Geogebra Resources - 6 (Mathematics)

>> Monday, July 17, 2017

പത്താം ക്ലസ്സിലെ വൃത്തങ്ങള്‍ (Circles) എന്ന പാഠഭാഗത്തെ താഴെ പറയുന്ന ആശയങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു GeoGebra വിഭവമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
  • ഒരു ചതുര്‍ഭുജത്തിന്റെ മൂലകളെല്ലാം ഒരു വൃത്തത്തിലാണെങ്കില്‍ അതിന്റെ എതിര്‍കോണുകള്‍  അനുപൂരകമാണ് (തുക 180o).
  • If all four vertices of a quadrilateral are on a circle, then its opposite angles are supplementary (sum 180o).
  • ഒരു ചതുര്‍ഭുജത്തിന്റെ മൂന്നു മൂലകളിക്കൂടി വരയ്ക്കുന്ന വൃത്തത്തിനു പുറത്താണ് നാലാമത്തെ മൂലയെങ്കി, ആ മൂലയിലേയും, എതിര്‍മൂലയിലേയും കോണുകളുടെ തുക 180o യേക്കാള്‍ കുറവാണ്; അകത്താണെങ്കി, 180o യേക്കാള്‍ കൂടുതലും.
  • If one vertex of a quadrilateral is outside the circle drawn through the other three vertices, then the sum of the angles at this vertex and the opposite vertex is less than 180o, if it is inside the circle, the sum is more than 180o.


Read More | തുടര്‍ന്നു വായിക്കുക

മാറുന്ന പഠനമാതൃകകള്‍..!

>> Sunday, July 16, 2017

'സ്മാര്‍ട്ട് സ്കൂളുകളു'ടെ ആവിര്‍ഭാവവും അതനുസരിച്ചുള്ള അധ്യാപക പരിശീലനങ്ങളും പുതിയ അധ്യയനവര്‍ഷത്തിലെ രജത രേഖകളാണ്.എന്നാല്‍, ക്ലാസ് മുറിയുടെ അകവും പുറവും ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയണമെന്നും അത്തരത്തില്‍ അധ്യയനവും പഠനവും പരിവര്‍ത്തിക്കപ്പെടണമെന്നുമാണ് നമ്മുടെ രാമനുണ്ണിമാഷ് പറഞ്ഞുവരുന്നത്.എത്രയൊക്കെ തുടര്‍ പരിശീലനങ്ങള്‍ കിട്ടിയിട്ടും ഇപ്പോളും പഴയ ലക്‌ചറിംഗ് രീതി തന്നെ പിന്തുടരുന്നവര്‍ ഉണ്ട്. കാറ്റും വെളിച്ചവും ഇനിയും ഈ മേഖലയില്‍ കുറെ കടക്കാനുണ്ട് . കുട്ടിയേയും അധ്യാപകനെയും ക്ലാസ്സില്‍ തന്നെ പിടിച്ചു കെട്ടി ഇട്ടാലെ വിദ്യാഭ്യാസം നടക്കൂ എന്നാ ചിന്ത ഉള്ളവര്‍ വിരളം പേരെങ്കിലും ഉണ്ട് .
അസൗകര്യങ്ങളുടെ കാര്യത്തിൽ നമ്മുടെ പൊതുവിദ്യാലയങ്ങൾ സമ്പന്നമാണ്! അസൗകര്യങ്ങൾ നിരന്തരം പരിഹരിക്കപ്പെടുന്നു. പലതലങ്ങളിൽനിന്നുള്ള ഇടപെടലുകൾ അനുനിമിഷം നടക്കുന്നു. തത്ഫലമായി ചില അസൗകര്യങ്ങൾ പരിഹരിക്കപ്പെടുന്നു. അതോടെ പുതിയ ചില പ്രശ്നങ്ങൾ ഉടലെടുക്കുന്നു. മനുഷ്യാദ്ധ്വാനവും പണവും ഒട്ടനവധി ചെലവാക്കപ്പെടുന്നു. ഇത് തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നു.
എത്രയൊക്കെ ശ്രമിച്ചാലും അസൗകര്യരഹിതമായ ഒരു സ്കൂൾ ഭാവനയിൽ പോലും സാധ്യമല്ല. സ്കൂൾ എന്നല്ല ഒരു സ്ഥാപനവും സംവിധാനവും സാധ്യമല്ല. ഉള്ള സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തലാണ് പ്രശ്നപരിഹാരത്തിനുള്ള ആദ്യ ചുവട്. ചെറിയ ചെറിയ ഒരുക്കിയെടുക്കലുകളിലൂടെ അവസ്ഥമാറ്റിയെടുക്കാൻ തുടങ്ങണം എന്നൊരു സങ്കൽപ്പമാണ് LEMS [ Learning Experience Management System ] കൊണ്ട് SSWEET [ Society Seeking the Ways of Effective Educational trends ] ആലോചിച്ചത്. അതുതന്നെ ശാസ്ത്രീയമായ ചിന്തകൾ അടിസ്ഥാനമാക്കിയാവണം. കേവലമായ / യാന്ത്രികമായ പ്രവർത്തനങ്ങളാണ് പൊതുവെ നമുക്ക് ശീലം. വ്യക്തിയായാലും സ്ഥാപനമായാലും അങ്ങനെയാണ്. നല്ല തുടർച്ചകളേ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കൂ.
LEMS 1. Developing Learning Space
പഠനയിടം സംബന്ധിച്ച വികസനമാണിത്. സ്കൂളിൽ ഇപ്പൊഴും ക്ലാസ് മുറിയാണ് പഠന ഇടം. അവിടെയുള്ള സ്ഥിരം സാംബ്രദായിക സൗകര്യങ്ങളും. കുട്ടിക്കനുകൂലമായി ബഞ്ച് ഡസ്ക് ബോർഡ് എന്നിവപോലും സജ്ജീകരിക്കാൻ നാമൊരുക്കമല്ല. ക്ലാസിനുപുറത്തുള്ള കളിസ്ഥലം, മരച്ചുവട്, ഒഴിഞ്ഞയിടങ്ങൾ ഒന്നും പഠനയിടമായി നാം കണ്ടിട്ടില്ല. ഒരു പാഠം നാടകമാക്കി അവതരിപ്പിക്കുന്ന പഠനപ്രവർത്തനം ക്ലാസിന്ന് പുറത്ത് മറ്റുകുട്ടികളുടെ കൂടി സാന്നിദ്ധ്യത്തിൽ ഇന്നേവരെ നാം ചെയ്തു നോക്കീട്ടില്ല. അതിന്നനുസൃതമായി ഒരു ദിവസത്തെ പീര്യേഡ് ക്രമീകരിക്കൽ ആലോചിക്കാറില്ല. ഒരു ക്ലാസിലെ കുട്ടികൾ ചെയ്യുന്ന കവിയരങ്ങ്, ശാസ്ത്രപരീക്ഷണം , ഗണിതക്വിസ്സ് ..... മറ്റൊരു ക്ലാസിലെ / സ്റ്റാൻഡേർഡിലെ കുട്ടികൾക്കും ആവശ്യമാണെന്ന് ഇന്നേവരെ നമുക്ക് തോന്നിയിട്ടില്ല. സമഗ്രതയിൽ പഠനപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാവുന്ന എസ് ആർ ജി കൾ പി ടി എ കൾ ഒന്നും നാമാലോചിക്കാറില്ല. ഉച്ചഭക്ഷണവും സ്കൂൾബസ്സും ഈ സമഗ്രത പാലിക്കുന്നുണ്ടെങ്കിൽ അതിനേക്കാളധികം ആവശ്യമുള്ള പഠനപ്രവർത്തനം ഇനിയും ആ വഴിക്ക് വന്നിട്ടില്ല. ലാബും ലൈബ്രറിയും കമ്പ്യൂട്ടറും നെറ്റും ക്ലാസുകളിലല്ല , മറിച്ച് അടച്ചുപൂട്ടിയ മുറികളിൽ തുറവി കാത്തിരിക്കയാണല്ലോ !
LEMS 2 . Managing Learning Space
നിലവിലുള്ള പഠന ഇടങ്ങളൊന്നും സാംബ്രദായികതയിൽ നിന്ന് വികസിക്കപ്പെടുന്നില്ല. ബോർഡ് നന്നായി ഉപയോഗിക്കുന്നുവെങ്കിൽ ചുമരിന്ന് ആ സാധ്യത കാണുന്നില്ല. ലാബിലെ കമ്പ്യൂട്ടർ കുട്ടിക്കും ടീച്ചർക്കും കയ്യെത്തുന്ന ദൂരത്തിലല്ല. കുട്ടി / ടീച്ചർ കമ്പ്യൂട്ടറിനടുത്തേക്ക് പോകയല്ല , കമ്പ്യൂട്ടർ ഇവരുടെ കയ്യകലത്തിൽ എത്തുകയാണ് വേണ്ടത്. സ്കൂളിലെ മിക്കതും കുട്ടിയുടെ അടുത്തെക്കല്ല , കുട്ടി അതിന്റെ അടുത്തേക്ക് ഓടുകയാണ് ഇന്ന്. കുട്ടി ബസ്സിനടുത്തേക്ക് ഓടുകയാണ്. സ്കൂളിന്ന് പുറത്ത് ബസ്സ് നമ്മുടെ അടുത്തേക്ക് വരികയാണ്. ഇന്റെർനെറ്റ് ഇങ്ങോട്ട് വരുമ്പോൾ സ്കൂളിൽ കുട്ടി നെറ്റിനടുത്തേക്കാണ് ഓട്ടം. കുട്ടിയുടെ / ടീച്ചറുടെ അടുത്തേക്ക് പഠന ഇടങ്ങൾ വരുന്ന രീതിയിൽ സജ്ജീകരിക്കാനാണ് LEMS ശ്രമിക്കുന്നത്. പുസ്തകം, കളിപ്പാട്ടം, പഠനോപകരണം, ബോർഡ്, പാഠം, പരീക്ഷ എല്ലാം കുട്ടിയുടെ അടുത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടാൽ ഉണ്ടാവുന്ന സ്കൂൾ വികസനം ആലോചിച്ച് നോക്കൂ.
പഠനയിടത്തെ മെരുക്കിയെടുക്കൽ മനോഭാവങ്ങളുടെ വികസനത്തിലൂടെ നിഷ്പ്രയാസമായി ചെയ്തെടുക്കാമെന്ന് LEMS കയിലിയാട് സ്കൂളിലും വലമ്പിലിമംഗലം സ്കൂളിലും ഒക്കെ നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യാനുസരണം പുതുക്കിയെടുക്കുകയാണ്. ചില മാതൃകകൾ അവിടത്തെ അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളുമായി ആലോചിച്ച് ഉണ്ടാക്കപ്പെടുന്നുണ്ട്. കയിലിയാട് എ എൽ പി സ്കൂളിലെ ഒന്നാം ക്ലാസും അവിടത്തെ നന്ദിനിടീച്ചറും വേറിട്ട ഒരു മാതൃക സൃഷ്ടിക്കുകയാണ്. പാലക്കാട് ജില്ലയിലെയും തൃശ്ശൂർ ജില്ലയിലേയും പലസ്കൂളുകളും പുതിയ മോഡലുകൾ ഉണ്ടാക്കിയെടുക്കുകയാണ്.


Read More | തുടര്‍ന്നു വായിക്കുക

E Filing of Income Tax Return 2017

>> Saturday, July 8, 2017

2016-17 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഈ വിവരങ്ങള്‍ സ്ഥാപനത്തില്‍ നിന്നും E TDS റിട്ടേണ്‍ വഴി DDO ആദായനികുതി വകുപ്പിനു നല്കി കഴിഞ്ഞിട്ടുമുണ്ടാകും. ഇനി 2016-17 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഓരോ വ്യക്തിയും ഫയല്‍ ചെയ്യേണ്ടതുണ്ട്. 2016-17 സാമ്പത്തികവഷത്തെ റിട്ടേണ്‍ ജൂലൈ 31 നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്.

Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയില്‍ കൂടുതലുള്ള, 60 വയസ്സില്‍ കുറവുള്ളവരെല്ലാം റിട്ടേണ്‍ സമര്‍പ്പിക്കണം. "Total Income" 5 ലക്ഷത്തില്‍ കുറവുള്ളവക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവ E Filing തന്നെ നടത്തണം. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും ഈ വര്‍ഷം നിര്‍ബന്ധമായും E Filing നടത്തണം.

റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങും മുമ്പ് ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. (1) E Filing പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങിനെയെന്ന് വിവരിക്കുന്ന പോസ്റ്റിനായി ഇതില്‍ ക്ലിക്ക് ചെയ്യുക.
(2) ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുകയാണ് രണ്ടാമത്തേത്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(3) 2016-17 സാമ്പത്തിക വര്‍ഷത്തില്‍ Form 10 E ഉപയോഗിച്ച് Section 89 പ്രകാരമുള്ള കിഴിവ് നേടിയെങ്കില്‍ E Filing നടത്തുന്നതിന് മുമ്പ് E Filing സൈറ്റില്‍ ലോഗിന്‍ ചെയ്ത് അതില്‍ ഫോം 10 E തയ്യാറാക്കി submit ചെയ്യണം. ഇതെങ്ങിനെ എന്നറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(4) സ്ഥാപനമേധാവി Tracesല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് തന്ന Form 16 Part A യിലെ 'DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT' എന്ന ഭാഗം നോക്കി അടച്ച മുഴുവന്‍ ടാക്സും നിങ്ങളുടെ PAN നമ്പറില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്‌. "26 AS" നോക്കി നിങ്ങളുടെ പാന്‍ നമ്പറില്‍ ലഭിച്ച വരുമാനവും ടാക്സും മനസ്സിലാക്കാം. നിങ്ങള്‍ക്ക് ബാങ്കുകളിലോ സ്വകാര്യ സ്ഥാപനത്തിലോ സ്ഥിര നിക്ഷേപങ്ങളോ SB നിക്ഷേപമോ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും "26 AS" പരിശോധിക്കുക. 26 AS നെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
DOWNLOAD PDF FILE OF THIS POST
CLICK FOR THE VIDEO ON E FILING
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിക്കാനുള്ള ഫോര്‍മാറ്റ്‌ ആവശ്യമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
E Filing നടത്തുന്നതെങ്ങനെ എന്ന് നോക്കാം.
  1. E Filing (Online)
  2. E Verification of Return
  3. Forgot Password
  4. Revised Return
  • E Filing (Online)
  • E Filing രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവര്‍ "http://incometaxindiaefiling.gov.in/" എന്ന E Filing സൈറ്റ് തുറക്കുക. വലതു ഭാഗത്ത് കാണുന്ന "Registered User?" ന് ചുവടെ കാണുന്ന "Login here" ലിങ്ക് ക്ലിക്ക് ചെയ്താല്‍ വരുന്ന പേജില്‍ User ID, Password, Date of birth എന്നിവ ചേര്‍ക്കുക. അതിനു ശേഷം capcha code താഴെയുള്ള കോളത്തില്‍ ചേര്‍ത്ത് "Login" ക്ലിക്ക് ചെയ്യുക.
    അതില്‍ കാണുന്ന 'e File' ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown listല്‍ 'Prepare and submit online ITR' ക്ലിക്ക് ചെയ്യുക.
    • Assessment Year 2017-18 സെലക്ട്‌ ചെയ്യുക.
    • ITR form Name ന് ITR 1 സെലക്ട്‌ ചെയ്യുക.
    • Prefill address with എന്നതിന് From PAN database സെലക്ട്‌ ചെയ്ത് 'Submit' ക്ലിക്ക് ചെയ്യുക.
    അപ്പോള്‍ തുറക്കുന്ന പേജില്‍ Instructions, PART A GENERAL INFORMATION, Income Details, Tax Details, Tax paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം.
    ഇവയില്‍ PART A GENERAL INFORMATION മുതല്‍ Tax paid and Verification വരെയുള്ള ടാബുകളില്‍ നമുക്ക് വിവരങ്ങള്‍ ചേര്‍ക്കാനുണ്ട്. ഇപ്പോള്‍ തുറന്നിരിക്കുന്ന instructions ല്‍ നമുക്ക് കുറെ നിര്‍ദേശങ്ങള്‍ കാണാം. വിവരങ്ങള്‍ ചേര്‍ക്കുന്ന അവസരത്തില്‍ "back" ക്ലിക്ക് ചെയ്യുകയോ backspace ബട്ടണ്‍ അമത്തുകയോ ചെയ്‌താല്‍ logout ചെയ്യപ്പെടും. Grey കളറിലുള്ള സെല്ലുകളില്‍ ഒന്നും രേഖപ്പെടുത്തേണ്ടതില്ല. വിവരങ്ങള്‍ ചേര്‍ക്കുന്നതിന്റെ ഇടയില്‍ "Save Draft" ബട്ടണില്‍ ക്ലിക്ക് ചെയ്തു അത് വരെ ചേര്‍ത്ത വിവരങ്ങള്‍ save ചെയ്യാം.
    • Part A General Information

    Data enter ചെയ്യുന്നതിനായി ആദ്യം PART A GENERAL INFORMATION ടാബ് ക്ലിക്ക് ചെയ്യുക.
    അപ്പോള്‍ തുറക്കുന്ന ടാബില്‍ മിക്കവാറും സെല്ലുകളില്‍ Data ഉണ്ടായിരിക്കും. നക്ഷത്രചിഹ്നമുള്ള ഏതെങ്കിലും സെല്ലില്‍ വിവരങ്ങള്‍ ഇല്ലെങ്കില്‍ അവ നിര്‍ബന്ധമായും ചേര്‍ക്കണം. ഏതെങ്കിലും data മാറ്റാനുണ്ടെങ്കില്‍ അവ മാറ്റുകയും ആവാം. ആധാര്‍ നമ്പര്‍, E mail , mobile number എന്നിവ കൃത്യമായി നല്‍കുക.
  • Employer Category : Government എന്ന് സെലക്ട്‌ ചെയ്യാം.
  • Residential Status : Resident ആണ് വേണ്ടത്.
  • Return filed : ജൂലൈ 31 നു മുമ്പ് ആണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ "On or before due date" എന്ന് തെരഞ്ഞെടുക്കുക.
  • Whether original or Revised Return : Original ആണ് വേണ്ടത്.
  • ഏറ്റവും താഴെ Are you governed by Portugease Civil Code എന്നിടത്ത് No ചേര്‍ക്കുക.
    ഇത്രയും ചേര്‍ത്തി കഴിഞ്ഞാല്‍ Save Draft ക്ലിക്ക് ചെയ്ത്‌ അത് വരെ ചേര്‍ത്ത data save ചെയ്യാം.
    • Income Details
    Income Details ടാബ് ക്ലിക്ക് ചെയ്‌താല്‍ പുതിയ ഫോം ലഭിക്കും. അതില്‍ Income from Salary/Pension എന്നതിന് നേരെ Form16 അല്ലെങ്കില്‍ Statementല്‍ Professional Tax കുറച്ച ശേഷം ഉള്ള സംഖ്യ ചേര്‍ക്കുക. Housing Loan Interest ഉണ്ടെങ്കില്‍ Type of House Property യില്‍ Self Occupied സെലക്ട്‌ ചെയ്യുക. Income from one house property എന്നതിന് നേരെ Housing loan interest മൈനസ് ചിഹ്നം ചേര്‍ത്ത് നല്‍കുക. Deductions under Chapter VI A എന്നതിന് ചുവടെ 80C മുതലുള്ള ഓരോ Deductionഉം എത്രയെന്നു ചേര്‍ക്കുക.(80 D (Mediclaim) Deduction ഉണ്ടെങ്കില്‍ ആരുടെ പേരിലുള്ള പോളിസിയാണെന്ന് കാണിക്കാന്‍ നാല് ഓപ്ഷനുകളില്‍ ഒന്ന് സെലക്ട്‌ ചെയ്യണം.) Relief u/s 89A എന്നയിടത്ത് 10E ഫോം ഉപയോഗിച്ച് കിഴിവ് നേടിയെങ്കില്‍ അത് ചേര്‍ക്കുക. (10 E ഫോം ഉപയോഗിച്ച് നേടിയ കിഴിവ് E filing സൈറ്റില്‍ തയ്യാറാക്കി submit ചെയ്തതിനു ശേഷം മാത്രമേ E Filing submit ചെയ്യാവൂ.) അതോടെ ആ പേജിന്‍റെ താഴെ അടയ്ക്കെണ്ടതായ ടാക്സ് എത്രയെന്നു കണക്കാക്കപ്പെട്ടിട്ടുണ്ടാവും. ഇത് കൈയിലുള്ള സ്റ്റേറ്റ്മെന്റില്‍ ഉള്ള ടാക്സ് തന്നെ ആണോ എന്ന് പരിശോധിക്കുക .(Interest u/s 234 A,B,C എന്നീ കോളങ്ങളില്‍ ഏതെങ്കിലും സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് Tax Details എന്ന ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതോടെ മാറും.) ഇനി അടുത്ത ടാബ് ആയ Tax Details ക്ലിക്ക് ചെയ്യാം.
    • Tax Details
    ഈ പേജില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്‍റെ കണക്ക് ആണ് നമുക്ക് നല്‍കുവാനുള്ളത്‌. ഇതില്‍ Sch TDS1 എന്ന പട്ടികയില്‍ ആണ് വിവരങ്ങള്‍ ചേക്കേണ്ടത്.
    • Tax Deduction account Number എന്ന കോളത്തില്‍ ശമ്പളം ലഭിച്ച സ്ഥാപനത്തിന്‍റെ TAN നമ്പര്‍ കാണാം. ഇല്ലെങ്കില്‍ അത് ചേര്‍ക്കുക.
    • Name of Employer : സ്ഥാപനത്തിന്‍റെ പേര് ഇല്ലെങ്കില്‍ ചേര്‍ക്കുക.
    • Income under Salary എന്നിടത്ത് Income Details എന്ന പേജില്‍ ഒന്നാമതായി കാണിച്ച (Income from Salary) സംഖ്യ ചേര്‍ക്കുക. ഇവിടെ ഏതെങ്കിലും തെറ്റായ സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് എഡിറ്റ്‌ ചെയ്ത് ശരിയായത് ചേര്‍ക്കണം.
    • Tax Deducted എന്നിടത്ത് ആ സ്ഥാപനത്തില്‍ നിന്ന് ശമ്പളത്തില്‍ നിന്ന് കുറച്ച ടാക്സ് ചേര്‍ക്കുക.
    രണ്ടാമതൊരു സ്ഥാപനത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ തൊട്ടു താഴെയുള്ള "ADD" ക്ലിക്ക് ചെയ്ത് ഒരു വരി കൂടി ചേര്‍ത്ത് അവിടെ ആ സ്ഥാപനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ക്കണം. ഇനി Save Draft ക്ലിക്ക് ചെയ്ത് അതുവരെയുള്ള വിവരങ്ങള്‍ save ചെയ്യാം. ശേഷം Tax paid and Verification എന്ന ടാബ് ക്ലിക്ക് ചെയ്തു തുറക്കാം.
    • Tax paid and Verification
      D11(iii)-Total TDS Claimed എന്ന കോളത്തില്‍ ആകെ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വന്നിരിക്കും. D 12 Tax Payable "0" ആണെന്ന് ഉറപ്പു വരുത്തുക.
      Excempt income -for reporting purspose - Agricultural Income 5000 രൂപയില്‍ കുറവുള്ളത് കാണിക്കാം. 5000 രൂപയില്‍ കൂടുതലുണ്ടെങ്കില്‍ ITR 2 അല്ലെങ്കില്‍ 2A ഉപയോഗിക്കണം.
      "Bank Account in which refund, if any, shall be credited" - അടച്ച ടാക്സ് തിരിച്ചുകിട്ടാനുണ്ടെങ്കിലും ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ ചേര്‍ക്കുക. 9-11-2016 മുതല്‍ 30-12-2016 വരെയുള്ള കാലയളവില്‍ ഈ അക്കൗണ്ടില്‍ 2 ലക്ഷം രൂപയോ അതില്‍ കൂടുതലോ പണമായി നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ സംഖ്യ ചേര്‍ക്കുക. അതില്‍ കുറവെങ്കില്‍ ഒന്നും ചേര്‍ക്കേണ്ടതില്ല.
      Other Bank Account Details നു താഴെ മറ്റു അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചേക്കാം. IFSC Code, ബാങ്കിന്‍റെ പേര്, അക്കൗണ്ട്‌ നമ്പര്‍, മേല്‍ പറഞ്ഞ കാലയളവില്‍ രണ്ടു ലക്ഷത്തില്‍ കൂടുതല്‍ പണം നിക്ഷേപിച്ചെങ്കില്‍ തുക എന്നിവ ചേര്‍ക്കുക. 'Add' ബട്ടണ്‍ അമര്‍ത്തി കൂടുതല്‍ വരികള്‍ ചേര്‍ക്കവുന്നതാണ്. ബാങ്കിന്‍റെ IFSC കോഡ് അറിയില്ലെങ്കില്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. CLICK HERE
    ഇനി Save Draft ക്ലിക്ക് ചെയ്ത് save ചെയ്ത ശേഷം ഇതു വരെ ചേര്‍ത്തിയ വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകളില്ലെന്നും ഒന്നും വിട്ടുപോയിട്ടില്ലെന്നും ഉറപ്പു വരുത്തിയ ശേഷം Verification നില്‍ പിതാവിന്‍റെ പേരും placeഉം ചേര്‍ക്കുക. എല്ലാം ശരിയാണ് എന്ന് ഉറപ്പു വരുത്തിയ ശേഷം "Submit" ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ഡയലോഗ്‌ ബോക്സ്‌ തുറക്കും. അതില്‍ "OK" ക്ലിക്ക് ചെയ്യുക. ഇതോടെ റിട്ടേണ്‍ E Verification നടത്താനുള്ള ഓപ്ഷനുകള്‍ കാണിക്കുന്ന പുതിയ പേജ് തുറക്കും.
  • E Verification of Return      Back to top
  • Electronic Verification Code (EVC) ഉപയോഗിച്ചാണ് E Verification നടത്തുന്നത്. E Filing Portal ല്‍ നിന്നും ലഭിക്കുന്ന EVC എന്ന 10 അക്ക alpha numeric കോഡ് റിട്ടേണ്‍ സബ്മിറ്റ് ചെയ്ത ശേഷം വെരിഫിക്കേഷനായി ചേര്‍ത്ത് കൊടുക്കുകയോ മറ്റു വഴികള്‍ ഉപയോഗിക്കുകയോ ചെയ്യാം. Income Tax Return തയാറാക്കി 'submit' ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ നാല് ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം.
    Option 4 : നാലാമത്തെ ഓപ്ഷന്‍ ആയ "I would like to send ITR V / I would like to e verify later" നോക്കാം. Acknowledgement (ITR-V) ലഭിക്കാനായി ഈ ഓപ്ഷന്‍ ക്ലിക്ക് ചെയ്യാം. അതോടെ Acknowledgement മെയിലിലേക്ക് അയക്കപ്പെടും. മെയില്‍ തുറന്ന് ഇത് ഡൌണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍, My Account ടാബില്‍ E Filed Returns/ Forms ക്ലിക്ക് ചെയ്‌താല്‍ നിങ്ങൾ ഫയല്‍ ചെയ്ത എല്ലാ റിട്ടേണുകളും കാണാം. അതില്‍ ഈ വര്‍ഷത്തെ റിട്ടേണിന്റെ വരിയിലുള്ള ചുവന്ന അക്കത്തിലുള്ള Ack Number ല്‍ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന വിന്‍ഡോയില്‍ Acknowledgement/ITR V ക്ലിക്ക് ചെയ്യുന്നതോടെ ITR V ഡൌണ്‍ലോഡ് ചെയ്യപ്പെടും. PDF ഫയല്‍ ആയുള്ള ITR V ഓപ്പണ്‍ ചെയ്യാന്‍ password ആവശ്യമാണ്. Small letter ആയി പാന്‍ നമ്പരും ജനനതിയ്യതിയും ആണ് password ആയി നല്‍കേണ്ടത്. (ഉദാ. 1960 ജനുവരി 1 ജനനത്തിയതിയും ABCDE1234R പാന്‍ നമ്പരും എങ്കില്‍ abcde1234r01011960 ആയിരിക്കും പാസ്സ്‌വേഡ്‌.) ഇത് പരിശോധിച്ച് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധം താഴെയുള്ള അഡ്രസ്സിലേക്ക് ഓര്‍ഡിനറി പോസ്റ്റ്‌ ആയോ സ്പീഡ് പോസ്റ്റ്‌ ആയോ അയയ്ക്കണം. ഇത് എത്തിക്കഴിഞ്ഞ ശേഷമേ നമ്മുടെ റിട്ടേണ്‍ പ്രോസസ്സ് ചെയ്യപ്പെടുകയുള്ളൂ. വിലാസം - Income Tax Department- CPC, Post Bag No. 1, Electronic City Post Office, Bangalore- 560100, Karnataka. അയയ്ക്കുന്ന ITR V ല്‍ ഒപ്പിടാന്‍ മറക്കരുത്. ഒപ്പില്ലാത്തവ സ്വീകരിക്കപ്പെടില്ല.
    Option 3 : മൂന്നാമത്തെ ഓപ്ഷന്‍ ആയ "I would like to generate Aadhaar OTP to e verify my return" ഓപ്ഷന്‍ ആണ് ഏറ്റവും എളുപ്പം. ആധാറുമായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മുമ്പ് ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ OTP ലഭിക്കുള്ളൂ. മൊബൈലില്‍ ലഭിക്കുന്ന OTP ചേര്‍ത്ത് submit ചെയ്യുന്നതോടെ എല്ലാം പൂര്‍ത്തിയാവുന്നു.
    Option 2 :രണ്ടാമത്തെ ഓപ്ഷന്‍ ആയ "I do not have an EVC and I would like to generate EVC to e verify my return" വഴി പുതിയ EVC ലഭിക്കും. ഇതില്‍ തന്നെ മൂന്ന് അല്ലെങ്കില്‍ നാല് വഴികള്‍ കാണാം. (1)Through Net Banking (2) Through Bank Account Number (ഈ വഴി ഉപയോഗിക്കുമ്പോള്‍ ബാങ്ക് അക്കൗണ്ട്‌ Pre validate ചെയ്യണം. പുതിയ windowയില്‍ കാണുന്ന "Prevalidate your Bank Account" എന്ന ബട്ടണ്‍ ഉപയോഗിക്കാം.)(3) Through Demat Account Number (4)To Registered Email ID and Mobile number (Taxable Income 5 ലക്ഷത്തില്‍ കുറവെങ്കില്‍ മൊബൈലിലേക്കോ മെയിലിലേക്കോ EVC അയച്ചു കിട്ടുന്നതിനായി ഈ വഴി തേടാം.) ഓരോ ലിങ്കും ക്ലിക്ക് ചെയ്യുമ്പോള്‍ നിര്‍ദേശങ്ങള്‍ കാണാം.
    Option 1 :ഒന്നാമത്തെ ഓപ്ഷന്‍ ആയ "I already have an EVC to E verify" എന്നത് ATM വഴി അപേക്ഷിച്ചപ്പോള്‍ മെയിലിലേക്കും മൊബൈലിലേക്കും EVC അയച്ചു കിട്ടിയവര്‍ക്ക് ഉപയോഗിക്കാം.
  • Password മറന്നാല്‍      Back to top
  • ലോഗിന്‍ ചെയ്യാനുള്ള പേജിലെ "Login" ബട്ടണിനടുത്തുള്ള 'Forgot Password' ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ User ID യായി പാന്‍ നമ്പര്‍ ചേര്‍ത്ത് Captcha കോഡ്‌ അടിച്ച ശേഷം 'Continue' ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ 'Please select option' എന്നതിന് 'Using OTP (PINs)' എന്ന് സെലക്ട്‌ ചെയ്യുക. Continue ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത E Mail IDയും Mobile Number ഉം അറിയാവുന്നതും നിലവിലുള്ളതും ആണെങ്കില്‍ ഒന്നാമത്തെ ഓപ്ഷന്‍ സെലക്ട്‌ ചെയ്യുക. അറിയില്ലെങ്കില്‍ 'New E Mail ID and Mobile Number' സെലക്ട്‌ ചെയ്യുക. എന്നിട്ട് പുതിയ New E Mail ID യും Mobile Numberഉം നല്‍കുക. പിന്നീട് '26 AS TAN' എന്ന ഓപ്ഷന്‍ സെലക്ട്‌ ചെയ്ത് താഴെ സ്ഥാപനത്തിന്റെ TAN Number നല്‍കുക. 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ തുറക്കുന്ന പുതിയ പേജില്‍ E Mail ലേക്ക് വന്ന PIN നമ്പറും മൊബൈലിലേക്ക് വന്ന PIN നമ്പറും ചേത്ത് കൊടുത്ത് 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ പുതിയ പേജു തുറക്കുന്നു. അതില്‍ പുതിയൊരു Password ഉണ്ടാക്കി രണ്ടു കള്ളികളിലും അടിയ്ക്കുക.
  • Revised Return      Back to top
  • റിട്ടേണ്‍ ഫയല്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റ് പിന്നീട് കണ്ടെത്തിയാല്‍ വീണ്ടും ഒരിക്കല്‍ കൂടി അതേ രീതിയില്‍ റിട്ടേണ്‍ (Revised Return) സമര്‍പ്പിച്ചാല്‍ മതി. ഇത് ഇന്‍കം ടാക്സ് ഡിപ്പാട്ട്മെന്‍റ് അസ്സസ്മെന്‍റ് പൂര്‍ത്തിയാക്കുന്നത് വരെ, പരമാവധി 2018 ജൂലൈ 31 വരെ ആവാം. സമയപരിധിക്കുള്ളില്‍ എത്ര തവണ വേണമെങ്കിലും Revised Return സമപ്പിക്കാം. Revised Return തയ്യാറാക്കുമ്പോള്‍ General Information പേജില്‍ A 22-Return file എന്നിടത്ത് '17-Revised 139 (5) എന്ന് സെലക്ട്‌ ചെയ്യണം. Whether Original or Revised എന്നതിന് Revised ചേക്കണം. A 25- If under section 139(5)-Revised Return എന്നതിന് ചുവടെ ഒറിജിനല്‍ റിട്ടേണിന്റെ Acknowledgement Number ഉം Date of Filing Original Return ഉം ചേര്‍ക്കണം. Original Return ന്റെയും Revised Return ന്റെയും Acknowledgement (ITR V) ഒരുമിച്ചാണ് അയയ്ക്കുന്നതെങ്കില്‍ അവ ഒരു പേപ്പറിന്റെ ഇരുവശത്തും പ്രിന്റ്‌ ചെയ്യാതെ പ്രത്യേകം പേപ്പറില്‍ വേണമെന്ന് E Filing സൈറ്റില്‍ കാണുന്നു.


    Read More | തുടര്‍ന്നു വായിക്കുക

    GNUKhata

    >> Thursday, July 6, 2017

    Accounting Software for Commerce(Computerized Accountancy)
    സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ അധിഷ്ഠിതമായ (Free and Open Source )വാണിജ്യനിലവാരത്തിലുള്ള ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ബുക്ക് കീപ്പിംഗ് ഇന്‍വെന്ററി മാനേജ്മെന്റിനും വേണ്ടിയുള്ള ഒരു സോഫ്‌റ്റ്‌വെയറാണ് GNUKhata(ഗ്നു ഖാത്ത).The Digital Freedom foundation (ദി ഡിജിറ്റല്‍ ഫ്രീഡം ഫൗണ്ടേഷന്‍ )എന്ന സംഘടനയാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. www.gnukhata.inഎന്ന സൈറ്റില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഇന്‍സ്‌റ്റാള്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. Plus 2 അക്കൗണ്ടന്‍സി പാര്‍ട്ട് 2 വിഭാഗത്തിലെ കമ്പ്യൂട്ടറൈസ്‌ഡ് അക്കൗണ്ടന്‍സിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും GNU/Khata സേഫ്‌റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തി ചെയ്യാന്‍ സാധിക്കും. Installing GNU/Khata
    ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത ഫയല്‍ എക്‌സ്ട്രാക്‌ട് ചെയ്യുക അല്പസമയത്തിനകം പ്രത്യക്ഷപ്പെടുന്ന ഫോള്‍ഡര്‍ തുറന്ന് Open GNUKhataOfflineInstaller folder Run in Terminal Tick on (I read and accept the terms)OK തുറന്നുവരുന്ന ടെര്‍മിനലില്‍ കമ്പ്യൂട്ടറിന്റെ പാസ്സ്‌വേര്‍ഡ് നല്‍കുക അല്പസമയത്തിനകം ഇന്‍സ്‌റ്റലേഷന്‍ പൂര്‍ത്തിയാകുംഇന്‍സ്‌റ്റലേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ Applications Office GNUKhataഎന്ന ക്രമത്തില്‍ ോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാംസേഫ്‌റ്റ‌വെയര്‍ ശരിയായ രീതിയില്‍ തുറന്നുവരുന്നില്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന രണ്ട് കമാന്റുകള്‍ ടെര്‍മിനലില്‍ നല്‍കേണ്ടതാണ് 1. sudo /opt/lampp/lampp stop
    2. sudo service docker restart
    ( Applications --Accessories -- Terminal എന്ന ക്രമത്തിലോ ഡസ്‌ക്ടോപ്പിലെ ഒഴിഞ്ഞ സ്ഥലത്ത് Right click -- Open in Terminal എന്ന ക്രമത്തിലോ ടെര്‍മിനല്‍ ജാലകം തുറന്ന് ഒന്നാമത്തെ കമാന്റ് sudo /opt/lampp/lampp stop നല്‍കി കീബോര്‍ഡില്‍ എന്റര്‍കീ പ്രസ്സ് ചെയ്യേണ്ടതാണ് അപ്പോള്‍ കമ്പ്യൂട്ടറിന്റെ പാസ്സ്‌വേര്‍ഡ് നല്‍കുന്നതിനുവേണ്ടിയുള്ള നിര്‍ദേശം വരും പാസ്സ്‌വേര്‍ഡ് നല്‍കീ പ്രസ്സ് ചെയ്യുന്നതോടെ രണ്ടാമത്തെ കമാന്റ് നല്‍കുന്നതിനു വേണ്ടി ടെര്‍മിനല്‍ ജാലകം സജ്ജമാകും രണ്ടാമത്തെ കമാന്റ് sudo service docker restart നല്‍കി കീബോര്‍ഡില്‍ Enter കീ പ്രസ്സ് ചെയ്യ തുടര്‍ന്ന് GNUKhata (Applications -- Office -- GNUKhata)സോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാം.
    തുറന്നുവന്നിരിക്കുന്ന ജാലകം നിരീക്ഷിക്കുക.
     


    ടൈറ്റില്‍ ബാറും രണ്ടു പാനലുകളും കാണാന്‍ സാധിക്കും. ടൈറ്റില്‍ ബാറിന്റെ ഇടതു വശത്ത് GNUKhata v4.0 എന്നും, വലത് വശത്ത് Create Organisation, Language എന്നീ മെനുകളും (ബട്ടണുകളും) കാണാന്‍ സാധിക്കും. ഇംഗ്ലീഷ്, മറാഠി, മലയാളം എന്നീ ഭാഷകള്‍ ഇപ്പോള്‍ ഇതിലുണ്ട്. താഴെയുള്ള ഒന്നാമത്തെ പാനലില്‍ GNUKhata സോഫ്‌റ്റ്‌വെയറിനെക്കുറിച്ചുള്ള ഒരു ലഘു വിവരണവും രണ്ടാമത്തെ പാനലില്‍ Create Organisation എന്ന വിഭാഗവും കാണാം.

    Create an Organisation in GNU KHATA


    Create Organisation


    1. Enter Organisation Name ( eg: SB&Co )
    2. Select the Case (As is or Upper Case or Lower Case or Title Case)
    3. Select Organisation Type (Profit Making or Not for Profit)
    4. Enter the Opening date of the Financial Year (01 01 2016 )
    5. Click on Proceed

    Create Admin

    1. Username
    2. Password
    3. Confirm Password
    4. Security question
    5. Answer to security question
    6. Click on Create & Login

    ഇത്രയും വിവരങ്ങള്‍ നല്‍കുന്നതോടെ താഴെ കാണുന്ന രീതിയിലുള്ള ഒരു ജാലകം ദൃശ്യമാകും. ടൈറ്റില്‍ ബാറിന്റെ ഇടതു വശത്തായി Master, Voucher, Report, Admininstration, Help എന്നീ മെനുകളും, വലതു ലശത്തായി New Tab, Sign Out, Theme, Language, Toolbar എന്നീ മെനുകളും കാണാം.


    GNUKatha യില്‍ Admin യൂസര്‍ക്ക് മൂന്ന് തരം Users നെ create ചെയ്യാവുന്നതാണ്.
    1. Manager
    2. Operator
    3. Internal auditor

    Administration മെനുവിലൂടെ ഇത്തരം യൂസേഴ്‌സിനെ സൃഷ്‌ടിക്കാവുന്നതാണ്.

    Edit Organisation Particulars


    1. Master --> Edit Organisation Particulars

    2. Enter All details --> Save


    Closing Organisation


    Sign Out (Press Shift + Ctrl + S) ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Logout ,Change Organisation എന്നീ രണ്ടു ഓപ്‌ഷനുകള്‍ ദൃശ്യമാകുന്നതാണ്. Logout ഓപ്‌ഷനോChange Organisation ഓപ്‌ഷനോ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തനം അവസാനിപ്പിക്കാവുന്നതാണ്.

    Selecting Organisation


    GNUKhata സോഫ്‌റ്റ്‌വെയര്‍ വീണ്ടും തുറക്കുമ്പോള്‍ (ഓര്‍ഗനൈസേഷന്‍ ക്രിയേറ്റ് ചെയ്‌തതിനുശേഷം) താഴെ കാണുന്ന രീതിയിലുള്ള ജാലകമാണ് ദൃശ്യമാകുക.
    Select Existing Organisation, Create Organisation, Language എന്നീ ഓപ്‌ഷനുകളാണ് ടൈറ്റില്‍ ബാറില്‍ വന്നിരിക്കുന്നത്. നിലവിലുള്ള Organisation സെലക്‌ട് ചെയ്യാനും പുതിയ Organisation നിര്‍മ്മിക്കാനും ഇവിടെ നിന്നും സാധിക്കും.

    Select Existing Organisation എന്ന ടാബില്‍ ക്ലിക്ക് ചെയ‌തതിനുശേഷം Select Organisation
    എന്നതില്‍ നിന്നും നിലവിലുള്ള Organisation സെലക്‌ട് ചെയ്യുമ്പോള്‍ത്തന്നെ Financial Year ദൃശ്യമാകും. ( സെലക്‌ട് ചെയ്തിരിക്കുന്ന ഓര്‍ഗനൈസേഷന് ഒന്നില്‍ക്കൂടുതല്‍ Financial Year ഉണ്ടെങ്കില്‍ അവയെല്ലാം കാണാന്‍ സാധിക്കും. അനുയോജ്യമായ Financial Year സെലക്‌ട് ചെയ്യുക. ) --‍> Click on Next button.

    തുടര്‍ന്നുവരുന്ന Sign In വിന്‍ഡോയില്‍ Username ഉം Password ഉം നല്‍കി Login ചെയ്യാം.

    Deleting Organisation (Shift + Ctrl + d)


    Administration മെനുവില്‍ നിന്നും Delete Organisation സെലക്‌ട് ചെയ്‌തു കൊണ്ട് നിലവിലുള്ള ഓര്‍ഗനൈസേഷനെ ഡിലീറ്റ് ചെയ്യാവുന്നതാണ്.


    GNUKhata സേഫ്‌റ്റ്‌വെയര്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുന്ന വിധവും ഓര്‍ഗനൈസേഷന്‍ സൃഷ്ടിക്കുന്നതും മാത്രമാണ് ഇവിടെ വിശദീകരിക്കാന്‍ ശ്രമിച്ചത്. അടുത്ത് പോസ്‌റ്റില്‍ താഴെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ (The varius transactions of of a company) ഉള്‍പ്പെടുത്തിക്കൊണ്ട് Final Accounts തയ്യാറാക്കുന്ന വിധം പരിശീലിക്കാം.

    Problem 1.

    The varius transactions of of a company (SB & Co ) for the month of January 2016 is given below

    Date           Transaction              Amount

    01/01/2016 Started business        Rs150000
    02/01/2016 Purchase furniture    Rs 45000
    03/01/2016 Cash Purchases         Rs 30000
    04/01/2016 Sold Goods to Anand Rs 75000
    05/01/2017 Salary                       Rs 24000
    06/01/2016 Cash recieved from Anand  Rs125000

    Prepare Final Accounts using the software GNUKhata



    തയ്യാറാക്കിയത്
    ........
    Sureshbabu P P, Master Trainer, IT@School Ernakulam



    Read More | തുടര്‍ന്നു വായിക്കുക

    GeoGebra Resouces - 4 (Mathematics)

    >> Tuesday, July 4, 2017

    Visualization of Limit

    As we know Calculus is a branch of Mathematics which mainly deals with the study of change in the value of a function as the points in the domain change.  To known more about this branch, we need to understand limiting process in greater clarity.

    Here a ready to use Geogebra Applet is provided to visualize the concept of limit for any real valued function.
    How to use the Geogebra Applet?

    1. Type the function for which limit has to be evaluated in the input box.
       For example, to visualize the limit of the function

       (i)   

    Type     if[x<=2,x^2+4,x>2,x^2-4]        or       if[x<=2,x^2+4,x^2-4] in the input box

       (ii) 

       Type    if[x<2,x^2,2<=x<=3,2x,x>3,x]     or      if[x<2,x^2,2<=x<=3,2x,x] in the input box

    2. Using Slider 'a' [Slider 1 as shown in the picture above] we can fix the point at which the limit as to be evaluated

    3. By moving Slider 'h' [Slider 2 as shown in the picture above] we can make h tends to 0.  If the limit exists, it will be displayed as shown in the picture below.


    Read More | തുടര്‍ന്നു വായിക്കുക

    NOON FEEDING 2017-18

    >> Saturday, July 1, 2017

    സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി കാര്യക്ഷമവും കുറ്റമറ്റതും ആക്കുന്നതിനാവശ്യമായ വളരെ വിശദവും കൃത്യവുമായ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു. പദ്ധതി നടപ്പാക്കുന്നതില്‍ വ്യത്യസ്തവും അനുകരണീയവുമായ മികച്ച മാതൃകകള്‍ സൃഷ്ടിക്കുന്ന സ്കൂളുകള്‍ നിരവധിയാണ്. അവരുടെ പ്രവര്‍ത്തനരീതി പങ്കുവയ്ക്കുന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനവും വഴികാട്ടിയുമാവും. കൂടാതെ പദ്ധതി നടപ്പാക്കുമ്പോള്‍ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ പങ്കുവയ്ക്കാനും അവയ്ക്ക് പരിഹാരം കാണാനും ഈ പോസ്റ്റ്‌ സഹായകം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു.
    ഉച്ചഭക്ഷണ പദ്ധതി
    പത്ത് ഇന നിര്‍ദേശങ്ങള്‍
    CLICK HERE
    ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് 2017-18
    വിശദമായ സര്‍ക്കുലര്‍.
    CLICK HERE

    ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെടുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും വിശദമായി മുകളിലുള്ള സർക്കുലറിൽ വിവരിച്ചിരിക്കുന്നു. 2017-18 ഉച്ചഭക്ഷണ പദ്ധതിയുടെ പൊതു മാർഗരേഖയാണ് ഇത്.

    NOONFEEDING PLANNER BIG 1.4 (Software)
    Updated with New NMP 1 & K2 Register
    DOWNLOAD
    പരിഷ്കരിച്ച NMP 1, K2 Register
    എന്നിവയുടെ pdf format.
    DOWNLOAD
    അറിയിപ്പ് - വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍
    സ്കൂള്‍ ഭക്ഷണം കഴിക്കും.
    CLICK HERE
    6 വിവിധ രേഖകള്‍ക്ക് പകരം പരിഷ്കരിച്ച NMP 1,
    K2 Register എന്നിവ ഉപയോഗിക്കാനുള്ള സര്‍ക്കുലര്‍.
    CLICK HERE
    കണ്ടിജന്റ് ചാര്‍ജ്, പാചകക്കൂലി എന്നിവ
    കണക്കാക്കുന്ന വിധം.
    CLICK HERE
    Mid Day Meal - Web site for
    Online Daily Data Entry.
    CLICK HERE

    ഉച്ചഭക്ഷണ പരിപാടി നടപ്പാക്കേണ്ടത് ഉച്ചഭക്ഷണ കമ്മിറ്റിയാണ്. പി ടി എ പ്രസിഡണ്ട്‌ ചെയര്‍മാനും ഹെഡ് മാസ്റ്റര്‍ കണ്‍വീനറും ആയ Noon Feeding Committee മാസത്തില്‍ ഒരു തവണയെങ്കിലും യോഗം ചേരുകയും ഓരോ മാസത്തെയും വരവുചെലവ് കണക്ക് അവലോകനം ചെയ്ത് അംഗീകാരം നല്‍കുകയും അടുത്ത മാസത്തെ മെനു തയ്യാറാക്കുകയും വേണം. വൈവിധ്യമാര്‍ന്ന പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും ആഴ്ചയില്‍ 2 തവണ 150 മില്ലിലിറ്റര്‍ പാലും ഒരു തവണ പുഴുങ്ങിയ മുട്ട അല്ലെങ്കില്‍ അതേ വിലയ്ക്കുള്ള നേന്ത്രപ്പഴവും നല്‍കണം. ഭക്ഷണം കഴിക്കുന്ന ആദ്യത്തെ 150 കുട്ടികള്‍ക്ക് 8 രൂപ നിരക്കിലും 150 മുതല്‍ 500 വരെ കുട്ടികള്‍ക്ക് 7 രൂപ നിരക്കിലും 500 നു മുകളിലുള്ള കുട്ടികള്‍ക്ക് 6 രൂപ നിരക്കിലുമാണ് ഫണ്ട്‌ അനുവദിക്കുന്നത്. ഇത് പച്ചക്കറി, പലവ്യഞ്ജനം, എണ്ണകള്‍, പാല്‍, മുട്ട, ഇന്ധനം, കടത്തുകൂലി എന്നിവയ്ക്ക് ഉപയോഗിക്കാനുള്ളതാണ്. ഫണ്ടിന്‍റെ ലഭ്യത അനുസരിച്ച് പ്രഭാതഭക്ഷണം, വൈകുന്നേരങ്ങളില്‍ ലഘുഭക്ഷണം എന്നിവ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും സര്‍ക്കുലര്‍ പറയുന്നു. ഇതിനുള്ള ഫണ്ട്‌ വിവിധ ഏജന്‍സികളില്‍ നിന്നും കണ്ടെത്താം. കമ്മിറ്റിയിലെ ഒരു അദ്ധ്യാപകന്‍ ഭക്ഷണത്തിന്‍റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പു വരുത്തണം.
    പാചകതൊഴിലാളികളുടെ കുറഞ്ഞ വേതനം പ്രതിദിനം 400 രൂപയും പരമാവധി വേതനം 475 രൂപയുമാണ്. ഇത് സർക്കാർ നേരിട്ട് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നു.
    മികച്ച ഭക്ഷണം നല്‍കുന്നതോടൊപ്പം പ്രധാനപ്പെട്ടതാണ് അതുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നതും. പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍ നൂണ്‍ ഫീഡിംഗ് കമ്മിറ്റിയിലുള്ള ഒരു അദ്ധ്യാപകന്‍ സൂക്ഷിക്കുകയും കണക്കുകള്‍ രേഖപ്പെടുത്തുകയും വേണം. ഇത് പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തണം. ഇനി സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ ഏതൊക്കെയെന്നു നോക്കാം.
    ദിവസേന എഴുതേണ്ടവ.
    (1) K 2 രജിസ്റ്റര്‍, (2) നൂണ്‍ ഫീഡിംഗ് ഹാജര്‍ പുസ്തകം, (3) നൂണ്‍ ഫീഡിംഗ് കണ്‍സോളിഡേറ്റഡ ഹാജര്‍ പുസ്തകം. (4)നൂണ്‍ ഫീഡിംഗ് അക്കൗണ്ട്‌ രജിസ്റ്റര്‍
    മാസാവസാനം എഴുതേണ്ടവ
    (1)എന്‍ എം പി 1 (2)എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ്
    വര്‍ഷാവസാനം എഴുതേണ്ടത്.
    (1) കാലിച്ചാക്ക് രജിസ്റ്റര്‍.
    മറ്റ് രജിസ്റ്ററുകള്‍, രേഖകള്‍, രശീതുകള്‍
    (1) സ്പെഷല്‍ അരി വിതരണത്തിന്‍റെ അക്വിറ്റന്‍സ് രജിസ്റ്റര്‍ (2) പാത്രങ്ങളുടെയും മറ്റ് ഉപകരണങ്ങളുടെയും സ്റ്റോക്ക്‌ രജിസ്റ്റര്‍ (3) മാവേലി സ്റ്റോര്‍ പാസ്സ്ബുക്ക്‌ ((4) നൂണ്‍ ഫീഡിംഗിന്‍റെ കറണ്ട് അക്കൗണ്ട്‌ പാസ്സ്ബുക്ക്‌ (5) ബില്ലുകള്‍
    ഇതോടൊപ്പം നൂണ്‍ ഫീഡിംഗ് കമ്മിറ്റിയുടെ മിനുട്ട്സ് ബുക്കും എഴുതി സൂക്ഷിക്കണം. NMP 1 ഫോറം അതാത് മാസത്തെ അവസാനദിവസം തന്നെ AEO ഓഫീസില്‍ സമര്‍പ്പിക്കണം. ചെലവായ തുകയുടെ സ്റ്റേറ്റ്മെന്‍റ് (Expenditure Statement) മെനു ഉള്‍പ്പെടെ അടുത്ത മാസം 5 നു മുമ്പ് നൂണ്‍ ഫീഡിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
    Noon Feeding Planner Big
    ഉച്ചഭക്ഷണ പരിപാടിയുടെ കൃത്യമായ കണക്കുകളും ആവശ്യമായ ഫോമുകളും തയ്യാറാക്കുന്നതിന് സഹായകമായ Excel സോഫ്റ്റ്‌വെയര്‍ ആണ് Noon Feeding Planner Big. ഏറ്റവും പുതിയ ഫോറങ്ങള്‍ ഉള്‍പ്പെടുത്തിയ വെര്‍ഷന്‍ 1.4 ഡൌണ്‍ലോഡ് ചെയ്യാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക. ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ നിര്‍ദേശങ്ങളും ഇതില്‍ ഉണ്ട്.


    Read More | തുടര്‍ന്നു വായിക്കുക
    ♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer