16-11-2002 ന് മുമ്പ് നിയമനം നേടിയ KER XIV A യിലെ 51 A ചട്ടപ്രകാരം അവകാശം ലഭിച്ച HSA കോര്‍ സബ്ജക്ട് അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരമായി

>> Monday, July 6, 2009



പൊതു വിദ്യാഭ്യാസ വകുപ്പിന്റെ GO(MS)132/09/G.Edn 17-6-2009 ലെ ഉത്തരവ്

2003-2004 മുതല്‍ ഇംഗ്ലീഷിന് പ്രത്യേക പോസ്റ്റ് അനുവദിച്ചതു മുതല്‍ ഇംഗ്ലീഷ് അദ്ധ്യാപകരെത്തന്നെയാണല്ലോ നിയമിച്ചു പോരുന്നത്. എന്നാല്‍ 16-11-2002 ന് മുന്‍പ് നിയമിക്കപ്പെടുകയും അംഗീകാരം ലഭിക്കുകയും ചെയ്ത അദ്ധ്യാപകര്‍ക്ക് ഇംഗ്ലീഷിന് പ്രത്യേക തസ്തിക അനുവദിച്ചതു മൂലം തസ്തിക നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ പ്രത്യേക സംരക്ഷണം വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇങ്ങനെയുള്ള എച്ച്.എസ്.എ ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം അദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുകയോ രാജി വെക്കുകയോ മരണപ്പെടുകയോ മൂലമുണ്ടാകന്ന ഒഴിവുകള്‍ എച്ച്.എസ്.എ ഇംഗ്ലീഷ് അദ്ധ്യാപകരെക്കൊണ്ട് നികത്തേണ്ടതാണ്. എന്നാല്‍ 16.11.2002 ന് മുന്‍പ് ഹ്രസ്വകാല ഒഴിവുകളില്‍ നിയമനം നേടി അംഗീകാരം ലഭിച്ചതു മൂലം ഭാവി ഒഴിവുകളില്‍ നിയമനത്തിന് അര്‍ഹത നേടിയ നിരവധി ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം അദ്ധ്യാപകര്‍ അവരുടെ വിഷയങ്ങളില്‍ പെട്ട അദ്ധ്യാപകര്‍ വിരമിക്കുന്നതു മൂലവും മറ്റും ഭാവിയില്‍ ഒഴിവുകള്‍ വരുമ്പോള്‍, ആ ഒഴിവുകള്‍ ഇംഗ്ലീഷ് അദ്ധ്യാപകരെക്കൊണ്ട് നികത്തണം എന്ന വ്യവസ്ഥ കാരണം നിയമനം ലഭിക്കാതെ പുറത്തു നില്‍ക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. പല മാനേജര്‍മാരും ഇപ്രകാരം ഹ്രസ്വകാലം ജോലി ചെയ്ത് റൂള്‍ 51 എ പ്രകാരം അവകാശം സിദ്ധിച്ച അദ്ധ്യാപകരെ ഭാവി ഒഴിവുകളില്‍ നിയമിക്കുകയുണ്ടായി. പ്രസ്തുത അദ്ധ്യാപകര്‍ ഇന്നും നിയമനാംഗീകാരം ലഭിക്കാതെ സര്‍വ്വീസില്‍ തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്.
മേല്‍ സാഹചര്യത്തില്‍ 7-1-2002 ലെ ഉത്തരവ് 16-11-2002 ല്‍ കോടതി അംഗീകരിക്കുന്നതിന് മുമ്പ് ജോലിയില്‍ പ്രവേശിച്ച് 51 എ അവകാശം സ്ഥാപിച്ച അദ്ധ്യാപകരുടെ തുടര്‍നിയമനം അംഗീകരിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ വിശദമായി പരശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ 16-11-2002ന് മുന്‍പ് നിയമനം ലഭിച്ച, KER അദ്ധ്യായം XIV A ചട്ടം 51A ഏവകാശം സിദ്ധിച്ച, HSA കോര്‍ സബ്ജക്ട് അദ്ധ്യാപകര്‍ക്ക് 16-11-2002നു ശേഷം വന്ന ഒഴിവുകളില്‍ നിയമനത്തിന് 7-1-2002 ന് മുന്‍പ് ഉണ്ടായിരുന്ന വിഷയാനുപാത പ്രകാരം അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍ ഇപ്രകാരം നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപകരെ ദോഷകരമായി ബാധിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.
ഈ വിഷയത്തില്‍ തീര്‍പ്പാക്കാനുള്ള നിയമനാംഗീകാരം സംബന്ധിച്ച അപേക്ഷകളിന്മേല്‍ അപ്പലേറ്റ് ഉത്തരവുകള്‍ക്ക് കാത്തു നില്‍ക്കാതെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാവുന്നതാണെന്നും ഉത്തരവിലുണ്ട്.

Click here for Download the GO

1 comments:

Anonymous July 8, 2009 at 7:19 AM  

നന്ദി,
ഈ ഉത്തരവിനായി ഒരുപാട് തെരഞ്ഞു വലഞ്ഞു...
ശുദ്ധ മലയാളത്തില്‍ കണ്ടപ്പോള്‍ സന്തോഷം...

ശ്രീകുമാര്‍ ആലപ്പുഴ

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer