INCOME TAX 2020-21

>> Wednesday, March 11, 2020

2020-21 വർഷത്തെ ടാക്സിനെ കുറിച്ച് ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു. ഈ വർഷം നികുതി അടക്കേണ്ടി വരുമോ? അടയ്ക്കണമെങ്കിൽ 12,500 രൂപയിൽ കൂടുതൽ ആയിരിക്കും എന്നതിനാൽ മാർച്ച് മാസത്തെ ശമ്പളം മുതൽ തന്നെ അടച്ചു തുടങ്ങണം. ഈ വർഷം ടാക്സ് കണക്കാക്കാൻ രണ്ടു രീതികളുണ്ട്. ഏതാവും നമുക്ക് ഗുണകരം? മാസതവണ എത്ര വേണ്ടി വരും?
നിങ്ങൾക്ക് സഹായകരമായ നോട്ടുകളും പ്രോഗ്രാമുകളും പരിചയപ്പെടുത്തട്ടെ.
നിങ്ങൾ പ്രതീക്ഷിക്കുന്ന മറ്റു പ്രോഗ്രാമുകൾ ലഭിക്കുന്നതിനനുസരിച്ച് ഉൾപ്പെടുത്തുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

ഗണിതം മധുരം

>> Sunday, March 8, 2020


കണക്ക് പരീക്ഷ ലളിതമാക്കാന്‍ ഗോപീകൃഷ്ണന്‍ മാഷ് തയ്യാറാക്കിയ പഠനവിഭവങ്ങളാണ് ഇവ.
മാഷിന്റെ വാക്കുകളിലേക്ക്...
 "ഈ വർഷത്തെ പരിശീലനം പൂർത്തിയാക്കി SSLC പരീക്ഷ പത്താം തീയ്യതി തുടങ്ങുകയായി. ഇനി പരമാവധി പേരെ വിജയിപ്പിക്കുക , പരമാവധി  A+ നേടിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയുള്ള അവസാനവട്ട മിനുക്കുപണികൾ ആണ് ബാക്കി.അതെല്ലാം കുട്ടികൾ സ്വയം ചെയ്യേണ്ട പ്രവർത്തിയാണെന്നതാണ് സത്യം . പക്ഷെ പിന്നോക്കക്കാരിൽ പിന്നോക്കക്കാർക്ക് നമ്മെ ഇനിയും വേണം. തലേ ദിവസങ്ങളിൽ അവർ ചെയ്യേണ്ട കഠിന പരിശീലത്തിന് ഒരു പിന്തുണ എന്ന നിലയിൽ ഞാൻ കണക്കാക്കുന്ന കുറച്ച് വീഡിയോകൾ അയച്ചു കഴിഞ്ഞു. വൃത്തങ്ങൾ , സൂചക സംഖ്യകൾ എന്നിവയിലെ അടിസ്ഥാന ചോദ്യങ്ങളും ആശയങ്ങളും വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുവാനും തുടർന്ന് ചെയ്യിക്കാനും ഉതകുന്ന മൂന്ന്  വീഡിയോകൾ കൂടി അയക്കുന്നു..... ഉപകാരപ്പെടുമെങ്കിൽ സന്തോഷം മാത്രം ....."







Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer