Excel based Income Tax TDS Calculator

>> Tuesday, August 19, 2014

സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനസ്രോതസ്സില്‍ നിന്നും ആദായനികുതി ഈടാക്കുന്നത് സംബന്ധിച്ച് 24-7-14 ന് ധനകാര്യവകുപ്പ് പുതിയൊരു സര്‍ക്കുലര്‍ കൂടി പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഓരോ സാമ്പത്തികവര്‍ഷത്തിന്‍റെയും തുടക്കത്തില്‍ തന്നെ "പ്രതീക്ഷിക്കുന്ന വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" തയ്യാറാക്കി ജീവനക്കാര്‍ DDO (സ്ഥാപനത്തിലെ ശമ്പളവിതരണചുമതലയുള്ള ഉദ്യോഗസ്ഥന്‍) യ്ക്ക് നല്‍കണം. ഗസറ്റഡ് ഓഫീസര്‍മാര്‍ ഇത് അവര്‍ ശമ്പളം മാറുന്ന ട്രഷറിയിലാണ് ഏല്‍പ്പിക്കേണ്ടത്‌. വരാന്‍ പോകുന്ന വര്‍ഷം ലഭിക്കാവുന്ന Basic Pay, DA, HRA, Allowance ഉള്‍പ്പെടെയുള്ള മൊത്തശമ്പളം കണക്കാക്കി ആദായനികുതിനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കിഴിവുകള്‍ കുറച്ച് ആദായനികുതി കണ്ടെത്തി അതിന്‍റെ 12ല്‍ ഒരു ഭാഗം മാസതവണയായി കണക്കാക്കുകയാണ് "പ്രതീക്ഷിക്കുന്ന വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്ല്‍" ചെയ്യേണ്ടത്. ആദായനികുതി മാസതവണകളായി ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന DDOമാരില്‍ നിന്നും ട്രഷറി ഓഫീസര്‍മാരില്‍ നിന്നും കുറയ്ക്കേണ്ടിയിരുന്ന നികുതിയുടെ ഒരു ശതമാനം പലിശ ഓരോ മാസത്തേക്കും ഈടാക്കുമെന്നും ഇത് കൂടാതെ പിഴ ചുമത്തുമെന്നും സര്‍ക്കുലറിലൂടെ അറിയിക്കുന്നു. ഇതോടൊപ്പം കര്‍ശനമായ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നതാണെന്നും സര്‍ക്കുലര്‍ പറയുന്നു. ഇതേക്കുറിച്ച് സുധീര്‍കുമാര്‍ സാര്‍ എഴുതിയ ലേഖനവും ടി.ഡി.എസ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിനുള്ള എക്സെല്‍ കാല്‍ക്കുലേറ്ററും ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. കൂടാതെ കേരള വാട്ടര്‍ അതോറിറ്റിയിലെ കോഴിക്കോട് പി.എച്ച്.ഡിവിഷനിലെ യു.ഡി ക്ലര്‍ക്കായ എം.പി.ഷഫീക്ക് സാര്‍ തയ്യാറാക്കിയ ഒരു എക്സെല്‍ പ്രോഗ്രാമും ചുവടെ നല്‍കിയിട്ടുണ്ട്.

CLICK HERE FOR CIRCULAR

8+4 EMI തവണവ്യവസ്ഥയിലാണ് ആദായനികുതി ഈടാക്കേണ്ടതെന്ന്‍ സര്‍ക്കുലറില്‍ പറയുന്നു. വര്‍ഷാരംഭത്തില്‍ പ്രതീക്ഷിതനികുതി കണക്കാക്കി അതിന്‍റെ 12ല്‍ ഒരു ഭാഗം ആദ്യമാസം മുതല്‍ 8 മാസം വരെ കുറയ്ക്കുകയും തുടര്‍ന്നു വീണ്ടും ടാക്സ് കണക്കാക്കി ഇത് വരെ ആകെ അടച്ചത് കുറച്ചു ബാക്കിയുള്ളതിന്‍റെ 4ല്‍ ഒരു ഭാഗം തുടര്‍ന്നുള്ള നാല് മാസങ്ങളില്‍ കുറയ്ക്കുന്ന രീതിയാവും ഇത്. Income Tax Departmentന്‍റെ സര്‍ക്കുലറില്‍ പലിശ Mandatory ആണെന്നും അത് അടുത്ത Quarterly TDS Return ഫയല്‍ ചെയ്യുന്നതിന് മുമ്പായി അടയ്ക്കണമെന്നും പറയുന്നുമുണ്ട്. പല സ്ഥാപനങ്ങളിലും നികുതി ആദ്യമാസം മുതല്‍ തന്നെ കുറച്ചു തുടങ്ങുന്നുവെങ്കിലും ഒട്ടേറെ ഇടങ്ങളില്‍ അവസാന മാസങ്ങളില്‍ മാത്രം നികുതി കുറയ്ക്കുകയാണ് ചെയ്യുന്നത്. ആദായനികുതി ഓരോ മാസവും കൊടുത്തും ഈടാക്കിയും നാം ശീലിക്കേണ്ടിയിരിക്കുന്നു. "പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" തയ്യാറാക്കാന്‍ സഹായകമായ "TDS CALCULATOR" എന്ന പ്രോഗ്രാം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഓരോ വ്യക്തിയുടേയും ടി.ഡി.എസ് തുക കണക്കാക്കുന്നതിനുള്ള പ്രോഗ്രാം ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
CLICK HERE TO DOWNLOAD TDS CALCULATOR 2014-15
Prepared By Sudheer Kumar T.K, Head Master, KCALPS, Eramangalam

ഒരു വ്യക്തിയുടെ ടി.ഡി.എസ് തുക കണ്ടുപിടിക്കുന്നതിനും ഭാവിയിലേക്ക് Form 16, ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റുകള്‍ തയ്യാറാക്കുന്നതിനും ഓഫീസിലെ മുഴുവന്‍ സ്റ്റാഫിന്റേയും വരുമാനവും ചെലവും രേഖപ്പെടുത്തി വക്കുന്നതിനുള്ള പ്രോഗ്രാം ചുവടെ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

TDS Consultant for 2014-2015 (Updated) | Help File
Prepared by Saffeeq.M.P, U D Clerk, PH Division, KWA, Kozhikode

New Updations
  1. Data Import - User can import data from previous tds consultant versions. It helps the user to avoid data re-entry, if calculation changes occurred in new version
  2. Clear Data - User can clear all data or specific data instantly.
  3. A number of changes made to make it user friendly based on feedback received.

ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ save ചെയ്തു വയ്ക്കുകയും അതില്‍ നിന്നും ഓരോ ജീവനക്കാരനും വേണ്ടി ഓരോ കോപ്പി എടുത്തു ഉപയോഗിക്കുകയും ചെയ്യാം. MS Office Excel ല്‍ തയ്യാറാക്കിയ ഈ വര്‍ക്ക്‌ബുക്കില്‍ "DATA" ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കുകയും "STATEMENT" ഷീറ്റ് A4 പേപ്പറിന്‍റെ രണ്ടു പുറങ്ങളില്‍ പ്രിന്‍റ് എടുക്കുകയും ചെയ്യാം. കൂടാതെ "Notes on Deduction" എന്ന ഷീറ്റില്‍ ആദായനികുതി കിഴിവുകള്‍ ഏതൊക്കെയെന്നു വിവരിക്കുകയും ചെയ്യുന്നു. ഇതിലെ DATA ഷീറ്റില്‍ Basic Pay, HRA, ശമ്പളത്തില്‍ നിന്നും കുറയുന്ന നിക്ഷേപങ്ങള്‍ എന്നിവ പട്ടികയില്‍ ചേര്‍ക്കണം. വരും മാസങ്ങളില്‍ നിക്ഷേപങ്ങള്‍ കൂട്ടാനുദ്ദേശിക്കുന്നു എങ്കില്‍ അതിനനുസരിച്ച് കൂടിയ തുക ചേര്‍ക്കുന്നതാവും ഉചിതം.

ഏപ്രില്‍ 1 ന് ശേഷം DA Arrear അല്ലെങ്കില്‍ Pay Arrear ലഭിച്ചെങ്കില്‍ അത് പട്ടികയില്‍ അതിനായി ചേര്‍ത്ത വരിയിലെ പച്ച കളത്തില്‍ ചേര്‍ക്കുക. PFല്‍ അടച്ച Arrear തുക ആ വരിയില്‍ PF കോളത്തില്‍ ചേര്‍ക്കണം. Professional Tax, Earned Leave Surrender, Housing Loan Interest, Festival Allowance എന്നിവ അതാതു വരികളില്‍ ചേര്‍ക്കുക. 1,50,000 ത്തില്‍ ഉള്‍പ്പെടുന്ന കിഴിവുകള്‍ (80C), അതിനു പുറമെയുള്ള കിഴിവുകള്‍ (80D മുതല്‍ 80U വരെ) എന്നിവ താഴെയുള്ള വരികളില്‍ ചേര്‍ക്കാം. ഓരോ വിഭാഗത്തിലും പേജില്‍ കാണിക്കാത്ത ഏതെങ്കിലും കിഴിവുകള്‍ ചേര്‍ക്കാന്‍ ഉണ്ടെങ്കില്‍ അത് ചേര്‍ക്കാനായി പച്ച നിറത്തിലുള്ള വരികള്‍ ഒഴിച്ചിട്ടിട്ടുണ്ട്. അതില്‍ ഇനം ഏതെന്നു രേഖപ്പെടുത്തി സംഖ്യ ചേര്‍ക്കണം. (നിക്ഷേപങ്ങളും ഇളവുകളും ചേര്‍ക്കാന്‍ വിട്ടുപോയാല്‍ അധികം ടാക്സ് അടയ്ക്കുകയും അത് തിരിച്ചു കിട്ടാന്‍ ഏറെ കാത്തിരിക്കുകയും വേണ്ടിവന്നേക്കും.) ഇത്രയും ചേര്‍ത്ത് കഴിഞ്ഞാല്‍ അടയ്ക്കേണ്ടതായ ടാക്സ് കണക്കാക്കപ്പെട്ടിട്ടുണ്ടാവും.

Amount of Tax already deducted in previous months ന് നേരെ കഴിഞ്ഞ മാസങ്ങളില്‍ ശമ്പളത്തില്‍ നിന്നും ആകെ കുറച്ച ടാക്സ് ചേര്‍ക്കണം. Number of months left till February 2015 to draw salary എന്നതിന് നേരെ അടുത്ത ഫെബ്രുവരി വരെ എത്ര മാസം ടാക്സ് കുറയ്ക്കാനായി ഉണ്ടെന്നു ചേര്‍ക്കണം. (ഓഗസ്റ്റ്‌ മുതല്‍ ഫെബ്രുവരി വരെ "7 " ആണ് ഉള്ളത്.) ഇത്രയും ചേര്‍ക്കുന്നതോടെ അടയ്ക്കേണ്ട ടാക്സിന്‍റെ മാസതവണ എത്രയെന്നു കാണാം.

ഇനി "STATEMENT" ഷീറ്റ് പരിശോധിച്ച ശേഷം പ്രിന്‍റ് എടുക്കാം. ഏതാനും മാസങ്ങളില്‍ ടാക്സ് കുറച്ച ശേഷം ശമ്പളത്തിലെ വര്‍ദ്ധനവ്‌ കൊണ്ടോ അരിയര്‍ ലഭിച്ചത്കൊണ്ടോ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ്‌ ഉണ്ടായാല്‍ ടാക്സും വര്‍ദ്ധിക്കും. പുതിയ നിക്ഷേപങ്ങള്‍ നടത്തിയത് മൂലം ടാക്സില്‍ കുറവും ഉണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാസതവണകളില്‍ മാറ്റം വരുത്താം[Section - 193(3)]. Statement വീണ്ടും തയ്യാറാക്കിയാല്‍ മതിയാകും. നികുതി അടയ്ക്കേണ്ട വരുമാനമുള്ള ജീവനക്കാരന് PAN Card ഇല്ലെങ്കില്‍ 20% നിരക്കില്‍ ടാക്സ് ഈടാക്കണമെന്നതിനാല്‍ PAN എടുത്തിട്ടില്ലാത്തവര്‍ ഒട്ടും വൈകാതെ എടുക്കുന്നതാവും നല്ലത്. PAN ഇല്ലാത്തവരില്‍ നിന്നും കൂടിയ നിരക്കില്‍ ടാക്സ് കുറച്ചില്ലെങ്കില്‍ നാലാം ക്വാര്‍ട്ടറിലെ TDS റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വിഷമകരമാവും.

30 comments:

Hari | (Maths) August 19, 2014 at 7:12 AM  

ഓരോ സാമ്പത്തികവര്‍ഷത്തിന്‍റെയും തുടക്കത്തില്‍ തന്നെ "പ്രതീക്ഷിക്കുന്ന വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" തയ്യാറാക്കി ജീവനക്കാര്‍ DDO (സ്ഥാപനത്തിലെ ശമ്പളവിതരണചുമതലയുള്ള ഉദ്യോഗസ്ഥന്‍) യ്ക്ക് നല്‍കണം. വരാന്‍ പോകുന്ന വര്‍ഷം ലഭിക്കാവുന്ന Basic Pay, DA, HRA, Allowance ഉള്‍പ്പെടെയുള്ള മൊത്തശമ്പളം കണക്കാക്കി ആദായനികുതിനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കിഴിവുകള്‍ കുറച്ച് ആദായനികുതി കണ്ടെത്തി അതിന്‍റെ 12ല്‍ ഒരു ഭാഗം മാസതവണയായി കണക്കാക്കുകയാണ് "പ്രതീക്ഷിക്കുന്ന വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്റില്‍" ചെയ്യേണ്ടത്. ഇതിന് സഹായിക്കുന്ന എക്സെല്‍ പ്രോഗ്രാമുകളാണ് ഇതോടൊപ്പമുള്ളത്.

raj August 19, 2014 at 10:03 PM  

ഒരു വർഷം നികുതി വിധേയ വരുമാനമുണ്ടാവുകയും 80 സി കിഴിവുകൾ പ്രകാരം നികുതി ഒഴിവാകുകയും ചെയ്യുന്നവർക്ക് ഫോറം 16 എങ്ങനെ നല്കും ? ഡി ഡി ഒ ഫോറം 16 നല്കാൻ നിയമപരമായി ബാധ്യസ്തനല്ലേ .ഒരു വഴി പ്ലീസ്

Sudheer Kumar T K August 19, 2014 at 10:23 PM  

@Raj
ശമ്പളത്തില്‍ നിന്നും TDS കുറച്ചിട്ടില്ലാത്ത ഒരു ജീവനക്കാരന് TDS Certificate നല്‍കാന്‍ DDO യ്ക്ക് നിയമപരമായി ബാധ്യത ഇല്ല. "There is no obligation to issue the TDS Certificate in case tax at source is not deductible/deducted by virtue of claims of excemptions and deductions" Circular No 8/2013 dated 10-10-13

devi priya August 20, 2014 at 7:27 PM  

I'd like to know how to fill up the house rent details. My actual house rent is Rs. 9000 per month and HRA is Rs.840. Some colleagues say I neednot enter the actual house rent details as we are getting HRA and actual house rent is not deducted.it was deducted in the private firm I used to work earlier.
Please advise.
Thank you.
Devi

devi priya August 20, 2014 at 7:27 PM  

I'd like to know how to fill up the house rent details. My actual house rent is Rs. 9000 per month and HRA is Rs.840. Some colleagues say I neednot enter the actual house rent details as we are getting HRA and actual house rent is not deducted.it was deducted in the private firm I used to work earlier.
Please advise.
Thank you.
Devi

Saffeeq M P August 20, 2014 at 8:10 PM  

@ devi priya
You have to enter the actual house rent. The eligible house rent deduction will be the least of the following
1. HRA received for the year
2. Actual House Rent paid for the year in excess of 1/10th of the salary
3.40% of salary
Salary means basic+DA
Maximum eligible amount will be the HRA received

CHERUVADI KBK August 21, 2014 at 7:52 AM  

Thanks Sudheer sir and Shafeeque sir new tds cnsultant is a versatile
excel thank u once agn

sunil shaji August 21, 2014 at 5:57 PM  

കേന്ദ്ര സര്‍ക്കാര്‍ tax പരിധി 250000 ആക്കിയതിന് ശേഷവും 87/A പ്രകാരം 2000 രൂപ taxല്‍ ഇളവു ചെയ്യാമോ.അങ്ങനെ ആണല്ലോ TDS Calculetar കാണിക്കുന്നത്.ദയവായി മറുപടി തരുമോ സാര്‍

Saffeeq M P August 21, 2014 at 9:00 PM  

@Sunil Shaji
Please see the below answer provided by Sri.Abdu Rahiman for the same doubt.
87A പ്രകാരമുള്ള റിബേറ്റ് എടുത്തു കളഞ്ഞു എന്ന് കഴിഞ്ഞ ബജറ്റില്‍ എവിടെയും സൂചിപ്പിച്ചതായി കണ്ടില്ല. മാത്രമല്ല ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റിന്‍റെ ഒൗദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ വലതു വശത്തായി Income Tax Calculator എന്ന ഒരു ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ പരിഷ്കരിച്ച ഇന്‍കം ടാക്സ് കാല്‍കുലേറ്റര്‍ ലഭിക്കും. സര്‍ അതില്‍ ചില സാമ്പില്‍ ഫിഗേര്‍സ് ചേര്‍ത്ത് റിസല്‍ട്ട് ശ്രദ്ധിക്കുക. മാത്രമല്ല അതിന്‍റെ താഴെ വ്യക്തമായി As per the Finance(No.2) Bill 2014 എന്ന് വ്യക്തമായി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നികുതി കണക്കാക്കുന്നത് 2000 രൂപ റിബേറ്റ് കുറച്ചതിന് ശേഷമാണ്.
മാത്രമല്ല ഇന്‍കം ടാക്സ് വെബ്സൈറ്റില്‍ 87 A എന്ന സെക്ഷന്‍ എടുത്തു നോക്കിയാല്‍ ഇപ്പോഴും കാണാം ..5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 2000 രൂപ വരെ റിബേറ്റ് ലഭിക്കുമെന്ന്..

sunil shaji August 22, 2014 at 7:35 AM  

മറുപടിക്ക് വളരെ അധികം നന്ദി thank you sir

St Marcellinas Lps August 22, 2014 at 2:30 PM  

എന്‍റെ സ്കൂളില്‍ റ്റി.ഡി.എസ്. ഫയല്‍ ചെയ്തപ്പോള്‍ വന്ന തെറ്റു കാരണം Interest on late deduction ആയി 132 രൂപ ഫൈന്‍ വന്നിട്ടുണ്ട്. ഇത് ഏത് അക്കൗണ്ടില്‍ എങ്ങിനെ അടയ്ക്കണം. ദയവായി പറഞ്ഞു തരുമല്ലോ?

Saffeeq M P August 22, 2014 at 3:35 PM  

ടി ഡി എസില്‍ വന്ന തെറ്റ് തിരുത്തിയാല്‍ ഫൈന്‍ ഒഴിവകുന്നതാണ്. ഡേറ്റ് ഓഫ് Deduction ശരിയാക്കി correction റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മതി

CHERUVADI KBK August 22, 2014 at 7:13 PM  

Dear shafeeque sir is the out put from ur software is enough to file tds at facilitation center in coming quarters in CD?

Saffeeq M P August 22, 2014 at 10:36 PM  

@CHERUVADI KBK

ഇല്ല RPU വിൽ തയ്യാറാക്കി അപ് ലോഡ് ചെയ്യണം. എന്നാൽ കൺസൾട്ടൻസി വഴി ചെയ്യുന്നവർക്ക് ഈ സോഫ്റ്റ്വെയർ മതിയാകും

CHERUVADI KBK August 23, 2014 at 6:54 AM  

Thank you sir,

SUNIL K JOSE August 28, 2014 at 10:47 PM  

Sir this for is so useful for teachers like me. It is wonderful.

Let me ask you to make something like this to prepare PF LOAN Application for AIDED SCHOOL Teachers.

sabumathilot September 3, 2014 at 7:11 PM  

Thanks for such a post helpful for the entire tax payee world
sabu varghese m

H M
M DM LPS KARINGACHIRA

St. Aloysius hss September 4, 2014 at 6:13 AM  

sir
while giving tax relief details,the details are updated(using update button). But after closing the software when I reenter again these details are erased.Is it any problem or changes tosoftware if I doing filemnu -save option before closing the software

Saffeeq M P September 4, 2014 at 7:40 AM  

@St.Aloysius HSS
സോഫ്റ്റ് വെയര്‍ ക്ലോസ് ചെയ്യുമ്പോള്‍ സേവ് ചെയ്താല്‍ ഡാറ്റ നഷ്ടപ്പെടില്ല. ഓരോ തവണ അപ്ഡേറ്റ് ചെയ്യുമ്പോഴും എംപ്ലോയിയെ സെലക്ട് ചെയ്യണം. താങ്കളുടെ കാര്യത്തില്‍ എവിടെയാണ് എറര്‍ സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല. താങ്കളുടെ ഫയല്‍ എനിക്ക് മെയില്‍ ചെയ്താല്‍ പരിശോധിച്ച് മറുപടി നല്‍കാം..

Raphi October 20, 2014 at 9:58 PM  

Sudheer Kumar Sir
Q2 ഫയൽ ചെയ്തപ്പോൾ BIN തെട്ടായിട്ടാണ്ണ് ചേർത്തത് ഇതു ശരിയാക്കാൻ conso file എടുക്കാൻ ശ്രമിചപ്പോൾ ഓണ്‍ലൈൻ കറക്ഷൻ ചെയ്യാനുളള അറിയിപ്പാണുകിട്ടിയത് ഇത് എങ്ങിനെയാണുചെയ്യുക

Sudheer Kumar T K October 21, 2014 at 7:50 PM  

Chalan Correction ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി TRACES വഴി ചെയ്യാം. BIN Number ചലാന്‍ ഷീറ്റില്‍ ആണല്ലോ ചേര്‍ക്കുന്നത്. TRACESല്‍ ലോഗിന്‍ ചെയ്തു Online Correction നടത്താം.

Raphi December 9, 2014 at 12:53 PM  

Sudheer Kumar Sir
മിസ്മാച് ചലാൻ ശരിയാക്കുന്നതിന് ഓൺലയിൻ കറക്ഷൻ ചെയ്യുന്നത് ഒന്നുവിവരിക്കാമോ

Albin Sebastian December 24, 2014 at 11:46 PM  

i want half yearly hindi answer key

Nisha Sunil January 9, 2015 at 9:22 PM  

87A പ്രകാരം 2000 രൂപ റിബേറ്റ് ലഭിക്കാനായി കണക്കാക്കുന്ന തുക (5 ലക്ഷം) Total Income ആണോ Taxable Income ആണോ?

Sudheer Kumar T K January 9, 2015 at 9:57 PM  

ഇൻകം ടാക്സിൽ "Total Income" എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എല്ലാ കിഴിവുകളും കുറച്ച ശേഷമുള്ള ഇൻകം ആണ്. അതായത് "Taxable Income" എല്ലാ കിഴിവുകളും കുറച്ച ശേഷം ഉള്ള വരുമാനം 5 ലക്ഷത്തിൽ കൂടുതൽ ഉണ്ടെങ്കിൽ 2000 രൂപ rebate ലഭിക്കില്ല.

Prakash August 22, 2015 at 8:39 PM  

Please add model question papers of English medium

Vidhu Kameth September 2, 2015 at 8:35 AM  

Please add answer key questions from previous question paper SCERT std X maths English
medium of CG Babu[Centaur Institute of Teaching and Coaching Adinadu,Ambanattu Jn;Karu
nagapplly]

VIJAYAKUMAR M D September 3, 2015 at 6:41 AM  
This comment has been removed by the author.
VIJAYAKUMAR M D September 3, 2015 at 4:44 PM  
This comment has been removed by the author.
VIJAYAKUMAR M D September 3, 2015 at 4:56 PM  

@Vidhu Kameth Click here for Part A&B Answers

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer