EC Tax 2014 - An Income tax Calculator

>> Tuesday, January 28, 2014

പുതുവര്‍ഷം പുലര്‍ന്ന് ആഴ്ചകള്‍ പിന്നിട്ടുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥി സമൂഹം പരീക്ഷാ ചൂടിലാകാറുണ്ട്‍! ഒപ്പം അദ്ധ്യാപകര്‍ സ്റ്റാഫ് റൂമില്‍ ചൂടുപിടിച്ച ചര്‍ച്ചകളില്‍ ഒത്തുകൂടുന്ന സമയവും ഇതു തന്നെ! കാരണം മറ്റൊന്നാണ്. ഇന്‍കംടാക്സ് കണക്കാക്കണം, നികുതി സ്റ്റേറ്റുമെന്റ്റു നല്‍കിയില്ലെങ്കില്‍ ശമ്പളം മുടങ്ങും! ഓരോ വര്‍ഷവും ഫെബ്രുവരിയിലാണ് ശമ്പളബില്ലിനോടൊപ്പം നമ്മുടെ ഇന്‍കംടാക്സ് സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരന്റെ ഇന്‍കംടാക്സ് കണക്കാക്കുന്നതിനും സമര്‍പ്പിക്കേണ്ട ഫോമുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്നതുമായ എക്സെല്‍ അധിഷ്ഠിത പ്രോഗ്രാം ഈ പോസ്റ്റിലൂടെ നിങ്ങള്‍ക്കു നല്‍കുന്നു. തൃശൂര്‍ വാടാനപ്പിള്ളി കെ.എന്‍.എം.വി.എച്ച്.എസിലെ അക്കൌണ്ടന്‍സി അധ്യാപകനായ ശ്രീ.ബാബു വടക്കുംചേരിയാണ് ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. വര്‍ഷാവസാനം ഇന്‍കംടാക്സ് ഒറ്റയടിക്ക് നല്‍കാതെ ഓരോ മാസവും ടി.ഡി.എസ് ഗഡുക്കളായി ഇതു നല്‍കുന്നതിനെക്കുറിച്ച് മാത്‌സ് ബ്ലോഗിനു വേണ്ടി അദ്ദേഹം തയ്യാറാക്കിയ പോസ്റ്റ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓരോ വര്‍ഷവും സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അദ്ദേഹം തയ്യാറാക്കുന്ന ഈസി ടാക്സ് എന്ന ഈ പ്രോഗ്രാം അധ്യാപകര്‍‌ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒരനുഗ്രഹമാണ്. എന്താ നമുക്ക് ഇന്‍കംടാക്സ് വരുമോയെന്ന് നോക്കാന്‍ തയ്യാറല്ലേ? ഒപ്പം ശമ്പളബില്ലിനോടൊപ്പം നല്‍കേണ്ട ഫോമുകള്‍ തയ്യാറാക്കുകയുമാകാം. ഈ ഫോം പൂരിപ്പിച്ചു കൊണ്ട് സോഫ്റ്റ്‌വെയറിലേക്ക് വിവരങ്ങള്‍ നല്‍കാന്‍ എത്തുകയാണെങ്കില്‍ അഞ്ചു മിനിറ്റിനകം സ്റ്റേറ്റ്മെന്റ് പ്രിന്റ് ചെയ്തെടുക്കാം. ചുവടെയുള്ള ലിങ്കില്‍ നിന്നും സോഫ്റ്റ്‍വെയര്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

ശമ്പളം മാത്രം വരുമാനമാര്‍ഗ്ഗമുള്ള ഒരു ജീവനക്കാരനു പറ്റിയ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ജീവനക്കാരന്‍ 2013 ഏപ്രില്‍ 1 നും 2014 മാര്‍ച്ച് 31 നും ഇടക്ക് കിട്ടിയ ശമ്പളത്തില്‍നിന്നും (അതായത് 2013 മാര്‍ച്ച് മാസം മുതല്‍ 2014 ഫെബ്രുവരി വരെയുള്ള കാലാവധിയില്‍ എഴുതുന്ന ശമ്പളത്തില്‍നിന്നും) നിക്ഷേപങ്ങള്‍ക്കും മറ്റുമുള്ള കിഴിവുകള്‍ കുറച്ച് ബാക്കി വരുന്ന വരുമാനം 2 ലക്ഷത്തിനു മുകളിലാണെങ്കില്‍ (സ്തീ പുരുഷ വ്യത്യസമില്ലാതെ) നികുതി ശമ്പളത്തില്‍നിന്നുള്ള കിഴിവായി അടക്കാന്‍ ബാദ്ധ്യസ്ഥനാണ്. ശമ്പള ദാതാവിനാകട്ടെ [(DDO) – ജീവനക്കാരന്‍ സെല്‍ഫ് ഡ്രായിങ് ഓഫീസറാണെങ്കില്‍ ട്രഷറി ഓഫീസര്‍ ] ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത മാര്‍ച്ച് വരെ നല്‍ക്കുന്ന അയാളുടെ ശമ്പളത്തില്‍നിന്നും ഈ നികുതി ഗഡുക്കളായി പിടിച്ച് മാത്രമേ ശമ്പളം വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന ഉത്തരവാദിത്വവുമുണ്ട്. ഏപ്രില്‍ മുതല്‍ ഇങ്ങനെ നികുതി ഗഡുക്കള്‍ പിടിച്ചുകൊണ്ടിരുന്നാല്‍ ഫെബ്രുവരിയില്‍ ശമ്പളബില്ല് എഴുതുമ്പോള്‍ (മാര്‍ച്ചില്‍ കിട്ടുന്ന ശമ്പളത്തിന്റെ) പന്ത്രണ്ടാമത്തേയും അവസാനത്തേതുമായ ഗഡു പിടിക്കാനുള്ള സമയം വന്നെത്തുകയാണ്. അവസാനത്തെ നികുതി പിടിക്കുമ്പോള്‍ DDO ഒരു കാര്യം ഉറപ്പു വരുത്തണം , അതായത് ഒരു വ്യക്തിയുടെ ഒരു വര്‍ഷത്തേക്കുള്ള മൊത്തം നികുതി പൂര്‍ണ്ണമായും അവസാന ഇന്‍സ്റ്റാള്‍മെന്റോടെ അടച്ചു തീര്‍ന്നിരിക്കണം. അതു കൊണ്ടുതന്നെ ഫെബ്രുവരി മാസത്തെ “പുണ്യ മാസമായി” കരുതണമെന്നര്‍ത്ഥം.

ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്
ഓരോ ജീവനക്കാരനും തന്റെ വരുമാനവും നികുതി കുറക്കുന്നതിനുള്ള നിക്ഷേപങളുടേയും മറ്റും വിശദാംശങ്ങള്‍ വ്യക്തമാക്കി ഫെബ്രുവരിയില്‍ എഴുതുന്ന ബില്ലില്‍ തന്റെ ശമ്പളത്തില്‍നിന്നും കുറക്കേണ്ട അവസാന നികുതി എത്രയാണെന്നു കാണിക്കുന്ന രേഖയാണ് ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്. ഈ രേഖ 4 കോപ്പിയില്‍ തയ്യാറാക്കേണ്ടി വരും. സ്വന്തം കോപ്പി, DDO കോപ്പി, ഡിപ്പാര്‍ട്ട്മെന്റ് ഓഫീസ് കോപ്പി, ട്രഷറി കോപ്പി എന്നിങനെ. DDO ഇത് രേഖകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി അതതു കേന്ദ്രങളിലേക്ക് നല്‍കും.

ഫോം 16
ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു രേഖയാണ് ഇത്. ഫോം 16 വാസ്തവത്തില്‍ DDO ജീവനക്കാരനു നല്‍കേണ്ട രേഖയാണ്. ഏപ്രില്‍ മേയ് മാസങളിലായി തന്റെ അവസാന Qarterly Return Tin facilitation Centre കളില്‍ നല്‍കുമ്പോള്‍ കിട്ടുന്ന റസീപ്റ്റ് നമ്പര്‍ സഹിതം അടുത്ത 4 മാസങള്‍ക്കു ശേഷം മാത്രമാണു ഈ രേഖ ജീവനക്കാരനു നല്‍കേണ്ടത്. പക്ഷേ പലയിടങളിലും ശമ്പളം വാങുന്ന ആള്‍ ഫെബ്രുവരിയില്‍ തയ്യാറാക്കേണ്ട രേഖയായ ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ് നു പകരം ഫോം 16 ആണു സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാറ്. ഈ രണ്ടു രേഖകളും തലക്കെട്ടില്‍ ഉള്ള വ്യതാസമൊഴിച്ചാല്‍ ഇരട്ടക്കുട്ടികളേപ്പോലെയിരിക്കുമന്നതിനാല്‍ ഇവിടെ തര്‍ക്കം ഉണ്ടാക്കാതെ ആവശ്യപ്പെടുന്നതു നല്‍കി നീങ്ങുന്നതാണു ബുദ്ധി.

ഈസി-ടാക്സ് 2014 മലയാളം സോഫ്ട്‍വെയര്‍
മുകളില്‍ പറഞ്ഞ രണ്ടു രേഖകളും തയ്യാറാക്കുന്നതിനു ഉതകുന്ന സോഫ്റ്റ്​വെയറുകളില്‍ ഒന്നാണ് ഇത്. മലയാളത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സഹിതമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഡൌണ്‍ലോഡ് ചെയ്യുമ്പോളും ഉപയോഗിക്കുമ്പോഴും ചുവടെ കാണുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക:-

1.ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ കാണുന്ന വിന്‍ഡോയില്‍ എപ്പോഴും Save file എന്ന ഓപ്ഷന്‍ സ്വീകരിക്കുക. Open with എന്ന ഓപ്ഷന്‍ സ്വീകരിക്കരുത്.

2.സേവ് ചെയ്ത സോഫ്ടു വെയര്‍ ആദ്യമായി ഉപയോഗിക്കുമ്പോള്‍ ചില പ്രാരംഭ നടപടിക്രമങള്‍ ചെയ്യേണ്ടതായി വരും അത് അറിയാന്‍ ഹെല്‍പ്പ് ക്ലിക്ക് ചെയ്ത് നടപടിക്രമങ്ങള്‍ എഴുതിയെടുത്ത്, എഴുതിയെടുത്തത് നോക്കി ചെയ്യുക. അല്ലാതെ സ്ക്രീനില്‍ നോക്കി ചെയ്യുക പ്രായോഗികമല്ല.

3.സോഫ്ട്​വെയര്‍ എക്സല്‍ പ്രോഗ്രാമിലാണ് പ്രവര്‍ത്തിക്കുന്നത്, ഫയല്‍ സേവ് ചെയ്യാന്‍ പരമ്പരാഗത രീതിയില്‍ നമ്മള്‍ പ്രയോഗിക്കുന്ന Save അല്ലെങ്കില്‍ Save as രീതികള്‍ക്കു പകരം അതില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതി മാത്രം ഉപയോഗിക്കുക.

4.സാധാരണ എക്സല്‍ ഫയലുകള്‍ ഓപ്പണ്‍ ഓഫീസ് സ്പ്രെഡ്ഷീറ്റില്‍ പ്രവര്‍ത്തിക്കാറുണ്ടെങ്കിലും ഇതില്‍ ചില പ്രത്യേക സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അതിനു കഴിയുന്നതല്ല. അതുകൊണ്ടു തന്നെ ലിനക്സ് സ്വതന്ത്ര സോഫ്ട് വെയറില്‍ ഇത് പ്രവര്‍ത്തിക്കാന്‍ ആകില്ലെന്നത് വലിയ പോരായ്മയാണെന്ന് സമ്മതിച്ചുകൊണ്ടുതന്നെ ക്ഷമാപൂര്‍വ്വം തല കുനിക്കുന്നു.

ഒരു വിദ്യാലയത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഈ Data Collection Form എല്ലാവരോടും പൂരിപ്പിച്ചു കൊണ്ടു വരാന്‍ പറയുകയാണെങ്കില്‍ അഞ്ചു മിനിറ്റു കൊണ്ട് എളുപ്പം ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കാം.

Click here for download the Easy Tax-2014

(ഡൌണ്‍ ലോഡ് ചെയ്യുന്നതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന പുതിയ വിന്‍ഡോയില്‍ എപ്പോഴും save file എന്ന ഓപ്ഷന്‍ സ്വീകരിക്കുക , open with എന്ന ഓപ്ഷണ്‍ സ്വീകരിക്കരുത്. ഡൊണ്‍ ലോഡ് ചെയ്തതിനുശേഷം സിപ്പ് ചെയ്തിരിക്കുന്ന പ്രോഗ്രാം അണ്‍സിപ്പ് ചെയ്ത് ഉപയോഗിക്കുക)

99 comments:

MALAPPURAM SCHOOL NEWS January 24, 2014 at 8:04 PM  

2012 ലെ മധ്യവേനല്‍ അവധിക്കാലത്ത് സാമൂഹ്യ-സാമ്പത്തിക-ജാതി സെന്‍സസ് നടത്തിയ അധ്യാപകര്‍ക്ക് ആര്‍ജ്ജിതാവധി അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഡൗണ്‍ലോഡ്സില്‍ നിന്ന് കിട്ടി. എന്നാല്‍ കഴിഞ്ഞ വേനലവധിക്ക് മില്ലനിയം കോഴ്സിനു പോയവര്‍ക്ക് ആര്‍ജ്ജിതാവധി ഉത്തരവ് ലഭ്യമാണോ?

SUNIL V PAUL January 24, 2014 at 10:27 PM  

Sir,
Please correct the Row heading "The Life Insurance premium ഒരു വര്‍ഷത്തെ മൊത്തം"
As per rule we can take only 10% of the actual capital sum assured(new policy) and 20% of the old policy(with conditions).
Please update this data.For more details visit any LIC office or any Income Tax department office.(In Thrissur they are situated at S.T.Bus Stand)

rajeev joseph January 24, 2014 at 11:16 PM  

സർ,
നിങ്ങളൊക്കെ ചെയ്യുന്ന ഈ നിസ്വാർത്ഥ സേവനത്തിനു എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് കൻഫ്യൂഷൻ...... ഗത്യന്തരമില്ലാതെ ആ പഴയ ക്ലീഷേ പ്രയോഗിക്കുകയാണ് - "ഹൃദയം നിറഞ്ഞ നന്ദി"

English Blog

Santhosh P.T January 24, 2014 at 11:17 PM  

സര്‍,
വാടക വീട്ടില്‍ താമസിക്കുന്നതിന് എന്തെങ്കിലും തെളിവ് ഹാജരാക്കേണ്ടി വരുമോ അതുപോലെ കുട്ടിയുടെ ഫീസ് നല്കിയതിനും തെളിവ് ഹാജരാക്കേണ്ടി വരുമോ
സന്തോഷ് പി.ടി

Santhosh P.T January 24, 2014 at 11:22 PM  

സര്‍,
വാടക വീട്ടില്‍ താമസിക്കുന്നതിന് എന്തെങ്കിലും തെളിവ് ഹാജരാക്കേണ്ടി വരുമോ അതുപോലെ കുട്ടിയുടെ ഫീസ് നല്കിയതിനും തെളിവ് ഹാജരാക്കേണ്ടി വരുമോ
സന്തോഷ് പി.ടി

babu. January 25, 2014 at 6:38 AM  

SUNIL PAUL SIR,
Thank you for the information. It is true that Life Insurence premium paid is subject to conditions that "Maximum 10% of actual capital sum assured we.finacial year 2013-14. For policies before that the premium paid is limited to 20% or sum assured."
appropriate notes can be provided while making the next updation
babu vadukkumchery

babu. January 25, 2014 at 6:39 AM  

Rajeev joseph sir,
താങ്കളുടെ സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി
ബാബു വടുക്കുംചെരി

babu. January 25, 2014 at 6:42 AM  

സന്തോഷ്‌ സര്‍,
വാടക വീട്ടില്‍ താമസിക്കുന്നൂ എന്നതിന് വാടക ചീട്ടും,tution fee deduction നു കുട്ടികളുടെ ഫീസിന്റെ രസീതിയും ddo യെ കോപ്പി നല്‍കി ബോധ്യപ്പെടുത്തെണ്ടാതായി വരാറുണ്ട്.
ബാബു വടുക്കുംചെരി

babu. January 25, 2014 at 6:45 AM  

പ്രിയ മലപ്പുറം സ്കൂള്‍ ന്യൂസ്‌,
വിഷയത്തെ പറ്റി ധാരണ ഇല്ലാത്തതുകൊണ്ട് പൊതു ചോദ്യ വേദിയില്‍ കമന്റ് ഇടുന്നത് നന്നായിരിക്കും
അസൌകര്യം നേരിട്ടതിനു ക്ഷമിക്കുക
ബാബു വടുക്കുംചെരി

CHERUVADI KBK January 25, 2014 at 8:32 AM  

Thank you for your great help ur software is versatile.my sincere gratitude to you and entire mathsblog mission team

babu. January 25, 2014 at 8:38 AM  

CHERUVADI SIR,
THANK YOU FOR THE COMMENT
THANKS TO MATHS BLOG TEAM
BABU VADUKKUMCHERY

ജനാര്‍ദ്ദനന്‍.സി.എം January 25, 2014 at 8:32 PM  

[im]https://fbcdn-sphotos-b-a.akamaihd.net/hphotos-ak-prn1/148607_583143241780512_1647612442_n.jpg[/im]

BSG KANNUR January 25, 2014 at 10:32 PM  

ayikotte puyyaple....

SUNIL V PAUL January 26, 2014 at 8:18 AM  

Sir,
We got the information that TUITION fee means only Tuition fee,ie, a part of the Term fee.
(Term fee=Special fee+Tuition fee+etc).

Every school publish their Tuition fee and special fee details on their site or in their school diary(contact the concerned school).We can take only the tuition fee part of the Term fee.shajikurian January 26, 2014 at 4:00 PM  

It is really great. Last year we made use of the software and were eagerly waiting for the modified software. Thank you very much Babu Sir

shajikurian January 26, 2014 at 4:01 PM  

It is really great. Last year we made use of the software and were eagerly waiting for the modified software. Thank you very much Babu Sir

babu. January 26, 2014 at 7:45 PM  

sunil paul sir,
I am pasting the terms related with the tuition issue 80-c:
" as tuition fees (excluding any payment towards any development fees or donation or payment of similar nature), whether at the time of admission or thereafter,—
(a) to any university, college, school or other educational institution situated within India;
(b) for the purpose of full-time education of any of the persons specified in sub-section (4);"
babu vadukkumchery

babu. January 26, 2014 at 7:46 PM  

shaji kurian sir,
Thank you for the comment
babu vadukkumchery

meenakumari January 27, 2014 at 1:15 AM  

excellent.really helpful. thanks a lot

meenakumari January 27, 2014 at 1:17 AM  

excellent. really helpful. thanks a lot

BABU VADUKKUMCHERY January 27, 2014 at 6:18 AM  

Meenakumari madam,

THANK YOU
BABU VADUKKUMCHERY

സത്യശീലന‍് January 27, 2014 at 7:30 AM  

entrance coaching fee ട്യൂഷന്‍ഫീ ഇനത്തില്‍ പെടുത്താമോ?

babu. January 27, 2014 at 1:44 PM  

സത്യശീലന്‍ സര്‍,
Entrance coaching fee ക്ക് 80c ആനുകൂല്യം കിട്ടില്ല. കാരണം അത് ഫുള്‍ ടയിം കോഴ്സ് ആയി കാണുന്നില്ല.
ബാബു വടുക്കുംചെരി

kslp January 27, 2014 at 8:18 PM  

Good work ,thanks a lot.

kslp January 27, 2014 at 8:18 PM  
This comment has been removed by the author.
govt ups palavila January 27, 2014 at 8:53 PM  

സർ,
Tax relief for arrears of salary and form 10E കൂടി പോസ്റ്റ് ചെയ്യാമോ.എങ്കിൽ പലർക്കും ഉപകാരമായിരിക്കും.
ഗോപൻ

babu. January 27, 2014 at 9:27 PM  

GOVT UPS PALAVILA SIR,
Tax relief for arrears of salary സംബന്ധമായ സോഫ്റ്റ്‌വെയര്‍ ABDUL RAHIMAR SIR, ഇതിനകം തയ്യാറാക്കിയിരിക്കുന്നത് കണ്ടിരിക്കുമല്ലോ. വളരെ വിശ്വസനീയമായ ഒരു പ്രോഗ്രാമാണ് ABDUL RAHIMAR തയ്യാറാക്കിയിട്ടുള്ളത്. നാളെ ചുവടെ കാണുന്ന ബ്ലോഗല്‍ എന്റെ ഒരു എളിയ സോഫ്റ്റ്‌വെയര്‍ പ്രസിദ്ധീകരിക്കുന്നതാണ്
സന്ദര്‍ശിക്കുക
http://babuvadukkumchery.blogspot.in/

Jose J Edavoor January 28, 2014 at 7:46 PM  

ബാബു സാറിന് ഹൃദയം നിറഞ്ഞ നന്ദി.കഴിഞ്ഞ വര്‍ഷവൂം ഈ വര്‍ഷവും സോഫ്ടു വെയറൂള്ളതൂ കൊന്‍ട് എളുപ്പത്തില്‍ ആദായനികുതി കണക്കുകൂട്ടാന്‍ ഞങ്ങള്‍ക്ക സാധിച്ചു . വളരെ നന്ദി

kranilkumar January 28, 2014 at 9:09 PM  

can i use this in ubundu?

sakkir sakkir January 28, 2014 at 11:00 PM  

thanks for your great work....... and you are trying to give answers to all comments........that is also very helpful...........
keep it up babu sir

babu. January 29, 2014 at 5:59 AM  

പ്രിയ ജോസ് സര്‍,
താങ്കളുടെ കമന്റിനു നന്ദി
ബാബു വടുക്കുംചെരി

babu. January 29, 2014 at 6:02 AM  

dear kranilkumar sir,
THIS EXCEL PROGRAMME IS ATTACHED WITH SOME MACRO FEATURES (TECHNICAL TERM). UNFORTUNATELY THOSE FEATURES ARE NOT AT ALL COMPATIBLE WITH UBUNDU
SORRY FOR THE INCONVENIENCE
ബാബു വടുക്കുംചെരി

babu. January 29, 2014 at 6:03 AM  

SAKKIR SIR,

വളരെ നന്ദി സാര്‍
ബാബു വടുക്കുംചെരി

Saffeeq January 29, 2014 at 8:41 PM  

Tax Consultant -2014. An excel programmed spread sheet for easy calculation of income tax of Govt.employees. The all in one work sheet includes Tax Statement, Form 10E and Form16 (Both Part B and Full). Use this software and makes your valuable comments.
Here is download link.
http://keralaservice.org/index.php?option=com_docman&task=doc_download&gid=104&Itemid=120&lang=en

sravanam January 29, 2014 at 9:00 PM  

Thanks Babu Sir.... GVHSS ODAKKALI

Shaji Kp January 29, 2014 at 9:01 PM  

IT model qns are very helpful group of students kelakam

babu. January 29, 2014 at 9:52 PM  

safeek sir,
thank you

babu vadukkumchery

School Sastrolsavam Parli Sub District 2013-14 January 29, 2014 at 11:17 PM  

Sir, This software shows an error while running. "File Error : Data may have been lost" And no writable pages are available. Please help

School Sastrolsavam Parli Sub District 2013-14 January 29, 2014 at 11:19 PM  

Sir, This software shows an error while running. "File Error : Data may have been lost" And no writable pages are available. Please help

babu. January 30, 2014 at 6:54 AM  

School sasthrolsavam sir,
This software is running with special "macro features", to run those features, your excel programme should be equipped with its full available features designed by microsoft company. In certain cases, while installing EXCEL programme(Microsoft office package), instead of installing the full features, partial installation might be done.
To solve the problem, re install microsoft office programme with "full installation" option.
or use ECTAX in a different computer
sorry for the inconvenience
babu vadukkumchery

anil lal Sam January 30, 2014 at 8:47 PM  

Sir,
Please give the deductions
regarding PHYSCICALLY HANDICAPPED
employs

sakkir sakkir January 30, 2014 at 9:07 PM  

income tax link in the spark is now working effectively.........please check it..................

sakkir sakkir January 30, 2014 at 10:23 PM  

anil samji@
please see section 80 u of Income Tax Act
,
Section 80U

Deduction in case of person with disability:

Who can claim the benefit: Individual who is resident during previous year and is certified by
Medical Authority to be a person with Disability
.................................
Deduction allowed:
In case of Person with Disability
(at least 40%)Rs.50,000 is allowed. In case of Person with Severe Disability(80% or more disabilities)
Rs.1,00,000/ is allowed.

sakkir.kkd@gmail.com 9037341675

BABU VADUKKUMCHERY January 30, 2014 at 10:35 PM  

anil lal sir, sakkir sir,

thank you

sakkir sakkir January 30, 2014 at 10:48 PM  

THE TAX PAYER HAS TO KEEP A COPY OF MEDICAL CERTIFICATE IN FORM NO 10-IA ISSUED BY MEDICAL AUTHORITY AND HAS TO BE RENEWED IN TIMELY MANNER. NO NEED TO PRODUCE THIS CERTIFICATE ALONG WITH TAX RETURN.IN CASE IT IS ASKED BY THE ASSESSING OFFICER,THE SAME HAS TO BE PRODUCED BEFORE HIM....................

devanand kc January 31, 2014 at 9:39 PM  

Sir
GPAIS Rs 300 salary deductionalil kanikkano..?

babu. February 1, 2014 at 5:01 PM  

ദേവാനന്ദ് സാര്‍,
കുഴക്കുന്ന ചോദ്യമാണ് താങ്കള്‍ ചോദിച്ചത്. ഇങ്കം ടാക്സ് നികുത് ഇളവു കിട്ടണമെങ്കില്‍ ആ നിക്ഷേപം/ ചിലവ് വകുപ്പ് നിഷ്കര്‍ഷിച്ച പ്രത്യേക സെക്ഷന്‍ പ്രകാരം ഇളവിന് അര്‍ഹത ഉള്ളതാണെന്ന് പ്രസിദ്ധപ്പെടുത്തിയാതായിരിക്കണം. LIFE INSURENCE POLICY -80C പ്രകാരവും MEDI CLAIM- 80D പ്രകാരാവും ഇളവ് ഉള്ളതാണ്. എന്നാല്‍ GPAIS ഈ രണ്ട് വിഭാഗത്തിലും പെടുന്നവയല്ല. അതുകൊണ്ട് തന്നെ ഇളവിന് അരഹതയുള്ള ഒന്നായി തോന്നുന്നില്ല.
ബാബു

duhssthootha February 1, 2014 at 11:26 PM  

നല്ല പ്രവര്‍ത്തികള്‍ മാതൃകയാണ്. നന്ദി പറയേണ്ടതില്ലല്ലോ ? ഉബുണ്ടുവിലേക്ക ഇതൊന്നു മാറ്റിക്കൂടേ. പ്രത്യേകിച്ച് സ്കൂളുകളില്‍ windows കിട്ടാനില്ലാത്ത ഈ കാലത്ത് !

duhssthootha February 1, 2014 at 11:28 PM  
This comment has been removed by the author.
duhssthootha February 1, 2014 at 11:28 PM  
This comment has been removed by the author.
babu. February 2, 2014 at 5:26 AM  

DUHSS THOOTHA- SIR,
താങ്കളുടെ നിര്‍ദ്ദേശം വളരെ ഗൗരവമേറിയതാണ്‌. പൊതുവേ EXEL ല്‍ തയ്യാറാക്കിയ ഫയലുകള്‍ UBUNDU ല്‍ തുറക്കെണ്ടാതാണ്. എന്നാല്‍ ഇത്തരം സോഫ്റ്റ്‌വെയര്‍ കല്‍ USER FRIENDLY ആക്കാന്‍ ഉപയോഗിക്കുന്ന ചില ബട്ടണുകള്‍ (saving ബട്ടണ്‍, പ്രിന്‍റ് ബട്ടന്‍ ETC) പ്രവര്‍ത്തിക്കുന്നത് "മാക്രോ " സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് . ഇവ ഉബുണ്ടു ല്‍ ആണ് തയ്യാരാക്കുന്നതെങ്കില്‍ വിന്‍ഡോസ്‌ ലും , തിരിച്ചാണെങ്കില്‍ ഉബുണ്ടുവിലും പ്രവര്‍ത്തിക്കില്ല. അതുകൊണ്ടാണ് സാങ്കേതിക ബുദ്ധിമുട്ട നേരിടുന്നത്.
സദയം കഷ്മിക്കുക.
ബാബു വടുക്കുംചെരി

das February 2, 2014 at 10:30 AM  
This comment has been removed by the author.
duhssthootha February 2, 2014 at 12:28 PM  

പ്രിയ ബാബു സാര്‍. പ്രതികരികരിക്കുന്നതില്‍ വിഷമം തോന്നരുത്. താങ്കളുടെ പ്രവര്‍ത്തനത്തെ നിസ്സാരമായി കാണുകയാണെന്ന് തെറ്റിദ്ധരിക്കരുത്. ഉബുണ്ടു സോഫ്റ്റ്‌വെയര്‍ ഉപയാഗിക്കുന്ന സാധാരണ ഹൈസ്കൂള്‍ അദ്ധ്യാപകരില്‍ ഒരുവനാണ് ഞാന്‍. താങ്കള്‌ പറഞ്ഞുകഴിഞ്ഞ complications ഉം, Macro problems ഒന്നും പലര്‍ക്കും മനസ്സിലാവുന്നില്ല. windows ലുള്ള വിവരക്കുറവാണെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. ഞങ്ങള്‌ക്ക് ട്രൈനിംഗ് തരുന്ന Ubuntu Master trainers ഈ വഴിക്ക് ആലോചിക്കാതെ ചമ്രം പടിഞ്ഞിരിക്കുന്നവരാണെന്ന ദുഃഖം മാത്രമേ ഞങ്ങള്‍ക്കുള്ളൂ. അത് ഒറ്റക്കാരണം കൊണ്ടാണ് മാത്സ് ബ്ലാഗ് ടീമംഗങ്ങളിലെ ഉബുണ്ടു തീവ്രവാദികള്‍ വരെ Microsoft Windows നെ ഇപ്പോഴും താങ്ങി നടക്കുന്നത്. ഇതിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. ധാരാളം തെളിവുകള്‍ നിരത്താറുണ്ട്. വിഷയം മാറിപ്പോവുന്നതിനാല്‍ പ്രതികരിക്കുന്നില്ല. ഒരുദാഹരണം മാത്രം. ക്ഷമിക്കുക. സമ്പൂര്‍ണ്ണയില്‍ Entry പൂര്‍ത്തിയാക്കിയ സാധാരണക്കാരായ അദ്ധ്യാപകരായ ഞങ്ങളോട് സ്കൂള്‍ തിരക്കിനിടയില്‍ , അതില്‍ നിന്നും Data എടുക്കുന്നതിന് പകരം, പരീക്ഷാഭവന്‍ വെബ്സൈറ്റിലും, UID സൈറ്റിലും,OBC site ലും തുടങ്ങി ഒരു വര്‍ഷം Data Entry നടത്താന്‍ വേണ്ടി ഭീഷണിയുടെ Order ഇറക്കാന്‍ കച്ച കെട്ടിയിറങ്ങിയ ഒരു കൂട്ടം IT വിദ്വാന്മാര്‍ ജീവിക്കുന്ന കാലമാ ഇത്. എല്ലാം കൂടി സമ്പൂര്‍ണ്ണ Update ചെയ്യാന്‍ പറഞ്ഞാല്‍ പോരെ.അതില്‍ നിന്ന് Data തിരഞ്ഞെടുക്കാന്‍ പറ്റിയ ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഏല്‍പിച്ചാല്‍ തീര്‍ന്നില്ലെ പുകില്‍. ഏതായാലും ഈ പോസ്റ്റിന് മുകളില്‍ ഒരു ubuntu ലിങ്ക് കിട്ടിയതില്‍ സന്തോഷിക്കുന്നു. ഇതിന് പ്രത്യേകം Das മാഷോട് നന്ദി അറിയിക്കുന്നു.https://drive.google.com/file/d/0BxRmdZofdP0LVjZ5Y252aC1DcVk/edit?usp=sharing

das February 2, 2014 at 12:40 PM  
This comment has been removed by the author.
rajeev joseph February 2, 2014 at 12:43 PM  

തൂത സ്കൂൾ പറഞ്ഞതിൽ കാര്യമില്ലാതില്ല. ചർച്ച ചെയ്യേണ്ട കാര്യം തന്നെയാണ്. സമ്പൂർണ്ണ തയ്യാറാക്കിയപ്പോൾ ഇനി എല്ലാം അതിൽ നിന്ന് / അതിനെ ആശ്രയിച്ച് എന്നൊക്കെ പറഞ്ഞ് കൊതിപ്പിച്ചു. നല്ല ആശയം ആയിരുന്നു അത്. വർഷത്തിൽ ഒറ്റ തവണ എൻട്രി നടത്തിയാൽ മതി. പിന്നീടുള്ള എല്ലാ ആവശ്യങ്ങൾക്കും സംപൂർണ്ണയെ ഉപയോഗിക്കാം.

പക്ഷെ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല. പിന്നീട് ഓരോ ആവശ്യങ്ങൾക്കായി ഓരോ വെബ്സൈറ്റുകൾ ഉണ്ടാക്കുകയും അവയിലെല്ലാം എൻട്രി നടത്തണം എന്ന് ഓർഡർ ഇറക്കാനും തുടങ്ങി. വിശദാംശങ്ങൾ അറിയുന്നവർ വെളിപ്പെടുത്തുമല്ലോ

NB : ബാബു വടക്കംചേരി സാർ താങ്കളുടെ പോസ്റ്റുമായി ഈ ചർച്ചയ്ക്ക് നേരിട്ടൊരു ബന്ധവും ഇല്ല കേട്ടോ...

Rajeev
english4keralasyllabus.com

Jayadeep NK February 2, 2014 at 4:25 PM  

സര്‍,
80 ജി യെ കുറിച്ച് കൂടുതല്‍ അറിയാല്‍ താല്‍പര്യം

Jayadeep NK February 2, 2014 at 4:26 PM  

സര്‍,
80 ജി യെ കുറിച്ച് കൂടുതല്‍ അറിയാല്‍ താല്‍പര്യം

das February 2, 2014 at 8:22 PM  
This comment has been removed by the author.
das February 2, 2014 at 10:26 PM  


openoffice &Linux versions of IT14-calcnprint തിരുത്തലുകള്‍ക്കുശേഷം

ലിനക്സായാലും വിന്‍ഡോസായാലും ടാക്സ് എളുപ്പമായാല്‍ മതിയല്ലോ...ഇതില്‍ രണ്ടുമുണ്ട്..
റിബേറ്റുള്ളവര്‍ക്ക് തിരുത്ത് വരുത്തിയിട്ടുണ്ട്..ക്ഷമിക്കണം...മുകളിലെ എന്റെ കമന്റിലെ ല്ങ്ക് ഉപേക്ഷിക്കുക...Use this application only...
clickhere4the application pack

babu. February 2, 2014 at 11:04 PM  

DUHSS THOOTHA- SIR,
താങ്കള്‍ വളരെ സത്യസന്ധമായും ഹൃദയം തുറന്നും പ്രതികരിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ എന്‍റെ അറിവിന്‍റെ പരിമിതിയെ പറ്റി സ്വയം ചിന്തിക്കാന്‍ അവസരമുണ്ടാക്കിയതിനു നന്ദിയോടെ
ബാബു വടുക്കുംചെരി

babu. February 2, 2014 at 11:09 PM  

jayadeep sir
ചില പ്രത്യേക ഫണ്ടുകള്‍ക്കും ചാരിറ്റബിള്‍ സ്ഥാപനങ്ങളിലും സംഭാവന നല്‍കുന്നതിനു 50% മുതല്‍ 100% വരെ നികുതി ഇളവുണ്ട്.
ഇതാണ് 80g
babu vadukkumchery

babu. February 2, 2014 at 11:10 PM  

das sir,

താങ്കളുടെ ലിങ്ക് പരിശോധിച്ചു. നന്ദി
ബാബു വടുക്കുംചെരി

Kunhayammu Vtr February 4, 2014 at 6:02 AM  

Sir,
Statement form ല്‍ DDO Sign ചെയേണ്ടതില്ലേ?
Colm കണ്ടില്ല.expect replay

babu. February 4, 2014 at 6:41 AM  

dear kunhayammu sir,
Income tax statement മേലധികാരികള്‍ക്ക്‌ നല്‍കുമ്പോള്‍ ddo sign ചെയേണ്ടതുണ്ട്. പുതിയ പതിപ്പില്‍ ആ കോളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ദ്ദേശത്തിനു വളരെ നന്ദി
ബാബു വടുക്കുംചെരി

PMSAVHSS February 4, 2014 at 11:26 AM  

OH..ITS GREAT!!!! I TOOK ONLY FEW MINUTES TO CALCULATE MY TAX...CONGRATS TO BABU SIR

babu. February 4, 2014 at 8:07 PM  

dear PMHAVHSS,
OH..ITS REALLY A WONDERFUL MOTIVATING COMMENT, THANK YOU
BABU VADUKKUMCHERY

shukoor pilakkal February 5, 2014 at 8:38 PM  

അഭിനന്ദനങ്ങള്‍ സര്‍...

babu. February 6, 2014 at 8:43 PM  

ഷുക്കൂര്‍ സര്‍,
വളരെ നന്ദി
ബാബു വടുക്കുംചെരി

rajeev joseph February 7, 2014 at 7:41 AM  

ബാബു സർ ഒരു സംശയം,
നമ്മുടെ ഡേറ്റ എൻട്രിയിൽ ഓരോ തവണയും സ്കൂൾഡീറ്റെയിൽസ് എൻട്രി നടത്തേണ്ടതായി വരുന്നുണ്ടോ. അതോ ഞങ്ങൾ ചെയ്തതിലെ പിഴവാണോ ?

BABU VADUKKUMCHERY February 7, 2014 at 5:23 PM  

rajiv joseph sir,
പൊതുവായി വരുന്ന വസ്തുതകള്‍ (സ്കൂള്‍ പേര്, മേധാവിയുടെ പേര് തുടങ്ങിയവ) ഒരിക്കല്‍ ചേര്‍ത്താല്‍ ഡാടാ എന്ട്രി ക്കിടെ അത് സ്വയം സേവ് ആകുന്നതിനാല്‍ ഒരിക്കല്‍ മാത്രം നല്‍കിയാല്‍ മതിയാകും. സാര്‍ പുതിയ പതിപ്പ് (2 feb 2014) download ചെയ്തു നോക്കുക, പിന്നീടും ശരിയാകുന്നില്ലെങ്കില്‍ വിളിക്കുക
9947009559
baabu vadukkumchery

C.K.Suresh, THS, Krishnapuram February 7, 2014 at 9:12 PM  

അവസാനം ലഭിക്കുന്ന പേയബിൾ ടാക്സ് 2322 രൂപ വന്നാൽ അത് റൌണ്ട് ചെയ്ത് 2320 ആകുന്ന രീതിയിലാണ് താങ്കളുടെ സോഫ്റ്റ് വെയർ ക്രമീകരിച്ചിരിക്കുന്നത്. അത് ശരിയാണോ?. പൈസയിൽ വന്നാൽ രൂപയാക്കണമെന്നല്ലേയുള്ളു അല്ലാതെ രൂപ 10 ൽ റൌണ്ട് ചെയ്യണമെന്ന് നിയമത്തിൽ പറയുന്നുണ്ടോ?

Muhammad A P February 7, 2014 at 9:40 PM  

Section No. 288B:
Rounding off amount payable and amount due

babu. February 8, 2014 at 9:55 AM  

സുരേഷ് സാര്‍,
മുഹമ്മദ്‌ സാറിന്റെ ലിങ്കില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമായിരിക്കുമല്ലോ, തുക പത്തിലേക്ക് റൗണ്ട് ചെയ്യേണ്ടതുണ്ട്.
മുഹമ്മദ് സാറിനും നന്ദി
ബാബു വടുക്കുംചെരി

Muhammed Salih February 8, 2014 at 10:50 AM  

സര്‍,
Total Gross salary( including bonus,arrears) 187000/- ആയിട്ടുള്ള ഒരു Part time LP ടീച്ചര്‍ പാന്‍ കാര്‍ഡ് എടുക്കല്‍ നിര്‍ബന്ധമുണ്ടോ? ഫോം 16, സ്റ്റേറ്റ്മെന്‍റ് ഇവ സമര്‍പ്പികെണ്ടാതുണ്ടോ ?

C.K.Suresh, THS, Krishnapuram February 8, 2014 at 1:08 PM  

സ്കുളിലെ ജീവനക്കാരുടെ ടാക്സ് വളരെ ഈസിയായി ചെയ്യാൻ കഴിഞ്ഞു. അതിനിടയിൽ വന്ന ചില സംശയങ്ങൾ തീർക്കാനായി ചോദിച്ചതാണ്. വ്യക്തമായ ഉത്തരം നൽകിയതിന് മുഹമ്മദ് സാറിനും ബാബു സാറിനും നന്ദി..

C.K.Suresh, THS, Krishnapuram February 8, 2014 at 1:08 PM  

സ്കുളിലെ ജീവനക്കാരുടെ ടാക്സ് വളരെ ഈസിയായി ചെയ്യാൻ കഴിഞ്ഞു. അതിനിടയിൽ വന്ന ചില സംശയങ്ങൾ തീർക്കാനായി ചോദിച്ചതാണ്. വ്യക്തമായ ഉത്തരം നൽകിയതിന് മുഹമ്മദ് സാറിനും ബാബു സാറിനും നന്ദി..

babu. February 8, 2014 at 8:42 PM  

മുഹമ്മദ്‌ സാലിഹ് സാര്‍
PAN പലവിധ കാര്യങ്ങള്‍ക്കായി ഭാവിയില്‍ എന്തായാലും ആവശ്യം വരുമെന്നതിനാല്‍ എടുത്തിരിക്കുന്നതാണ് നല്ലത്.

babu. February 8, 2014 at 8:43 PM  

സുരേഷ് സാര്‍,
താങ്കള്‍ക്കു നന്ദി

Muhammed Salih February 12, 2014 at 7:00 PM  

സര്‍,
പബ്ലിക് സ്കൂളില്‍ (CBSE) 7 ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ സ്കൂള്‍ ഫീസ്‌ 80Cയില്‍ കുറവ് ചെയ്യാന്‍ കഴിയുമോ?

babu. February 12, 2014 at 8:19 PM  

muhammed salih sir,

എല്ലാ സ്കൂളിലെയും ട്യൂഷന്‍ വിഭാഗത്തില്‍ പെടുന്ന ഫീസ്‌ (ഫുള്‍ ടൈം കോഴ്സ് ) പരിഗണിക്കാം.
ബാബു വടുക്കുംചെരി

Mubarak February 13, 2014 at 6:22 AM  

In the LIC column, it is stated that 10% of sum assured is taken. So is it necessary to include the Policy Certificate.

Muhammed Salih February 13, 2014 at 9:28 AM  

ബാബു സര്‍ ,
താങ്കളുടെ മറുപടിയ്ക്ക് വളരെയധികം നന്ദി

babu. February 13, 2014 at 6:42 PM  

mubarak sir,
It is true that Life Insurence premium paid is subject to conditions that "Maximum 10% of actual capital sum assured we.finacial year 2013-14. For policies before that the premium paid is limited to 20% or sum assured."
It is better to show the proof of policy certificate, if the premium amount is above 10% of sum assured
babu vadukkumchery

Raphi February 13, 2014 at 6:45 PM  

സർ
എതെങ്കിലും വെക്തികൾക്ക് PAN വേണ്ടത്തതായുണ്ടോ ( ഉദാഹരണമായി KASEPF ആവശ്യമില്ലാത്ത സന്ന്യാസിമാർ )

Mubarak February 14, 2014 at 6:37 AM  

Thank you Babu Sir for the reply

Shaiju K K February 17, 2014 at 2:44 PM  

how can i include an additional collom in monthly salary dedution part of easy tax

babu. February 19, 2014 at 7:18 AM  

shaju sir,
already one blank column is provided, if you are expecting one more, it is not possible, but you can do one thing. just add two deductions and put it in one head specifying ded 1+ded 2 as heading

Gireesh Vidyapeedham February 20, 2014 at 8:50 PM  

sir,
ഭാര്യയും ഭര്‍ത്താവും income tax അടയ്ക്കേണ്ടവരാണ്. HOUSING LOAN INTEREST ഒരാള്‍ക്ക് മാത്രമാണോ ചേര്‍ക്കാന്‍ കഴിയുക.. ഭാഗിച്ചുനല്‍കാന്‍ പറ്റുമോ? ഒന്ന് വ്യക്തമാക്കിതരാമോ?

babu. February 21, 2014 at 10:29 PM  

girish sir,

നിയമത്തിന്റെ ഭാഷയില്‍ വ്യക്തമാക്കി പറഞ്ഞാല്‍ :
ഭാര്യയും ഭര്‍ത്താവും . HOUSING LOAN INTEREST ഭാഗിച്ചുനല്‍കാന്‍ അവരുടെ 2 പേരുടെതും പേരില്‍ എടുത്ത ലോണ്‍ ആകണം. മാത്രമല്ല ആ പ്രോപ്പര്‍ട്ടി യുടെ ഉടമസ്ഥത 2 പേരുടെതും പേരില്‍ ആയിരിക്കണമെന്നും കാണുന്നു.

mujeeb kunnumpurath February 22, 2014 at 7:39 AM  

HBA,home loan 80c deduction ne kkurich vishadheekarikkamo?
(construction complete cheythathinu sheshame
deductionu arhathayulloo ennu kettu shariyanoi
interest num ithu bhadhakamano?

Muhammad A P February 22, 2014 at 10:57 PM  

ബാബു സർ;

എന്റെ ഓഫീസിൽ എല്ലാവരുടെയും ശംബളം നൽകുന്നത് എസ്.ബി.ഐ അക്കൌണ്ടിലൂടെയാണ്. സാലറി അക്കൌണ്ടിന്റെ ആനുകൂല്യങ്ങളിലൊന്നായി ഓരോരുത്തരുടെയും അക്കൌണ്ടിൽ ഒരു നിശ്ചിത തുക ബാലൻസ് വരുമ്പോൾ അത് തനിയെ ഫിക്സഡ് ഡപ്പോസിറ്റ് (MOD) ആയി മാറും. പണം പിൻ‌വലിക്കുമ്പോൾ അക്കൌണ്ടിൽ ആവശ്യത്തിന് ബാലൻസ് ഇല്ലെങ്കിൽ ഈ എഫ്.ഡി. കൾ തനിയെ പണമായി മാറി അക്കൌണ്ടിൽ വരികയും ചെയ്യും. MOD ക്ക് സാധാരണ എഫ്.ഡി യുടെ നിരക്കിൽ തന്നെ പലിശ ലഭിക്കുന്നതിനാൽ ഈ രീതി ആദായകരം തന്നെ. പക്ഷെ, ഇങ്ങിനെ MOD പണമായി അക്കൌണ്ടിൽ വരവ് ചേർക്കപ്പെടുമ്പോൾ അത് വരെയുള്ള പലിശയിൽനിന്നും 10% ടാക്സ് ആയി പിടിക്കുന്നുണ്ട്. ബാങ്ക് ഡപ്പോസിറ്റുകളുടെ പലിശ കൂടി കണക്കിലെടുത്താൽ പോലും ടാക്സബ്‌ൾ ഇൻ‌കം ഇല്ലാത്തവരും ഇങ്ങിനെ ടാക്സ് നൽകേണ്ടി വരുന്നു. ഇത് ശരിയാണോ? ഇങ്ങിനെ നൽകുന്ന ടാക്സ് തിരികെ ലഭിക്കാൻ സാദ്ധ്യതയുണ്ടോ?

sportsworld February 23, 2014 at 9:12 PM  
This comment has been removed by the author.
sportsworld February 24, 2014 at 8:03 PM  

Dear Babu sir,

My sister is deaf(Hearing impaired) she is my dependent.Is there any tax deduction if I deposit in her name any amount in bank ?

babu. February 24, 2014 at 8:54 PM  

മുഹമ്മദ്‌ സാര്‍,
ബാങ്ക് FD INTEREST ന്‍ മേല്‍ നികുതി പിടിക്കാതിരിക്കാന്‍ , അതിനു അര്‍ഹരായവര 15H എന്ന ഫോമില്‍ അപേക്ഷിക്കുകയാണ് പതിവ് . ഇവിടെയും അത് പ്രായോഗികമാകെണ്ടാതാണ്

babu. February 24, 2014 at 8:57 PM  

സ്പോര്‍ട്സ് സാര്‍,
താങ്കളുടെ സഹോദരി ശരിക്കും താങ്കളുടെ ആശ്രിതയാനെങ്കില്‍ താങ്കള്‍ക്ക് 80dd പ്രകാരം ഇളവു 50000 rs കിട്ടേണ്ടതാണ്. അതിനായി നിക്ഷേപമൊന്നും നടത്തേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ ലെ 80ddb നോക്കുക

Biju February 27, 2014 at 2:48 PM  

സർ,
ഒരു പെൻഷണറുടെ ടാക്സ് കണക്കാക്കുവാൻ മാർഗ്ഗമുണ്ടോ?

babu. February 28, 2014 at 7:22 PM  

60 വയസ്സോ അതിനു മുകളിലോ ആണെങ്കില്‍. ഇതിനാല്‍ കഴിയില്ല

C.K.Suresh, THS, Krishnapuram March 13, 2014 at 9:03 PM  

പുതിയ ഇൻ കം ടാക്സ് എസ്റ്റിമേറ്ററിനെക്കുറിച്ച് മാത്സ് ബ്ലോഗിൽ ഒന്നും കണ്ടില്ല? താങ്കളുടെ ബ്ലോഗിൽ ലഭ്യമാണല്ലോ. ഒരു ലിങ്ക് കൊടുക്കരുതോ?

babu. March 15, 2014 at 12:25 PM  

suresh sir
INCOME TAX TDS ESTIMATOR 2014-15 ലഭ്യമാണ്
http://babuvadukkumchery.blogspot.in/
സന്ദര്‍ശിക്കുക
ബാബു

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer