വിലപ്പെട്ട ഒരു കമന്റ്

>> Tuesday, July 28, 2009


ണിതശാസ്ത്ര അദ്ധ്യാപകര്‍ക്കിടയില്‍ പ്രത്യേകിച്ചൊരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് പള്ളിയറ ശ്രീധരന്‍ സാറിന്റേത്. ഇന്‍ഡ്യന്‍ ഭാഷകളില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ഗണിതപുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഒരു അസാമാന്യ പണ്ഡിതനാണ് അദ്ദേഹം. മലയാളത്തിലും ഇംഗ്ലീഷിലുമായി ഏതാണ്ട് നൂറുകണക്കിന് പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പടെയുള്ള പാഠപുസ്തക രചനകളിലെ സ്ഥിരം പങ്കാളിയായ അദ്ദേഹത്തിന് നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗണിതശാസ്ത്രപുസ്തകങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളി എന്നും ഓര്‍മ്മിക്കുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ വ്യക്തിത്വമായ പളളിയറ ശ്രീധരന്‍ സാറിനെപ്പോലുള്ളവരുടെ പിന്തുണ നമുക്ക് കൂടുതല്‍ ആവേശമേകുമെന്നതില്‍ സംശയമില്ല. നമ്മുടെ സംശയങ്ങള്‍ പങ്കുവെക്കാനും ചര്‍ച്ച ചെയ്യാനും ഇത്രയേറെ വിഷയപരിജ്ഞാനമുള്ളവര്‍ നമുക്കൊപ്പമുണ്ടെങ്കില്‍ യാത്ര കൂടുതല്‍ എളുമാക്കുകയേ ഉള്ളു. മാത്രമല്ല അദ്ദേഹം നമ്മുടെ ബ്ലോഗിലെ ഒരു Follower കൂടിയായത് വലിയൊരു അഭിമാനകരമായ കാര്യമായി ഞങ്ങള്‍ കാണുന്നു. അദ്ദേഹം ഈ ബ്ലോഗിനയച്ച ഒരു പോസ്റ്റില്‍ നിന്ന്.
---------------------------------------------------------------------------------------------------------------------------------------
"ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ ബ്ലോഗ് കണ്ടു. ഒരു ഗണിതശാസ്ത്ര സ്നേഹി എന്ന നിലയില്‍ ഈ ബ്ലോഗ് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. കഥയ്ക്കും കവിതയ്ക്കുമൊക്കെ ധാരാളം ബ്ലോഗുകള്‍ മലയാളത്തില്‍ ഉണ്ടെങ്കിലും ഗണിതത്തിന് ഒരു ബ്ലോഗ് മാത്രമേ കാണുന്നുള്ളു. പൈതഗോറസ് പറഞ്ഞതു പോലെ സംഖ്യകളാണ് ലോകം ഭരിക്കുന്നത്. ഗണിതശാസ്ത്രത്തിന്റെ സ്വാധീനമില്ലാതെ ഒരു കാര്യം പോലും നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധ്യമല്ല. കവിത എഴുതാന്‍ ഏതെങ്കിലുമൊരു വൃത്തം വേണം. രണ്ടും മൂന്നും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകള്‍ എന്നല്ലേ ഒരു വൃത്തത്തിന്റെ ലക്ഷണം? വെറുമൊരു കല്ല് എടുത്താല്‍​പ്പോലും അതിന് ഗണിതബന്ധം ഉണ്ടെന്ന് നമുക്കേവര്‍ക്കും അറിയാം. അതിന് ഉപരിതലവിസ്തീര്‍ണ്ണം ഉണ്ട്. വ്യാപ്തം ഉണ്ട്. ഇങ്ങനെ പലതും..... നാം കമ്പ്യൂട്ടറിന്റെ ലോകത്തിലാണ് ജീവിക്കുന്നത്. കമ്പ്യൂട്ടര്‍ എന്നാല്‍ കണക്കു കൂട്ടുക എന്നാണ് അര്‍ത്ഥം. കമ്പ്യൂട്ടര്‍ ഇല്ലാത്ത ഒരു ലോകത്തെപ്പറ്റി ഇന്ന് നമുക്ക് ചിന്തിക്കാന്‍ പറ്റില്ല. ഇപ്പോള്‍ എല്ലാം ഡിജിറ്റല്‍ അല്ലേ? സിനിമ, ടി.വി എന്നു വേണ്ട സര്‍വ്വതും ഡിജിറ്റല്‍ മയം ആയി. അതിന്റെ ഭാഗമായുള്ള ഒരു പുതിയ ചുവടുവെപ്പായിട്ടാണ് ഞാനീ ബ്ലോഗിനെ കാണുന്നത്. ഇത്രയും സര്‍വ്വ വ്യാപിയായ ഗണിതത്തിനു വേണ്ടി ഒരു ബ്ലോഗ് തുടങ്ങാന്‍ തീരുമാനിച്ച ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും ഹാര്‍ദ്ദമായി അനുമോദിക്കുന്നു ബ്ലോഗിന് എല്ലാവിധ ആശംസകളും."
---------സ്നേഹപൂര്‍വ്വം
പള്ളിയറ ശ്രീധരന്‍

അദ്ദേഹം നമ്മുടെ ബ്ലോഗിനായി അയച്ചു തന്ന ഒരു മാജിക് ക്യാറ്റിനെ നിങ്ങള്‍ക്കു മുന്നിലേക്ക് സമര്‍പ്പിക്കുന്നു. ഇതിന്റെ പിന്നിലെ ടെക്നിക് എന്താണ്? കമന്റ് ചെയ്യുമോ?
Click here for Download the Magic Cat

പള്ളിയറ ശ്രീധരന്‍ സാറിന്റെ വെബ്സൈറ്റിലേക്ക്

3 comments:

Anonymous July 28, 2009 at 9:50 PM  

Sir,
Standard 10 ലെ ഇയര്‍ പ്ലാന്‍ ഡൌണ്‍ ലോഡ് ചെയ്തുനോക്കിയപ്പോള്‍ ...........
അവസാനത്തിലെ ഐ.ടി യുടെ ഇയര്‍ പ്ലാന്‍ അസ്സലായിട്ടുണ്ട്.
ഇത് സര്‍ക്കാരിന്റേതോ അതോ
എന്തായാലും ശരിക്കുള്ള Std :10 ലെ ഐ.ടി യൂടെ ഇയര്‍ പ്ലാന്‍ പ്രസിദ്ധീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു
സസ്നേഹം

Anonymous July 29, 2009 at 9:38 AM  

സര്‍,
ചൂണ്ടിക്കാണിച്ച തെറ്റു കണ്ടു. അധികൃതരുടെ ശ്രദ്ധയില്‍ അത് തീര്‍ച്ചയായും ചൂണ്ടിക്കാണിക്കും. അതില്‍ ഐ.ടി യുടെ ഇയര്‍ പ്ലാന്‍ ഒന്‍പതാം ക്ലാസിലേതുതന്നെയാണ് കിടക്കുന്നത്. പ്രിന്‍റഡ് കോപ്പിയുമായി ഒത്തു നോക്കി വേണ്ട തിരുത്തലുകള്‍ വരുത്തി ഉടനടി ആ തെറ്റു പരിഹരിക്കും.

Anonymous August 5, 2009 at 3:27 PM  

secret of magic cat-second time all cards changes.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer