Teacher student ratio
and Implementation of RTE in Kerala
>> Saturday, May 11, 2013
വിദ്യാര്‍ഥി അധ്യാപക അനുപാതത്തില്‍ സമഗ്രമാറ്റം വരുത്തിക്കൊണ്ട് വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അധ്യാപക തസ്തികകള്‍ ഇതോടെ അധികമാകും. 5, 8 ക്ലാസുകളെ പ്രൈമറി, അപ്പര്‍ പ്രൈമറി എന്നിവയിലേക്ക് മാറ്റുമെങ്കിലും, യഥാര്‍ത്ഥത്തില്‍ നിലവിലുള്ള സ്ഥിതി തുടരാമെന്നും വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് പറയുന്നു.
വിദ്യാര്‍ത്ഥി, അധ്യാപക അനുപാതം എല്‍പിയില്‍ 30: 1 , യുപിയില്‍ 35: 1 എന്നായിമാറും. സ്കൂളിലെ മുഴുവന്‍ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാവും ഇത് നടപ്പാക്കുക. ഓരോ ക്ളാസിലെയും കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി അനുപാതം നിശ്ചയിക്കാം എന്ന നേരത്തെയുള്ള തീരുമാനമാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് മാറ്റിയത്. ഇതോടെ കുട്ടികളുടെ എണ്ണം കുറവും അധ്യാപകരുടെ എണ്ണം കൂടുതലുമാകും എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
നിലവവിലുള്ള ഡിവിഷന്‍സംവിധാനം തുടരാമെങ്കിലും അധ്യാപക തസ്തികകള്‍ കൂടുതല്‍ അനുവദിക്കില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ എല്‍പിയിലും ആറ് മുതല്‍ എട്ട് വരെഉള്ള ക്ലാസുകള്‍ യുപിയിലുമാകും. പക്ഷെ നിലവിലുള്ള സ്കൂളുകളില്‍ നിന്ന് ഇവ യഥാര്‍ത്ഥത്തില്‍ അടര്‍ത്തിമാറ്റില്ല.സ്കൂളുകളുടെ പേര് എല്‍പി അപ്പര്‍പ്രൈമറി, അപ്പര്‍ പ്രൈമറി ഹൈസ്കൂള്‍ എന്നിങ്ങനെ മാറുമെന്നുമാത്രം. ഇത്തരത്തില്‍ മാറേണ്ട പേരുകള്‍ ഉടന്‍ കണ്ടെത്തി മാറ്റാന്‍ ഡിപിഐയ്ക്ക് നിര്‍ദ്ദേശവുമുണ്ട്.
ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലും പ്രവേശനം അനുവദിക്കണമെന്നും വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് പറയുന്നു. 25 ശതമാനം സീറ്റുകള്‍ ഇവര്‍ക്കായി മാറ്റിവെക്കണം. ഈ കുട്ടികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കും.
(കടപ്പാട് : മനോരമ ഓണ്‍ലൈന്‍)
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക- വിദ്യാര്‍ഥി അനുപാതം ക്ലാസ് അടിസ്ഥാനമാക്കി നിശ്ചയിക്കുന്നതിനുപകരം സ്‌കൂള്‍ ഒരു യൂണിറ്റായി കണക്കാക്കി നിശ്ചയിക്കും. അധ്യാപക തസ്തികകളുടെ എണ്ണം ഗണ്യമായി കുറയാന്‍ ഇത് കാരണമാകും. എന്നാല്‍ നിലവിലുള്ള അനുപാതം കുറച്ചിട്ടുമുണ്ട്. എല്‍.പിയില്‍ 1:30 ഉം യു പിയില്‍ 1:35 ഉം ആണ് പുതിയ അനുപാതം. നേരത്തെ ഇത് 1 : 45 ആയിരുന്നു.
കേന്ദ്രത്തിന്റെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഈ വ്യവസ്ഥകള്‍ അടങ്ങുന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. വിദ്യാഭ്യാസ അവകാശ നിയമം ഈ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കാതെ പറ്റില്ല.
നേരത്തെ അനുപാതം 1: 45 ആയിരുന്നപ്പോള്‍ 51 കുട്ടികള്‍ ഉണ്ടായാല്‍ രണ്ടാമത്തെ ഡിവിഷന്‍ അനുവദിച്ചിരുന്നു. ഈ കണക്ക് പ്രകാരം അനുപാതം 1 : 30 ആക്കുമ്പോള്‍ 36 കുട്ടികള്‍ ഉണ്ടെങ്കില്‍ രണ്ടാമത്തെ ഡിവിഷന്‍ അനുവദിക്കണമെന്നാണ് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് അനുവദിക്കപ്പെട്ടിരുന്നെങ്കില്‍ അധ്യാപക തസ്തികകള്‍ കൂടുതലായി ഉണ്ടാകുമായിരുന്നു.
പുതിയ ഉത്തരവ്പ്രകാരം ഒരു ക്ലാസില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നുനോക്കിയല്ല രണ്ടാമത്തെ ഡിവിഷന്‍ ആരംഭിക്കുക. ഒരു ക്ലാസില്‍ എത്ര കുട്ടികള്‍ ഉണ്ടെങ്കിലും ആ സ്‌കൂളിലെ ആകെ കുട്ടികളുടെ എണ്ണത്തെ എല്‍. പിയെങ്കില്‍ 1 : 30 ന്റെയും യു.പിയെങ്കില്‍ 1: 35 ന്റെയും അടിസ്ഥാനത്തില്‍ കണക്കാക്കും. ഈ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ പുതിയ തസ്തിക അനുവദിക്കൂ. ഇപ്രകാരം തസ്തിക സൃഷ്ടിക്കപ്പെട്ടാല്‍ നിയമനം അധ്യാപക ബാങ്കില്‍ നിന്നായിരിക്കും
(കടപ്പാട് : മാതൃഭൂമി ഓണ്‍ലൈന്‍)
Read More | തുടര്‍ന്നു വായിക്കുക