SPARK - Problem Solving Sessions
>> Sunday, January 31, 2016
സ്പാര്‍ക്കില്‍ ഈയിടെ ഉള്‍പ്പെടുത്തിയ മാറ്റങ്ങള്‍ കാരണം പല ഓഫീസുകള്‍ക്കും ബില്ലെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രശ്നങ്ങളുടെ ആധിക്യം കാരണം, അവ കഴിവതും വേഗം പരിഹരിക്കുന്ന്തിനായി ജനുവരി 29 മുതല്‍ ഫെബ്രുവരി 10 വരെ ജില്ലാകേന്ദ്രങ്ങളില്‍ പ്രശ്നപരിഹാര ക്യാമ്പുകള്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ക്യാമ്പിന്റെ ഉദ്ദേശ്യം ജിവനക്കാരിലെത്തിക്കാന്‍, പക്ഷേ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞിട്ടില്ല. മുഹമ്മദ് സാറിന്റെ ഈ പോസ്റ്റിലൂടെ ആ ഉദ്ദേശ്യമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കമന്റുകളായി സംശയങ്ങള്‍ ചോദിക്കൂ....ഉറപ്പായും മറുപടി പ്രതീക്ഷിക്കാം.
സര്‍ക്കാര്‍/ എയിഡഡ് മേഖലയിലെ എല്ലാ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം ഇപ്പോള്‍ സ്പാര്‍ക്ക് സോഫ്റ്റ്‌വേറിലൂടെയാണല്ലോ പ്രൊസസ് ചെയ്യുന്നത്. ശമ്പളബില്‍ പ്രൊസസ് ചെയ്ത് ഒണ്‍ലൈന്‍ സബ്മിഷന്‍ നടത്തുന്നത് കൂടാതെ, ട്രാന്‍സ്ഫര്‍, പ്രമോഷന്‍, ലീവ് മാനേജ്മെന്റ്, ശമ്പളം ബാങ്ക് അക്കൌണ്ടില്‍ ക്രെഡിറ്റ് ചെയ്യല്‍ തുടങ്ങി നിരവധി അനുബന്ധകാര്യങ്ങള്‍ സ്പാര്‍ക്കില്‍ ഉള്‍ക്കൊള്ളിച്ചുണ്ട്. സമയാസമയങ്ങളില്‍ ഇത്തരം മൊഡ്യൂളുകളിലൊക്കെ അപ്ഡേഷനുകള്‍ വന്ന് കൊണ്ടിരിക്കുന്നു. 2016 ജനുവരി 1 മുതല്‍ സെല്‍ഫ്ഡ്രോയിണ്‍ഗ് സംവിധാനം നിര്‍ത്തലാക്കിയതിനാല്‍ അതനുസരിച്ചുള്ള സൊഫ്റ്റ്‌വേര്‍ അപ്ഡേഷന്‍ വന്നു. 2016 ഫെബ്രുവരി 1 മുതല്‍ ഓണ്‍ലൈന്‍ ലീവ് മാനേജ്മെന്റ് സിസ്റ്റം വരാന്‍ പോകുന്നു.
സോഫ്റ്റ്‌വേര്‍ അപ്ഡേഷനുകള്‍ വരുമ്പോള്‍ അത് സംബന്ധിച്ച് താല്‍കാലിക പ്രശ്നങ്ങളും സ്വാഭാവികമാണ്. തിരുവനന്തപുരത്തുള്ള സ്പാര്‍ക്ക് ഓഫീസുമായി ഫോണ്‍, ഇ-മെയില്‍, ചാറ്റിങ്ങ് വഴി ബന്ധപ്പെട്ട് മാത്രമെ നിലവില്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച് കിട്ടാന്‍ മാര്‍ഗ്ഗമുള്ളൂ. (കണ്ണൂരില്‍ അടുത്ത കാലത്തായി ഒരു റീജ്യണല്‍ ഹെല്‍പ്പ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വൈകാതെ, ഓരോ ജില്ലയിലും ഇത്തരം ഹെല്പ് സെന്ററുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് കേള്‍ക്കുന്നു). സ്പാര്‍ക്കില്‍ പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഓഫീസ് തലത്തില്‍ ഈ സോഫ്റ്റ്‌വേര്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അവ പരിചയപ്പെട്ട് വരാനുള്ള കാലതാമസവും, സോഫ്റ്റ്‌വേറിലെ തകരാറുകളും സര്‍വറുകളുടെ ശേഷിക്കുറവുമൊക്കെ ശമ്പളബില്‍ വൈകാന്‍ കാരണമാകുന്നുണ്ട്. സ്പാര്‍ക്ക് ഓഫീസിലെ ജീവനക്കാര്‍ കഠിനാദ്ധ്വാനം ചെയ്താലും ചിലപ്പോള്‍ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ദിവസങ്ങളെടുക്കാറുണ്ട്.
സോഫ്റ്റ്‌വേര്‍ അപാകതയോ, സര്‍വര്‍ പ്രശ്നങ്ങളൊ കാരണം ശമ്പളബില്‍ വൈകുമ്പോള്‍ വിവിധ ഓഫീസുകളില്‍ സ്പാര്‍ക്ക് കൈകാര്യം ചെയ്യുന്നവര്‍ സ്പാര്‍ക്ക് ഓഫിസിനെ പഴിക്കുക സര്‍വ്വസാധാരണമാണ്. എന്നാല്‍, ഇത്ര ബൃഹത്തായ ഒരു സോഫ്റ്റ്‌വേര്‍ എങ്ങിനെ നടപ്പാക്കിക്കൊണ്ടിരിക്കുന്നുവെന്നതിനെ കുറിച്ചോ, അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചോ വളരെ കുറച്ച് പേര്‍ക്ക് മാത്രമെ അറിവുള്ളൂ. മേല്‍പറഞ്ഞ പ്രശ്നങ്ങളൊക്കെ താമസം കൂടാതെ പരിഹരിച്ച് മറുപടി നല്‍കുന്നതിനു സ്പാര്‍ക്ക് ഓഫീസില്‍ ഇരുപതില്‍ താഴെ ജീവനക്കാരാണുള്ളത്. കാലോചിതമായി പരിഷ്കരിച്ച വേതനം പോലും ലഭിക്കാതെ ഇവര്‍ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ജോലിസമയം രാവിലെ 9 മുതല്‍ വൈകീട്ട് 6 മണി വരെയാക്കി. അവധി ദിവസങ്ങളിലും ചിലര്‍ ജോലി ചെയ്യുന്നുണ്ട്. ഏതാണ്ട് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന അവസ്ഥയെന്ന് പറഞ്ഞാല്‍ തെറ്റില്ല.
ഇവരെ കൂടാതെ, വിവിധ ഡിപ്പാര്‍ട്മെന്റുകളിലെ ഡി.എം.യു മാര്‍ ഉള്‍പ്പെടെയുള്ള പ്രതിഫലേച്ഛയില്ലാതെ രാപകല്‍ ഭേദമന്യെ ഫോണ്‍, ഇ-മെയില്‍, മറ്റ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രവര്‍ത്തനനിരതരായ നിരവധി ജീവനക്കാര്‍ കൈമാറുന്ന സഹായങ്ങള്‍ കൂടിയാണു സ്പാര്‍ക്ക് സോഫ്റ്റ്‌വേര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. തുടക്കം മുതല്‍ കേരളത്തിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ക്ക് സ്പാര്‍ക്ക് സംബന്ധിച്ച അവബോധം നല്‍കുന്നതില്‍ മാത്സ്‌ബ്ലോഗ് വഹിച്ച പങ്ക് നിസ്തുലമാണെന്ന് പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ വാട്സപ്പ് ഗ്രൂപ്പുകളും ഇക്കാര്യത്തില്‍ വഹിക്കുന്ന പങ്ക് വലുതാണ്. വിവിധ ഡിപ്പാര്‍ട്മെന്റുകളിലെ മേല്‍പറഞ്ഞ തരത്തിലുള്ള ജീവനക്കാരും സ്പാര്‍ക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരും അടങ്ങിയ 24x7 Spark Helps എന്ന വാട്സപ് ഗ്രൂപ്പ്, സ്പാര്‍ക്ക് ഹെല്പ് എന്ന ലക്ഷ്യവും കടന്ന് മറ്റ് മേഖലകളിലും ഇടപെടുന്ന ഒരു കൂട്ടായ്മയായി വളര്‍ന്നത് ഈയിടെ ശ്രദ്ധ നേടിയതാണ്.
അടുത്തിടെ ഉള്‍പ്പെടുത്തിയ മാറ്റങ്ങള്‍ കാരണം ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിലുള്ള കാലതാമസം കാരണം പല ഓഫീസുകളിലും ശമ്പളബില്‍ പ്രൊസസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥ നിലവിലുണ്ട്. നിലവിലുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരി 29 മുതല്‍ ഫെബ്രുവരി 10 വരെ ജില്ലാ കേന്ദ്രങ്ങളില്‍ രണ്ട് ദിവസം വീതമുള്ള ഒരു പ്രശ്നപരിഹാര ക്യാമ്പ് നടത്താന്‍ സ്പാര്‍ക്ക് ഓഫീസ് തീരുമാനിച്ചിരിക്കുകയാണ്. സ്പാര്‍ക്ക് ഓഫീസില്‍ നിന്നുള്ള രണ്ട് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ വീതം ഓരോ ക്യാമ്പിലും പ്രശ്നങ്ങള്‍ പരിഹരിച്ച് കൊടുക്കും. സ്പാര്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന, ജില്ലയിലെ മറ്റു ഏതാനും ജീവനക്കാര്‍ ക്യാമ്പ് അറേഞ്ച് ചെയ്യുന്നതിനും നടത്തിപ്പിനും അവരെ സഹായിക്കാനുണ്ടാകും. ഈ കാമ്പ് സ്പാര്‍ക്ക് പരിശീലനം നല്‍കുകയോ, അവബോധന ക്ലാസ് നടത്തുകയോ ചെയ്യുന്നില്ല.
(29, 30 തിയ്യതികളില്‍ എറണാകുളത്ത് നടന്ന ക്യാമ്പില്‍, ക്യാമ്പിന്റെ ഉദ്ദേശ്യം ശരിയാം വണ്ണം പ്രസിദ്ധപ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍, ആദ്യ ദിവസം അറുനൂറോളം പേര്‍ പരിശീലനത്തിന് എത്തിയെന്നാണ് കേള്‍ക്കുന്നത്. അതിനാല്‍ ആദ്യ ദിവസം പ്രശ്നപരിഹാരം നടന്നില്ല. രണ്ടാം ദിവസം ഏറെ കുറെ പ്രശ്നങ്ങള്‍ പരിഹരിച്ച് കൊടുക്കാന്‍ കഴിഞ്ഞു.) ക്യാമ്പിന്റെ സ്ഥലം, തിയ്യതി, പങ്കെടുക്കേണ്ട ഓഫീസുകള്‍ (ജില്ല അടിസ്ഥാനത്തില്‍) താഴെ കൊടുക്കുന്നു.

- എറണാകുളം കളക്ടറേറ്റ് – 29/01/2016 & 30/01/2016 – എറണാകുളം, തൃശൂര്‍
- കോട്ടയം കളക്ടറേറ്റ് – 01/02/2016 & 02/02/2016 – കോട്ടയം, ഇടുക്കി
- ഐ.ടി @ സ്കൂള്‍, പാലക്കാട് – 03/02/2016 & 04/02/2016 – പാലക്കാട്, മലപ്പുറം
- ഐ.ടി @ സ്കൂള്‍ കൊല്ലം – 05/02/2016 & 06/02/2016 – കൊല്ലം, പത്തനംതിട്ട
- ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോഴിക്കോട് – 08/02/2016 & 09/02/2016 – കോഴിക്കോട്, വയനാട്
- ആലപ്പുഴ കളക്ടറേറ്റ് – 09/02/2016 – ആലപ്പുഴ
- സ്പാര്‍ക്ക് ഹെല്പ്ഡസ്ക്, കണ്ണൂര്‍ - 09/02/2016 & 10/02/2016 – കണ്ണൂര്‍, കാസര്‍ഗോഡ്.
Read More | തുടര്‍ന്നു വായിക്കുക