Physics - Geogebra Animations

>> Tuesday, November 18, 2014

മേലാറ്റൂര്‍ ആര്‍ എം എച്ച് എസിലെ രാമന്‍ സാറിന്റെ കന്നി പോസ്റ്റാണിത്. ജിയോജെബ്ര എന്ന സോഫ്റ്റ്‌വെയറിന്റെ സമര്‍ത്ഥമായ ഉപയോഗത്തിലൂടെ, പത്താം ക്ളാസ് ഫിസിക്സിലെ "നമുടെ പ്രപഞ്ചം" എന്ന പാഠഭാഗത്തിലെ സൂര്യന്റെ ചലനം മലയാളമാസവും ഞാറ്റുവേലയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുന്നതിനുള്ള മൂന്ന് ആനിമേഷനുകളാണ് സാര്‍ ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നത്. ആര്‍ക്കുവേണേലും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ജിയോജെബ്ര ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റത്തിലൂടെ പ്രവര്‍ത്തിച്ചുകാണുകയോ, കാണിക്കുകയോ ചെയ്യാം. സംശയങ്ങള്‍ കമന്റുകളിലൂടെ പങ്കുവെക്കാന്‍ ശ്രദ്ധിക്കുമല്ലോ..?
SUN and MONTH

Njattuvela

ചന്ദ്രനും നാളും
സൂര്യനും ഞാറ്റുവേലയും എന്ന സ്ലൈഡ് ഉപയോഗിച്ച് ആ പാഠഭാഗത്തിലെ ഒട്ടനവധി ആശയങ്ങൾ എളുപ്പമാക്കം. 1. രാശികളുടെ ഉദയം അസ്തമയം. 2. ഒരു രാശി ഉദിക്കുമ്പോൾ എതിരെയുള്ള രാശി അസ്തമിക്കുന്നു. 3. 12 രാശികളും 24 മണിക്കൂർ കൊണ്ട് ഒരു പ്രാവശ്യം ചുറ്റിയെത്തുന്നു. ഒരു രാശി ഉദിച്ച് 2 മണിക്കൂർ കഴിഞ്ഞു അടുത്ത രാശി ഉദിക്കുന്നു. 4. സൂര്യെന്റെ പശ്ചാത്തലത്തിലുള്ള നക്ഷത്രങ്ങളെ എന്തുകൊണ്ട് കാണാൻ കഴിയുന്നില്ല ? 5. നക്ഷത്രങ്ങളുടെ ഉദയ സമയത്തിൽ വരുന്ന മാറ്റം മനസിലാക്കാം. ഇതൊന്നു വിശദീകരിക്കാം. സൂര്യൻ അസ്തമിക്കുമ്പോൾ പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്തു പോസ് ചെയ്യുക. കിഴക്കുള്ള നക്ഷത്രം നിരീക്ഷിക്കുക.പ്ലേ ചെയ്യുക . 5 കറക്കം കഴിഞ്ഞ് വീണ്ടും സൂര്യൻ അസ്തമിക്കുമ്പോൾ പേ ബട്ടണ്‍ ക്ലിക്ക് ചെയ്തു പോസ് ചെയ്യുക. ഇപ്പോൾ കിഴക്ക് ഉദിച്ച നക്ഷത്രം നിരീക്ഷിക്കുക . 6. നക്ഷത്ര നിരീക്ഷണത്തിനും സഹായകമാണ് .ഉദാഹരണം slider 2 ലെ ബട്ടണ്‍ മൂവ് ചെയ്ത് സൂര്യനെ വൃശ്ചികം രാശിയിൽ എത്തിക്കുക (ഇപ്പോൾ വൃശ്ചികമാസമാണ്).പ്ലേ ചെയ്യുക .സൂര്യൻ പടിഞ്ഞാർ എത്തി അസ്തമിച്ചാൽ പോസ് ചെയ്യുക. കിഴക്ക് മുതൽ പടിഞ്ഞാറു വരെ മീതെയുള്ള രാശികൾ നിരീക്ഷിക്കുക ഇടവം മുതൽ ധനു വരെയുള്ള രാശികൾ കാണാം . അവയുടെ പശ്ചാത്തലത്തിലുള്ള നക്ഷത്രങ്ങളെയും കാണാം .2 മണിക്കൂർ കഴിഞ്ഞാൽ ആകാശത്ത് വരുന്ന മാറ്റം എന്താകാം ?.ഒരു നക്ഷത്രത്തിനെ കാണാൻ നോക്കേണ്ട ദിശ ,സമയം ഇതിൽ നിന്നും മനസിലാക്കാം. ഇപ്രകാരം ഓരോ മാസവും ആക്ശത്തു വരുന്ന മാറ്റങ്ങൾക്ക്കാരണവും വ്യക്തമാകുന്നു . ഭൂമിയുടെ ഭ്രമണം മൂലമാണ് ക്രാന്തിവൃത്തം ചലിക്കുന്നതായി തോന്നുനതെന്നും ഭൂമിയുടെ വാർഷിക ചലനം കൊണ്ടാണ് സൂര്യൻ ചലിക്കുന്നതായി തോന്നുന്നതെന്നും ഓർമിപ്പിക്കാൻ മറക്കരുത്.

14 comments:

asmhsvelliyanchery November 18, 2014 at 9:14 PM  

thank you Raman master

Unknown November 19, 2014 at 8:26 AM  

I can't access geogebra file linked with "SUN AND MONTH".The warning "Sorry, the page you were looking for in this blog does not exist." is appearing...What can I do?

CHERUVADI KBK November 19, 2014 at 8:39 AM  

No downloading is active in `SUN and MONTH`

വി.കെ. നിസാര്‍ November 19, 2014 at 2:32 PM  

ശരിയാക്കിയിട്ടുണ്ട്.

വി.കെ. നിസാര്‍ November 19, 2014 at 7:48 PM  

"ചന്ദ്രനും നാളും" എന്ന പുതിയൊരു അനിമേഷനുല്‍പ്പെടുത്തി, പോസ്റ്റ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

Unknown November 20, 2014 at 10:28 AM  

സൂര്യനും ഞാറ്റുവേലയും എന്ന സ്ലൈഡ് ഉപയോഗിച്ച് ആ പാഠഭാഗത്തിലെ ഒട്ടനവധി ആശയങ്ങൾ എളുപ്പമാക്കം.
1. രാശികളുടെ ഉദയം അസ്തമയം. 2. ഒരു രാശി ഉദിക്കുമ്പോൾ എതിരെയുള്ള രാശി അസ്തമിക്കുന്നു. 3. 12 രാശികളും 24 മണിക്കൂർ കൊണ്ട് ഒരു പ്രാവശ്യം ചുറ്റിയെത്തുന്നു. ഒരു രാശി ഉദിച്ച് 2 മണിക്കൂർ കഴിഞ്ഞു അടുത്ത രാശി ഉദിക്കുന്നു. 4. സൂര്യെന്റെ പശ്ചാത്തലത്തിലുള്ള നക്ഷത്രങ്ങളെ എന്തുകൊണ്ട് കാണാൻ കഴിയുന്നില്ല ? 5. നക്ഷത്രങ്ങളുടെ ഉദയ സമയത്തിൽ വരുന്ന മാറ്റം മനസിലാക്കാം. ഇതൊന്നു വിശദീകരിക്കാം. സൂര്യൻ അസ്തമിക്കുമ്പോൾ പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്തു പോസ് ചെയ്യുക. കിഴക്കുള്ള നക്ഷത്രം നിരീക്ഷിക്കുക.പ്ലേ ചെയ്യുക . 5 കറക്കം കഴിഞ്ഞ് വീണ്ടും സൂര്യൻ അസ്തമിക്കുമ്പോൾ പേ ബട്ടണ്‍ ക്ലിക്ക് ചെയ്തു പോസ് ചെയ്യുക. ഇപ്പോൾ കിഴക്ക് ഉദിച്ച നക്ഷത്രം നിരീക്ഷിക്കുക . 6. നക്ഷത്ര നിരീക്ഷണത്തിനും സഹായകമാണ് .ഉദാഹരണം slider 2 ലെ ബട്ടണ്‍ മൂവ് ചെയ്ത് സൂര്യനെ വൃശ്ചികം രാശിയിൽ എത്തിക്കുക (ഇപ്പോൾ വൃശ്ചികമാസമാണ്).പ്ലേ ചെയ്യുക .സൂര്യൻ പടിഞ്ഞാർ എത്തി അസ്തമിച്ചാൽ പോസ് ചെയ്യുക. കിഴക്ക് മുതൽ പടിഞ്ഞാറു വരെ മീതെയുള്ള രാശികൾ നിരീക്ഷിക്കുക ഇടവം മുതൽ ധനു വരെയുള്ള രാശികൾ കാണാം . അവയുടെ പശ്ചാത്തലത്തിലുള്ള നക്ഷത്രങ്ങളെയും കാണാം .2 മണിക്കൂർ കഴിഞ്ഞാൽ ആകാശത്ത് വരുന്ന മാറ്റം എന്താകാം ?.ഒരു നക്ഷത്രത്തിനെ കാണാൻ നോക്കേണ്ട ദിശ ,സമയം ഇതിൽ നിന്നും മനസിലാക്കാം. ഇപ്രകാരം ഓരോ മാസവും ആക്ശത്തു വരുന്ന മാറ്റങ്ങൾക്ക്കാരണവും വ്യക്തമാകുന്നു . ഭൂമിയുടെ ഭ്രമണം മൂലമാണ് ക്രാന്തിവൃത്തം ചലിക്കുന്നതായി തോന്നുനതെന്നും ഭൂമിയുടെ വാർഷിക ചലനം കൊണ്ടാണ് സൂര്യൻ ചലിക്കുന്നതായി തോന്നുന്നതെന്നും ഓർമിപ്പിക്കാൻ മറക്കരുത്.

nazeer November 20, 2014 at 9:38 PM  

the portion mentioned here was a confused one for the students as well as some teachers too.....I mean the solar constellation , aster isms etc....any way thanks raman sir for the post...

Unknown November 21, 2014 at 8:51 PM  

പ്ലേ ചെയ്യുമ്പോൾ രാശികൾ വ്യക്തമായി കാന്നുന്നില്ല എങ്കിൽ slider ന്റെ properties ഇൽ പോയി സ്പീഡ് കുറയ്ക്കുക . 2 slide ലും ചെയ്യണം .ലൈനുകൾക്ക് rename കൊടുത്ത്കൊണ്ടാണ് നക്ഷത്രങ്ങൾക് പേര് കൊടുത്തത്.രാശികളുടെ ഭാഗമായി വരേണ്ടതാണ്. എന്നാൽ അവിടെ എഴുതി animate ചെയ്യാൻ കഴിയുന്നില്ല .കൂടുതലായി സംശയമുണ്ടെങ്കിൽ condact no 9961695399

sebastian November 22, 2014 at 2:02 AM  

Here is one resource I found:
Plus One Unit 2 Poem: Death the Leveller by James Shirley

വിന്‍സന്റ് ഡി. കെ. November 22, 2014 at 9:30 PM  

Sir,
Geogebra 5 എത്തിയല്ലോ...
IT@School Ubuntu ല്‍ എങ്ങനെയാണ് സാര്‍ Upgrade ചെയ്യുക ?

Unknown December 4, 2014 at 2:01 PM  

useful for teachers and students, thanks very much,

malayala varthamanam December 5, 2014 at 10:19 AM  

എസ്.എസ്.എല്‍.സി ടെക്സ്റ്റ് ബുക്കിലെ പേജ് നമ്പര്‍ 104 ലെ പാറ്റേണ്‍ 9.18 തന്നിരിക്കുന്ന സ്റ്റെപ്പ് ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്നില്ല .

Unknown December 21, 2014 at 12:58 AM  

Sir, Thank your for the post. I have started a blog on innovative concepts on mathematics @ www.teachmathfree.com
Please do let me know your views

Unknown December 30, 2014 at 8:32 PM  

"rotate object around point by angle " ഇത് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ക്രാന്തിവൃത്തം ഉണ്ടാക്കുമ്പോൾ 12 point -കളും ,നാളുകളുടെ സ്ലൈഡ് ഉണ്ടാക്കുമ്പോൾ 27 point -കളും ഇങ്ങനെ ചെയ്യണം .

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer