Kalolsavam Software for School Level

>> Tuesday, September 9, 2014

സ്‌ക്കൂള്‍ തലത്തില്‍ കലോത്സവം സംഘടിപ്പിക്കാന്‍ ഒരു സോഫ്റ്റ് വെയര്‍ എന്ന ആവശ്യവുമായി ഒട്ടേറെപ്പേര്‍ മാത് സ് ബ്ലോഗിനെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യം കണക്കിലെടുത്ത് ഗാമ്പസ് എന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ് വെയറില്‍ പ്രമോദ് മൂര്‍ത്തി സാര്‍ ഒരു കലോത്സവം സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരുന്നു. അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പുമായി ഈ വര്‍ഷത്തെ കലോത്സവ നടത്തിപ്പിന് പ്രമോദ് മൂര്‍ത്തി സാര്‍ എത്തിയിരിക്കുന്നു. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിച്ചു നോക്കി അഭിപ്രായം കമന്റിലൂടെ അറിയിക്കുമല്ലോ.

എഡ്യു ഉബുണ്ടു (Ed-Ubuntu 10.04) ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഈ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇന്റര്‍നെറ്റ് വഴി mysql Server 5.1.73 ഡൗണ്‍ലോഡ് ചെയ്യുക. ഇന്‍സ്റ്റലേഷന്‍ കഴിയുമ്പോള്‍ mysql Database ഒരു പാസവേഡ് ചോദിക്കും. root എന്നു നല്‍കുക.

തുടര്‍ന്ന് കലോത്സവം സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് GdebiPackage installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.

kalolsavam.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഡെസ്‌ക്ക്‌ടോപ്പില്‍ എക്‌സ്ട്രാക്ട് ചെയ്യുക.

ഇതോടെ ഡെസ്‌ക്ക്‌ടോപ്പില്‍ KALOLSAVAM എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടാകും.

രണ്ടു തരത്തില്‍ ഡാറ്റാബേസ് കൈകാര്യം ചെയ്യാം. സമ്പൂര്‍ണയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഒരു csv ഫയല്‍ ഉണ്ടെങ്കില്‍ അത് കോപ്പി ചെയ്ത് കലോത്സവം ഫോള്‍ഡറിനുള്ളിലെ students.csv എന്ന ഫയലിലേക്ക് നമുക്ക് പേസ്റ്റ് ചെയ്യാം. തുടര്‍ന്ന് application-others-Kalolsavam.0 എന്ന ക്രമത്തില്‍ റണ്‍ ചെയ്യാം.

ഏതെങ്കിലും തരത്തിലുള്ള എറര്‍ ഉണ്ടാവുകയാണെങ്കില്‍ ഈ പാച്ച് ഫയല്‍ കൂടി റണ്‍ ചെയ്യുക.


ഇതുമായി ബന്ധപ്പെട്ട ഒരു ഹെല്‍പ്പ് ഫയല്‍ ഇവിടെയുണ്ട്.

20 comments:

Hari | (Maths) September 9, 2014 at 2:56 PM  

സ്‌ക്കൂള്‍ തല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനു സഹായിക്കുന്ന ഒരു സോഫ്റ്റ് വെയറാണിത്. ഉപയോഗിച്ചു നോക്കിയതിനു ശേഷം അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

edutrace.com September 9, 2014 at 6:28 PM  

വളരെ നല്ല ഒരു ഉദ്യമമാണ്. പഞ്ചായത്ത് തലത്തില്‍ (എല്‍ പി വിഭാഗം) സ്ക്രീനിംഗ് നടത്തുന്നതിന് ഒരു സോഫ്ട്‍വെയര്‍ നിര്‍മിക്കുന്നത് നന്നായിരിക്കും

vasumurukady September 9, 2014 at 7:40 PM  

mysql Server 5.1.73 ന് ഒരു ലിങ്കു കൂടി നല്‍കിയാല്‍ കൊള്ളാമായിരുന്നു.

pala September 9, 2014 at 9:21 PM  

mysql Server 5.1.73 ന് ഒരു ലിങ്കു കൂടി നല്‍കിയാല്‍ കൊള്ളാമായിരുന്നു.

HM September 10, 2014 at 11:59 AM  

mysql Server 5.1.73 download ചെയ്യുന്ന വിധം വിവരിച്ചാല്‍ നന്നായിരുന്നു( http://dev.mysql.com/doc/refman/5.7/en/which-version.html)ഇ ലിങ്കില്‍ നിന്നും download ആയ ഫയല്‍ install ചെയ്യാന്‍ കഴിയുന്നില്ല

Anonymous September 10, 2014 at 7:41 PM  

സിനാപ്റ്റിക് ഉപയോഗിച്ച് mysql-server ഇന്‍സ്റ്റാള്‍ ചെയ്യാം. വേര്‍ഷന്‍ ശ്രദ്ധിയ്ക്കണം.

Moorthy September 13, 2014 at 6:47 PM  

ഹെല്ലോ നന്ദൂ.... ആദ്യമായിട്ടാണ് താനുമായി സംസാരിക്കുന്നത്. തന്നിലെ പ്രതിഭയെന്തെന്നറിയുന്ന ഒരു സുഹൃത്താണ് ഞാന്‍..........

i hav a prblm ..... in 12.04 and higr versions mysql.5.1.73 can not be installed.. Do you knw any methode ? In 12.04 > vrsion they are using 5.5 > Mysql which nvr support data import and and export ..... plz if u knw share.. for the last two days i was in search of an answer .........

28049 September 16, 2014 at 4:37 PM  

applications------കലോത്സവം .2.0 യിൽ ക്ലിക്കിൽ ക്ലിക്ക് ചെയ്യുമ്പോൾ എങ്ങനെ ഒരു മെസ്സേജ് കാണുന്നു .patch ഉപയോഗിച്ചിട്ടും ശരിയാകുന്നില്ല...??
Cannot open database:Can't connect to local MySQL server through socket 'var/run/mysqld/mysqld.sock'(2)

pramodmoorthy September 16, 2014 at 7:03 PM  
This comment has been removed by the author.
Biju Mathew, GHS Anappara September 17, 2014 at 2:51 PM  

സര്‍,
വളരെ മികച്ച ശ്രമം. അഭിനന്ദനങ്ങള്‍, സോഫ്ടവേര്‍ ഉപയേഗിക്കുന്നതിന് പടിപടിയായ നിര്‍ദേശങ്ങശ്‍ ഉള്ള ഹെല്‍പ് ഫയല്‍ നല്‍കിയാല്‍ വളരെ നല്ലത്

KMHSS September 19, 2014 at 2:30 PM  

11.04 ല്‍ ഇത് പ്രവര്‍ത്തിക്കുമോ?

DILODA M J September 20, 2014 at 10:07 PM  

sir we cant do this softwre successfully.can we download mysql Server 5.1.73 from google the problem is that many files can be seen there with different names which one can we select ?i think u will help us ok

SHABEER V September 21, 2014 at 4:08 PM  

സ്ക്കൂൾ തലത്തിൽ കായികമേളക്കുളള സോഫ്റ്റ്‌വെയർ മാക്സ് ബ്ലോഗിൽ പ്രതീക്ഷിക്കുന്നു.....

Unknown September 24, 2014 at 3:00 PM  

sir,
i cant install mysql

Unknown September 24, 2014 at 3:47 PM  

mysql install cheyyan synaptic package manager thurannu search boxil mysql enn type cheythu enter amarththuka.mysql files list cheythu varumbol mysql server 5.1 ennu thudangunna file idath vashathth ubuntuvinte chihnathode varunnath kaananm.Athil right click cheythu mark for installation tick cheyyuka.Apply button click cheyyuka.Installation kazhiyumbol password chodhikkum.'root' ennu nalkuka.

GHSS PERINGOME September 24, 2014 at 4:37 PM  

INGANE VARUNNU.ENTHU CHEYYUM..?
Sorry, you can't view or download this file at this time.

Too many users have viewed or downloaded this file recently. Please try accessing the file again later. If the file you are trying to access is particularly large or is shared with many people, it may take up to 24 hours to be able to view or download the file. If you still can't access a file after 24 hours, contact your domain administrator.

GHSS PARAPPA.04672254675 September 29, 2014 at 10:07 PM  

എഡു ഉബുണ്ടു 12.4ല്‍‍ ഇന്‍സ്ററാള്‍ ചെയ്യുന്നവിധം പറ‌‌ഞ്ഞു തരാമോ?

ഹരി പെരുവയല്‍ October 11, 2014 at 10:05 PM  

സോഫറ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു. കുട്ടിയുടെ(കളുടെ) എനട്രിയും സ്മൂത്തായി കഴിഞ്ഞു.​ഐറ്റമോ സര്‍ട്ടിഫിക്കറ്റോ കിട്ടിയില്ല. എന്തുചെയ്യും?

Unknown January 21, 2019 at 5:53 PM  

A new website for conduct kalolsavam digitally.
Indian Express feature about eTalenter!! http://www.newindianexpress.com/cities/kochi/2018/dec/24/talent-management-made-easy-1915663.html

eTalenter is a new platform for making a school/College Competition Digitally.
eTalenter is an online competition management software. It has a compact, secure and accurate framework that helps to manage competitions, big and small. From creating an organizing bench to publishing the results online, it handles every job related to competition with ease.

Facebook Page
https://www.facebook.com/etalenter/

Website:
http://talenter.in

Send inquiry to hello@talenter.in

Presentation Online
https://docs.google.com/presentation/d/1k-uIsLx1KOGvuKKCSFE2MImW44wvNKHBGPShxlbYRIE/edit?usp=sharing
or
https://drive.google.com/file/d/1jbCANHY025tp_i0yeJUhtQOX2EqNovAk/view?usp=sharing

Demo Video Link
https://youtu.be/pSBPJCJ-L0Y

whatsapp plus themes August 22, 2021 at 12:02 PM  

The blog is really good. Thanks for sharing it. english to malayalam typing online

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer