ഈ ഓണത്തിന് ടിവിയുമായി ഒരു ചലഞ്ചിന് തയ്യാറാണോ..?
>> Wednesday, September 3, 2014
വ്യത്യസ്തമായ ആശയങ്ങളെ മാത് സ് ബ്ലോഗ് എന്നും പിന്തുണച്ചിട്ടുണ്ട്. അതുപോലൊരു വ്യത്യസ്തമായ ആശയം ഇതാ. 'ഐസ് ബക്കറ്റ് ചലഞ്ച് ' ഇന്ന് ലോകമാകെ അലയടിക്കുകയാണ്. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലെറോസിസ് (എഎല്‍എസ്) എന്ന രോഗത്തിനെതിരേയുള്ള ബോധവത്ക്കരണവും ധനസമാഹരണവുമാണ് ഈ ചലഞ്ചിന്റെ ലക്ഷ്യമെങ്കില്‍ അതിനെ പിന്തുടര്‍ന്ന് ഭാരതത്തിലെ ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിനായി 'റൈസ് ബക്കറ്റ് ചലഞ്ചും' തുടങ്ങിക്കഴിഞ്ഞു. എങ്കില്‍, തലയില്‍ ഐസ് വെള്ളമൊഴിക്കുകയോ സംഭാവന നല്‍കുകയോ വേണ്ടാത്ത മറ്റൊരു ചലഞ്ച് ഇതാ.. ഈ ഓണക്കാലത്ത് വീട്ടിലെ ടിവി ഓഫ് ചെയ്തു വയ്ക്കുവാനുള്ള ധൈര്യവും ആത്മസംയമനവുമുള്ളവര്‍ക്ക് ഈ ചലഞ്ചില്‍ പങ്കെടുക്കാം. ഇതാണ് 'ടിവി ചലഞ്ച്'.
ഞങ്ങള്‍, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍, ഈ ചലഞ്ചിനേക്കുറിച്ച് ഗൗരവമായിത്തന്നെ ചര്‍ച്ചചെയ്തു. വിശ്രമവേളകളെയും ഒഴിവുസമയങ്ങളേയും എന്തിനേറെ പറയുന്നു, നമ്മുടെ ജീവിതത്തെതന്നെ ഇന്ന് നിയന്ത്രിക്കുന്നത് ടിവിയാണ്. പൊതു ഇടങ്ങള്‍ ഇല്ലാതാകുകയും അവനവന്റെ സ്വീകരണമുറിയിലെ ടിവിയ്ക്കു മുന്‍പിലേയ്ക്ക് നാം ഒതുങ്ങിക്കൂടുകയും ചെയ്തതോടെ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് കുടുംബബന്ധങ്ങളുടെയും സുഹൃത്ത് ബന്ധങ്ങളുടെയും ഊഷ്മളതയാണ്.
ഓണക്കാലം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന വേളകളായിരുന്നു. ആ സമയങ്ങളില്‍ പൊതു ഇടങ്ങളായി മാറുന്ന മൈതാനങ്ങളിലും ആറ്റുതീരങ്ങളിലും വീട്ടുതൊടികളിലുമൊക്കെ കളിക്കുവാനും കുളിക്കുവാനും പൂക്കള്‍ ശേഖരിക്കുവാനും ഒത്തുകൂടിയിരുന്ന കുരുന്നുകള്‍ സൗഹൃദത്തിന്റെയും പങ്കുവയ്ക്കലിന്റെയും ബാലപാഠങ്ങള്‍ അവിടെനിന്ന് അഭ്യസിച്ചിരുന്നു. പ്രകൃതിയെ തൊട്ടറിഞ്ഞിരുന്നു. സാമൂഹ്യജീവിയായി അവന്‍ മാറിയിരുന്നു. ഓണക്കാലത്ത് തറവാട്ടിലൊത്തുകൂടുകയോ നാട്ടിലെ കലാ-സാംസ്ക്കാരിക സമിതികളുടെ നേതൃത്വത്തില്‍ സംഗമിക്കുകയോ ചെയ്യുന്ന മുതിര്‍ന്നവരും ഈ നന്മകള്‍തന്നെയാണ് പങ്കുവച്ചിരുന്നത്.
പക്ഷേ ഇന്ന് കുടുംബാംഗങ്ങളുമൊത്ത് വിശേഷങ്ങള്‍ പങ്കിടുവാനോ കൂട്ടുകാരൊത്ത് രസിക്കുവാനോ നമുക്ക് സമയം കിട്ടുന്നില്ല. അത് കവര്‍ന്നെടുക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത് ടിവിയാണ്, സംശയമില്ല. വ്യക്തിത്വരൂപീകരണത്തിന്റെ ആദ്യഘട്ടങ്ങള്‍ നടക്കേണ്ട മേല്‍പ്പറഞ്ഞ കൂടിച്ചേരലുകള്‍ ഇല്ലാതാകുമ്പോള്‍ സാമൂഹ്യബോധമില്ലാത്ത ഒരു തലമുറയായിരിക്കും ജന്മമെടുക്കുക. ദീര്‍ഘനേരം ടിവി-യ്ക്ക് മുന്നില്‍ ചടഞ്ഞിരിക്കുന്നതുമൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് പറയേണ്ടതില്ലല്ലോ.
ഇതിനേക്കാളുപരിയായി നാം ശ്രദ്ധിക്കേണ്ട ഒന്നാണ് ടിവി പ്രോഗ്രാമുകള്‍ കുട്ടികളിലും മുതിര്‍ന്നവരിലും സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങള്‍. കച്ചവടതാത്പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ അവരുടെ മത-രാഷ്ട്രീയ ചായ് വുകള്‍ക്കും പരസ്യദാതാക്കളുടെ ഹിതങ്ങള്‍ക്കും അനുസൃതമായ പരിപാടികള്‍ കാണുവാന്‍ നമ്മെ നിര്‍ബദ്ധിതരാക്കുന്നു. നാം എന്തു വാങ്ങണം, എങ്ങിനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഇന്ന് ചാനലുകളും പരസ്യങ്ങളുമാണ്. വീട്ടില്‍ പഠനവും പ്രാര്‍ഥനയുമൊക്കെ എപ്പോള്‍ വേണമെന്നത് ചാനല്‍ പ്രോഗ്രാമുകള്‍ക്കനുസരിച്ച് ക്രമീകരിക്കുന്ന കാലമാണിത്. മനുഷ്യമനസില്‍ വിഷം കുത്തിവയ്ക്കുന്ന സീരിയലുകളും അശ്ലീലത നിറഞ്ഞ നൃത്ത ആഭാസങ്ങളും പരസ്യങ്ങളുമൊക്കെ നമ്മുടെ സംസ്ക്കാരത്തെതന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
അതെ, ടിവി നമ്മെ നിയന്ത്രിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ഇവിടെയാണ് ടിവിയോട് നമുക്കൊരു ചലഞ്ച് പ്രഖ്യാപിക്കേണ്ടത്. രസിപ്പിക്കുന്ന നിരവധി പരിപാടികളുമായി ഈ ഓണത്തിന് ടിവി നമ്മെ മാടി വിളിക്കുമ്പോള്‍ ,' നീ എന്നെയല്ല.. ഞാന്‍ നിന്നെയാണ് നിയന്ത്രിക്കുന്നത്.. കാരണം റിമോട്ട് എന്റെ കൈയിലാണ്.. ' എന്നു പറയുവാന്‍ നിങ്ങള്‍ക്കു കഴിയുമോ..?
പുതിയ പല സിനിമകളും ഓണത്തിന് ചാനലുകളിലെത്തും. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ, ഉത്സവ സീസണിലെ കനത്ത പരസ്യവരുമാനം ലക്ഷ്യമാക്കി പ്രദര്‍ശിപ്പിക്കുമ്പോള്‍ , കുറഞ്ഞത് അഞ്ചുമണിക്കൂറെടുക്കും തീരുവാന്‍. പത്തു മിനിട്ട് സിനിമ, പതിനഞ്ചുമിനിട്ട് പരസ്യം എന്ന ക്രമത്തില്‍ ഇത് നീളുന്നത് ഓണക്കാലത്തെ പതിവു കാഴ്ച്ചയാണ്.
മേല്‍പ്പറഞ്ഞ എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ ടിവി ചലഞ്ച് പ്രഖ്യാപിക്കുന്നത്. ചാനലുകള്‍ ചെയ്യുന്ന നന്മകള്‍ മറന്നുകൊണ്ടല്ല ഇത് പറയുന്നത്, മറിച്ച് ചില തിരിച്ചറിവുകള്‍ക്കുവേണ്ടിയുള്ള ഒരു ശ്രമം മാത്രം. ക്ലബ് അംഗങ്ങളായ അറുപതു കുട്ടികളും ഞങ്ങളെ നയിക്കുന്ന അദ്ധ്യാപകരും ഈ ചലഞ്ച് ഏറ്റെടുത്തുകഴിഞ്ഞു. കാര്യം അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ മാതാപിതാക്കളില്‍നിന്ന് വ്യത്യസ്ത പ്രതികരണങ്ങളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. വാര്‍ത്തകള്‍ മാത്രം കണ്ടുകൊണ്ട് ടിവിയുടെ മറ്റുപയോഗങ്ങള്‍ പരമാവധി കുറയ്ക്കുവാന്‍ ഭൂരിപക്ഷം രക്ഷിതാക്കളും പൂര്‍ണ്ണമനസ്സോടെ സമ്മതം മൂളി. ഓണത്തിന്റെ പ്രധാന ദിവസങ്ങളില്‍ ടിവി ഓഫ് ചെയ്യാമെന്ന് ചിലര്‍. തിരുവോണദിവസം അതു ചെയ്യാമെന്ന് മറ്റുചിലര്‍.
എന്തായാലും അന്റോണിയന്‍ ക്ലബ് അംഗങ്ങളായ ഞങ്ങളുടെ തീരുമാനമിതാണ്.. ഈ ഓണാവധിയ്ക്ക് വീട്ടില്‍ ടിവിയുടെ ഉപയോഗം പരമാവധി കുറയ്ക്കും. (ചിലര്‍ പൂര്‍ണ്ണമായി ഒഴിവാക്കും.) അങ്ങിനെ ലഭിക്കുന്ന സമയമുപയോഗിച്ച് നല്ല പുസ്തകങ്ങള്‍ വായിക്കും. കൂട്ടുകാരുമൊത്തുകൂടി ഓണക്കളികളിലേര്‍പ്പെടും. പ്രകൃതിയെ കൂടുതല്‍ അറിയുവാനും സ്നേഹിക്കുവാനും പരിസ്ഥിതിപഠന യാത്രകള്‍ നടത്തും. ഈ ഓണാവധി തീരുംമുന്‍പ് വീട്ടില്‍ ഒരു ജൈവ പച്ചക്കറിത്തോട്ടം ആരംഭിക്കും.
അതെ.. ഈ ഓണത്തിന് ടിവിയുമായി ഒരു ചലഞ്ചിന് ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഈ വെല്ലുവിളി ഏറ്റെടുക്കുവാന്‍ നിങ്ങള്‍ തയ്യാറാണോ..?
അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍,
സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,
പൂഞ്ഞാര്‍.
(ടോണി പുതിയാപറമ്പില്‍,
അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍,

33 comments:
വളരെ നല്ല ആശയം. ഞങ്ങളും റെഡിയാണ്.
ഗംഭീര ആശയം.കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക് മാതൃകയാവട്ടെ.
good idea.
ഈ ചലഞ്ച് കലക്കി. പക്ഷെ എങ്ങനെ തെളിവുണ്ടാക്കി അത് പങ്കുവെക്കും. ചര്‍ച്ച കൊഴുക്കട്ടെ..... ഒരു തീരുമാനം ഉടന്‍ വേണം.
ഇന്റര്‍നെറ്റ് FB കമ്പ്യൂട്ടര്‍ ഗെയിം എന്നി വയ്ക്കും കൂടി വേണം ഈ കൂടെ ഒരു ചലഞ്ച്. കൊച്ചു കൂട്ടുകാരുടെ അഭിപ്രായങ്ങളാണ് ഈ പോസ്റ്റിന് നിറം പകരേണ്ടത്. വരൂ കൂട്ടുകാരേ.... ചലഞ്ച് ഏറ്റെടുക്കൂ....
I will do it
സാധാരണ ഗതിയില്‍ ഉത്സവാഘോഷവേളയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങളുടേയും ടി.വി പ്രോഗ്രാമുകളുടേയും ഇടവേളകളില്‍ കാണിക്കുന്ന പരസ്യങ്ങളുടെ ആധിക്യം മൂലം കുറേപ്പേരെങ്കിലും ടി.വിയോട് വിട പറഞ്ഞു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഓണക്കാലത്തു മാത്രമല്ല, വാര്‍ത്താധിഷ്ഠിതപരിപാടികളല്ലാതുള്ള പ്രോഗ്രാമുകളെല്ലാം തന്നെ നമ്മുടെ കുടുംബങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
മുമ്പെല്ലാം ബന്ധുക്കള്‍ പരസ്പരം വിരുന്നു പോകുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു. വിശേഷം പറച്ചിലും കളിചിരികളുമായി വിരുന്നുകാരെത്തുന്നത് ഒരു രസം തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിരുന്നുകാര്‍ വന്നാല്‍ നില്‍ക്കാന്‍ പോലും സമയമില്ല. നിന്നാല്‍ത്തന്നെ, നിശബ്ദത മാറ്റിയെടുക്കാന്‍ ടി.വി കൂടി ഓണാക്കി വെക്കുന്ന ഏര്‍പ്പാട് നമ്മുടെ കുടുംബങ്ങളില്‍ ഏറി വരുന്നു.
വ്യക്തിബന്ധങ്ങളില്‍ ടി.വിയേല്‍പ്പിച്ച മുറിപ്പാടുകള്‍ ചെറുതല്ല. കുടുംബാംഗങ്ങളൊത്തുകൂടി എല്ലാവരും ഒരുമിച്ചിരുന്ന് ഏറെ നേരം വിശേഷങ്ങള്‍ പങ്കുവെച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അത് കവര്‍ന്നെടുത്തത് ടിവിയും ടിവി സീരിയലുകളുമാണ്. ഇന്നത്തെ സായാഹ്നങ്ങള്‍ ടി.വിക്കു മുന്നില്‍ അടിയറ വെക്കുമ്പോള്‍ അടുത്ത തലമുറയെ സമൂഹത്തിന് ഗുണകരമാകുന്ന വിധത്തില്‍ ഒരുക്കിയെടുക്കാനുള്ള അവസരമാണ് നാം നഷ്ടപ്പെടുത്തുന്നത്. ഓരോ കുടുംബാംഗങ്ങളുടേയും മനസ്സറിയാനുള്ള അവസരമാണ് നാം നഷ്ടപ്പെടുത്തുന്നത്.
ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും.
Nice post.
similarly we should be ready to limit the usage of facebook like social sites which make one addicted to it.Excessive use of FB is creating lot of direct and indirect problems in society, especially among adolescents.
Before the entry of TV and internet, it was "painkili " magazines that ruled society, then it was TV serials and now it is internet. All these media has their own positive qualities. But society's decaying tendency induces them to use it in unpredictably inferior ways. So, it is high time we create an awareness drive against the influence of all these .
very good idea,we are all with the challenge started from one month before.
നല്ല ചലഞ്ചു്.... ഞങ്ങളും റെഡി.
വളരെ നല്ല ആശയം
നല്ല ചലഞ്ചു്.... ഞങ്ങളും റെഡി.
ഈ ചലഞ്ച് ഒരു പ്രസ്ഥാനമായി നമ്മുടെ നാട്ടില്‍ വളരട്ടെ..നാടുണരട്ടെ..
congrats. Good idea.
ഈ ചലഞ്ച് മറ്റാരേയും ബോധ്യപ്പെടുത്താനുള്ളതാകരുത്, മറിച്ച് ഒരു തിരിച്ചറിവിന്റെ ഫലമായി സ്വയം തീരുമാനിക്കുന്ന ഒന്നാകണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. എങ്കിലേ അതിന് നിലനില്‍പ്പുണ്ടാകൂ.. അതുകൊണ്ടുതന്നെ ടിവി ചലഞ്ചിന് തെളിവുകള്‍ അത്യാവശ്യമല്ലെന്നു തോന്നുന്നു.
പക്ഷേ, സ്കൂളില്‍ കുട്ടികള്‍ക്കായി ഞങ്ങള്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഓണാവധിക്ക് രണ്ടുദിവസം ഞങ്ങള്‍ ഒത്തുകൂടുന്നുണ്ട് - ഓണക്കളികളും, പരിസ്ഥിതി പഠന യാത്രകളുമായൊക്കെയായി.. കുട്ടികള്‍ക്ക് മറ്റുദിനങ്ങള്‍ക്കായി ആക്റ്റിവിറ്റി ചാര്‍ട്ടും തയ്യാറാക്കിയിട്ടുണ്ട്. പുസ്തകവായനയും അടുക്കളത്തോട്ടനിര്‍മ്മാണവുമൊക്കെ അതില്‍പെടും.
അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഇതിന്റെ വിശദമായ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ട രക്ഷകര്‍ത്താവിന്റെ സാക്ഷ്യപത്രവും തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ കൊച്ചുകൂട്ടുകാര്‍ക്ക് ഒരു പ്രചോദനമാകുമെന്ന പ്രതീക്ഷയില്‍..!
ഞാനെന്റെ ടി വി യുടെ സ്വിച്ച് എന്നേ ഓഫാക്കി കഴിഞ്ഞു. (വാര്‍ത്തകളൊളിച്ച്- ആവര്‍ത്തനമുള്‍പ്പടെ)
ഞങ്ങളുടെ Time table for Onam
6-9-2014--- കുടുബസംഗമം ആതാവില്‍ വീട്ടുകാര്‍ ഒത്തുകൂടല്‍ – ഭക്ഷണം, കലാകായിക പ്രകടനങ്ങള്‍
7-9-2014-- ഉച്ചവരെ സ്വന്തം വീട്ടില്‍ അച്ഛനമ്മമാരുടെ കൂടെ ---ഉച്ചയ്ക്കുശേഷം ഭാര്യവീട്ടുകാരുടെ കൂടെ
8-9-2014—പാടത്ത് കൃഷിസ്ഥലം നെല്‍ക്കൃഷിയ്ക്കായി ഒരുക്കല്‍ ടില്ലറുപയോഗിച്ച്..
9-9-2014-- കൂടുബത്തിലെ കുട്ടിയുടെ 28 പിറന്നാളിന് പങ്കെടുക്കല്‍--ഒത്തുകൂടല്‍-വൈകീട്ട് ഭാര്യയുടെയും മകളുടെയും ചുരിദാറുകള്‍ തയ്യല്‍ എംമ്പ്രോയ്ടറി വര്‍ക്കുകള്‍ ചെയ്യല്‍ (ബാക്കി വരുന്ന പണികള്‍ വൈകീട്ട് എല്ലാ ദിവസങ്ങളിലും ചെയ്യും)
10-9-2014—പറമ്പില്‍ പച്ചക്കറി കൃഷിചെയ്യല്‍- BSNL Broad Band Plan Changing (Combo 500 2 AM to 8Am ഫ്രീ അവസാനിച്ചത്രെ.. കഷ്ടം! രാവിലെ ഇനി സയന്‍സ് animation videos downloading പറ്റില്ല..
11-9-2014-- സ്കൂള്‍ ബസ്സുകള്‍ ക്ളീനിംഗ് & റിപ്പയര്‍, അമ്മാവന്റെ വീട് സന്ദര്‍ശനം
12-9-2014—നെല്‍കൃഷിയ്ക്ക് നിലം റെഡിയാക്കല്‍
13-9-2014-- കവുങ്ങിന്‍ തോട്ടത്തിലെ പുല്ല് പുല്‍വെട്ടി ഉപയോഗിച്ച് വെട്ടല്‍, നെല്‍വിത്ത് മുളപ്പിയ്ക്കാന്‍ വെക്കല്‍
14-9-2014—കുട്ടികളുടെ പരീക്ഷാപേപ്പര്‍ നോക്കല്‍, TM റെഡിയാവല്‍(എല്ലാ ദിവസവും രാവിലെ കുറച്ചുസമയം ഇതിനായി ഉപയോഗിയ്ക്കും), ഭാര്യയുടെ സ്കൂളിലെ ടീച്ചറുടെ കല്യാണത്തിന് പങ്കെടുക്കല്‍
15-9-2014—ശരിയാക്കിയ വയലില്‍ സീഡ് ഡ്രം ഉപയോഗിച്ച് മുളപ്പിച്ച വിത്ത് പാകല്‍, സാധിക്കുമെങ്കില്‍ സ്കൂള്‍കുട്ടികളെ കൊണ്ടുവരാന്‍ ശ്രമിയ്ക്കും.
16-9-2014--ഓണാവധി കഴിഞ്ഞ് സ്കൂളിലേയ്ക്ക് -ഓണം ആസ്വദിച്ച സന്തോഷത്തോടെ..
Great Gireesh Sir.. That's Great. Congrats.. It's the Real Spirit.. താങ്കളെപ്പോലുള്ളവരുടെ മാതൃക എല്ലാവരെയും പ്രചോദിപ്പിക്കും.. അഭിനന്ദനങ്ങള്‍..
THIS IS REALY A CHALLENGE FOR STUDENTS
വളരെ നല്ല ആശയം. ഞങ്ങളും റെഡിയാണ്.
കേരളം മുഴുവന്‍ ഈ ചലഞ്ചിനു തയ്യാറാകട്ടെ....ടോണി സാറിനു എല്ലാവിധ ആശംസകളും നേരുന്നു......
കുട്ടികളെ സംബന്ധിച്ചിടത്തോളം സീരിയലുകളല്ല, മറിച്ച് കാര്‍ട്ടൂണ്‍ ചാനലുകളാണ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ചെറുപ്രായത്തില്‍തന്നെ ഭികരജീവികളും അക്രമങ്ങളുമൊക്കെ കുട്ടികളുടെ മനസിലേയ്ക്ക് പതിപ്പിക്കുകയാണ് ഈ ചാനലുകളിലെ പല പ്രോഗ്രാമുകളും ചെയ്യുക.. കുട്ടികള്‍ക്കുവേണ്ടിയുള്ള ഒരു ചാനല്‍ എന്റെ നാലു വയസുള്ള മകന്‍ സ്ഥിരമായി കണ്ടിരുന്നു. നന്മയ്ക്കുവേണ്ടിയുള്ള പോരാട്ടം നടത്തുന്ന ബാലകഥാപാത്രം നന്മയുടെ സന്ദേശമാണല്ലോ നല്‍കുന്നത് എന്നു കരുതി കൂടുതല്‍ ശ്രദ്ധിക്കാതെ അവന് പ്രോഗ്രാം വച്ചു നല്‍കിയിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ രാത്രിയില്‍ കുട്ടി പേടി കാണിക്കുവാന്‍ തുടങ്ങി.. ഭിത്തിക്കരികില്‍ കിടക്കുവാന്‍ പേടി... ഇരുട്ടിനെ പേടി.. പിന്നീടാണ് കാര്യം മനസിലാക്കിയത്. കാര്‍ട്ടൂണ്‍ കഥാപാത്രത്തിനോട് ഇപ്പോള്‍ മത്സരിക്കുന്നത് ഭീകരജീവികളാണ്. ഭിത്തിപൊളിച്ചുവരുന്ന ഭികരജീവി അവന്റെ മനസില്‍ ഭീതി പതിപ്പിച്ചുകഴിഞ്ഞിരുന്നു. കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അവന്റെ ഭയമില്ലാതാക്കുവാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹം.
കുട്ടികളുടെ ചാനലില്‍വരുന്ന ചില പരസ്യങ്ങള്‍ കണ്ടാല്‍ മുതിര്‍ന്നവര്‍പോലും മുഖം തിരിക്കും. അശ്ലീലത നിറഞ്ഞരീതിയില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും സ്ത്രീ-പുരുഷ സംഗമം പരോക്ഷമായി കാണിക്കുകയും ചെയ്യുന്ന പരസ്യങ്ങള്‍ കുട്ടികളുടെ ചാനലില്‍ കാണിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്..? സോപ്പിന്റെയോ പേസ്റ്റിന്റെയോ പേരിലാണെങ്കിലും ഇത്തരം പരസ്യങ്ങള്‍ക്കെതിരേ ഗവണ്‍മെന്റ് നടപടി എടുക്കേണ്ടാണ്. ചില കാര്‍ട്ടൂണ്‍ കഥകളിലും ഇതിനെ വെല്ലുന്ന ചിത്രീകരണങ്ങള്‍ കാണാം..
സോള്‍ജിയര്‍ എന്നപേരില്‍ ഒരു ഇംഗ്ലീഷ് ചിത്രമുണ്ട്. സിനിമയില്‍ ക്രൂരനായ പട്ടാളക്കാരനെ സൃഷ്ടിച്ചെടുക്കുന്ന രീതി കാണിക്കുന്നത് ഇപ്രകാരമാണ്.. ചെറുപ്രായത്തില്‍തന്നെ ആരോഗ്യമുള്ള കുട്ടിയെ തെരഞ്ഞെടുക്കുന്നു. അവന്റെ മുന്നില്‍ ഭീകര ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു... ക്രൂരമായ പ്രവൃത്തികള്‍ കാണിക്കുന്നു.. മുതിര്‍ന്നുകഴിയുമ്പോള്‍ എന്തു ദുഷ്ട പ്രവൃത്തിയും ചെയ്യുന്ന മനുഷ്യമൃഗമായി അവന്‍ മാറുന്നു. ഇന്ന് നമ്മുടെ നാട്ടിലും ഇതു തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. സൂക്ഷിക്കുക... മുന്‍കരുതലുകള്‍ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ രക്ഷിതാക്കളും അധ്യാപകരും ഇതിനേക്കുറിച്ച് ബോധവാന്‍മാരായേ തീരൂ..
Please post 2014 first terminal Biology exam answer key for Xth standard.
ee kaalaghatttathinte aaavasyam
kollaam
നലല ആശയഠ വ്റതഠപൊലെ തുടരൂക
good,can u challenge with your mobile phone?
GOOD .CAN U CHALLENGE WITH YOUR MOBILE PHONE?
exactly a good idea. i have stopped my tv during the last election discussion period. it has a wonderful effect. we have got enough time for family discussion as well. small children can be saved from corruption in their original thinking. it would develop their communication skill as well. so also children can be saved from filthy languages used in cinima dialogs.
Njanum chernnirunnu,,, oonam 4 divasam TV Maximum time off cheythu...
Congratz for this great thinking
ഇതു ഒെനനാനനര ചലഞ്ജാഃഃഃഃഃ ONAM KAZHINJENGILUM NJANUM SRAMIKKAM........POORNAMAKUMENNU URAPPILLA.......BUT I MUST TRY MY LEVEL BEST,SIR........
BUT .......ITHU KOODUTHAL AKARSHANEEYAMAKKAN PATTANAM ...ATHINUM ENTHENGILUM THEERUMANAM UNDAKKANE...........
good idea!njanum ready <3 njan maths blog ozhike fb,computer game,t.v enniva challengil ulpaduthunnu
nalla aasayam..congrt...sir
Idea njan vayichillayirunnu.pakshe comments vayichappol ellam malassilayi.
I will follow this.Thank you maths blog
Post a Comment