Loading [MathJax]/jax/output/HTML-CSS/fonts/TeX/AMS/Regular/Main.js

SSLC 2015 |Mathematics| Revision Packages

>> Saturday, December 13, 2014


2015 പത്താംക്ലാസ് ഗണിതപാഠങ്ങളുടെ റിവിഷന്‍ വര്‍ക്കുകള്‍ ഇന്ന് ആരംഭിക്കുകയാണ് .ഇരുപത് ഭാഗങ്ങളായി പാഠപുസ്തകത്തെ തിരിച്ച് ഓരോ ഭാഗത്തുനിന്നും പ്രസക്തമായ ചോദ്യങ്ങള്‍ , ഉത്തരങ്ങള്‍ എന്നിവ മലയാളത്തിലും ഇംഗ്ലീഷിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. കുട്ടികളുടെയും സഹപ്രവര്‍ത്തകരായ അദ്ധ്യാപകരുടെയും സഹകരണവും പ്രോല്‍സാഹനവും മാത്സ്ബ്ലോഗ് പ്രതീക്ഷിക്കുന്നു. എങ്കില്‍ മാത്രമേ ഈ സംരംഭം വിജയിക്കുകയുള്ളൂ. കമന്റുകള്‍ രേഖപ്പെടുത്തി അതിലൂടെ നമ്മുടെ കുട്ടികള്‍ക്ക് ഉപകാരപ്രദമായ പ്രവര്‍ത്തനമാക്കാന്‍ നമുക്ക് ശ്രമിക്കാം .
ഈ പോസ്റ്റില്‍ തന്നെയായിരിക്കും ആഴ്ചയില്‍ രണ്ടുദിവസം പി. ഡി .എഫ് നോട്ടുകളും ചോദ്യങ്ങളും അപ്ഡേറ്റ് ചെയ്യുന്നത് .
1.വരയുടെ ചരിവും സമവാക്യവും (English/Malayalam)
2. ബാഹ്യബിന്ദുവില്‍ നിന്നും വൃത്തത്തിലെയ്ക്കള്ള തൊടുവരകള്‍( English/ Malalayalam)
3.വര്‍ക്ക്ഷീറ്റ് ഒന്ന് (posted on 29/12/1014)


Read More | തുടര്‍ന്നു വായിക്കുക

STATE IT QUIZ 2014-15

>> Sunday, November 30, 2014

സംസ്ഥാന ശാസ്ത്രോത്സവത്തിനു കൊടിയിറങ്ങി. ഐടി മേലയിലെ ഏറ്റവും ആകര്‍ഷകമായ ഒരിനമാണ് ഐടി ക്വിസ്. ഇത്തവണയും പതിവുപോലെ, വി കെ ആദര്‍ശ് ആയിരുന്നൂ ക്വിസ് മാസ്റ്റര്‍. ഐടി വിജ്ഞാനരംഗത്ത് പരിചയപ്പെടുത്തലുകളൊന്നുമാവശ്യമില്ലാത്തൊരാളാണ് ആദര്‍ശ്. ചാറ്റിലൂടെ ഒന്ന് സൂചിപ്പിക്കുകയേ വേണ്ടി വന്നുള്ളൂ പതിവുപോലെ മുഴുവന്‍ ചോദ്യോത്തരങ്ങളും നിങ്ങളുമായി പങ്കുവെയ്ക്കാന്‍! വിവരസ്വാതന്ത്ര്യവും, വിക്കീസംരേഭങ്ങളും ജീവവായുവായി നെഞ്ചേറ്റുന്ന ഈ ചെറിയ വലിയ മനുഷ്യന് ഏറെ നന്ദി. 


Read More | തുടര്‍ന്നു വായിക്കുക

Physics - Geogebra Animations

>> Tuesday, November 18, 2014

മേലാറ്റൂര്‍ ആര്‍ എം എച്ച് എസിലെ രാമന്‍ സാറിന്റെ കന്നി പോസ്റ്റാണിത്. ജിയോജെബ്ര എന്ന സോഫ്റ്റ്‌വെയറിന്റെ സമര്‍ത്ഥമായ ഉപയോഗത്തിലൂടെ, പത്താം ക്ളാസ് ഫിസിക്സിലെ "നമുടെ പ്രപഞ്ചം" എന്ന പാഠഭാഗത്തിലെ സൂര്യന്റെ ചലനം മലയാളമാസവും ഞാറ്റുവേലയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുന്നതിനുള്ള മൂന്ന് ആനിമേഷനുകളാണ് സാര്‍ ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നത്. ആര്‍ക്കുവേണേലും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ജിയോജെബ്ര ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റത്തിലൂടെ പ്രവര്‍ത്തിച്ചുകാണുകയോ, കാണിക്കുകയോ ചെയ്യാം. സംശയങ്ങള്‍ കമന്റുകളിലൂടെ പങ്കുവെക്കാന്‍ ശ്രദ്ധിക്കുമല്ലോ..?


Read More | തുടര്‍ന്നു വായിക്കുക

BIOLOGY NOTES X & IX

>> Wednesday, November 12, 2014


ബയോളജി നോട്ടുകളെക്കുറിച്ചോര്‍ക്കുമ്പോള്‍, കൊണ്ടോട്ടി ജിവിഎച്ച്എസ്എസ്സിലെ റഷീദ് ഓടക്കല്‍ സാറിനെയാണ് ഓര്‍മ്മ വരിക. നേരത്തേ അദ്ദേഹം നല്‍കിയ നോട്സുകള്‍ക്കു പുറമേ, ഇതാ പത്തിലേയും ഒമ്പതിലേയും കൂടുതല്‍പാഠങ്ങള്‍. അതും, ഇംഗ്ലീഷ് മലയാളം മീഡിയങ്ങള്‍ക്ക് പ്രത്യേകം. എന്താ പോരേ?‍


Read More | തുടര്‍ന്നു വായിക്കുക

Maths Project, ചോദ്യപേപ്പര്‍, ജ്യാമിതീയ നിര്‍മ്മിതി

>> Sunday, October 26, 2014

മൂന്നുകാര്യങ്ങളാണ് ഇന്നത്തെ പോസ്റ്റിലുള്ളത്. ഒന്ന്: ഒരേ ആരമുള്ള വൃത്തത്തിലും അര്‍ദ്ധവൃത്തത്തിലും വരക്കാവുന്ന പരമാവധി വലുപ്പമുള്ള ബഹുഭുജങ്ങളുടെ പരപ്പളവുകള്‍ താരതമ്യം ചെയ്യുന്നത്. രണ്ട് പത്താംക്ലാസുകാര്‍ക്കുള്ള ഒരു മാതൃകാചോദ്യപേപ്പര്‍ .മൂന്ന് തൊടുവരകളില്‍ നിന്നും സാധാരണകാണാത്ത ഒരു ജ്യാമിതീയ നിര്‍മ്മിതി.

ഒരു ത്രികോണം വരക്കുന്നതിന് മൂന്ന് അളവുകള്‍ ആവശ്യമാണ്. വരക്കുക എന്നത് ജ്യാമിതീയ നിര്‍മ്മിതിയാണ്. ഒരു വശത്തിന്റെ നീളവും അതിന്റെ എതിര്‍കോണും തന്നിരുന്നാല്‍ ത്രികോണം വരക്കാന്‍ സാധിക്കില്ലേ? പത്താംക്ലാസില്‍ പഠിക്കാനുള്ള തൊടുവരയുമായി ബന്ധപ്പെട്ട ചില ജ്യാമിതീയ ആശയങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഈ നിര്‍മ്മിതി പൂര്‍ത്തിയാക്കാം. രണ്ട് വ്യവസ്ഥകള്‍ മാത്രം തന്നിരുന്നാല്‍ ഒരു പ്രത്യേക ത്രികോണമല്ല കിട്ടുന്നത്. പകരം ധാരാളം ത്രികോണങ്ങള്‍ വരക്കാന്‍ സാധിക്കും.


Read More | തുടര്‍ന്നു വായിക്കുക

IT Exam Video Lessons and
Question Bank for STD VIII, IX, X

>> Monday, October 20, 2014

ഈ വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐടി പരീക്ഷ ഒക്ടോബര്‍ 20 ന് തുടങ്ങുകയാണല്ലോ. തിയറി, പ്രാക്ടിക്കല്‍ വിഭാഗങ്ങളിലായി ആകെ അന്‍പത് മാര്‍ക്കിന്റെ പരീക്ഷയാണ് നടക്കുന്നത്. അതില്‍ പത്ത് മാര്‍ക്ക് തിയറിക്കും 28 മാര്‍ക്ക് പ്രാക്ടിക്കലിനും രണ്ട് മാര്‍ക്ക് ഐടി പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്കിനും 10 മാര്‍ക്ക് തുടര്‍ മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് നല്‍കുന്നത്. ഒരു മണിക്കൂറായിരിക്കും പരീക്ഷാ സമയം. ഇതില്‍ തിയറി പരീക്ഷയ്ക്കും പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും സഹായകമാകുന്ന വിധത്തിലാണ് വിപിന്‍ സാര്‍ വീഡിയോ പാഠങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഈ പാഠത്തില്‍ എട്ടാം ക്ലാസിലേയും ഒന്‍പതാം ക്ലാസിലേയും ആറ്, ഏഴ് യൂണിറ്റുകളും പത്താം ക്ലാസിലെ ആറാം യൂണിറ്റിന്റേയും വീഡിയോ പാഠങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐടി പരീക്ഷയുടെ സിലബസും വീഡിയോപാഠങ്ങളും തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങളടങ്ങിയ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ചോദ്യ ബാങ്കും ചുവടെ നല്‍കിയിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ശമ്പള വരുമാനം കണക്കാക്കാമോ?

>> Wednesday, October 15, 2014

ഭരണഘടന ഉറപ്പാക്കുന്ന സാമൂഹ്യനീതി നടപ്പാക്കുന്നതിന്റെ ഭാഗമായി മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്ക് (ഒ.ബി.സി) ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അനുവദിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലും സ്ഥാപനങ്ങളിലും ഉദ്യോഗനിയമനത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനും പിന്നാക്ക സമുദായങ്ങള്‍ക്ക് സംസ്ഥാനരൂപീകരണത്തിന് മുമ്പ് മുതലേ സംവരണം ലഭ്യമായിരുന്നു. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിത്തുടങ്ങിയതിന്റെ ഭാഗമായാണ് പിന്നാക്ക സമുദായങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസുകളിലും സ്ഥാപനങ്ങളിലും സംവരണം അനുവദിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കോടതി വിധികളുടെ അടിസ്ഥാനത്തില്‍ 1993 മുതല്‍ മാത്രമാണ് പിന്നാക്ക സമുദായ സംവരണം കേന്ദ്രതലത്തില്‍ നടപ്പിലായത്. അതനുസരിച്ച് സംവരണം ലഭിക്കുതിനുള്ള അപേക്ഷകര്‍ തങ്ങള്‍ ഉള്‍പ്പെടുന്ന ജാതി, പിന്നാക്ക വിഭാഗത്തിലുള്‍പ്പെട്ടതാണെും ക്രീമിലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ലെന്നും രേഖപ്പെടുത്തിയ ജാതി സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. മേല്‍ പരാമര്‍ശിച്ച കോടതി വിധിയുടെ ഫലമായി സംസ്ഥാനത്ത് നിലവിലിരുന്ന ജാതി സംവരണവും പിന്നീട് ക്രീമിലെയര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി.

ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് എന്നത് സംബന്ധിച്ച് ഗുണഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും, വിശിഷ്യാ പിന്നാക്ക ജന വിഭാഗങ്ങള്‍ക്കും ഒട്ടേറെ സംശയങ്ങള്‍ ഉണ്ട്. ധാരാളം തെറ്റായ ധാരണകളും ഉണ്ട്. ഇത് കൈകാര്യം ചെയ്യു റവന്യൂ ഉദ്യോഗസ്ഥര്‍ പലപ്പോഴും ഉത്തരവുകള്‍ പൂര്‍ണമായി കാണാതെയും മനസ്സിലാക്കാതെയും തെറ്റായ നിഗമനങ്ങളും വ്യാഖ്യാനങ്ങളും കീഴ് വഴക്കങ്ങളും സൃഷ്ടിച്ച് അര്‍ഹരായ ഒട്ടേറെ ആളുകള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തുതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

Last Date : OCT 21

>> Sunday, October 12, 2014

സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി കൃത്രിമമായി അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനെതിരെ നിയമനിര്‍മാണം നടത്തുന്നകാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇല്ലാത്ത കുട്ടികളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിക്കാനും കുറ്റക്കാരെ സര്‍വീസില്‍ നിന്ന് ഒഴിവാക്കികൊണ്ട് കര്‍ശനമായ അച്ചടക്കനടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതത്രെ!.
ഇക്കാര്യം വിശദമാക്കികൊണ്ടുള്ള സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കുമയച്ചു.


Read More | തുടര്‍ന്നു വായിക്കുക

Higher Secondray : Trigonometry

>> Monday, October 6, 2014

ഹയര്‍സെക്കന്റെറി ത്രികോണമിതി ശാസ്ത്രപഠനത്തിന്റെ അടിസ്ഥാനശിലയാണ്. എല്ലാ ആശയങ്ങളും മനസിലാക്കി പഠിക്കണമെന്ന് നിര്‍ബന്ധമുള്ള കുട്ടികള്‍ക്ക് ഒത്തിരി സമയമെടുത്ത് പഠിക്കേണ്ട പാഠം തന്നെയാണിത്. സൂത്രവാക്യങ്ങള്‍ കാണാതെ പഠിച്ച് അതുപയോഗിച്ച് കണക്കുചെയ്യുന്ന രീതി തീര്‍ച്ചയായും മാറ്റേണ്ടതുണ്ട്. ഒരു സൂത്രവാക്യം ഓര്‍മ്മവന്നില്ലെങ്കില്‍ അത് പെട്ടന്ന് കണ്ടെത്താന്‍ കഴിയണമെങ്കില്‍ അതിന്റെ സൈദ്ധാന്തികതലം മനസിലാക്കിയിരിക്കണം. ‌\sin(A+B)=\sin A.\cos B+\cos A.\sin B എന്ന് അടിസ്ഥാനപാഠങ്ങളുപയോഗിച്ച് തെളിയിക്കുന്നതാണ് പോസ്റ്റ്. അതിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കന്റെറി ത്രികോണമിതിയുടെ നോട്ട്സ് ഡൗണ്‍ലോഡായി ചേര്‍ത്തിട്ടുണ്ട്. പാഠഭാഗങ്ങളുടെ വളര്‍ച്ചയും തുടര്‍ച്ചയും പോസ്റ്റില്‍ ചര്‍ച്ചചെയ്യുന്നു.


Read More | തുടര്‍ന്നു വായിക്കുക

Social Science Presentations

>> Tuesday, September 30, 2014

വടകര നാദാപുരം ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസിലെ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകനായ യു.സി അബ്ദുള്‍ വാഹിദ് സാര്‍ തയ്യാറാക്കുന്ന പ്രസന്റേഷനുകള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ കാര്യക്ഷമമായി ഉപയോഗിച്ചുവെന്നറിഞ്ഞതില്‍ സന്തോഷം അറിയിക്കട്ടെ. ഇത്തവണ, പത്താം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിലെ 'ലോകയുദ്ധവും തുടര്‍ച്ചയും', 'രണ്ടാം ലോകയുദ്ധവും സാമ്ര്യാജ്യത്തിന്റെ തകര്‍ച്ചയും', 'ഇന്ത്യ ഭൗതിക ഭൂമിശാസ്ത്രം', 'ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം' എന്നീ അദ്ധ്യായങ്ങളെ സജീവവും പ്രവര്‍ത്തനാധിഷ്ഠിതവും ആക്കാനുള്ള പ്രസന്റേഷനുകളാണ് ഈ പോസ്‌റിറിലൂടെ നല്‍കിയിട്ടുള്ളത്. പൗരസ്ത്യദേശങ്ങളുമായുള്ള യൂറോപ്പിന്റെ വാണിജ്യ ബന്ധം സാംസ്‌കാരിക രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ച ഭൂമിശാസ്ത്രപരമമായ കണ്ടുപിടുത്തങ്ങള്‍ക്കും അത് കോളനി വല്‍കരണത്തിലേക്കും നയിച്ചു. പുതിയതായി ഉയര്‍ന്നു വന്ന മധ്യവര്‍ഗ്ഗം വിപ്ലവങ്ങളിലൂടെ രാഷ്ട്രീയസ്വാധീനം ഉറപ്പിച്ചു. വ്യവസായ വിപ്‌ളവം സൃഷ്ടിച്ച മുതലാളിമാരുടെ ലാഭം, തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഘടിത വിലപേശലിലൂടെ കുറയാന്‍ തുടങ്ങിയപ്പോള്‍ സാമ്രാജ്യത്വം ആരംഭിച്ചു.


Read More | തുടര്‍ന്നു വായിക്കുക

STD VIII, IX, X : IT Video Tutorial
(Unit-III, IV, V) Updated

>> Thursday, September 25, 2014

ഒക്ടോബര്‍ മാസത്തില്‍ ഐടി പരീക്ഷ വരികയാണ്. അതോടൊപ്പം മാത് സ് ബ്ലോഗിനും പരീക്ഷയ്ക്കായി തയ്യാറെടുക്കേണ്ടതുണ്ട്. ഹൈസ്ക്കൂള്‍ ക്ലാസുകളിലെ ഐടി തിയറി ചോദ്യങ്ങള്‍ തയ്യാറാക്കി അയച്ചു തരാന്‍ സേവനസന്നദ്ധരായ അധ്യാപകരോട് അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ പ്രാക്ടിക്കലിന് ഏറ്റവും മികച്ച രീതിയില്‍ തന്നെ കുട്ടികള്‍ക്ക് തയ്യാറെടുക്കാന്‍ കൊല്ലം കടയ്ക്കലുള്ള വിപിന്‍ മഹാത്മ തയ്യാറാക്കുന്ന പോസ്റ്റുകള്‍ ഉപകരിക്കുമെന്നു തീര്‍ച്ച. ഐടി പാഠപുസ്തകത്തെ ദൃശ്യവല്‍ക്കരിക്കുന്ന വിപിന്‍ സാറിന്റെ വീഡിയോ പാഠങ്ങള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമെല്ലാം അത്രയേറെ ഉപകാരപ്രദം ആകുന്നുണ്ട് എന്ന ഫീഡ് ബാക്കാണ് മാത് സ് ബ്ലോഗിന് ലഭിച്ചത്. 8,9,10 ക്ലാസുകളിലെ ആദ്യ രണ്ടു യൂണിറ്റുകളുടെ വീഡിയോ പാഠഭാഗങ്ങളാണ് ബ്ലോഗിലൂടെ നേരത്തെ പബ്ലിഷ് ചെയ്തിട്ടുള്ളത്. ഒട്ടും വൈകാതെ തന്നെ തുടര്‍ന്നുള്ള യൂണിറ്റുകള്‍ പബ്ലിഷ് ചെയ്യണമെന്ന് പല അധ്യാപകരും വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടിരുന്നു. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ ഐസിടി പാഠപുസ്‌തകത്തിലെ മൂന്ന്, നാല്, അഞ്ച് യൂണിറ്റുകളാണ് ഈ പോസ്റ്റിനോടൊപ്പം പ്രസിദ്ധീകരിക്കുന്നത്. വിപിന്‍ സാറിന്റെ ദീര്‍ഘനാളത്തെ അനുഭവ പാരമ്പര്യം പാഠങ്ങളെ ലളിതവും അനായാസമുള്ളതുമാക്കി മാറ്റിയിരിക്കുന്നു. ഈ പാഠങ്ങള്‍ കണ്ട ശേഷം നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളുമെല്ലാം ചുവടെ രേഖപ്പെടുത്തുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

മാത്സ് ബ്ലോഗ് ഒരുക്കം - മാത്സ് -1

>> Wednesday, September 24, 2014

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ മുന്‍ വര്‍ഷം പ്രസിദ്ധീകരിച്ചതു പോലെയുള്ള മാതൃകാ ചോദ്യശേഖരം പ്രസിദ്ധീകരിക്കണമെന്ന രക്ഷിതാക്കളുടേയും അധ്യാപകരുടേയും ആവശ്യം ശക്തിപ്പെട്ടു തുടങ്ങി. വിവിധ വിഷയങ്ങളില്‍ ചോദ്യശേഖരങ്ങള്‍ തയ്യാറാക്കി നല്‍കണമെന്നാണ് അവരുടെ ആവശ്യം. മാത്സ് ബ്ലോഗിന്റെ സന്ദര്‍ശകരും വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരുമായ അധ്യാപകരോട് ഈ ആവശ്യം ഞങ്ങള്‍ പങ്കുവെക്കട്ടെ. കഴിഞ്ഞ വര്‍ഷം ഗണിതശാസ്ത്രത്തില്‍ പാലക്കാട് പറളി ഹൈസ്ക്കൂളിലെ സതീശന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഏവര്‍ക്കും റിവിഷന് ഏറെ ഉപകരിച്ചല്ലോ. അത് ഒന്നു കൂടി വിപൂലീകരിച്ച് കുറേ ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 42 പേജുള്ള ഒരു ചോദ്യബാങ്ക് ഈ വര്‍ഷവും അദ്ദേഹം നമുക്ക് അയച്ചു തന്നിട്ടുണ്ട്. പാഠപുസ്തകത്തിലെ എല്ലാ ലേണിങ് ഒബ്ജക്ടീവ്സും എഴുതി അതിനു ചുവട്ടില്‍ അതുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങള്‍ നല്‍കി വളരെ മനോഹരമായാണ് അദ്ദേഹം ചോദ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതൊരു മാതൃകയായി സ്വീകരിച്ച് ഗണിത-ഗണിതേതര വിഷയങ്ങളിലുള്ള കൂടുതല്‍ പഠന-പരീക്ഷാ സഹായികള്‍ അധ്യാപകരില്‍ നിന്നും ക്ഷണിക്കുന്നു. ഒപ്പം ഈ ചോദ്യബാങ്ക് ഫലപ്രദമായി വിനിയോഗിക്കുന്ന അധ്യാപകരില്‍ നിന്നും അഭിപ്രായങ്ങള്‍ കമന്റിലൂടെ പ്രതീക്ഷിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യബാങ്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

നിശ്ശേഷഹരണം : പ്രൈമറിക്ലാസിലെ ഗണിതപാഠം

>> Friday, September 12, 2014

കഴിഞ്ഞമാസം നടന്ന പ്രൈമറി ക്ലസ്റ്ററിലാണ് ജെന്‍സന്‍ സാര്‍ ഇത് അവതരിപ്പിച്ചത്. കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ സെന്റ് മേരീസ് ഹൈസ്ക്കൂളിലെ പ്രൈമറിവിഭാഗം അദ്ധ്യാപകനാണ് ശ്രീ. ജെന്‍സന്‍ പി ജോണ്‍. ക്ലസ്റ്ററുകളില്‍ ചര്‍ച്ചചെയ്യപ്പെടുന്ന കാര്യങ്ങളില്‍ പങ്കാളികള്‍ക്ക് ഇടപെടാനുള്ള ധാരാളം അവസരങ്ങളുണ്ട്. 7 കൊണ്ട് ഒരു സംഖ്യയെ നിശ്ശേഷം ഹരിക്കാമോ എ​ന്നറിയുന്നതിനുള്ള എളുപ്പവഴി നിലവിലില്ല എന്ന് ആര്‍.പി പറഞ്ഞപ്പോഴാണ് ജെന്‍സന്‍ സാറിന്റെ ഓര്‍മ്മയില്‍ നിന്നും ഈ ആശയം ചികഞ്ഞെടുത്തത്. അത് വളരെ നന്നായി ടൈപ്പുചെയ്ത് അയച്ചുതരികയായിരുന്നു. പരീക്ഷകളുടെയും പഠനവിഭവങ്ങളുടെയും തിരക്കില്‍ അല്പം വൈകിയോ എന്ന് സംശയം. ഏതായാലും അദ്ധ്യാപകരും കുട്ടികളും പിന്നെ മാത്സ് ബ്ലോഗിന്റെ വായനക്കാരും തിരക്കില്‍നിന്ന് മാറി ഇതുവായിക്കുമെന്നും കമന്റുകള്‍ ചെയ്യുമെന്നും കരുതുന്നു. ജെന്‍സന്‍ സാറിലേയ്ക്ക് ....


Read More | തുടര്‍ന്നു വായിക്കുക

Kalolsavam Software for School Level

>> Tuesday, September 9, 2014

സ്‌ക്കൂള്‍ തലത്തില്‍ കലോത്സവം സംഘടിപ്പിക്കാന്‍ ഒരു സോഫ്റ്റ് വെയര്‍ എന്ന ആവശ്യവുമായി ഒട്ടേറെപ്പേര്‍ മാത് സ് ബ്ലോഗിനെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യം കണക്കിലെടുത്ത് ഗാമ്പസ് എന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ് വെയറില്‍ പ്രമോദ് മൂര്‍ത്തി സാര്‍ ഒരു കലോത്സവം സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരുന്നു. അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പുമായി ഈ വര്‍ഷത്തെ കലോത്സവ നടത്തിപ്പിന് പ്രമോദ് മൂര്‍ത്തി സാര്‍ എത്തിയിരിക്കുന്നു. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിച്ചു നോക്കി അഭിപ്രായം കമന്റിലൂടെ അറിയിക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

ഈ ഓണത്തിന് ടിവിയുമായി ഒരു ചലഞ്ചിന് തയ്യാറാണോ..?

>> Wednesday, September 3, 2014

വ്യത്യസ്തമായ ആശയങ്ങളെ മാത് സ് ബ്ലോഗ് എന്നും പിന്തുണച്ചിട്ടുണ്ട്. അതുപോലൊരു വ്യത്യസ്തമായ ആശയം ഇതാ. 'ഐസ് ബക്കറ്റ് ചലഞ്ച് ' ഇന്ന് ലോകമാകെ അലയടിക്കുകയാണ്. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലെറോസിസ് (എഎല്‍എസ്) എന്ന രോഗത്തിനെതിരേയുള്ള ബോധവത്ക്കരണവും ധനസമാഹരണവുമാണ് ഈ ചലഞ്ചിന്റെ ലക്ഷ്യമെങ്കില്‍ അതിനെ പിന്തുടര്‍ന്ന് ഭാരതത്തിലെ ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിനായി 'റൈസ് ബക്കറ്റ് ചലഞ്ചും' തുടങ്ങിക്കഴിഞ്ഞു. എങ്കില്‍, തലയില്‍ ഐസ് വെള്ളമൊഴിക്കുകയോ സംഭാവന നല്‍കുകയോ വേണ്ടാത്ത മറ്റൊരു ചലഞ്ച് ഇതാ.. ഈ ഓണക്കാലത്ത് വീട്ടിലെ ടിവി ഓഫ് ചെയ്തു വയ്ക്കുവാനുള്ള ധൈര്യവും ആത്മസംയമനവുമുള്ളവര്‍ക്ക് ഈ ചലഞ്ചില്‍ പങ്കെടുക്കാം. ഇതാണ് 'ടിവി ചലഞ്ച്'.


Read More | തുടര്‍ന്നു വായിക്കുക

First Terminal Exam 2014 - Answers

>> Saturday, August 30, 2014

സ്‌ക്കൂളുകളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷ നടക്കുകയാണ്. മുന്‍വര്‍ഷങ്ങളിലേതു പോലെ പല അധ്യാപകരും ഉത്തരസൂചികകള്‍ തയ്യാറാക്കി മാത് സ് ബ്ലോഗിന് അയച്ചു തരുന്നുണ്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തുന്നതിനായി എല്ലാ അധ്യാപകരും ചോദ്യപേപ്പറുകള്‍ക്ക് സ്വയം ഉത്തരമെഴുതാറുണ്ട്. എന്നാല്‍ അതില്‍ വിരലിലെണ്ണാവുന്നവര്‍ തങ്ങള്‍ തയ്യാറാക്കുന്ന ഉത്തരങ്ങള്‍ മറ്റുള്ളവര്‍ക്ക് ചര്‍ച്ച ചെയ്യാനായി ബ്ലോഗ് എന്ന പൊതുമാധ്യമത്തിലേക്ക് പങ്കുവെക്കുകയാണ്. ഇവരുടെ സന്മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. തൊടിയൂര്‍ ഗവ.സ്‌ക്കൂളിലെ സണ്ണിസാറും, തെക്കേക്കര ടി.പി.ജോണ്‍സന്‍ സാറുമെല്ലാം വര്‍ഷങ്ങളായി ഈ സന്മനസ്സോടെ വര്‍ത്തിക്കുന്നവരാണ്. അക്കൂട്ടത്തിലേക്ക് പുതിയ ചില അധ്യാപകരും കൂടി പങ്കുചേര്‍ന്നിട്ടുണ്ട്. ഇവര്‍ തയ്യാറാക്കി അയച്ചു തന്ന ഹൈസ്‌ക്കൂള്‍ തല ഓണപ്പരീക്ഷയിലെ ചില വിഷയങ്ങളുടെ ഉത്തരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. തുടര്‍ന്ന് ലഭിക്കുന്നവ ഇതേ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നവരായിരിക്കും.


Read More | തുടര്‍ന്നു വായിക്കുക

Plus One Maths Unit 1

>> Tuesday, August 26, 2014

രണ്ട് അധ്യാപകര്‍ തയ്യാറാക്കിയ പ്ലസ് വണ്‍ ഗണിതശാസ്ത്രത്തിലെ ഒന്നാം യൂണിറ്റിന്റെ സമ്മറിയും, അതില്‍ നിന്നുള്ള കുറേ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇന്നത്തെ പോസ്റ്റ്.ഒന്നാമത്തേത്, എറണാകുളത്ത് ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രെയിനറായി ജോലിചെയ്യുന്ന, നമ്മുടെ സുരേഷ്ബാബുസാറിന്റേതാണ്.രണ്ടാമത്തേത്, മാത്‌സ് ബ്ലോഗിന്റെ സ്വന്തം ജോണ്‍സാറിന്റേതും! സംശയങ്ങളും മറ്റും കമന്റ് ചെയ്യുകയാണെങ്കില്‍,ജോണ്‍സാറിനും സുരേഷ്സാറിനുമൊപ്പം തന്നെ മറ്റുപല മികച്ച അധ്യാപകരും, ആയവ തീര്‍ക്കാനായി ഇടപെടുമെന്നുറപ്പിക്കാം. തുടര്‍ന്നുള്ള യൂണിറ്റുകളും, മറ്റുവിഷയങ്ങളുമൊക്കെ പിന്നാലെ പ്രതീക്ഷിക്കാം.


Read More | തുടര്‍ന്നു വായിക്കുക

പത്താം ശമ്പളക്കമ്മീഷന്‍ ചോദ്യാവലി:
നമുക്കോരുത്തര്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

>> Thursday, August 21, 2014

പത്താം ശമ്പളക്കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും അടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ പ്രത്യക്ഷമായി ബാധിക്കുന്ന കാര്യമാണിത് ഇത്. നമ്മുടെ പ്രതികരണങ്ങള്‍ അറിയാനായി കമ്മീഷന്‍ ചോദ്യാവലി പ്രസിദ്ധീകരിച്ചു. ഇതേക്കുറിച്ച് ഇന്ന് എഴുതുന്നത് ഇടമറ്റം K.T.J.M.H.S ലെ ജോസ് ജോര്‍ജ്ജ് സാര്‍ ആണ്. ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനാവശ്യപ്പെട്ടു കൊണ്ട് അദ്ദേഹം അയച്ചു തന്ന കുറിപ്പ് നോക്കാം. പത്താം ശമ്പളക്കമ്മീഷന്‍ ലോകമെങ്ങും അംഗീകരിച്ച വിവരശേഖരണ മാര്‍ഗമായ ചോദ്യാവലി പ്രസിദ്ധീകരിച്ചു. സംഘടനകളുടെയും മറ്റും ബ്ലോഗുകളില്‍ അത് പ്രസിദ്ധീകരിച്ചിട്ടും അതിന്റെ പ്രാധാന്യം അറിയാത്തതുകൊണ്ടാവാം; ആരും കാര്യമായി അതിനോട് പ്രതികരിച്ചിട്ടില്ലെന്ന് തോന്നുന്നു. അഭിപ്രായ ക്രോഡീകരണത്തില്‍ ചോദ്യാവലിയുടെ പ്രതികരണത്തിന് നിര്‍ണായക സ്ഥാനമുണ്ട്. വെള്ളമൊഴുകി കഴിഞ്ഞിട്ട് ചിറകെട്ടിയിട്ട് കാര്യമില്ലാത്തതുപോലെ കമ്മീഷന്‍ മുമ്പാകെ എത്തുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ തിരുമാനം എടുത്ത ശേഷം ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ പൊതു ഖജനാവു തിന്നു മുടിക്കുന്നു എങ്കില്‍ ഏതേതു മേഖലകളില്‍ എങ്ങനെ അവരുടെ എണ്ണവും വേതനവും കുറയ്ക്കാമെന്ന്/നിയന്ത്രിക്കാമെന്ന് ചൂണ്ടിക്കാണിക്കുവാന്‍ പൊതുജനത്തിന് ഈ അനവസരം പ്രയോജനപ്പെടുത്താം. ആവശ്യത്തിലധികം ജീവനക്കാര്‍ (തസ്തിക) ഉള്ള ഡിപ്പാര്‍ട്ടുമെന്റുകളും ഓഫീസുകളും പുന:ക്രമീകരിക്കുവാന്‍ നിങ്ങളുടെ നിര്‍ദേശങ്ങളുടെ സാധുത പരിശോധിക്കുന്നതിലൂടെ കമ്മീഷന് കഴിയും.


Read More | തുടര്‍ന്നു വായിക്കുക

Hand books for STD I, III, V & VII

>> Wednesday, August 20, 2014

പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം അഞ്ചു ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കാണ് മാറ്റമുള്ളത്. വിദ്യാഭ്യാസ അവകാശനിയമപ്രകാരം സംസ്ഥാനങ്ങളിലെ പഠനനിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി പാഠ്യപദ്ധതി പരിഷ്ക്കരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റം. അതിന്‍പ്രകാരം 1, 3, 5, 7 ക്ലാസുകളിലും പ്ലസ് വണ്‍ ക്ലാസിലുമാണ് ഈ വര്‍ഷം പാഠപുസ്തകങ്ങള്‍ക്ക് മാറ്റമുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ പാഠപുസ്തകത്തിന്റെ സമീപനരീതികള്‍ പരിചയപ്പെടുന്നതിന് എപ്പോഴും അധ്യാപകരെ സഹായിക്കുന്നത് അധ്യാപകസഹായികള്‍ (Handbooks) ആയിരിക്കും. ഈ വര്‍ഷം എസ്.സി.ഇ.ആര്‍.ടി അധ്യാപകസഹായികളുടെ ആദ്യ 4 യൂണിറ്റുകളുടെ പി.ഡി.എഫുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. അതില്‍ നിന്നും 1,3,5,7 ക്ലാസുകളിലെ നിങ്ങള്‍ക്കാവശ്യമുള്ള വിഷയങ്ങളുടെ അധ്യാപകസഹായികളുടെ ആദ്യ 4 യൂണിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer