ഫേസ്‍ക്രോപ്പര്‍
>> Saturday, September 21, 2019
സ്‍കൂളിലെ ഹെഡ്‍മാസ്റ്റര്‍ അഥവാ വൈസ് പ്രിന്‍സിപ്പലായി കഴിഞ്ഞ ജൂണില്‍ സ്ഥാനമേറ്റതാണ്. സമ്പൂര്‍ണ, സമഗ്ര, സമന്വയാദി പേരുകളിലുള്ള ഒട്ടനേകം ഓണ്‍ലൈന്‍ സംവിധാനങ്ങളുമായി പടപൊരുതി വരികയാണ്. അതോടൊപ്പംതന്നെ വിദ്യാഭ്യാസ വകുപ്പിന്റെ ഇത്തരം കടലാസുരഹിത ജോലി ലഘൂകരണപ്രവര്‍ത്തനങ്ങളുടെ അന്തസ്സത്ത മനസ്സിലാകാത്ത ചില വിഭാഗങ്ങളുടെ പഴയരീതിയിലുള്ള പ്രവര്‍ത്തനങ്ങളും ആവശ്യങ്ങളും ജോലി ഇരട്ടിയാക്കുന്നുമുണ്ട്. ഇതിനിടയിലാണ് ഇന്നലെ സ്കൂളിലെ കായികാധ്യാപകന്‍ ഗെയിംസിന് സ്കൂളില്‍ നിന്നും രജിസ്റ്റര്‍ ചെയ്യേണ്ട, 54 കുട്ടികളുടെ ഫോട്ടോകളടങ്ങുന്ന വിവരങ്ങള്‍ എത്രയുംവേഗം ഓണ്‍ലൈനായി http://schoolsports.in എന്ന വെബ്‍സൈറ്റില്‍ അപ്‍ലോഡ് ചെയ്യേണ്ടതുണ്ടെന്ന ആവശ്യവുമായി എത്തുന്നത്. കുട്ടികളെ ഓരോരുത്തരായി വിളിച്ച്, ചേമ്പറില്‍ നിര്‍ത്തി പടമെടുത്തു. ഇനി അവ ഓരോന്നിനേയും 150x200 സൈസില്‍ 50കെബി ക്ക് താഴെയായി പരിവര്‍ത്തിപ്പിച്ചാലേ അവ സൈറ്റില്‍ കയറുകയുള്ളൂ. ഓരോന്നെടുത്ത് അപ്പണി മുഴുവന്‍ ചെയ്യുന്നത് മൂന്നുനാലുദിവസത്തെ പണിയാകും. അപ്പോഴാണ് കോട്ടയം ജില്ലയില്‍ നിന്നുള്ള കൈറ്റ് മാസ്റ്റര്‍ ട്രെയിനറും മാത്‍സ് ബ്ലോഗ് അഡ്‍മിനും സുഹൃത്തുമായ നിധിന്‍ ജോസ് തയാറാക്കിയ facecropper എന്ന മികച്ചൊരു സോഫ്റ്റ്‍വെയര്‍ ഓര്‍മവന്നത്!
മൊബൈലില്‍, പല വലുപ്പത്തിലെടുത്ത എല്ലാ ചിത്രങ്ങളും കേബിള്‍ വഴി ലാപ്‍ടോപ്പിലെ ഒരു ഫോള്‍ഡറിലേക്ക് മാറ്റി. ഇവിടെ നിന്നും facecropper1.0എന്ന ഏറ്റവും പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തു. നമുക്കു പരിചിതമായ ഡെബ് ഫയല്‍ അനായാസം ഇന്‍സ്റ്റാള്‍ ചെയ്തു.
Applications -> Graphics > face-cropper എന്ന രീതിയില്‍ തുറന്നു.
Select Folderഎന്നതില്‍ ക്ലിക്കി ഫോള്‍ഡര്‍ തെരഞ്ഞെടുത്തു.
Width, Height എന്നിവ വേണ്ടതുപോലെ ആക്കി.
Crop facesഎന്നതില്‍ ക്ലിക്ക് ചെയ്ത് ഒരു മൂന്നു മിനിറ്റ് കാത്തിരുന്നു.
അതേ ഫോള്‍ഡറില്‍, facesഎന്ന ഉപഫോള്‍ഡര്‍ തനിയേ ഉണ്ടാക്കി 54കുട്ടികളുടെയും ആവശ്യമായ അളവുകളിലുള്ള ചിത്രങ്ങള്‍ ഒരു തളികയിലെന്നതുപോലെ റെഡി! ലിറ്റില്‍ കൈറ്റ്‍സിലെ മിടുക്കര്‍ കേവലം അരമണിക്കൂര്‍കൊണ്ട് മുഴുവന്‍ പണിയും തീര്‍ത്തു.
ഇനി സ്‍പോര്‍ട്സും കലോത്സവവുമൊക്കെ വരുമ്പോള്‍ ഇജ്ജാതി പണി ഞങ്ങള്‍ പൊളിക്കും.
Read More | തുടര്‍ന്നു വായിക്കുക
Read More | തുടര്‍ന്നു വായിക്കുക