എസ്.എസ്.എല്.സി പരീക്ഷ 2009

>> Tuesday, March 24, 2009


എങ്ങനെ ഉണ്ടായിരുന്നു ഇത്തവണത്തെ എസ്.എസ്.എല്.സി കണക്കു പരീക്ഷ..? വളരെ എളുപ്പം എന്ന് ഏത് നിലവാരത്തിലുള്ള കുട്ടിയും പറയുന്ന വിധത്തില് ഉള്ള ഒരു പരീക്ഷ. (ഉടനെ തന്നെ ചോദ്യപേപ്പര് സൈറ്റില് പ്രസിദ്ധീകരിക്കും..) ഇതു തന്നെ ആയിരുന്നോ നമ്മള് കാത്തിരുന്ന ഒരു ചോദ്യപേപ്പര് ? പ്രതികരണങ്ങള് പ്രതീക്ഷിക്കുന്നു...


ഇതാ കുട്ടികള്ക്ക് കണക്കിനോട് താല്പ്പര്യമുണ്ടാക്കാന് കഴിയുന്ന വിധത്തിലുള്ള ഒരു മാജിക്...

13837 X കുട്ടിയുടെ വയസ്സ് X 73 = ? ? ?

ആദ്യം ഒന്നു പരീക്ഷിച്ചു നോക്കൂ.. ഇത്തരത്തില് ഉള്ളതോ രസകരമായതോ ആയ നിങ്ങള്ക്കറിയാവുന്ന ചോദ്യങ്ങള് ഞങ്ങള്ക്ക് അയച്ചു തരികയോ (mathsekm@gmail.com) comments- ഇല് ഇടുകയോ ചെയ്യുക...


Read More | തുടര്‍ന്നു വായിക്കുക

ജന്മദിനം കണ്ടുപിടിക്കാം

>> Friday, March 13, 2009

ജന്മദിനം കണ്ടു പിടിക്കാം

കുട്ടികളെ ഗണിതാഭിരുചി ഉള്ളവരാക്കി മാറ്റാന് ഇതാ ഒരു രസകരമായ കളി. ഇതു വളരെ പണ്ടു കാലം മുതലെ ഉപയോഗിച്ചു പോന്നിരുന്ന ഒരു കളിയാണ്. നിങ്ങളുടെ കുട്ടികളോട് അവരുടെ ജനനത്തിയതി ഓര്ക്കാന് ആവശ്യപ്പെടുക. അത് അവരുടെ മനസ്സില് മാത്രം വിചാരിച്ചാല് മതി. ഇനി അവരോട് ചില ചോദ്യങ്ങള് ചോദിക്കുക.

Step 1) അവരോട് ജന്മമാസത്തിന്റെ നമ്പര് ഓര്മ്മിക്കാന് പറയുക : January = 1, Feb = 2 etc.
Step 2) അതിനെ 5 കൊണ്ടു ഗുണിക്കാന് പറയുക
Step 3) അതിനോട് 6 കൂട്ടാന് പറയുക
Step 4) ഇപ്പോള് കിട്ടിയ നമ്പറിനെ 4 കൊണ്ടു ഗുണിക്കാന് പറയുക
Step 5) 9 കൂട്ടുക
Step 6) ഇപ്പോള് കിട്ടിയ തുകയെ 5 കൊണ്ടു വീണ്ടും ഗുണിക്കുക.
Step 7) അവസാനമായി, അതിനോട് ജനിച്ച തിയതി കൂട്ടാന് പറയുക. (അവര് ജനിച്ചത് 18 -)0 തിയതി ആണെങ്കില് 18 കൂട്ടുക)

ഉത്തരം പറയാന് ആവശ്യപ്പെടുക. ഉത്തരത്തില് നിന്നും നിങ്ങള് 165 കുറയ്ക്കണം. ഇപ്പോള് നിങ്ങള്ക്ക് അവര് ജനിച്ച മാസവും തിയതിയും കിട്ടുന്നു. ഒറ്റയുടെയും പത്തിന്റെയും സ്ഥാനത്ത് വരുന്നതാണു ജനിച്ചതിയതി. നൂറിന്റെയും ആയിരത്തിന്റെയും സ്ഥാനത്ത് വരുന്നതാണു മാസത്തിന്റെ നമ്പര്.

ഇതെങ്ങനെ: ഇവിടെ M ആണു മാസത്തിന്റെ നമ്പര്. D ആണു ജനിച്ച തിയതി . ഇനി നോക്കൂ...

5 (4 (5 M + 6 ) + 9 ) + D = 100 M + D + 165

നിങ്ങളുടെ അഭിപ്രായങ്ങള് comments -ഇല് ഇടുക. അഭിപ്രായങ്ങള്, വിമര്ശനമായാലും ശരി .... അത് എഴുതുക... അതാണു ഞങ്ങള്ക്ക് പ്രചോദനം...

നിങ്ങള്ക്ക് മെയില് ചെയ്യാനുള്ള വിലാസം : mathsekm@gmail.com


Read More | തുടര്‍ന്നു വായിക്കുക

യാത്രയയപ്പ് യോഗം

>> Thursday, March 5, 2009













എറണാകുളം വിദ്യാഭ്യാസ ജില്ലയില്‍ നിന്നും വര്‍ഷം പിരിഞ്ഞു പോകുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസര്ക്കും , പ്രധാനാധ്യാപകര്‍ക്കും മറ്റ് ഗണിതാധ്യാപകര്‍ക്കും ഇന്നു DSMA യാത്രയയപ്പ് നല്കി.
വിദ്യാഭ്യാസ ജില്ലയില് നിന്നും ആകെ ഇരുപതോളം പേര് മാത്രമാണ പങ്കെടുത്തത് .....
പ്രതികരിക്കുക........


Read More | തുടര്‍ന്നു വായിക്കുക

School calendar

>> Sunday, March 1, 2009





Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer