Social Science Presentations

>> Tuesday, September 30, 2014

വടകര നാദാപുരം ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസിലെ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകനായ യു.സി അബ്ദുള്‍ വാഹിദ് സാര്‍ തയ്യാറാക്കുന്ന പ്രസന്റേഷനുകള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ കാര്യക്ഷമമായി ഉപയോഗിച്ചുവെന്നറിഞ്ഞതില്‍ സന്തോഷം അറിയിക്കട്ടെ. ഇത്തവണ, പത്താം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിലെ 'ലോകയുദ്ധവും തുടര്‍ച്ചയും', 'രണ്ടാം ലോകയുദ്ധവും സാമ്ര്യാജ്യത്തിന്റെ തകര്‍ച്ചയും', 'ഇന്ത്യ ഭൗതിക ഭൂമിശാസ്ത്രം', 'ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം' എന്നീ അദ്ധ്യായങ്ങളെ സജീവവും പ്രവര്‍ത്തനാധിഷ്ഠിതവും ആക്കാനുള്ള പ്രസന്റേഷനുകളാണ് ഈ പോസ്‌റിറിലൂടെ നല്‍കിയിട്ടുള്ളത്. പൗരസ്ത്യദേശങ്ങളുമായുള്ള യൂറോപ്പിന്റെ വാണിജ്യ ബന്ധം സാംസ്‌കാരിക രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ച ഭൂമിശാസ്ത്രപരമമായ കണ്ടുപിടുത്തങ്ങള്‍ക്കും അത് കോളനി വല്‍കരണത്തിലേക്കും നയിച്ചു. പുതിയതായി ഉയര്‍ന്നു വന്ന മധ്യവര്‍ഗ്ഗം വിപ്ലവങ്ങളിലൂടെ രാഷ്ട്രീയസ്വാധീനം ഉറപ്പിച്ചു. വ്യവസായ വിപ്‌ളവം സൃഷ്ടിച്ച മുതലാളിമാരുടെ ലാഭം, തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഘടിത വിലപേശലിലൂടെ കുറയാന്‍ തുടങ്ങിയപ്പോള്‍ സാമ്രാജ്യത്വം ആരംഭിച്ചു.

സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ തമ്മിലുള്ള മല്‍സരം ജര്‍മ്മനിയും ഇറ്റലിയും ഏകീകരിക്കപ്പെട്ടതോടെ വളരെ ശക്തമായി. അക്രാമക ദേശീയത ശത്രുത വര്‍ദ്ധിപ്പിച്ചു. സൈനിക ബലവും ആയുധ ശേഖരവും വര്‍ദ്ധിപ്പിച്ച് ചേരിതിരിഞ്ഞ് സൈനിക സംഖ്യങ്ങള്‍ രൂപീകരിച്ചു. പ്രതിസന്ധികള്‍ മാനവരാശിയുടെ ചരിത്രത്തില്‍ ദുരന്തഅദ്ധ്യായങ്ങള്‍ രചിച്ചു. ദുഃഖപൂര്‍ണ്ണമായ ഈ രണ്ടു ആദ്ധ്യായങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഒന്നാം ലോകയുദ്ധാനന്തരം സംഖ്യ കക്ഷികള്‍ പ്രതികാരം തീര്‍ത്ത ഉടമ്പടികളില്‍ നിന്ന് ഫാഷിസവും നാസിസവും ഉയര്‍ത്തെഴുന്നേറ്റ് ഭീകരമായി മാറുകയായിരുന്നു രണ്ടാമത്തെ യുദ്ധം. നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നത് സാമ്രജ്യത്വ യുദ്ധമാണെങ്കില്‍ 1945 ല്‍ അവസാനിച്ച യുദ്ധം സാമ്രാജ്യത്ത്വത്തിന്റെ തകര്‍ച്ചയുടെ യുദ്ധമാണ്.

യുദ്ധങ്ങള്‍ക്കിടയില്‍ നടന്ന റഷ്യന്‍ വിപ്‌ളവവും USSR ന്റെ വളര്‍ച്ചയും യുദ്ധത്തിനു ശേഷം ശക്തിയാര്‍ജിച്ച കോളനി വിരുദ്ധ സമരങ്ങളും ശീതസമരവും UN ഇടപ്പെടലും NAM ന്റെ പ്രസക്തിയും USSR ന്റെ തകര്‍ച്ചയും ഏകധ്രുവലോകവും നവ സാമ്രാജ്യത്ത്വവും നമുക്കിവിടെ കാണാം.

ഭൂമിശാസ്ത്രഭാഗത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇന്ത്യയുടെ ഭൗതിക സാമ്പത്തിക ഭൂമിശാസ്ത്രമാണ്. വൈവിധ്യങ്ങളുടെ നാടായ നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്ക് കാരണം വൈവിധ്യമാര്‍ ഭൂപ്രക്യതി സവിശേഷതകളാണെന്ന കാര്യം ഓര്‍മ്മിപ്പിച്ച് നമ്മുടെ രാജ്യത്തിന്റെ ഭൂപ്രക്യതി, നദികള്‍, കാലാവസ്ഥ, മണ്ണിനങ്ങള്‍ സസ്യജാലങ്ങള്‍ എന്നിവ ദര്‍ശിച്ച് വിശദീകരിക്കുന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന വിഭവങ്ങളിലേക്കാണ് അടുത്ത അദ്ധ്യായത്തില്‍ കടക്കുന്നത്. ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയാകാനുള്ള സാധ്യതകള്‍ ആരായുകയും ചെയ്യുന്നു.ഇന്ത്യയിലെ കാര്‍ഷിക കാലങ്ങള്‍, വിളകള്‍, ധാതുക്കളും, വ്യവസായങ്ങളും , ഗതാഗഗത സൗകര്യങ്ങളും ഇവിടെ വിശദീകരിക്കപ്പെടുന്നു. ശാശ്വത സമാധാനം പുലരുന്ന ലോകത്ത് നമ്മുടെ രാജ്യത്തെ എങ്ങിനെ വന്‍ ശക്തിയായി മാറ്റാം എന്ന പലരുടെയും സ്വപ്നങ്ങളുടെ സാക്ഷാല്‍കാരത്തിലേക്ക് നമുക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കാം.

Downloads

Social Science India Physical : PPS file

Social Science 1 Unit 5 : Economoc Geo ODP File

Social Studies 1 Chapter 4 : PDF File
Social Studies 2 Chapter 5 : PDF File
Geography of India : Presentation File

ss1 unit 4 ww1 &what followed.odp

18 comments:

Hari | (Maths) September 30, 2014 at 7:31 AM  

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മെറ്റീരിയലുകള്‍ തയ്യാറാക്കിത്തന്നിരിക്കുന്നത് സോഷ്യല്‍ സയന്‍സിലാണെന്ന് മുന്‍പോസ്റ്റുകളുടെ ആമുഖത്തില്‍ ഞങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇതാ, വീണ്ടുമൊരു സോഷ്യല്‍ സയന്‍സ് പോസ്റ്റ്. ഹിസ്റ്ററിയിലും ജ്യോഗ്രഫിയിലുമായി മികച്ച മെറ്റീരിയലുകള്‍ തയ്യാറാക്കിത്തന്നിരിക്കുകയാണ് അബ്ദുള്‍ വാഹിദ് സാര്‍. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമല്ലോ.

വിപിന്‍ മഹാത്മ September 30, 2014 at 10:40 AM  

പ്രസന്‍റേഷന്‍ ഫയലുകള്‍ ഏറെ ഉപകാരപ്രദം.
അബ്ദുല്‍ വാഹിദ് സാറിന് ഒരായിരം നന്ദി

gmhs September 30, 2014 at 10:22 PM  

shaji.A.K
Excellant.thank you for your dediction

fasal October 1, 2014 at 8:30 AM  

സാമൂഹ്യശാസ്ത്രം പ്രസന്റേഷനുകള്‍ കുട്ടികള്‍ക്കു മുന്നില്‍ പാഠഭാഗങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ധ്യാപകരെ സഹായിക്കും. അതുപോലെ പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന കുട്ടികള്‍ക്കും അവസാനവട്ട റിവിഷന് ഇവ ഉപകാരപ്പെടും. പുണ്യമാസത്തില്‍ അബ്ദുള്‍ വാഹിദ് സാര്‍ ചെയ്യുന്നതൊരു പുണ്യപ്രവര്‍ത്തിയാണ്. സ്ക്കൂള്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി മാത്സ് ബ്ലോഗ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണ്. ഈ ബ്ലോഗിനു പിന്നിലെ അദ്ധ്വാനങ്ങള്‍ക്കു നന്ദി. എന്നാല്‍ നമ്മുടെ അദ്ധ്യാപകര്‍ ഇതെല്ലാം പ്രയോജനപ്പെടുത്തുന്നുണ്ടെയെന്ന് സംശയമാണ്. വെറുതെയല്ല, നമ്മുടെ വിദ്യാഭ്യാസമേഖല മുരടിപ്പിലേക്ക് നീങ്ങുന്നതെന്ന് പറയാതെ വയ്യ. കാരണം, ഇത്തരം പാഠ്യവിഷയപോസ്റ്റുകളില്‍ കണ്ട് നിര്‍വികാരരായി കടന്നു പോവുകയല്ലേ നമ്മുടെ സമൂഹം. കഷ്ടം. ഖേദകരം.

ALEXMUTTAR October 1, 2014 at 9:53 PM  

സഹായകരമായ ഒരു പോസ്റ്റ്‌ . നന്ദി

ALEXMUTTAR October 1, 2014 at 9:54 PM  

സഹായകരമായ ഒരു പോസ്റ്റ്‌ . നന്ദി

nsphssputtady October 3, 2014 at 12:26 PM  

സാമൂഹ്യശാസ്ത്ര അധ്യാപനത്തിന് സഹായകരമായ രീതിയില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്ന മാത്സ് ബ്ലോഗിനും ഇതിനായി പ്രയത്നിച്ച അബ്ദുള്‍ വാഹിദ് സാറിനും അഭിനന്ദനങ്ങള്‍....

terrin eugin October 3, 2014 at 9:40 PM  

Abdul Vahid Sir,

Thanks a lot. May God Bless you.


St Michael's H S
Kadinamkulam

GHS CHIRAKKARA October 5, 2014 at 6:00 PM  

thanks a lot sir GHS chirakkara

Unknown October 10, 2014 at 12:21 PM  

Sir, very useful.Thanks.

batterydoctor December 8, 2014 at 8:00 PM  

സഹായകരമായ ഒരു പോസ്റ്റ്‌ . നന്ദി

Rajeev December 11, 2014 at 6:08 AM  

Sir,
Your presentation is a useful one not only for students, teachers and parents but also for the common people who are interested.

Congrats and thank you

English Blog

Mushthaq December 11, 2014 at 5:36 PM  

your presentation is very much helpful !!!

thanks a lot abdul vahid sir..

may i hope for some more presentations or study materials for more chapters in both history and geography?

Unknown December 11, 2014 at 8:01 PM  

this is very good idea so thank you

ROY K February 18, 2015 at 3:47 PM  

PLEASE INCLUDE ENGLISH VERSION OF SOCIAL SCIENCE MODEL EXAM ANSWER KEYS OF STANDARD 10


ROY K

Dilan June 13, 2023 at 10:08 PM  
This comment has been removed by the author.
Dilan June 13, 2023 at 10:12 PM  
This comment has been removed by the author.
Dilan June 14, 2023 at 3:33 PM  
This comment has been removed by the author.
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer