പത്താം ശമ്പളക്കമ്മീഷന്‍ ചോദ്യാവലി:
നമുക്കോരുത്തര്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

>> Thursday, August 21, 2014

പത്താം ശമ്പളക്കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും അടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ പ്രത്യക്ഷമായി ബാധിക്കുന്ന കാര്യമാണിത് ഇത്. നമ്മുടെ പ്രതികരണങ്ങള്‍ അറിയാനായി കമ്മീഷന്‍ ചോദ്യാവലി പ്രസിദ്ധീകരിച്ചു. ഇതേക്കുറിച്ച് ഇന്ന് എഴുതുന്നത് ഇടമറ്റം K.T.J.M.H.S ലെ ജോസ് ജോര്‍ജ്ജ് സാര്‍ ആണ്. ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനാവശ്യപ്പെട്ടു കൊണ്ട് അദ്ദേഹം അയച്ചു തന്ന കുറിപ്പ് നോക്കാം. പത്താം ശമ്പളക്കമ്മീഷന്‍ ലോകമെങ്ങും അംഗീകരിച്ച വിവരശേഖരണ മാര്‍ഗമായ ചോദ്യാവലി പ്രസിദ്ധീകരിച്ചു. സംഘടനകളുടെയും മറ്റും ബ്ലോഗുകളില്‍ അത് പ്രസിദ്ധീകരിച്ചിട്ടും അതിന്റെ പ്രാധാന്യം അറിയാത്തതുകൊണ്ടാവാം; ആരും കാര്യമായി അതിനോട് പ്രതികരിച്ചിട്ടില്ലെന്ന് തോന്നുന്നു. അഭിപ്രായ ക്രോഡീകരണത്തില്‍ ചോദ്യാവലിയുടെ പ്രതികരണത്തിന് നിര്‍ണായക സ്ഥാനമുണ്ട്. വെള്ളമൊഴുകി കഴിഞ്ഞിട്ട് ചിറകെട്ടിയിട്ട് കാര്യമില്ലാത്തതുപോലെ കമ്മീഷന്‍ മുമ്പാകെ എത്തുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ തിരുമാനം എടുത്ത ശേഷം ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ പൊതു ഖജനാവു തിന്നു മുടിക്കുന്നു എങ്കില്‍ ഏതേതു മേഖലകളില്‍ എങ്ങനെ അവരുടെ എണ്ണവും വേതനവും കുറയ്ക്കാമെന്ന്/നിയന്ത്രിക്കാമെന്ന് ചൂണ്ടിക്കാണിക്കുവാന്‍ പൊതുജനത്തിന് ഈ അനവസരം പ്രയോജനപ്പെടുത്താം. ആവശ്യത്തിലധികം ജീവനക്കാര്‍ (തസ്തിക) ഉള്ള ഡിപ്പാര്‍ട്ടുമെന്റുകളും ഓഫീസുകളും പുന:ക്രമീകരിക്കുവാന്‍ നിങ്ങളുടെ നിര്‍ദേശങ്ങളുടെ സാധുത പരിശോധിക്കുന്നതിലൂടെ കമ്മീഷന് കഴിയും.

നമുക്ക് വേണ്ടത് സംഘടനാ നേതാക്കള്‍ നേടിത്തരും എന്ന് കരുതി ജീവനക്കാരോ സംഘടിത ശക്തിക്കു മുന്നില്‍ അഭിപ്രായം പറയുവാന്‍ ഞാനില്ല എന്ന് കരുതി വ്യക്തികളോ ഒഴിഞ്ഞു മാറരുത്. എല്ലാ പ്രശ്നങ്ങളും നേതാക്കള്‍ അറിയണമെന്നില്ല. അധ്യാപകസംഘടനകള്‍ ആവശ്യപ്പെടാതിരുന്നിട്ടും ഞാനുള്‍പ്പെടെയുള്ള 50 ല്‍ അധികം പേര്‍ വ്യക്തിപരമായി ആവശ്യപ്പെട്ട 3 അലവന്‍സുകള്‍ വിദ്യാഭ്യാസ വകുപ്പില്‍ അനുവദിച്ചു. എട്ടാം ശമ്പളകമ്മീഷന്‍ ഹൈസ്കൂള്‍അധ്യാപകര്‍ക്കു മൂന്നാമത്തെ ഗ്രേഡ് നിഷേധിച്ചു. എന്നാല്‍ പ്രമോഷന്‍ (UPSA TO HSA) മൂലം മൂന്നാം ഗ്രേഡ് നിഷേധിക്കപ്പെട്ട ഞാനും UPSA ആയി തുടരുന്ന എന്റെ ജൂനിയറും തമ്മിലുള്ള വേതന താരതമ്യരേഖ കണ്ട മാത്രയില്‍ ചെയര്‍മാന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ വേണ്ട രീതിയില്‍ പ്രശ്നം അവതരിപ്പിക്കാതിരുന്നതിനാല്‍ ഹെഡ്മാസ്റ്റര്‍മാരുടെ ചാര്‍ജ് അലവലന്‍സ് ഇന്നും 160 രൂപ മാത്രമാണ്.

വ്യക്തികളും സംഘടനകളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പ്രോസസ് ചെയ്ത് രണ്ട് കോളത്തിലായി കമ്മീഷന്റെ മുമ്പിലെത്തുന്നു. അഭിപ്രായങ്ങള്‍ പ്രോസസ് ചെയ്യുന്ന, നമ്മുടെ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ജീവനക്കാരന് മനസിലാക്കുന്ന വിധത്തില്‍ വ്യക്തവും യുക്തിസഹവുമായി കാര്യങ്ങള്‍ അവതരിപ്പിച്ചതുകൊണ്ട് H.S.A യ്ക് മാത്രം ഏഴാം വര്‍ഷത്തില്‍ തന്നെ ആദ്യ സമയബന്ധിത ഗ്രേഡ് ലഭിച്ചു. ഈ സാഹചര്യത്തില്‍ ചോദ്യാവലിയിലെ സാങ്കേതിക പദങ്ങള്‍ കണ്ട് വിരളാതെ ചോദ്യാവലിയുടെ ആമുഖത്തില്‍ പറയുന്ന പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തുക. ഇത് ജീവനക്കാരുടെ പൊതുവികാരങ്ങള്‍ മനസിലാക്കാന്‍, കമ്മീഷനുമായി നേരിട്ടു സംവദിക്കാന്‍ അവസരം ലഭിക്കുന്നു സംഘടനാ നേതാക്കളെ സഹായിക്കും അതുവഴി കമ്മീഷനെയും.

88 comments:

CHERUVADI KBK August 21, 2014 at 7:26 AM  

No associations Required, they are sleeping, they wish to raise funds nothing other than they want!

babu August 21, 2014 at 8:45 AM  

1.consider primary service for grade.
2. increase Head Master charge allowance to 5000/-
3.According to RTE act reduce the service for promotion to 12 years.
4.Govt should give training and allowance to employees for departmental tests.Because test qualification increases the efficiency of govt. employees people will get quality service.
5.Allow extra increment for extra qualification expecialy for teachers. .
6.Allow alowance to the teacher who is holding noon meal charge.

Hari | (Maths) August 21, 2014 at 8:47 AM  

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ 1-7-2009 പ്രാബല്യത്തില്‍ പരിഷ്കരിച്ച വിവിധ ശമ്പളസ്കെയിലുകള്‍ ഭേദഗതി ചെയ്ത് കൊണ്ട് G.O (P) No. 168/2013/(147)/Fin പ്രകാരം 11-4-2013നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ശമ്പളപരിഷ്ക്കരണം നിലവില്‍ വന്ന 2009 മുതല്‍ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരുന്നിട്ടും ഈ ഉത്തരവ് പുറത്തിറങ്ങിയ 11-4-2013 മുതലാണ് സാമ്പത്തിക ആനുകൂല്യം ലഭിച്ചത്. അതിനു മുമ്പുള്ള കാലഘട്ടം Notional (സാങ്കല്‍പ്പികം) ആയി കാണാനായിരുന്നു ഉത്തരവിലെ സൂചന. യഥാര്‍ത്ഥത്തില്‍ സാമ്പത്തികാനുകൂല്യം 2009 മുതല്‍ തന്നെ അനുവദിച്ചു തരണമെന്ന അദ്ധ്യാപകരുടെ ആവശ്യം അംഗീകരിക്കപ്പെടേണ്ടതല്ലേ?

2004ല്‍ ഹൈസ്ക്കൂള്‍ അധ്യാപകരുടേതിനു സമാനമായ 8390-13270 എന്ന ശമ്പള സ്കെയിലുണ്ടായിരുന്നവരെ താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോളും അനോമലിയുണ്ടെന്ന് പറയേണ്ടി വരും. ഉദാഹരണത്തിന്, എച്ച്.എസ്.എ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ലൈബ്രേറിയന്‍ ഗ്രേഡ്-3 എന്നീ മൂന്ന് തസ്തികകളുടെയും പഴയ സ്കെയില്‍ 8390-13270 ആയിരുന്നു. ഇപ്പോള്‍ അത് യഥാക്രമം 15380-25900, 15380-25900, 16180-29180 എന്നിങ്ങിനെയാണ്. ലൈബ്രേറിയന്‍ ഗ്രേഡ്-3 ഒരു സ്കെയില്‍ മുകളിലായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ലൈബ്രേറിയന്‍ ഗ്രേഡ്-3 എന്നിവര്‍ക്ക് അരിയര്‍ അടക്കമുള്ള ആനുകൂല്യത്തോടെ 1-7-2009 മുതല്‍ പ്രാബല്യം. അങ്ങനെ നോക്കുമ്പോള്‍ എച്ച്.എസ്.എക്ക് അനോമലി തുടരുന്നതായി തള്ളിക്കളയാനാകാത്ത ഒരു വാദം നിലനില്‍ക്കുന്നുണ്ട്. ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ?

Unknown August 21, 2014 at 8:52 AM  

equalise the scale of HSA AND HSST.otherwise arrange thescale near in master scale.that is first grade of HSA must be ENTRY SCALE OF HSST. reschedule the arrangements working time of nts.avoid workin days of headmasters and principals.kindly recommend

payway August 21, 2014 at 2:32 PM  

What is the scale ofpayof teachers time bond promotion ? Raju of

CHERUVADI KBK August 21, 2014 at 10:14 PM  
This comment has been removed by the author.
cparafik August 22, 2014 at 6:08 AM  

Primary teachers have about 30 periods in aweek ..hsa have near 24 hsst have lesser hours.. so should give cosidertion in primay salary scle

Nidhin Jose August 22, 2014 at 6:39 AM  

പുതിയ വിദ്യാഭ്യാസ യോഗ്യതകള്‍ നേടുന്നവര്‍ക്ക് മറ്റ് പല സംസ്ഥാനങ്ങളിലും ഇന്‍ക്രിമെന്റോ അലവന്‍സോ ഉണ്ടെന്നാണ് അറിയാന്‍കഴിഞ്ഞത്. ഇവിടെയും അത്തരം ആനുകൂല്യങ്ങള്‍ വരണം. ഇത് ജീവലക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കും

Hari | (Maths) August 22, 2014 at 8:06 AM  

@cpa rafik,
നാല്‍പ്പതിനു മേല്‍ സ്റ്റാഫുള്ള എന്റെ വിദ്യാലയത്തില്‍ ജൂനിയര്‍-സീനിയര്‍ തരംതിരിവുകളില്ലാതെ 28-29 പിരീയഡുകള്‍ യു.പി ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്കുണ്ട്. 24 പിരീഡുകളേ ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്ക് ഉള്ളൂ എന്ന ധാരണ തെറ്റാണ്. അങ്ങനെ വരുന്നുണ്ടെങ്കില്‍ അത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും. K.E.A.R പ്രകാരമുള്ള പിരീഡുകളുടെ വിന്യാസത്തില്‍ 24 പിരീഡുകളേ ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്കുള്ളു എന്നു പറഞ്ഞിട്ടുള്ളതായും ഓര്‍ക്കുന്നില്ല. മറ്റുവകുപ്പുകളിലേതു പോലെ തന്നെ അടിസ്ഥാന വിദ്യാഭ്യാസയോഗ്യതയാണ് അടിസ്ഥാനശമ്പളം നിശ്ചയിക്കുന്നതിന് അടിസ്ഥാനം! എന്നാല്‍ ഈ വസ്തുത പരിഗണിക്കുമ്പോള്‍ എന്റെ മുന്‍കമന്റില്‍ പറഞ്ഞതു പോലെ അധ്യാപകര്‍ക്ക് അനോമലി തുടരുന്നുണ്ട് എന്നതൊരു വാസ്തവമാകും!!!

പിന്നെ, നിധിന്‍ സാര്‍ പറഞ്ഞതു പോലെ, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടുന്നതിന് സര്‍ക്കാര്‍ തലത്തില്‍ എല്ലാ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പ്രോത്സാഹനമുണ്ടാകണം. അത് പരിഗണിക്കപ്പെടേണ്ട വിഷയമാണ്.

lin August 22, 2014 at 1:20 PM  

What are the scale of pay of teachers and Headmasters

payway August 22, 2014 at 2:16 PM  

as per R T E 2009 IF MORE THAN 100 PUPILS ADMITTED IN THE SCHOOL PART TIME INSTRUCTERS ARE MUST FOR ARTeducation, HEALTH & pHYSICAL EDUCATION, WORK EXPERIENCE.But the Kerala Govt. didn't take any steps. SO TAKE STEPS TO SANCTION THOSE PART TIME POSTS IN EVERY SCHOOL.

ANTO JOSEPH
PHYSICAL EDUCATION TEACHER

Unknown August 22, 2014 at 9:49 PM  

1 , high school teachers scale of pay should be increased , 2 the anomali excisting between high school and higher secondary should be decreased , teacher training institute teachers salary should be increased ,as the work load these catogories increasing day by day there wages and increment should be increased , now there is only three grades for hsas so four grades sholud be included , nammude joli bharam koodi nammukku shambalam koodiyee theerooo .sub inspector of policinte samanamaya scale ayirunnu high school sdhyapakatethu ennal athu eppol ahinekkal kurachu ,

Unknown August 22, 2014 at 9:50 PM  

high school adhyapakante anomali pariharikkanam

ponani August 22, 2014 at 10:35 PM  

പ്രൈമറി സര്‍വീസില്‍ സീനിയര്‍ ഗ്രൈഡ് ലഭിച്ച ശേഷം H S A ആയി പ്രമോഷന്‍ ലഭിച്ചവര്‍ക്ക് പ്രൈമറി സര്‍വീസ് കൂടി പരിഗണിച്ച് H S A ഗ്രൈഡ് ലഭ്യമാക്കുക. അങ്ങനെ പ്രമോഷന്‍ ശാപമാകാതിരിക്കട്ടെ!

Unknown August 23, 2014 at 9:22 AM  

.........

Unknown August 23, 2014 at 9:47 AM  

എന്റെ സ്കൂളിലെ ഒരു പ്രൈമറി അദ്ധ്യാപകന് മൂന്നോ നാലോ M A ഉണ്ട്. ഇതെല്ലാം സര്‍വ്വീസില്‍ കയറിയതിനുശേഷം നേടിയതാണ്. ഇപ്പോഴും പുതിയൊരു വിഷയത്തില്‍ M A ക്ക് പഠിക്കുന്നുണ്ട്. എന്നാല്‍ കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ല. അതുകൊണ്ട് അധികയോഗ്യത നേടുന്നവര്‍ക്ക് അഡീഷണല്‍ ഇന്ക്രിമന്റോ സ്പെഷ്യല്‍ അലവന്‍സോ നല്‍ക്യാല്‍ അത് വിപരീത ഫലമേ ഉണ്ടാക്കുകയുള്ളൂ.

Unknown August 23, 2014 at 2:23 PM  

1.Difference between lower scale and higher scale should be decreased.
2.Allow risk allowance to Headmasters. Also allow them T.A.for conferences and meetings.
3.Allow extra increment for additional qualifications and Test qualifications(K.S.R.,K.E.R.)
4.Allow full pension for 25 years of qualifying service.

soman August 23, 2014 at 3:37 PM  

2004 ലെ ശമ്പളപരിഷ്കരണത്തില്‍ എയ്‍ഡഡ് സ്കുള്‍ സേവനകാലം സറവീസ് വെയ്റേറജിന് പരിഗണിക്കാത്തത് കൊണ്ട് ഇന്‍ക്രിമെന്‍റ് നഷ്ടം വന്ന നിരവധി പേര്‍ ഉണ്ട്.ആ നഷ്ടം പരിമിതമായ തോതിലെങ്കിലും പരിഹരിച്ച് കിട്ടാന്‍ ആവശ്യപ്പെടാന്‍ പററുമോ?

Unknown August 23, 2014 at 6:42 PM  

1992ല്‍ യു.പി.എസ്.എ ആയി ജോലിയില്‍കയറി. 1994ല്‍ എച്ച്.എസ്.എ ആയി. ആ സമയത്ത് യു.പി.സര്‍വീസ് രണ്ടാമത്തെ ഗ്രേഡിന് കൂട്ടുമായിരുന്നു. 2014ല്‍ എച്ച്.എസ്.എ ആയി കയറിയവര്‍ മൂന്നാമത്തെ ഗ്രേഡ്
വാങ്ങുമ്പോള്‍ ഞാന്‍ 2016വരെ കാത്തിരിക്കണം.ഇത് വിവേചനമല്ലേ. ചര്‍ച്ചചചെയ്യപ്പെടേണ്ടതല്ലേ.

babu August 23, 2014 at 7:30 PM  

ഉച്ചക്ക‍‌‍‍ഞ്ഞിയുടെ ചാര്‍ജുള്ള അധ്യാപകര്‍ക്ക് 1000 രൂപയെങ്കിലും അനുവദിക്കണം.25 ഒാളം രജിസ്റ്ററുകള്‍ തയ്യാറാക്കി സൂക്ഷിച്ച് മാസാമാസം വരുന്ന ഉദ്യോഗസ്ഥരെ തൃപ്തിപ്പെടുത്തണം .അരിയും പച്ചക്കറിയും വാങ്ങണം.കുട്ടികള്‍ക്ക് വിളമ്പിക്കൊടുക്കണം.കണക്കുണ്ടാക്കണം..... തൂക്കത്തില്‍ വ്യത്യാസം വന്നാല്‍.... IT,LAB,LIBRARY അലവന്‍സുകള്‍ പോലെ ഇതും അനുവദിക്കേണ്ടതല്ലേ?

SCHOOL SOFTWARES, SCHOOL ADMINISTRATIONS August 23, 2014 at 7:47 PM  

HRA ഓരോ ഫാമിലിക്കും ആവശ്യത്തിന് അനുവദിക്കണം. ഒരു കുടുംബത്തിന്റെ ഓഫീസ് ദൂരം കണക്കാക്കുന്നതിന് സ്പാര്‍ക്കില്‍ സപൗസിനെ പെന് വെച്ച് ബന്ധിപ്പിക്കണം. എന്നാല്‍ ഒരു കുടുംബത്തിന് അകലം നോക്കി ഒരു HRA അനുവദിച്ചാല്‍ മതി. അത് ആവശ്യത്തിന് തികയുന്നതിനായിരിക്കണം. സര്‍വീസില്‍ കയറിയത് തീയ്യതി നോക്കി എയ്‍‍ഡഡ് എന്നോ ഗവ: എന്നോ വ്യത്യാസമില്ലാതെ ജൂനിയര്‍ സീനിയര്‍ ഫിക്സേഷന് അവസരം നല്‍കണം. എയ്ഡഡ് സര്‍വീസിലുള്ളവരെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കണം.

Unknown August 23, 2014 at 8:39 PM  

central government scale should adopted to government, aided teachers (include primery teachers)
did you know olus two teachers salary?
DO YOU KNOW PLUS TWO TEACHERS WORKING TIME?
GO YOU KNOW PLUS TWO TEACHERS WORKLOAD ?
JUST THINK AND WORK FOR THE CENTRAL GOVT. TEACHERS SALARY.......

Unknown August 23, 2014 at 9:14 PM  

കേന്ദ്ര ഗവ .സ്ത്രീ ജീവനക്കാര്ക്കു' ചൈല്ഡ് കെയര് 'ലീവ് അനുവടിചിട്ടുണ്ടല്ലോ .സംസ്ഥാനത്തെ സ്ത്രീ ജീവനക്കാര്ക്കും അത്തരത്തിൽ ഒരു പരിഗണന തരേണ്ടതല്ലേ?
അധിക യോഗ്യതയുള്ള അദ്ധ്യാപകര്ക്ക് അധിക ഇന്ക്രിമെന്റ് അനുവദിക്കുന്നത് ഉചിതമായിരിക്കും .

GHSS CHERUTHAZHAM August 23, 2014 at 9:15 PM  

AN H S A GETS PROMOTION AS HM AFTER COMPLETING MORE THAN 22 YEARS OR MORE. SCALE OF PAY OF HM AND HSST ENTRY SCALE IS SAME!!!!THE WORK LOAD OF HIGH SCHOOL HM IS NOT CONSIDERED.THE HEAD MASTERS OF KERALA ARE VOICELESS OR AREN"T A STRIKING FORCE.THAT IS WHY THIS DISCRIMINATION.WILL IT BE CHANGED THIS TIME?

MOHANAN.M

SCHOOL SOFTWARES, SCHOOL ADMINISTRATIONS August 24, 2014 at 6:53 AM  

പ്രൈമറി-ഹൈസ്കൂള്‍-ഹയര്‍സെകന്ററി അധ്യാപകരുടെ ശമ്പള സ്കെയിലുകള്‍ ഏകീകരിക്കണം. പ്രൈമറി ഹയര്‍ഗ്രേഡ് ഹൈസ്കൂള്‍ എന്‍ഡ്രി, ഹൈസ്കൂള്‍ ഹയര്‍ ഗ്രേഡ് ഹയര്‍സെകന്ററി എന്‍ഡ്രി എന്നതായിരിക്കണം മാനദണ്ഡം. എം പി / എം എല്‍ എ / ന്യൂനപക്ഷ / ഭൂരിപക്ഷ ഫണ്ട് നല്‍കിയ എല്ലാ സ്കൂളിലും സംവരണം കൃത്യമായി അതും ഒരു പൊതു അധികാരിയുടെ നിയന്ത്രണത്തില്‍ നടത്തുന്ന ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തി ജീവനക്കാരെ നിയമിക്കണം (സര്‍ക്കാറിന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാത്ത സഹകരണ ബാങ്കുകളില്‍ പൊതു അധികാരി നിയമനം നടത്തുമ്പോള്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മറ്റു ഫണ്ടുകള്‍ സ്വീകരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന എയ്ഡഡ് മേഖലയില്‍ എന്തേ സംവരണം ഇല്ലാത്തത്) അങ്ങിനെയല്ലെങ്കില്‍ എയ്ഡഡില്‍ സര്‍ക്കാര്‍ ശമ്പളം നല്‍കരുത്.

കേരളം August 24, 2014 at 7:00 AM  

അധിക യോഗ്യതക്ക് ഇന്‍ക്രിമന്റ് നല്‍കിയാല്‍ കുട്ടികളെ പഠിപ്പിക്കാനെടുക്കുന്ന സമയം ജീവനക്കാര്‍ പഠിക്കാന്‍ വിനിയോഗിക്കും. തങ്ങള്‍ പഠിപ്പിച്ച കുട്ടികളുടെ ഉത്തര പേപ്പര്‍ നോക്കുന്നതിന് സറണ്ടര്‍ വേണമെന്ന് പരഞ്ഞ അധ്യാപകരാണ് നമ്മുടെ നാട്ടില്‍. അധിക യോഗ്യതക്കല്ല ആവശ്യ യോഗ്യതയിലെ പെര്‍ഫോമെന്‍സിനാണ് ഇന്‍ക്രിമെന്റ് നല്‍കേണ്ടത്.

കേരളം August 24, 2014 at 7:09 AM  

അധിക യോഗ്യതക്ക് കൂടുതല്‍ ശമ്പളം പോലും ഹിന്ദിയില്‍ ഡോക്ടറേറ്റുള്ള ഹിന്ദി അധ്യാപികയെ പഠിപ്പിക്കാനറിയാത്തതിനാല്‍ ഇറക്കി വിട്ട പി ടി എ യെ എനിക്കറിയാം. ഒരു പുസ്തക പുഴുവിന് എത്ര പി ജി യും പി എച്ച് ഡി യും കരസ്ഥമാക്കാന്‍ കഴിയും. പക്ഷെ അധ്യാപനം ഒരു സ്കില്‍ ആണ്. ആ സ്കില്‍ മെച്ചപ്പെടുത്തുന്നവനാണ് അധിക ശമ്പലം നല്‍കേണ്ടത്. അല്ലാതെ സമൂഹത്തിന് ഉപകാരമില്ലാത്ത കുറെ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കന്നവനല്ല.

mukulam August 24, 2014 at 9:47 AM  
This comment has been removed by the author.
babu August 24, 2014 at 10:04 AM  

അധ്യാപകനായാലും അസൂയക്കു കുറവില്ല എന്നു മനസ്സിലായി.അധികയോഗ്യതയുള്ളവനും അവശ്യയോഗ്യതയുള്ളവനും മോശമായി പഠിപ്പിക്കുന്നുണ്ട്.പഠിപ്പിക്കുന്ന സമയം പഠിക്കാനെടുക്കുന്നവരെ നോക്കാന്‍ മേലധികാരികള്‍ ഉണ്ട്. അസൂയ നന്നല്ല.ഒരു അധികയോഗ്യത സ്വന്തമാക്കി അഭിമാനിക്കൂ.സര്‍ട്ടിഫിക്കറ്റ് ഉള്ള മാഷന്‍മാരൊക്കെ ഉഴപ്പന്‍മാരാണെങ്കില്‍ പഴയപോലെ, സര്‍ട്ടിഫിക്കറ്റ് ഒന്നും ഇല്ലാത്തവരെ പഠിപ്പിക്കാന്‍ നിയമിക്കാം .കഴിവുള്ളവനെ അംഗീകരിച്ചില്ലെങ്കിലും ആക്ഷേപിക്കാതിരിക്കൂ.

Abin M Jose August 24, 2014 at 10:35 AM  
This comment has been removed by the author.
Abin M Jose August 24, 2014 at 10:38 AM  
This comment has been removed by the author.
mukulam August 24, 2014 at 10:40 AM  

ശമ്പള കാര്യത്തിന്റെ കൂടെ അല്‍പം സ്കൂള്‍കാര്യവും

കുട്ടികളെ പഠിക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ഗ്രേഡിങ്ങ് രീതി വന്നത് മുതല്‍ കുട്ടികളെ ശരിയായ രീതിയില്‍ പഠിക്കാന്‍ സാധിക്കുന്നുണ്ടോ?

28 പിരിയഡുകള്‍ ആഴ്ചയില് രണ്ട് വീതം 12-14 ക്ലാസ്സില്‍ പോകേണ്ടവര്‍ക്ക് ഇതിന് സാധിക്കുമോ?

കുട്ടികളുടെ മിനിമം പഠന നിലവാരം പരിശോധിക്കേണ്ടതല്ലേ?

കുട്ടികള്‍ക്ക് പഠിക്കണം എന്ന് തോന്നലുണ്ടാകണമെങ്കില്‍ പാസ്സാകാന്‍ കുറെച്ചെങ്കിലും മാര്‍ക്ക് വാങ്ങണം എന്ന തോന്നലുണ്ടാക്കെണ്ടതില്ലെ? എന്തായാലും പാസ്സാകും എന്ന് ഉറപ്പുള്ള ഒരു കുട്ടി അറിവ് ഉറപ്പിക്കാനുള്ള ശ്രമം നടത്തുമോ? ഇത് തുടര്‍ന്നുള്ള പഠന പ്രവര്‍ത്തനത്തിന് തടസ്സമാകില്ലെ? ഇതു തന്നെയല്ലെ പത്താം തരത്തില്‍ അക്ഷരം പഠിപ്പിക്കുന്നതില്‍ എത്തിക്കുന്നത്?

സ്കൂളുകളിലെ പിരീയഡുകളുടെ അലോട്മെന്റ് പുനര്‍ക്രമീകരിക്കീണ്ടതല്ലെ.

മലയാളം ഒന്നാം ഭാഷയാക്കി മറ്റ് ഭാഷകള്‍ എല്ലാ കുട്ടികള്‍ക്കും പഠിക്കാനുള്ള അവസരം നല്‍കേണ്ടതല്ലെ.
(മലയാളം I + മലയാളം II പകരം, മലയാളം + അറബിക്, മലയാളം+ഉറുദു, മലയാളം+സംസ്കൃതം, തമിഴ്, കന്നട തുടങ്ങിയവ)

ഇന്ന് ഐ ടി ക്ക് പിരീഡ് ഉണ്ടെങ്കിലും അത് എണ്ണത്തില്‍ പെടുത്തുണ്ടോ?

കൂടുതല്‍ കുട്ടികളുള്ള പല സ്കൂളുകളിലും ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ പലപ്പോഴും ഒരു വിഷയം മാത്രം കൈകാര്യം ചെയ്യുന്നത് കാണാറുണ്ട്. ഇത് നല്ലതാണെന്നും തോന്നിയിട്ടുണ്ട്.

ഇഗ്ലീഷിന് പ്രത്യേക അധ്യാപകരെ നിശ്ചയിച്ചത് പോലെ ഓരോ വിഷയത്തിനും അതാത് വിഷയത്തിലെ ബിരുദധാരികളെ നിയമിക്കുന്നത് നല്ലതല്ലെ?

ഹെഡ്മാസ്റ്റര്‍ പ്രിന്‍സിപ്പാള്‍ നിയമനത്തിന് സീനിയോറിറ്റിയുടെ കൂടെ അല്പം സാമൂഹ്യ സേവനവും മാനേജ്മെന്റ് ആപ്ടിടൂഡ് ടെസ്റ്റും നിര്‍ബന്ധമാക്കേണ്ടതല്ലെ?

സ്കൂളിനെ ഒരു യൂനിറ്റായി കണക്കാക്കി അധ്യാപകരുടെ ശമ്പള സ്കെയില്‍ലെ വിത്യാസം കുറക്കുകയും യോഗ്യതയുള്ളവരെ ലീന്‍ നില നിര്‍ത്തി വര്‍ക്ക് അറേന്‍ജ്മെന്റ് പ്രകാരം പുനര്‍ക്രമീകരിക്കുകയും ചെയ്താല്‍ അധ്യാപക ക്ഷാമം കുറക്കാനും ജോലി ഉറപ്പ് നല്‍കാനും ചില ഭരണ പ്രശ്നങ്ങള്‍ ഒഴിവാക്കാനും സാധിക്കില്ലേ

Abin M Jose August 24, 2014 at 10:57 AM  

You can see questionare of PRC 2014 in the DEEPIKA DAILY dated 22-08-2014 on page 11
Whatis your opinion about HRA ? Is it will be Rs 2500-5000 ?
or
5% of basic pay ?

Unknown August 24, 2014 at 11:37 AM  

പുതിയയശമ്പളപരിഷ്കരണത്തില്‍താല്‍ക്കാലികകസര്‍വീസ്‌കൂടിഇന്‍ക്രിമെന്‍റിനും ഗ്രേഡിനും പരിഗണിക്കണമെന്ന്താത്പര്യപ്പെടുന്നു

Unknown August 24, 2014 at 2:21 PM  

അധികയോഗ്യതയുള്ളവര്‍ക്ക് അധിക ശമ്പളം നല്‍കുന്നത് ശരിയല്ല. അവരെ പ്രെമോഷന്‍ നല്‍കി ഉയര്‍ന്ന ജോലിയില്‍ പ്രവേശിപ്പിക്കുന്നതാണ് വേണ്ടത്. ഇപ്പോള്‍ അങ്ങനെ തന്നെയാണല്ലോ നടക്കുന്നത്. 25%, അത് കുറഞ്ഞുപോയന്ന് തോന്നുന്നവര്‍ P S C test എഴുതി ഉയര്‍ന്ന ജോലി വാങ്ങട്ടെ.

Unknown August 24, 2014 at 2:33 PM  

1994 ലെ payrevision ല്‍ വലുതായ നഷ്ടം വന്നവരാണു
1992ല്‍ കയറിയവര്‍.1997ല്‍ കയറിയവരേക്കാള്‍ കുറവ്.

കേരളം August 24, 2014 at 2:39 PM  

അസൂയ കൊണ്ട് പറഞ്ഞതല്ല ബാബു സാറേ, ഞാനൊരു പി ടി എ പ്രസിഡന്റായിരുന്നു. ചില രഹസ്യങ്ങള്‍ വിളിച്ചു പറഞ്ഞൂന്ന് മാത്രം. ഹയര്‍ സെകന്ററിയില്‍ ശനി അവധിയാക്കി കുട്ടികളുടെ മൂത്രമൊഴിപ്പിക്കല്‍ മുടക്കിയതാര്‍ക്ക് വേണ്ടിയാ. ചില വിരുതന്മാര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നുണ്ട്. എന്‍‍ഡ്രന്‍സുകാരുടെ പങ്ക് മറ്റു ചിലരും കൈപ്പറ്റി എന്ന് കേള്‍ക്കുന്നു.

അഭിലാഷ്.ആര്‍ August 24, 2014 at 5:01 PM  

എയ്‍‍‍ഡഡ് സ്ക്കുളില്‍ നിന്നും ഗവ.സര്‍വ്വീസിലേക്ക് വരുന്നവര്‍ക്ക് ശമ്പളം നിലനിര്‍ത്തിക്കൊടുക്കണം. അതുപോലെ മുന്‍പ് എയിഡഡ് സ്ക്കുള്‍ സര്‍വ്വീസുള്ള വര്‍ക്ക് ബേസിക് പേ മൊത്തം സര്‍വീസ് പരിഗണിച്ചു നല്കണം. ഇതിന്റെ അരിയര്‍ നല്കണമെന്നില്ല. ഇതൊരു അപേക്ഷയാണ്

ഈവിയെസ് August 24, 2014 at 7:29 PM  

അധ്യാപകരുടെ മൂന്നാമത്തെ ഗ്രേഡ് (Selection grade)കാലം 20 വര്‍ഷമാക്കുക

GLPS CHATHAMANGALAM August 24, 2014 at 8:24 PM  

1.Create a New Promoton post for Primary Hm as Noon feeding Officer.

JOSE GEORGE August 24, 2014 at 10:31 PM  
This comment has been removed by the author.
merrymagic August 24, 2014 at 10:45 PM  

Scale of pay LPSA

Entry post VIII – 13210 – 22360
Higher grade X – 14620 – 25280 (8)
Senior grade XIII – 16180 – 29180 (15)
Selection grade XIV – 16980 – 31360 (22)
HSA
XI------15380 – 25900
XIV----16980 – 31360 (7)
XV-----18740 – 33680 (15)
XVI----19240 – 24500 (22)
Primary HM
XV------18740 – 33680
XVI---- 19240 – 24500 (8)
XVII--- 20740 – 36140 (27)
High school HM
XVII--- 20740 – 36140
XVIII—22360 – 37940 (7) or
(27 years of service HM+HAS)

Rasak Valavannur August 24, 2014 at 10:49 PM  

എയ്‍‍‍ഡഡ് സ്ക്കുളില്‍ നിന്നും ഗവ.സര്‍വ്വീസിലേക്ക് വരുന്നവര്‍ക്ക് ശമ്പളം നിലനിര്‍ത്തിക്കൊടുക്കണം. അതുപോലെ മുന്‍പ് എയിഡഡ് സ്ക്കുള്‍ സര്‍വ്വീസുള്ള വര്‍ക്ക് ബേസിക് പേ മൊത്തം സര്‍വീസ് പരിഗണിച്ചു നല്കണം.

Ajayakumar.V August 25, 2014 at 12:28 AM  

സര്‍ക്കാര്‍ ജോലി ഒരു തൊഴില്‍ മാത്രമല്ല ഒരു സാമൂഹ്യ സേവനരഗം കൂടിയാണ്.സമൂഹത്തെ മറന്നുകൊണ്ട് യാന്ത്രികമായ വേതന പരിഷ്കരണം കഴിയില്ല .ഒരുവ്യക്തിക്കും അയ്യാളെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കും മാന്യമായി കേരളത്തില്‍ ജീവി ക്കാനുള്ള ശരാശരി വരുമാനം ശാസ്ത്രീയമായി തീരുമാനിക്കണം അതായിരിക്കണം ഏറ്റവും കുറഞ്ഞ ശംബളം.ഉയര്‍ന്ന സ്കെയിലും താഴ്ന്ന സ്കെയിലും തമ്മിലുള്ള അന്തരം കുറക്കണം.

നാരായണന്‍മാഷ്‌ ഒയോളം August 25, 2014 at 5:47 PM  

പ്രൈമറി ഹെഡ്മാസ്റ്ററുടെ പ്രമോഷൻ പോസ്റ്റ് ആയി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തിക(എ.ഇ.ഒ)നിജപ്പെടുത്തണം.ഹൈസ്കൂളധ്യാപകരെ പ്രമോട്ട് ചെയ്ത് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ തസ്തികയിലും നിയമിക്കാം..

Unknown August 25, 2014 at 9:53 PM  

എയ്‍‍‍ഡഡ് സ്ക്കുളില്‍ നിന്നും ഗവ.സര്‍വ്വീസിലേക്ക് വരുന്നവര്‍ക്ക് ശമ്പളം നിലനിര്‍ത്തിക്കൊടുക്കണം. അതുപോലെ മുന്‍പ് എയിഡഡ് സ്ക്കുള്‍ സര്‍വ്വീസുള്ള വര്‍ക്ക് ബേസിക് പേ മൊത്തം സര്‍വീസ് പരിഗണിച്ചു നല്കണം.

Unknown August 25, 2014 at 9:56 PM  

2004 ലെ ശമ്പളപരിഷ്കരണത്തില്‍ എയ്‍ഡഡ് സ്കുള്‍ സേവനകാലം സറവീസ് വെയ്റേറജിന് പരിഗണിക്കാത്തത് കൊണ്ട് ഇന്‍ക്രിമെന്‍റ് നഷ്ടം വന്ന നിരവധി പേര്‍ ഉണ്ട്.ആ നഷ്ടം

Unknown August 25, 2014 at 10:03 PM  

weightage given to the number of years of service should be increased

Unknown August 25, 2014 at 10:05 PM  

No one will get a house for the existing HRA So the HRA should be increased to 5% of the Basic Pay.

Unknown August 25, 2014 at 10:07 PM  

Special allowance should be given to the Headmaster and the teacher in charge of the NMP

Unknown August 25, 2014 at 10:11 PM  

Increment rates should be multiples of hundred.

Unknown August 25, 2014 at 10:27 PM  

ഹൈ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ മാരുടെ ശമ്പളം വര്‍ധിപ്പിക്കണം ,ജോലി ഭാരം വളരെ കൂടുതല്‍ ,ഇപ്പോഴത്തെ ബേസിക് പേ വളരെ കുറവാണു ,അതുപോലെ ഹയര്‍ സെക്കന്ററി ടീച്ചറും ഹൈ സ്കൂള്‍ ടീച്ചറും തമ്മിലുള്ള അന്ദരം കുറക്കണം , ടീച്ചര്‍ ട്രെയിനിംഗ് ഇന്സ്ടിടുടില്‍ പഠിപ്പിക്കുന്ന ടീച്ചര്‍ മാരുടെ ശമ്പളം diet teachersinodu തുല്യം ആക്കണം

PGTA KERALA August 26, 2014 at 10:34 AM  
This comment has been removed by the author.
PGTA KERALA August 26, 2014 at 12:27 PM  

GIVE A PROMOTION POST AS SENIOR MASTER WHO ARE COMPLETED 25 YEARS OF SERVICE
GIVE EXTRA CONSIDERATION IN THE CASE OF TEACHERS BECAUSE 98% OF THEM HAVE NO OPPORTUNITY TO GET A PROMOTION
SIBY ANTONY PRESIDENT PGTA KERALA

PGTA KERALA August 26, 2014 at 3:48 PM  

പത്താം ശമ്പള പരിഷ്കരണത്തില്‍ അധ്യാപകര്‍ക്ക് പ്രത്യേക മാനദണ്ഡം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത


1929 മുതല്‍ അധ്യാപക പദവിയേയും വേതനത്തോയും പറ്റി പഠനം നടത്തിയിട്ടുള്ള ദേശീയവും അന്തര്‍ദേശീയവുമായ എല്ലാ കമ്മീഷനുകളും സംഘടനകളും നടത്തിയ പഠനത്തില്‍ അധ്യാപകന്റെ മഹത്വം നിലനിര്‍ത്തുന്നതിനും ഈ രംഗത്ത് കൂടുതല്‍ മികവുറ്റവരെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ മറ്റു മേഖലകളെക്കാള്‍ മെച്ചപ്പെട്ടതായിരിക്കണം എന്ന് പ്രത്യേകെ എടുത്തു പറഞ്ഞിരിക്കുന്നു. ഏറ്റവും ഒടുവില്‍ 2006 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ജസ്റ്റീസ് ബി എന്‍ ശ്രീകൃഷ്ണന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലും അഭിപ്രായം മറിച്ചായിരുന്നില്ല എന്ന് മാത്രമല്ല അതിനുള്ള ശ്രമവും വിജയി നടത്തുകയുണ്ടായി.


ഇപ്പോള്‍ നിലവിലുള്ള 24 സ്കെയിലുകളില്‍ അധ്യാപകരുടേത് ഒഴികെ ഉള്ളവര്‍ക്ക് 1992 ല്‍ തന്നെ കേന്ദ്ര തതുല്യത ലഭിച്ചിരുന്നു. അനുബന്ധം 1 ല്‍ കാണുന്നതുപോലെ അധ്യാപകര്‍ക്കും കേന്ദ്ര നിരക്ക് 92 ല്‍ അനുവദിക്കുകയും അത് വാങ്ങുകയും ചെയ്തെങ്കിലും പിന്നീട് ഒരു മാസത്തിനുള്ളില്‍ വെട്ടിക്കുറച്ച് വാങ്ങിയ ശമ്പളം തിരിച്ചടപ്പിച്ചു. അധ്യാപകരുടെ കുറവു ചെയ്യപ്പെട്ട സ്കെയിലും ഇതര ജീവനക്കാര്‍ക്ക് ശുപാര്‍ശ ലഭിച്ച സ്കെയിലും ഒരുപോലെ 98 ലെ കമ്മീഷന്‍ പരിഗണിച്ചു. അത് അടിസ്ഥാനമാക്കി 2004 ലെ പരിഷ്കരണം വന്നപ്പോള്‍ 92 ല്‍ തന്നെ ലഭിക്കേണ്ട കേന്ദ്ര തതുല്യത മൂന്ന് തവണ നിഷേധിക്കപ്പെട്ടു. അധ്യാപകരുടെ സ്കെയില്‍ വാങ്ങുന്ന ഇതര വിഭാഗം ജീവനകാരുടെ വേതന പരിഷ്കരണ മാനദണ്ഡങ്ങള്‍ തന്നെ അധ്യാപര്‍ക്കും സ്വീകരിക്കുന്നത് നീതി നിഷേധമാണ്. കേന്ദ്ര തുല്യത നല്‍കിക്കൊണ്ട് ഒരു നോഷണല്‍ സ്കെയിലിനെ അടിസ്ഥാനമാക്കി പുതിയ ശമ്പള പരിഷ്കരണം നടത്തണം.


സമസ്ത മേഖലയുടെയും വികസനത്തിനും അതുവഴി റവന്യു വര്‍ധിപ്പിച്ച് രാഷ്ട്രപുരോഗതി സാധ്യമാക്കുന്നതിനും മാനവവിഭവശേഷിയുടെ ശരിയായ വികസനത്തിലൂടെയേ സാധിക്കൂ. ഇതിന് കഴിവുറ്റ അധ്യാപകര്‍ കൂടിയേ കഴിയൂ. അതുകൊണ്ട് ഈ മേഖലയ്ക്ക് പ്രഥമസ്ഥാനം നല്‍കി മെച്ചപ്പെട്ട പദവിയും സേവന വേതന വ്യവസ്ഥകള്‍ വഴിയും കൂടുതല്‍ ആകര്‍ഷകമാക്കി കഴിവുറ്റവരെ ഈ രംഗത്തേക്ക് കൊണ്ടുവരുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടതാണ്.


എസ്.എസ്.എല്‍.സി അടിസ്ഥാനയോഗ്യത നേടി എല്‍.ഡി.സി. യായി സര്‍വീസില്‍ പ്രവേശിച്ച് ഒമ്പത് കേഡര്‍ പ്രമോഷന്‍ വരെ ലഭിക്കുന്ന ജീവനക്കാര്‍ക്കും 98 ശതമാനം പേര്‍ക്കും പ്രമോശഷന്‍ സാധ്യതയില്ലാത്ത കൂടുതല്‍ യോഗ്യത നേടിയിട്ടുള്ള പി.ഡി. ടീച്ചര്‍ , എച്ച്.എസ്.എ. എച്ച്.എസ്.എസ്.റ്റി എന്നിവര്‍ക്കും ഒരേ മാനദണ്ഡത്തില്‍ ശമ്പള പരിഷ്കരണം നടത്തുന്നത് നീതിയുക്തമല്ല.


കേരളത്തിലെ മൂന്നരക്കോടിയലധികം വരുന്ന ജനങ്ങളില്‍ 15 ശതമാനത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഒന്നര ലക്ഷത്തിലധികം അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിനായി റവന്യൂ വരുമാനത്തിന്റെ 12.5 ശതമാനം ചെലവഴിക്കുന്നതായി പശ്ചാത്തലക്കുറിപ്പില്‍ മൂന്നാം പട്ടികയില്‍ പറയുന്നത് കൂടുതല്‍ അല്ല. കാരണം മാനവ വിഭവശേഷി വളര്‍ത്തി കൂടുതല്‍ റവന്യൂ വരുമാനം ഉണ്ടാക്കുന്നതിന് ഇത്രയേറെ സഹായകരമായ ഘടകം വേറെയില്ല. ആര്‍.എം.എസ്.എ തുടങ്ങിയവയില്‍ നിന്നുള്ള ഗ്രാന്റും വിദ്യാഭ്യാസ അവകാശ ബില്ല് പ്രകാരമുള്ള കേന്ദ്ര സഹായവും ലഭിക്കുമ്പോള്‍ അധ്യാപകര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നതുകൊണ്ട് സംസ്ഥാനത്തിന് വലിയ ബാധ്യത ഉണ്ടാവില്ല.



SIBY ANTONY
PRESIDENT PGTA KERALA
sths thudanganad idukki
Ph-9446608780

PGTA KERALA August 26, 2014 at 3:50 PM  

ഒരു പ്രമോഷന്‍ വ്യക്തിയിലും കുടുമ്പത്തിലും സമൂഹത്തിലും ഏറെ മാന്യത നല്‍കുന്നതാണ്. ക്ലാസ് ഫോര്‍ ആയി, എല്‍.ഡി.സി, യു.ഡി.സി, എച്ച്.സി, ജെഎസ്.എസ്., എസ്.ഒ., പി.എ. എ.ഒ. സീനിയര്‍ ഏ.ഒ. എന്നീ നിലകളില്‍ കടന്നുപോകുന്ന ഉദ്യേഗസ്ഥന്റെ മാനസിക സംതൃപ്തി, പി.ഡി. ടീച്ചര്‍ / എച്ച്.എസ്.എ. / എച്ച്.എസ്. എസ്.റ്റി. ആയി സേവനം അവസാനിപ്പിക്കുന്ന അധ്യാപകന് ലഭിക്കുന്നില്ല. പ്രാരംഭ ശമ്പളത്തിലെ ആകര്‍ഷകത്വം പ്രമോഷന്‍ നഷ്ടപ്പെടുമ്പള്‍ കെണിയായി തീരുന്നു. ആയതിനാല്‍ മറ്റു വിഭാഗങ്ങളെപ്പോലെ അധ്യാപകര്‍ക്കും 7,14,20,25,29 എന്നിങ്ങനെ സര്‍വീസ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് 5 സ്ഥാനക്കയറ്റമെങ്കിലും നല്‍കണം. അതോടൊപ്പം അധ്യാപക വിഭാഗത്തെ ഒന്നായി കണ്ടുകൊണ്ട് താഴെപ്പറയുന്ന ക്രമത്തില്‍ ശാസ്ത്രീയമായിട്ടായിരിക്കണം അധ്യാപകരുടെ ശമ്പള ഘടന നിശ്ചയിക്കേണ്ടത്.


പിഡി. ടീച്ചര്‍ എന്‍ട്രി സ്കെയില്‍

എച്ച് എസ് എ / പി.ഡി.എച്ച്.എം എന്‍ട്രി സ്കെയില്‍ = പി.ഡി. ടീച്ചര്‍ ഗ്രേഡ് I

എച്ച്.എസ്.എസ്. റ്റി / എച്ച്.എസ്.എ.എച്ച്.എം എന്‍ട്രി സ്കെയില്‍ = എച്ച്.എസ്.എ / പി.ഡി.എച്ച്.എം ഗ്രേഡ് I = പി.ഡി. ടീച്ചര്‍ ഗ്രേഡ് II

വൈസ് പ്രിന്‍സിപ്പാള്‍ എന്‍ട്രി സ്കെയില്‍ = എച്ച്.എസ്.എസ്.റ്റി / എച്ച്.എസ്.എ.എച്ച്.എം ഗ്രേഡ് I = എച്ച്.എസ്.എ. / പി.ഡി.എച്ച്.എം ഗ്രേഡ് II = പി.ഡി.ടീച്ചര്‍ ഗ്രേഡ് III

പ്രിന്‍സിപ്പാള്‍ എന്‍ട്രി സ്കെയില്‍ = വൈസ് പ്രിന്‍സിപ്പാള്‍ ഗ്രേഡ് I = എച്ച്.എസ്.എസ്.റ്റി / എച്ച്.എസ്.എ.എച്ച്.എം ഗ്രേഡ് II = എച്ച്.എസ്.എ. / പി.ഡി. എച്ച്.എം. ഗ്രേഡ് III = പി.ഡി. ടീച്ചര്‍ ഗ്രേഡ് IV

ഡി.ഡി. എന്‍ട്രി സ്കെയില്‍ = പ്രിന്‍സിപ്പാള്‍ ഗ്രേഡ് I = വൈസ് പ്രിന്‍സിപ്പാള്‍ ഗ്രേഡ് II = എച്ച്.എസ്.എസ്.റ്റി / എച്ച്.എസ്.എ.എച്ച്.എം ഗ്രേഡ് III = എച്ച്.എസ്.എ / പിഡി.എച്ച്.എം. ടീച്ചര്‍ ഗ്രേഡ് IV = പി.ഡി.ടീ.ച്ചര്‍ ഗ്രേഡ് V

ജെ.ഡി എന്‍ട്രി സ്കെയില്‍ = ഡി.ഡി. ഗ്രേഡ് I = പ്രിന്‍സിപ്പാള്‍ ഗ്രേഡ് II = വൈസ് പ്രിന്‍സിപ്പാള്‍ ഗ്രേഡ് III = എ.എസ്.എ / പിഡിഎച്ച്എം ഗ്രേഡ് V = പി.ഡി.ടീച്ചര്‍ ഗ്രേഡ് VI


ഈ ക്രമം പാലിച്ചാല്‍ എസ്.എസ്.എല്‍.സി. അടിസ്ഥാന യോഗ്യതയുള്ള എല്‍.ഡി.സി. പ്രമോഷനിലൂടെ സബ് കളക്ടര്‍ വരെ ആകുന്നതുപോലെ പി.ഡി.ടീച്ചര്‍ ജോയിന്റ് ഡയറക്ടര്‍ വരെയുള്ള ശമ്പള തുല്യതയെങ്കിലും ലഭിക്കും.


ഇതില്‍ മൂന്നാമത്തേതു മുതല്‍ ഗസറ്റഡ് റാങ്ക് ആയി പരിഗണിക്കണം.
siby antony
PRESIDENT PGTA KERAA

ഹാരീഷ് . എം August 26, 2014 at 9:07 PM  
This comment has been removed by the author.
ഹാരീഷ് . എം August 26, 2014 at 9:15 PM  

1,കേന്ദ്രസര്‍ക്കാര്‍ സൈനികര്‍ക്ക് നല്‍കുന്ന മാതിരി മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ നല്‍കുക.
ജീവനക്കാര്‍ അവരുടെ നല്ലകാലം സര്‍ക്കാരിനെ സേവിക്കുന്നു.ആധുനിക രാജ്യങ്ങളില്‍ ഉള്ളതു പോലെ ശാസ്ത്രീയമായ മെഡിക്കല്‍- ഇന്‍ഷ്വറന്‍സ് പരിരക്ഷ സര്‍ക്കാരിന് അധിക ബാധ്യത ഉണ്ടാക്കാത്തരീതിയില്‍ ആവിഷ്കരിക്കുക
2,അദ്ധ്യാപകര്‍ക്ക് അധികയോഗ്യതയുള്ളവര്‍ക്ക് അധിക ഇന്‍ക്രിമെന്റ് ഏര്‍പ്പെടുത്തുക(MA,MSc)

vinu August 26, 2014 at 9:30 PM  

Consider aided service of govt.teachers for all purposes other than promtion

vinu August 26, 2014 at 9:37 PM  

provide one increment for additional qualification

Nidhin Jose August 26, 2014 at 9:55 PM  

പ്രൈമറി സര്‍വിസിന്റെ തുടര്‍ച്ചയായി, HSA പ്രമോഷനുശേഷവും കാണുക. എല്ലാ ആനുകൂല്യങ്ങളും പ്രൈമറി സര്‍വിസ് കൂടി കണക്ക്കൂട്ടി നിര്‍ണയിക്കുക. പ്രമോഷന്‍ ഒരു ശാപമാകുന്ന അവസ്ഥ ഇല്ലാതാക്കുക.

vinu August 26, 2014 at 9:59 PM  

Junior HSST who has completed five year service may consider as senior

Unknown August 26, 2014 at 10:08 PM  

Festival allowance ഒരു 100 രൂപ പോലും കൂട്ടി തരാന്‍ പണം ഇല്ലാത്ത സര്‍ക്കാര്‍ എങ്ങനെയാ additional increment നല്‍കുന്നത്. ഈ ചര്‍ച്ചയൊക്കെ നമുക്കൊരാശ്വാസം.

PGTA KERALA August 27, 2014 at 10:21 AM  

പത്താം ശമ്പള പരിഷ്കരണത്തില്‍ 25 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ എല്ലാ അധ്യാപകര്‍ക്കും സീനിയര്‍ മാസ്റ്റര്‍ എന്ന പദവി നല്‍കി ആദരിക്കുക.

എസ്.എസ്.എല്‍.സി. പാസായി സര്‍വീസില്‍ പ്രവേശിക്കിന്ന എല്‍.ഡി.ക്ലാര്‍ക്ക് വിവിധ കേഡര്‍ പ്രമോഷനുകള്‍ നേടി ഡപ്യൂട്ടി കളക്ടര്‍ വരെ ആകാന്‍ സാധിക്കുന്ന കേരളത്തില്‍ ഉയര്‍ന്ന യോഗ്യതയുണ്ടായിട്ടും LPSA / UPSA / HSA /HSST ആയി സര്‍വീസില്‍ കയറുന്ന 98 ശതമാനം പേരും അതേ തസ്തികയില്‍ തന്നെ വിരമിക്കേണ്ടി വരുന്നു. കേവലം 2 ശതമാനം പേര്‍ക്കു മാത്രമേ HM / Principal പ്രമോഷന്‍ ലഭിക്കുകയുള്ളു. എന്നാല്‍ സര്‍വ്വ കലാശാലകളിലെ അധ്യാപകര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നിങ്ങനെ 3 പ്രമോഷന്‍ തസ്തികകള്‍ നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്. ആയതിനാല്‍ ഈ വര്‍ഷത്തെ ദേശീയ അധ്യാപകദിന സമ്മാനമായി / പത്താം ശമ്പള പരിഷ്കരണത്തില്‍ 25വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ അധ്യാപകര്‍ക്കും സീനിയര്‍മാസ്റ്റര്‍ എന്ന പ്രമോഷന്‍ പദവി നല്‍കി ആദരിക്കണ0
സിബി ആന്റണി തെക്കേടത്ത.
പി.ജി.റ്റി.എ. സംസ്ഥാന പ്രസിഡന്റ്

PGTA KERALA August 27, 2014 at 10:39 AM  

പ്രൈമറി-- ഹൈസ്കൂള്‍ അധ്യാപകരുടെ തസ്തിക നാമം സ്കൂള്‍ അസിസ്റ്റന്റ് എന്നതിന് പകരം ടീച്ചര്‍ എന്നാക്കാം

പ്രൈമറി-- ഹൈസ്കൂള്‍ അധ്യാപകരുടെ തസ്തിക നാമം സ്കൂള്‍ അസിസ്റ്റന്റ് എന്നതിന് പകരം ടീച്ചര്‍ എന്നാക്കാം എന്ന ബഹു. വിദ്യാഭ്യാസമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ഈ അധ്യാപകദിനത്തില്‍ നടപ്പില്‍ വരുത്തരുക
. പിജിയും ബിഎഡും,ഡിഗ്രി, ടിടിസി, ടെറ്റ്, കെടെറ്റ് തുടങ്ങിയ ഉന്നതയോഗ്യതകളുള്ള അദ്ധ്യാപകരെ വെറും സ്കൂള്‍ അസിസ്റ്റന്റുമാരായി നാമകരണം ചെയ്യുന്നത് സാംസ്കാരിക കേരളത്തിനുതന്നെ അപമാനമാണെ. അതിനാല്‍ അധ്യാപകരുടെ തസ്തികനാമം പ്രൈമറി സ്കൂള്‍ ടീച്ചര്‍ (പി.എസ്.റ്റി) ഹൈസ്കൂള്‍ ടീച്ചര്‍(എച്ച്.എസ്.റ്റി) ഹയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചര്‍ (എച്ച്.എസ്.എസ്.റ്റി) എന്നാക്കിക്കൊണ്ട് ഈ അദ്ധ്യാപക ദിനത്തില്‍ ഉത്തരവാക.ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ?

സിബി ആന്റണി തെക്കേടത്ത
പി.ജി.റ്റി.എ. സംസ്ഥാന പ്രസിഡന്റ്
പ്രൈവറ്റ് സ്കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ കേരള
9446608780

PGTA KERALA August 27, 2014 at 10:46 AM  

ഒരു പ്രമോഷന്‍ വ്യക്തിയിലും കുടുമ്പത്തിലും സമൂഹത്തിലും ഏറെ മാന്യത നല്‍കുന്നതാണ്. ക്ലാസ് ഫോര്‍ ആയി, എല്‍.ഡി.സി, യു.ഡി.സി, എച്ച്.സി, ജെഎസ്.എസ്., എസ്.ഒ., പി.എ. എ.ഒ. സീനിയര്‍ ഏ.ഒ. എന്നീ നിലകളില്‍ കടന്നുപോകുന്ന ഉദ്യേഗസ്ഥന്റെ മാനസിക സംതൃപ്തി, പി.ഡി. ടീച്ചര്‍ / എച്ച്.എസ്.എ. / എച്ച്.എസ്. എസ്.റ്റി. ആയി സേവനം അവസാനിപ്പിക്കുന്ന അധ്യാപകന് ലഭിക്കുന്നില്ല. പ്രാരംഭ ശമ്പളത്തിലെ ആകര്‍ഷകത്വം പ്രമോഷന്‍ നഷ്ടപ്പെടുമ്പള്‍ കെണിയായി തീരുന്നു. ആയതിനാല്‍ മറ്റു വിഭാഗങ്ങളെപ്പോലെ അധ്യാപകര്‍ക്കും 7,14,20,25,29 എന്നിങ്ങനെ സര്‍വീസ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് 5 സ്ഥാനക്കയറ്റമെങ്കിലും നല്‍കണം. അതോടൊപ്പം അധ്യാപക വിഭാഗത്തെ ഒന്നായി കണ്ടുകൊണ്ട് താഴെപ്പറയുന്ന ക്രമത്തില്‍ ശാസ്ത്രീയമായിട്ടായിരിക്കണം അധ്യാപകരുടെ ശമ്പള ഘടന നിശ്ചയിക്കേണ്ടത്.


പിഡി. ടീച്ചര്‍ എന്‍ട്രി സ്കെയില്‍

എച്ച് എസ് എ / പി.ഡി.എച്ച്.എം എന്‍ട്രി സ്കെയില്‍ = പി.ഡി. ടീച്ചര്‍ ഗ്രേഡ് I

എച്ച്.എസ്.എസ്. റ്റി / എച്ച്.എസ്.എ.എച്ച്.എം എന്‍ട്രി സ്കെയില്‍ = എച്ച്.എസ്.എ / പി.ഡി.എച്ച്.എം ഗ്രേഡ് I = പി.ഡി. ടീച്ചര്‍ ഗ്രേഡ് II

വൈസ് പ്രിന്‍സിപ്പാള്‍ എന്‍ട്രി സ്കെയില്‍ = എച്ച്.എസ്.എസ്.റ്റി / എച്ച്.എസ്.എ.എച്ച്.എം ഗ്രേഡ് I = എച്ച്.എസ്.എ. / പി.ഡി.എച്ച്.എം ഗ്രേഡ് II = പി.ഡി.ടീച്ചര്‍ ഗ്രേഡ് III

പ്രിന്‍സിപ്പാള്‍ എന്‍ട്രി സ്കെയില്‍ = വൈസ് പ്രിന്‍സിപ്പാള്‍ ഗ്രേഡ് I = എച്ച്.എസ്.എസ്.റ്റി / എച്ച്.എസ്.എ.എച്ച്.എം ഗ്രേഡ് II = എച്ച്.എസ്.എ. / പി.ഡി. എച്ച്.എം. ഗ്രേഡ് III = പി.ഡി. ടീച്ചര്‍ ഗ്രേഡ് IV

ഡി.ഡി. എന്‍ട്രി സ്കെയില്‍ = പ്രിന്‍സിപ്പാള്‍ ഗ്രേഡ് I = വൈസ് പ്രിന്‍സിപ്പാള്‍ ഗ്രേഡ് II = എച്ച്.എസ്.എസ്.റ്റി / എച്ച്.എസ്.എ.എച്ച്.എം ഗ്രേഡ് III = എച്ച്.എസ്.എ / പിഡി.എച്ച്.എം. ടീച്ചര്‍ ഗ്രേഡ് IV = പി.ഡി.ടീ.ച്ചര്‍ ഗ്രേഡ് V

ജെ.ഡി എന്‍ട്രി സ്കെയില്‍ = ഡി.ഡി. ഗ്രേഡ് I = പ്രിന്‍സിപ്പാള്‍ ഗ്രേഡ് II = വൈസ് പ്രിന്‍സിപ്പാള്‍ ഗ്രേഡ് III = എ.എസ്.എ / പിഡിഎച്ച്എം ഗ്രേഡ് V = പി.ഡി.ടീച്ചര്‍ ഗ്രേഡ് VI


ഈ ക്രമം പാലിച്ചാല്‍ എസ്.എസ്.എല്‍.സി. അടിസ്ഥാന യോഗ്യതയുള്ള എല്‍.ഡി.സി. പ്രമോഷനിലൂടെ സബ് കളക്ടര്‍ വരെ ആകുന്നതുപോലെ പി.ഡി.ടീച്ചര്‍ ജോയിന്റ് ഡയറക്ടര്‍ വരെയുള്ള ശമ്പള തുല്യതയെങ്കിലും ലഭിക്കും.


ഇതില്‍ മൂന്നാമത്തേതു മുതല്‍ ഗസറ്റഡ് റാങ്ക് ആയി പരിഗണിക്കണം.

SIBY ANTONY THEKKEDATH
PRESIDENT PGTA KERAA

ST. GEORGE H.S.S. ARUVITHURA August 27, 2014 at 1:54 PM  

പെന്‍ഷന്‍ കണക്കാക്കുന്നത് (Pay+DA)/2 എന്നതിന്റെ അടിസ്ഥാനത്തിലാകണം. ശന്വള പരിഷ്കരണം വരുന്നതിന്റെ തലേമാസം വിരമിക്കുന്നവനും പിറ്റേ മാസം വിരമിക്കുന്നവനും തമ്മില്‍ വലിയ അന്തരം സംഭവിക്കുന്നു.
K J Mathew, Aruvithura

Unknown August 27, 2014 at 7:30 PM  

Consider the primary service for fixing HSA grade.Otherwise the premotion as HSA will become a curse to primary school teachers………………………..

nandu August 27, 2014 at 10:33 PM  

primary head master has to do a lot of works, he has to do even the work of a peon,clerk and teacher.so please consider this heavy work loads and propose an ideal scale of pay.

Unknown August 28, 2014 at 1:11 PM  

പ്രൈമറിയില്‍ നിന്നും ഹൈസ്കൂള്‍ അധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകര്‍ തിരിച്ച് പ്രൈമറിയിലേക്ക് തന്നെ പോകുമ്പോള്‍ ഹൈസ്കൂളിലെ സര്‍വീസ് പ്രൈമറിയിലെ ഗ്രേഡിന് പരിഗണിക്കണം

Unknown August 28, 2014 at 1:19 PM  

There are many problems related with the promotion of primary teachers to High school.
1. Issue related with grade fixation
2. Being junior in HSA service
3. If return to primary there also not consider the HSA service for different benifits
3. Chance for further promotion is less
etc.etc
These are only some examples. Many more problems prevails there. So it will be better to appoint a commision to study this matter

ഹാരീഷ് . എം August 28, 2014 at 9:46 PM  

1.കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ആനുകുല്ല്യങ്ങളും സംസ്ഥാനസര്ഡക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും നല്‍കുക
2.ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ശമ്പളവും, ജീവനക്കാര്‍ക്കും കുടുംബത്തിനും സൈനികര്‍ക്കും കുടുംബത്തിനും ലഭിക്കുന്നതു പോലെ ചികിത്സാനുകുല്ല്യങ്ങള്‍ ലഭ്യമാക്കുക.
3.കുറഞ്ഞ ഇംക്രിമെന്റ് 500 രൂപയും,കൂടിയത് 2400രൂപയും ആക്കുക(നിലവിലുള്ള ഇംക്രിമെന്റിന്റെ ശരാശരിയുടെ 100 ശതമാനം)
4.സര്‍വ്വീസിന് ആനുപാതിക വെയിറ്റേജ് നല്‍കുക
5. പ്രമോഷന്‍ സാധ്യത കുറവുള്ള അദ്ധ്യാപക തസ്തിക പോലുള്ളവയ്ക്ക് 5,10,15,20 വര്‍ഷം ഗ്രേഡ് അനുവദിക്കുക
6.Qualification +2 വും DCA ആക്കിയ LD ക്ളാര്‍ക്ക് തസ്തികയ്ക്ക് കംപ്യൂട്ടര്‍ വന്നതോടെ എണ്ണത്തില്‍ കുറവ് വരുന്നു, അവരുടെ മെന്റല്‍ സ്ട്രെയിന്‍ വര്‍ദ്ധിച്ചു,വിവരാവകാശ നിയമം വന്നതോടെ അവര്‍ ഓഫീസ് സമയത്തിന് ശേഷവും റിപ്പോര്‍ട്ട് തയ്യാറാക്കല്‍ പോലെയുള്ള ജോലികള്‍ വര്‍ദ്ധിച്ചു. അതിന് ആനുപാതികമായ നല്ല ഒരു ശമ്പള വര്‍ദ്ധനവ് നല്‍കണം.
7.എച്ച് .എം, ഡപ്യൂട്ടി എച്ച്.എം മാരുടെ അലവന്‍സും മറ്റ് ആനുകുല്യങ്ങളും കാലോചിതമായി പരിഷ്കരിക്കുക.
8.സര്‍ക്കാര്‍ ജീവനക്കര്‍ക്ക് പോലിസ് മാതൃകയില്‍ ക്യാന്‍റ്റീന്‍ സൗകര്യം ഏര്‍പ്പെടുത്തുക
വി.വി. താമരക്കുളം

Unknown August 29, 2014 at 12:35 PM  

pay should be protected for a teacher entering from aided school service to govt.service

Thankachen August 29, 2014 at 10:35 PM  

No one has mentioned that there is a post called HSST (Junior). Is it intentional or ignorance?

Unknown August 31, 2014 at 6:03 AM  

In previous pay revisions some scale s are equivalent to high school assistant. In last pay revision this has changed.For eg 4600-5125 is holding H.S.A and Police Sub inspector in past pay revision HSA's were degraded and all others of equivalent to HSA are increased.These anomalies must be cleared in 10 th pay revision.

HM,deputy HM allowances must be increased.For example only Rs.130 is giving for HM(HM scale is not eligible)

Unknown August 31, 2014 at 6:03 AM  

In previous pay revisions some scale s are equivalent to high school assistant. In last pay revision this has changed.For eg 4600-5125 is holding H.S.A and Police Sub inspector in past pay revision HSA's were degraded and all others of equivalent to HSA are increased.These anomalies must be cleared in 10 th pay revision.

HM,deputy HM allowances must be increased.For example only Rs.130 is giving for HM(HM scale is not eligible)

Unknown August 31, 2014 at 6:03 AM  

In previous pay revisions some scale s are equivalent to high school assistant. In last pay revision this has changed.For eg 4600-5125 is holding H.S.A and Police Sub inspector in past pay revision HSA's were degraded and all others of equivalent to HSA are increased.These anomalies must be cleared in 10 th pay revision.

HM,deputy HM allowances must be increased.For example only Rs.130 is giving for HM(HM scale is not eligible)

Unknown September 2, 2014 at 9:46 PM  

1, must reduce the anomaly excisting between h.s.s and h.s.a 2, as the responsibilty oh headmaster and the work load of high their salary should be raised ,they are completing the work of the school by taking their

Unknown September 2, 2014 at 9:51 PM  

1, must reduce the anomaly excisting between h.s.s and h.s.a 2, as the responsibilty oh headmaster and the work load of high their salary should be raised ,they are completing the work of the school by taking their

Unknown September 2, 2014 at 10:05 PM  

INCREASE HM CHARGE ALLOWANCE TO 10000 ,2 , ONLY TEST QUALIFIED TEACHERS SHOULD GIVE HM PROMOTION ,3) ALLOW EXTRA INCREMENT FOR EXTRA QUALIFICATION FOR THOSE TEACHERS AS THEY ARE UPDATING THEIR KNOWLEGE AND PROFESSIONAL SKILLS , OTHER STATE GOVT GIVEN AN EXTRA INCREMENT FOR EXTRA QULIFICATION

Unknown September 4, 2014 at 8:29 PM  

THULYA JOLIKKU THULYA ANUKOOLYAM ENNA BEDAGADIYILOODE -EMPLOYMENT SERVICE-PARIGANICHIRUNNUVALLO 1994-NU MUNPULLA AA STHIDI PUNASTHBICHU ORU KOOTAM ADYAPPAKARUDE MANOVEDANAYAKATTANA MENNU APEKSHIKUNNU


JOISY

Unknown September 4, 2014 at 8:39 PM  

MUN KALANGALIL ONE YEAR SERVICE-NUM BASIC PAY-YIL NERIYA UYARCHA UNDAYIRUNNU. EPPOL 2 OR 3 VARSHATHINU ORE BASIC PAY AANU, EE
DUSTHIDIKKU MAATTAM VARANAMENNU PRATHEEKSHIKUNNU

JOYASY

Unknown September 8, 2014 at 10:51 AM  

We bring the kind attention of the 10th Pay Revision Commission to the fact that prior to the 8th Pay Revision orders all Primary School Teachers when promoted as HSAs were eligible for fixation of pay and increase in Basic Pay and other monetary benefits as per Rule28(a) Part I KSR. But after the implementation of the 8th Pay Revision orders only those teachers who are in the entry grade when promoted as HSAs are eligible for pay fixation as per rule 28(a) and monetary benefits. All others who got time bound grade scale are denied the fixation benefits of promotion and have to wait for another 7 years to get a time bound grade in the HSA post. This injustice and monetary loss suffered by these promoted HSAs can be explained through the following examples.


Example I : A primary teacher having 14 years of service and drawing pay and allowances ehen promoted as HSA has to wait for another 7 years to get time bound grade scale of HSA. In this case, the teacher got the first time bound scale when he had 8 years service. That means he has to wait for 13 years (6+7) to become eligible for the 2nd time bound scale without getting any monetary benefit for his promotion as HSA. But at the same time his responsibility has increased as he is handling classes in the High School section.


Example II : Another primary teacher who has 21 years service and getting pay in the 2nd Higher Grade Scale (Senior Grade) when promoted as HSA is forced to remain in the same scale of pay of primary teacher for 13 years (6+7) without getting any monetary benefit for another time bound grade promotion. But the teachers belonging to this category will be very senior teachers nearing their retirement age and majority of them will be rting the time bound grade scale mentioned above.

Unknown September 8, 2014 at 10:53 AM  


any examples can be cited to explain the monetary loss inflicted on this category of promoted Primary School Teachers who were denied of fixation of pay and monetary benefit in their promoted post of HSA. Moreover their normal time bound grade promotions are also being delayed for 8 to 13 years. The pity is that the 9th Pay Revision Commission also did not come to the rescue of this category of teaches and mercilessly repeated the same recommendations of the 8th Pay Revision Commission in this regard.


The request of this particular section of Primary teachers (having higher educational qualifications) for retaining the pay fixation rules and guidelines for promotion that existed before 2006, needs special consideration as the request is just and reasonable and at the same time financially viable.


This request is just and reasonable because:-

1.
The promotion of a primary school teacher as High School Assistant is the only regular promotion that he/she can gets in his/her entire service and that too at the fag end of his/her carrier. Most of the primary teachers promoted to the post of HSA do not have the required period of service (7 years) before retirement for the next time bound grade promotion in the post of HSA.

2.
A primary school teacher is to have two additional qualifications (minimum two bachelor’s degrees in the concerned subjects) for promotion as HSA. A promotion that requires additional educational qualification needs special consideration. Hence Rule 28(a) Part I KSR may be allowed for fixation of pay in the promotion post as HSA.

3.
This category of teachers does not have any other regular promotion post other than the post of HSA.



Thus this request is just and reasonable.


This request is financially viable because the number of teachers who get benefited due to the restoration of Rule 28(a) is very limited because:-


All primary teachers who have the required educational qualifications for promotion as HSA do not have the chance of promotion.


As far as the schools in the aided sector are concerned, the teachers working in the individual management primary and upper primary schools without High School sections do not have the chance of promotion as HSA. There are a good number of such schools in the State.


Besides due to the spread of schools in the unaided sector, the schools in the public sector are facing large scale erosion of pupil’s strength causing division fall and abolition of posts of retired teachers and hence the chances of a teacher getting promotion as HSA is very limited.


All these facts stated here reveal the truth that the number of teachers who are benefited by the restoration of fixation rules is very limited and the financial commitment involved in this case is also very limited.


Most of the teachers who were promoted as HSAs and were denied any monetary benefit have already retired from service and a few of them are still in service. It is further requested that the case of these teachers amy also be taken into account while taking a decision in this matter.


In the light of the facts mentioned above we request the 10th Pay Revision Commission that special and sympathetic consideration may be given to this category of teachers and the fixation rules for promotion that existed prior to 2006 Pay Revision Orders may be restored by making favourable recommendations.

Unknown September 11, 2014 at 3:11 PM  

Though the first one is senior than rhe second one the pay after fixation varies more than 2 increments.
Name AN S
Designation HSA
Date of entry in regular service 06/07/83
brocken service counted for Higher/senior grade 11 months
selecton grade already availed 11/08/05

CASE 1 AN S
As per fixation of new pay revision2009
Basic pay 13990
64% DA 8954
fitment allowance 1399
weigtage of service(27 Years) 1819
Total 26162
Pay fixed in the revised scale 26520
pay on 1/8/2011 27820
CASE 2 sba
DATE OF ENTRY IN SERVICE 25/07/83
Designation HSA
Selection grade not received
As per Junior Senior fixation Basic pay on 1/9/2009 13990
Pay fixed on 1/9/2009 26520
01/09/10 27140
01/09/11 27820
Now she opted selection grade of 22 years on 1/9/2011(lower scale 18740-33680)
Next stage in the lower scale 28500
Next stage in the higher grade(19240-34500) 29180

for case 1 two increments lower than the case 2 .This becomes due to the fixation on 1/8/2005 opting 23 years of selection grade.Only one increment is granted for him due to GO259/06/fin dated 12/06/2006.More over the selection grade grouped together as 10790-1800 and no corresponding scale of 23 years exists for HSA as the grade wipe out in the pay revision 2005.So this anomali drew in your attention to take steps for rectifying it.
an un lucky HSA

CHERUVADI KBK September 15, 2014 at 1:53 PM  

KEAR amended w.e.f 2011, Of aided school recruitment, what about exemption of test on KEAR FOR PROMOTION AS HEADMASTER (RTE AMENDMENT OF RULE 100)?

modithankey September 21, 2014 at 11:12 PM  

Rashtradeepika-Kottayam-11-09-2014

Unknown September 23, 2014 at 10:01 PM  

Give high school teachers one more grade after 27 years. Extra increment to teachers having additional degrees.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer