Spark ലൂടെ സാലറി പ്രൊസസ് ചെയ്യാം.
>> Thursday, March 29, 2012
2012 ജനുവരി മാസം മുതല്‍ സ്പാര്‍ക്ക് വഴിയെടുക്കുന്ന ശമ്പളബില്ലുകള്‍ മാത്രമേ പാസ്സാക്കുകയുള്ളുവെന്ന സര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെ ഒട്ടേറെ അധ്യാപകര്‍ സ്പാര്‍ക്ക് സംബന്ധിയായ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് മാത്‌സ് ബ്ലോഗിനോട് ആവശ്യപ്പെടുകയുണ്ടായി. അതു തന്നെയാണ് ഈ പോസ്റ്റ് തയ്യാറാക്കാന്‍ കാരണമായതും. സ്പാര്‍ക്ക് രംഗപ്രവേശം ചെയ്തിട്ട് ഏറെ നാളായെങ്കിലും എന്റെ വിദ്യാലയത്തില്‍ നാളിതേ വരെ സ്പാര്‍ക്ക് ചെയ്തിരുന്നില്ല. അവസാന ഓര്‍ഡര്‍ പുറത്തിറങ്ങുന്നതിന്റെ തൊട്ടു മുമ്പാണ് സ്പാര്‍ക്കിലൂടെ സ്ക്കൂളിലെ സാലറി ബില്‍ പ്രൊസസ് ചെയ്തത്. എറണാകുളം ഐടി@സ്ക്കൂള്‍ പ്രൊജക്ടിനു കീഴില്‍ മൂവാറ്റുപുഴയില്‍ മാസ്റ്റര്‍ ട്രെയിനറായി പ്രവര്‍ത്തിക്കുന്ന അനില്‍ സാറാണ് സ്പാര്‍ക്ക് ഇംപ്ലിമെന്റേഷന് ഞങ്ങളെ ആദ്യാവസാനം സഹായിച്ചത്. നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ സ്പാര്‍ക്കിനെക്കുറിച്ച് വ്യക്തമായ അവഗാഹമുള്ളവരില്‍ അഗ്രഗണനീയരായി പരിഗണിക്കപ്പെടാവുന്നവരിലൊരാളാണ് അദ്ദേഹം. നിസ്വാര്‍ത്ഥമായ, സേവനമനോഭാവമുള്ള അദ്ദേഹം ഒരു കുട്ടിയെ പഠിപ്പിക്കുന്നതു പോലെ തന്നെ ക്ഷമയോടെ ലളിതമായിത്തന്നെ ഞങ്ങള്‍ക്കിതേക്കുറിച്ച് വിശദീകരിച്ചു തന്നു. മനസ്സിലാക്കിയത് അതു പോലെ തന്നെ മാത്‌സ് ബ്ലോഗ് വായനക്കാര്‍ക്കായി പങ്കുവെക്കട്ടെ. ബ്ലോഗിനു വേണ്ടി പോസ്റ്റ് ഒരുക്കിയപ്പോള്‍ പോരായ്മകള്‍ ചൂണ്ടിക്കാട്ടിത്തരുന്നതിലടക്കമുള്ള എല്ലാ ഘട്ടത്തിലും അനില്‍ സാര്‍ ഞങ്ങള്‍ക്കൊപ്പം സഹകരിക്കുകയുണ്ടായി. അതുപോലെ തന്നെ തെറ്റുകളുണ്ടെങ്കില്‍ അറിയാവുന്നവര്‍ തിരുത്തിത്തരുകയും വേണം. അതു മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യവും.
സ്പാര്‍ക്ക് ഇനീഷ്യലൈസ് ചെയ്യാനും സ്പാര്‍ക്കിലൂടെ ബില്‍ പ്രൊസസ് ചെയ്യാനും പോകുന്നവരോട് ആദ്യമായി ഒരു കാര്യം പറയേണ്ടതുണ്ട്. സ്പാര്‍ക്കിലെ പല പേജുകളും അല്പം സമയമെടുത്താണ് ലോഡ് ചെയ്തു വരുന്നത്. അതു കൊണ്ടു തന്നെ നമ്മുടെ തിരക്കിനും ധൃതിക്കുമനുസരിച്ച് സോഫ്റ്റ്‌വെയര്‍ സ്പീഡാകണമെന്നില്ല. ക്ഷമയാണ് നമുക്ക് വേണ്ട കൈമുതല്‍. അതു മറക്കേണ്ട. മാത്രമല്ല ആദ്യത്തെ പതിമൂന്ന് സ്റ്റെപ്പുകളും ഇനീഷ്യനൈലസേഷന് വേണ്ടിയുള്ളതാണ്. പിന്നീട് സാലറി പ്രൊസസിങ്ങിന് അവസാന നാല് സ്റ്റെപ്പുകള്‍ മാത്രമേ വേണ്ടി വരുന്നുള്ളു. ചിത്രങ്ങള്‍ വ്യക്തമായി കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി.
സ്റ്റെപ്പ് 1
www.spark.gov.inഎന്ന വെബ്സൈറ്റു വഴിയാണ് സാലറി ബില്‍ പ്രൊസസിങ്ങിനായി പ്രവേശിക്കേണ്ടത്. ആദ്യമായാണ് ഈ വെബ്സൈറ്റിലേക്ക് പ്രവേശിക്കുന്നതെങ്കില്‍ താഴെ കാണുന്ന പോലെയൊരു warning page വന്നേക്കാം. Secure Connection Failed എന്നാകും അതില്‍ കാണുക. ചിത്രം നോക്കൂ.
സ്റ്റെപ്പ് 2
അതിനുള്ളില്‍ കാണുന്ന or you can add exception എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെയുള്ള പേജിലേക്ക് റീ ഡയറക്ട് ചെയ്യുന്നു.
അവിടെ നിന്നും Add exception നല്‍കിയാല്‍ താഴെ കാണുന്ന സ്പാര്‍ക്കിന്റെ ഹോം പേജിലേക്ക് പ്രവേശിക്കുന്നു. ഇനി ഇതേ കമ്പ്യൂട്ടറില്‍ നിന്നും സ്പാര്‍ക്ക് വെബ്സൈറ്റിലേക്ക് വരുമ്പോഴെല്ലാം താഴെ കാണുന്ന പേജായിരിക്കും തുറന്നു വരിക.
സ്റ്റെപ്പ് 3 : സ്പാര്‍ക്കിലേക്ക് ലോഗിന്‍ ചെയ്യാം
സ്പാര്‍ക്ക് ഹോം പേജിലെ Click here to login to Spark എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സ്പാര്‍ക്കിന്റെ Login പേജിലേക്കെത്താം. താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കൂ.
a) പേജിന്റെ വലതു വശത്തായി user name, password എന്നിവ നല്‍കുക. ഇത് ഓരോ സ്ക്കൂളിനും കോണ്‍ഫിഗര്‍ ചെയ്തു നല്‍കിയിട്ടുണ്ടാകും. മുന്‍വര്‍ഷങ്ങളില്‍ നടന്ന സ്പാര്‍ക്ക് പരിശീലനക്ലാസിലും മറ്റുമായി username ഉം passwordഉം നല്‍കിയിട്ടുണ്ടായിരുന്നു. username എന്നത് സ്ക്കൂളിലെ ആരുടെയെങ്കിലും PEN നമ്പറായിരിക്കും. password അതോടൊപ്പം തന്നെ നല്‍കിയിട്ടുണ്ടാകും, ഇനി ഇതൊന്നുമറിയില്ലെങ്കില്‍ അതാത് ജില്ലയിലെ DMU മാരെയോ info@spark.gov.in എന്ന ഇ-മെയിലില്‍ വിലാസത്തിലോ ബന്ധപ്പെടണം. ഓരോ ജില്ലയിലേയും DMU മാരുടെ ലിസ്റ്റ് സ്പാര്‍ക്ക് വെബ്സൈറ്റിലെ മെയിന്‍ മെനുവിലെ Queries-Spark DMU Details ല്‍ ഉണ്ട്. സ്പാര്‍ക്ക് ഇനീഷ്യലൈസ് ചെയ്തിട്ടുള്ളവരില്‍ നിന്നും ഇത് ശേഖരിക്കാം. username ഉം password ഉം ലഭിച്ചാല്‍ ലോഗിന്‍ പേജില്‍ അതു നല്‍കുക.
b) തൊട്ടു താഴെ Enter the Characters as shown below എന്നു കാണാം. അതിനു താഴെയായി അഞ്ച് അക്കങ്ങളും അക്ഷരങ്ങളും ഇടകലര്‍ത്തി ചരിച്ചും തിരിച്ചും നല്‍കിയിട്ടുണ്ടാകും (Captcha). വലതു വശത്തുള്ള ചെറിയ ചതുരത്തില്‍ അത് തെറ്റാതെ ടൈപ്പ് ചെയ്യണം. (മുകളിലെ ചിത്രം നോക്കുക.)
c) തുടര്‍ന്ന് Sign in എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അവിടെ നിന്നും നാം പ്രവേശിക്കുക സ്പാര്‍ക്കിന്റെ മെനു നല്‍കിയിരിക്കുന്ന പ്രധാന പേജിലേക്കാണ് (Establishment Interface). താഴെയുള്ള ചിത്രം നോക്കുക. പ്രധാന പേജിലേക്ക് എത്തുമ്പോള്‍ തന്നെ ഏറ്റവുമൊടുവില്‍ ഈ പേജിലേക്ക് ലോഗിന്‍ ചെയ്തത് എന്ന് ഏത് ഐ.പി അഡ്രസ്സില്‍ നിന്ന് എന്നെല്ലാമുള്ള ഒരു സന്ദേശം കാണാന്‍ കഴിയും. അത് ക്ലോസ് ചെയ്യാം.
(ഒരുപക്ഷേ ഇതിനെല്ലാം മുന്‍പായി നിലവിലെ പാസ്‌വേഡ് മാറ്റി പുതിയ പാസ്‌വേഡ് സെറ്റു ചെയ്യുന്നതിനുള്ള ജാലകം പ്രത്യക്ഷപ്പെട്ടേക്കാം. എങ്കില്‍ നിലവിലെ പാസ്‌വേഡ് മാറ്റുന്നത് ഉചിതമായിരിക്കും.)
d) 60 ദിവസം കൂടുമ്പോള്‍ പാസ്സ് വേഡ് ചേഞ്ച് ചെയ്യുന്നതിനുള്ള information പ്രത്യക്ഷപ്പെടും. ഇങ്ങനെ 60 ദിവസം കൂടുമ്പോള്‍ മാറുന്ന പാസ്സ് വേഡ് ഓര്‍ത്തു വെയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് രണ്ടു തവണ തുടര്‍ച്ചയായി ചേഞ്ച് ചെയ്തു ആദ്യ പാസ്സ് വേഡ് തന്നെ വീണ്ടും സെറ്റു ചെയ്തെടുക്കാവുന്നതാണ്.
സ്റ്റെപ്പ് 4 : ഓഫീസ് സെറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ?
ആദ്യം Administration-Code Master-Office മെനുവിലൂടെ Office സെര്‍ച്ചു ചെയ്ത് Office വിവരങ്ങള്‍ സെറ്റു ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. office വിവരങ്ങള്‍ എന്നു വെച്ചാല്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍ എന്നാണ് അര്‍ത്ഥം. Department, District എന്നിവ സെലക്ട് ചെയ്ത് നമ്മുടെ സ്ഥാപനത്തിന്റെ പേരിന്റേയോ സ്ഥലപ്പേരിന്റേയോ ആദ്യ മൂന്ന് അക്ഷരങ്ങള്‍ നല്‍കി ഓഫീസ് സെര്‍ച്ചു ചെയ്തെടുക്കാം.
ഏതാണ്ടെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും. അതുകൊണ്ട് വിശദമായ നിരീക്ഷണം തന്നെ നടത്തണം. ചില സ്ഥാപനങ്ങള്‍ രണ്ടും മൂന്നും തവണ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. അവയില്‍ ഒന്നൊഴികെ മറ്റെല്ലാം Duplicate എന്ന് സൂചിപ്പിച്ചിട്ടുമുണ്ടാകും. ഓഫീസ് സെറ്റു ചെയ്തതും അല്ലാത്തതുമായ സ്ഥാപനങ്ങളെ ചിത്രത്തില്‍ നിന്നു തന്നെ മനസ്സിലാക്കാമല്ലോ.
പല തരത്തില്‍ search ചെയ്തിട്ടും നമ്മുടെ സ്ഥാപനം ഈ ലിസ്റ്റില്‍ ഇല്ലെന്നു കണ്ടാല്‍ DMU നെയോ അല്ലെങ്കില്‍ info@spark.gov.in എന്ന സ്പാര്‍ക്കിന്റെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെട്ട് താഴെ നല്‍കിയിരിക്കുന്ന പ്രകാരം നമ്മുടെ സ്ഥാപനത്തിന്റെ വിവരങ്ങള്‍ നല്‍കി office സെറ്റ് ചെയ്തു തരാന്‍ ആവശ്യപ്പെടാം.
1. Dept name:Education (General)
2. District:
3. Office name(As in SPARK):
4. Full Address with name of Post office and PIN code:
5. Phone number with STD Code:
6. Name of Treasury:
7. PEN of DDO : From Date:
8. HRA/CCA slab (Ref page 4 of Pay Revision Book):
9. District & Taluk:
10.Village:
11. Local Body :
സ്റ്റെപ്പ് 5 : സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യപ്പെട്ട സ്റ്റാഫിന്റെ ലിസ്റ്റ്
സ്പാര്‍ക്ക് വഴി ആരുടെയെല്ലാം ഡാറ്റ എന്റര്‍ ചെയ്തിട്ടുണ്ടെന്ന് നോക്കാം. നേരത്തേ ഡാറ്റാ എന്‍ട്രിക്ക് വേണ്ടി നമ്മുടെയെല്ലാം സര്‍വീസ് ബുക്ക് കൊണ്ടു പോയിരുന്നല്ലോ. സ്പാര്‍ക്കില്‍ ഡാറ്റ എന്‍റര്‍ ചെയ്തതിന്റെ നമ്പറാണ് (Permanent Employee Number) PEN. ഈ നമ്പര്‍ ഉള്ള ഒരാളുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാണ്.
മെനുവിലെ Queries-office wise list എന്ന ക്രമത്തില്‍ തുറക്കുക. അതില്‍ District, Treasury എന്നിവ കൃത്യമായി നല്‍കിയ ശേഷം List എന്ന ആക്ഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. താഴെ ആ സബ്ട്രഷറിക്കു കീഴില്‍ നിന്ന് ശമ്പളം വാങ്ങുന്ന എല്ലാ സ്ക്കൂളുകളും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകും, അതില്‍ നിന്നും നമ്മുടെ സ്ക്കൂള്‍ / ഓഫീസ് കണ്ടെത്തുക. (താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കുക.)
സ്ക്കൂളിന്റെ നേരെ എത്ര ഉദ്യോഗസ്ഥരുടെ പേരുകള്‍ സ്പാര്‍ക്കില്‍ എന്റര്‍ ചെയ്തിട്ടുണ്ടെന്ന് കാണിച്ചിട്ടുണ്ടാകും. (മുകളിലെ ചിത്രവുമായി താരതമ്യം ചെയ്തു നോക്കൂ) അതിനു തൊട്ടടുത്തുള്ള Details ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അവരുടെ പേരുകളും ബേസിക് പേയുമെല്ലാം പി.ഡി.എഫ് രൂപത്തില്‍ തുറന്നു വരുന്നു. ഈ ലിസ്റ്റിലുള്ളവരുടെ പേരുകളും അത്യാവശ്യം വിവരങ്ങളും സ്പാര്‍ക്കില്‍ എന്റര്‍ ചെയ്തിട്ടുണ്ട്. ഇതിലില്ലാത്ത സ്റ്റാഫിന്റെ വിവരങ്ങള്‍ New Employee Record വഴി (സ്റ്റെപ്പ് 10) എന്റര്‍ ചെയ്യാവുന്നതേയുള്ളു.
a) Office wise list ല്‍ ഉള്ള ആരെങ്കിലും ട്രാന്‍സ്ഫറായിട്ടുണ്ടെങ്കില്‍ അവരെ Service Matters ല്‍ Transfer എന്ന മെനുവില്‍ വിവരങ്ങള്‍ നല്കി Transfer ചെയ്യണം.
b) അതുപോലെ റിട്ടയര്‍ ചെയ്തവരെ Service Matters ല്‍ Retirements എന്ന മെനുവില്‍ വിവരങ്ങള്‍ നല്കി Retire ആക്കണം.
c) നമ്മുടെ office ലേക്ക് Transfer ആയി വന്നവരെയും കൊണ്ടു വരേണ്ടതുണ്ട്.
d) ഈ കാര്യങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടായാല്‍ DMU -നെ contact ചെയ്യേണ്ടതാണ്
സ്റ്റെപ്പ് 6 : ഡിഡിഒ കോഡും ഡി.ഡി.ഒയുടെ വിവരങ്ങളും
DDO Code (Drawing and Disbursing Officer's Code) ശരിയാണോയെന്ന് പരിശോധിക്കാം. അതിനായി DDO change ചെയ്യുന്നതിന് Service Matters-DDO change എന്ന മെനുവിലൂടെ പ്രവേശിക്കാം. (DDO സെറ്റു ചെയ്തിട്ടില്ലെങ്കില്‍ DMU -നെ contact ചെയ്യേണ്ടതാണ്.) ഇതില്‍ Office ആയി സ്ക്കൂളിന്റെ പേര് നല്‍കുമ്പോള്‍ The Present DDO, Designation എന്നിവ കാണിച്ചിട്ടുണ്ടാകും. സ്ക്കൂളുകളുടെ കാര്യത്തില്‍ ഇത് പ്രധാന അധ്യാപകനായിരിക്കും. ഈ വിവരങ്ങള്‍ കൃത്യമാണെങ്കില്‍ ഇവിടെ മറ്റൊന്നും ചെയ്യേണ്ടതില്ല. ഇനി സ്ക്കൂളിലെ DDOയ്ക്ക് മാറ്റമുണ്ടെങ്കില്‍ New DDO യുടെ പേരിന്റെ ആദ്യ മൂന്ന് അക്ഷരങ്ങളോ PEN നമ്പറോ നല്‍കി Search ചെയ്യുക. താഴെ Designation, As on Date (എന്നു മുതല്‍) തുടങ്ങിയ വിവരങ്ങളെല്ലാം നല്‍കുക. തുടര്‍ന്ന് Confirm ചെയ്താല്‍ DDO Change പൂര്‍ത്തിയായി.
സ്റ്റെപ്പ് 7 : സ്ഥാപനത്തിലെ ബില്‍ ടൈപ്പുകള്‍ സെറ്റ് ചെയ്യാം.
Salary Matters -ല്‍ Establish Bill Type – ല്‍ Bill Type സെറ്റു ചെയ്തശ്ശേഷം Present Salary -ല്‍ Employee -യെ Bill Type ലേക്ക് Add ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, (സ്റ്റെപ് 8) സാധിക്കാതെ വരുന്നുണ്ടെങ്കില്‍ Office സെറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നു ചുരുക്കം.
Bill Type സെറ്റു ചെയ്യുന്ന വിധം: Salary Matters -ല്‍ Establish Bill Type ല്‍ പ്രവേശിക്കുക
DDO Code സെലക്ട് ചെയ്യുക. (താഴെയുള്ള ചിത്രം നോക്കുക.)
ഇവിടെ നമ്മുടെ Office-ല്‍ എത്ര ബില്ലുകളുണ്ടോ അത്രയും തന്നെ Bill Type -കള്‍ സെറ്റു ചെയ്യണം. HS Bill, UP bill, LP Bill, EP Bill, SDO Salary, പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് വേണ്ടി Wages തുടങ്ങിയ വിവിധ ബില്‍ ടൈപ്പുകളുണ്ടാകും. സ്ഥാപനത്തില്‍ സാലറി ബില്ലെഴുതുന്ന ഉദ്യോഗസ്ഥന് സ്ഥാപനത്തിലെ ബില്‍ ടൈപ്പുകളേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കും. 01, 02 എന്ന് സീരിയല്‍ നമ്പറിട്ട് അവശ്യം വേണ്ട വിവരങ്ങള്‍ നല്‍കി insert -ല്‍ click ചെയ്യുക. പ്രത്യേകം ശ്രദ്ധിക്കുക; SDO bill type സെറ്റു ചെയ്യുമ്പോള്‍ Bill Sl. No. ആയി SD എന്നെ കൊടുക്കാവു.
സ്റ്റെപ്പ് 8 : സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ പരിശോധിക്കാം
ആദ്യത്തെ മെനുവായ Administration ല്‍ നിന്നും Edit Employee Record തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക. (താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കുക)
Employee Details ല്‍ നീല നിറത്തിലുള്ള പാനലില്‍ Personal Memoranda, Present Service Details, Contact details എന്നിങ്ങനെ മൂന്ന് മെനു കാണാനാകും. അതില്‍ Personal Memoranda യിലാണ് ആദ്യമെത്തുക.
(മുകളിലെ ചിത്രവുമായി താരതമ്യം ചെയ്തു നോക്കൂ)
ഇനി അപ്ഡേഷന്‍ ആരംഭിക്കാം. സ്റ്റെപ്പ് 5 ല്‍ പറഞ്ഞ പ്രകാരം പ്രിന്റെടുത്ത സ്റ്റാഫ് ലിസ്റ്റിലുള്ളവരുടെ പേരിന്റെ ആദ്യത്തെ മൂന്ന് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ത്തന്നെ അവരുടെ പേരുകള്‍ കാണാനാകും. അല്ലെങ്കില്‍ PEN കൊടുത്ത് വെളിയില്‍ click ചെയ്താലും മതി. ഓരോന്നോരോന്നായി അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. ഈ പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയതിനു ശേഷം Confirm ചെയ്യുക. തുടര്‍ന്ന് ഏറെ പ്രധാനപ്പെട്ട Present Service details എന്ന പേജിലേക്ക് മെനു വഴി പ്രവേശിക്കാം. (താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കൂ.)
സ്റ്റെപ്പ് 9: നമ്മുടെ സര്‍വീസ് വിവരങ്ങള്‍ കൃത്യമാക്കാം
a) ഇവിടെ office, Employment type, Service Category, Designation, PF Type, PF Number, Date of join in Govt. Service, Date of joining in the department എന്നിവ നിര്‍ബന്ധമായും നല്‍കണം.
b) Deputationനിലുള്ളവര്‍ അതിനും താഴെയുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. തുടര്‍ന്ന് Confirm ചെയ്യുക. Present Service Details ല്‍ വിവരങ്ങള്‍ നല്കി Confirm ചെയ്യുമ്പോള്‍ Unexpected Error എന്നൊരു മെസ്സേജ് ആവര്‍ത്തിച്ചു വരാം. നമ്മള്‍ പിന്‍വാങ്ങണ്ട കാര്യമില്ല. ആ പേജിലെ എല്ലാ വിവരങ്ങളും ഒരുമ്മിച്ച് നല്കി Confirm ചെയ്യേണ്ട, പകരം രണ്ടോ മൂന്നോ വിവരങ്ങള്‍ നല്കി Confirm ചെയ്യുക. ഇങ്ങനെ ചെയ്യണമെന്ന് ആരും എഴുതിവച്ചിട്ടൊന്നുമില്ല, ആവശ്യം നമ്മുടെതല്ലെ?, ക്ഷമയോടെ ശ്രമം തുടരുക.
(c) Service History, Leave, Probation, Department Test, Qualifications,Cotact Details ഇവയെല്ലാം സമയം കിട്ടുന്നപോലെ Update ടെയ്യേണ്ടതാണ്.
c) (ഓരോ ഉദ്യോഗസ്ഥന്റേയും service History കൂടി (ഏറ്റവും മുകളിലെ മെനുവിലെ എട്ടാം മെനു) അപ്ഡേറ്റ് ചെയ്യുന്നതാണ് നല്ലത്. കാരണം, ഭാവിയില്‍ ഇതെല്ലാം ആവശ്യമായി വന്നേക്കാം. ഇനി അഥവാ, സമയമില്ലെങ്കില്‍ ഈ ജോലി പിന്നീടൊരു സമയത്തേക്ക് നീട്ടി വെക്കാം. എന്നാലും ഇതൊരിക്കലും ഒഴിവാക്കുകയോ ദീര്‍ഘ കാലത്തേക്ക് നീട്ടി വെക്കുകയോ ചെയ്യരുത്)
സ്റ്റെപ്പ് 10: സ്പാര്‍ക്കിലേക്ക് പുതിയവരെ ഉള്‍പ്പെടുത്താം
ഇനി സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യപ്പെടാത്ത ഉദ്യോഗസ്ഥരെ ഇതിലേക്ക് ഉള്‍പ്പെടുത്താം. അതിനായി ആദ്യത്തെ മെനുവായ Administration ല്‍ നിന്നും New Employee Record തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക. Name, Service Category എന്നിവയും സ്റ്റെപ്പ് 8, സ്റ്റെപ്പ് 9 എന്നിവയില്‍ കണ്ടതു പോലെയുള്ള എല്ലാ വിവരങ്ങളും നല്‍കുക. ഇതില്‍ New Employee -ടെ Present Service Details നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. അവിടെ PF Type, PF A/c No. എന്നിവ തെറ്റില്ലാതെ തന്നെ ചേര്‍ക്കണം. ഓരോ എംപ്ലോയിയുടേയും ഈ വിവരങ്ങള്‍ Present Service Details ല്‍ വന്നില്ലെങ്കില്‍ ഇതൊന്നും ബില്ലിലും വരില്ല.
NB: ഗസറ്റഡ് ഓഫീസമാരുടെ Service Category (സര്‍വീസ് കാറ്റഗറി) State Gazetted ഉം മറ്റുള്ളവരുടേത് State Subordinate ഉം പാര്‍ട്ട് ടൈം ജീവനക്കാരുടേത് Part time staff ഉം ആണ്.
CPersonal Memoranda യിലെ വിവരങ്ങള്‍ നല്കി Confirm ചെയ്യുമ്പോള്‍ തന്നെ PEN മുകളില്‍ ലഭിക്കും. അത് പ്രത്യേകം രേഖപ്പെടുത്തി വെക്കണം.
സ്റ്റെപ്പ് 11 : ഓരോ ഉദ്യോഗസ്ഥന്റേയും ബില്‍ ടൈപ്പ് സെറ്റ് ചെയ്യാം
സ്റ്റെപ്പ് 8, 9, 10 എന്നിവയില്‍ സൂചിപ്പിച്ച പ്രകാരം ഈ മാസം ശമ്പളം വാങ്ങുന്ന എല്ലാവരുടേയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയല്ലോ. ഇനി നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടി ബില്‍ ടൈപ്പുകളും ബേസിക് പേയുമെല്ലാം സെറ്റ് ചെയ്യാം. ഇവിടെ നിന്നാണ് HS Bill, UP bill, LP Bill, EP Bill, പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് വേണ്ടി Wages എന്നിങ്ങനെയുള്ള ബില്ലുകളിലേക്ക് ഉദ്യോഗസ്ഥരെ തരം തിരിക്കുന്നതും ബേസിക് പേ കൃത്യമായി തിരഞ്ഞെടുക്കുന്നതും. അതോടൊപ്പം പേ റിവിഷന്‍ കഴിഞ്ഞതാണോ ഇല്ലയോ എന്ന് സ്പാര്‍ക്കിലെ സോഫ്റ്റ്‌വെയറിന് തിരിച്ചറിയുന്നതിനായുള്ള വിവരങ്ങള്‍ നല്‍കുന്നതും ഈ സ്റ്റെപ്പിലാണ്.
മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി മെയിന്‍ മെനുവിലെ Salary Matters – Pay Revision 2009- Pay Revision Editing എന്ന ക്രമത്തില്‍ തുറക്കാം. (താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കുക.)
ഈ പേജിലുള്ള officeല്‍ നമ്മുടെ സ്ക്കൂളിന്റെ പേര് സെലക്ട് ചെയ്ത ശേഷം Employee ലിസ്റ്റില്‍ നിന്നും ആദ്യത്തെയാളെ തിരഞ്ഞെടുക്കുക. അപ്പോഴേക്കും താഴെ ചിത്രത്തിലുള്ളത് പോലെ new Scale (പുതിയ ശമ്പളസ്കെയില്‍) Revised ആണോ Pre-Revised ആണോ എന്നുള്ള ചോദ്യം പ്രത്യക്ഷപ്പെടും. ഈ ഭാഗം ചിത്രത്തില്‍ ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ ശമ്പളം പേ റിവിഷന്‍ കഴിഞ്ഞതാണെങ്കില്‍ Revised ഉം പേ റിവിഷന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ Pre-Revised ഉം ആക്കി മാറ്റുക. Revised/Pre-revised ഇവയില്‍ Revised സെലക്ട് ചെയ്യുമ്പോള്‍ Option Date നല്കിയശ്ശേഷം അതിനോട് ചേര്‍ന്നുള്ള Confirm button പ്രസ് ചെയ്യണം. (താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കുക.)
തുടര്‍ന്ന് അദ്ദേഹത്തിന്റെ ഈ മാസത്തെ Basic Pay നല്‍കുക. Bill Type ഉം Acquittance group ഉം LP bill, Up bill, HS bill, wages etc എന്നിവയിലേതെങ്കിലും ആക്കി മാറ്റുക. Last Pay change എന്നത് കഴിഞ്ഞ ഇന്‍ക്രിമെന്റ് തീയതിയും Next Incr date അടുത്ത ഇന്‍ക്രിമെന്റ് തിയതിയും ആയിരിക്കും. സാധാരണഗതിയില്‍ ഇത്രയും വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. Confirm ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം Next Employee എടുത്ത് മറ്റുള്ളവരുടെ വിവരങ്ങളും ഇതേ ക്രമത്തില്‍ നല്‍കാം. (Salary Matters -ല്‍ Establish Bill Type – ല്‍ Bill Type സെറ്റു ചെയ്തശ്ശേഷം Present Salary -ല്‍ Employee -യെ Bill Type ലേക്ക് Add ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, സാധിക്കാതെ വന്നാല്‍ ഓഫീസ് സെറ്റു ചെയ്യപ്പെട്ടിട്ടില്ലെന്നാണ് അര്‍ത്ഥം. സ്റ്റെപ്പ് 4 നോക്കുക)
പ്രത്യേക അലവന്‍സുകള്‍
NB: ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അലവന്‍സുകളുണ്ടെങ്കില്‍ അത് ചേര്‍ക്കേണ്ടത് ഇതേ പേജില്‍ത്തന്നെയുള്ള other Allowancesല്‍ ആണ്. ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും ഏത് അലവന്‍സാണോ അത് select ചെയ്ത ശേഷം Amount നല്‍കി insert വഴി അലവന്‍സ് Add ചെയ്യണം.
സ്റ്റെപ്പ് 12 : സാലറിയിലെ ഡിഡക്ഷനുകള്‍
ഇനി നമുക്ക് സാലറിയില്‍ നിന്നുമുള്ള PF, GIS, SLI എന്നിവയുടെ ഡിഡക്ഷനുകള്‍ രേഖപ്പെടുത്താം. അതിനായി മെനുവിലെ Salary Matters-Changes in the month-Deductions-Deductions എന്ന ക്രമത്തില്‍ തുറക്കുക (താഴെയുള്ള ചിത്രം നോക്കുക)
അതിലുള്ള Office ലിസ്റ്റില്‍ നിന്ന് നമ്മുടെ സ്ക്കൂളും Employee ലിസ്റ്റില്‍ നിന്ന് ആദ്യത്തെയാളെയും സെലക്ട് ചെയ്യുക. (PEN നമ്പറിന്റെ Orderലും Name ന്റെ ഓര്‍ഡറിലും നമുക്ക് Employee യെ ലിസ്റ്റ് ചെയ്യാം. അതിനാണ് Order By എന്ന ലിങ്ക്)
ഒരു എംപ്ലോയിയെ സെലക്ട് ചെയ്തു കഴിഞ്ഞാല്‍ SL No ആയി 01 എന്ന് നല്‍കുക. Deduction ലിസ്റ്റില്‍ നിന്നും State Life Insurance/Group Insurance Scheme/Kerala Aided School E.P.F/GPF എന്നിവയിലേതാണ് ആദ്യത്തെ ഡിഡക്ഷന്‍ വേണ്ടതെന്ന് തിരഞ്ഞെടുക്കുക. Amount, Details (അതിന്റെ അക്കൗണ്ട് നമ്പര്‍) എന്നിവ നല്‍കിയ ശേഷം insert ല്‍ ക്ലിക്ക് ചെയ്യുക. താഴെ പുതിയ റോ പ്രത്യക്ഷപ്പെടുന്നു. SL No 02 ആയി മേല്‍ വരിയിലേതു പോലെ അടുത്ത ഡിഡക്ഷന്‍ ഉള്‍പ്പെടുത്തുക. ഇങ്ങനെ ഓരോ സ്റ്റാഫിനേയും തിരഞ്ഞെടുത്ത് അവരുടെ എല്ലാ ഡിഡക്ഷനുകളും ഇവിടെ ഉള്‍പ്പെടുത്തണം. (താഴെയുള്ള ചിത്രം നോക്കുക)
സ്റ്റെപ്പ് 13 : ലോണ്‍വിവരങ്ങള്‍
ഇനി നമുക്ക് Loan വിവരങ്ങള്‍ രേഖപ്പെടുത്താം. GPF/KASEPF എന്നിവയില്‍ നിന്നൊക്കെ എടുക്കുന്ന ലോണുകളും, ഹൗസിങ് ലോണുകളും ഓണം അഡ്വാന്‍സും അടക്കമുള്ള ലോണുകളുടെ വിവരങ്ങളും തിരിച്ചടവുകളുടെ വിവരങ്ങളും ഇവിടെ നല്‍കണം. ഈ പേജിലേക്കെത്താന്‍ Salary Matters-Changes in the month-Loans-Loan details എന്ന ക്രമത്തിലാണ് തുറക്കേണ്ടത്. (താഴെയുള്ള ചിത്രം നോക്കുക)
ഈ പേജില്‍ Department, Office എന്നിവ നല്‍കിയ ശേഷം ഓരോ എംപ്ലോയിയേയും സെലക്ട് ചെയ്ത ലോണ്‍ വിവരങ്ങള്‍ നല്‍കാം. Loan Itemല്‍ ലോണിന്റെ പേരും Loan Acc No.ലോണിന്റെ അക്കൗണ്ട് നമ്പറും Loan Amount ല്‍ ആകെ എത്ര രൂപ ലോണെടുക്കുന്നുണ്ടെന്നും കാണിക്കണം. ഫെസ്റ്റിവല്‍ അലവന്‍സിന് അക്കൗണ്ട് നമ്പര്‍ ഇല്ലാത്തതിനാല്‍ fest adv എന്നാണ് അക്കൗണ്ട് നമ്പറിന്റെ സ്ഥാനത്ത് നല്‍കേണ്ടത്, (സെപ്റ്റംബര്‍ മാസത്തെ ബില്‍ പ്രൊസസ് ചെയ്തപ്പോള്‍ Festival Advanceന്റെ തിരിച്ചടവ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് താഴെ നോക്കൂ)
Recovery എന്നു മുതല്‍ എന്നും, മാസം എത്ര രൂപ വീതം അടക്കുന്നു എന്നും ആകെ എത്ര ഇന്‍സ്റ്റാള്‍മെന്റുകളാണ് ആകെ അനുവദിച്ചിട്ടുള്ളതെന്നും കഴിഞ്ഞ ബില്ലില്‍ അടച്ചത് എത്രാമത് തവണത്തെ ഇന്‍സ്റ്റാള്‍മെന്റാണെന്നും അങ്ങനെ ഇതു വരെ എത്ര രൂപ തിരിച്ചടച്ചുവെന്നും ഇവിടെ രേഖപ്പെടുത്തി confirm ചെയ്യണം. KASEPF ന്റെ ലോണ്‍ തിരിച്ചടവ് രേഖപ്പെടുത്തിയിരിക്കുന്നത് താഴെയുള്ള ചിത്രത്തില്‍ കാണാം. (പരീക്ഷണമായതിനാല്‍ സെപ്റ്റംബറിലെ ബില്ലാണ് ആദ്യം നാം ചെയ്തു നോക്കുന്നത്. അപ്പോള്‍ കയ്യിലുള്ള ക്യാഷ് ചെയ്ത ബില്ലുമായി ഒത്തു നോക്കാമല്ലോ.)
ഇങ്ങനെ ഓരോ എംപ്ലോയിയേയും തിരഞ്ഞെടുത്ത് അവരുടെ ലോണ്‍ വിവരങ്ങള്‍ ഇവിടെ രേഖപ്പെടുത്തണം.
സ്റ്റെപ്പ് 14 : തന്‍മാസത്തില്‍ ലീവ് (HPL ഉണ്ടെങ്കില്‍)
സാലറി പ്രോസസ്സ് ചെയ്യുന്ന മാസത്തില്‍ HPL പോലെ ശമ്പളത്തെ ബാധിക്കുന്ന ലീവുകള്‍ ഉണ്ടെങ്കില്‍, അതു കൂടി ചേര്‍ക്കേണ്ടതുണ്ട്. Service Matters- ല്‍ Leave- Leave Account- ല്‍ പ്രവേശിക്കുക. Employee- യെ സെലക്ട് ചെയ്ത് Enter Opening Balance -സെലക്ട് ചെയ്ത് As on Date, No. Of Days ഇവ നല്കുക. ഇവിടെ വരുത്തുന്ന തെറ്റുകള്‍ തിരുത്താന്‍ സാധിക്കാതെ വന്നേക്കാം. അതിനാല്‍ വളരെ ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യുക. ഇനി Service Matters- ല്‍ Leave- Leave Entry - ല്‍ പ്രവേശിക്കുക, ആവശ്യം വേണ്ട വിവരങ്ങള്‍ insert ചെയ്യുക
സ്റ്റെപ്പ് 15 : ഇനി സാലറി പ്രൊസസ് ചെയ്യാം
പ്രധാനപ്പെട്ട എല്ലാ സ്റ്റെപ്പുകളും നാം ചെയ്തു കഴിഞ്ഞു. ഇനി നമുക്ക് സാലറി പ്രൊസസ് ചെയ്യാം. സെപ്റ്റംബറിലെ ബില്ലാണ് പ്രൊസസ് ചെയ്യാന്‍ പോകുന്നത്. അതിനായി Salary Matters-Processing-Salary-Monthly Salary Processing എന്ന ക്രമത്തില്‍ തുറക്കുക.
ഏത് മാസത്തെ സാലറിയാണ് പ്രൊസസ് ചെയ്യാന്‍ പോകുന്നത് എന്നു നല്‍കുക. (ഉദാഹരണമായി നല്‍കിയിരിക്കുന്നത് സെപ്റ്റംബര്‍ മാസമാണ്. ക്യാഷ് ചെയ്ത സെപ്റ്റംബറിലെ സാലറി ബില്ലുമായി നമുക്ക് ഒത്തു നോക്കുകയുമാകാം.)
Month ല്‍ സെപ്റ്റംബറിനെ സൂചിപ്പിക്കുന്ന 9 എന്നും Year ല്‍ 2011 എന്നും നല്‍കുക, Office, DDO Code എന്നിവ സെലക്ട് ചെയ്യുക. ഇനി സ്ക്കൂളിലെ ബില്‍ ടൈപ്പുകള്‍ ഓരോന്നോരോന്നായി Process ചെയ്യാം. ആദ്യം HS Bill തിരഞ്ഞെടുക്കുക. ഈ സമയം ചുവടെയായി salary Processing Status ല്‍ HS ബില്ലിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കാണിക്കും. അതില്‍ നിന്നും Select Employees ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വലതു ഭാഗത്ത് അവര്‍ ലിസ്റ്റ് ചെയ്യപ്പെടും. ബില്‍ പ്രൊസസ് ചെയ്യുന്ന മാസത്തില്‍ സാലറിയുള്ളവരുടെ പേരുകള്‍ക്ക് നേരെ ടിക് ചെയ്ത ശേഷം submit നല്‍കുക. എത്ര സമയത്തിനുള്ളില്‍ Process ചെയ്തു കഴിയുമെന്ന് മെസ്സേജ് ബോക്സ് വരുന്നതാണ്. (മാസാവസാനമാണ് ബില്‍ പ്രൊസസ് ചെയ്യാനിരിക്കുന്നതെങ്കില്‍ ചിലപ്പോള്‍ പ്രൊസസിങ്ങിന് ഏറെ സമയമെടുത്തേക്കാം. ചിലപ്പോള്‍ ഒരു മിനിറ്റു കൊണ്ടു തീര്‍ന്നേക്കാം) അതു ക്ലോസ് ചെയ്ത ശേഷം Refresh ബട്ടണ്‍ അടിക്കുക. (താഴെയുള്ള ചിത്രം നോക്കൂ)
തുടര്‍ന്ന് ഇതേ ക്രമത്തില്‍ അടുത്ത ബില്ലുകള്‍ (UP, LP, Part time Bill) പ്രൊസസ് ചെയ്യാം.
സ്റ്റെപ്പ് 16 : പ്രൊസസ് ചെയ്ത ബില്ലുകള്‍ കാണുന്നതിന്
Process ചെയ്ത ബില്ലുകള്‍ കാണുന്നതിന് Salary Matters-Bills and Schedules-Monthly Salary-Pay Bills and Schedules ല്‍ ക്ലിക്ക് ചെയ്യുക
അതില്‍ DDO Code, Year, Month എന്നിവ നല്‍കിയാല്‍ പ്രൊസസ് ചെയ്ത എല്ലാ ബില്‍ ടൈപ്പുകളും താഴെ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. (താഴെയുള്ള ചിത്രം നോക്കൂ) അതില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്ത് Select ല്‍ ക്ലിക്ക് ചെയ്താല്‍ വലതു ഭാഗത്തായി Bill, Schedule എന്നിവ PDF രൂപത്തില്‍ കാണാനാകും. ഇതെല്ലാം A4ല്‍ പ്രിന്റെടുക്കാവുന്നതാണ്.
സ്റ്റെപ്പ് 17 : പ്രൊസസ് ചെയ്ത ബില്‍ ക്യാന്‍സല്‍ ചെയ്യാം.
ഒരിക്കല്‍ പ്രോസസ്സ് ടെയ്ത ബില്‍ തകരാറുകള്‍ ഉണ്ടെങ്കില്‍ അത് cancel ചെയ്തു വീണ്ടും പ്രോസസ്സ് ചെയ്യാവുന്നതാണ്. ബില്‍ ക്യാന്‍സല്‍ ചെയ്യാന്‍ Salary Matters- Processing- Salary- Cancel Processed Salary -ല്‍ പ്രവേശിക്കണം. ഏത് മാസത്തെ ബില്ല് പ്രൊസസ് ചെയ്തപ്പോഴാണോ പിശക് വന്നത് Month, Year, DDO Code, Bill type എന്നിവ സെലക്ട് ചെയ്യുമ്പോള്‍ ബില്ല് താഴെ ലിസ്റ്റ് ചെയ്യുന്നതാണ്. Status ല്‍ ടിക് ചെയ്ത ശേഷം (താഴെ ചിത്രത്തില്‍ ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.) Proceed ചെയ്താല്‍ പ്രൊസസ് ചെയ്ത ബില്‍ Cancel ആകുന്നു. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: പ്രൊസസ് ചെയ്യാന്‍ നല്‍കിയ ശേഷം ആ Processing കഴിയാതെ Cancel നല്‍കാതിരിക്കുക.
സ്റ്റെപ്പ് 18 : എന്‍ക്യാഷ്‌മെന്റ് വിവരങ്ങള്‍ നല്‍കാന്‍
ട്രഷറിയില്‍ സമര്‍പ്പിച്ച് പാസ്സാക്കിയ ബില്‍ ക്യാഷ് ചെയ്ത ശേഷം അതിന്റെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യുന്നതിലൂടെ മാത്രമേ ആ മാസത്തെ ബില്‍ പ്രൊസസിങ്ങും പ്രവര്‍ത്തനങ്ങളും അവസാനിക്കുന്നുള്ളു. അതിനായി Salary Matters-Encashment Details എന്ന ക്രമത്തില്‍ പേജ് തുറക്കുന്നതാണ്. Department, Office, DDO Code, Year, Month എന്നിവ നല്‍കി Go ബട്ടണ്‍ അമര്‍ത്തുന്നതോടെ ബില്ലുകള്‍ താഴെ ലിസ്റ്റ് ചെയ്യും. ഓരോ ലിസ്റ്റും Select ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്കി Confirm ചെയ്യുക.
സ്പാര്‍ക്കില്‍ ഒരു മാസത്തെ ബില്‍ പ്രൊസസിങ് കഴിഞ്ഞ് എന്‍കാഷ്മെന്റ് വിവരങ്ങളും കൂടി ആയതോടെ ആ ജോലി പൂര്‍ത്തിയായി.
Conclusion
അടുത്ത മാസത്തേക്ക് വേണ്ട ഇപ്പോഴേ ബില്‍ പ്രൊസസ് ചെയ്യാന്‍ തോന്നുന്നുണ്ടോ? ടെസ്റ്റ് നടത്തിക്കോളൂ. ഇത്രയൊന്നും പണി ഇനി ഇതിനു വേണ്ട. ഡിഡക്ഷന്‍, ലോണ്‍, ഇന്‍ക്രിമെന്റ് എന്നിവയിലൊന്നും മാറ്റമില്ലെങ്കില്‍ സ്റ്റെപ്പ് 14 മുതല്‍ ആവര്‍ത്തിച്ചാല്‍ മതി. ദാറ്റ്സ് ഓള്‍!
അറിവ് പകരും തോറും ഏറിടും എന്നാണല്ലോ. ആ ആപ്തവാക്യം തന്നെയാണ് ഈ പോസ്റ്റിന് പിന്നിലുള്ളതും. അല്ലാതെ ആരെയും സ്പാര്‍ക്ക് ഇംപ്ലിമേഷന് നിര്‍ബന്ധിക്കാന്‍ വേണ്ടിയല്ലിത്. സ്പാര്‍ക്കിലൂടെ സാലറി പ്രൊസസ് ചെയ്യാത്ത ഒട്ടേറെ സ്ക്കൂളുകളുണ്ട്. മേല്‍ വിവരിച്ച ക്രമത്തിലാണ് എന്റെ സ്ക്കൂളില്‍ സ്പാര്‍ക്ക് ഇംപ്ലിമെന്റേഷന്‍ നടന്നത്. നിരവധി പേര്‍ സ്പാര്‍ക്കിലൂടെ ബില്‍ പ്രൊസസ് ചെയ്തതെങ്ങനെയാണെന്നറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അവര്‍ക്കായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. ഇതേക്കുറിച്ച് കൂടുതലറിയാവുന്നവരും അറിയേണ്ടവരും ചര്‍ച്ചകളില്‍ ഇടപെടുമല്ലോ.
ഈ പോസ്റ്റിന്റെ പി.ഡി.എഫിന് ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്‍ക്രിമെന്റ് / പ്രമോഷന്‍
increment sanctioning: service matters->increment sanction->bill type->month->proceed
promotion and grade:service matters->promotion->current details->new details
ലീവ് സറണ്ടര്‍
Leave Surrender ചെയ്യുന്നതിനായി ആദ്യം Earned Leave സെററ് ചെയ്യണം. ഇതിനായി service matters- leave-leave account എടുക്കുക. Employee സെലക്ട് ചെയ്യുക. EL ക്ലിക്ക് ചെയ്ത് Enter Opening Balance സെലക്ട് ചെയ്ത് as on date, No. Of days ഇവ നല്‍കി proceed ക്ലിക്ക് ചെയ്യുക. (അധ്യാപകര്‍ക്ക് No. Of days എനത് surrender കിട്ടുന്ന ദിവസങ്ങളുടെ എണ്ണമാണ്). അതിനു ശേഷം Service matters-leave-leave surrender order ക്ലിക് ചെയ്ത് sanction no., sanction date ഇവ നല്കുക. Employee സെലക്ട് ചെയ്തതിനു ശേഷം Application date,No. Of days, As on date ഇവ നല്‍കി insert ക്ലിക്ക് ചെയ്യുക. Leave surrender process ചെയ്യുന്നതിനായി Salary matters-processing leave surrender-leave surrender ക്ലിക് ചെയ്ത് DDO code, bill type ഇവ സെലക്റ്റ് ചെയ്യുക. Employee select ചെയ്ത് submit ക്ലിക് ചെയ്യുക. ബില്ല് എടുക്കുന്നതിനായ് salary matters-bills and schedules-leave surrender-leave surrender bill ക്ലിക് ചെയ്യുക.
SPARK മായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കുള്ള പരിഹാരങ്ങളാണ് ചുവടെയുള്ള ലിങ്കുകളില്‍ കൊടുത്തിട്ടുള്ളത്. ലിങ്കുകള്‍ക്ക് ഇടുക്കി ഐടി@സ്ക്കൂളിന് നന്ദി. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും comments ആയി അറിയിക്കുക.
Pay Revision in SPARK
Spark User Manuel(Malayalam)
Leave Surrender
Spark Increment Sanction
Leave account and Leave entry
കഴിഞ്ഞുപോയ തീയതിയില്‍ increment നല്കാന്‍
DDO changes
Spark Guide
DA arrear preparation
455 comments:
i couldn't found our school name in the officewise list
what should i do to make our office authorised?
GSKVLPS PADOM: ഏപ്രിൽ 14 ന് ഇതെ കമന്റിനുള്ള മറുപടി ശ്രദ്ധിച്ചില്ലായെന്ന് തോന്നുന്നു. പത്തനംതിട്ട ജില്ലയിൽ കോന്നി സബ് ട്രഷറിക്ക് കീഴിൽ GOVT S K V L P S PADOM എന്ന പേരിൽ താങ്കളുടെ ഓഫീസും ജീവനക്കാരുടെ ലിസ്റ്റും കാണാം. (PEN: 517402, 535819, 535827, 535842,535878) ഇനിയും ഒരു ഡ്യൂപ്ലിക്കേറ്റ് ഓഫീസിന് വേണ്ടി ശ്രമിക്കരുത്.
APRIl മാസത്തെ സാലറിയില്‍ ലോണ്‍ കൊടുക്കുബോള്‍ FREEZE Recovery koduthal mathiyooo????
Please explain.....
Loan Recovery Postponment:
Freez Recovery ഉപയോഗിക്കേണ്ടത് LWA യും മറ്റും കാരണം റിക്കവറി നടത്താൻ മതിയായ ശംബളമില്ലാതെ വരുമ്പോളാണ്. ഇപ്പോൾ ഏപ്രിൽ മാസത്തെ റിക്കവറി മാറ്റി വെക്കുകയും ഇത് ജൂലയ് മുതൽ അഞ്ച് തവണകളായി പിടിക്കുകയും വേണം. അതിന് Salary Matters- Changes in the month - Loans- Exempt Recovery ഉപയോഗിക്കുക. Loan/Advance ടൈപ്പ് തെരഞ്ഞെടുത്ത ശേഷം Recovery Start Month ജൂലയ് എന്നും No. of Instalments അഞ്ച് എന്നും Include all Emp with Basic less than എന്നത് 22360 എന്നും നൽകുമ്പോൾ നിലവിൽ ലോണുള്ള ജീവനക്കാരെ സെലക്ട് ചെയ്ത് Confirm ചെയ്യാൻ കഴിയും. പിന്നീട് യാതൊരു അധിക സെറ്റിങ്സും കൂടാതെ തന്നെ മാറ്റിവച്ഛ റിക്കവറി ജൂലയ് മുതൽ പിടിച്ച് തുടങ്ങും. (മിക്ക സർക്കാർ ഓഫീസുകളും Recovery Postponment യഥാസമയം നടപ്പാക്കുമെങ്കിലും തവണകളായി തിരിച്ച് പിടിക്കുന്ന കാര്യം ബോധപൂർവ്വം മറക്കുക പതിവായിരുന്നു. ഇക്കൂട്ടർക്ക് സ്പാർക്ക് ഒരു ശല്യമാണ്. ചട്ടങ്ങളും നിയമങ്ങളും എല്ലാവർക്കും തുല്യമായി നടപ്പാക്കുക എന്ന സ്പാർക്കിന്റെ ഒരു പ്രധാന ലക്ഷ്യത്തിനുധാഹരണമാണിത്)
sir loan april masathil adachal enthenkilum problem undoooo...
sir loan april masathil adachal enthenkilum problem undoooo...
'Recovery on account of repayment of all loans/advances .........from the salary for the month of April 2012 will be postponed on specific request of the employee' എന്നതാണ് ഗവണ്‍മെന്റ് ഓര്‍ഡര്‍. ഈ ഓര്‍ഡര്‍ അനുസരിച്ച് സ്‌പെസിഫിക് റിക്വസ്റ്റ് നല്‍കുന്ന വ്യക്തികളുടെ ലോണ്‍ റിക്കവറിയില്‍ മാത്രം ഇത് ബാധകമാക്കിയാല്‍ മതിയാകും.
'Recovery on account of repayment of all loans/advances .........from the salary for the month of April 2012 will be postponed on specific request of the employee' എന്നതാണ് ഗവണ്‍മെന്റ് ഓര്‍ഡര്‍. ഈ ഓര്‍ഡര്‍ അനുസരിച്ച് സ്‌പെസിഫിക് റിക്വസ്റ്റ് നല്‍കുന്ന വ്യക്തികളുടെ ലോണ്‍ റിക്കവറിയില്‍ മാത്രം ഇത് ബാധകമാക്കിയാല്‍ മതിയാകും.
THANKS
സ്പാര്‍കില്‍ അപലോഡ് ചെയ്ത ഒപ്പ് മാറ്റാന്‍ എന്താണ് ചെയ്യേണ്ടത്
സ്പാര്‍കില്‍ അപലോഡ് ചെയ്ത ഒപ്പ് മാറ്റാന്‍ എന്താണ് ചെയ്യേണ്ടത്
സ്പാര്‍കില്‍ അപലോഡ് ചെയ്ത ഒപ്പ് മാറ്റാന്‍ എന്താണ് ചെയ്യേണ്ടത്
ഒപ്പ്, ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യുമ്പോള്‍ തെറ്റ് പറ്റാതിരിക്കുവാന്‍ കഴിയുന്നത്ര ശ്രദ്ധിക്കണം.
സ്പാര്‍ക്കില്‍ അപ്‌ലോഡ് ചെയ്ത ഒപ്പ് മാറ്റുവാന്‍ Service matters ല്‍ Personal Details എടുക്കുക.. ലഭിക്കുന്ന വിന്‍ഡോയില്‍ Employee No.(PEN) നല്‍കി, Tab Key അമര്‍ത്തുക. ഇപ്പോള്‍ ലഭിച്ച വിന്‍ഡോയില്‍ Upload Signature എന്ന ലിങ്ക് ക്ലിക്ക് ചെയ്ത്, കമ്പ്യൂട്ടറില്‍ സേവ് ചെയ്തിട്ടുള്ള ശരിയായ ഒപ്പ് എടുക്കുക.
ഒപ്പ് മാറ്റൽ:
എന്തിനാണ് ഒപ്പ് മാറ്റുന്നത്?. സർവ്വീസ് ബുക്കിലെ സുപ്രധാന വിവരങ്ങളായ പേര്, ഒപ്പ്, ജനന തിയ്യതി, സ്ഥിര മേൽവിലാസം തുടങ്ങിയവ സ്പാർക്കിൽ ചേർക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. ഇവയൊക്കെ ജോലിയിൽ ചേരുന്ന സമയത്ത് ബന്ധപ്പെട്ട അധികാരി സാക്ഷ്യപ്പെടുത്തി വെക്കുന്ന വിവരങ്ങളാണ്. അത് കൊണ്ട് തന്നെ സ്പാർക്കിലെ വിവരങ്ങളും സേവന പുസ്തകത്തിലെ വിവരങ്ങളും എല്ലാ തരത്തിലും പൊരുത്തപ്പെട്ടിരിക്കണം. പെൻഷൻ ഉത്തരവാക്കപ്പെടുമ്പോളും മറ്റും ഇത് സുപ്രധാനമാണ്. ഒപ്പിൽ അനധിക്ര്-തമായി പ്രകടമായ മാറ്റം വരുത്തിയതിനാൽ പെൻഷൻ പേപ്പറുകൾ തിരിച്ചയക്കപ്പെട്ട സംഭവങ്ങളുണ്ട്. അതിനാൽ, ഒപ്പ് അപ്‌ലോഡ് ചെയ്യുമ്പോൾ സർവ്വീസ് ബുക്കിലെ ഒപ്പിൽ നിന്നും പ്രകടമായ വ്യത്യാസം തോന്നുന്നുവെങ്കിൽ സർവ്വീസ് ബുക്കിലെ ഒപ്പ് തന്നെ സ്കാൻ ചെയ്ത് ഉപയോഗിക്കണം. പിന്നീട് നിയമ പ്രകാരമല്ലാതെ ഇത് മാറ്റേണ്ടി വരില്ല. ഈ വക കാര്യങ്ങളെല്ലാം Establishment User ടെ പ്രധാന ഉത്തരവാദിത്തങ്ങളിൽ പെട്ടതാണ്.
പ്രിയ മുഹമ്മദ് സര്‍,
അപ്‌ലോഡ് ചെയ്ത ഒപ്പ് മാറ്റുക എന്ന് പറയുമ്പോള്‍, ഒരാള്‍ അയാളുടെ ഒപ്പ് മറ്റൊരുതരത്തിലാക്കുന്നു എന്ന് വിവക്ഷിക്കപ്പെടുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരു ഓഫീസിലെ ഒന്നിലധികം പേരുടെ ഒപ്പ് സ്‌കാന്‍ ചെയ്ത് സേവ് ചെയ്ത് ശേഷം അപ്‌ലോഡ് ചെയ്യുമ്പോള്‍ ഒരാളുടെ ഒപ്പിനു പകരം മറ്റോരാളുടെ ഒപ്പ് അപ്‌ലോഡ് ചെയ്യുവാനിടയുണ്ട്. ഒപ്പിന് പകരം ഫോട്ടോ അപ്‌ലോഡ് ചെയ്തുപോയ കേസുകളും ഫോട്ടോയ്ക്ക് പകരം ഒപ്പ് അപ്‌ലോഡ് ചെയ്തുപോയ കേസുകളുമുണ്ട്. അവ ശരിയാക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് വിവരിച്ചിട്ടുള്ളത്.
എസ്റ്റാബ്ലിഷ്‌മെന്റ് യൂസര്‍മാരോട്
ഇത്തരം സൗകര്യങ്ങള്‍ സ്പാര്‍ക്കില്‍ ലഭ്യമാണ് എന്ന് കരുതി, അലക്ഷ്യമായി, അശ്രദ്ധമായി, എസ്റ്റാബ്ലിഷ്‌മെന്റ് യൂസര്‍ കൃത്യനിര്‍വ്വഹണം നടത്തരുതേ.
ശ്രീ ഷാജി; ഏപ്രിൽ 15 ലെ കമന്റിൽ ഫോട്ടോയും ഒപ്പും മാറ്റുന്നതെങ്ങിനേയെന്ന് ഞാൻ വിവരിച്ഛിരുന്നു. അന്ന് പറയാൻ വിട്ടു പോയ കാര്യങ്ങൾ താങ്കളുടെ കമന്റ് കണ്ട് ഓർമ്മ വന്നപ്പോൾ, താങ്കളുടെ വിശദീകരണത്തിന് കൂടി പൂർണ്ണത വരത്തക്ക രീതിയിൽ വിവരിച്ചെന്ന് മാത്രം. അല്ലാതെ താങ്കളുടെ വിവരണത്തിൽ അപാകതയുണ്ടെന്നല്ല ഉദ്ദ്യേശിച്ചത്. അങ്ങിനെ തോന്നിയെങ്കിൽ ക്ഷമിക്കുക.
താങ്കളും കമന്റുകളിൽ പങ്കെടുക്കാൻ വന്നതിൽ വളരെ സന്തോഷം. വിവിധ ഡിപ്പാർട്ടുമെന്റുകളിലെ പരിചയ സമ്പന്നർ ഇടപെട്ടു തുടങ്ങിയാൽ എല്ലാവർക്കും ഈ ബ്ലോഗ് വളരെ ഉപകാരപ്രദമായ സരംഭമായി മാറുമന്നതിൽ സംശയമില്ല.
സ്പാര്‍ക്കില്‍ അപലോഡ് ചെയ്ത ഫോട്ടൊ എങ്ങനെയാണ് മാറ്റുക ?
ഒപ്പ്, ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യുമ്പോള്‍ തെറ്റ് പറ്റാതിരിക്കുവാന്‍ കഴിയുന്നത്ര ശ്രദ്ധിക്കണം.
ഏപ്രില്‍ 15 നു ശ്രി. മുഹമ്മദ് എ.പി ഇത് സoബന്ധിച മറുപടി നല്കിയിരുന്നു.
സ്പാര്‍ക്കില്‍ അപ്‌ലോഡ് ചെയ്ത Photo മാറ്റുവാന്‍ Service matters ല്‍ Personal Details എടുക്കുക. ലഭിക്കുന്ന വിന്‍ഡോയില്‍ Employee No.(PEN) നല്‍കി, Tab Key അമര്‍ത്തുക. ഇപ്പോള്‍ ലഭിച്ച വിന്‍ഡോയില്‍ Upload Photo എന്ന ലിങ്ക് ക്ലിക്ക് ചെയ്ത്, കമ്പ്യൂട്ടറില്‍ സേവ് ചെയ്തിട്ടുള്ള ശരിയായ Photo എടുക്കുക.
Muhammad A P
MOBILE NO skvsups@gmail.com onnu mail cheythu tharamo
Muhammad A P
MOBILE NO skvsups@gmail.com onnu mail cheythu tharamo
.S.K.V Skt.U.P.S Ponakam
പ്രശ്നങ്ങൾ നമുക്കിവിടെ ചർച്ച ചെയ്യാം. എല്ലാവർക്കും അത് ഉപകാരമാവുകയും ചെയ്യുമല്ലോ?
Basheer.T.M,MHSS Kangazha
ഹെഡ്മാസ്റ്റർ 9-01-2012 മുത്ൽ 2-04-2012 വരെ ലീവ് എടുത്തു (Aided School). Senior Assistant നെ Promote ചെയ്തു. Headmaster ആയി Promotion കിട്ടിയ ആൾ 03-04-2012 മുതൽ വീണ്ടും H S A (Senior Assist.). Spark ൽ എങ്ങനെ entry നടത്താം. Salary arrears എങ്ങനെ തയ്യാറാക്കാം
Basheer.T.M,MHSS Kangazha
Promote the Sr. Asst. as HM on 9-1-12 in the "Promotion" module under "Service Matters". Again promote him (even though it is a reversion) as Sr. Asst. on 3-4-12. Then process the salary arrears. I think this will solve your problem.
Thank you Muhammad Sir
TR61 ല്‍വേജസ് സ്പാര്‍ക്കില്‍ എടുക്കുന്നത് എങ്ങനെയാ
sreejith s
പാർട്ട് ടൈം ജീവനക്കാരുടെ വേജസ് ബിൽ തയ്യാറാക്കുന്ന കാര്യമാണോ താങ്കളുദ്ദ്യേശിച്ചത്?
പാർട്ട് ടൈം ജീവനക്കാരുടെ ബിൽ:
സ്പാർക്ക് തുടങ്ങുന്നതിന് വളരെ മുൻപ് തന്നെ പാർട്ട് ടൈം ജീവനക്കാരുടെ വേതനം ശംബള ഹെഡിൽ നിന്നും ചിലവഴിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. അതിനാൽ ഇവരുടെ ബില്ലിന് TR-61 അല്ല, TR-51 തന്നെയാണ് ഉപയോഗിക്കേണ്ടത്. ഇതറിയാതെ ഇപ്പോഴും പാർട്ട് ടൈം ജീവനക്കാരുടെ ബിൽ TR-61 ൽ തയ്യാറാക്കുന്ന ചുരുക്കം ചില ഓഫീസുകളുണ്ട്. റഗുലർ ജീവനക്കാരുടെ ശംബളം 01-Salaries എന്ന Object Head ൽ നിന്നും പാർട്ട് ടൈം ജീവനക്കാരുടെ ശംബളം 02-Wages എന്ന Object Head ൽ നിന്നുമാണ് ചിലവഴിക്കുന്നത്. TR-51 ന്റെ ഹെഡിങിൽ Wages എന്ന് ചേർത്തതും അവസാന പേജിൽ അലോട്ട്മെന്റ് വിവരങ്ങൾ ചേർക്കുന്നതിന് സൌകര്യമുള്ളതും ശ്രദ്ധിക്കുക. സ്പാർക്കിൽ പാർട്ട് ടൈം ജീവനക്കാർക്ക് മാത്രമായി Establishment Bill Type ൽ 02 എന്ന ഒബ്ജക്ട് ഹെഡോട് കൂടി ഒരു ബിൽ ടൈപ്പ് സെറ്റ് ചെയ്ത ശേഷം മറ്റ് ജീവനക്കാരുടേത് പോലെ പാർട്ട് ടൈം ജീവനക്കാരുടെയും ശംബള ബിൽ തയ്യാറാക്കാം. ട്രഷറി ഒബ്ജക്ട് ചെയ്യുമെന്ന് ഭയക്കേണ്ട. ഏതാണ്ട് എല്ലാ ഓഫീസുകളും TR-51 ലാണ് പാർട്ട് ടൈം സാലറി വാങ്ങുന്നത്. അതാണ് ശരിയും.
Muhammad A P Sir,
Thanks
ഞങ്ങളുടെ ഓഫീസില്‍ ഡൈലി വെജുള്ള ഒരു ടൈപിസ്റ്റ് ഉണ്ട് (20 *350 =7000 രൂപാ). അയാളുടെ ബില്‍ സ്പാര്‍ക്കില്‍ പ്രോസസ് ചെയ്യാമോ? അതിനു അയാളെ സ്പാര്‍ക്കില്‍ ഉള്പ്പെടുത്താണോ?
അതുപോലെ കാഷ്വല്‍ സ്വീപ്പെര്‍ ഉണ്ട് (2000 രൂപാ) അതും സ്പാര്‍ക്കില്‍ സാലറി പ്രോസസ് ചെയ്യാമോ?
ഡെയ്‌ലി വേജസ് അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന ഒരു വ്യക്‌തി 'Permanent Employee' അല്ല. സ്‌പാര്‍ക്കില്‍ രജിസ്‌റ്റര്‍ ചെയ്യപ്പെടുന്ന വ്യക്‌തിക്ക് രജിസ്‌റ്റര്‍ നമ്പറായി PEN (Permanent Employee Number) ആണ് ലഭിക്കുന്നത്.
Permanent Employee Number ലഭിക്കുവാനര്‍ഹതയില്ലാത്തതുകൊണ്ടുതന്നെ ഡെയ്‌ലി വേജസ് അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന വ്യക്‌തിയുടെ ശമ്പളം സ്‌പാര്‍ക്ക് വഴി പ്രോസസ് ചെയ്യുവാന്‍ സാധ്യമല്ല
Daily Wage and Casual Sweeper Bills:
ഒരു Standard Scale of Pay/ Consolidated Pay പ്രകാരം ശംബളമുള്ള ജീവനക്കാരുടെ ബില്ലുകളാണ് ഇപ്പോൾ സ്പാർക്കിൽ ലഭിക്കുന്നത്. ആ രീതിയിൽ ദിവസ വേതനക്കാരുടെ ബിൽ ഇപ്പോൾ ലഭ്യമല്ല. കാഷ്വൽ ജീവനക്കാരുടെ വേതനം ഒരു Consolidated Pay ആണെങ്കിൽ കൂടി Salary Head ൽ ഇതിന് appropriation നൽകുന്നില്ലെന്നതിനാൽ TR-51 ൽ ക്ലൈം ചെയ്യാൻ നിർവ്വാഹമില്ല. TR-61 ഇപ്പോൾ സ്പാർക്കിൽ ലഭ്യമല്ല താനും. അത് കൊണ്ട് ഭാവിയിൽ ഈ ബിൽ ഫോം സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യപ്പെടുമ്പോൾ മാത്രമെ ഈ രണ്ട് ബില്ലുകളും സാദ്ധ്യമാവുകയുള്ളൂ.
PEN എന്നാൽ (Permanent Employee) Number എന്ന് നിർവ്വചിക്കുന്നതിന് പകരം Permanent (Employee Number) എന്നതാകും ശരിയെന്നാണ് അഭിപ്രായം. Temporary Employees (ഉദാ: എമ്പ്ലോയ്മേന്റ് ഹാൻഡ്സ്) നും PEN നൽകാമല്ലോ? ഒരു ജീവനക്കാരനെ സംബന്ധിച്ചേടത്തോളം ഇതൊരു Permanent & Unique നമ്പറാണെന്നർത്ഥം.
പ്രിയ മുഹമ്മദ് സര്‍,
Employment Hands സ്‌ഥിരം സ്‌റ്റാഫ് അല്ലാത്തതിനാല്‍ PEN അനുവദിക്കാന്‍ പാടില്ല എന്നാണ് ഞാന്‍ കരുതിയിരുന്നത്. ഇക്കാര്യം ശരിയായി(വിശദമായ അര്‍ഥത്തില്‍ത്തന്നെ) മനസ്സിലാക്കിത്തന്നതിന് നന്ദി.
മുഹമ്മദ് സര്‍,
21-6-2006 നു join ചെയ്ത Teacher ക്കു ഇപ്പോഴാണ് 21-6-2006 മുതലുള്ള Approval Government അനുവദിച്ചത്.Monthly PF Subscription 2000 നു പുറമെ 36 അടവ് 1000 വീതം Recovery നടത്താനുണ്ട്. Recovery നടത്താന് Loan option തന്നെയാണൊ ഉപയോഗിക്കേണ്ടത്? നമ്മള് എടുക്കാത്ത Loan Amount എങ്ങനെ എഴുതും? വേറെ option ഉണ്ടോ?
sir,
Our head of account is wrong. But we can't change it because we processed one bill with that head of account. Now how can I change it?
Sandhya , Clerk, GVHSS Keezhvaipur
21-6-2006 നു join ചെയ്ത Teacher ക്കു ഇപ്പോഴാണ് 21-6-2006 മുതലുള്ള Approval Government അനുവദിച്ചത്.Monthly PF Subscription 2000 നു പുറമെ 36 അടവ് 1000 വീതം Recovery നടത്താനുണ്ട്. Recovery നടത്താന് Loan option തന്നെയാണൊ ഉപയോഗിക്കേണ്ടത്? വേറെ option ഉണ്ടോ? ആരെങ്കിലും സഹായിക്കണേ...
Sarigama:
താങ്കളുടെ ചോദ്യം മനസ്സിലാക്കാൻ പ്രയാസമുണ്ട്. എന്താണ് 1000 രൂപ റിക്കവറി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? ഏപ്രിൽ മുതൽ 2000 രൂപ പി.എഫ്. വരിസംഖ്യയും 1000 രൂപ വീതം 36 മാസത്തേക്ക് വരിസംഖ്യാ കുടിശ്ശികയും പിടിക്കുകയാണ് വേണ്ടതെങ്കിൽ, ക്ര. ന. 1 ൽ GPF - Monthly Subscription 2000 രൂപക്ക് From Date 01/04/2012 എന്നും വീണ്ടും, ക്ര. ന. 2 ൽ GPF - Monthly Subscription 1000 രൂപക്ക് From Date 01/04/2012 എന്നും To Date 31/03/2015 എന്നും നൽകി Deductions സെറ്റ് ചെയ്താൽ മതിയാകും.
Sandhya , Clerk, GVHSS Keezhvaipur
താങ്കൾക്ക് ലഭിച്ച PEN എത്ര സുന്ദരമായൊരു Fancy Number!
ബിൽ പ്രൊസസ്സ് ചെയ്യാൻ തുടങ്ങിക്കഴിഞ്ഞാൽ Bill Type ൽ എഡിറ്റിങ്ങ് നടത്താൻ NIC ക്ക് മാത്രമേ കഴിയുകയുള്ളൂ. ഇതിന് വേണ്ടി സ്പാർക്ക് PMU വുമായി ബന്ധപ്പെട്ടാൽ അവർ NIC യിൽ റിപ്പോർട്ട് ചെയ്ത് വേണ്ട തിരുത്തലുകൾ നടത്തിത്തരും. പക്ഷെ, ചിലപ്പോൾ ഇതിന് ദിവസങ്ങളെടുത്തേക്കാൻ സദ്ധ്യതയുണ്ട്.
ഒരു ബിൽ മാത്രമെ പ്രൊസസ്സ് ചെയ്തിട്ടുള്ളു എന്നാണല്ലോ പറഞ്ഞത്? ഈ ബില്ലിന് Encashment Details നൽകിയിട്ടില്ലെങ്കിൽ, ഈ ബിൽ കാൻസൽ ചെയ്താൽ Bill Type എഡിറ്റ് ചെയ്ത് ശരിയാക്കാം. താങ്കളൂടെ ഓഫീസിൽ ഇരുപതോളം ജീവനക്കാരല്ലെയുള്ളൂ. ഇവരുടെ ഒരു മാസത്തെ ശംബള വിവരങ്ങൾ Manually Drawn Salary വഴി ചേർക്കാൻ അത്ര പ്രയാസമുണ്ടാവില്ല. ഇപ്പറഞ്ഞ രണ്ടിലൊരു മാർഗ്ഗം വഴി മാത്രമെ താങ്കളുടെ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ.
പ്രിയ സരിഗമ,
മുഹമ്മദ് സര്‍ പറഞ്ഞിട്ടുള്ള മറുപടിയുടെ തുടര്‍ച്ചയായി ചില കാര്യങ്ങള്‍ കൂടി ശ്രദ്ധയില്‍പ്പെടുത്തട്ടെ.
Salary Matters ല്‍ Changes in the Month ല്‍ Present Salary എടുക്കുമ്പാള്‍ ലഭിക്കുന്ന പേജില്‍ Employee യെ സെലക്ട് ചെയ്‌ത്, Other Deductions ല്‍ ആണ് GPF subscription ചേര്‍ക്കേണ്ടത്.
മുഹമ്മദ് സര്‍ പറഞ്ഞപ്രകാരം തന്നെ എല്ലാ മാസവും പിടിക്കേണ്ട subscription ഉം Arrears ആയി പിടിക്കേണ്ട subscription ഉം ഇടത് ഭാഗത്ത് സീരിയല്‍ നമ്പര്‍ ചേര്‍ത്ത് 2 എന്‍ട്രികളായി തന്നെ ചേര്‍ക്കുക. അരിയര്‍ സബ്‌സ്‌ക്രിപ്‌ഷന്‍ Loans ല്‍ അല്ല പിടിക്കേണ്ടത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
ലഭിക്കുന്ന PF schedule ല്‍ രണ്ടു തുകയും ചേര്‍ത്ത തുകയായിരിക്കും സബ്‌സ്‌ക്രിപ്‌ഷന്‍ ഇനത്തിലുണ്ടാകുക. ഈ വരിയുടെ വലത് ഭാഗത്ത് Remark ആയി 2000 രൂപ Normal subscription എന്നും 1000 രൂപ Arrear subscription ന്റെ എത്രമാത്തെ installment എന്നതും വ്യക്‌തമായി എഴുത്തിച്ചേര്‍ക്കണം.
Dear Sandhya,
താങ്കളുടെ ഓഫീസില്‍ നിലവില്‍ രണ്ട് ബില്‍ ടൈപ്പുകള്‍ ഉണ്ട് എന്ന് കരുതുന്നു. ഒന്നാമത്തേത് ഒഹഫീസ് ബില്‍ മാറുന്നതിനും, അടുത്ത് ഗസറ്റഡ് ബില്‍ മാറുന്നതിനും. (ഇത് കൃത്യമായി അറിയണമെങ്കില്‍ Salary Matters ല്‍ Establishment Bill types എടുത്ത് നോക്കുക.)
താങ്കള്‍ക്ക് പറ്റിപ്പോയ തെറ്റ് തിരുത്തുന്നതിന് താങ്കള്‍ക്കുതന്നെ സാധിക്കും. ഇതിനായി,
Salary Matters ല്‍ Establishment Bill types എടുത്ത്, ലഭിക്കുന്ന പേജില്‍ DDO Code യഥാസ്ഥാനത്ത് സെലക്‌ട് ചെയ്‌ത് ചേര്‍ക്കുക. നിലവിലുള്ള രണ്ട് ബില്‍ ടൈപ്പുകളുടെയും വിവരം കാണാം.
Sl. No. എന്നതില്‍ അടുത്ത നമ്പര്‍ നല്‍കി, ബാക്കി കളങ്ങളില്‍ Bill Type Details നല്‍കുക. ഇത്തവണ Head of Account ശരിയായി ചേര്‍ക്കണം. Description എന്നതില്‍ മുമ്പ് നല്‍കിയിട്ടുള്ള Description ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം.
പിന്നീട്, Salary matters ല്‍ Changes in the month ല്‍ Present Salary എടുക്കുക. ലഭിക്കുന്ന പേജില്‍ employee യെ സെലക്ട് ചെയ്‌ത്, ബില്‍ ടൈപ്പ് പുതിയതായി ചേര്‍ത്തത് നല്‍കി confirm ചെയ്യുക.
ഇത്തരത്തില്‍ ഓരോ എംപ്ലോയിയുടെയും Present Salary ല്‍ ബില്‍ ടൈപ്പ് ശരിയാക്കി Confirm ചെയ്യുക. ഇനി ബില്‍ എടുത്താല്‍ പുതിയ ഹെഡില്‍ ബില്‍ ലഭിക്കും.
പ്രിയ ഷാജി സർ,:
സ്നേഹത്തോടെ പറയട്ടെ, പെട്ടെന്ന് തിരുത്തിയെടുക്കാൻ പറ്റാത്ത ഗുരുതരമായ ഒരു തെറ്റ് പ്രവർത്തിക്കാനാണ് താങ്കളുപദേശിച്ചതെന്നാണഭിപ്രായം. സ്പാർക്ക് ബില്ലുകളെല്ലാം ബിൽ ടൈപ്പുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഒരിക്കലും അനാവശ്യമായി ബിൽ ടൈപ്പ് സെറ്റ് ചെയ്യരുതെന്നാണ് ഞങ്ങൾ ട്രൈനർമാർക്ക് സ്പാർക്ക് നൽകിയിക്കുന്ന ഉപദേശം. ഇത് പല പ്രശ്നങ്ങളുമുണ്ടാക്കും. ഉദാഹരണത്തിന് ഒരു ഓഫീസിലെ വ്യത്യസ്ത ബിൽ ടൈപ്പുകളിലായി ഒരു ജീവനക്കാരന്റെ അരിയർ പ്രൊസസ്സ് ചെയ്യാൻ സാധിക്കുമോ? ഇനി, താങ്കൾക്ക് സ്പാർക്കിൽ നിന്നും ഇങ്ങിനെ ഒരു ഉപദേശം ലഭിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം പറയുമല്ലോ?
പ്രിയ മുഹമ്മദ് സര്‍,
ശ്രീമതി സന്ധ്യയുടെ പ്രസ്‌താവന, We processed the bill with wrong Head of Account എന്നാണ്. അതായത് തെറ്റായ ഹെഡ് ഓഫ് അക്കൗണ്ടില്‍ അവര്‍ അബദ്ധത്താല്‍ പണം മാറിപ്പോയി. ഇങ്ങനെ പറ്റിപ്പോയ തെറ്റിന് പരിഹാരമെന്ന നിലയിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.
താങ്കള്‍ പറഞ്ഞത് അംഗീകരിക്കുന്നു. പക്ഷെ തെറ്റായ ഹെഡ് ഓഫ് അക്കൗണ്ടില്‍ പണം മാറിയത് ക്യാന്‍സല്‍ ചെയ്യുവാന്‍ പറയുന്നത്, താങ്കളുടെ അഭിപ്രായത്തിനുതന്നെ വിരുദ്ധമല്ലേ ?
തെറ്റായ ഹെഡ് ഓഫ് അക്കൗണ്ടില്‍ ബില്‍ മാറിക്കഴിഞ്ഞ സ്‌ഥിതിക്ക് അത് സ്‌പാര്‍ക്കില്‍ തെറ്റായ ഹെഡില്‍ത്തന്നെയാണ് തുടരേണ്ടത്. ക്യാന്‍സല്‍ ചെയ്യുവാന്‍ പാടില്ല. (മാറിക്കഴിഞ്ഞ ബില്‍ എന്‍ക്യാഷ്‌മെന്‍റ് ഡീറ്റയില്‍സ് കൊടുത്തു കഴിഞ്ഞില്ലെങ്കിലും യാതൊരു കാരണവശാലും ക്യാന്‍സല്‍ ചെയ്യരുത്) മാറിക്കഴിഞ്ഞ ബില്ലിന്‍െറ ബില്‍ ടൈപ്പ് മാറ്റുവാനാകുകയില്ല എന്നത് കര്‍ശനമാക്കിയിട്ടുള്ളത്, തെറ്റായി മാറിക്കഴിഞ്ഞുവെങ്കില്‍ അത് സ്‌പാര്‍ക്കിന്‍െറ കണക്കില്‍ അങ്ങനെതന്നെയിരുന്നോട്ടെ എന്ന് കരുതിയാണ്.
ബില്‍ തെറ്റായ ഹെഡില്‍ മാറിക്കഴിഞ്ഞുവെന്ന സാഹചര്യം കണക്കിലെടുത്ത്, പറ്റിപ്പോയ തെറ്റ് സ്‌പാര്‍ക്കില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അടുത്ത മാസം മുതല്‍ സന്ധ്യക്ക് ഹെഡ് ഓഫ് അക്കൗണ്ട് ശരിയാക്കണം. ഒരു ബില്‍ മാത്രമാണ് പ്രോസസ് ചെയ്‌തിട്ടുള്ളത് എന്നതും കണക്കിലെടുക്കേണ്ടതുണ്ട്.
തെറ്റ് പറ്റിയ മാസത്തെ ഡി.എ അരിയര്‍ പ്രഖ്യാപിക്കുമ്പോഴേക്ക്, താങ്കള്‍ പറഞ്ഞതുപോലെ PMU ന് മെയില്‍ അയച്ച്, ആവശ്യമെങ്കില്‍ DMU ന്റെ സഹായത്തോടെ NIC ല്‍ ഇത് തിരുത്താം.
ഈ സാഹചര്യത്തില്‍ ഞാന്‍ സന്ധ്യക്ക് നല്‍കിയിട്ടുള്ള മറുപടി ഏറ്റവും ഉചിതമായതുതന്നെയെന്ന് ഞാന്‍ കരുതുന്നു.
തെറ്റായ ഹെഡിൽ എങ്ങിനേയാണ് സർ ശംബളം മാറുന്നത്? മിക്കവാറും ഇത് ക്ലർക്ക് തന്നെയോ അതല്ലെങ്കിൽ ട്രഷറിയോ കറക്ട് ചെയ്തിട്ടുണ്ടാവും. ഇല്ലെങ്കിൽ ട്രഷറിയുമായി ബന്ധപ്പെട്ട് ശരിയായ ഹെഡിൽ പോസ്റ്റ് ചെയ്യിക്കൽ നിർബന്ധമാണല്ലോ? ഡി.എം.യു മാർ ഇത്തരം മുറി വൈദ്യം ഉപദേശിക്കരുത്. പല ഡിപ്പാർട്ടുകളിലെയും ഒരു വലിയ പ്രശ്നമാണിത്.
ഫെബ്റൂവരിയില്‍ 6 പേര്‍ ഡയസ്നോണ്‍.മാര്‍ച്ചുമുതലാണ്
സ്പാര്‍ക്കില്‍ സാലറി പ്റോസസ് ചെയ്തു തുടങ്ങിയത്.ഏപ്റില്‍ സാലറി പ്റോസസ് ചെയ്യുമ്പോള്‍ഫെബ്റൂവരിയി ലെ സാലറി പ്റോസസ് ചെയ്യാന്‍പറയുന്നു.മാനുവലായാണ് ഫെബ്റൂവരി മാറിയത്.സഹായിക്കണം.
തെറ്റായ ഹെഡില്‍ ശമ്പളം പ്രോസസ് ചെയ്‌തതിനുശേഷം ബില്ലില്‍ വെട്ടിയെഴുതിക്കൊടുത്താണോ ട്രഷറിയില്‍ നിന്നും ശമ്പളം മാറിയതെന്ന് ശ്രീമതി സന്ധ്യ (GVHSS Keezhvaipur) വ്യക്‌തമാക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. അതിനുശേഷം ലഭിക്കുന്ന മറുപടി അനുസരിച്ച് മാത്രമേ സ്‌റ്റെപ്പുകള്‍ അനുവര്‍ത്തിക്കാവൂ എന്ന് നിര്‍ദ്ദേശിക്കുന്നു.
സംശയങ്ങള്‍ പോസ്‌റ്റ് ചെയ്യുമ്പോള്‍ വ്യക്‌തമായി തന്നെ പോസ്‌റ്റ് ചെയ്യണം എന്നത് ഏവരും ശ്രദ്ധിക്കുമല്ലോ.
പ്രിയ മുഹമ്മദ് സര്‍,
ശ്രീമതി സന്ധ്യയുടെ കേസില്‍ ഞാന്‍ പറഞ്ഞിട്ടുള്ളത് മുറിവൈദ്യമല്ല. ശരിയായ ഹെഡില്‍ ബില്‍ ടൈപ്പ് ആരംഭിക്കുന്നതിന് അവര്‍ക്ക് തന്നെ കഴിയുമെന്ന വിവരവും അതിനുള്ള സ്‌റ്റെപ്പുകളുമാണ്.
താങ്കള്‍ പറഞ്ഞതുപോലെ, ഒരു പക്ഷെ അവര്‍ പ്രിന്റഡ് ബില്ലില്‍ വെട്ടിമെയഴുതിക്കൊടുത്താണ് സാലറി മാറിയിട്ടുള്ളതെങ്കില്‍ക്കൂടി, പ്രോസസ് ചെയ്‌തതിനു വിരുദ്ധമായി ട്രഷറിയില്‍ നല്‍കി എന്നതിന്റെ അടിസ്ഥാനത്തില്‍ ഈ ബില്‍ ക്യാന്‍സല്‍ ചെയ്‌താല്‍ മാത്രം മതിയാല്ലോ
ശരിയായ ഹെഡ് ആരംഭിക്കുന്നതിന് ഞാന്‍ പറഞ്ഞ മുറിയല്ലാത്ത വൈദ്യം അപ്പോഴും ശരിയാകുന്നു.
താങ്കളോട് മല്‍സരിക്കുന്നതിനുവേണ്ടിയല്ല, വായനക്കാരില്‍ താങ്കളുടെ മറുപടി തെറ്റിദ്ധാരണയുണ്ടാക്കുമല്ലോ എന്ന് കരുതിയാണ് ഞാന്‍ മറുപടി നല്‍കിയത്. എന്ന് കൂടി പറഞ്ഞുകൊള്ളട്ടെ.
നമ്മുടെ ഈ ചര്‍ച്ച, ഇത്തരം തെറ്റുകള്‍ പറ്റിപ്പോയവര്‍ക്ക് ഗുണകരമാകുമെന്ന് നമുക്കാശിക്കാം.
ശ്രീ ഷാജി സർ, ഒരു തെറ്റിദ്ധാരണക്കും ഇട വരാതെ നിലവിലുള്ള ബിൽ ടൈപ്പിലെ തെറ്റ് തിരുത്തി മുന്നോട്ട് പോകാനുള്ള വഴികളാണ് ഞാൻ പറഞ്ഞത്. ബിൽ ടൈപ്പിലെ തെറ്റ് തിരുത്താൻ വേണ്ടി പുതിയൊരു ബിൽ ടൈപ്പ് സെറ്റ് ചെയ്യാനല്ലേ താങ്കൾ പറഞ്ഞത്. ഇതൊരിക്കലും പാടില്ല. പിന്നീടുള്ള താങ്കളുടെ കമന്റുകൾ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ടെങ്കിൽ അതിനുത്തരവാദി ഞാനല്ല.
Deepa,Kottayam
ഞാന്‍ ഹിന്ദി പാര്‍ട്ട് അധ്യാപികയായി ജോലിയില്‍ കയറിയ വ്യക്തിയാണ് . 5 വര്‍ഷം പൂര്‍ത്തിയായ മുറയ്ക്ക് ഫുള്‍ടൈം ബനഫിറ്റ് കിട്ടി. p.f account ആരംഭിയ്ക്കൂകയും ചെയ്തു. പക്ഷേ spark ല്‍ salary process ചെയ്തപ്പോള്‍ പാര്‍ട്ട് ടൈം ആയി പരിഗണിച്ച് p.f not available എന്നാണ് വരുന്നത്. 5 മാസത്തെ കുടിശ്ശികയൂമായി.ഇതിനൊരു പരിഹാരം നിര്‍ദേശിക്കാമോ?
@ Deepa Kottayam
Change your service category into State Sub. and your Designation to Junior Hindi Teacher.
Then add your P.F. Account Number and Amount in "Edit Employee Records" and in "Changes of the Month".
Try again ....Don't worry.
Dear Deepa,
Administration ല്‍ Edit Employee Record ല്‍ PEN നല്‍കി കയറി Present Service Details എടുക്കുക. ഇതില്‍ പി. എഫ് ടൈപ്പ്, പി എഫ് നമ്പര്‍ എന്നിവ ശരിയായി ചേര്‍ത്തിട്ടുണ്ടോയെന്ന് പരിശോധിക്കുക. ചേര്‍ത്തിട്ടില്ലെങ്കില്‍ ഇവ ചേര്‍ത്ത് confirm ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Dear Aslam,
ഏത് അരിയറാണ് ചെയ്യാന്‍ ശ്രമിച്ചതെന്ന് വ്യക്‌തമാക്കുക. സ്‌പാര്‍ക്ക് വഴിയല്ലാതെ മാറിയ ബില്ലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ Salary matters ല്‍ Manually Drawn ല്‍ ശരിയായി ചേര്‍ക്കുക.
ശ്രീ അസ്‌ലം,
ലീവ് അക്കൌണ്ടിൽ ഓപണിങ്ങ് ബാലൻസ് ചേർത്ത ശേഷം അതിന് മുൻപുള്ള ഒരു കാലയളവിലെ HPL ചേർക്കാൻ കഴിയാത്തതാണ്, (അഥവാ HPL ചേർക്കുമ്പോൽ അക്കൌണ്ടിൽ മതിയായ ലീവില്ലാതെ വരുന്ന സ്ഥിതി) താങ്കളുടെ പ്രശ്നമെന്ന് ഊഹിക്കുന്നു. സ്പാർക്കിൽ ബന്ധപ്പെട്ടാലും പെട്ടന്ന് ഇത് പരിഹരിച്ച് കിട്ടുമെന്ന് തോന്നുന്നില്ല. ശ്രമിച്ച് നോക്കൂ. അരിയർ മാന്വലായി തയ്യാറാക്കി ഏതെങ്കിലും പ്രതിമാസ സ്പാർക്ക് ബില്ലിന്റെ കൂടെ മെർജ്ജ് ചെയ്യുന്നതായിരിക്കും ഇപ്പോഴത്തെ സ്ഥിതിയിൽ അഭികാമ്യമെന്ന് തോന്നുന്നു.
Post a Comment