടിട്ടുണ്ട്. അവ ഉള്‍​ക്കൊള്ളുന്ന ചില ചോദ്യങ്ങള്‍ ഒരു അദ്ധ്യാപകന്‍ (?) നമുക്ക് അയച്ചു തരികയുണ്ടായി. നിങ്ങള്‍​ക്കേവര്‍ക്കും അത് ഉപകരിക്കും എന്ന വിശ്വാസത്തോടെ ആ ചോദ്യങ്ങള്‍ നമുക്ക് പങ്കുവെക്കാം.

1 "ആ വെളിച്ചം നമ്മുടെ ഇടയില്‍ നിന്നും പൊലിഞ്ഞു പോയി. എവിടെയും അന്ധകാരം മാത്രം" (The light has gone out our lives, and there is darkness everywhere) ഈ വാക്കുകള്‍ ആരുടേതാണ്? ആരെക്കുറിച്ചായിരുന്നു ഇത്?
2 "നിങ്ങള്‍ക്കായി രാജ്യം എന്തു ചെയ്തെന്നല്ല, മറിച്ച് നിങ്ങള്‍ക്ക് രാജ്യത്തിനു വേണ്ടി എന്തു ചെയ്യാനാവും എന്നാണ് ചിന്തിക്കേണ്ടത്" ആരുടെ പ്രസംഗത്തില്‍ നിന്നുമുള്ള വരികളാണിത്?
3 "പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക" എന്നുള്ള പ്രസിദ്ധ ആഹ്വാനം ആരുടേതായിരുന്നു?
4 "എനിക്കൊരു സ്വപ്നമുണ്ട് "(I have a dream) എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം ആരുടേതാണ്?
5 "വളരെയേറെ വൃക്ഷങ്ങള്‍ വളര്‍ന്നുയര്‍ന്നു; ഒട്ടധികം പൊന്തക്കാടുകളും വളര്‍ന്നിരിക്കുന്നു. അതിനാല്‍ തടികള്‍ കാണാനാവാതായി. പൊന്തക്കാടുകള്‍ തെളിച്ച് തടികളെ കാട്ടാന്‍ ശ്രമിക്കുകയാണ് ഞാന്‍ " ആരുടെ വാക്കുകളാണിത്? എന്തിനെക്കുറിച്ചായിരുന്നു ഈ പരാമര്‍ശം?
6 "രക്തവും കണ്ണുനീരും വിയര്‍പ്പും കഠിനാദ്ധ്വാനവുമല്ലാതെ മറ്റൊന്നും എനിക്ക് നിങ്ങള്‍ക്കു വേണ്ടി നല്‍കാനില്ല" രണ്ടാം ലോകമഹായുദ്ധക്കാലത്ത് പ്രസിദ്ധമായ ഈ പ്രസംഗം പാര്‍ലിമെന്റില്‍ നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?
7 കേരളത്തിലെ ഒന്നാം മന്ത്രിസഭയെ പിരിച്ചുവിടാനിടയാക്കിയ വിമോചനസമരത്തിന് ആ പേര് കിട്ടിയത് ആര് നടത്തിയ പ്രസംഗത്തില്‍ നിന്ന്?
8 കേരള നിയമസഭയില്‍ ആദ്യമായി പ്രസംഗിച്ച രാഷ്ട്രപതിയാര്?
9 ഐക്യരാഷ്ട്രസഭയില്‍ മലയാളത്തില്‍ പ്രസംഗിച്ചതാര്?
10 വിധിയുമായുള്ള മുഖാമുഖം (Trusty with Destiny) എന്നറിയപ്പെടുന്ന പ്രസംഗം ആരുടേതായിരുന്നു?

ഉത്തരങ്ങള്‍
1 1948 ജനുവരി 30ന് ഗാന്ധിജിയുടെ വധത്തില്‍ അനുശോചിച്ചു കൊണ്ട് നെഹ്റു നടത്തിയത്
2 1961 ജനുവരി 20 ന് അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍.എഫ്.കെന്നഡി നടത്തിയത്
3 1942 ആഗസ്റ്റ് 8 ന്റെ ക്വിറ്റ് ഇന്‍ഡ്യ സമരത്തോടനുബന്ധിച്ച് ഗാന്ധിജി നടത്തിയത്
4 1963 ആഗസ്റ്റ് 28 ന് വാഷിങ്ടണില്‍ വെച്ച് മാര്‍ട്ടിന്‍ ലൂതര്‍ കിംങ് ജൂനിയര്‍ നടത്തിയത്
5 1957 ജനുവരി 23 ന് വി.കെ കൃഷ്ണമേനോന്‍ കാശ്മീര്‍ പ്രശ്നം ഉന്നയിച്ചു കൊണ്ട് UNല്‍ നടത്തിയത്
6 1940 മെയ് 13 ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ നടത്തിയത്
7 1959 ല്‍ മന്നത്തു പത്മനാഭന്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും
8 1997 സെപ്തംബര്‍ 18 ന് കെ.ആര്‍ നാരായണന്‍
9 അമൃതാനന്ദമയി
10 1947 ആഗസ്റ്റ് 14 ന് അര്‍ദ്ധരാത്രിയില്‍ നിയമനിര്‍മ്മാണസഭയില്‍ നെഹ്രു നടത്തിയത്

1 comments:

Anonymous July 30, 2009 at 4:42 AM  

“ഐക്യരാഷ്ട്രസഭയില്‍ മലയാളത്തില്‍ പ്രസംഗിച്ചതാര്?“...”അമൃതാനന്ദമയി”. ഇങ്ഗ്ലീഷ് അറിയാത്തതുകൊണ്ടു മലയാളത്തിൽ പ്രസംഗിച്ചത് ക്വിസിൽ ചോദിക്കാൻ തക്ക കേമമായ സംഗതിയായി...ഹ ഹ ഹ.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer