വൃത്തങ്ങള്‍
>> Wednesday, January 8, 2014
വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ മൂന്നായി തിരിക്കാം. വൃത്തചാപം നിര്‍ണ്ണയിക്കുന്ന മൂന്ന് തരം കോണുകളും അവ തമ്മിലുള്ള ബന്ധവും, ചക്രീയ ചതുര്‍ഭുജങ്ങള്‍, പരസ്പരം ഖണ്ഡിക്കുന്ന ഞാണുകള്‍തമ്മിലുള്ള ബന്ധം എന്നിവയാണ് ആ മൂന്നു ഭാഗങ്ങള്‍. വൃത്തത്തിലെ ഒരു ചാപം മൂന്നു തരം കോണുകള്‍ നിര്‍ണ്ണയിക്കുന്നു. ചാപം അതില്‍ത്തന്നെ രൂപീകരിക്കുന്ന കോണ്‍, ചാപം കേന്ദ്രത്തില്‍ നിര്‍ണ്ണയിക്കുന്ന കോണ്‍, ചാപം അതിന്റെ ശിഷ്ടചാപത്തില്‍ നിര്‍ണയിക്കുന്ന കോണ്‍. ഈ മൂന്നു കോണുകളും തമ്മിലുള്ള ബന്ധത്തിന്റെ പ്രായോഗികതയാണ് ഈ യൂണിറ്റിന്റെ അന്തസത്ത. പിന്നെ ചക്രീയചതുര്‍ഭുജങ്ങളുടെ പ്രത്യേകതകള്‍ ഉപയോഗിച്ചുള്ള പ്രശ്നങ്ങളുമുണ്ട്. ഞാണുകള്‍ വൃത്തത്തിനകത്തും പുറത്തും ഖണ്ഡിച്ചാലും ഒരു ബന്ധമാണെന്ന് തിരിച്ചറിയുക അത്യാവശ്യമത്രേ. പരസ്പരം ഖണ്ഡിക്കുന്ന ഞാണുകളില്‍ ഒരു ഞാണ്‍ വ്യാസമാകുകയും മറ്റേ ഞാണ്‍ വ്യാസത്തിന് ലംബമാകുകയും ചെയ്താല്‍ ബന്ധത്തില്‍ വരുന്ന മാറ്റം, അതിന്റെ ജ്യാമിതീയ നിര്‍മ്മിതിയിലുള്ള പ്രായോഗികത എന്നിവ മനസ്സിലാക്കിയിരിക്കണം. ജ്യാമിതിയുടെ ചലനാത്മകത വെളിവാക്കപ്പെടുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട് ഈ യൂണിറ്റില്‍. വൃത്തങ്ങള്‍ എന്ന പാഠഭാഗത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്ന റിവിഷന്‍ ചോദ്യങ്ങള്‍ ക്ലാസ് മുറികളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചോദ്യങ്ങള്‍ താഴെയുള്ള ലിങ്കില്‍ നിന്നും കോപ്പി ചെയ്തെടുക്കാം.
വൃത്തങ്ങള്‍
വൃത്തങ്ങള്‍
17 comments:
ഈ യൂണിറ്റിലുള്ള ജ്യാമിതീയ നിര്‍മ്മിതികള്‍ ചോദ്യപേപ്പറില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് . തൊടുവരകളിലെയും വൃത്തങ്ങളിലെയും നിര്‍മ്മിതികള്‍ ചേര്‍ത്ത് മറ്റൊരു പോസ്റ്റ് ഉണ്ടാകും .
വരയ്ക്കുന്നതിനുള്ള ചോദ്യങ്ങളെല്ലാം കൂടി ഒന്നിച്ച് ഒരു ചോദ്യപേപ്പര്‍ പ്രതീക്ഷിക്കാം. ഗണിതശാസ്ത്രത്തിന്റെ റിവിഷന്‍ പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ മറ്റു വിഷയങ്ങളുടെ റിവിഷന്‍ പേപ്പറുകള്‍ കിട്ടുകയാണെങ്കില്‍ അതുകൂടി നമുക്ക് പ്രസിദ്ധീകരിക്കാന്‍ കഴിയും.
ഈ റിവിഷൻ പാക്കേജ് കൃത്യമായിട്ട് ഉപയോഗപ്പെടുത്തുന്ന കുട്ടിക്ക് SSLC കണക്ക് പരീക്ഷ എളുപ്പമായിരിക്കും എന്നത് ഉറപ്പാണ്.
it is very useful to the sslc students thank you sir
Worksheets of First four Chapters IT Std X was Very Good & Useful .Please post the rest of the Chapters....
A marvellous attempt
thank you
plspublish eng.version also
Highly useful and thank you very much.
very helpful.
very helpful.
very helpful.
SSLC Study materials
q.14മനസിലായില
ആദ്യവൃത്തത്തിന്റെ കേന്ദ്രവും രണ്ട് വൃത്തങ്ങളും കൂട്ടിമുട്ടുന്ന മുകളിലെ ബിന്ദുവും ചേര്‍ത്താണ് വരക്കേണ്ടത് . അപ്പോള്‍ നമുക്ക് കിട്ടേണ്ട കോണ്‍ $\angle 130^\circ$ എന്ന് തന്നെ കിട്ടും .
ഈ ചോദ്യത്തെ മറ്റൊരു തരത്തില്‍ കാണാം .കോണ്‍ EAG = x,കോണ്‍ FCG = y ആയാല്‍ x=y എന്ന് തെളിയിക്കുക
വിശദീകരിക്കാമോ സര്‍.
gtk, പോസ്റ്റിന്റെ താഴെ ചോര്‍ത്തിരിക്കുന്ന ചിത്രം നോക്കുക
Post a Comment