Spark ലൂടെ സാലറി പ്രൊസസ് ചെയ്യാം.
>> Thursday, March 29, 2012
2012 ജനുവരി മാസം മുതല്‍ സ്പാര്‍ക്ക് വഴിയെടുക്കുന്ന ശമ്പളബില്ലുകള്‍ മാത്രമേ പാസ്സാക്കുകയുള്ളുവെന്ന സര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെ ഒട്ടേറെ അധ്യാപകര്‍ സ്പാര്‍ക്ക് സംബന്ധിയായ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് മാത്‌സ് ബ്ലോഗിനോട് ആവശ്യപ്പെടുകയുണ്ടായി. അതു തന്നെയാണ് ഈ പോസ്റ്റ് തയ്യാറാക്കാന്‍ കാരണമായതും. സ്പാര്‍ക്ക് രംഗപ്രവേശം ചെയ്തിട്ട് ഏറെ നാളായെങ്കിലും എന്റെ വിദ്യാലയത്തില്‍ നാളിതേ വരെ സ്പാര്‍ക്ക് ചെയ്തിരുന്നില്ല. അവസാന ഓര്‍ഡര്‍ പുറത്തിറങ്ങുന്നതിന്റെ തൊട്ടു മുമ്പാണ് സ്പാര്‍ക്കിലൂടെ സ്ക്കൂളിലെ സാലറി ബില്‍ പ്രൊസസ് ചെയ്തത്. എറണാകുളം ഐടി@സ്ക്കൂള്‍ പ്രൊജക്ടിനു കീഴില്‍ മൂവാറ്റുപുഴയില്‍ മാസ്റ്റര്‍ ട്രെയിനറായി പ്രവര്‍ത്തിക്കുന്ന അനില്‍ സാറാണ് സ്പാര്‍ക്ക് ഇംപ്ലിമെന്റേഷന് ഞങ്ങളെ ആദ്യാവസാനം സഹായിച്ചത്. നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ സ്പാര്‍ക്കിനെക്കുറിച്ച് വ്യക്തമായ അവഗാഹമുള്ളവരില്‍ അഗ്രഗണനീയരായി പരിഗണിക്കപ്പെടാവുന്നവരിലൊരാളാണ് അദ്ദേഹം. നിസ്വാര്‍ത്ഥമായ, സേവനമനോഭാവമുള്ള അദ്ദേഹം ഒരു കുട്ടിയെ പഠിപ്പിക്കുന്നതു പോലെ തന്നെ ക്ഷമയോടെ ലളിതമായിത്തന്നെ ഞങ്ങള്‍ക്കിതേക്കുറിച്ച് വിശദീകരിച്ചു തന്നു. മനസ്സിലാക്കിയത് അതു പോലെ തന്നെ മാത്സ് ബ്ലോഗ് വായനക്കാര്‍ക്കായി പങ്കുവെക്കട്ടെ. ബ്ലോഗിനു വേണ്ടി പോസ്റ്റ് ഒരുക്കിയപ്പോള്‍ പോരായ്മകള്‍ ചൂണ്ടിക്കാട്ടിത്തരുന്നതിലടക്കമുള്ള എല്ലാ ഘട്ടത്തിലും അനില്‍ സാര്‍ ഞങ്ങള്‍ക്കൊപ്പം സഹകരിക്കുകയുണ്ടായി. അതുപോലെ തന്നെ തെറ്റുകളുണ്ടെങ്കില്‍ അറിയാവുന്നവര്‍ തിരുത്തിത്തരുകയും വേണം. അതു മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യവും.
സ്പാര്‍ക്ക് ഇനീഷ്യലൈസ് ചെയ്യാനും സ്പാര്‍ക്കിലൂടെ ബില്‍ പ്രൊസസ് ചെയ്യാനും പോകുന്നവരോട് ആദ്യമായി ഒരു കാര്യം പറയേണ്ടതുണ്ട്. സ്പാര്‍ക്കിലെ പല പേജുകളും അല്പം സമയമെടുത്താണ് ലോഡ് ചെയ്തു വരുന്നത്. അതു കൊണ്ടു തന്നെ നമ്മുടെ തിരക്കിനും ധൃതിക്കുമനുസരിച്ച് സോഫ്റ്റ്‌വെയര്‍ സ്പീഡാകണമെന്നില്ല. ക്ഷമയാണ് നമുക്ക് വേണ്ട കൈമുതല്‍. അതു മറക്കേണ്ട. മാത്രമല്ല ആദ്യത്തെ പതിമൂന്ന് സ്റ്റെപ്പുകളും ഇനീഷ്യനൈലസേഷന് വേണ്ടിയുള്ളതാണ്. പിന്നീട് സാലറി പ്രൊസസിങ്ങിന് അവസാന നാല് സ്റ്റെപ്പുകള്‍ മാത്രമേ വേണ്ടി വരുന്നുള്ളു. ചിത്രങ്ങള്‍ വ്യക്തമായി കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി.
സ്റ്റെപ്പ് 1
www.spark.gov.inഎന്ന വെബ്സൈറ്റു വഴിയാണ് സാലറി ബില്‍ പ്രൊസസിങ്ങിനായി പ്രവേശിക്കേണ്ടത്. ആദ്യമായാണ് ഈ വെബ്സൈറ്റിലേക്ക് പ്രവേശിക്കുന്നതെങ്കില്‍ താഴെ കാണുന്ന പോലെയൊരു warning page വന്നേക്കാം. Secure Connection Failed എന്നാകും അതില്‍ കാണുക. ചിത്രം നോക്കൂ.
സ്റ്റെപ്പ് 2
അതിനുള്ളില്‍ കാണുന്ന or you can add exception എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെയുള്ള പേജിലേക്ക് റീ ഡയറക്ട് ചെയ്യുന്നു.
അവിടെ നിന്നും Add exception നല്‍കിയാല്‍ താഴെ കാണുന്ന സ്പാര്‍ക്കിന്റെ ഹോം പേജിലേക്ക് പ്രവേശിക്കുന്നു. ഇനി ഇതേ കമ്പ്യൂട്ടറില്‍ നിന്നും സ്പാര്‍ക്ക് വെബ്സൈറ്റിലേക്ക് വരുമ്പോഴെല്ലാം താഴെ കാണുന്ന പേജായിരിക്കും തുറന്നു വരിക.
സ്റ്റെപ്പ് 3 : സ്പാര്‍ക്കിലേക്ക് ലോഗിന്‍ ചെയ്യാം
സ്പാര്‍ക്ക് ഹോം പേജിലെ Click here to login to Spark എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സ്പാര്‍ക്കിന്റെ Login പേജിലേക്കെത്താം. താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കൂ.
a) പേജിന്റെ വലതു വശത്തായി user name, password എന്നിവ നല്‍കുക. ഇത് ഓരോ സ്ക്കൂളിനും കോണ്‍ഫിഗര്‍ ചെയ്തു നല്‍കിയിട്ടുണ്ടാകും. മുന്‍വര്‍ഷങ്ങളില്‍ നടന്ന സ്പാര്‍ക്ക് പരിശീലനക്ലാസിലും മറ്റുമായി username ഉം passwordഉം നല്‍കിയിട്ടുണ്ടായിരുന്നു. username എന്നത് സ്ക്കൂളിലെ ആരുടെയെങ്കിലും PEN നമ്പറായിരിക്കും. password അതോടൊപ്പം തന്നെ നല്‍കിയിട്ടുണ്ടാകും, ഇനി ഇതൊന്നുമറിയില്ലെങ്കില്‍ അതാത് ജില്ലയിലെ DMU മാരെയോ info@spark.gov.in എന്ന ഇ-മെയിലില്‍ വിലാസത്തിലോ ബന്ധപ്പെടണം. ഓരോ ജില്ലയിലേയും DMU മാരുടെ ലിസ്റ്റ് സ്പാര്‍ക്ക് വെബ്സൈറ്റിലെ മെയിന്‍ മെനുവിലെ Queries-Spark DMU Details ല്‍ ഉണ്ട്. സ്പാര്‍ക്ക് ഇനീഷ്യലൈസ് ചെയ്തിട്ടുള്ളവരില്‍ നിന്നും ഇത് ശേഖരിക്കാം. username ഉം password ഉം ലഭിച്ചാല്‍ ലോഗിന്‍ പേജില്‍ അതു നല്‍കുക.
b) തൊട്ടു താഴെ Enter the Characters as shown below എന്നു കാണാം. അതിനു താഴെയായി അഞ്ച് അക്കങ്ങളും അക്ഷരങ്ങളും ഇടകലര്‍ത്തി ചരിച്ചും തിരിച്ചും നല്‍കിയിട്ടുണ്ടാകും (Captcha). വലതു വശത്തുള്ള ചെറിയ ചതുരത്തില്‍ അത് തെറ്റാതെ ടൈപ്പ് ചെയ്യണം. (മുകളിലെ ചിത്രം നോക്കുക.)
c) തുടര്‍ന്ന് Sign in എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അവിടെ നിന്നും നാം പ്രവേശിക്കുക സ്പാര്‍ക്കിന്റെ മെനു നല്‍കിയിരിക്കുന്ന പ്രധാന പേജിലേക്കാണ് (Establishment Interface). താഴെയുള്ള ചിത്രം നോക്കുക. പ്രധാന പേജിലേക്ക് എത്തുമ്പോള്‍ തന്നെ ഏറ്റവുമൊടുവില്‍ ഈ പേജിലേക്ക് ലോഗിന്‍ ചെയ്തത് എന്ന് ഏത് ഐ.പി അഡ്രസ്സില്‍ നിന്ന് എന്നെല്ലാമുള്ള ഒരു സന്ദേശം കാണാന്‍ കഴിയും. അത് ക്ലോസ് ചെയ്യാം.
(ഒരുപക്ഷേ ഇതിനെല്ലാം മുന്‍പായി നിലവിലെ പാസ്‌വേഡ് മാറ്റി പുതിയ പാസ്‌വേഡ് സെറ്റു ചെയ്യുന്നതിനുള്ള ജാലകം പ്രത്യക്ഷപ്പെട്ടേക്കാം. എങ്കില്‍ നിലവിലെ പാസ്‌വേഡ് മാറ്റുന്നത് ഉചിതമായിരിക്കും.)
d) 60 ദിവസം കൂടുമ്പോള്‍ പാസ്സ് വേഡ് ചേഞ്ച് ചെയ്യുന്നതിനുള്ള information പ്രത്യക്ഷപ്പെടും. ഇങ്ങനെ 60 ദിവസം കൂടുമ്പോള്‍ മാറുന്ന പാസ്സ് വേഡ് ഓര്‍ത്തു വെയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് രണ്ടു തവണ തുടര്‍ച്ചയായി ചേഞ്ച് ചെയ്തു ആദ്യ പാസ്സ് വേഡ് തന്നെ വീണ്ടും സെറ്റു ചെയ്തെടുക്കാവുന്നതാണ്.
സ്റ്റെപ്പ് 4 : ഓഫീസ് സെറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ?
ആദ്യം Administration-Code Master-Office മെനുവിലൂടെ Office സെര്‍ച്ചു ചെയ്ത് Office വിവരങ്ങള്‍ സെറ്റു ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. office വിവരങ്ങള്‍ എന്നു വെച്ചാല്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍ എന്നാണ് അര്‍ത്ഥം. Department, District എന്നിവ സെലക്ട് ചെയ്ത് നമ്മുടെ സ്ഥാപനത്തിന്റെ പേരിന്റേയോ സ്ഥലപ്പേരിന്റേയോ ആദ്യ മൂന്ന് അക്ഷരങ്ങള്‍ നല്‍കി ഓഫീസ് സെര്‍ച്ചു ചെയ്തെടുക്കാം.
ഏതാണ്ടെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും. അതുകൊണ്ട് വിശദമായ നിരീക്ഷണം തന്നെ നടത്തണം. ചില സ്ഥാപനങ്ങള്‍ രണ്ടും മൂന്നും തവണ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. അവയില്‍ ഒന്നൊഴികെ മറ്റെല്ലാം Duplicate എന്ന് സൂചിപ്പിച്ചിട്ടുമുണ്ടാകും. ഓഫീസ് സെറ്റു ചെയ്തതും അല്ലാത്തതുമായ സ്ഥാപനങ്ങളെ ചിത്രത്തില്‍ നിന്നു തന്നെ മനസ്സിലാക്കാമല്ലോ.
പല തരത്തില്‍ search ചെയ്തിട്ടും നമ്മുടെ സ്ഥാപനം ഈ ലിസ്റ്റില്‍ ഇല്ലെന്നു കണ്ടാല്‍ DMU നെയോ അല്ലെങ്കില്‍ info@spark.gov.in എന്ന സ്പാര്‍ക്കിന്റെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെട്ട് താഴെ നല്‍കിയിരിക്കുന്ന പ്രകാരം നമ്മുടെ സ്ഥാപനത്തിന്റെ വിവരങ്ങള്‍ നല്‍കി office സെറ്റ് ചെയ്തു തരാന്‍ ആവശ്യപ്പെടാം.
1. Dept name:Education (General)
2. District:
3. Office name(As in SPARK):
4. Full Address with name of Post office and PIN code:
5. Phone number with STD Code:
6. Name of Treasury:
7. PEN of DDO : From Date:
8. HRA/CCA slab (Ref page 4 of Pay Revision Book):
9. District & Taluk:
10.Village:
11. Local Body :
സ്റ്റെപ്പ് 5 : സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യപ്പെട്ട സ്റ്റാഫിന്റെ ലിസ്റ്റ്
സ്പാര്‍ക്ക് വഴി ആരുടെയെല്ലാം ഡാറ്റ എന്റര്‍ ചെയ്തിട്ടുണ്ടെന്ന് നോക്കാം. നേരത്തേ ഡാറ്റാ എന്‍ട്രിക്ക് വേണ്ടി നമ്മുടെയെല്ലാം സര്‍വീസ് ബുക്ക് കൊണ്ടു പോയിരുന്നല്ലോ. സ്പാര്‍ക്കില്‍ ഡാറ്റ എന്‍റര്‍ ചെയ്തതിന്റെ നമ്പറാണ് (Permanent Employee Number) PEN. ഈ നമ്പര്‍ ഉള്ള ഒരാളുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാണ്.
മെനുവിലെ Queries-office wise list എന്ന ക്രമത്തില്‍ തുറക്കുക. അതില്‍ District, Treasury എന്നിവ കൃത്യമായി നല്‍കിയ ശേഷം List എന്ന ആക്ഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. താഴെ ആ സബ്ട്രഷറിക്കു കീഴില്‍ നിന്ന് ശമ്പളം വാങ്ങുന്ന എല്ലാ സ്ക്കൂളുകളും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകും, അതില്‍ നിന്നും നമ്മുടെ സ്ക്കൂള്‍ / ഓഫീസ് കണ്ടെത്തുക. (താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കുക.)
സ്ക്കൂളിന്റെ നേരെ എത്ര ഉദ്യോഗസ്ഥരുടെ പേരുകള്‍ സ്പാര്‍ക്കില്‍ എന്റര്‍ ചെയ്തിട്ടുണ്ടെന്ന് കാണിച്ചിട്ടുണ്ടാകും. (മുകളിലെ ചിത്രവുമായി താരതമ്യം ചെയ്തു നോക്കൂ) അതിനു തൊട്ടടുത്തുള്ള Details ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അവരുടെ പേരുകളും ബേസിക് പേയുമെല്ലാം പി.ഡി.എഫ് രൂപത്തില്‍ തുറന്നു വരുന്നു. ഈ ലിസ്റ്റിലുള്ളവരുടെ പേരുകളും അത്യാവശ്യം വിവരങ്ങളും സ്പാര്‍ക്കില്‍ എന്റര്‍ ചെയ്തിട്ടുണ്ട്. ഇതിലില്ലാത്ത സ്റ്റാഫിന്റെ വിവരങ്ങള്‍ New Employee Record വഴി (സ്റ്റെപ്പ് 10) എന്റര്‍ ചെയ്യാവുന്നതേയുള്ളു.
a) Office wise list ല്‍ ഉള്ള ആരെങ്കിലും ട്രാന്‍സ്ഫറായിട്ടുണ്ടെങ്കില്‍ അവരെ Service Matters ല്‍ Transfer എന്ന മെനുവില്‍ വിവരങ്ങള്‍ നല്കി Transfer ചെയ്യണം.
b) അതുപോലെ റിട്ടയര്‍ ചെയ്തവരെ Service Matters ല്‍ Retirements എന്ന മെനുവില്‍ വിവരങ്ങള്‍ നല്കി Retire ആക്കണം.
c) നമ്മുടെ office ലേക്ക് Transfer ആയി വന്നവരെയും കൊണ്ടു വരേണ്ടതുണ്ട്.
d) ഈ കാര്യങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടായാല്‍ DMU -നെ contact ചെയ്യേണ്ടതാണ്
സ്റ്റെപ്പ് 6 : ഡിഡിഒ കോഡും ഡി.ഡി.ഒയുടെ വിവരങ്ങളും
DDO Code (Drawing and Disbursing Officer's Code) ശരിയാണോയെന്ന് പരിശോധിക്കാം. അതിനായി DDO change ചെയ്യുന്നതിന് Service Matters-DDO change എന്ന മെനുവിലൂടെ പ്രവേശിക്കാം. (DDO സെറ്റു ചെയ്തിട്ടില്ലെങ്കില്‍ DMU -നെ contact ചെയ്യേണ്ടതാണ്.) ഇതില്‍ Office ആയി സ്ക്കൂളിന്റെ പേര് നല്‍കുമ്പോള്‍ The Present DDO, Designation എന്നിവ കാണിച്ചിട്ടുണ്ടാകും. സ്ക്കൂളുകളുടെ കാര്യത്തില്‍ ഇത് പ്രധാന അധ്യാപകനായിരിക്കും. ഈ വിവരങ്ങള്‍ കൃത്യമാണെങ്കില്‍ ഇവിടെ മറ്റൊന്നും ചെയ്യേണ്ടതില്ല. ഇനി സ്ക്കൂളിലെ DDOയ്ക്ക് മാറ്റമുണ്ടെങ്കില്‍ New DDO യുടെ പേരിന്റെ ആദ്യ മൂന്ന് അക്ഷരങ്ങളോ PEN നമ്പറോ നല്‍കി Search ചെയ്യുക. താഴെ Designation, As on Date (എന്നു മുതല്‍) തുടങ്ങിയ വിവരങ്ങളെല്ലാം നല്‍കുക. തുടര്‍ന്ന് Confirm ചെയ്താല്‍ DDO Change പൂര്‍ത്തിയായി.
സ്റ്റെപ്പ് 7 : സ്ഥാപനത്തിലെ ബില്‍ ടൈപ്പുകള്‍ സെറ്റ് ചെയ്യാം.
Salary Matters -ല്‍ Establish Bill Type – ല്‍ Bill Type സെറ്റു ചെയ്തശ്ശേഷം Present Salary -ല്‍ Employee -യെ Bill Type ലേക്ക് Add ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, (സ്റ്റെപ് 8) സാധിക്കാതെ വരുന്നുണ്ടെങ്കില്‍ Office സെറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നു ചുരുക്കം.
Bill Type സെറ്റു ചെയ്യുന്ന വിധം: Salary Matters -ല്‍ Establish Bill Type ല്‍ പ്രവേശിക്കുക
DDO Code സെലക്ട് ചെയ്യുക. (താഴെയുള്ള ചിത്രം നോക്കുക.)
ഇവിടെ നമ്മുടെ Office-ല്‍ എത്ര ബില്ലുകളുണ്ടോ അത്രയും തന്നെ Bill Type -കള്‍ സെറ്റു ചെയ്യണം. HS Bill, UP bill, LP Bill, EP Bill, SDO Salary, പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് വേണ്ടി Wages തുടങ്ങിയ വിവിധ ബില്‍ ടൈപ്പുകളുണ്ടാകും. സ്ഥാപനത്തില്‍ സാലറി ബില്ലെഴുതുന്ന ഉദ്യോഗസ്ഥന് സ്ഥാപനത്തിലെ ബില്‍ ടൈപ്പുകളേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കും. 01, 02 എന്ന് സീരിയല്‍ നമ്പറിട്ട് അവശ്യം വേണ്ട വിവരങ്ങള്‍ നല്‍കി insert -ല്‍ click ചെയ്യുക. പ്രത്യേകം ശ്രദ്ധിക്കുക; SDO bill type സെറ്റു ചെയ്യുമ്പോള്‍ Bill Sl. No. ആയി SD എന്നെ കൊടുക്കാവു.
സ്റ്റെപ്പ് 8 : സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ പരിശോധിക്കാം
ആദ്യത്തെ മെനുവായ Administration ല്‍ നിന്നും Edit Employee Record തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക. (താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കുക)
Employee Details ല്‍ നീല നിറത്തിലുള്ള പാനലില്‍ Personal Memoranda, Present Service Details, Contact details എന്നിങ്ങനെ മൂന്ന് മെനു കാണാനാകും. അതില്‍ Personal Memoranda യിലാണ് ആദ്യമെത്തുക.
(മുകളിലെ ചിത്രവുമായി താരതമ്യം ചെയ്തു നോക്കൂ)
ഇനി അപ്ഡേഷന്‍ ആരംഭിക്കാം. സ്റ്റെപ്പ് 5 ല്‍ പറഞ്ഞ പ്രകാരം പ്രിന്റെടുത്ത സ്റ്റാഫ് ലിസ്റ്റിലുള്ളവരുടെ പേരിന്റെ ആദ്യത്തെ മൂന്ന് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ത്തന്നെ അവരുടെ പേരുകള്‍ കാണാനാകും. അല്ലെങ്കില്‍ PEN കൊടുത്ത് വെളിയില്‍ click ചെയ്താലും മതി. ഓരോന്നോരോന്നായി അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. ഈ പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയതിനു ശേഷം Confirm ചെയ്യുക. തുടര്‍ന്ന് ഏറെ പ്രധാനപ്പെട്ട Present Service details എന്ന പേജിലേക്ക് മെനു വഴി പ്രവേശിക്കാം. (താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കൂ.)
സ്റ്റെപ്പ് 9: നമ്മുടെ സര്‍വീസ് വിവരങ്ങള്‍ കൃത്യമാക്കാം
a) ഇവിടെ office, Employment type, Service Category, Designation, PF Type, PF Number, Date of join in Govt. Service, Date of joining in the department എന്നിവ നിര്‍ബന്ധമായും നല്‍കണം.
b) Deputationനിലുള്ളവര്‍ അതിനും താഴെയുള്ള വിവരങ്ങള് അപ്ഡേറ്റ് ചെയ്യണം. തുടര്‍ന്ന് Confirm ചെയ്യുക. Present Service Details ല്‍ വിവരങ്ങള്‍ നല്കി Confirm ചെയ്യുമ്പോള്‍ Unexpected Error എന്നൊരു മെസ്സേജ് ആവര്‍ത്തിച്ചു വരാം. നമ്മള്‍ പിന്‍വാങ്ങണ്ട കാര്യമില്ല. ആ പേജിലെ എല്ലാ വിവരങ്ങളും ഒരുമ്മിച്ച് നല്കി Confirm ചെയ്യേണ്ട, പകരം രണ്ടോ മൂന്നോ വിവരങ്ങള്‍ നല്കി Confirm ചെയ്യുക. ഇങ്ങനെ ചെയ്യണമെന്ന് ആരും എഴുതിവച്ചിട്ടൊന്നുമില്ല, ആവശ്യം നമ്മുടെതല്ലെ?, ക്ഷമയോടെ ശ്രമം തുടരുക.
(c) Service History, Leave, Probation, Department Test, Qualifications,Cotact Details ഇവയെല്ലാം സമയം കിട്ടുന്നപോലെ Update ടെയ്യേണ്ടതാണ്.
c) (ഓരോ ഉദ്യോഗസ്ഥന്റേയും service History കൂടി (ഏറ്റവും മുകളിലെ മെനുവിലെ എട്ടാം മെനു) അപ്ഡേറ്റ് ചെയ്യുന്നതാണ് നല്ലത്. കാരണം, ഭാവിയില്‍ ഇതെല്ലാം ആവശ്യമായി വന്നേക്കാം. ഇനി അഥവാ, സമയമില്ലെങ്കില്‍ ഈ ജോലി പിന്നീടൊരു സമയത്തേക്ക് നീട്ടി വെക്കാം. എന്നാലും ഇതൊരിക്കലും ഒഴിവാക്കുകയോ ദീര്‍ഘ കാലത്തേക്ക് നീട്ടി വെക്കുകയോ ചെയ്യരുത്)
സ്റ്റെപ്പ് 10: സ്പാര്‍ക്കിലേക്ക് പുതിയവരെ ഉള്‍പ്പെടുത്താം
ഇനി സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യപ്പെടാത്ത ഉദ്യോഗസ്ഥരെ ഇതിലേക്ക് ഉള്‍പ്പെടുത്താം. അതിനായി ആദ്യത്തെ മെനുവായ Administration ല്‍ നിന്നും New Employee Record തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക. Name, Service Category എന്നിവയും സ്റ്റെപ്പ് 8, സ്റ്റെപ്പ് 9 എന്നിവയില്‍ കണ്ടതു പോലെയുള്ള എല്ലാ വിവരങ്ങളും നല്‍കുക. ഇതില്‍ New Employee -ടെ Present Service Details നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. അവിടെ PF Type, PF A/c No. എന്നിവ തെറ്റില്ലാതെ തന്നെ ചേര്‍ക്കണം. ഓരോ എംപ്ലോയിയുടേയും ഈ വിവരങ്ങള്‍ Present Service Details ല്‍ വന്നില്ലെങ്കില്‍ ഇതൊന്നും ബില്ലിലും വരില്ല.
NB: ഗസറ്റഡ് ഓഫീസമാരുടെ Service Category (സര്‍വീസ് കാറ്റഗറി) State Gazetted ഉം മറ്റുള്ളവരുടേത് State Subordinate ഉം പാര്‍ട്ട് ടൈം ജീവനക്കാരുടേത് Part time staff ഉം ആണ്.
CPersonal Memoranda യിലെ വിവരങ്ങള്‍ നല്കി Confirm ചെയ്യുമ്പോള്‍ തന്നെ PEN മുകളില്‍ ലഭിക്കും. അത് പ്രത്യേകം രേഖപ്പെടുത്തി വെക്കണം.
സ്റ്റെപ്പ് 11 : ഓരോ ഉദ്യോഗസ്ഥന്റേയും ബില്‍ ടൈപ്പ് സെറ്റ് ചെയ്യാം
സ്റ്റെപ്പ് 8, 9, 10 എന്നിവയില്‍ സൂചിപ്പിച്ച പ്രകാരം ഈ മാസം ശമ്പളം വാങ്ങുന്ന എല്ലാവരുടേയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയല്ലോ. ഇനി നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടി ബില്‍ ടൈപ്പുകളും ബേസിക് പേയുമെല്ലാം സെറ്റ് ചെയ്യാം. ഇവിടെ നിന്നാണ് HS Bill, UP bill, LP Bill, EP Bill, പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് വേണ്ടി Wages എന്നിങ്ങനെയുള്ള ബില്ലുകളിലേക്ക് ഉദ്യോഗസ്ഥരെ തരം തിരിക്കുന്നതും ബേസിക് പേ കൃത്യമായി തിരഞ്ഞെടുക്കുന്നതും. അതോടൊപ്പം പേ റിവിഷന്‍ കഴിഞ്ഞതാണോ ഇല്ലയോ എന്ന് സ്പാര്‍ക്കിലെ സോഫ്റ്റ്‌വെയറിന് തിരിച്ചറിയുന്നതിനായുള്ള വിവരങ്ങള്‍ നല്‍കുന്നതും ഈ സ്റ്റെപ്പിലാണ്.
മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി മെയിന്‍ മെനുവിലെ Salary Matters – Pay Revision 2009- Pay Revision Editing എന്ന ക്രമത്തില്‍ തുറക്കാം. (താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കുക.)
ഈ പേജിലുള്ള officeല്‍ നമ്മുടെ സ്ക്കൂളിന്റെ പേര് സെലക്ട് ചെയ്ത ശേഷം Employee ലിസ്റ്റില്‍ നിന്നും ആദ്യത്തെയാളെ തിരഞ്ഞെടുക്കുക. അപ്പോഴേക്കും താഴെ ചിത്രത്തിലുള്ളത് പോലെ new Scale (പുതിയ ശമ്പളസ്കെയില്‍) Revised ആണോ Pre-Revised ആണോ എന്നുള്ള ചോദ്യം പ്രത്യക്ഷപ്പെടും. ഈ ഭാഗം ചിത്രത്തില്‍ ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ ശമ്പളം പേ റിവിഷന്‍ കഴിഞ്ഞതാണെങ്കില്‍ Revised ഉം പേ റിവിഷന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ Pre-Revised ഉം ആക്കി മാറ്റുക. Revised/Pre-revised ഇവയില്‍ Revised സെലക്ട് ചെയ്യുമ്പോള്‍ Option Date നല്കിയശ്ശേഷം അതിനോട് ചേര്‍ന്നുള്ള Confirm button പ്രസ് ചെയ്യണം. (താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കുക.)
തുടര്‍ന്ന് അദ്ദേഹത്തിന്റെ ഈ മാസത്തെ Basic Pay നല്‍കുക. Bill Type ഉം Acquittance group ഉം LP bill, Up bill, HS bill, wages etc എന്നിവയിലേതെങ്കിലും ആക്കി മാറ്റുക. Last Pay change എന്നത് കഴിഞ്ഞ ഇന്‍ക്രിമെന്റ് തീയതിയും Next Incr date അടുത്ത ഇന്‍ക്രിമെന്റ് തിയതിയും ആയിരിക്കും. സാധാരണഗതിയില്‍ ഇത്രയും വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. Confirm ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം Next Employee എടുത്ത് മറ്റുള്ളവരുടെ വിവരങ്ങളും ഇതേ ക്രമത്തില്‍ നല്‍കാം. (Salary Matters -ല്‍ Establish Bill Type – ല്‍ Bill Type സെറ്റു ചെയ്തശ്ശേഷം Present Salary -ല്‍ Employee -യെ Bill Type ലേക്ക് Add ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, സാധിക്കാതെ വന്നാല്‍ ഓഫീസ് സെറ്റു ചെയ്യപ്പെട്ടിട്ടില്ലെന്നാണ് അര്‍ത്ഥം. സ്റ്റെപ്പ് 4 നോക്കുക)
പ്രത്യേക അലവന്‍സുകള്‍
NB: ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അലവന്‍സുകളുണ്ടെങ്കില്‍ അത് ചേര്‍ക്കേണ്ടത് ഇതേ പേജില്‍ത്തന്നെയുള്ള other Allowancesല്‍ ആണ്. ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും ഏത് അലവന്‍സാണോ അത് select ചെയ്ത ശേഷം Amount നല്‍കി insert വഴി അലവന്‍സ് Add ചെയ്യണം.
സ്റ്റെപ്പ് 12 : സാലറിയിലെ ഡിഡക്ഷനുകള്‍
ഇനി നമുക്ക് സാലറിയില്‍ നിന്നുമുള്ള PF, GIS, SLI എന്നിവയുടെ ഡിഡക്ഷനുകള്‍ രേഖപ്പെടുത്താം. അതിനായി മെനുവിലെ Salary Matters-Changes in the month-Deductions-Deductions എന്ന ക്രമത്തില്‍ തുറക്കുക (താഴെയുള്ള ചിത്രം നോക്കുക)
അതിലുള്ള Office ലിസ്റ്റില്‍ നിന്ന് നമ്മുടെ സ്ക്കൂളും Employee ലിസ്റ്റില്‍ നിന്ന് ആദ്യത്തെയാളെയും സെലക്ട് ചെയ്യുക. (PEN നമ്പറിന്റെ Orderലും Name ന്റെ ഓര്‍ഡറിലും നമുക്ക് Employee യെ ലിസ്റ്റ് ചെയ്യാം. അതിനാണ് Order By എന്ന ലിങ്ക്)
ഒരു എംപ്ലോയിയെ സെലക്ട് ചെയ്തു കഴിഞ്ഞാല്‍ SL No ആയി 01 എന്ന് നല്‍കുക. Deduction ലിസ്റ്റില്‍ നിന്നും State Life Insurance/Group Insurance Scheme/Kerala Aided School E.P.F/GPF എന്നിവയിലേതാണ് ആദ്യത്തെ ഡിഡക്ഷന്‍ വേണ്ടതെന്ന് തിരഞ്ഞെടുക്കുക. Amount, Details (അതിന്റെ അക്കൗണ്ട് നമ്പര്‍) എന്നിവ നല്‍കിയ ശേഷം insert ല്‍ ക്ലിക്ക് ചെയ്യുക. താഴെ പുതിയ റോ പ്രത്യക്ഷപ്പെടുന്നു. SL No 02 ആയി മേല്‍ വരിയിലേതു പോലെ അടുത്ത ഡിഡക്ഷന്‍ ഉള്‍പ്പെടുത്തുക. ഇങ്ങനെ ഓരോ സ്റ്റാഫിനേയും തിരഞ്ഞെടുത്ത് അവരുടെ എല്ലാ ഡിഡക്ഷനുകളും ഇവിടെ ഉള്‍പ്പെടുത്തണം. (താഴെയുള്ള ചിത്രം നോക്കുക)
സ്റ്റെപ്പ് 13 : ലോണ്‍വിവരങ്ങള്‍
ഇനി നമുക്ക് Loan വിവരങ്ങള്‍ രേഖപ്പെടുത്താം. GPF/KASEPF എന്നിവയില്‍ നിന്നൊക്കെ എടുക്കുന്ന ലോണുകളും, ഹൗസിങ് ലോണുകളും ഓണം അഡ്വാന്‍സും അടക്കമുള്ള ലോണുകളുടെ വിവരങ്ങളും തിരിച്ചടവുകളുടെ വിവരങ്ങളും ഇവിടെ നല്‍കണം. ഈ പേജിലേക്കെത്താന്‍ Salary Matters-Changes in the month-Loans-Loan details എന്ന ക്രമത്തിലാണ് തുറക്കേണ്ടത്. (താഴെയുള്ള ചിത്രം നോക്കുക)
ഈ പേജില്‍ Department, Office എന്നിവ നല്‍കിയ ശേഷം ഓരോ എംപ്ലോയിയേയും സെലക്ട് ചെയ്ത ലോണ്‍ വിവരങ്ങള്‍ നല്‍കാം. Loan Itemല്‍ ലോണിന്റെ പേരും Loan Acc No.ലോണിന്റെ അക്കൗണ്ട് നമ്പറും Loan Amount ല്‍ ആകെ എത്ര രൂപ ലോണെടുക്കുന്നുണ്ടെന്നും കാണിക്കണം. ഫെസ്റ്റിവല്‍ അലവന്‍സിന് അക്കൗണ്ട് നമ്പര്‍ ഇല്ലാത്തതിനാല്‍ fest adv എന്നാണ് അക്കൗണ്ട് നമ്പറിന്റെ സ്ഥാനത്ത് നല്‍കേണ്ടത്, (സെപ്റ്റംബര്‍ മാസത്തെ ബില്‍ പ്രൊസസ് ചെയ്തപ്പോള്‍ Festival Advanceന്റെ തിരിച്ചടവ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് താഴെ നോക്കൂ)
Recovery എന്നു മുതല്‍ എന്നും, മാസം എത്ര രൂപ വീതം അടക്കുന്നു എന്നും ആകെ എത്ര ഇന്‍സ്റ്റാള്‍മെന്റുകളാണ് ആകെ അനുവദിച്ചിട്ടുള്ളതെന്നും കഴിഞ്ഞ ബില്ലില്‍ അടച്ചത് എത്രാമത് തവണത്തെ ഇന്‍സ്റ്റാള്‍മെന്റാണെന്നും അങ്ങനെ ഇതു വരെ എത്ര രൂപ തിരിച്ചടച്ചുവെന്നും ഇവിടെ രേഖപ്പെടുത്തി confirm ചെയ്യണം. KASEPF ന്റെ ലോണ്‍ തിരിച്ചടവ് രേഖപ്പെടുത്തിയിരിക്കുന്നത് താഴെയുള്ള ചിത്രത്തില്‍ കാണാം. (പരീക്ഷണമായതിനാല്‍ സെപ്റ്റംബറിലെ ബില്ലാണ് ആദ്യം നാം ചെയ്തു നോക്കുന്നത്. അപ്പോള്‍ കയ്യിലുള്ള ക്യാഷ് ചെയ്ത ബില്ലുമായി ഒത്തു നോക്കാമല്ലോ.)
ഇങ്ങനെ ഓരോ എംപ്ലോയിയേയും തിരഞ്ഞെടുത്ത് അവരുടെ ലോണ്‍ വിവരങ്ങള്‍ ഇവിടെ രേഖപ്പെടുത്തണം.
സ്റ്റെപ്പ് 14 : തന്‍മാസത്തില്‍ ലീവ് (HPL ഉണ്ടെങ്കില്‍)
സാലറി പ്രോസസ്സ് ചെയ്യുന്ന മാസത്തില്‍ HPL പോലെ ശമ്പളത്തെ ബാധിക്കുന്ന ലീവുകള്‍ ഉണ്ടെങ്കില്‍, അതു കൂടി ചേര്‍ക്കേണ്ടതുണ്ട്. Service Matters- ല്‍ Leave- Leave Account- ല്‍ പ്രവേശിക്കുക. Employee- യെ സെലക്ട് ചെയ്ത് Enter Opening Balance -സെലക്ട് ചെയ്ത് As on Date, No. Of Days ഇവ നല്കുക. ഇവിടെ വരുത്തുന്ന തെറ്റുകള്‍ തിരുത്താന്‍ സാധിക്കാതെ വന്നേക്കാം. അതിനാല്‍ വളരെ ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യുക. ഇനി Service Matters- ല്‍ Leave- Leave Entry - ല്‍ പ്രവേശിക്കുക, ആവശ്യം വേണ്ട വിവരങ്ങള്‍ insert ചെയ്യുക
സ്റ്റെപ്പ് 15 : ഇനി സാലറി പ്രൊസസ് ചെയ്യാം
പ്രധാനപ്പെട്ട എല്ലാ സ്റ്റെപ്പുകളും നാം ചെയ്തു കഴിഞ്ഞു. ഇനി നമുക്ക് സാലറി പ്രൊസസ് ചെയ്യാം. സെപ്റ്റംബറിലെ ബില്ലാണ് പ്രൊസസ് ചെയ്യാന്‍ പോകുന്നത്. അതിനായി Salary Matters-Processing-Salary-Monthly Salary Processing എന്ന ക്രമത്തില്‍ തുറക്കുക.
ഏത് മാസത്തെ സാലറിയാണ് പ്രൊസസ് ചെയ്യാന്‍ പോകുന്നത് എന്നു നല്‍കുക. (ഉദാഹരണമായി നല്‍കിയിരിക്കുന്നത് സെപ്റ്റംബര്‍ മാസമാണ്. ക്യാഷ് ചെയ്ത സെപ്റ്റംബറിലെ സാലറി ബില്ലുമായി നമുക്ക് ഒത്തു നോക്കുകയുമാകാം.)
Month ല്‍ സെപ്റ്റംബറിനെ സൂചിപ്പിക്കുന്ന 9 എന്നും Year ല്‍ 2011 എന്നും നല്‍കുക, Office, DDO Code എന്നിവ സെലക്ട് ചെയ്യുക. ഇനി സ്ക്കൂളിലെ ബില്‍ ടൈപ്പുകള്‍ ഓരോന്നോരോന്നായി Process ചെയ്യാം. ആദ്യം HS Bill തിരഞ്ഞെടുക്കുക. ഈ സമയം ചുവടെയായി salary Processing Status ല്‍ HS ബില്ലിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കാണിക്കും. അതില്‍ നിന്നും Select Employees ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വലതു ഭാഗത്ത് അവര്‍ ലിസ്റ്റ് ചെയ്യപ്പെടും. ബില്‍ പ്രൊസസ് ചെയ്യുന്ന മാസത്തില്‍ സാലറിയുള്ളവരുടെ പേരുകള്‍ക്ക് നേരെ ടിക് ചെയ്ത ശേഷം submit നല്‍കുക. എത്ര സമയത്തിനുള്ളില്‍ Process ചെയ്തു കഴിയുമെന്ന് മെസ്സേജ് ബോക്സ് വരുന്നതാണ്. (മാസാവസാനമാണ് ബില്‍ പ്രൊസസ് ചെയ്യാനിരിക്കുന്നതെങ്കില്‍ ചിലപ്പോള്‍ പ്രൊസസിങ്ങിന് ഏറെ സമയമെടുത്തേക്കാം. ചിലപ്പോള്‍ ഒരു മിനിറ്റു കൊണ്ടു തീര്‍ന്നേക്കാം) അതു ക്ലോസ് ചെയ്ത ശേഷം Refresh ബട്ടണ്‍ അടിക്കുക. (താഴെയുള്ള ചിത്രം നോക്കൂ)
തുടര്‍ന്ന് ഇതേ ക്രമത്തില്‍ അടുത്ത ബില്ലുകള്‍ (UP, LP, Part time Bill) പ്രൊസസ് ചെയ്യാം.
സ്റ്റെപ്പ് 16 : പ്രൊസസ് ചെയ്ത ബില്ലുകള്‍ കാണുന്നതിന്
Process ചെയ്ത ബില്ലുകള്‍ കാണുന്നതിന് Salary Matters-Bills and Schedules-Monthly Salary-Pay Bills and Schedules ല്‍ ക്ലിക്ക് ചെയ്യുക
അതില്‍ DDO Code, Year, Month എന്നിവ നല്‍കിയാല്‍ പ്രൊസസ് ചെയ്ത എല്ലാ ബില്‍ ടൈപ്പുകളും താഴെ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. (താഴെയുള്ള ചിത്രം നോക്കൂ) അതില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്ത് Select ല്‍ ക്ലിക്ക് ചെയ്താല്‍ വലതു ഭാഗത്തായി Bill, Schedule എന്നിവ PDF രൂപത്തില്‍ കാണാനാകും. ഇതെല്ലാം A4ല്‍ പ്രിന്റെടുക്കാവുന്നതാണ്.
സ്റ്റെപ്പ് 17 : പ്രൊസസ് ചെയ്ത ബില്‍ ക്യാന്‍സല്‍ ചെയ്യാം.
ഒരിക്കല്‍ പ്രോസസ്സ് ടെയ്ത ബില്‍ തകരാറുകള്‍ ഉണ്ടെങ്കില്‍ അത് cancel ചെയ്തു വീണ്ടും പ്രോസസ്സ് ചെയ്യാവുന്നതാണ്. ബില്‍ ക്യാന്‍സല്‍ ചെയ്യാന്‍ Salary Matters- Processing- Salary- Cancel Processed Salary -ല്‍ പ്രവേശിക്കണം. ഏത് മാസത്തെ ബില്ല് പ്രൊസസ് ചെയ്തപ്പോഴാണോ പിശക് വന്നത് Month, Year, DDO Code, Bill type എന്നിവ സെലക്ട് ചെയ്യുമ്പോള്‍ ബില്ല് താഴെ ലിസ്റ്റ് ചെയ്യുന്നതാണ്. Status ല്‍ ടിക് ചെയ്ത ശേഷം (താഴെ ചിത്രത്തില്‍ ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.) Proceed ചെയ്താല്‍ പ്രൊസസ് ചെയ്ത ബില്‍ Cancel ആകുന്നു. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: പ്രൊസസ് ചെയ്യാന്‍ നല്‍കിയ ശേഷം ആ Processing കഴിയാതെ Cancel നല്‍കാതിരിക്കുക.
സ്റ്റെപ്പ് 18 : എന്‍ക്യാഷ്‌മെന്റ് വിവരങ്ങള്‍ നല്‍കാന്‍
ട്രഷറിയില്‍ സമര്‍പ്പിച്ച് പാസ്സാക്കിയ ബില്‍ ക്യാഷ് ചെയ്ത ശേഷം അതിന്റെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യുന്നതിലൂടെ മാത്രമേ ആ മാസത്തെ ബില്‍ പ്രൊസസിങ്ങും പ്രവര്‍ത്തനങ്ങളും അവസാനിക്കുന്നുള്ളു. അതിനായി Salary Matters-Encashment Details എന്ന ക്രമത്തില്‍ പേജ് തുറക്കുന്നതാണ്. Department, Office, DDO Code, Year, Month എന്നിവ നല്‍കി Go ബട്ടണ്‍ അമര്‍ത്തുന്നതോടെ ബില്ലുകള്‍ താഴെ ലിസ്റ്റ് ചെയ്യും. ഓരോ ലിസ്റ്റും Select ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്കി Confirm ചെയ്യുക.
സ്പാര്‍ക്കില്‍ ഒരു മാസത്തെ ബില്‍ പ്രൊസസിങ് കഴിഞ്ഞ് എന്‍കാഷ്മെന്റ് വിവരങ്ങളും കൂടി ആയതോടെ ആ ജോലി പൂര്‍ത്തിയായി.
Conclusion
അടുത്ത മാസത്തേക്ക് വേണ്ട ഇപ്പോഴേ ബില്‍ പ്രൊസസ് ചെയ്യാന്‍ തോന്നുന്നുണ്ടോ? ടെസ്റ്റ് നടത്തിക്കോളൂ. ഇത്രയൊന്നും പണി ഇനി ഇതിനു വേണ്ട. ഡിഡക്ഷന്‍, ലോണ്‍, ഇന്‍ക്രിമെന്റ് എന്നിവയിലൊന്നും മാറ്റമില്ലെങ്കില്‍ സ്റ്റെപ്പ് 14 മുതല്‍ ആവര്‍ത്തിച്ചാല്‍ മതി. ദാറ്റ്സ് ഓള്‍!
അറിവ് പകരും തോറും ഏറിടും എന്നാണല്ലോ. ആ ആപ്തവാക്യം തന്നെയാണ് ഈ പോസ്റ്റിന് പിന്നിലുള്ളതും. അല്ലാതെ ആരെയും സ്പാര്‍ക്ക് ഇംപ്ലിമേഷന് നിര്‍ബന്ധിക്കാന്‍ വേണ്ടിയല്ലിത്. സ്പാര്‍ക്കിലൂടെ സാലറി പ്രൊസസ് ചെയ്യാത്ത ഒട്ടേറെ സ്ക്കൂളുകളുണ്ട്. മേല്‍ വിവരിച്ച ക്രമത്തിലാണ് എന്റെ സ്ക്കൂളില്‍ സ്പാര്‍ക്ക് ഇംപ്ലിമെന്റേഷന്‍ നടന്നത്. നിരവധി പേര്‍ സ്പാര്‍ക്കിലൂടെ ബില്‍ പ്രൊസസ് ചെയ്തതെങ്ങനെയാണെന്നറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അവര്‍ക്കായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. ഇതേക്കുറിച്ച് കൂടുതലറിയാവുന്നവരും അറിയേണ്ടവരും ചര്‍ച്ചകളില്‍ ഇടപെടുമല്ലോ.
ഈ പോസ്റ്റിന്റെ പി.ഡി.എഫിന് ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്‍ക്രിമെന്റ് / പ്രമോഷന്‍
increment sanctioning: service matters->increment sanction->bill type->month->proceed
promotion and grade:service matters->promotion->current details->new details
ലീവ് സറണ്ടര്‍
Leave Surrender ചെയ്യുന്നതിനായി ആദ്യം Earned Leave സെററ് ചെയ്യണം. ഇതിനായി service matters- leave-leave account എടുക്കുക. Employee സെലക്ട് ചെയ്യുക. EL ക്ലിക്ക് ചെയ്ത് Enter Opening Balance സെലക്ട് ചെയ്ത് as on date, No. Of days ഇവ നല്‍കി proceed ക്ലിക്ക് ചെയ്യുക. (അധ്യാപകര്‍ക്ക് No. Of days എനത് surrender കിട്ടുന്ന ദിവസങ്ങളുടെ എണ്ണമാണ്). അതിനു ശേഷം Service matters-leave-leave surrender order ക്ലിക് ചെയ്ത് sanction no., sanction date ഇവ നല്കുക. Employee സെലക്ട് ചെയ്തതിനു ശേഷം Application date,No. Of days, As on date ഇവ നല്‍കി insert ക്ലിക്ക് ചെയ്യുക. Leave surrender process ചെയ്യുന്നതിനായി Salary matters-processing leave surrender-leave surrender ക്ലിക് ചെയ്ത് DDO code, bill type ഇവ സെലക്റ്റ് ചെയ്യുക. Employee select ചെയ്ത് submit ക്ലിക് ചെയ്യുക. ബില്ല് എടുക്കുന്നതിനായ് salary matters-bills and schedules-leave surrender-leave surrender bill ക്ലിക് ചെയ്യുക.
SPARK മായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കുള്ള പരിഹാരങ്ങളാണ് ചുവടെയുള്ള ലിങ്കുകളില്‍ കൊടുത്തിട്ടുള്ളത്. ലിങ്കുകള്‍ക്ക് ഇടുക്കി ഐടി@സ്ക്കൂളിന് നന്ദി. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും comments ആയി അറിയിക്കുക.
Pay Revision in SPARK
Spark User Manuel(Malayalam)
Leave Surrender
Spark Increment Sanction
Leave account and Leave entry
കഴിഞ്ഞുപോയ തീയതിയില്‍ increment നല്കാന്‍
DDO changes
Spark Guide
DA arrear preparation
455 comments:
v al r proud of ths blog, thank u sir , thank u very much
മൂവാറ്റുപുഴ സർ,
താങ്കളുടെ ഇമെയിൽ ഐഡി ഒന്ന് അയക്കു യൂസർ നെയിമും പാസ്സ്‌വേഡും അയക്കാനാണ്
അരിയേഴ്സ് ജിഐഎസ് കൂറകുവന്‍ കയുകയില
LWA to be entered to each month.
eg: Leave from 9.1.12 to 10.2.2012
ith sparkil enter cheyyenda reethi
service matters - leave - leave entry
leave type LWA akkuka. thudarnhu period kodukkumbol oro masathilulla LWA kodukkuka. ivide from 9.1.12 to 31.1.12.
pinne adutha masathehthum ithu pole kodukkuka. ivide from 01.2.12 to 10.2.12. appol shariyakum. ingane oro masatheyum seperate ayi kodukkanam
A VERY VERY USEFUL POST THANKS FOR MATHS BLOG AND EXPECTING MORE. THE PERSONS BEHIND THIS POST HAS DONE A FINE JOB AND THIS POST HELPED ME FOR PROCESSING SALARY.
KRK
GVHSS FOR BOYS KOYILANDY
ടെസ്റ്റ്...
ടെസ്റ്റ്..
IPROCESSED SALARY FOR EACH ONE SEPARATELY FOR ALL AND I CANNOTCANCEL THE BILL WHAT WILL I DO PLEASE GIVE ME A REPLY
GPF schedule ല്‍ ലോണിന്റെ തവണ വരാന്‍ എന്തു ചെയ്യണം (3/36 എന്നിങ്ങനെ)
Month മാറി ആയിരിക്കും ചിലപ്പോ ബില്ലു പ്രോസസ്സ് ചെയ്തത് അല്ലെങ്കില്‍ ക്യാല്‍സല്‍ ചെയ്യാന്‍ ശ്രമിക്കുന്നത്, ഒന്നു നോക്കു.
പ്രത്യേകിച്ച് ഒരു മാര്‍ഗ്ഗവുമില്ലന്നാണ് അറിവ്, എന്തായാലും അതിന്റെ പേരില്‍ ബില്ലു ഒബ്ജക്ഷനാവാന്‍ വഴിയില്ല
VERY GOOD ATTEMPT,THANKS,MATHS BLOG MAKERS.Please state, how to re edit the leave account, ie. worngly entered.
VENUGOPALAN,SHERISTADAR,SUB COURT,VADAGARA.
ഞങ്ങളുടെ സ്ക്കൂളില് 2012 ജനുവരി മാസം മുതല് സ്പാര്‍ക്കിലൂടെയാണ് ശമ്പളബില്ല് തയ്യാറാക്കുന്നത്.2011 ഫെബ്റുവരി മുതല്‍ ഗ്രേഡ് അരിയര്‍ തയ്യാറാക്കണം.
പഴയ ബില്ല് വിവരങ്ങള് ഇല്ല.തയ്യാറാക്കുന്ന വിധം വിശദീകരിക്കാമോ?
BABU.K.U
H.S.A
P.P.T M.Y.H.S.S CHERUR
സ്പാര്‍ക്കില്‍ option ഡേറ്റ് തെറ്റി കൊടുത്തു പോയി. മാറ്റാന്‍ എന്താണ് ചെയ്യേണ്ടത്
SDO BILL (HM BILL) ലെ DDO CODE ഉം
HS & UP BILL ലെ DDO CODE ഉം വ്യത്യസ്തങ്ങളാകുമോ
sudheer tk February 2, 2012 10:00 PM
സ്പാര്‍ക്കിൽ option ഡേറ്റ് തെറ്റി കൊടുത്തു പോയി. മാറ്റാൻ എന്താണ് ചെയ്യേണ്ടത്
പേറിവിഷൻ എഡിറ്റിംഗിൽ എമ്പ്ലോയിയെ സെലക്ട് ചെയ്യുക അതിനു ശേഷം Pre revaised എന്ന option select ചെയ്യുക വീണ്ടും revaised select ചെയ്യുക option date എന്ന TextBox കാണാം ഇവിടെ ശരിയായ option date കൊടുത്താൽ മതി
കോഴിക്കോട് ജീല്ലയില്‍ സ്പാര്‍ക്കുമായി ബന്ധപ്പെട്ട് പല പരീപാടികളും സംശയ നിവാരണവും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. മികച്ച രീതിയില്‍ പോസ്റ്റ് സംവിധാനം ചെയ്തതില്‍ സന്തോഷം തോന്നുന്നു. രാജേഷ് 7736187987
രാജേഷ് സാര്‍,
സ്പാര്‍ക്ക് സംശയ നിവാരണങ്ങള്‍ക്കായി അനില്‍ സാര്‍, ഉണ്ണികൃഷ്ണന്‍ മാഷ്, സോമന്‍ സാര്‍, സരിഗമ, ... തുടങ്ങിയവര്‍ കാര്യമായി സഹായിക്കുന്നുണ്ട്. ആ കൂട്ടത്തിലേക്ക് താങ്കളെക്കൂടി ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. സഹകരിക്കാന്‍ തയ്യാറുള്ളവരെ ചേര്‍ത്ത് ഒരു സ്പാര്‍ക്ക് ഹെല്‍പ് ടീം രൂപീകരിക്കാന്‍ പദ്ധതിയിടുന്നു. അറിവുള്ളവരും സേവനസന്നദ്ധതയുള്ളവര്‍ സഹകരിക്കുമല്ലോ.
Salary Matters ല്‍ Establish Bill type ല്‍ ശരിയാണോന്ന് നോക്കുക, correct ചെയ്യാനാവുന്നില്ലെങ്കില്‍ D M U/SPARK നെ contact ചെയ്യണം
info@spark.gov.in - ലേക്ക് mail ചെയ്യുക
01/06/2011 ന് JOIN ചെയ്ത EMPLOYEE യ്ക് APROVAL ലഭിച്ചത് 2012 ജനുവരിയിലാണു
SPARK ൽ ഇവരുടെ salary 2012 ജനുവരിയിൽ prepare ചെയ്തപ്പോൾ GIS Deduct ചെയ്യാൻ കഴിഞ്ഞില്ല. Arr.salary prepare ചെയ്യുബോൾ 2012 ജനുവരിയിലെ
GIS Deduct ചെയ്യാൻ കഴിയുമോ ?
We have completed Festival advance deduction by January 2011. But when February salary is processed still it shows the deduction of festival advance. What to do?. We are Beginners in using spark.we processed salary through spark from January 2012 only. But HRA was not given. Because of that we have to use manual bill for January also.When I tried process Income tax through spark Only the sum of two months salary is coming as total salary What to do get the total Salary?,
Beena Thomas .MTLPS KEEKOZHOOR EAST
PLEASE SEND THE DETAILS FOR SETTING THE OFFICE TO SPARK AT THE EARLIEST, THEN ONLY U CAN RECTIFY THESE PROBLEMS.
01/06/2011 ന് JOIN ചെയ്ത EMPLOYEE യ്ക് APROVAL ലഭിച്ചത് 2012 ജനുവരിയിലാണു
SPARK ൽ ഇവരുടെ salary 2012 ജനുവരിയിൽ prepare ചെയ്തപ്പോൾ GIS Deduct ചെയ്യാൻ കഴിഞ്ഞില്ല. Arr.salary prepare ചെയ്യുബോൾ 2012 ജനുവരിയിലെ
GIS Deduct ചെയ്യാൻ കഴിയുമോ ? ഒരു മാര്‍ഗ്ഗം പറയാമോ ....Please..
ഓരോ മാസത്തെ സാലറി പ്രത്യേകം പ്രോസസ്സ് ചെയ്യണം
Sudheesh Sir,
GIS, deduct ചെയ്യാന് spark ഇല് വഴി ഇല്ല എന്നാണു ഞാന് മനസ്സിലാക്കിയത്.അതു കൊണ്ട് same case ഞങ്ങള് GIS, deduct ചെയ്യാതെ spark ഇല് ചെയ്തു treasury ഇല് submit ചെയ്തു. GIS നെ കുറിച്ചു കുറെ അവ്യക്തതകള് ഇപ്പോഴും ബാക്കിയുണ്ട്. Jan തൊട്ടു deduct ചെയ്യണോ? അതോ sept തൊട്ടു മതിയോ? 200 ന്റെ 1/3 ആയ 70 പിടിച്ചാല് പോരെ? ഏതായാലും GIS ന്റെ ഓഫീസിലേക്കു വിളിക്കാന് തീരുമാനിച്ചു ഞാന്
GIS ന്റെ Malappuram Office Number 04832732068
എന്റെ മുന്നെ ആരെങ്കിലും വിളിച്ചാല് വിവരം പറയണേ......
Sudheesh Sir,
GIS, deduct ചെയ്യാന് spark ഇല് വഴി ഇല്ല എന്നാണു ഞാന് മനസ്സിലാക്കിയത്.അതു കൊണ്ട് same case ഞങ്ങള് GIS, deduct ചെയ്യാതെ spark ഇല് ചെയ്തു treasury ഇല് submit ചെയ്തു. GIS നെ കുറിച്ചു കുറെ അവ്യക്തതകള് ഇപ്പോഴും ബാക്കിയുണ്ട്. Jan തൊട്ടു deduct ചെയ്യണോ? അതോ sept തൊട്ടു മതിയോ? 200 ന്റെ 1/3 ആയ 70 പിടിച്ചാല് പോരെ? ഏതായാലും GIS ന്റെ ഓഫീസിലേക്കു വിളിക്കാന് തീരുമാനിച്ചു ഞാന്
GIS ന്റെ Malappuram Office Number 04832732068
എന്റെ മുന്നെ ആരെങ്കിലും വിളിച്ചാല് വിവരം പറയണേ......
SPARKIL HPL ACCOUNT CHARKUNATH PARNOOTHARMO?
H.P.L/E.L എന്നിവ ആദ്യം Service Matters/ Leave/Leave Account ല്‍ ചേര്‍ക്കണം (02/02/12 മുതല്‍ 15 ദിവസത്തെ ലീവു വേണ്ട ഒരാള്‍ക്ക്, 02/02/12 ന് മുമ്പുള്ള Date വച്ച് ക്രെഡിറ്റില്‍ എത്ര ലീവുണ്ടോ അതു കാണിക്കുക). As on date ഒരിക്കല്‍ നല്കിയാല്‍, അതു കഴിഞ്ഞുള്ള ഒരു date വച്ച് മാത്രമെ അടുത്ത Entry നടക്കു- ഓര്‍ക്കണം.ഇനി Service Matters/ Leave/Leave Entry ല്‍ അവശ്യം വേണ്ട Leave, Enter ചെയ്യുക.
Sir
HPL ULLAH TEACHER 2/2012 ILL BASIC PAY 17420/ HPL ULLATH 01/02/2012 TO 29/02/2012 YANNE ITHUPRAKARAM കീടണ്ടത് 8710/-രൂപയാണ് യന്നല്‍ SAPARKIL INNERIL ULLATH 9433/-രൂപയാണ്,SPARK INEER ABSTRACT ULLATH 8710/- രൂപയാണ് യന്നല്‍ OUTERBILL SPECIAL LEAVE കോളത്തില്‍ 723/RUPA അധികമാണ് WHY REASON?
ബോസിക്ക് പേ Rs.18740/-ല്‍ താഴെ ഉള്ളവര്‍ക്ക് 65% DA അര്‍ഹതയുണ്ടല്ലോ? അതും, Actual calculation ലെ DA യുടെയും വ്യത്യാസം കൂടി കണക്കിലെടുത്ത് Actual ന്റെ കൂടെ കൂട്ടി എടുക്കുന്ന തുകയാണിത്. Leave കൃത്യമായി കാണിച്ചിട്ടുണ്ടെങ്കില്‍, കിട്ടുന്ന DA കൂടുതലല്ല, നമുക്ക് അര്‍ഹതപ്പെട്ടതു തന്നെ. സ്പാര്‍ക്കിലൂടായപ്പോ, യഥാര്‍ത്തത്തിലുള്ള DA, H.R.A ഇവ ലഭിച്ചു തുടങ്ങിയെന്ന് ബോദ്ധ്യമായില്ലെ? മുന്നെ Leave എടുത്തപ്പോഴൊക്കെ നമ്മുടെ കാശ് പോയെന്നും ബോദ്ധ്യമായില്ലെ?
kÀ,
s^{_p hcn amks¯ _n t{]mkÊv sNbvXp t\m¡nbt¸mÄ C¶À_nÃn HmWw AUzm³kv tImfw IqSn ImWp¶p. CXv Hgnhm¡m³ F´v sN¿Ww.
Nazar Sir ന്റെ ചോദ്യം ഇതായിരുന്നു.
സര്‍,
ഫെബ്രുവരി മാസത്തെ ബില്‍ പ്രോസസ്സ് ചെയ്തു നോക്കിയപ്പോള്‍ ഇന്നര്‍ബില്ലില്‍ ഓണം അഡ്വാന്‍സ് കോളം കൂടി കാണുന്നു. ഇത് ഒഴിവാക്കാന്‍ എന്ത് ചെയ്യണം.
വിന്‍ഡോസ് വഴി ISM കീബോര്‍ഡ് ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ യുണീക്കോഡ് ഫോണ്ട് ആയാല്‍ മാത്രമേ കമന്റില്‍ മലയാളം വായിക്കാനാകൂ. അതിനു സഹായിക്കുന്ന സോഫ്റ്റ്വെയറാണ് Typeit. മലയാളം ടൈപ്പ് ചെയ്ത ശേഷം Copy to unicode ആക്കി മാറ്റി കമന്റില്‍ പേസ്റ്റ് ചെയ്താല്‍ മതി
ബോസിക്ക് പേ Rs.18740/-ല്‍ താഴെ ഉള്ളവര്‍ക്ക് 65% DA അര്‍ഹതയുണ്ടല്ലോ? അതും, Actual calculation ലെ DA യുടെയും വ്യത്യാസം കൂടി കണക്കിലെടുത്ത് Actual ന്റെ കൂടെ കൂട്ടി എടുക്കുന്ന തുകയാണിത്. Leave കൃത്യമായി കാണിച്ചിട്ടുണ്ടെങ്കില്‍, കിട്ടുന്ന DA കൂടുതലല്ല, നമുക്ക് അര്‍ഹതപ്പെട്ടതു തന്നെ. സ്പാര്‍ക്കിലൂടായപ്പോ, യഥാര്‍ത്തത്തിലുള്ള DA, H.R.A ഇവ ലഭിച്ചു തുടങ്ങിയെന്ന് ബോദ്ധ്യമായില്ലെ? മുന്നെ Leave എടുത്തപ്പോഴൊക്കെ നമ്മുടെ കാശ് പോയെന്നും ബോദ്ധ്യമായില്ലെ?
Sir
HPL ULLAH TEACHER 2/2012 ILL BASIC PAY 17420/ HPL ULLATH 01/02/2012 TO 29/02/2012 YANNE ITHUPRAKARAM കീടണ്ടത് 8710/-രൂപയാണ് യന്നല്‍ SAPARKIL INNERIL ULLATH 9433/-രൂപയാണ്,SPARK INEER ABSTRACT ULLATH 8710/- രൂപയാണ് യന്നല്‍ OUTERBILL SPECIAL LEAVE കോളത്തില്‍ 723/RUPA അധികമാണ് WHY REASON?
etyil DA yilalla kuduthal Basic Pay yillan 723 kootutal revised scale yanee.
ഒരാളുടെ Arrear salary ചെയ്തപ്പോ (June 2010 to July 2011 ഇതില് 2/9/2010 മുതല് 14/12/2010 വരെ 100 ദിവസം LWA ആണ്)June 2010 to 1/2011 വരെ Dueവില് HRA കാണുന്നില്ല അതിനാൽ Balance-HRA നെഗറ്റീവ് 150 വരുന്നു Due DA 18%-ത്തിനു പകരം 8% മാത്രമെ വരുന്നുള്ളു ഇതിന് എന്തു ചെയ്യണം
ഒരാളുടെ Arrear salary ചെയ്തപ്പോ (June 2010 to July 2011 ഇതില് 2/9/2010 മുതല് 14/12/2010 വരെ 100 ദിവസം LWA ആണ്)June 2010 to 1/2011 വരെ Dueവില് HRA കാണുന്നില്ല അതിനാൽ Balance-HRA നെഗറ്റീവ് 150 വരുന്നു Due DA 18%-ത്തിനു പകരം 8% മാത്രമെ വരുന്നുള്ളു ഇതിന് എന്തു ചെയ്യണം
ഹരി സാറിന് നന്ദി.ഇപ്പോഴാണ് വിന്റോസിലൂടെ മലയാളം കമന്റ് ഇടാനായത്
സോമന്‍
sir, i want to know which all 'banks' account can be used for salary crediting through SPARK.Please mention about some of them here.
sir, i want to know which all 'banks' account can be used for salary crediting through SPARK.Please mention about some of them here.
AT PRESENT SBT,SBI,IOB- PLEASE SEE IT IN THE PRESENT SALARY DETAILS
സ്പാര്‍ക്കില്‍ ഒരാളെ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ക്രിയേറ്റ് ചെയ്ത് റിലീവ് ചെയ്യൂമ്പോള്‍ Invalid relieving date എന്നു കാണിക്കുന്നു. ഇതെന്താണ് ?
how can we change the festival advance in a single click.
Dear sir
A new employ jointed school on 25.07.2011.His salary Arrear bill processed. But
GIS subscription from sept 2011 to dece 2011 not seen in the bill.I saw the comment published on the same issue.but not seen... Please clear the doubts.
E.K.Ashraf
Koduvally
Pay Rivison arrear yil EL mannualyai varan enthane chayadath ?EL 2011-12 Manualyi yane authiyath
Sir,
One Employee of this institution is rejoined duty in this month after
he has taken LWA for 5 years. His Pay Scale is in the Pre-revised
Scale of 1998. The SPARK Software is giving only two options - either
Revised Scale (2009) or Pre-revised Scale (2004). Therefore, we can't
include him in the SPARK Software. So please give me advice on this
matter and tell me how to include him in the SPARK.
2004 ന് മുമ്പുള്ള സ്കെയ്ലിൽ ശംബളബിൽ പ്രൊസസ്സ് ചെയ്യാൻ സ്പാർക്കിൽ ഇപ്പോൾ സാദ്ധ്യമല്ല.ശ്രീ. മഹ്‌റൂഫ് സൂചിപ്പിച്ച പോലെ; ലീവ്, സസ്പൻഷൻ തുടങ്ങിയ കാരണങ്ങളാൽ പഴയ സ്കെയിലിൽ തുടരുന്ന ജീവനക്കാർ പല ഡിപ്പാർട്ടുമെന്റുകളിലുമുണ്ട്. ട്രെയ്നർമാർ ഇത്തരം പ്രശ്നങ്ങൾ അപ്പപ്പോൾ സ്പാർക്കിലറിയിക്കാറുണ്ടെങ്കിലും വലിയ പ്രശ്നങ്ങൾക്കിടക്ക് ഒറ്റപ്പെട്ട കാര്യമെന്ന നിലക്ക് പരിഹാരം മാറ്റി വെക്കപ്പെടുകയാണ്. ഇത്തരം പ്രശ്നങ്ങളുള്ള ഓരോ ഓഫീസും സ്പാർക്ക് ചീഫ് പ്രോജക്ട് മാനേജർക്ക് രേഖാ മൂലം റിപ്പോർട്ട് ചെയ്താൽ മാത്രമെ സത്വര പരിഹാരമുണ്ടാവുകയുള്ളൂ.
21-6-2006 നു join ചെയ്ത Teacher ക്കു പുതിയ package പ്രകാരം JUNE 2011 മുതല് approval ആയി.അങ്ങനെ DEC 2011 മുതല് സാലറിയും JUNE 2011 to NOV 2011 വരെയുള്ള Arrears ഉം Revised Scale ഇല് SPARK ഇല് വാങ്ങിച്ചു.ഇനിയാണെന്റെ പ്രശ്നം.Teacher ക്കു ഈ മാസം Re Approval 21-6-2006 മുതല് Government അനുവദിച്ചു.
1. spark ഇല് വരുത്തേണ്ട changes എന്തെല്ലാം? Revised എന്നുള്ളത് Pre-Revised എന്നാക്കി Arrears കാണേണ്ടി വരുമോ?
2. spark ഇല് ഇപ്പോള് ഉള്ള Revised Option Date 1-1-2011 എന്നാണ്.അതു 1-7-2009 എന്നാക്കി മാറ്റാന് എന്തു ചെയ്യണം?
3. 31-1-2011 വരെ 2004 സ്കെയിലിലും പിന്നീട് Option നല്കി 1-7-2009 മുതലുള്ളത് fixation arrear ഉം ആയാണോ കണേണ്ത്?അതോ 1-7-2009 മുത്‌ല് നേരിട്ടു DA Arrear ആയി വങ്ങാമോ?
ചോദ്യങ്ങളുടെ എണ്ണം കൂടുതലാണെന്നറിയാം...ആരെങ്കിലും എന്നെ സഹായിക്കണം.
ഒരു സ്പാര്‍ക്ക് സംശയമാണേ...
സ്പാര്‍ക്കില്‍ ഈ മാസം പുതിയതായി ജി പി എഫ് അക്കൗണ്ട് നമ്പര്‍ ലഭിച്ച രണ്ടു പേരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി, അവരുടെ പി എഫ് ലേക്ക് പോകേണ്ട ഡി എ അരിയര്‍ പ്രോസ്സസ് ചെയ്തു, അത് സാലറി യിലേക്ക് മെര്‍ജ് ചെയ്തു, പ്രോസ്സസ് ചെയ്തു ... ഇന്നര്‍ , ഔട്ടര്‍ ബില്ലുകള്‍ എല്ലാം ഓ കെ... പി എഫ് ഷെഡ്യൂളില്‍ മാത്രം ഒരു ഗുരുതരമായ പ്രശ്നം !!!!
പുതിയതായി ഉള്‍പ്പെടുതിയവരില്‍ ഒരാളുടെ ഒഴികെ മറ്റാരുടേയും വിവരങ്ങള്‍ ഷെഡ്യൂളില്‍ വന്നിട്ടില്ല... പഠിച്ച പണി എല്ലാം പയറ്റിയിട്ടും നോ രക്ഷ !!!! സമാനമായ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിട്ടുള്ള ചങ്ങാതിമാരുടെ സഹായം പ്രതീക്ഷിക്കുന്നു ....
ഫെസ്റ്റിവൽ അഡ്വാൻസിൽ മാറ്റം വരുത്താൻ -
Salary Matters- Changes in the month- Loans- Loan Details
ഫെസ്റ്റിവൽ അഡ്വാൻസിൽ മാറ്റം വരുത്താൻ -
Salary Matters- Changes in the month- Loans- Loan Details
നിലവിൽ യൂസർ കോഡും പാസ്സ് വേർഡുമുള്ളവർക്ക് സംശയങ്ങൾ സ്വയം പരീക്ഷിച്ച് മനസ്സിലാക്കുന്നതിന് www.testing.spark.gov.in/websparktest എന്ന സൈറ്റിൽ ലോഗിൻ ചെയ്യാം -
യൂസർ കോഡ് PEN തന്നെ. ksitm123 എന്ന പാസ്സ് വേർഡ് നൽകുക. ഈ സൈറ്റിൽ എന്ത് പരീക്ഷണമായാലും യഥാർത്ഥ സ്പാർക്ക് ഡാറ്റയെ ഒരു തരത്തിലും ബാധിക്കില്ല.
ഓപ്ഷൻ തീയതി മാറ്റുന്നതിന്
Salary Matters- Pay revision 2009- Pay revision editing
Employee സെലക്ട് ചെയ്ത ശേഷം Pre-revised ബട്ടൻ സെലക്ട് ചെയ്ത് വീണ്ടും Revised ബട്ടൻ സെലക്ട് ചെയ്യുക. വീണ്ടും ഒപ്ഷൻ തീയതി കൊടുക്കാനുള്ള ഫീൽഡ് തെളിഞ്ഞ് വരും.
GPF schedule ൽ അക്കൌണ്ട് നമ്പർ കാണുന്നില്ലെങ്കിൽ
Present Service Details ൽ അക്കൌണ്ട് നമ്പർ ചേർക്കുക.
ലോഗിൻ വിൻഡോ
User Code ഉം Password ഉം നൽകി CAPTCHA (Enter the Characters as shown below) കൊടുക്കുമ്പോൾ "O" പ്രശ്നമുണ്ടാക്കുന്നുണ്ടോ? CAPTCHA യിൽ “ഓ” ഇല്ല; എല്ലാം പൂജ്യമാണ്.
HOW ENTER LWA ?
ലീവ് വിത്ത് ഔട്ട് അലവന്‍സ് ഒരു എംപ്ലോയീ ക്ക് ആണ് .അപ്പോള്‍ ആ എമ്പ്ലോയ് യെ എങ്ങനെ സ്പാര്‍ക്ക് ഇലേക്ക് ചേഞ്ച് കൊടുത്ത് ചേര്‍ക്കും ?
സഹായിക്കാമോ?
To enter LWA
Service Matters- Leave- Leave Entry- Select office- Select Employee- Select Leave Type and insert the details
എന്‍റെ സ്കൂളിലെ ഒരു ടീച്ചര്‍ ആദായനികുതി സ്പാര്‍കിലൂടെ ശമ്പളത്തില്‍ നിന്ന് കുറവു ചെയ്തു. നികുതി അട്ക്കെണ്ടാതില്ലെന്നു പിന്നീടു മനസ്സിലായി .എങ്ങനെയാണു നികുതി ബില്ലില്‍ നിന്നും ഒഴിവാക്കേണ്ടത് K.A.R.KHAN KOTTAYAM
spark ലൂടെ ശമ്പളത്തില്‍ നിന്നും കുറവ് ചെയ്ത നികുതി എങ്ങനെ നീക്കം ചെയ്യാം
എന്‍റെ സ്കൂളിലെ ഒരു ടീച്ചര്‍ ആദായനികുതി സ്പാര്‍കിലൂടെ ശമ്പളത്തില്‍ നിന്ന് കുറവു ചെയ്തു. നികുതി അട്ക്കെണ്ടാതില്ലെന്നു പിന്നീടു മനസ്സിലായി .എങ്ങനെയാണു നികുതി ബില്ലില്‍ നിന്നും ഒഴിവാക്കേണ്ടത് K.A.R.KHAN KOTTAYAM
salary matters>changes in the month>present salary>select employee>
other deductions>delete income tax
salary matters>changes in the month>present salary>select employee>
other deductions>delete income tax
പാര്‍ട്ട് ടൈം ഉദ്യോഗസ്ഥര്‍ക്കും ബില്ലില്‍ HRA വരുന്നു ഇതെങ്ങനെയാണ് ഒഴിവാക്കുക.
change category from state subordinate to part time staff , then no HRA to part time staff
for this go to edit employees details
01/06/2011 ന് JOIN ചെയ്ത EMPLOYEEയ്ക് (PART TIME URUDU & FULL TIME ARABIC TEACHER ) APROVAL ലഭിച്ചത് ജനുവരിയിലാണു
ഇവർക്ക് FESTIVAL ALLOWANCE SPARK ൽ എങ്ങനെ തയ്യാറക്കാം
ഉത്തരം വേഗം തരുമല്ലോ?
സര്‍,
സ്പാര്‍ക്ക് മായി ബന്ധപ്പെട്ട സംശയം
ഞങ്ങളുടെ സ്കൂളിലെ ഒരു ടീച്ചറിന്റെ പേര് നേരത്തെ തെറ്റായിട്ടാണ് കിടന്നിരുന്നത്.അതുകൊണ്ട് പുതിയ പേരോടുകൂടിയ pen ഉണ്ടാക്കി. അതിന്‍പ്രകാരം കഴിഞ്ഞ മാസത്തെ ശന്പളം spark വഴി process ചെയ്തു. പക്ഷേ Teachers packageലും മറ്റും ടീച്ചറിന്റെ pen പഴടതാണ്. ഇതു ശരിയാക്കാന്‍ ഇനി എന്തു ചെയ്യണം ? please reply.
സര്‍,
സ്പാര്‍ക്ക് മായി ബന്ധപ്പെട്ട സംശയം
ഞങ്ങളുടെ സ്കൂളിലെ ഒരു ടീച്ചറിന്റെ പേര് നേരത്തെ തെറ്റായിട്ടാണ് കിടന്നിരുന്നത്.അതുകൊണ്ട് പുതിയ പേരോടുകൂടിയ pen ഉണ്ടാക്കി. അതിന്‍പ്രകാരം കഴിഞ്ഞ മാസത്തെ ശന്പളം spark വഴി process ചെയ്തു. പക്ഷേ Teachers packageലും മറ്റും ടീച്ചറിന്റെ pen പഴടതാണ്. ഇതു ശരിയാക്കാന്‍ ഇനി എന്തു ചെയ്യണം ? please reply.
ഈ മാസം ഡയസ്നോന്‍ ഉണ്ട്.സാലറി എങ്ങിനെ തയ്യാര്‍ ചെയ്യും.
ഈ മാസം ഡയസ്നോന്‍ ഉണ്ട്.സാലറി എങ്ങിനെ തയ്യാര്‍ ചെയ്യും.
Service Matters-->Leave-->Leave Entry --> Select Employee-->Leave Type -->Dias Non -->From Date--- To Date
സര്‍, എന്റെ സ്കൂളിലെ ഒരു ടീച്ചറിന്റെ പേര് തെറ്റായിട്ടാണ് കിടന്നിരുന്നത്. അതുകൊണ്ട് പുതിയ pen create ചെയ്തു. ആ നമ്പര്‍ അനുസരിച്ച് കഴിഞ്ഞ മാസത്തെ salary process ചെയ്തു. പക്ഷേ Teachers packageലും മറ്റു രേഖകളിലും പഴയ pen ആണ് കിടക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാന്‍ ഒരു മാര്‍ഗ്ഗം പറഞ്ഞു തന്നാലും...please..
Dies-Non
ഫെബ്രുവരി മാസത്തെ ഡൈസ് നോൺ, മാർച്ച് മാസത്തെ ശംബളത്തിൽ ക്രമീകരിക്കുന്നതിനാവശ്യമായ നവീകരണം സ്പാർക്കിൽ എൻ.ഐ.സി നടത്തിക്കൊണ്ടിരിക്കുന്നതായറിയുന്നു. മാർച്ച് അവസാനത്തിൽ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കാം.
Dies-Non
ഫെബ്രുവരി മാസത്തെ ഡൈസ് നോൺ, മാർച്ച് മാസത്തെ ശംബളത്തിൽ ക്രമീകരിക്കുന്നതിനാവശ്യമായ നവീകരണം സ്പാർക്കിൽ എൻ.ഐ.സി നടത്തിക്കൊണ്ടിരിക്കുന്നതായറിയുന്നു. മാർച്ച് അവസാനത്തിൽ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കാം.
ശ്രീ വിജയൻ സർ,
പേര് തെറ്റിയത് കൊണ്ട് പുതിയ PEN ക്രിയേറ്റ് ചെയ്യരുതായിരുന്നു. Edit Employee Record ൽ പേര് ശരിയാക്കാമായിരുന്നു. പഴയ PEN നിലനിർത്തൽ നിർബന്ധമണെങ്കിൽ ഒരു മാർഗ്ഗമേയുള്ളൂ എന്ന് തോന്നുന്നു. ജനുവരി മാസത്തെ ബിൽ കാൻസൽ ചെയ്ത് പഴയ PEN-ലെ പേര് ശരിയാക്കിയ ശേഷം എല്ലാവരുടെയും ശംബളം മാന്വലായി ചേർക്കുക. രണ്ടാമത്തെ PEN, പേരും ഹിസ്റ്ററികളും മാറ്റി മറ്റൊരു ജീവനക്കാരന് വേണ്ടി ഉപയോഗിക്കുക. കൂടുതൽ ജീവനക്കാരുണ്ടെങ്കിൽ ശ്രമകരമായിരിക്കും.
Festival Allowance
ഫെസ്റ്റിവൽ അലവൻസിന് ഇപ്പോൾ മാന്വൽ ബിൽ മാത്രമെ സാദ്ധ്യമാവൂ, എന്ന് തോന്നുന്നു.
ant school teacher LWA 01.11.2011 TO 30.06.2012 LWA Study leave yanee anal 31% DA 7/2011 to 10/2011 Spark bii lake akkena layeepeekam
THANK YOU FOR YOUR ATTEMPT.THE DETAILS ARE VERY EFFECTIVE AND SUFFICIENT TO KNOW ABOUT SPARK. I COULD UNDERSTAND IT VERY WELL AND NOW I AM ABLE TO PROCESS THE SALARY IN MY SCHOOL. THANK YOU VERY MUCH ONCE AGAIN. BY, SUBY T.M. SCMV GOVT. UPS CHETTICADU PATHIRAPALLY ALAPPUZHA
THANK YOU VERY MUCH FOR YOUR ATTEMPT.
Dies-Non
ഫെബ്രുവരി മാസത്തെ “ഡ്രോൺ സാലറി” അപ്ഡേറ്റ് ചെയ്യപ്പെടാത്തത് കൊണ്ട്, ശ്രീ ഷാജി എസ് ഡൈസ് നോൺ ക്രമീകരിക്കുന്നതിനായി കൊടുത്ത ഹെൽപ് ഫയൽ ശരിയാണെന്ന് തോന്നുന്നില്ല. ഇതിനാവശ്യമായ സോഫ്റ്റ്‌വേർ അപ്ഡേഷൻ മാർച്ച് 20 ആകുമ്പോഴേക്കും തയ്യറാകുമെന്നാണ് സ്പാർക്കിൽ നിന്നുമറിയുന്നത്.
നമ്മുടെ school ഒരു teacher LWA 02.11.2011 TO 30.06.2012 വരെ YANEE
YANAL 31%(DA) SPARKIL എങ്ങനെ merge ചെയ്യാം
How can we cut the salary of employees who participated one day strike from the March ?
How can we cut the salary of employees who participated one day strike from the March ?
@ Sudheesh
Service Matters - leave - leave entry
Select Employee Name
On leave type Select " Diesnon" . Purpose - Strike. then insert
Sir,
Diesnon enganeyanu sparkil enter cheyyunnathu
Geetha,Calicut
Sir,
Enganeyanu Diesnon sparkil enter cheyyunnathu
sir,
Enganeyanu diesnon sparkilude process cheyyunnathu?
spark il cheythathu correct aanu suhruthe. because as per Rule 93 KSR since basic pay is less than 18740, the DA will be given for the full pay of 16980 and that while calculating half pay leave for 03/01/2012 to 31/01/2012 and full pay for 01/01/2012 to 02/01/2012, the pay will get as Rs. 9037 only and its DA will be 5264 and the total of pay and DA will be Rs. 14301. But as per the rule, the then get amount should be more than or equal to 65% of (16980+its DA). If the then got amount is less than that, ie, 14459, the difference between 14459 and 14301=158, should be given as special leave allowance and added to the basic pay while calculating salary. Thus the pay should be 9195 and DA should be 5264.
ഏപ്രില്‍ 15 ന് മുമ്പ് എല്ലാ വിവരങ്ങളും സ്പാര്‍ക്കില്‍ ചേര്‍ക്കണം എന്ന സര്‍ക്കുലര്‍ കണ്ടു. എന്തൊക്കെ വിവരങ്ങളാണ് ചേര്‍ക്കേണ്ടതെന്ന് വിശദീകരിക്കാമോ.
Sabah'scomments,
സ്പാര്‍ക്ക് വെബ്സൈറ്റില്‍ Administration-Edit Employee Record ലെ വിവരങ്ങളാണ് തിരുത്തേണ്ടത്. എന്റെ സ്ക്കൂളില്‍ ഡാറ്റാ കളക്ഷന് വേണ്ടി നല്‍കിയ ഫോര്‍മാറ്റ് ഇവിടെ ഉണ്ട്. അത് താങ്കള്‍ക്കും ഉപകാരപ്പെട്ടേക്കും.
Thanks Hari sir
ഈ വിവരങ്ങള്‍ മാത്രം ചേര്‍ത്താല്‍ മതിയോ. Probation, Service History, awards, തുടങ്ങിയ വിവരങ്ങള്‍ ഒന്നും ഇപ്പോള്‍ ചേര്‍ക്കേണ്ടതില്ലേ
how the dies non enter in the spark bill?
sparkil engineyanu diesnon process cheyyunnath
how the dies non enter in the spark bill?
സര്‍,
"Muhammad A P March 19, 2012 11:55 AM
"ഇതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ അപ്ഡേഷന്‍ മാര്‍ച്ച് 20 ആകുമ്പോഴേക്കും തയ്യറാകുമെന്നാണ് സ്പാര്‍ക്കില്‍ നിന്നുമറിയുന്നത്.
28-02-2012 ഡയ്സ്നോണ്‍ കണകാകുനത് എങനെ?...
28-02-2012 ഡയ്സ്നോണ്‍ കണകാകുനത് എങനെ?...
Pay revision arrears spark billilude process cheyyunna vidham detailed ayittu parayamo? Nangal 2012 february muthalanu spark aayathu. DA arrears onnum sparkil cheythittumilla.
Spark sambandhamaya ella nalla postukalkum othhiri sandhishavum nandhiyum.
sir
dies non of 2/2012 (28/02/2012) how to enter in the salary bill of March 2012 Plz Explain
daily wages nte salary spark l engane enter cheyyam?
daily wages nte salary spark l engane enter cheyyam?
ദിവസ വേതനക്കാരുടെ ബിൽ സ്പാർക്കിൽ ഇപ്പോൾ ലഭ്യമല്ല
ഡയസ്നോണ്‍ സപാര്‍ക്കില്‍ എത്തിയോ
ഡയസ്നോണ്‍ സപാര്‍ക്കില്‍ എത്തിയോ
ഡയസ്നോണ്‍ സപാര്‍ക്കില്‍ എത്തിയോ
തീര്‍ച്ചയായും ഇത് മാത്സ് ബ്ലോഗിന്റെ ഒരു അഭിമാന പോസ്റ്റ് തന്നെ... ഇതിനു പിന്നിലുള്ള അധ്വാനം തീര്‍ച്ചയായും അഭിനന്ദിക്കപ്പെടെണ്ടത് തന്നെ... മുന്നോട്ടു പോകാന്‍ ഒരായിരം ആശംസകളും... നന്ദി ...
ഈ മാസം വിരമിയ്കേണ്ടിയിരുന്നവരുടെ ശമ്പളബില്‍ തയാറാക്കേണ്ടത് എങ്ങിനെ? കാരണം സ്പാര്കില്‍ ബില്‍ പ്രോസസ് കൊടുത്തപ്പോള്‍ ഇവരുടെ ബില്‍ പ്രത്തേകം പ്രോസസ് ചെയ്യാനുള്ള നിര്‍ദേശമാന്നുവന്നത് edit employee record - വിരമിയ്കേണ്ടവരുടെ Retirement date തിരുത്തി എല്ലാവരുടെയും ബില്‍ ഒരുമിച്ചാണോ പ്രോസസ് ചേയേണ്ടത്? എന്താന്നു ചെയേണ്ടത് ഓന്നുവിശദീകരിയ്കാമോ
ലീവ് അക്കൌണ്ട് തിരുത്താൻ
ലീവ് അക്കൌണ്ട് തിരുത്താൻ കഴിയില്ല. തെറ്റുണ്ടെങ്കിൽ "Enter Opening Balance on Subsequent Date" എന്ന മെനുവിൽ ശരിയായ ലീവ് ചേർക്കുക. അതോടെ അതിന് മുൻപ് തെറ്റായി രേഖപ്പെട്ട വിവരങ്ങൾ പിന്നീടുള്ള ലീവ് കാൽക്കുലേശനിൽ പരിഗണിക്കപ്പെടുകയില്ല.
വിരമിക്കുന്നവരുടെ ബിൽ
വിരമിക്കുന്നവരുടെ ലാസ്റ്റ് പേ ബിൽ വിരമിക്കൽ തിയ്യതിക്ക് ശേഷം, നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റോടെ പ്രത്യേകമായാണ് സമർപ്പിക്കുന്നത്. അവരുടെ ബിൽ റിട്ടയർമെന്റ് തിയ്യതിയിൽ മാറ്റം വരുത്താതെ പ്രത്യേകമായി പ്രൊസസ്സ് ചെയ്യുകയാണ് വേണ്ടത്
ഡയസ്നോണ്‍ മാര്‍ച്ച് മാസത്തിലെ ശമ്പളത്തില്‍ കുറവു ചെയ്യേണ്ടതില്ല എന്ന് കേട്ടു. ശരിയാണോ?
ശ്രീ ഗിരീഷ്: 24-3-2012 ന് Downloads ൽ പ്രസിദ്ധീകരിച്ച സർക്കുലർ കാണുക
bill process chaithasasam nokiyappol higher grade kittiya 2teachersnte scale of pay tettayittanu kidakkunnathu, matramalla higher grade ennu rekhapeduthiittum illa. Ee tettukal thiruthan vedi enthu cheyyanam?.....plz help me.
sparkl adiyamayittanu bill process cheyyunnathu.
bill process chaithasasam nokiyappol higher grade kittiya 2teachersnte scale of pay tettayittanu kidakkunnathu, matramalla higher grade ennu rekhapeduthiittum illa. Ee tettukal thiruthan vedi enthu cheyyanam?.....plz help me.
sparkl adiyamayittanu bill process cheyyunnathu.
HOW ENTER HIGHER GRADE SANCTION IN SPARK?
ഹയർ ഗ്രേഡ് പ്രൊമോഷൻ നൽകാൻ-
Service Matters -Promotion ൽ പ്രമോഷൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക.
അപ്ഡേഷന് ശേഷം ഡെസിഗ്നേഷൻ ശരിയാക്കാൻ Administration- Edit Employee Record- Present Service Details ഉപയോഗികുക. Present Service Details ൽ ശരിയായ ഡെസിഗ്നേഷൻ തെരഞ്ഞെടുക്കാൻ സംശയമാകുന്നുവെങ്കിൽ Administration - Code Masters - Designation ൽ ചെന്നാൽ ശരിയായ പേ സ്കെയിലുള്ള ഡെസിഗ്നേഷൻ ഏതാണെന്ന് എളുപ്പം കണ്ട് പിടിക്കാൻ കഴിയും.
According to KSR an employee is eligible to get minimum 65% of his total emoluments(BP+DA), even though he is in HPL for 31 days .If the manually calculated basic is less than the spark generated basic,this will be the reason.In this case spark is adding the excess amount required to become 65%,to the basic.
Jo Thomas-SJBHSS,Calicut
സ്പാര്‍ക്കിലെ മാസ്റ്റര്‍ ട്രയ്നെര്സ് ഒരു ബ്ലോഗ് പ്രസിദ്ധീകരിക്കുന്നു......ദയവായി ഞങ്ങളുടെ അഡ്രസ് അപ്ഡേറ്റ് ചെയ്യുക....സംശയങ്ങള്‍ കമന്റ് ആയി പ്രതീക്ഷിക്കുന്നു
സ്പാര്‍ക്ക് മാസ്റ്റര്‍ ട്രയ്നെര്സ്
sparkhelpdesk.blogspot.in
pls give information to deduct the diesnon recovery of february in April salary
സ്പാർക്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് സാവകാശം ലഭിക്കുന്നതിന് വേണ്ടിയാണ് ഡൈസ്നോൺ പേ കട്ട് ഏപ്രിൽ മാസത്തിലേക്ക് മാറ്റിയിരിക്കുന്നത്. ഏപ്രിൽ മാസത്തെ ശമ്പള ബില്ലിന് സമയമാകുമ്പോളേക്കും ഇതിന് സംവിധാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. (നിലവിൽ ഇതിനുള്ള മാർഗ്ഗം കുറ്റമറ്റതും എളുപ്പവുമല്ല))
THANKS FOR YOUR KIND HELP
I COULD ENTER HIGHER GRAD WITH THE HELP OF MATHS BLOG . THANKS.
THANKS FOR YOUR KIND HELP
I COULD ENTER HIGHER GRAD WITH THE HELP OF MATHS BLOG . THANKS.
How can I add new SLI subscription in spark? We entered SLI sub. but it not shown in the deduction in inner bill.
Deductions ൽ SLI ചേർക്കുന്നത്:
Deductions other than Loans and Advance- ൽ ജി.പി.എഫ്, എൽ.ഐ.സി തുടങ്ങിയവ ചേർക്കുന്നത് പോലെത്തന്നെയാണ് എസ്.എൽ.ഐ യും ചേർക്കുന്നത്. ഓരോ Deduction ന്റെയും വരിയിലെ From Date ൽ തുടങ്ങുന്നതോ അതിന് ശേഷമുള്ളതോ ആയ മാസങ്ങളിലെ ബില്ലുകളിൽ മാത്രമെ പ്രസ്തുത Deduction കാണുകയുള്ളൂ. ഒരു ബിൽ പ്രൊസസ്സ് ചെയ്ത് കഴിഞ്ഞ ശേഷം Deduction മോഡ്യൂളിലോ മറ്റേതെങ്കിലും മോഡ്യൂളിലോ വരുത്തുന്ന മാറ്റങ്ങൾ പ്രസ്തുത ബില്ലിൽ പ്രതിഫലിക്കുകയില്ല. അത്തരം സന്ദർഭങ്ങളിൽ ബിൽ കാൻസൽ ചെയ്ത് വീണ്ടും പ്രൊസസ്സ് ചെയ്യണം.
SPARK ൽ Deductions ചേർക്കുന്ന വിധം:
Deduction ചേർക്കുമ്പോൾ കണ്ട് വരുന്ന തെറ്റായ രണ്ട് പ്രവണതകളെപ്പറ്റിയാണ് പറയുന്നത്. (1) Deductions ൽ Sl. No. കോളത്തിൽ ഒന്നുകിൽ പൂജ്യമോ അല്ലെങ്കിൽ ഒന്ന് മുതൽ തുടർച്ചയായ നമ്പറുകളോ കൊടുക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. പകരം, ഉദാഹരണത്തിന്, മൂന്ന് എൽ.ഐ.സി യുണ്ടെങ്കിൽ അതിന് 1,2,3 Sl. No. ഉം രണ്ട് എസ്.എൽ.ഐ ഉണ്ടെങ്കിൽ അതിന് വേറെ 1,2 Sl. No. ഉം എന്നിങ്ങിനേയാണ് ആണ് നൽകേണ്ടത്.
(2) നിലവിലുള്ള ഒരു Deduction ന്റെ വരിസംഖ്യയിൽ മാറ്റം വരുത്തേണ്ടപ്പോൾ പ്രസ്തുത Deduction എഡിറ്റ് ചെയ്ത് വരിസംഖ്യയും From Date ഉം മാറ്റി അപ്ഡേറ്റ് ചെയ്യുന്ന രീതി തെറ്റാണ്. ഇങ്ങിനെ ചെയ്താൽ Deduction History നഷ്ടപ്പെടും. പകരം, ഉദാഹരണത്തിന്, 1-1-2011 മുതൽ നിലവിൽ കുറവ് ചെയ്ത് കൊണ്ടിരിക്കുന്ന 1000 രൂപ ജി.പ്.എഫ് വിഹിതം 2012 മാർച്ച് മുതൽ 2000 രൂപയായി വർദ്ധിപ്പിക്കുന്നതിന്, നിലവിലുള്ള ജി.പി.എഫ് Deduction എഡിറ്റ് ചെയ്ത് ക്രമ നമ്പർ 1 ഉം To Date 29/02/2012 ഉം ചേർത്ത് അപ്ഡേറ്റ് ചെയ്ത ശേഷം പുതുതായി ക്രമ നമ്പർ 2 ൽ ജി.പ്.എഫ് വിഹിതം 2000 എന്നും അതിന്റെ From Date 01/03/2012 എന്നും ചേർത്ത് Insert കൊടുക്കുകയാണ് വേണ്ടത്.
മേൽ പറഞ്ഞ രീതികളവലംബിച്ചാൽ ഒരു ജീവനക്കാരന്റെ Deduction History നഷ്ടപ്പെടാതിരിക്കുകയും എളുപ്പത്തിൽ നിരീക്ഷിക്കാവുന്നതുമായിരിക്കും. (എന്നാൽ എല്ലാ മാസങ്ങളിലും മാറിക്കൊണ്ടിരിക്കുന്ന Electricity Charge പോലുള്ള ഡിഡൿഷനുകളിൽ ഈ രീതി ഒഴിവാക്കുന്നതാണ് നല്ലതും)
എന്‍്റെ സ്കൂളിന്‍്റെ പേര് GHWLPS .... എന്നായിരുന്നത് മാറ്റി GLPS.....എന്നാക്കി. പേര് മാറ്റിയപ്പോള്‍ ട്രഷറിയില്‍ നിന്നും പുതിയ DDO code തന്നു സ്പാര്‍ക്കില്‍ അതുവെച്ച് ഫെബ്രുവരിയിലെ ശമ്പളം വാങ്ങുകയും ചെയ്തു. പിന്നീടാണ് പ്രശ്നം തുടങ്ങിയത്. ഞങ്ങള്‍ക്ക് തന്ന DDO code മറ്റൊരു സ്കൂളിന്‍്റേതായിരുന്നത്ര!!! അത് അവര്‍ക്ക് തിരികെ നല്‍കി. ഇപ്പോള്‍ ഞങ്ങള്‍ക്ക് പുതിയ കോഡ് കിട്ടി. 811, പക്ഷേ activate ആകുന്നില്ല. ഇതിനുവേണ്ടി എന്‍്റെ H M spark-ലേക്ക് വിളിക്കുകയും മെയില്‍ അയക്കുകയും ഒക്കെ ചെയ്തത്രെ. മാര്‍ച്ച് മാസത്തെ ശമ്പളം കിട്ടാന്‍ ഇനി എന്താ ചെയ്യാ?
A4 paper ല്‍ എടുത്ത ബില്‍ എത്ര ശതമാനം zoom ചെയ്തുവേണം A3 Size ആക്കാന്‍
A4 ല്‍ നിന്ന് A3 ആക്കാന്‍ 141 ശതമാനം എന്‍ലാര്‍ജ് ചെയ്യണം.
A3 യുടെ വലിപ്പം 29.7x42 cm ഉം A4 ന്റെ വലിപ്പം 21x29.7 cm ഉം ആണ്. അത് കൊണ്ട് 141% (=42/29.7) enlarge ചെയ്യണം. 138% enlarge ചെയ്താൽ സൌകര്യപ്രദമായ മാർജിൻ ലഭിക്കും.
ക്ഷമിക്കുക. ശ്രീ. ഹരി സർ മുമ്പെ തന്നെ മറുപടി നൽകിക്കഴിഞ്ഞിരിക്കുന്നു.
How we can deduct the salary for Strike on 28th February from the salary for April in Spark ?
മലയാളം ടൈപ്പിങ്ങിൽ ഒരു സഹായം:
ഞാൻ Keyman ഉപയോഗിച്ച് AnjaliOldLipi ഫോണ്ടിലാണ് മലയാളം ടൈപ്പ് ചെയ്യുന്നത്. ഇതിൽ “സൌകര്യം“, “പൌരൻ“ തുടങ്ങിയ വാക്കുകളിൽ സൌ, പൌ എന്നിങ്ങിനെ മാത്രമെ ടൈപ്പ് ചെയ്യാൻ സാധിക്കുന്നുള്ളൂ. ഈ അക്ഷരങ്ങൾ ശരിയായി ടൈപ്പ് ചെയ്യാനുള്ള "Key Combination" ഉണ്ടോ? എങ്കിൽ ഏതാണ്?
സര്‍, പേരു പോലെ തന്നെ അഞ്ജലി ഓള്‍ഡ് ലിപി പഴയ ലിപി വിന്യാസം തന്നെയാണ് പിന്തുടരുന്നത്. ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ ഗൂഗിളിനെ ഫലപ്രദമായി വിനിയോഗിക്കാമല്ലോ. ഇവിടെ മംഗ്ലീഷ് ടൈപ്പ് ചെയ്ത ശേഷം കട്ട് & പേസ്റ്റ് ചെയ്താല്‍ മതിയല്ലോ
പക്ഷെ ഹരി സർ, മൈക്രൊസോഫ്റ്റ് വേർഡിലും എക്സലിലുമൊക്കെ നേരിട്ട് മംഗ്ലീഷിൽ മലയാളം ടൈപ്പ് ചെയ്യാൻ ഏറെ സഹായകരമായത് കൊണ്ടാണ് ഞാൻ കീമാൻ (മൊഴി കീമാപ്) ഉപയോഗിക്കുന്നത്. മേൽ പറഞ്ഞ ചെറിയൊരു പ്രശ്നമൊഴിച്ചാൽ ഇത് വളരെ ഉപകാരപ്രദമായി തോന്നുന്നു. ഈ ബ്ലോഗിലും കോപ്പി-പേസ്റ്റ് ചെയ്യാതെ നേരിട്ടാണ് മലയാളം ടൈപ്പ് ചെയ്യുന്നത്.
മുഹമ്മദ് സര്‍ ,deductions സര്‍ പറഞ്ഞത് പോലെ തെറ്റായാണ് ഇതുവരെ ചെയ്തത് .ഇനി അടുത്ത മാസം ശരിയാക്കിയാല്‍ പോരെ
മുഹമ്മദ് സാര്‍, ഞാന്‍ മലയാളം ടൈപ്പ് ചെയ്യുന്നതും കട്ട് & പേസ്റ്റ് ഉപയോഗിക്കാതെ നേരിട്ടാണ്. കീമാന്‍ ഫൊണറ്റിക് രീതിയാണ് പിന്തുടരുന്നത്. എന്നാല്‍ ഞാന്‍ ഉബുണ്ടു ഓപറേറ്റിങ് സിസ്റ്റത്തില്‍ ഇന്‍സ്ക്രിപ്റ്റ് രീതിയാണ് ഉപയോഗിക്കുന്നത്. പ്രസ്സുകളിലും മറ്റും ഉപയോഗിക്കുന്ന ഐ.എസ്.എം കീയോട് വളരെയേറെ സാദൃശ്യമുണ്ട് ഈ ടൈപ്പിങ് മെത്തേഡിന്. വിന്‍ഡോസിലും നേരിട്ട് യുണീക്കോഡ് ഫോണ്ട് ഉപയോഗിച്ച് ടൈപ്പ് ചെയ്യാം. രണ്ടു ദിവസം കൊണ്ട് പഠിക്കാം. ഐ.എസ്.എം ടൈപ്പിങ് അറിയാമെങ്കില്‍ ടൈപ്പ് ഇറ്റ് എന്ന ഈ ചെറിയ സോഫ്റ്റ് ഉപയോഗിച്ചും ഫോണ്ട് കണ്‍വെര്‍ഷന്‍ നടത്തി ഈസിയായി ടൈപ്പ് ചെയ്യാനുമാകാം. ഐ.എസ്.എം ഫോണ്ടിനെ യൂണീക്കോഡ് ഫോണ്ടിലേക്ക് മാറ്റണമെങ്കില്‍ അക്ഷരങ്ങള്‍ എന്ന ഓണ്‍ലൈന്‍ കണ്‍വെര്‍ട്ടര്‍ ഉപയോഗിക്കാം.
ശരി, ഹരി സാറിന്റെ രീതി ഞാനൊന്ന് പരീക്ഷിക്കട്ടെ.
ശ്രീ രഘുനാഥ് സർ, Deductions മോഡ്യൂൾ കൈകാര്യം ചെയ്യുന്നതിനുള്ള നല്ല രീതി എന്ന അഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ. എപ്പോൾ വേണമെങ്കിലും തുടങ്ങാം. ഇങ്ങിനെ ചെയ്യുന്നത് കൊണ്ടുള്ള മറ്റൊരു ഉപയോഗം വിശദീകരിക്കാം. ഏപ്രിൽ മാസത്തിൽ ഒരു ജീവനക്കാരൻ പുതുതായി സർവ്വീസിൽ പ്രവേശിക്കുന്നുവെന്നിരിക്കട്ടേ. അയാളുടെ ജി.ഐ.എസ് ടോക്കൺ വരിസംഖ്യ ആഗസ്റ്റ് മാസം വരെയും സെപ്തമ്പർ മുതൽ മുഴുവൻ വരിസംഖ്യയും പിടിച്ച് തുടങ്ങി ‘സി’ ഫാറം അയക്കണമല്ലോ. ഇതിന്നായി, ഇപ്പോൾ തന്നെ ജി.ഐ.എസ് ൽ ഒന്നാം ക്രമ നമ്പറായി 1-4-12 മുതൽ 31-8-12 വരെ ടോക്കൺ വരി സംഖ്യയും രണ്ടാം ക്രമ നമ്പറായി 1-9-12 മുതൽ മുഴുവൻ വരി സംഖ്യയും ചേർത്ത് വെക്കാം. സെപ്റ്റമ്പറാകുമ്പോൾ ഇക്കാര്യം മറന്ന് പോകുന്ന പ്രശ്നമില്ല. സെപ്റ്റമ്പർ ബില്ല് പരിശോധിക്കുമ്പോൾ ‘സി’ ഫോം അയക്കാൻ ക്ലർക്കിന് തനിയെ ഓർമ്മ വരും.
randu masathe salary orumichu process cheyyumbol encahment details kodukathe adutha masathe salary process cheyyanakunnilla.athukondu encashment details early date kodukkendi varunnu.Encashment details update cheyyano,edit cheyyano pattumo?
ഒന്നിലധികം മാസങ്ങളിലെ ബില്ലുകൾ ഒരുമിച്ചെടുക്കാൻ:
Encashment details, അത്യാവശ്യ സന്ദർഭങ്ങളിൽ Call Center ൽ മത്രമെ എഡിറ്റ് ചെയ്യുകയുള്ളൂ. സ്പാർക്കിൽ മുൻ മാസത്തെ ബില്ലിന്റെ Encashment details ആണ് ചോദിക്കുന്നത്. ഏറ്റവും പുതിയ മാസത്തെ ബിൽ ആദ്യവും അതിന് മുമ്പുള്ള മാസങ്ങളിലേത് പിന്നീടും എന്ന രീതിയിൽ പുറകോട്ട് പ്രൊസസ്സ് ചെയ്യാം. ഇത് ഒരു ഉപായമാണ്. ആധികാരിക ഉപദേശമായി കാണരുത്. SDO മാർക്ക് ഉപയോഗപ്പെടും. ചുരുക്കം സന്ദർഭങ്ങളിൽ ഈ ബില്ലുകൾക്ക് Encashment details കൊടുക്കാൻ കഴിയാത്തതായി കണ്ടിട്ടുണ്ട്. അപ്പോൾ ഈ ബില്ലുകൾ കാൻസൽ ചെയ്ത് മാന്വലായി ചേർക്കേണ്ടി വരും. ലോൺ സെറ്റിങ്സ് അപ്ഡേറ്റാവുന്നുണ്ടോ എന്നും പരിശോധിക്കണം. പരീക്ഷിക്കുന്നതിൽ പ്രശ്നമില്ല.)
muhammed sir,
thanks
സ്പാര്‍ക്ക് നിര്‍ബന്ധമാക്കി.സര്‍വ്വര്‍ ജാം ആയി.
ദൂഃഖ അല്ല ദുരിതദിനങ്ങള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക്...
Deductions- തുടർച്ച.......
Deductions അപ്ഡേറ്റ് ചെയ്യുന്ന വിധം വിശദീകരിച്ചപ്പോൾ Loans and Advances ന്റെ കാര്യം വിട്ടു പോയി. ഇവിടെയും പഴയ ലോൺ/അഡ്വാൻസ് വിവരങ്ങൾ നഷ്ടപ്പെടാതെ പുതിയ വിവരങ്ങൾ ചേർക്കണം. ഉദാഹരണത്തിന്, നിലവിലുള്ള ജി.പി.എഫ് അഡ്വാൻസ് തീർത്തടക്കുന്നതിന് മുമ്പ് പുതിയ ലോൺ അനുവദിക്കപ്പെടുന്ന പക്ഷം നിലവിലുള്ള Active Loan സെലക്ട് ചെയ്ത് അതിലെ വിവരങ്ങൾ പുതിയ ലോണിന്റേതാക്കി മാറ്റി കൺഫേം ചെയ്യുന്നതിന് പകരം, നിലവിലുള്ള ലോണിന്റെ Close Loan ബട്ടൺ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി കൺഫേം ചെയ്യണം. ഇപ്പോൾ പഴയ ലോൺ Closed Loan മെനുവിലേക്ക് മാറിക്കഴിഞ്ഞു. ഭാവിയിൽ എപ്പോൾ വേണമെങ്കിലും പഴയ ലോൺ/അഡ്വാൻസ് വിവരങ്ങൾ ഇവിടെ പരിശോധിക്കാം. അതിന് ശേഷം Active Loans ൽ പുതിയ ലോൺ വിവർങ്ങൾ ചേർക്കണം. ലോൺ എടുക്കുന്ന മാസം റിക്കവറിയില്ലെങ്കിലും ലോൺ പാസ്സായിക്കഴിയുമ്പോൾ തന്നെ ഈ വിവരങ്ങൾ ചേർത്ത് ജോലി തീർക്കാം. Recovery Start Month-Year അനുസരിച്ച് റിക്കവറി തുടങ്ങിക്കൊള്ളും.
hallo the information is very helpful to all thank you very much sir i am suby from scmv govt.ups chetticadu pathirapaply alappuzha
hallo the information is very helpful to all thank you very much sir i am suby from scmv govt.ups chetticadu pathirapaply alappuzha
ഡൈസ്-നോൺ ക്രമീകരണം:
ഫെബ്രുവരി മാസത്തെ ഡൈസ്-നോൺ ഏപ്രിൽ ശമ്പളത്തിൽ ക്രമീകരിക്കാനുള്ള അപ്ഡേഷൻ സ്പാർക്കിൽ വന്നിരിക്കുന്നു.
Salary Matters- Changes in the Month- Batch Dies-Non
Diesnon
" If the Diesnon to be worked out based on a previous month, the salary of that month need to be processed before diesnon processing. "
This is a note on " Batch Diesnon ".
If an office doesn't have SPARK salary in February,can it be done through 'Manually Drawn' option to process diesnon ?
ശ്രീ. വിൻസന്റ് സർ:
Manually Drawn ഓപ്ഷനിൽ ഫെബ്രുവരി മാസത്തെ ശംബള വിവരങ്ങൾ ചേർത്താലും ഇല്ലെങ്കിലും ഏപ്രിൽ ശംബളത്തിൽ ഡൈസ്നോൺ പേ കട്ട് ശരിയായി വരുന്നുണ്ട്. അതെ സമയം പുതുതായി ചേർത്ത ഈ ഓപ്ഷനിൽ പിശകുണ്ടോ എന്ന് സംശയമുണ്ട്. കാരണം Batch Dies-Non ൽ Dies-Non ചേർത്താലും Leave Entry യിൽ ഇത് അപ്ഡേറ്റായി കാണുന്നില്ല. അത് കൊണ്ട് തന്നെ ഭാവിയിൽ Arrear Processing ൽ ഡൈസ്നോൺ പ്രതിഫലിക്കാതിരിക്കാനിടയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. Leave Entry യിൽ ഡൈസ്നോൺ മാന്വലായി ചേർക്കാനുദ്ദേശ്യമുണ്ടാവില്ല. കാരണം പോലിസ് പോലുള്ള ഡിപ്പാർട്ട്മെന്റുകളിൽ ഇത് പ്രായോഗികമല്ല. ഒരു കാര്യം ശ്രദ്ധേയമാണ്. ഈ പുതിയ ഓപ്ഷന്റെ വിശദീകരണം ഇത് വരെ സ്പാർക്ക് വെബ് സൈറ്റിൽ വന്നിട്ടില്ല. അതായത് NIC സ്പാർക്ക് PMU ന് ഇക്കാര്യത്തിൽ വശദീകരണം നൽകിയിട്ടില്ല എന്നാണ്. ഒരു പക്ഷെ അപ്ഡേഷൻ പൂർത്തിയായിട്ടുണ്ടാവില്ല. ഇനിയും സമയമുണ്ടല്ലൊ? കാത്തിരിക്കാം.
സ്പാക്കില്‍ ശമ്പളം ATM വഴി ആക്കാനുള്ള സംവിധാനം ശരിയായിരീയ്ക്കുന്നുവോ? ഉണ്ടെങ്കില്‍ bank-ല്‍ സാധാരണ S B A/c മതിയോ?
ശംബളം ബാങ്ക് വഴിയാക്കൽ:
സർക്കാർ ഉത്തരവ് G.O(P) No. 402/11/Fin dated 23-9-2011 പ്രകാരമാണ് ശംബളം ബാങ്ക് വഴി വിതരണം ചെയ്യാൻ അനുമതിയായത്. സ്പാർക്ക് ബില്ലുകൾ ഓൺലൈൻ വഴി സമർപ്പിക്കാനാകുമ്പോൾ മാത്രമെ ഇതിന്റെ പൂർണ്ണ പ്രയോജനം ലഭിക്കുകയുള്ളൂ. ഇപ്പോൾ സ്പാർക്ക് ബില്ലായാലും മാന്വൽ ബില്ലായാലും, ഓരോ ജീവനക്കാരന്റെയും അക്കൌണ്ട് നമ്പറും ആ അക്കൌണ്ടിൽ വരവ് വെക്കേണ്ട തുകയും റിക്കവറി ഇനങ്ങളിലെ ഡി.ഡി യുടെ വിശദ വിവരങ്ങളുമടങ്ങിയ ലിസ്റ്റും പി.ഓ.സി യും ബാങ്കിൽ സമർപ്പിക്കുകയാണ് വേണ്ടത്. ബാങ്ക്, പി.ഒ.സി യിലെ തുക ലിസ്റ്റ് പ്രകാരം ജീവനക്കാരുടെ അക്കൌണ്ടുകളിൽ വരവ് വെക്കുകയും ബാക്കി ഡി.ഡി ആയി മാറ്റുകയും ചെയ്യും. സ്പാർക്കിൽ ജീവനക്കാരുടെ അക്കൌണ്ട് നമ്പറുകൾ ചേർത്താൽ Bill and Schedules ൽ നിന്നും ബാങ്കിന് നൽകേണ്ട സ്റ്റേറ്റ്മെന്റ് പ്രിന്റ് ചെയ്തെടുക്കാമെന്ന് മാത്രം.
ഇതിന്നായി തെരഞ്ഞെടുക്കുന്ന ബാങ്കിന്റെ ഏതെങ്കിലും ബ്രാഞ്ചിൽ എല്ലാ ജീവനക്കാർക്കും അക്കൌണ്ട് വേണം. നിലവിലുള അക്കൌണ്ട് തന്നെ മതി. പക്ഷെ ഈ ആവശ്യം കാണിച്ച് അപേക്ഷിച്ചാൽ Zero Balance അക്കൌണ്ട് ലഭിക്കും. ഔട്ട് സ്റ്റേഷൻ ബ്രാഞ്ചുകളിലെ അക്കൌണ്ടാണുപയോഗിക്കുന്നതെങ്കിൽ കാഷ് ട്രാൻസ്ഫറിന് കമ്മീഷനെടുക്കാൻ സാദ്ധ്യതയുണ്ട്. ഇതൊഴിവാക്കാൻ ആ അക്കൌണ്ട് ട്രാൻസ്ഫർ ചെയ്താൽ മതി. ട്രഷറി ഇടപാടുകൾ നടത്തുന്ന ബാങ്കിനെത്തന്നെ തെരഞ്ഞെടുക്കുന്നത് സൌകര്യമായിരിക്കും. സ്വന്തം ശംബളമെത്രയാണെന്ന് അറിയാത്ത പലരുമുണ്ട്. അതിനാൽ ബാങ്കിന്റെ വിശ്വാസ്യതയും ഒരു പ്രശ്നമാണ്. ഇതെല്ലാം പരിഗണിച്ചായിരിക്കണം ബാങ്കിനെ തെരഞ്ഞെടുക്കുന്നത്.
Sir,
One Employee take pay revision option on 23/08/2011
his pre revised pay Rs 10310/- and revised pay on 23/08/2011 Rs: 20240/-
pre revised pay for 22 day Rs 7317
Revised pay for 09 day Rs 5876
we prepare our salary bill through Spark from the month of september
. in this case how to enter manualy drawn option in spark
For to prepare 7%DA arr.
Manually Drawn ഓപ്ഷനിൽ സ്പാർക്ക് വഴിയല്ലാതെ മാറിയെടുത്ത ബില്ലിലെ ശംബള വിവരങ്ങൾ അതെ പോലെ മാറ്റമില്ലാതെ ചേർക്കുകയാണ് വേണ്ടത്. മറ്റ് കാൽക്കുലേഷനുകളൊന്നും ഇവിടെ വേണ്ട.
സർ ,ഇതിനു മുൻപ് ഒരു പ്രശ്നം ഉന്നയിച്ചുരുന്നു അതിന്റെ വ്യക്തത
ആവശ്യമായി വന്നിരിക്കുന്നു
ഉത്തരം തരുമല്ലോ
ഒരു എമ്പ്ലോയീ ഓപ്ഷൻ സ്വീകരിച്ചിരിക്കുന്നത് 23/08/2011 ആണു(അടിസ്ഥാന
ശമ്പളം 20240 ) പ്രീ സ്കെയിലിൽ അടിസ്ഥാനശമ്പളം 10310
സ്പാർക്കിൽ ശമ്പളം പ്രോസസ്സ് ചെയ്ത് തുടങ്ങിയത്
pay revision Arr. sparkil ൽ അല്ല തയ്യാറാക്കിയത്
ഇവിടെ പ്രശ്നം,
july മാസത്തിൽ pre revised scale ൽ ( Rs.10310/- basic Pay
) salary വാങ്ങി എന്നാൽ
AUGUST മാസത്തിൽ pre revised scale ൽ ( Rs.10310/- basic Pay )
22 ദിവസത്തെ salary വാങ്ങി
revised scale ൽ 9 ദിവസത്തെയും ( Rs.20240/- basic Pay ) salary
വാങ്ങി എന്നാൽ ഈ രണ്ട് കാലയളവിലും DA rate ൽ വ്യത്യാസമുണ്ട്
ഒരേ മാസത്തിൽ രണ്ട് വ്യത്യസ്ഥ scale ൽ ( pre revised and revised )
salary വാങ്ങി
Manually Drawn ഓപ്ഷനിൽ AUGUST മാസത്തിലെ SALARY DETAILS എങ്ങനെ
ENTER ചെയ്യും
7% DA ARR PROCESS ചെയ്യുന്നതിനു വേണ്ടിയാണു എത്രയും വേഗം പരിഹാരം തരുമല്ലോ
ശ്രീ സുധീഷ്, താങ്കൾ അരിയർ പ്രൊസസ്സ് ചെയ്ത് നോക്കിയതായി പറയുന്നില്ല. ശംബള സ്കെയിലും ഡി.എ നിരക്കും മാറുന്നത് കൊണ്ട് പ്രശ്നമില്ല. അതാത് തിയ്യതികളിലെ അടിസ്ഥാന ശംബളവും സ്കെയിലും ശരിയാകുന്ന വിധത്തിൽ സ്പാർക്കിൽ പേ റിവിഷൻ നടത്തുകയും Arrear Processing Period ൽ മാന്വൽ ബിൽ വഴി വാങ്ങിയ ശംബള വിവരങ്ങൾ Manually Drawn Salary യിൽ ചേർക്കുകയും ചെയ്താൽ ഡി.എ കുടിശ്ശിക പ്രൊസസ്സ് ചെയ്യാൻ കഴിയും.
ഇതിന് കഴിയുന്നില്ലെങ്കിൽ ഡി.എ അരിയർ സ്റ്റേറ്റ്മെന്റ് മാന്വലായി തയ്യാറാക്കിയ ശേഷം ഈ തുക അരിയർ മെർജ് ചെയ്യേണ്ട മാസത്തിൽ വരത്തക്ക വിധം Deductions ൽ “Arrear PF“ ഇനത്തിലും "Allowance History" യിൽ "Arrear Dearness Allowance" ആയും ചേർത്ത് പ്രസ്തുത മാസത്തെ ബിൽ പ്രൊസസ്സ് ചെയ്യുക. അപ്പോൾ അരിയർ ശംബളത്തിൽ മെർജ്ജ് ചെയ്ത് കിട്ടും. ഈ ബില്ലിന്റെ കൂടെ മാന്വലായി തയ്യാറാക്കിയ അരിയർ സ്റ്റേറ്റ്മെന്റ് സമർപ്പിച്ചാൽ മതി. ബിൽ മാറിയെടുത്ത ശേഷം Arrear വിശദാംശങ്ങൾ Manually Drawn Salary യിൽ " Arrear" ൽ ചേർത്ത് അപ്ഡേറ്റ് ചെയ്യുക.
Sir,
7/2009 മുതലുള്ള Pay Revision Arrear process spark ചെയ്തപ്പോള് JAN 2011,
FEB 2011,MARCH 2011 എന്നീ മാസങ്ങളില് 6% DA Arrear [GO(P) 180/11 dt
11-4-11 പ്രകാരം] ബില്ലില് വരുന്നില്ല.അതില്ലാതെ ട്രഷറിയില് നിന്നും
ബില്ല് പാസ്സാകുകയും ഇല്ല.JAN 2011 തൊട്ട് Pre-Revised scale ഇല് 94% DA
യില് നിന്നും Revised scale ലെ 24% ലേക്ക് മാറ്റുമ്പോഴാണു ഈ പ്രശ്നം
കാണുന്നത്.ആ 3 മാസങ്ങളിലും 6% DA പ്രത്യേകം കാണിക്കണം എന്നറിഞ്ഞു. Please help
sir,
encashment details enter cheyyunnathu visadamakkamo?
what is RBR amount?
what is TCamount?
cheque amount ,cash amount eva onnalle? ethokke kuttumbol total kittanan?
"7/2009 മുതലുള്ള Pay Revision Arrear process spark ചെയ്തപ്പോള് JAN 2011,
FEB 2011,MARCH 2011 എന്നീ മാസങ്ങളില് 6% DA Arrear [GO(P) 180/11 dt
11-4-11 പ്രകാരം] ബില്ലില് വരുന്നില്ല.അതില്ലാതെ ട്രഷറിയില് നിന്നും
ബില്ല് പാസ്സാകുകയും ഇല്ല"
പേ റിവിഷൻ അരിയറിന്റെ കൂടെ ഡി.എ അരിയർ മെർജ്ജ് ചെയ്യാൻ പാടില്ല. എല്ലാ ഡി.എ റിവിഷൻ ഓർഡറുകളിലും ശംബള ബില്ലുകളുടെ കൂടെയാണ് ഡി.എ മെർജ്ജ് ചെയ്യാൻ പറയുന്നത്. ഇതറിയുന്ന ട്രഷറികൾ അത്തരത്തില്ലാത്ത ബില്ലുകൾ ഒബ്ജക്ട് ചെയ്യാറുമുണ്ട്. അത് കൊണ്ടാണ് സ്പാർക്കിൽ പേ റിവിഷൻ അരിയറിന്റെ കൂടെ ഡി.എ അരിയർ ജനറേറ്റ് ചെയ്യാത്തത്. ട്രഷറിയെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തി പേ റിവിഷൻ അരിയർ പ്രൊസസ്സ് ചെയ്ത ശേഷം അടുത്ത ശംബള ബില്ലിന്റെ കൂടെ ഡി.എ അരിയർ മെർജ്ജ് ചെയ്യുക. (പേ റിവിഷൻ അരിയർ ബിൽ ട്രഷറി ഒബ്ജക്ട് ചെയ്യുകയാണെങ്കിൽ "Since D.A arrear is to be merged with salary bills, SPARK does not allow merging the D.A arrear with Pay revision arrear. The D.A arrear will be merged with the next salary bill" എന്ന് മറുപടി നൽകിയാൽ ബിൽ പാസ്സായി കിട്ടും)
please explain how enter encashment details.
Explane RBR,TC and Total ?
Encashment Details
RBR: Reserve Bank Remittance -
TC: Transfer Credit -
ബില്ലിലെ ഏതെങ്കിലും തുക ചെക്കായി മാറ്റുന്നുവെങ്കിൽ അത് Cheque Amount. പണമായി മാറുന്ന Net amount ആണ് Cash Amount. ഇപ്പോൾ LIC, GPF, Rent, SLI തുടങ്ങിയ എല്ലാ ഡിഡൿഷനുകളും ട്രഷറി Transfer Credit ചെയ്യുകയാണ്. സാധാരണ ബില്ലുകളിൽ RBR ഉണ്ടാവില്ല. Cheque Amount ഉം വിരളമാണ്. അത് കൊണ്ട് TC amount ഉം Cach amount ഉം കൂട്ടിയാൽ Gross Amount കിട്ടുന്ന വിധത്തിൽ നൽകുക. ഓൺ ലൈൻ ബില്ലിങ്ങിലേക്ക് വരുമ്പോൾ മാത്രമെ ഇതിന് വലിയ പ്രാധാന്യമുള്ളുവെന്ന് തോന്നുന്നു. അപ്പോൾ ട്രഷറിയുടെ നിർദ്ദേശാനുസരണം ഈ മെനുവിൽ ആവശ്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഇപ്പോൾ തന്നെ ഫെസ്റ്റിവൽ അഡ്വാൻസ് വരുമ്പോൾ കാഷ് എമൌണ്ട് തെറ്റായി നൽകേണ്ടി വരുന്നുണ്ട്. കൂടാതെ SDO Interface ഈ വക കാര്യങ്ങളൊന്നുമില്ല എന്നുമോർക്കുക.
Mohammed sir,
Jan 11,Feb 11,March 11 എന്നീ മാസങ്ങളില് Total 24% DA യില് 18% ക്യാഷും 6% DA Arrear PF ലുമാണു merge ചെയ്യേണ്ടത്.എന്നാല് Sprk ഇല് Pay Revision Process ചെയ്തപ്പോള് 24% വും ക്യാഷിലേക്കാണു പോകുന്നത്.അതു കൊണ്ടാണു ട്രഷറിയില് നിന്നും മടക്കിയത്.
താങ്കൾ പറഞ്ഞത് പോലെയാണ് കാര്യങ്ങളെങ്കിൽ പേ റിവിഷൻ അരിയർ മാന്വൽ ബിൽ വഴി മാറിയെടുത്ത് വിശദാംശങ്ങൾ Manually Drawn Salry യിൽ ചേർത്ത ശേഷം ഡി.എ അരിയർ പ്രൊസസ്സ് ചെയ്ത് ശംബള ബില്ലിൽ മെർജ്ജ് ചെയ്യേണ്ടി വരും.
Muhammed Sir,
Thanks a lot .......
for giving information about encashment details.
Can I prepare GPF NRA bill through spark. please help.
V.N Sreerekha HM
GLPS Nediyiruppu
ശംബള ബില്ലുകളും, സാലറി സർട്ടിഫിക്കറ്റ്, ഐ.ഡി കാർഡ്, കൂടാതെ ചുരുക്കം ചില റിപ്പോർട്ടുകളും മാത്രമെ ഇപ്പോൾ സ്പാർക്കിൽ ലഭ്യമായിട്ടുള്ളൂ. മറ്റ് ബില്ലുകളും ഉദ്ദ്യേശിക്കുന്നുണ്ട്. ഏതാണ്ട് രണ്ട് വർഷം മുമ്പ് Establishment Interface ൽ Accounts മോഡ്യൂളിലൂടെ മറ്റ് ബില്ലുകൾ തുടങ്ങാൻ ഒരു ശ്രമം നടത്തിയതായി ഓർക്കുന്നു. ഉടൻ തന്നെ പിൻവലിക്കുകയും ചെയ്തു. ഏതായാലും ഭാവിയിൽ മറ്റ് ബില്ലുകളും പ്രതീക്ഷിക്കാം.
SIR'
HOW COULD I AUTHORISE MY OFFICE?
I CAN'T FOUND MY OFFICE IN OFFICEWISE LIST
താങ്കളുടെ ഓഫീസ് “GOVT S K V L P S PADOM“ എന്ന പേരിൽ സെറ്റ് ചെയ്തതായി കാണുന്നുണ്ട്. (Sub Treasury Konni, Kozhenchery Taluk & Village). ഏതാനും ജീവനക്കാരുടെ ഡാറ്റ ചേർക്കുകയും ചെയ്തിട്ടൂണ്ട്. ഇതാണ് ഓഫീസെങ്കിൽ, താങ്കളുടെ ഡിപ്പാർട്ട്മെന്റിലെ എതെങ്കിലും DMU വുമായി ബന്ധപ്പെട്ടാൽ പാസ്സ് വേർഡും മറ്റ് സഹായങ്ങളും ലഭിക്കും
How can I change the Photo once uploaded in SPARK-PERSONAL MEMORANDA with a better one?
ഫോട്ടോയും സിഗ്നേച്ചറും മാറ്റുന്നതിന്:
Service Matters -> Personal Details ൽ Upload Photo/ Upload Signature ഉപയോഗിച്ച് പുതിയ ഫോട്ടോയും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്യുമ്പോൾ പഴയത് മാറി പുതിയത് Save ചെയ്യപ്പെടും.
Mathematics is also a branch of science. It is used to calculate values with different methods. In the past, the calculation of the values ??with different things. In the above calculation method is too difficult, but due to the progress of science we can now calculate too large valleys with in a second.
Sir,
Thanks a Lot....
സര്‍,
Dies non process ചെയ്യുമ്പോള്‍ Date കൊടുക്കേണ്ടത് Feb.28 തന്നെയാണോ ?
സര്‍,
Dies non process ചെയ്യുമ്പോള്‍ Date കൊടുക്കേണ്ടത് Feb.28 തന്നെയാണോ ?
വിജയൻ സർ,
Salary Matters-Changes in the Month - Batch Diesnon - Diesnon for previous month - ഇവിടെയാണ് ഡൈസ്നോൺ സെറ്റ് ചെയ്യേണ്ടത്. ഇവിടെ Date ചോദിക്കുന്നില്ല. ഇങ്ങിനെ ഡൈസ്നോൺ സെറ്റ് ചെയ്താൽ ഫെബ്രുവരിയിലെ ഡൈസ്നോൺ പേ കട്ട് ഏപ്രിലിലെ ശംബളത്തിൽ കിഴിവ് ചെയ്യപ്പെടുമെങ്കിലും, Leave Entry യിൽ ഫെബ്രുവരി 28 ന് ഡൈസ്നോൺ ചേർത്താൽ മാത്രമെ ഭാവിയിലുണ്ടായേക്കാവുന്ന അരിയർ ബില്ലുകൾ ശരിയാവുകയുള്ളൂ. അതിനാൽ ഈ മെനുവിൽ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ബില്ലെഴുതാൻ സമയമായിട്ടില്ലെങ്കിൽ അല്പം കൂടി കാത്തിരിക്കുക. മോഡ്യൂളിൽ മാറ്റമൊന്നുമുണ്ടാകുന്നില്ലെങ്കിൽ മേൽ പറഞ്ഞ രീതിയിൽ Batch Diesnon ൽ ഡൈസ്നോൺ സെറ്റ് ചെയ്ത ശേഷം Leave Entry യിൽ ഫെബ്രുവരി 28 ന് ഡൈസ്നോണും ചേർക്കുക.
Sir,
Earned Leave Surrender ചെയ്യാന്‍ തുടങ്ങിയപ്പോള്‍ Opening Balance ല്‍ കൊടുത്ത As On Date, No. of Date എന്നിവ തെറ്റായാണ് കൊടുത്തത് ഇത് Delete ചെയ്യാന്‍ കഴിയുമോ?
Gopi V.R
Anishkumar K.G
Thampi N.S
Mani
എന്നിവരുടേതാണ് Delete ചെയ്യേണ്ടത്.
Usercode-291954
Leave Entry ഡിലീറ്റ് ചെയ്യാൻ സാദ്ധ്യമല്ല. തെറ്റ് വന്നാൽ പരിഹരിക്കുന്നതിന് വേണ്ടിയാണ് താൽക്കാലികമായി Enter Opening Balance on Subsequent Date എന്ന ഓപ്ഷൻ നൽകിയിരിക്കുന്നത്. ഈ ഓപ്ഷനിൽ ഇപ്പോൾ നൽകിയിരിക്കുന്ന As on Date ന് ശേഷമുള്ള ഒരു തിയ്യതിയിൽ ശരിയായ ലീവ് ചേർക്കുക. നേരത്തെ നൽകിയ തെറ്റായ Leave Entry അവിടെത്തന്നെ കാണുമെങ്കിലും ഇത് പിന്നീടുള്ള Leave Account നെ ബാധിക്കുകയില്ല. (ലീവ് ചേർക്കുമ്പോൾ ദശാംശസംഖ്യ ഒഴിവാകുന്ന രീതിയിൽ As on Date ക്രമീകരിക്കുന്നത് സൌകര്യമായിരിക്കും)
Post a Comment