Model IT Exam Sofware 2013-14 : സഹായം

>> Thursday, January 23, 2014

ഈ വരുന്ന ജനുവരി 29നു തുടങ്ങേണ്ട എസ്എസ്എല്‍സി മോഡല്‍ ഐടി പരീക്ഷയുടെ സോഫ്റ്റ്‌വെയറുകള്‍ വിതരണത്തിന് റെഡിയായി അതാതു ജില്ലാ കേന്ദ്രങ്ങളിലെത്തിയിരിക്കുന്നു. കാലങ്ങളായി നടന്നുപോരുന്ന രീതിയില്‍ നിന്ന് ഈ വര്‍ഷം ചില മാറ്റങ്ങളോടെയാണ് പരീക്ഷ നടക്കുക. വിശദമായ പരിശീലനം ലഭിക്കുമെങ്കിലും, എല്ലായ്പോഴും പോലെ നമ്മുടെ ഹസൈനാര്‍ മങ്കട സാര്‍ സഹായവുമായി ഇതാ പ്രത്യക്ഷപ്പെടുന്നു. സംശയങ്ങള്‍ കമന്റുവഴി പങ്കുവെയ്ക്കുവാന്‍ മറക്കുകയില്ലായെന്നു കരുതുന്നു.
എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷയെ സംബന്ധിച്ച് വിശദവിവരങ്ങള്‍ക്കായി പരീക്ഷാ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലര്‍ , ഐടി പരീക്ഷാ സിഡിയിലെ യൂസര്‍ഗൈഡ് എന്നിവ നോക്കേണ്ടതാണ്.
  • മുമ്പ് ഇന്‍സ്റ്റാള്‍ ചെയ്ത പരീക്ഷാ സോഫ്റ്റ്‌വെയര്‍ 'സിനാപ്റ്റിക് പാക്കേജ് മാനേജര്‍ വഴി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല.' മോഡല്‍ പരീക്ഷാ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ പഴയ സോഫ്റ്റ്‌വെയര്‍ ആദ്യം അണ്‍ ഇന്‍സ്റ്റാള്‍ ആവുന്നതാണ്.
  • IT@School Edubuntu 10.04-12 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പരീക്ഷ നടത്താനായി ഉപയോഗിക്കേണ്ടത്.
  • നെറ്റ്ബുക്ക് കമ്പ്യൂട്ടറുകള്‍ കഴിവതും പരീക്ഷയ്ക്ക് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
  • സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍‌, ചീഫ് ലോഗിന്‍ എന്നിവ അഡ്മിനിസ്ട്രേറ്റീവ് പ്രിവിലെജുള്ള യൂസറില്‍ മാത്രമേ ചെയ്യാവൂ. പരീക്ഷ നടത്താനായി മറ്റു യൂസറുകളെ ഉപയോഗിക്കാമെങ്കിലും അഡ്മിനിസ്ട്രേറ്റീവ് പ്രിവിലെജുള്ള യൂസര്‍ ഉപയോഗിക്കുകയാണ് ഇതിനും അഭികാമ്യം.
  • സിസ്റ്റത്തില്‍ ഹോമിലും റൂട്ടിലും കുറഞ്ഞത് 2GB ഫ്രീസ്പേസ് എങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.
  • സിസ്റ്റത്തിന്റെ സമയം, തിയതി എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്തുക
  • Lampp അധിഷ്ഠിത സോഫ്റ്റ്‌വെയറുകള്‍ (കലാ-ശാസ്ത്ര-കായിക മേള) സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവയുടെ ബാക്കപ്പ് എടുത്തുവെക്കേണ്ടതാണ്.
  • ഇന്‍സ്റ്റലേഷന് മുമ്പ് ഓരോ കമ്പ്യൂട്ടറിലേയും ഹോം തുറന്ന് View-Show Hidden Files സെലക്ട് ചെയ്ത് .gconf എന്ന ഫോള്‍ഡര്‍ ഡിലിറ്റ് ചെയ്ത് സിസ്റ്റം ലോഗൗട്ട് ചെയ്യുക. എല്ലാ കമ്പ്യൂട്ടറിലെയും യൂസര്‍ സെറ്റിംഗുകള്‍ ഒരു പോലെയാക്കാന്‍ ഇത് സഹായകരമാവും.
  • ഇന്‍സ്റ്റലേഷന്റെ അവസാനം itexam സോഫ്റ്റ്‌വെയര്‍ അടങ്ങുന്ന debs എന്ന ഫോള്‍ഡര്‍ റിമൂവ് ആകും. ആയതിനാല്‍ പെന്‍ഡ്രൈവില്‍ നിന്ന് നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്താതെ സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
  • ഇന്‍സ്റ്റലേഷന് ശേഷം നിര്‍ബന്ധമായും സിസ്റ്റം റീബുട്ട് ചെയ്യണം.
  • സെര്‍വര്‍ കമ്പ്യൂട്ടറില്‍ നിന്നും School details എക്സ്പോര്‍ട്ട് ചെയ്ത ഫയല്‍ സ്ഥിരമായി പെന്‍ഡ്രൈവില്‍ കരുതുക.
  • ഓരോ ദിവസത്തെയും ഓരോ സിസ്റ്റത്തിലെയും റിസള്‍ട്ട് Export ചെയ്ത് പെന്‍ഡ്രൈവില്‍ സൂക്ഷിക്കുക.
  • മോഡല്‍ പരീക്ഷക്കായി കുട്ടികള്‍ക്ക് 99 ല്‍ തുടങ്ങുന്ന ഒരു താത്കാലിക രജിസ്റ്റര്‍ നമ്പര്‍ അനുവദിക്കേണ്ടതാണ്. (ഇതിനെ സംബന്ധിച്ച വിശദവിവരങ്ങള്‍ക്കായി മോഡല്‍ പരീക്ഷയുടെ സര്‍ക്കുലര്‍ കാണുക.)
താഴെ പറയുന്ന മാറ്റങ്ങള്‍ പരീക്ഷാ സോഫ്റ്റ്‌വെയറിലുണ്ട്.
  1. ഒരു വിദ്യാര്‍ഥിയുടെ പരീക്ഷ പൂര്‍ത്തിയായി മാര്‍ക്ക് നല്‍കുന്നതോടെ സോഫ്റ്റ്‌വെയര്‍ താനെ quit ആവും. അടുത്ത കുട്ടിയുടെ പരീക്ഷ ചെയ്യാന്‍ വീണ്ടും സോഫ്റ്റ്‌വെയര്‍ തുറക്കണ
  2. Export ബട്ടണ്‍ ക്ലിക്കു ചെയ്യുമ്പോള്‍ ആദ്യം ദ്യശ്യമാകുന്നത് പരീക്ഷ ചെയ്ത കുട്ടികളുടെ അറ്റന്റന്‍സ് രജിസ്റ്റര്‍ ആണ്. ഇത് പൂര്‍ണ്ണമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ Export ചെയ്യാവൂ. (അറ്റന്റന്‍സ് പൂര്‍ണ്ണമാണെങ്കില്‍ പ്രസ്തുത ജാലകത്തില്‍ തന്നെ താഴെയുള്ള Export ബട്ടണ്‍ ക്ലിക്കു ചെയ്ത് എക്സ്പോര്‍ട്ട് ചെയ്യാം.)
  3. Export ബട്ടണ്‍ ക്ലിക്കു ചെയ്യുമ്പോള്‍ ദ്യശ്യമാകുന്ന അറ്റന്റന്‍സ് രജിസ്റ്റര്‍ അപൂര്‍ണ്ണമാണെങ്കില്‍ ചീഫ് ലോഗിനിലെ Data Recover എന്ന സംവിധാനം ഉപയോഗിച്ച് ഡാറ്റാബേസ് റിക്കവര്‍ ചെയ്യുക. (വിശദവിവരങ്ങള്‍ ഹെല്‍പ് ഫയലിലുണ്ട്.)
  4. പരീക്ഷ നടന്നുകൊണ്ടിരിക്കെ power failure മൂലമോ മറ്റു കാരണങ്ങളാലോ സിസ്റ്റം റീസ്റ്റാര്‍ട്ട് ആയാല്‍ ചീഫ് ആയി ലോഗിന്‍ ചെയ്ത് Consolidated Markllist നോക്കി പ്രസ്തുത സിസ്റ്റത്തില്‍ പരീക്ഷ ചെയ്ത എല്ലാ കുട്ടികളുടെയും Result ഉണ്ടോ എന്നു ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വീണ്ടും പരീക്ഷ നടത്താവൂ. ( Result അപൂര്‍ണ്ണമാണെങ്കില്‍ Recover data ഉപയോഗിക്കുക. )
  5. Recover Data മെനു (Data Recover ) ഉപയോഗിക്കുകയാണെങ്കില്‍ ഈ പ്രവര്‍ത്തനം നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ടതാണ് (Cancel ചെയ്യരുത്). എന്തെങ്കിലും കാരണവശാല്‍ പ്രവര്‍ത്തനം പൂര്‍ത്തിയാകാതെ വരികയാണെങ്കില്‍ വീണ്ടും ചീഫ് ആയി ലോഗിന്‍ ചെയ്ത് പ്രവര്‍ത്തനം വീണ്ടും ചെയ്താല്‍ മതി.
  6. ഓരോ പ്രാവശ്യം ഇന്‍വിജിലേറ്റര്‍ മാര്‍ക്ക് നല്‍കി സേവ് ചെയ്യുമ്പോഴും അതുവരെ ചെയ്ത പരീക്ഷാവിവരങ്ങളടങ്ങിയ ഒരു ബാക്കപ്പ് ഫയല്‍ (Export ഫയല്‍) opt യില്‍ സേവ് ആകും. എന്തെങ്കിലും കാരണവശാല്‍ സിസ്റ്റംക്രാഷ് ആവുകയോ പരീക്ഷാസോഫ്റ്റ്‌വെയര്‍ റീ-ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരികയോ വരുന്ന സന്ദര്‍ഭത്തില്‍ അതുവരെ പരീക്ഷ ചെയ്ത കുട്ടികളുടെ റിസള്‍ട്ട് ലഭ്യമാക്കാനുള്ള സൗകര്യമാണിത്. ഇത് opt യിലെ Result_backup എന്ന ഫോള്‍ഡറില്‍ ( .itx ഫയല്‍) കാണാം. (ഓരോ ദിവസത്തയും ഫയലുകള്‍ വെവ്വേറെയുണ്ടാവും. ഇതില്‍ നിന്നും ഏറ്റവും പുതിയതാണ് കോപ്പി ചെയ്യേണ്ടത്.)
  7. പരീക്ഷ നടന്നുകൊണ്ടിരിക്കെ വീണ്ടും പ്രവര്‍ത്തിപ്പിച്ചാല്‍ ഒരു യൂസറില്‍ പരീക്ഷ നടന്നുകൊണ്ടിരിക്കെ ‌വീണ്ടും സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ 'IT Examination is already running' എന്ന ജാലകം പ്രത്യക്ഷപ്പെടുന്നതാണ്. OK നല്‍കി ഈ ജാലകം ക്ലോസ് ചെയ്യാം.
പരീക്ഷ നടക്കാത്ത സമയങ്ങളില്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ 'IT Examination is already running' എന്ന മെസ്സേജ് വരികയാണെങ്കില്‍ താഴെ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനം ചെയ്യുക..
  • OK നല്‍കി പ്രസ്തുത ജാലകം ക്ലോസ് ചെയ്യുക.
  • നിലവില്‍ പരീക്ഷാ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ചെക്കു ചെയ്യുക.
  • പരീക്ഷാ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സിസ്റ്റം ലോഗൗട്ട് ചെയ്ത്, വീണ്ടും ലോഗിന്‍ ചെയ്ത് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുക.
Troubleshooting
പരീക്ഷ സോഫ്റ്റ്‌വെയറില്‍ ലോഗിന്‍ ചെയ്യാതെ വന്നാല്‍...
ലോഗിന്‍ ചെയ്യുമ്പോള്‍ 'Incorrect Username/Password !!' എന്ന മെസ്സേജ് വന്ന് സോഫ്റ്റ്‌വെയറിലേക്ക് ലോഗിന്‍ ചെയ്യാതെ വരികയാണെങ്കില്‍ താഴെ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുക.
  • ലോഗിന്‍ സമയത്ത് കീബോര്‍ഡ് ലേഔട്ട് ഇംഗ്ലീഷ് ആണെന്ന് ഉറപ്പുവരുത്തുക.
  • സോഫ്റ്റ്‌വെയര്‍ ക്ലോസ് ചെയ്ത് വീണ്ടും പ്രവര്‍ത്തിപ്പിക്കുക.
  • ശരിയായില്ലെങ്കില്‍, പരീക്ഷാ സോഫ്റ്റ്‌വെയര്‍ ക്ലോസ് ചെയ്ത്, സിസ്റ്റം ലോഗൗട്ട് ചെയ്യുക. ശേഷം വീണ്ടും ലോഗിന്‍ ചെയ്ത് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുക.
    എന്നിട്ടും ശരിയായില്ലെങ്കില്‍, Home ഫോള്‍ഡര്‍ തുറക്കുക. View → Show Hidden Files ക്രമത്തില്‍ ക്ലിക്ക്ചെയ്ത് .gconf എന്ന ഫോള്‍ഡര്‍ കണ്ടെത്തി ഡിലിറ്റ് ചെയ്യുക. സിസ്റ്റം ലോഗൗട്ട് or റീസ്റ്റാര്‍ട്ട് ചെയ്ത് സോഫ്റ്റ്‌വെയര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കുക.
    (ശരിയാവുന്നില്ലെങ്കില്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന lampp സോഫ്റ്റ്‌വെയര്‍ ഈ വര്‍ഷത്തെ മോഡല്‍ പരീക്ഷയുടേതാണോ എന്ന് ചെക്കു ചെയ്യാവുന്നതാണ്. ഇതിനായി opt യിലെ lampp ഫോള്‍ഡര്‍ തുറന്ന് version എന്ന ഫയല്‍ തുറക്കുക. ഇതില്‍ SSLC Model IT Examination 2013-14 എന്നാണ് ഈ വര്‍‌ഷത്തെ സോഫ്റ്റ്‌വെയറിന് വേര്‍ഷന്‍ നല്‍കിയിരിക്കുന്നത്.)
മുകളില്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടും ലോഗിന്‍ സാധ്യമാവാതെ വരികയാണെങ്കില്‍ പരീക്ഷാസോഫ്റ്റ്‌വെയറിന്റെ Result Backup എടുത്ത് പരീക്ഷ റീ-ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

Result Backup ഫയല്‍ സെര്‍വര്‍ കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെയറിലേക്കോ, പ്രസ്തുത കമ്പ്യൂട്ടറില്‍ തന്നെ പുതുതായി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതിലേക്കോ ചീഫ് ലോഗിനിലെ File → import വഴി ഇംപോര്‍ട്ട് ചെയ്യുക. (പുതുതായി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആദ്യം School details ഇംപോര്‍ട്ട് ചെയ്തിട്ടു വേണം റിസള്‍ട്ട് ഫയല്‍ ഇംപോര്‍ട്ട് ചെയ്യാന്‍.) സിസ്റ്റം ക്രാഷ് ആവുകയാണെങ്കില്‍ ലൈവ് സിഡി ഉപയോഗിച്ച് സിസ്റ്റത്തില്‍ നിന്നും Result Backup എടുത്ത് മറ്റൊരു സിസ്റ്റത്തില്‍ ഇംപോര്‍ട്ട് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. തിയറി പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോള്‍ വൈദ്യൂത തകരാറുണ്ടായി കമ്പ്യൂട്ടര്‍ ഓഫായാല്‍ വീണ്ടും ബൂട്ട് ചെയ്ത് വരുമ്പോള്‍ ഡെസ്ക്ടോപ്പിലെ പാനല്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്. ഇങ്ങനെയുണ്ടായാല്‍, ഹോമിലെ showpanel.sh എന്ന ഫയല്‍ റണ്‍ ചെയ്താല്‍ പാനല്‍ ലഭിക്കും.

സോഫ്റ്റ്‌വെയര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്ക്രിപ്റ്റ് സിഡിയില്‍ ലഭ്യമാണ്. ഇതിന്റെ പ്രവര്‍ത്തന ക്രമം യൂസര്‍ഗൈഡിലുണ്ട്. ആവശ്യമില്ലാതെ ഇത് കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യരുത്.

37 comments:

Roopesh K G January 23, 2014 at 6:03 AM  

Thanks sirrrrrrrrrrrr

muhammad January 23, 2014 at 6:11 AM  

വളരെ സഹായപ്രദം നന്ദി

nochathss January 23, 2014 at 6:20 AM  

```````````````````````

Unknown January 23, 2014 at 6:32 AM  

വളരെ ഉപകാരപ്രദം.............

പരീക്ഷാഭവന്‍ രജിസ്റ്റര്‍ നമ്പര്‍ നേരത്തെ തന്നെ അലോട്ട് ചെയ്യതിനാല്‍ ശരിയായ രജിസ്റ്റര്‍ തന്നെ ഉപയോഗിക്കാമായിരുന്നു......

Unknown January 23, 2014 at 7:22 AM  
This comment has been removed by the author.
Unknown January 23, 2014 at 8:05 AM  

"മുമ്പ് ഇന്‍സ്റ്റാള്‍ ചെയ്ത പരീക്ഷാ സോഫ്റ്റ്‌വെയര്‍ 'സിനാപ്റ്റിക് പാക്കേജ് മാനേജര്‍ വഴി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്."
മുഹമ്മദ് സാര്‍,
മുന്‍ പരീക്ഷാ സോഫ്റ്റ്‌വെയര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു പോയി.പഴയ രീതിയിലായിരിക്കുമെന്ന് വിചാരിച്ച് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു് എല്ലാ കമ്പ്യൂട്ടറും റെഡിയാക്കി വെച്ചതാണ്.പ്രശ്നമാകുമോ.പരിഹാരമുണ്ടാവില്ലേ?

ASOK KUMAR January 23, 2014 at 10:05 AM  

thanks....

ayaparampu highschool January 23, 2014 at 12:12 PM  

വളരെ ഉപകാരം സര്‍
രജിസ്ടര്‍ നമ്പര്‍ ഉപയോഗിക്കാമോ?

വി.കെ. നിസാര്‍ January 23, 2014 at 2:40 PM  

@ Sitc Nochat & Ayaparampu highschool,
രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചുകൂടാ..

kollappallil January 23, 2014 at 7:46 PM  

Ubuntu 12.04-il exam install cheyyan pattumo......

വി.കെ. നിസാര്‍ January 23, 2014 at 8:07 PM  

IT@School Edubuntu 10.04-12 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പരീക്ഷ നടത്താനായി ഉപയോഗിക്കേണ്ടത്.

Hassainar Mankada January 23, 2014 at 9:24 PM  

@ augustine chemp

പ്രശ്നമില്ല. സിസ്റ്റം റീബുട്ട് ചെയ്താല്‍ മതി.

RAHEEM January 23, 2014 at 10:08 PM  

സർ
റൂട്ട് ൽ 2gb സ്പേസ് എങ്ങനെ കണ്ടെത്തും? റൂട്ട് ഇൽ അത്രയും സ്പേസ് ഇല്ലെങ്കിൽ എങ്ങനെ കൂട്ടാം.

RAHEEM January 23, 2014 at 10:08 PM  
This comment has been removed by the author.
Unknown January 24, 2014 at 1:40 PM  

Thanks.........

Unknown January 24, 2014 at 2:29 PM  

tanks..........

Unknown January 24, 2014 at 2:29 PM  

tanks..........

nvmsathian January 24, 2014 at 3:21 PM  

പരീക്ഷയിലെ finish exam ബട്ടന്‍ പലപ്പോഴും കുഴപ്പക്കാരനാണ്-മറ്റുവഴി ഉണ്ടോ

nvmsathian January 24, 2014 at 3:22 PM  

പരീക്ഷയിലെ finish exam ബട്ടന്‍ പലപ്പോഴും കുഴപ്പക്കാരനാണ്-മറ്റുവഴി ഉണ്ടോ

ജി .എം .എച് .എസ്.നടയറ January 24, 2014 at 3:25 PM  

വളരെ പ്രയോജനപ്രദം, നന്ദി..........

Unknown January 24, 2014 at 7:18 PM  

വളരെ നന്ദി സര്‍........

Dr.namithapraveen January 25, 2014 at 7:35 AM  

thank you sir

Dr.namithapraveen January 25, 2014 at 7:36 AM  

thank you sir

Dr.namithapraveen January 25, 2014 at 7:36 AM  

thank you sir

St. John's Higher Secondary School, Mattom January 25, 2014 at 9:42 AM  

it_at_school_edubuntu_10.04-12s
ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പരീക്ഷ നടത്താന്‍ കഴിയുമോ??????

SHANTALS January 25, 2014 at 10:36 PM  

MLA MP Fundil ninnum kittiya desktopilellam Eduubuntu 12.04 anallo... athil itexam install cheyyan pattathillenkil 10.04 reinstall cheyyendi varumo.................

Hassainar Mankada January 26, 2014 at 2:13 PM  

@ SHANTALS..

പ്രസ്തുത സിസ്റ്റങ്ങളില്‍ dual OS ആയി 10.04 കൂടി ഇന്‍സ്റ്റാള്‍ ചെയ്യാമല്ലോ ?

Unknown January 27, 2014 at 11:02 AM  

SSLC IT Exam MODEL Questions Publish cheytho?????

Unknown January 28, 2014 at 11:17 PM  

വളരെ പ്രയോജനപ്രദം.

MARY ELIZABETH January 28, 2014 at 11:21 PM  

pls put sample questions and answers

Unknown January 29, 2014 at 12:05 PM  

when I am copy Itexam folder that time an error is occurring, the error is input/Output error please help me sir to solve this problem

vallikeezhu January 29, 2014 at 9:44 PM  

.ഐ.ടി പരീക്ഷയുടെ ഒന്നാം ദിവസം വലിയകുഴപ്പമില്ലാതെ
കടന്നു പോയി.ദൈവമേ...വരും ദിവസങ്ങളും അങ്ങനെ ആയിരിക്കണേ...

Lathika January 30, 2014 at 11:29 PM  

വളരെ നന്ദി

amayannoorhs January 31, 2014 at 9:31 PM  

നന്ദി

amayannoorhs January 31, 2014 at 9:31 PM  

നന്ദി

Unknown February 3, 2014 at 10:59 AM  

when I am copy Itexam folder that time an error is occurring, the error is input/Output error please help me sir to solve this problem

Unknown February 3, 2014 at 11:00 AM  

when I am copy Itexam folder that time an error is occurring, the error is input/Output error please help me sir to solve this problem

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer