വിക്കി സംഗമോത്സവം

>> Saturday, March 31, 2012


ഈ വര്‍ഷത്തെ മലയാളം വിക്കിപീഡിയ വാര്‍ഷിക കൂട്ടായ്മ വിപുലമായ പരിപാടികളോടെ, കൊല്ലത്തുവെച്ച് ഏപ്രില്‍ 28, 29 തീയതികളില്‍ “വിക്കിസംഗമോത്സവം’ എന്ന പേരില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതിലെ ഒരു പ്രധാന ഇനമായി തെരഞ്ഞെടുത്ത സ്കൂളുകളില്‍ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട നൂറോളം സ്കൂള്‍ കുട്ടികള്‍ക്കു് ഒരു വിക്കി പഠനശിബിരവും മത്സരങ്ങളും നടത്തുന്നുണ്ടു്. ലഘുഭക്ഷണം, ഉച്ചഭക്ഷണം, സാക്ഷ്യപത്രങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ഈ പരിപാടി സൌജന്യമായിരിക്കും. ഐ.ടി.@സ്കൂള്‍, ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ ആശീര്‍വ്വാദവും പിന്തുണയും ലഭിയ്ക്കുന്ന ഈ പരിപാടി ഭാവിയില്‍ കേരളത്തിലെ സ്കൂളുകളില്‍ വ്യാപകമായി നടപ്പിലാക്കാന്‍ പോകുന്ന ഒട്ടനവധി വിക്കിസംരംഭങ്ങളുടെ ഒരു തിരനോട്ടം മാത്രമാണു്.

കഴിയാവുന്നത്ര സ്കൂളുകളിലൊക്കെ ഞങ്ങള്‍ ഈ വാര്‍ത്ത അറിയിക്കാന്‍ ശ്രമിക്കുന്നുണ്ടു്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ അഥവാ ഈ അറിയിപ്പ് എത്തിയിട്ടില്ലെങ്കില്‍ ദയവുചെയ്തു് നിങ്ങള്‍ തന്നെ മുന്‍‌കൈയ്യെടുത്ത് സ്കൂളിനെക്കൊണ്ട് ഈ പരിപാടിയില്‍ പങ്കെടുക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുക.

ശ്രദ്ധിക്കുക: സ്കൂളുകള്‍ മുഖേന തെരഞ്ഞെടുത്ത മികച്ച വിദ്യാര്‍ത്ഥികളെയാണു് ഈ പരിപാടിയിലേക്കു് പരിഗണിക്കുന്നതു്. ഒരു സ്കൂളില്‍ നിന്നും പരമാവധി നാലു മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ പ്രവേശനം ലഭിയ്ക്കൂ. അവരെ പിന്നീട് വിക്കിപീഡിയയുടെ ജൂനിയര്‍ പ്രതിനിധികളായി അംഗീകരിച്ചെന്നു വരാം.


Read More | തുടര്‍ന്നു വായിക്കുക

Spark ലൂടെ സാലറി പ്രൊസസ് ചെയ്യാം.

>> Thursday, March 29, 2012

2012 ജനുവരി മാസം മുതല്‍ സ്പാര്‍ക്ക് വഴിയെടുക്കുന്ന ശമ്പളബില്ലുകള്‍ മാത്രമേ പാസ്സാക്കുകയുള്ളുവെന്ന സര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെ ഒട്ടേറെ അധ്യാപകര്‍ സ്പാര്‍ക്ക് സംബന്ധിയായ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് മാത്‌സ് ബ്ലോഗിനോട് ആവശ്യപ്പെടുകയുണ്ടായി. അതു തന്നെയാണ് ഈ പോസ്റ്റ് തയ്യാറാക്കാന്‍ കാരണമായതും. സ്പാര്‍ക്ക് രംഗപ്രവേശം ചെയ്തിട്ട് ഏറെ നാളായെങ്കിലും എന്റെ വിദ്യാലയത്തില്‍ നാളിതേ വരെ സ്പാര്‍ക്ക് ചെയ്തിരുന്നില്ല. അവസാന ഓര്‍ഡര്‍ പുറത്തിറങ്ങുന്നതിന്റെ തൊട്ടു മുമ്പാണ് സ്പാര്‍ക്കിലൂടെ സ്ക്കൂളിലെ സാലറി ബില്‍ പ്രൊസസ് ചെയ്തത്. എറണാകുളം ഐടി@സ്ക്കൂള്‍ പ്രൊജക്ടിനു കീഴില്‍ മൂവാറ്റുപുഴയില്‍ മാസ്റ്റര്‍ ട്രെയിനറായി പ്രവര്‍ത്തിക്കുന്ന അനില്‍ സാറാണ് സ്പാര്‍ക്ക് ഇംപ്ലിമെന്റേഷന് ഞങ്ങളെ ആദ്യാവസാനം സഹായിച്ചത്. നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ സ്പാര്‍ക്കിനെക്കുറിച്ച് വ്യക്തമായ അവഗാഹമുള്ളവരില്‍ അഗ്രഗണനീയരായി പരിഗണിക്കപ്പെടാവുന്നവരിലൊരാളാണ് അദ്ദേഹം. നിസ്വാര്‍ത്ഥമായ, സേവനമനോഭാവമുള്ള അദ്ദേഹം ഒരു കുട്ടിയെ പഠിപ്പിക്കുന്നതു പോലെ തന്നെ ക്ഷമയോടെ ലളിതമായിത്തന്നെ ഞങ്ങള്‍ക്കിതേക്കുറിച്ച് വിശദീകരിച്ചു തന്നു. മനസ്സിലാക്കിയത് അതു പോലെ തന്നെ മാത്​സ് ബ്ലോഗ് വായനക്കാര്‍ക്കായി പങ്കുവെക്കട്ടെ. ബ്ലോഗിനു വേണ്ടി പോസ്റ്റ് ഒരുക്കിയപ്പോള്‍ പോരായ്മകള്‍ ചൂണ്ടിക്കാട്ടിത്തരുന്നതിലടക്കമുള്ള എല്ലാ ഘട്ടത്തിലും അനില്‍ സാര്‍ ഞങ്ങള്‍ക്കൊപ്പം സഹകരിക്കുകയുണ്ടായി. അതുപോലെ തന്നെ തെറ്റുകളുണ്ടെങ്കില്‍ അറിയാവുന്നവര്‍ തിരുത്തിത്തരുകയും വേണം. അതു മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യവും.

സ്പാര്‍ക്ക് ഇനീഷ്യലൈസ് ചെയ്യാനും സ്പാര്‍ക്കിലൂടെ ബില്‍ പ്രൊസസ് ചെയ്യാനും പോകുന്നവരോട് ആദ്യമായി ഒരു കാര്യം പറയേണ്ടതുണ്ട്. സ്പാര്‍ക്കിലെ പല പേജുകളും അല്പം സമയമെടുത്താണ് ലോഡ് ചെയ്തു വരുന്നത്. അതു കൊണ്ടു തന്നെ നമ്മുടെ തിരക്കിനും ധൃതിക്കുമനുസരിച്ച് സോഫ്റ്റ്‌വെയര്‍ സ്പീഡാകണമെന്നില്ല. ക്ഷമയാണ് നമുക്ക് വേണ്ട കൈമുതല്‍. അതു മറക്കേണ്ട. മാത്രമല്ല ആദ്യത്തെ പതിമൂന്ന് സ്റ്റെപ്പുകളും ഇനീഷ്യനൈലസേഷന് വേണ്ടിയുള്ളതാണ്. പിന്നീട് സാലറി പ്രൊസസിങ്ങിന് അവസാന നാല് സ്റ്റെപ്പുകള്‍ മാത്രമേ വേണ്ടി വരുന്നുള്ളു. ചിത്രങ്ങള്‍ വ്യക്തമായി കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി.


Read More | തുടര്‍ന്നു വായിക്കുക

കണ്ണന്റെ കണക്കും ഹിത വക ഫിസിക്സും മഹാത്മയുടെ ഐടി ഉത്തരങ്ങളും

>> Monday, March 26, 2012

"പത്തുകിലോമീറ്ററകലെയുള്ള സ്കൂളില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ശാലിനി ടീച്ചര്‍ വളരെ തിടുക്കപ്പെട്ടാണ് വീട്ടിലെത്തിയത്. പത്ത് ബി യിലെ സംഗീതയോട് പരീക്ഷ കഴിഞ്ഞ് നേരെ വീട്ടിലെത്തി കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.പ്രതീക്ഷ തെറ്റിയില്ല. അവള്‍ വാതില്‍പ്പടിക്കു മുന്നില്‍ എപ്പഴേ ഹാജര്‍! സ്കൂളിന്റെ ഒരു ഫുള്‍ A+ പ്രതീക്ഷയാണ് കക്ഷി. പക്ഷേ, ഹിന്ദിക്കുമാത്രം അത്ര പോര.ഹാഫ് ഇയര്‍ലി കഴിഞ്ഞപ്പോഴേ അവളെ പ്രത്യകമായി ശ്രദ്ധിക്കുന്നതാണ്. ദൈവമേ ഹിന്ദിയില്‍ A+ നഷ്ടമായാല്‍ പിന്നെ..? ആലോചിക്കാന്‍ കൂടി കഴിയുന്നില്ല സ്കൂളിലെ ഏക ഹിന്ദി വിശാരദയായ ശാലിനി ടീച്ചര്‍ക്ക്! വന്നയുടന്‍ ചോദ്യപ്പേപ്പര്‍ തട്ടിയെടുത്ത് ചോദ്യം ചെയ്യല്‍ തുടങ്ങി.ഹാവൂ..എട്ടാം ചോദ്യത്തിന്റെ വിചാരണാസമയം വരെ കാര്യങ്ങള്‍ ശുഭം. ഒമ്പതാം ചോദ്യത്തിന് മൂന്ന് ചോദ്യങ്ങളില്‍ ഉത്തരമെഴുതേണ്ട രണ്ടെണ്ണത്തില്‍ ഏതെല്ലാമെഴുതിയെന്ന് ചെദിച്ചപ്പോഴാണ് സംഗീതയുടെ അലമുറ പുറപ്പെട്ടത്. "ടീച്ചറേ..ഞാന്‍ ഒരെണ്ണമേ...ഞാന്‍ കരുതി ഒരെണ്ണം..." ഹിന്ദിയിലെ A+ പ്രതീക്ഷ പൊലിഞ്ഞതിന്റെ ആഘാതം ടീച്ചറുടെ പ്രതീക്ഷക്കപ്പുറമായിരുന്നു. വീട്ടില്‍ ചെന്നയുടന്‍ സംഗീത കട്ടിലില്‍ കമഴ്ന്നുകിടന്ന് കരയാന്‍ തുടങ്ങിയതാണ്. ഭാഗ്യത്തിന് അടുത്ത പരീക്ഷയായ കണക്ക് രണ്ടുദിനം കഴിഞ്ഞേയുള്ളൂവെന്നത് മാത്രമാണ് സമനില അല്പമെങ്കിലും വീണ്ടെടുക്കാന്‍ അവള്‍ക്ക് തുണയായത്."
ഇത്തവണ നടന്ന ഈ സംഭവത്തില്‍ പേരുകള്‍ മാത്രമേ വ്യാജമായുള്ളൂ. അനവസരത്തിലുള്ള അവലോകനങ്ങള്‍ വരുത്തിവെക്കുന്ന അനര്‍ത്ഥങ്ങള്‍ സൂചിപ്പിച്ചെന്നേയുള്ളൂ. നമ്മുടെ പാലക്കാട് ബ്ലോഗ് ടീമിലെ കണ്ണന്‍സാര്‍ തയ്യാറാക്കി എന്നേ അയച്ചുതന്ന അവലോകനവും ഉത്തരസൂചികകളും പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്തെന്ന ചോദ്യത്തിനുള്ള മുന്‍കൂര്‍ ജാമ്യമാണ് മേല്‍ വിവരിച്ചത്. ഇനി വായിക്കൂ...


Read More | തുടര്‍ന്നു വായിക്കുക

ഫിസിക്സ് കാപ്സ്യൂള്‍ - സി കെ ബിജു

>> Saturday, March 24, 2012

തിങ്കളാഴ്ചയിലെ ഫിസിക്സ് പരീക്ഷയോടെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി മഹാമഹം കൊടിയിറങ്ങുകയാണല്ലോ..? അവസാനവട്ട റിവിഷനായി മറ്റുവിഷയങ്ങള്‍ക്ക് നാം നല്‍കിയ കാപ്സ്യൂളുകള്‍ കുട്ടികളും അധ്യാപകരും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. മോഡല്‍ എക്സാമിനേഷന്‍ സമയത്ത് നൗഷാദ് സാര്‍ തയ്യാറാക്കിയ ഫിസിക്സ് നോട്ടുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടിട്ടുണ്ടാകുമല്ലോ. ഫിസിക്സിന്റെ താഴേ തന്നിട്ടുള്ള കുറിപ്പുകള്‍ ഉണ്ടാക്കി ടൈപ്പ് ചെയ്ത് അയച്ചുതന്നിരിക്കുന്നത് സി കെ ബിജുസാറാണ്. മാതൃഭൂമി പത്രത്തിലൂടെ ഫിസിക്സിന്റെ അവലോകനവും ചോദ്യപേപ്പര്‍ വിശകലനവും വര്‍ഷങ്ങളായി നടത്തി, കേരളത്തിലങ്ങോളമിങ്ങോളം പ്രശസ്തനായ അദ്ദേഹത്തിന്റെ കുറിപ്പുകള്‍ അവസാനവട്ട റിവിഷന് പ്രയോജനപ്പെടാതിരിക്കില്ല. ഞായറാഴ്ച ദിവസം ബാക്കിയുണ്ടല്ലോ..? ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് വായിച്ചു തുടങ്ങിക്കോളൂ... ഈ വര്‍ഷത്തെ ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ പത്താം ക്ലാസ് ഫിസിക്സ് പരീക്ഷയുടെ ചോദ്യവും ഉത്തരവും നസീര്‍ സാര്‍ അയച്ചു തന്നത് പഴയ പോസ്റ്റില്‍ നിന്നെടുത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

കെമിസ്ട്രി - ഫിസിക്സ് പഠനസഹായികള്‍

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ ഇനി റിവിഷന്‍ പാക്കേജുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാത്​സ് ബ്ലോഗ് താല്പര്യമെടുക്കുകയാണ്, അതു കൊണ്ട് തന്നെയാണ് ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പോലൊരു പ്രാധാന്യമേറിയ പോസ്റ്റ് പബ്ളിഷ് ചെയ്തതിന്റെ തൊട്ടു പുറകെ അടുത്ത റിവിഷന്‍ പോസ്റ്റ് പബ്ളിഷ് ചെയ്യുന്നത്. ഇത്തവണത്തെ പോസ്റ്റിലുള്ളത് ഒരു ഫിസിക്സ് പഠന സഹായിയും ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു ചെറിയ ചോദ്യബാങ്കുമാണ്. രണ്ട് മെറ്റീരിയലുകളുടേയും പ്രത്യേകത അവ അയച്ചു തന്നിട്ടുള്ളത് സ്ക്കൂള്‍ അധ്യാപകരല്ലെന്നുള്ളതാണ്. അതുകൊണ്ടു തന്നെ അവരുടെ സഹായം മാത്​സ് ബ്ലോഗിന് ഏറെ മഹത്തരമായി തോന്നുന്നു. മലപ്പുറം ജില്ലയിലെ ഫ്രീലാന്‍സ് അധ്യാപകരാണ് രണ്ടു പേരും. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ചോദ്യങ്ങള്‍ വേണമെന്ന ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന് അങ്ങാടിപ്പുറത്ത് ദേവന്‍സ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന അരുണ്‍ ബാബു സാറാണ് ചോദ്യബാങ്ക് തയ്യാറാക്കിയിരിക്കുന്നത്. പരപ്പനങ്ങാടിയില്‍ നിന്നുള്ള നൗഷാദ് സാറിന്റെ രസതന്ത്രം നോട്സ് നേരത്തേ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നതാണ്. അദ്ദേഹം അയച്ചു തന്ന ഫിസിക്സ് നോട്ട്സാണ് ഈ പോസ്റ്റിലുള്ളത്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. മറ്റ് വിഷയങ്ങളെ ആധാരമാക്കിയുള്ള നോട്ടുകള്‍ അയച്ചു തന്നാല്‍ അവ മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.


Read More | തുടര്‍ന്നു വായിക്കുക

ബയോളജി അവസാനവട്ട റിവിഷന്‍

റഷീദ് സാര്‍ തയ്യാറാക്കിയ പതിനൊന്ന് പേജിലുള്ള ബയോളജി നോട്സ് കണ്ടല്ലോ. ഇതാ മറ്റൊരു ബയോളജി പോസ്റ്റ് കൂടി പ്രസിദ്ധീകരിക്കട്ടെ. കൊല്ലം ജില്ലയിലെ പുനലൂര്‍ വിദ്യാഭ്യാസജില്ലയിലെ എടമണ്‍ വി എച്ച് എസ് സി യില്‍ ബയോളജി അധ്യാപകനായി സേവനമനുഷ്ടിക്കുന്ന ശ്രീ പ്രദീപ് കണ്ണംകോട് സാറിനെ , പ്രയോജനകരമായെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ട ഒരു പോസ്റ്റിലൂടെ , നാം കഴിഞ്ഞവര്‍ഷം പരിചയപ്പെട്ടിട്ടുണ്ട്.ബയോളജിയുടെ കോര്‍ റിസോഴ്സ് പേഴ്സണും SIET ഫാക്കല്‍റ്റി അംഗവും പാഠപുസ്തകഅംഗവുമായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. വിക്ടേഴ്സ് ചാനലിലും ആകാശവാണിയിലും വിദ്യാഭ്യാസ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. NCERT ദേശീയ അവാര്‍ഡും ദേശീയ ശാസ്ത്രനാടകത്തിനുള്ള പുരസ്ക്കാരവും സംസ്ഥാന അധ്യാപക അവാര്‍ഡും സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും സംസ്ഥാന ശാസ്ത്രസാഹിത്യഅക്കാദമി അവാര്‍ഡുമെല്ലാം കരസ്ഥമാക്കിയ അദ്ദേഹം 31 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ഈ മാര്‍ച്ച് 31 ന് വിരമിക്കുകയാണ്. (ബ്ലോഗിലൂടെ തന്റെ മികവുകള്‍ പങ്കുവെയ്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം ലഭിക്കുമെന്ന് ചുരുക്കം..!)സന്തോഷവും സമൃദ്ധിയും സമാധാനവും നിറഞ്ഞ ഒരു ശിഷ്ടജീവിതം അദ്ദേഹത്തിന് മാത്​സ് ബ്ലോഗിന്റേയും പതിനായിരക്കണക്കിന് വായനക്കാരുടേയും പേരില്‍ ആശംസിക്കുന്നു.നാളത്തെ ബയോളജി പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കും, അവരെയൊരുക്കുന്ന അധ്യാപകര്‍ക്കും അവസാനവട്ട റിവിഷനായി അദ്ദേഹം തയ്യാറാക്കിയ കുറിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ...(ഇതെല്ലാം ഒന്ന് ടൈപ്പ് ചെയ്ത് ഒരുമിച്ച് പിഡിഎഫാക്കിത്തരണമെന്നുണ്ടായിരുന്നു. സമയം പോലെ അപ്ഡേറ്റ് ചെയ്യാം.അളവറ്റ താല്‍പര്യത്തിലൂടെ ഇത്തരം മികവുകള്‍ നമ്മിലേക്കെത്തിച്ചു തരുന്ന പ്രിയ നസീര്‍ സാറിന് ഹൃദയം നിറഞ്ഞ നന്ദി. പിതാവിന് എത്രയും വേഗം സുഖമാകാന്‍ പ്രാര്‍ത്ഥിക്കുന്നു.)


SSLC ബയോളജി - പതിനൊന്ന് പേജുകളില്‍

>> Thursday, March 22, 2012


മാത്‍സ് ബ്ലോഗിലൂടെ ഫിസിക്സ്, കെമിസ്ട്രി പരീക്ഷാ സഹായികള്‍ പ്രസിദ്ധീകരിച്ചതോടെ അതു പോലുള്ള ടിപ്സ് എല്ലാ വിഷയങ്ങളുടേയും പ്രസിദ്ധീകരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ മെയിലുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. അവരുടെ ആവശ്യമെന്താണോ അതറിഞ്ഞു തന്നെ നമ്മുടെ അധ്യാപകരില്‍ നിന്നും സേവന സന്നദ്ധതയുള്ള ചിലര്‍ അവരുടെ വിഷയവുമായി ബന്ധപ്പെട്ട മെറ്റീരിയലുകള്‍ നമുക്ക് അയച്ചു തന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട വിധം മനോഹരവും ലളിതവുമായി ഒരുക്കിയിരിക്കുന്ന ഒന്നാണ് ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്ന ബയോളജിയുടെ നോട്ട്സ്. പരീക്ഷയുടെ തൊട്ടു മുമ്പുള്ള മണിക്കൂറുകളില്‍ ഒരു റിവിഷന്‍ നടത്താനും ബയോളജി പരീക്ഷയെക്കുറിച്ചോര്‍ത്ത് ആരെങ്കിലും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാനും പര്യാപ്തമായ ഒരു ഉത്തമ പരീക്ഷാ സഹായിയാണ് ഇതെന്നതില്‍ സംശയമില്ല. ബയോളജിയുടെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ (SRG) അംഗവും കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപകനുമായ റഷീദ് ഓടക്കലാണ് ഈ നോട്സ് തയ്യാറാക്കിയിട്ടുള്ളത്. റഷീദ് സാറിന്റെ പരിചയ സമ്പന്നത ഈ പരീക്ഷാസഹായിയില്‍ പ്രകടമാണ്. ഇത് വായിച്ചു നോക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ. ചുവടെയുള്ള ലിങ്കില്‍ നിന്നും ബയോളജി നോട്സ് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

സാമൂഹ്യശാസ്ത്രം പഠനസഹായി

>> Wednesday, March 21, 2012


ഒട്ടേറെ ജില്ലാപഞ്ചായത്തുകള്‍ ഡയറ്റുകളുമായി ചേര്‍ന്ന് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായി പഠനസഹായികള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സിക്ക് സമ്പുര്‍ണവിജയം ലക്ഷ്യം വെച്ചുകൊണ്ട് 'വിജയഭേരി' പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സഹപാഠി എന്നൊരു കൈപ്പുസ്തകമുണ്ട്. മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.അബ്ദുള്‍ റസാഖ്, ലക്ചറര്‍മാരായാ അബ്ദുനാസര്‍ സാര്‍, ഗോപി സാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ സഹായത്തോടെ ഈ കൈപ്പുസ്തകങ്ങള്‍ തയ്യാറാക്കിയത്. അതു പോലെ തന്നെ കണ്ണൂര്‍ ഡയറ്റും ആലപ്പുഴ ഡയറ്റും എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പഠനസഹായികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ പ്രസിദ്ധീകരിച്ച സാമൂഹ്യശാസ്ത്രത്തിന്റെ പഠനസഹായിയുടെ ലിങ്കുകളും ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്നു. ഈ വര്‍ഷത്തെ ടി.എച്ച്.എസ്.എല്‍.സി സാമൂഹ്യശാസ്ത്ര ചോദ്യപേപ്പര്‍ നസീര്‍ സാര്‍ അയച്ചു തന്നിട്ടുള്ളതും ചുവടെയുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

Information Technology Examination Special

മെച്ചപ്പെട്ട തുടര്‍മൂല്യനിര്‍ണ്ണയ മാര്‍ക്കും, പ്രാക്ടിക്കല്‍ സ്ക്കോറും നേടിയ കുട്ടികള്‍ക്ക് A+ ഉറപ്പാക്കുന്നതിന് ഐ.ടി തിയറിയുടെ മാര്‍ക്ക് വളരെ നിര്‍ണ്ണായകമാണ്. പത്തുമാര്‍ക്കിന്റെ പരീക്ഷയ്ക്ക് കിട്ടുന്ന അര മാര്‍ക്കിന്റെ ചോദ്യം എണ്‍പതില്‍ കിട്ടുന്ന നാലുമാര്‍ക്ക് ചോദ്യത്തിന് സമാനമാണ്. പ്രത്യേകിച്ച് ഗ്രേഡിങ്ങ് സംവിധാനത്തില്‍. ഇന്നത്തെ പോസ്റ്റ് തിയറിയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് ഉറപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. കുളത്തുപുഴ ഗവ. ടെക്ക്നിക്കല്‍ സ്ക്കൂളിലെ അധ്യാപകനും കൊല്ലം മാര്‍ത്തോമ കോളേജിലെ M.Sc (Information Technology) വിദ്യാര്‍ഥിയുമായ അനു സാര്‍ തയ്യാറാക്കിയ പി.ഡി.എഫ് പഠന വിഭവം കുട്ടികള്‍ക്ക് പ്രയോജനകരമായിരിക്കും. മാത്രമല്ല, മാത്​സ് ബ്ലോഗില്‍ത്തന്നെ ഐ. ടി പരീക്ഷയുമായി ബന്ധപ്പെട്ട ധാരാളം പഠനവിഭവങ്ങള്‍ പലപ്പോഴായി പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. അവയെല്ലാം പുനഃപ്രസിദ്ധീകരിക്കുന്നു.(പരീക്ഷ കഴിഞ്ഞതോടെ 2011 മാര്‍ച്ചിലെ ഐടി പരീക്ഷാ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് അപ്​ഡേറ്റ് ചെയ്തിരിക്കുന്നു)


Read More | തുടര്‍ന്നു വായിക്കുക

ഐടി തിയറി പഠന സഹായി (മലയാളം & ഇംഗ്ലീഷ് മീഡിയം )


ഐടി തിയറി-പ്രാക്ടിക്കല്‍ പരീക്ഷാ സഹായികളും ടി.എച്ച്.എസ്.എല്‍.സി ഐടി-ഗണിതശാസ്ത്ര മോഡല്‍ ചോദ്യപേപ്പറുകളുമാണ് ഇന്നത്തെ വിഭവങ്ങള്‍. ആമുഖമായി മറ്റൊന്നു കൂടി പറയട്ടെ. മോഡല്‍ എക്സാമിനേഷന്‍ കഴിയാന്‍ ഇനി രണ്ടു പരീക്ഷകള്‍ മാത്രം. മാത്​സ് കൂടാതെ മറ്റു വിഷയങ്ങളുടെ കൂടി പരിശീലന ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും മാത്​സ് ബ്ലോഗിനെ സമീപിക്കുന്നുണ്ട്. സമാന ആവശ്യവുമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പോലും ഞങ്ങള്‍ക്ക് മെയില്‍ ലഭിക്കുന്നുണ്ട്. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരും മാത്​സ് ബ്ലോഗിന്റെ സന്ദര്‍ശകരുമായ അധ്യാപകര്‍ വിചാരിച്ചാല്‍ അവരെയെല്ലാം സഹായിക്കാനാകും. എസ്.സി.ഇ.ആര്‍.ടി ചോദ്യബാങ്കില്‍ നിന്നല്ലാത്ത ചോദ്യങ്ങളാണ് ഇനി നമുക്ക് വേണ്ടത്. ഉയര്‍ന്ന നിലവാരമുള്ളവരേയും ശരാശരിക്കാരേയുമടക്കം എല്ലാ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളേയും തൃപ്തിപ്പെടുത്താനാകും വിധത്തിലുള്ള ചോദ്യപേപ്പറുകളായാല്‍ അവ തയ്യാറാക്കുന്നവര്‍ക്കും സംതൃപ്തിയായിരിക്കും. കഴിവുള്ളവരെ സമൂഹം തിരിച്ചറിയാന്‍ ഉപകരിക്കുന്ന ഒരു വേദി കൂടിയാകുമത്. ചോദ്യബാങ്കുകളും മറ്റും തയ്യാറാക്കുന്നവരുടെ കൂട്ടത്തിലേക്ക് ബ്ലോഗ് കുടുംബാംഗങ്ങള്‍ എത്തപ്പെടുകയാണെങ്കില്‍ അത് ഞങ്ങള്‍ക്കുണ്ടാക്കുന്ന സന്തോഷം ചെറുതായിരിക്കില്ലെന്ന് പറയേണ്ടതില്ലല്ലോ. സന്മനസ്സും സന്നദ്ധതയുമുള്ളവര്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കി hariekd@gmail.com എന്ന വിലാസത്തിലേക്കോ mathsblogteam@gmail.com എന്ന വിലാസത്തിലേക്കോ മെയില്‍ അയക്കുമല്ലോ. ഐടി തിയറി,പ്രാക്ടിക്കല്‍ പരീക്ഷാ സഹായികളും മാത്​സ്,ഐടി ചോദ്യപേപ്പറുകളും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

SSLC മൂല്യനിര്‍ണയവും അതിന്റെ സറണ്ടറും

>> Sunday, March 18, 2012

എസ്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണയവും അതിന്റെ സറണ്ടറും സംബന്ധിച്ച ഒരു പ്രശ്നമാണ് നാം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ചില അധ്യാപകര്‍ ചോദിച്ച സംശയം വായനക്കാരുമായി പങ്കുവെക്കട്ടെ.

    ഇക്കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി വാല്വേഷനു പോയവര്‍ക്ക് 14 ദിവസം ഡ്യൂട്ടി ചെയ്തതായി കാണിച്ചാണല്ലോ ക്യാമ്പുകളില്‍ നിന്ന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്. അറിഞ്ഞിടത്തോളം എല്ലാ ഓഫീസുകളിലും അത് പരിഗണിച്ച് അത്രയും ദിവസം ജോലി ചെയ്തതായി പരിഗണിച്ച് സറണ്ടര്‍ ബില്‍ മാറിയെടുക്കുകയും ചെയ്തു. എന്നാല്‍ ഒരിടത്തു മാത്രം ഇതു പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. 14 ദിവസം ഡ്യൂട്ടി ചെയ്തു എന്നു ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിലുണ്ടെങ്കിലും അതില്‍ രണ്ട് ഞായറാഴ്ചകളും ഒരു ശനിയാഴ്ചയും ഉണ്ടെന്നാണ് ഇത് പരിഗണിക്കുന്ന ഉദ്യോഗസ്ഥ/ന്‍ പറയുന്നത്. 11 ദിവസത്തേക്ക് ബില്ല് എഴുതിക്കൊണ്ടു വന്നാല്‍ ബില്ല് അംഗീകരിക്കാമെന്ന് വാക്കാല്‍ പറഞ്ഞ് സറണ്ടര്‍ ബില്ലുകളെല്ലാം അകാരണമായി മടക്കിയിരിക്കുകയാണ്. പരിഗണിക്കണമെങ്കില്‍ അതിന്റെ ഓര്‍ഡറുമായി വരണമെന്നാണ് ബില്ലുമായി വരുന്നവരോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ എയ്ഡഡ് സ്ക്കൂളുകള്‍ക്കു മാത്രമാണ് ഈ പ്രശ്നം. ഇവിടത്തെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ 14 ദിവസം ഡ്യൂട്ടി ചെയ്തതായി കാണിച്ചു കൊണ്ട് ഒരു പ്രശ്നവുമില്ലാതെ സറണ്ടര്‍ ചെയ്തത്രേ. ഒരു പ്രദേശത്ത് തന്നെ രണ്ടു തരം നീതി നടപ്പാക്കപ്പെടുമ്പോള്‍ ഇതിന്റെ നിയമവശത്തേക്കുറിച്ച് അറിയണമെന്നാണ് എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിനു പോയ ചില അധ്യാപകര്‍ ആവശ്യപ്പെടുന്നത്. ഇവര്‍ ആവശ്യപ്പെടുന്നതു പോലെ ഇത്തരമൊരു ഓര്‍ഡറിന്റെ ആവശ്യമുണ്ടോ? കെ.എസ്.ആര്‍ തന്നെയല്ലേ അതിന് ആധാരം? വര്‍ഷങ്ങളായി പരീക്ഷാ ഡ്യൂട്ടിക്കു പോകുന്നവരും അത് സറണ്ടര്‍ ചെയ്യുന്നവരുമായ അധ്യാപകര്‍ നമ്മുടെ ഇടയിലുണ്ടല്ലോ. ചുവടെ കൊടുത്തിട്ടുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കാമോ?


Read More | തുടര്‍ന്നു വായിക്കുക

ഗണിതശാസ്ത്രം , ഭൗതീകശാസ്ത്രം

>> Saturday, March 17, 2012

നാളെ പുതിയ പാഠപുസ്തകത്തില്‍ നിന്നുള്ള ആദ്യത്തെ പൊതുപരീക്ഷ. പ്രതീക്ഷയുടെയും ആകാംഷയുടെയും നിമിഷങ്ങളെണ്ണിനീക്കുകയാണ് കണക്ക് പഠിപ്പിക്കുന്നവരെല്ലാം. വിവിധ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച ഒട്ടേറെ വിഭവങ്ങളുണ്ട് . മേയ് മാസം മുതല്‍ മാത്‌സ് ബ്ലോഗ് പത്താംക്ലാസ് പഠനപ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതില്‍ വ്യാപൃതരായിരുന്നു. പരീക്ഷയക്ക് വേണ്ടുന്നത് മാത്രമായിരുന്നില്ല ദൈനംദിന പഠനപ്രവര്‍ത്തനങ്ങള്‍ , തുടര്‍മൂല്യനിര്‍ണ്ണയ സാമഗ്രികള്‍ , പാഠപുസ്തകത്തിനു അപ്പുറത്തുള്ള കാഴ്ചകള്‍ എന്നിവ ബ്ലോഗ് മുന്നോട്ടുവെച്ച് സംരംഭങ്ങളാണ് . കൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ എടുത്തുപറയട്ടെ. സതീശന്‍ സാറിന്റെ വര്‍ക്ക് ഷീറ്റുകള്‍ സംസ്ഥാനത്തുടനീളം കുട്ടികളുടെ പക്കലുണ്ട് . ബ്ലോഗ് പ്രവര്‍ത്തനത്തിന് പൊതുസമൂഹം നല്‍കുന്ന സഹകരണത്തിന് പ്രവര്‍ത്തകര്‍ എന്നും കടപ്പെട്ടിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

SSLC വിദ്യാര്‍ത്ഥികള്‍ക്കൊരു മാത്​സ് വര്‍ക്ക് ഷീറ്റ്

>> Thursday, March 15, 2012

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ പരീക്ഷയില്‍ വിജയിക്കാനാവശ്യമായ ടിപ്​സ് പ്രസിദ്ധീകരിക്കണമെന്ന് നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെടുകയുണ്ടായി. കേവലം പരീക്ഷയെ മാത്രം ലക്ഷ്യം വെച്ചു കൊണ്ടുള്ള പഠനരീതിയോട് മാത്​സ് ബ്ലോഗിലെ ബഹുഭൂരിപക്ഷം വരുന്ന ടീമംഗങ്ങള്‍ക്കും താല്പര്യമില്ല. എന്നാല്‍ പ്രാധാന്യത്തോടെ പരീക്ഷയെ സമീപിക്കുന്ന വിദ്യാര്‍ത്ഥികളോടൊപ്പം തന്നെ മറിച്ചുള്ളവര്‍ക്കും പാഠഭാഗങ്ങള്‍ എളുപ്പം ഗ്രഹിക്കാന്‍ സഹായിക്കുന്ന തരത്തില്‍ പറഞ്ഞു കൊടുക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമേയുള്ളു. അവര്‍ക്ക് ആത്മവിശ്വാസം പകരാന്‍, സമയം പാഴാക്കാതെ പഠിച്ചു തുടങ്ങാന്‍.. ഇതിനെല്ലാം സഹായിക്കുന്ന തരത്തിലുള്ള ഒരു വര്‍ക്ക് ഷീറ്റാണ് മാത്​സ് ബ്ലോഗിലൂടെ ഇത്തവണ പ്രസിദ്ധീകരിക്കുന്നത്. പാലക്കാട് പറളി ഹൈസ്ക്കൂളിലെ എം. സതീശന്‍ സാറാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം വര്‍ക്ക്ഷീററുകള്‍ തയ്യാറാക്കാനും അതുവഴി കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ കൂടുതല്‍ അധ്യാപകര്‍ക്ക് തോന്നുമല്ലോ എന്ന പ്രത്യാശയോടെയാണ് അദ്ദേഹം ഈ ചോദ്യശേഖരം തയ്യാറാക്കിയിരിക്കുന്നത്. ലാടെക് പഠിച്ച് അതില്‍ തയ്യാറാക്കിയ ആദ്യ സംരംഭമാണെന്ന പ്രത്യേകയും ഈ വര്‍ക്കിനുണ്ട്. താഴെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഒപ്പം ജോണ്‍ സാര്‍ തയ്യാറാക്കിയ ചോദ്യപേപ്പറും ഇതോടൊപ്പമുണ്ട്. ഗണിത-ഗണിതേതര വിഷയങ്ങളിലുള്ള കൂടുതല്‍ പഠന-പരീക്ഷാ സഹായികള്‍ അധ്യാപകരില്‍ നിന്നും ക്ഷണിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് മാത്‍സ് സാമ്പിള്‍ ചോദ്യപേപ്പര്‍


എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇനി വിരലിലെണ്ണാനുള്ള ദിവസങ്ങള്‍ മാത്രം. പഠിച്ചതെല്ലാം ഓര്‍മ്മിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് മാത്​സ് ബ്ലോഗിലൂടെ ഇപ്പോള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. ഒട്ടേറെ പേര്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ മാത്​സ് റിവിഷന് സഹായിക്കുന്ന പോസ്റ്റുകള്‍ ഇനിയും പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അതു പരിഗണിച്ച് ഗണിതവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് ഇന്നു പ്രസിദ്ധീകരിക്കുന്നത്. ബ്ലോഗിലെ സജീവ സാന്നിധ്യമായ പാലക്കാട് ടീമിലെ അംഗമായ പാലക്കാട് പരുത്തിപ്പുള്ളിയിലെ കണ്ണന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങളാണ് ഇതോടൊപ്പമുള്ളത്. ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം തയ്യാറാക്കുന്നതില്‍ പാലക്കാട് ടീമിനെ നിരന്തരം സഹായിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹമെന്ന് ഹിത എപ്പോഴും പറയാറുണ്ട്. എന്നാല്‍ നേരിട്ടൊരു ഇടപെടലിന് അദ്ദേഹം ഇതേ വരെ തയ്യാറായിട്ടില്ല. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ National defence academy നടത്തുന്ന സെലക്ഷന്‍ ടെസ്റ്റ് വിജയിച്ചുവെങ്കിലും NDA യില്‍ തുടര്‍ന്നില്ല. ഇപ്പോള്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. എന്‍ജിനീയറിങ്ങ് തലം വരെയുള്ള ക്ലാസുകളിലെ പത്തോളം വിദ്യാര്‍ത്ഥികളെ അദ്ദേഹവും കൂട്ടുകാരും ചേര്‍ന്ന് സ്പോണ്‍സര്‍ ചെയ്തു പഠിപ്പിക്കുന്നുണ്ടെന്നുണ്ടത്രേ. മാത്രമല്ല ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിലും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. പേരുവെളിപ്പെടുത്താന്‍ താല്പര്യമില്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യകളായ ഹിത അടക്കമുള്ളവരുടെ പ്രത്യേക താല്പര്യപ്രകാരമാണ് അദ്ദേഹത്തിന്റെ ചിത്രവും വിവരങ്ങളും ഇപ്പോള്‍ മാത്​സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നത്. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഈ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

Final Revision SSLC 2012

മോഡല്‍ പരീക്ഷ കഴിഞ്ഞു. ഇനി യഥാര്‍ത്ഥ പരീക്ഷണം . മാതൃകാചോദ്യപേപ്പര്‍ എളുപ്പമായിരുന്നില്ല എന്നുള്ള ഒത്തിരി പ്രതികരണക്കുറിപ്പുകള്‍. തിടുക്കത്തിലുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ കുട്ടികള്‍. സ്ക്കൂളിന്റെ ജയപരാജയങ്ങള്‍ മാത്രമല്ല കുട്ടിയുടെ തുടര്‍പഠനത്തെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കണക്കുതന്നെ. ഗണിതപഠനം സാര്‍ഥകമാകുന്നത് ആവര്‍ത്തനത്തിലൂടെയല്ല മറിച്ച് തിരിച്ചറിവിലൂടെയും കൃത്യതയോടെയുള്ള പ്രയോഗത്തിലൂടെയുമാണ് . മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ തിരിച്ചറിയുന്ന ചില വസ്തുതകളുണ്ട്.
  1. പല ലേണിങ്ങ് ഒബ്ജറ്റീവുകളും ചേര്‍ത്താണ് ചോദ്യങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവ പല പഠന മേഖലകളിലേയ്ക്കും വ്യാപിച്ചിരിക്കുന്നു.
  2. ആപ്ലിക്കേഷന്‍ ചോദ്യങ്ങളാണ് കൂടുതലും. ഉദാഹരണം രണ്ടാംകൃതി സമവാക്യങ്ങളിലെ ചോദ്യങ്ങള്‍ ശ്രദ്ധിക്കുക.
  3. ചോദ്യങ്ങള്‍ ക്രമപ്പെടുത്തിയിട്ടില്ല. അതായത് ഉപചോദ്യങ്ങള്‍ ചേര്‍ത്തല്ല പേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്.
  4. വളരെ വേഗത്തില്‍ ചിന്തിക്കാനും എഴുതാനും കഴിയുന്നവര്‍ക്കു മാത്രമേ ഉയ‌ര്‍ന്ന മാര്‍ക്ക് കിട്ടുന്നുള്ളൂ.


Read More | തുടര്‍ന്നു വായിക്കുക

ഹിന്ദി, സോഷ്യല്‍ സയന്‍സ് (ടൈംലൈന്‍), കെമിസ്ട്രി സഹായി, ഐടി തിയറി & പ്രാക്ടിക്കല്‍ മാതൃകാ ചോദ്യങ്ങള്‍

>> Wednesday, March 14, 2012

എസ്.സി.ആര്‍.ടി.യുടെ ചോദ്യമാതൃകകള്‍ നമ്മുടെ കയ്യിലെത്തിത്തുടങ്ങിയിരിക്കുന്നു. ഹിന്ദി പരീക്ഷാ ചോദ്യമാതൃക അധ്യാപകരെയും കുട്ടികളെയും തെല്ലൊന്ന് അമ്പരപ്പിച്ചിട്ടുണ്ടാവുമെന്ന് തീര്‍ച്ച. തുടര്‍ച്ചയായി വന്നെത്തുന്ന ഫോണ്‍വിളികളും അതു ശരിവയ്ക്കുന്നു. ചോദ്യരീതിയില്‍ ഇത്തരത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അധ്യാപരേയും കുട്ടികളെയും നേരത്തെ അറിയിക്കേണ്ടതായിരുന്നു. ചോദ്യങ്ങള്‍ക്കൊപ്പം സഹായസൂചകങ്ങളും നല്കിയിരുന്ന നിലവിലുണ്ടായിരുന്ന ചോദ്യരീതിയില്‍ വരുന്ന മാറ്റം കുട്ടികളെ അല്പമൊന്ന് കുഴപ്പിച്ചേക്കാം. എങ്കിലും ആത്മാര്‍ത്ഥമായി പരിശീലിച്ചാല്‍ മികച്ച സ്കോര്‍ നേടാന്‍ ഇനിയും അവസരമുണ്ട്. അതിനായി മാതൃകാ ചോദ്യപേപ്പറിന്റെ ഘടന നമുക്കൊന്ന് വിലയിരുത്തി നോക്കാം. എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികള്‍ക്കായി ഹിന്ദി പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കൊട്ടാരക്കര സദാനന്ദപുരം GHSSലെ അധ്യാപകനായ സോമശേഖരന്‍ സാറാണ്. ചോദ്യപേപ്പറിനെ ആധാരമാക്കി ഇതോടൊപ്പം തന്നെ ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും വിധം വിശകലനങ്ങളും ഉത്തരസൂചികയും നല്‍കിയിട്ടുണ്ട്.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer