Last Date : OCT 21
>> Sunday, October 12, 2014
സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി കൃത്രിമമായി അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനെതിരെ നിയമനിര്‍മാണം നടത്തുന്നകാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
ഇല്ലാത്ത കുട്ടികളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിക്കാനും കുറ്റക്കാരെ സര്‍വീസില്‍ നിന്ന് ഒഴിവാക്കികൊണ്ട് കര്‍ശനമായ അച്ചടക്കനടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതത്രെ!.
ഇക്കാര്യം വിശദമാക്കികൊണ്ടുള്ള സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കുമയച്ചു.
പരിശോധനയിലേക്കും അച്ചടക്ക നടപടിയിലേക്കും കടക്കുംമുമ്പ് സ്‌കൂളുകള്‍ക്ക് തെറ്റ് തിരുത്താന്‍ ഒരവസരംകൂടി സര്‍ക്കാര്‍ നല്‍കും. വ്യാജ അഡ്മിഷനുകള്‍ ഇപ്പോള്‍ നീക്കം ചെയ്യാം. ഒക്ടോബര്‍ 21 വരെ ഇതിന് സമയമുണ്ട്. ഇല്ലാത്ത കുട്ടികളെ ഇപ്പോള്‍ നീക്കം ചെയ്യുന്ന സ്‌കൂളധികൃതര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടാകില്ല. തുടര്‍ന്നും കള്ളത്തരം തുടരുകയാണെങ്കില്‍ ബന്ധപ്പെട്ട ക്ലാസ് ടീച്ചറും പ്രഥമാധ്യാപകനും മാത്രമായിരിക്കും കുറ്റക്കാര്‍. വിവരങ്ങളിലെ അപാകങ്ങള്‍ പരിഹരിക്കാന്‍ ബാധ്യസ്ഥരായ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ ഒക്ടോബര്‍ 14 മുതല്‍ 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യണം. 20 മുതല്‍ 25 വരെ തിരുത്താന്‍ അനുവദിക്കും. തെറ്റുകള്‍ തിരുത്തിയശേഷം 27ന് ക്ലൂസ് ഡിവിഷന്റെ പ്രിന്റ് ഔട്ടുകള്‍ എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസില്‍ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഇവിടെ ക്ലിക്കിയാല്‍ ഓരോ സ്‌കൂളിന്റെയും കുട്ടികളുടെ ക്ലാസ് തിരിച്ചുള്ള വിശദാംശങ്ങള്‍ അറിയാം. ആറാം സാധ്യായ ദിവസത്തെ ഹാജര്‍ നില, തിരിച്ചറിയല്‍ രേഖയായ യു.ഐ.ഡി ലഭിച്ച കുട്ടികളുടെ എണ്ണം, എന്നതൊക്കെ ഇതിലുണ്ടാകും. കൂടാതെ ആ സ്‌കൂളിലെ ജീവനക്കാരുടെ വിവരങ്ങളും അതിലുണ്ട്. പരിശോധനക്കിറങ്ങുംമുമ്പ് തെറ്റുതിരുത്താന്‍ ഒരവസരംകൂടി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇക്കാര്യം വിശദമാക്കികൊണ്ടുള്ള സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കുമയച്ചു.
പരിശോധനയിലേക്കും അച്ചടക്ക നടപടിയിലേക്കും കടക്കുംമുമ്പ് സ്‌കൂളുകള്‍ക്ക് തെറ്റ് തിരുത്താന്‍ ഒരവസരംകൂടി സര്‍ക്കാര്‍ നല്‍കും. വ്യാജ അഡ്മിഷനുകള്‍ ഇപ്പോള്‍ നീക്കം ചെയ്യാം. ഒക്ടോബര്‍ 21 വരെ ഇതിന് സമയമുണ്ട്. ഇല്ലാത്ത കുട്ടികളെ ഇപ്പോള്‍ നീക്കം ചെയ്യുന്ന സ്‌കൂളധികൃതര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടാകില്ല. തുടര്‍ന്നും കള്ളത്തരം തുടരുകയാണെങ്കില്‍ ബന്ധപ്പെട്ട ക്ലാസ് ടീച്ചറും പ്രഥമാധ്യാപകനും മാത്രമായിരിക്കും കുറ്റക്കാര്‍. വിവരങ്ങളിലെ അപാകങ്ങള്‍ പരിഹരിക്കാന്‍ ബാധ്യസ്ഥരായ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ ഒക്ടോബര്‍ 14 മുതല്‍ 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യണം. 20 മുതല്‍ 25 വരെ തിരുത്താന്‍ അനുവദിക്കും. തെറ്റുകള്‍ തിരുത്തിയശേഷം 27ന് ക്ലൂസ് ഡിവിഷന്റെ പ്രിന്റ് ഔട്ടുകള്‍ എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസില്‍ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഇവിടെ ക്ലിക്കിയാല്‍ ഓരോ സ്‌കൂളിന്റെയും കുട്ടികളുടെ ക്ലാസ് തിരിച്ചുള്ള വിശദാംശങ്ങള്‍ അറിയാം. ആറാം സാധ്യായ ദിവസത്തെ ഹാജര്‍ നില, തിരിച്ചറിയല്‍ രേഖയായ യു.ഐ.ഡി ലഭിച്ച കുട്ടികളുടെ എണ്ണം, എന്നതൊക്കെ ഇതിലുണ്ടാകും. കൂടാതെ ആ സ്‌കൂളിലെ ജീവനക്കാരുടെ വിവരങ്ങളും അതിലുണ്ട്. പരിശോധനക്കിറങ്ങുംമുമ്പ് തെറ്റുതിരുത്താന്‍ ഒരവസരംകൂടി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
28 comments:
Invalid UID partialy match UID യും എന്തു ചെയ്യണം?
Invalid UID partialy match UID യും എന്തു ചെയ്യണം?
TOTAL AVAILABLE UID :76
VALID UID :70
PARTIALY MATCHED UID : 2
INVALID UID : 2
NONE : 0
HOW CAN WE OVERCOME THE WRONG DATAS AVAILABLE IN THE SITE;
@sailaja azhakesan, kunhi mon
വ്യാജമായി ചേര്‍ത്ത കുട്ടികളെയൊക്കെ നീക്കം ചെയ്യാനും, തെറ്റ് തിരുത്താനുമായാണ് ഈ നടപടിയെങ്കില്‍, സ്കൂളുകളുടേതല്ലാത്ത കാരണങ്ങളാലുള്ള പിശകുകള്‍ക്ക്, രേഖകളുടെ വേണ്ടത്ര തെളിവുകളുണ്ടെങ്കില്‍, പേടിക്കാനെന്തുള്ളൂ...!!
INVALID UID ആയി കാണുന്നത് ജനനതിയ്യതി,പേര് മുതലായവയില്‍ കാണുന്ന വ്യത്യാസം കൊണ്ടാണെന്ന് സൈറ്റില്‍ തന്നെ പറയുന്നുണ്ട് NONE കാണുന്നത് ഇതു പ്രസിദ്ധീകരിച്ച് കഴിഞ്ഞിട്ട് നിങ്ങള്‍ ചേര്‍ത്ത UID ആണ്. എനിക്ക് മനസ്സിലായത് ഇതാണ് ശരിയാണോ എന്നറിയില്ല.
" partialy match UID എന്തു ചെയ്യണം?"
കുട്ടിയുടെ അഡ്മിഷന്‍ രജിസ്റ്ററില്‍ ഉള്ള വിവരങ്ങളും(Sampoorna) UID യില്‍ കൊടുത്തിരിക്കുന്ന വിവരങ്ങളും തമ്മില്‍ മാച്ച് ചെയ്യാത്തത് മൂലമാണിത്. അഡ്മിഷന്‍ രജിസ്റ്ററിലേപ്പോലെ തന്നെ UID database ലും വിവരങ്ങള്‍ വരണമെങ്കില്‍ ആധാര്‍ ഡേറ്റ അപ്ഡേറ്റ് ചെയ്താല്‍ മതി. ഇതിനായി ഓണ്‍ലൈനായോ എന്‍റോള്‍മെന്റ് സ്റ്റേഷനില്‍ നേരിട്ട് ചെന്നോ അപ്ഡേറ്റ് ചെയ്യാം ഓണ്‍ലൈനായി ചെയ്യുന്നതിനു സ്കൂള്‍ ലെറ്റര്‍ ഹെഡില്‍ ഫോട്ടോ പതിച്ച് HM സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സ്കാന്‍ ചെയ്ത് അപ് ലോഡ് ചെയ്താല്‍ മതി.സാധാരണ ഒരാഴ്ചകൊണ്ട് ഡേറ്റ അപ്ഡേറ്റാകും. ഇതിനുള്ള ഏക സാങ്കേതിക ബുദ്ധിമുട്ട് UID എടുത്ത സമയത്ത് മൊബൈല്‍ നംപര്‍ നല്കിയിട്ടുണ്ടെങ്കില്‍ ആ നംപറിലേക്ക് മാത്രമെ ലോഗിന്‍ ചെയ്യാനുള്ള OTP(One Time Password) അയക്കൂ എന്നതാണ്. നംപര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാ എങ്കില്‍ കുട്ടിയുടെ രക്ഷകര്‍ത്താവിന്റെ നംപര്‍ തന്നെ നല്‍കുക കാരണം ഡാറ്റ അപ്ഡേറ്റാവുന്നതിനോടൊപ്പം OTP ലഭിക്കുന്ന നംപറും UID യുടെ കൂടെ രജിസ്റ്ററാകും Update Data Online (Click here)
ഇതിലും ഭേദം aeo നേരിട്ടെത്തി ആധാര്‍ പരിശോധിച്ച് "തൃപ്തിയടയുന്നതായിരിക്കും".
ക്രിത്രിമ തസ്തിക സൃഷ്ടിച്ചതിന് ന്യായീകരണമൊന്നുമില്ല
ക്രിത്രിമ തസ്തിക സൃഷ്ടിച്ചതിന് ന്യായീകരണമൊന്നുമില്ല
ഇത്തവണയെങ്കിലും കാര്യങ്ങള്‍ ശുഭപര്യവസായിയായി അവസാനിക്കണമേയെന്ന് 2011 മുതല്‍ അപ്പോയിന്റ്‌മെന്റിനായി കാത്തിരിക്കുന്ന ഞങ്ങള്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു.
850 കുട്ടികളെങ്ങിനെ 150 ആയതെന്നറിഞ്ഞാല്‍ നന്നായിരുന്നു.കുറവായ 700-ല്‍ Partially Matching & Invalid എത്രയുണ്ട്..തീരെ ശ്രദ്ധിയാക്കാതെ ആധാറിനുള്ള വിവരങ്ങള്‍ ടൈപ്പ് ചെയ്തയാളെയും ഒന്നും ശ്രദ്ധിയ്ക്കാതെ (അറിയാതെ) "yes" മുളുകയും ചെയ്ത രക്ഷിതാവിനെയും ഇനി സ്കൂളിലേയ്ക്ക് വിളിച്ചുവരുത്തി ആധാറിലെ തെറ്റുതിരുത്താമെന്നുവച്ചാല്‍, ഇടയ്ക്കിടയ്ക്കു mobile നമ്പര്‍ മാറുന്ന രക്ഷിതാവിനോടെന്താ പറുയുക...
എല്ലാം കൃത്യമാണെന്ന് വിചാരിച്ചിരുന്ന എന്റെ സ്കൂളിലും സ്കൂളിലും ഉണ്ട് സൂരജ് --സുരാജും, ഷമിം --ഷായും ഒക്കെ..Declaration മാത്രം ശരണം.
എന്റെ ക്ലാസില്‍ ഒരു invalid കണ്ട് കുട്ടിയുടെ ആധാര്‍കാര്‍ഡ് പരിശോധിച്ചു. യു.ഐ.ഡി കൃത്യം.
പേര് കൃത്യം.
ജനനവര്‍ഷത്തില്‍ മാത്രം മാറ്റം.
ടി.സിയിലെ ജനനത്തീയതിയാണ് സമ്പൂര്‍ണയില്‍ നല്‍കിയിരിക്കുന്നത്. നമുക്ക് അതല്ലേ ചെയ്യാന്‍ കഴിയൂ. ആധാറുകാരന്‍ ടൈപ്പ് ചെയ്തു കയറ്റിയപ്പോള്‍ വന്ന പിശകായിരിക്കണം.
പക്ഷേ, ഇതിനെ Invalid ന്റെ ഗണത്തില്‍ പെടുത്താമായിരുന്നോ? Partial ആയാല്‍ പോലും ഖേദമില്ലായിരുന്നു. ഇത്രയൊക്കെ പെര്‍ഫക്ടായി ചെയ്തിട്ടും, കുട്ടിയുടെ പേര് Invalid ല്‍ കണ്ടപ്പോള്‍ ഒരു വിഷമം.
ഇത്തവണ sslc notification വന്നില്ലല്ലോ.സര്‍ക്കാര്‍ മറന്നു പോയോ?
എന്റെ സ്ക്കൂളില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 3842 കുട്ടികള്‍.അതില്‍ 500 എണ്ണം Invalid,Partially matching,None വിഭാഗത്തില്‍.എല്ലാം പേരിലും,ജനനതിയ്യതിയിലും ഉള്ള തെറ്റുകള്‍.ആധാര്‍ registration സമയത്ത് സംഭവിച്ചത്.മാഷമ്മാര്‍ക്ക് വീണ്ടും പണിയായി.ഭംഗിയായി School admission register നോക്കി data enter ചെയ്ത മാഷമ്മാരെ വീണ്ടും പണി വരുന്നു.
ഇപ്പോഴും പ്രശ്ന പരിഹാരമില്ലേ ? സംപൂർണയിൽ പുതുതായി കിട്ടിയ UID ചേർത്ത് Synchronise ചെയ്യാൻ പറ്റില്ലേ ?
സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ UID രജിസ്റ്റര്‍ ചെയ്യുന്നതിന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ആധാര്‍ പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യുവാനുള്ള അവസരം,നല്‍കിയാല്‍ സ്കൂളിന്റേതല്ലാത്ത ഉത്തരവാദിത്വം കൊണ്ട് ആധാര്‍ ഡേറ്റായില്‍ വന്ന തെറ്റുകള്‍ ഒഴിവാക്കാമായിരുന്നു. സ്പെല്ലിംഗോ വസ്തുതകളോ അറിയാന്‍ പാടില്ലാത്ത കേവലം കരാര്‍ അടിസ്ഥാനത്തില്‍ മാത്രം ഗൗരവമുള്ള ഈ കാര്യം ധൃതിപിടിച്ചു ചെയ്യിച്ചതുകൊണ്ടാണ് ഇത്രയും തെറ്റകള്‍ ആധാര്‍ രേഖകളില്‍ കടന്നുകൂടിയത്. പക്ഷെ അതിനു ബലിയാടാകേണ്ടി വരുന്നതോ പാവം അധ്യാപകര്‍. ആരു കേള്‍ക്കാന്‍ ഈ രോദനം.
സമ്പൂര്‍ണ്ണയില്‍ എന്റര്‍ ചെയ്തപ്പോള്‍ ഒരു rejection തന്നിരുന്നെങ്കില്‍ ബോധപൂര്‍വം ഇത് കൈകാര്യം ചെയ്യാമായിരുന്നു.
സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും, തിരുത്തേണ്ടതും വ്യാജമായി കുട്ടികളെ ചേര്‍ത്ത സ്കൂളുകാര്‍ മാത്രമാണത്രെ!
എണ്ണത്തിലല്ലാത്ത ബാക്കി തകരാറുകള്‍ക്കെല്ലാം വ്യക്തമായ രേഖകള്‍ സ്കൂളില്‍ ശരിയാക്കിവെച്ചാല്‍ മതീത്രെ!!
സര്‍ക്കുലറിലെ അവ്യക്തത പ്രശ്നമുണ്ടാക്കിയേക്കും.
Correcting details in name, date of birth, admission number and entering new UID/EID is encouraged it is gud for next years data entry .be positive!
T K NARAYANAN,
ഇതെന്തു കണക്ക്?
VI th Std ല്‍ strngth based on sampoorna=84
Total available UID=84
Valid UID=56
Partially match=1
Invalid UID=0
None=0
ബാക്കിയുള്ള 27 എണ്ണം എവിടെപ്പോയി?അവ ആരാണ് കണ്ടുപിടിച്ചുതരിക?
കുട്ടികളുടെ എണ്ണത്തില്‍ വ്യത്യാസമില്ലാത്തവര്‍ രജിസ്ട്രര്‍ ചെയ്യേണ്ടതില്ല എന്നാല്‍ ബ്ളോഗില്‍ കാണുന്ന തിരുത്തൂ എന്ന ഓപ്ഷനില്‍ കാണുന്ന റജിസ്ട്രേഷന്‍ യു ഐ ഡി തിരുത്താനുള്ളതോ എണ്ണം തിരുത്താനുള്ളതോ
is 'REGISTRATION' necessary for those students leave with TC after 6th workingday?
In my school there are almost 320 students in High School. There is no mismatching in the no. of students in Sampoorna and the no. as per UID. But there are some partially matched and Invalid UID's. Do we have to register for editing ?
SHIBU TV ,GHSSP
15 ദിവസത്തില്‍ കൂടുതല്‍ ഹാജരാകാത്ത കുട്ടികളെ റിമൂവ് ചെയ്യാനുള്ള അവകാശം ഹെഡ്മാസ്റ്റര്‍ക്ക് ഇപ്പോഴും ഇല്ലേ??????? ഗള്‍ഫില്‍ നിന്ന് തിരച്ച് വരുന്നത് വരെ ലീവിന് അപേക്ഷിക്കുന്ന കുട്ടിക്ക് RTE പ്രകാരം ലീവിന് അര്‍ഹതയുണ്ടാവുമെന്ന് രക്ഷിതാവ് (ഗള്‍ഫില്‍ പോവാന്‍ വേണ്ടി ലീവെടുത്ത അദ്ധ്യാപകന്‍) പറയുന്നു. അദ്ദേഹത്തിന്റെ കുട്ടി ഗള്‍ഫിലാണെങ്കിലും പേര് രജിസ്റ്ററില്‍ വേണമെന്ന് സാരം. ഇത് സാധ്യമാണോ...കൂടുതല്‍ ദിവസം (മാസങ്ങള്) കുട്ടിക്ക് ലീവ് അനുവദിക്കാമോ? ഇത്തരം കുട്ടികളുടെ പേര് രജിസ്റ്ററില്‍നിന്ന് റിമൂവ് ചെയ്യുന്നതിന് നിലവില്‍ നിയമ തടസ്സങ്ങളുണ്ടോ??
ബ്ലോഗ് ലോഡ് ചെയ്യാന്‍ സമയമെടുക്കുന്നു എന്നൊരു പരാതി കുറച്ചു നാളുകളായി പലരും പറയുന്നു. പരാതി പരിഹരിക്കാന്‍ വേണ്ടിത്തന്നെ ഇന്നു ചില ശുദ്ധീകരണങ്ങള്‍ നടത്തി. ഇനി പറയൂ, ബ്ലോഗ് കുറച്ചു കൂടി വേഗത്തില്‍ ലോഡാകുന്നില്ലേ?
കൃത്യമായ UID നമ്പര്‍ കൊടുത്തിട്ടും ഈ നമ്പറില്‍ വേറെ കുട്ടിയുണ്ടെന്ന് കാണിക്കുന്നു എന്ത് ചെയ്യണം?
"20 മുതല്‍ 25 വരെ തിരുത്താന്‍ അനുവദിക്കും".എവിടെ,ഒന്നുംകാണുന്നില്ലല്ലോ
Post a Comment