സ്പാര്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതെങ്ങിനെ?

>> Saturday, March 22, 2014

കഴിഞ്ഞ കുറച്ചു നാളുകളായി മാത്സ് ബ്ലോഗിനു ലഭിക്കുന്ന മെയിലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്പാര്‍ക്ക് വഴിയുള്ള ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതെങ്ങനെ എന്ന ചോദ്യമായിരുന്നു. ഇതേക്കുറിച്ചുള്ള വിശദീകരണമാണ് മുഹമ്മദ് സാര്‍ തയ്യാറാക്കി മാത്സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നത്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ജില്ലാ ട്രഷറികള്‍ക്ക് കീഴിലുള്ള ഓഫീസുകള്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ ഒക്ടോബര്‍ മാസം മുതല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. സബ് ട്രഷറികളുടെ കീഴിലുള്ള ഓഫീസുകള്‍ക്ക് അവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മാത്രമെ ഇ-സബ്മിഷന്‍ നടത്താന്‍ കഴിയുകയുള്ളൂ. ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് ചിത്രങ്ങളുടെ സഹായത്തോടെ പ്രതിപാദിക്കുന്ന പോസ്റ്റ് ചുവടെ നല്‍കിയിരിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി അറിയിക്കുമല്ലോ.

1) Bill Type കളുടെ എണ്ണമനുസരിച്ച് “Accounts-Initialisation-Head Codes ആവശ്യമുള്ളത്ര Head of Account കള്‍ സെറ്റ് ചെയ്യുക. നമ്മുടെ സ്ഥാപനത്തിലെ ഓരോ ബില്‍ ടൈപ്പിന്റേയും Head of Account കള്‍ നമുക്ക് ഇപ്പോള്‍ത്തന്നെ അറിയാമല്ലോ. Salary ബില്ലിന് 01 എന്നും Wages ബില്ലിന് 02 എന്നും Objective Head നല്‍കണം. majh(Function)(നാലക്ക നമ്പര്‍)-smh(Sub function)(രണ്ടക്ക നമ്പര്‍)-minh(Program)(മൂന്നക്ക നമ്പര്‍)-subh(Scheme)(രണ്ടക്ക നമ്പര്‍) എന്ന ക്രമത്തിലായിരിക്കും നിലവിലെ Head of Account. അതിനു ശേഷം വരുന്ന ssh(subsubhead), deth(SubScheme), objh(PrimaryUnit) എന്നിവ 00 ആയും BE, Recovery, Expense എന്നിവ ‘0‘ ആയും സെറ്റ് ചെയ്യണം. ചുവടെയുള്ള ചിത്രം കാണുക.
എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ക്ക് (ഓഫീസുകള്‍)
SDO ബില്ലുകള്‍ക്ക് (സ്വയം ശംബളം എഴുതി വാങ്ങുന്നവര്‍)
2)എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ക്ക്, Salary Matters ല്‍ Estt. Bill Type തെരഞ്ഞെടുത്ത് ഓരോ Bill Type കളുടെയും Head of Account മുകളില്‍ പറഞ്ഞ പ്രകാരം Head Codes ല്‍ സെറ്റ് ചെയ്തത് പോലെ തന്നെയാകുന്ന വിധത്തില്‍ എഡിറ്റ് ചെയ്ത് ശരിയാക്കുക.
3)SDO മാര്‍ താഴെ കാണുന്ന വിധം, Head Codes ല്‍ സെറ്റ് ചെയ്ത പ്രകാരം തന്നെ Present Salary Details ല്‍ Head Description സെറ്റ് ചെയ്യുക.
[Bill Type ലെയും Head Codes ലെയും Head of Account കള്‍ പൊരുത്തപ്പെടാത്ത പക്ഷം എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കാനാവില്ല. അത് പോലെ Present Salary യിലെയും Head Codes ലെയും Head of Account കള്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ SDO ബില്ലുകളും തയ്യാറാക്കാന്‍ സാധിക്കില്ല.]
4) ബില്ലുകള്‍ പ്രൊസസ്സ് ചെയ്യുക
5) ബില്ലുകള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരു ശേഷം താഴെ ചിത്രങ്ങളില്‍ കാണിച്ച പോലെ ഇ-സബ്മിഷന് വേണ്ടി ബില്ലുകള്‍ നിര്‍മ്മിക്കാം. (Make bill from Pay Roll ന് ശേഷം ബില്ലുകള്‍ ട്രഷറി ഒബ്ജക്ട് ചെയ്യുന്നത് വരെ കാന്‍സല്‍ ചെയ്യാനാകില്ല എന്നോര്‍ക്കുക) ഒന്നിലധികം ബില്ലുകളുണ്ടെങ്കില്‍ യോജിച്ച Head of Account തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

6) Accounts-Bills-E_submit bill എന്ന ക്രമത്തില്‍ ബില്ലുകള്‍ തെരഞ്ഞെടുത്ത് ഇ-സബ്മിറ്റ് ചെയ്യുക.


7) ഇ-സബ്മിറ്റ് ചെയ്ത ബില്ലുകളുടെ സ്ഥിതി അറിയാന്‍

(ജില്ലാ ട്രഷറികള്‍ക്ക് കീഴിലുള്ള ഓഫീസുകള്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ ഒക്ടോബര്‍ മാസം മുതല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. സബ് ട്രഷറികളുടെ കീഴിലുള്ള ഓഫീസുകള്‍ക്ക് അവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മാത്രമെ ഇ-സബ്മിഷന്‍ നടത്താന്‍ കഴിയുകയുള്ളൂ)

Click here to download the post

464 comments:

Muhammad A P April 26, 2014 at 9:25 PM  

Jayachandran സർ;
മെർജ്ജിങ്ങ് കാൻസൽ ചെയ്യുന്നതിന് മുമ്പ് ബിൽ കാൻസൽ ചെയ്തത് കൊണ്ടാവാം ഇങ്ങിനെ സംഭവിച്ചത്. Allowance History/ Allowance Updation ൽ 1-3-14 മുതൽ 31-3-2014 വരെ ഈ Salary Arrears കിടപ്പുണ്ടാകും. അത് ഡിലീറ്റ് ചെയ്ത ശേഷം ബിൽ പ്രൊസസ്സ് ചെയ്താൽ മതിയാകും.

Muhammad A P April 26, 2014 at 9:27 PM  

@ ghss athavanad

Head Codes സെറ്റ് ചെയ്തിട്ടുണ്ടോ?

Muhammad A P April 26, 2014 at 9:32 PM  

@ ഇടക്കേപ്പുറം എൽ പി സ്കൂൾ;

അരിയർ സ്റ്റേറ്റ്മെന്റ് പരിശോധിച്ചാൽ പ്രശ്നം മനസ്സിലാകും. ഗ്രേഡ് ഫിക്സേഷന്റെ ഫലമായി വർദ്ധിച്ച അടിസ്ഥാനശമ്പളം സർവ്വീസ് ഹിസ്റ്ററി/പ്രസന്റ് സാലറിയിൽ അപ്ഡേറ്റ് ചെയ്യാത്തതാവാം കാരണം.

jayaratnam April 26, 2014 at 10:08 PM  

I'm from Wayanad dist. A Govt. U P school. Our head of accounts are 2202-01-101-99-01govtlp(L P ) , 2202-01-98-01govtup(U P) .I couldn't see the Head of account option in the Present salary details and While making bill from the payroll, the message shown as "the head of account is incorrect' . How can I correct these problems ?

Muhammad A P April 26, 2014 at 10:25 PM  

Sir,

Please read the post carefully.
You should set the head of accounts under the "Estt Bill Type" and under the "Head Codes" correctly in order to make the bills.

UHHSSChaliyam April 29, 2014 at 6:25 PM  

sir, when i tried to make bill a screen appears giving a message HEAD OF ACCONTGIVEN IN THE BILL DETAILS(Which is printed in the bill) DOES NOT MATCH THE HEAD OF ACCOUNT SELECTED .Ichecked the head of account and found correct.Pls help

UHHSSChaliyam April 29, 2014 at 6:27 PM  

sir, when i tried to make bill a screen appears giving a message HEAD OF ACCONTGIVEN IN THE BILL DETAILS(Which is printed in the bill) DOES NOT MATCH THE HEAD OF ACCOUNT SELECTED .Ichecked the head of account and found correct.Pls help

Muhammad A P April 29, 2014 at 8:34 PM  

Sir;
There is mismatch between the head of accounts set under the "Estt Bill Type" and under the "Head Codes" which is selected for Making bill from Pay Roll. This should be corrected by yourself.

സത്യശീലന‍് April 29, 2014 at 10:05 PM  

pen 549615 ന്റെ ddo code 661 ആണ് സഹായം പ്രതീക്ഷിക്കുന്നു

Muhammad A P April 29, 2014 at 10:10 PM  

എന്താണ് സർ പ്രശ്നം?

സത്യശീലന‍് April 30, 2014 at 6:12 AM  

E-submission ന് വേണ്ടി head code set ചെയ്തപ്പോള്‍ April 2014 ലെ process ചെയ്പ lp pay bill കാണാനില്ല.വീണ്ടും process ചെയ്യാനും കഴിയുന്നില്ല.മുന് മാസങ്ങളിലെ lp pay bills ഉം കാണുന്നില്ല.
make bill ല്‍ ലിസ്റ്റുചെയ്യുന്നത് SDO bills ആണെന്നു കാണുന്നു.bill type ല് ddo code 320ല് bills കാണുന്നു.ddo code 661 ലെ lp py bill type അബദ്ധത്തില് delete ആയെന്നു സംശയം
സഹായം പ്രതീക്ഷിച്ചു കൊണ്ട്

ഇടക്കേപ്പുറം എൽ പി സ്കൂൾ April 30, 2014 at 12:27 PM  

Service history യില്‍ 2014 March വരെയുള്ള pay update ചെയ്തതായിരുന്നു പ്രശ്നം.അത് last increment date ലേക്ക് വരെ മാത്രമായി മാറ്റി arrears process ചെയ്തപ്പോള്‍ പ്രശ്നം പരിഹരിച്ചു.
Thanks a lot

Muhammad A P April 30, 2014 at 8:28 PM  

സത്യശീലൻ സർ;
ബിൽ പ്രൊസസ്സ് ചെയ്ത് തുടങ്ങിയാൽ പിന്നെ ബിൽ ടൈപ്പ് ഡിലീറ്റ് ചെയ്യാനാകില്ല. ബിൽ ടൈപ്പ് അവിടെത്തന്നെയുണ്ടല്ലോ? അതിലെ ബില്ലുകളല്ലെ അപ്രത്യക്ഷമായിരിക്കുന്നത്. ഹെല്പ് സെന്ററിന്റെ സഹായത്തോടെ അവ വീണ്ടെടുക്കാനായേക്കും.

aeoiritty May 1, 2014 at 12:58 PM  

മാത്സ്ബ്ലൊഗില്‍ പറഞ്ഞ പ്രകാരം സെറ്റു ചെയ്താലും ചിലപ്പൊള്‍ ബില്ല് സബ്മിട്ട് ചെയ്യാന്‍ ആകുന്നില്ല അതിനു കാരണം ട്രെഷറിയില്‍ നമ്മുടെ ഡീറ്റെയില്‍സ് ശരിയായി സെറ്റു ചെയ്യാത്തതു കൊണ്ടണെന്നു തൊന്നുന്നു .നമ്മുടെ ഓഫ്ഫിസിലെ ബില്ല് പ്രൊസെസ്സ് ചെയ്യാന് ശ്രമിച്ച്പ്പൊളൊക്കെ പല പല എററ്‍ മെസ്സജു ആണു നെരത്തെ കാണിച്ചതു പക്ഷെ കഴിഞ്ഞ ദിവസം e submit ചെയ്തപ്പൊള്‍ OK ആയി പുതിയ മറ്റാങ്ങളൊന്നും ഞാന്‍ വരുത്തിയിട്ടുമില്ല

aeoiritty May 1, 2014 at 1:03 PM  

മാത്സ്ബ്ലൊഗില്‍ പറഞ്ഞ പ്രകാരം സെറ്റു ചെയ്താലും ചിലപ്പൊള്‍ ബില്ല് സബ്മിട്ട് ചെയ്യാന്‍ ആകുന്നില്ല അതിനു കാരണം ട്രെഷറിയില്‍ നമ്മുടെ ഡീറ്റെയില്‍സ് ശരിയായി സെറ്റു ചെയ്യാത്തതു കൊണ്ടണെന്നു തൊന്നുന്നു .നമ്മുടെ ഓഫ്ഫിസിലെ ബില്ല് പ്രൊസെസ്സ് ചെയ്യാന് ശ്രമിച്ച്പ്പൊളൊക്കെ പല പല എററ്‍ മെസ്സജു ആണു നെരത്തെ കാണിച്ചതു പക്ഷെ കഴിഞ്ഞ ദിവസം e submit ചെയ്തപ്പൊള്‍ OK ആയി പുതിയ മറ്റാങ്ങളൊന്നും ഞാന്‍ വരുത്തിയിട്ടുമില്ല

Muhammad A P May 1, 2014 at 11:16 PM  

@ aeoiritty;

While fetching the e-submitted bill at treasury, Treasury Software (TIS) cross-match the bill generated from spark with the data available at treasury database. If the validation fails, the bill will be objected and it has to be cancelled, re-processed and re-submitted after making necessary corrections.

For DDO bills, the DDO code and head of account in spark should be matching with those in treasury.

For SDO bills, the SDO code, DDO code, head of account and the dues in spark should be matching with those in treasury. If all details are correct in spark, steps should be taken to make necessary corrections at the treasury.

SDO should select the option “Yes” for “Credit Salary to Bank/TSB?” in “Present Salary Details”
Incorrect PAN and TSB account details in spark/treasury database may lead to failure in SDO bill validation.

Unknown May 2, 2014 at 11:59 AM  

muhammed sir,
nangalude schoolile ptcm 23/08/2011 nu joincheythu probation declare cheyyathe 01/08/2012 num ,01/08/2013 num incriment nalki
01/07/2012,01/01/2013 arrear pf il merge cheythu. AEO ude nirdeshaprakaram incriment da merged ulppede treasury challan vazhi thirichadachu.sparkil onnum cheythittilla.ippol
probation declare cheythu.thirichadacha thuka
arrear ayi labhikkanam sparkkil enganeyanu ithellam cheyyuka?

Muhammad A P May 2, 2014 at 9:49 PM  

ചലാൻ വഴി തിരിച്ചടച്ച തുക മുഴുവനും Manually Drawn Salary വഴി അതത് മാസങ്ങളിൽ (-) ചിഹ്നം നൽകി അപ്ഡേറ്റ് ചെയ്ത ശേഷം വീണ്ടും അരിയർ ബിൽ പ്രൊസസ്സ് ചെയ്താൽ ശരിയാകേണ്ടതാണ്.
അതല്ലെങ്കിൽ, ഈ പ്രത്യേക സാഹചര്യത്തിൽ അരിയർ തുക ക്ലെയിം ചെയ്യുന്നതിന് മാന്വൽ ബിൽ സ്വീകരിക്കുമോയെന്ന് ട്രഷറിയിൽ അന്വേഷിക്കാവുന്നതുമാണ്. (ചില ട്രഷറികളെങ്കിലും പ്രത്യേക സാഹചര്യങ്ങൾ മനസ്സിലാക്കി ഇപ്പോളും മാന്വൽ ബിൽ സ്വീകരിക്കുന്നുണ്ടെന്നാണറിയുന്നത്).

Unknown May 3, 2014 at 3:20 PM  

ബാങ്കുമായി ബന്ധിപ്പിക്കാത്ത ട്രഷറിയാണ്. സ്ഥലം മാറി വന്ന രണ്ടുപേരുടെ ശമ്പളം ബാങ്കിലേയ്ക്ക് എന്ന് കാണിച്ചതിനാൽ ബിൽ ഒബ്‌ജക്ഷൻ ആയി.

ബില്ലിൽ ബാങ്കിലേയ്ക് നേരിട്ട് എന്ന ഭാഗത്തിൽ തുക ഉണ്ടോ എന്ന് നമുക്ക് തന്നെ നോക്കിയാൽ അറിയാൻ കഴിയുമോ ?

Muhammad A P May 3, 2014 at 11:29 PM  

"ബില്ലിൽ ബാങ്കിലേയ്ക് നേരിട്ട് എന്ന ഭാഗത്തിൽ" എന്നത് മനസ്സിലായില്ല.

Unknown May 5, 2014 at 6:25 AM  

യാഏപ്റില്‍ മാസ ബില്ലിന് പകരം മേയ് മാസത്തെ ബില്‍ process ചെയ്ത് E-submit ചെയ്ത്പോയി. (Processed and E-submitted on 01-05-2014)ഇനി എങ്ങനെ ഇത് ശരിക്കന്‍ കകഴിയും. Please Help.

Unknown May 5, 2014 at 6:25 AM  

യാഏപ്റില്‍ മാസ ബില്ലിന് പകരം മേയ് മാസത്തെ ബില്‍ process ചെയ്ത് E-submit ചെയ്ത്പോയി. (Processed and E-submitted on 01-05-2014)ഇനി എങ്ങനെ ഇത് ശരിക്കന്‍ കകഴിയും. Please Help.

Muhammad A P May 5, 2014 at 10:52 AM  

ട്രഷറിയിൽ നിന്നും ബിൽ ഒബ്ജക്ട് ചെയ്യാനാവശ്യപ്പെടുക. ഒബ്ജക്ട് ചെയ്യപ്പെട്ടാൽ ബിൽ കാൻസൽ ചെയ്യാനാകും.

Unknown May 5, 2014 at 11:47 PM  

മുഹമ്മദ് സര്‍,
വളരെ നന്ദി സര്‍. താങ്കള്‍ നിര്‍ദ്ദേശിച്ചതുപ്രകാരം ട്രഷറിയില്‍ നിന്നും ബില്‍ഓബ്ജക്ട്ട്ചെയ്യിച്ചശേഷം പുതിയ ബില്‍ process ചെയ്ത് E-submit ചെയ്യുക ഉണ്ടയി.

Raphi May 7, 2014 at 3:14 PM  

Sir
പുതുതായി വന്ന Claim Entry NGO, Claim Approval എന്നിവ ഒന്നു വിവരിക്കാമോ

Muhammad A P May 7, 2014 at 4:10 PM  

ഇന്നലെ വന്ന പുതിയ അപ്ഡേഷനുകളാണല്ലോ?
ശമ്പളേതര ബില്ലുകളും സ്പാർക്കിൽ കൊണ്ട് വരുന്നതിന്നായി അത്തരത്തിലുള്ള ബില്ലുകൾക്കെല്ലാം കൂടി മെയ് മാസം മുതൽ ടി.ആർ 59-എ എന്ന ഒറ്റ ബിൽ ഫോം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ മറ്റ് നിർദ്ദേശങ്ങൾ വന്നതായി കാണുന്നില്ല.

CHERUVADI KBK May 7, 2014 at 8:44 PM  

Form TR59(A) common bill for advances non salary will be implemented 05/2014 onwards bill module also there in accounts menu
how to enter period from, to expenditure head of account number is
same as salary?

Unknown May 12, 2014 at 12:22 PM  

@Muhammad A P

ശമ്പളം ബാങ്ക് അക്കൗണ്ടിലേയ്ക്ക് ക്രെഡിറ്റ് ചെയ്യുന്ന രീതിയാണ് ബാങ്കിലേയ്ക്ക് നേരിട്ട് എന്ന വാചകം കൊണ്ട് ഉദ്ദേശിച്ചത്.

ഒരു സംശയം കൂടി.

പ്രൊസസ് ചെയ്തെടുക്കുന്ന അരിയർ ബില്ലുകൾക്ക് ഇ-സബ്‌മിഷൻ ബാധകമല്ലേ ? നിലവിൽ മെയ് മാസത്തിൽ രണ്ട് ബില്ലുകൾ പ്രൊസസ് ചെയ്തെങ്കിലും മേക് ബിൽ ഫ്രം പേ റോൾ എന്ന ഭാഗത്തിൽ ബില്ലുകൾ ഒന്നും തന്നെ കാണുന്നില്ല.

Muhammad A P May 12, 2014 at 8:24 PM  

സർ;
ഇപ്പോൾ അരിയർ ബില്ലുകൾ ഇ-സബ്മിഷൻ നടത്തേണ്ടതില്ല.

Unknown May 24, 2014 at 12:02 PM  

ഒരു ഓഫ്‌ടോപിക് കമന്റ്.

നിലവിൽ ഒരു നോൺ ഗസറ്റഡ് ജീവനക്കാരന്റെ തസ്തിക സ്പാർകിൽ തെറ്റായിട്ടാണ് കൊടുത്തിട്ടുള്ളത്. ( ഉദാ. പ്രൊമോഷൻ ലഭിച്ചവരെ ഗ്രേഡ് ലഭിച്ചതായിട്ടും മറ്റും.) എങ്കിൽ എങ്ങിനെയാണ് തസ്തികയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുക ?

Muhammad A P May 24, 2014 at 5:03 PM  

ഇപ്പോൾ ഡസിഗ്‌നേഷൻ നേരിട്ട് എഡിറ്റ് ചെയ്യാനാകുന്നില്ല. ശരിയായ ഡസിഗ്‌നേഷനിലേക്ക് പ്രമോഷൻ നൽകിയാൽ മതിയാകും

CHERUVADI KBK May 24, 2014 at 8:06 PM  

Non salary claim of NGO`s after approval cannot Make Bill, When click on radio button message is `server not available`Now wage bill changed to TR51 as per order GO(P)149/2014 some treasury are in doubt to accept the bill.

Raphi May 27, 2014 at 10:40 AM  

Sir
സാലറി ബിൽ എടുക്കുപോൾ Signed data is Empty for PEN ...... എന്ന് കാണിക്കുന്നു. എലാവരുടെയും എലാവിവരങ്ങളും കൊടുത്തിട്ടുള്ളതാണുതാനും,ഒറ്റകൊറ്റക്ക് ബിലെടുക്കുപോൾ എലാവരുടെയും കിട്ടുന്നു. ഇത് എന്താകാം കാരണം?

kunhi mon June 25, 2014 at 6:51 AM  

how can we enter previous basic pay in spark ,present salary ,,,due to audit objection a teacher is drawing pre- revised scale ,,now the objection dropped ..so we want to enter revised basic pay from 01/03/2010 on wards in ,present salary.... in service history column we clearly made all entries please help us

Unknown June 26, 2014 at 8:14 PM  

സാലറി ബില്‍ പ്രോസെസ്സ് ചെയ്യുമ്പോള്‍ ഇത് വരെ കേള്‍ക്കാത്ത ഒരു പ്രശ്നം കണ്ടു .ഈ ERROR എന്താണെന്നും അതിന്റെ പരിഹാരം എന്താണെന്നും പറഞ്ഞു തരാമോ ??

"
signed data is empty For this PEN 656889
"

HM ന്റെ പെന്‍ നമ്പര്‍ ആണ് ERROR ല്‍ കാണിക്കുന്നത് . HM നെ ഒഴിവാക്കി ബില്‍ പ്രോസെസ്സ് ചെയ്യുമ്പോള്‍ പ്രശ്നം കാണിക്കുന്നുമില്ല ,ബില്‍ പ്രോസസ് ചെയ്യാന്‍ പറ്റുന്നുമുണ്ട് ..

Unknown July 5, 2014 at 11:12 AM  

sir,
sparkil salary arrear process cheyyumbol 1/2014,2/2014,surrender2/2014(2 days) HRA Due vil kanikkunnu

1/2014 to3/2014 vare HRA Eligible alla karanam teacher govt quarters occupai cheythirunnu

AEO IRITTY July 5, 2014 at 10:22 PM  

pls authenticate same person at aeo/deo level using pay rev editing .then problem will be solved

Unknown July 6, 2014 at 10:09 AM  

സര്‍, എന്‍റെ സകൂളിലെ ഒരധ്യാപികയുടെ ശമ്പളം പൂതിയ ഓര്‍ഡര്‍ പ്രകാരം റിവൈസ് ചെയ്ത് മെയ് മാസം മുതല്‍ പുതിയ ശമ്പളം വാങ്ങി തുടങ്ങി.എന്നാല്‍ അരിയര്‍ പ്രൊസസ്സ് ചെയ്യുമ്പോള്‍ 11/4/2013 മുതലുള്ള തിയ്യതിയില്‍ പ്രൊസസ്സ് ചെയ്യാന്‍ പറ്റുന്നില്ല.salary arrear prosessing ഇല്‍ മാസം 4 എന്നു കൊടുക്കുമ്പോള്‍ ഏപ്രില്‍ മാസം മുഴുവനായാണ് വരുന്നത്.ഇത് എങ്ങിനെ പരിഹരിക്കാം? ഈ രീതിയില്‍ തന്നെയല്ലെ ഈ അരിയര്‍ process ചെയ്യേണ്ടത്?

Muhammad A P July 6, 2014 at 10:12 AM  

ഏപ്രിൽ മാസത്തെ അരിയർ ശരിയല്ലെ?

Unknown July 9, 2014 at 7:48 PM  

Dear sir,
We submitted four bills in the treasury and encashed.but the encashment details appear in spark is not correct ie.For one bill cashed amount is given in the gross
amount column.Total deduction amount is not given.for another bill gross and cashed amount are given same.it is not possible to edit the data.When contacted spark we got the reply that the encashment detail are given from the treasury and no correction can be done from spark.When contacted the treasury They replied that the bills have been passed and paid and nothing more can be done from there.How can we get the details corrected.Will there be any problem in future if the we confirm the wrong encashment details that appear automatically in spark. suggest a solution.
thank you

CHERUVADI KBK July 9, 2014 at 8:08 PM  

In our treasury They do not enter poc number (ST kondotty)

Muhammad A P July 9, 2014 at 11:14 PM  

@ Shanoj Cp

What can we do more?
My opinion is to proceed with conforming the existing encashment details, if you can't edit edit.

Shadeed | ഷെദീദ് July 9, 2014 at 11:44 PM  

ട്രഷറിയില്‍ ബില്ല് പാസ്സാക്കുമ്പോള്‍ യാന്ത്രികമായി എന്‍കാഷ്മെന്റ് ഡീറ്റെയില്‍സ് അപ്ഡേറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്ക് റോളൊന്നുമില്ല. ഷനോജ് സാര്‍ പറഞ്ഞ പ്രശ്നത്തിനും സബ്ബ് ട്രഷറി ജീവനക്കാര്‍ക്ക് കൈ മലര്‍ത്താനേ കഴിയൂ.

സ്പാര്‍ക്ക് സെര്‍വ്വറും ട്രഷറി സെര്‍വ്വറും ചേര്‍ന്നുള്ള പ്രവര്‍ത്തനം വഴിയാണ് ഇ-സബ്മിഷന്‍ സാധ്യമാക്കുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സ്പാര്‍ക്കിലെ പ്രശ്നങ്ങള്‍ക്ക്, നേരെ സ്പാര്‍ക്കിന്റെ പ്രോജക്ട് ഓഫീസുമായി (അല്ലെങ്കില്‍ അവര്‍ നേരിട്ട് ചുമതലപ്പെടുത്തിയ ആളുകളുമായി) തന്നെ നമുക്ക് ബന്ധപ്പെടാന്‍ കഴിയും. എന്നാല്‍ ട്രഷറി സെര്‍വ്വറിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്, ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ഏറ്റവും താഴേ തലത്തിലെ ജീവനക്കാരുമായി ബന്ധപ്പെടാനേ കഴിയുന്നുള്ളൂ. എങ്ങനെ പരിഹരിക്കപ്പെടും ?!

Muhammad A P July 10, 2014 at 1:12 AM  

സ്പാർക്-ട്രഷറി ഇന്റഗ്രേഷൻ സോഫ്റ്റ്‌വെയർ (TIS)തയ്യാറാക്കിയിരിക്കുന്നതും NIC തന്നെയാണ്. ഇതിലെ പ്രശ്നങ്ങൾ ട്രഷറി ഡയരക്ടർ മുഖേന റിപ്പോർട്ട് ചെയ്ത് പരിഹാരം കാണാൻ നടപടിയെടുക്കാനുള്ള ഉത്തരവാദിത്തം അതാത് ട്രഷറി ഓഫീസർമാർക്ക് തന്നെയല്ലെ?. പ്രശ്നങ്ങൾ ട്രഷറി ഓഫീസർമാർക്ക് നാം രേഖാമൂലം റിപ്പോർട്ട് ചെയ്യേണ്ടതുമുണ്ട്.

Shadeed | ഷെദീദ് July 10, 2014 at 10:03 PM  

രേഖാമൂലമെന്നൊന്നുമില്ല, ട്രഷറിയുടെ ഭാഗത്തു നിന്നും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍ തന്നെ മുകളില്‍ ബന്ധപ്പെട്ട് പരിഹാര നടപടികള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്വം ട്രഷറി ഓഫീസര്‍ക്കുണ്ട്. എന്നാല്‍ ഷനോജ് സാര്‍ ഉന്നയിച്ചതു പോലുള്ള പ്രശ്നങ്ങള്‍ മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയല്ലാതെ, പരിഹരിക്കാനോ ഉടന്‍ മറുപടി പറയാനോ ട്രഷറി ഓഫീസര്‍ക്കു കഴിയില്ല. കാരണം ഇതൊന്നും തന്നെ സബ്ബ് ട്രഷറി തലത്തില്‍ നടക്കുന്ന കാര്യങ്ങളല്ല!

Muhammad A P July 11, 2014 at 5:56 AM  

ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണല്ലോ TIS അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിരിക്കുന്നത്. ട്രഷറി ഓഫീസർമാർ പ്രശ്നങ്ങൾ മനസ്സിലാക്കി വ്യക്തമായ റിപ്പോർട്ട് നൽകിയാൽ മാത്രമെ ട്രഷറി ഡയരക്ടർക്കും ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കാൻ കഴിയുകയുള്ളൂ. താങ്കൾ പറഞ്ഞത് പോലെ, ഇതൊന്നും ഞങ്ങളുടെ വരുതിയിലുള്ള കാര്യങ്ങളല്ല എന്ന മനോഭാവം തന്നെയാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ താമസമെടുക്കുന്നതിനുള്ള കാരണം. കഴിയുന്നതും വേഗം ശംബളം വിതരണം ചെയ്യുന്നതിന് വേണ്ടി സൌഹൃദ മനോഭാവം സ്വീകരിക്കുന്ന ട്രഷറി ഓഫീസർമാരുണ്ടെങ്കിലും, SPARK ലെയും TIS ലെയും പ്രശ്നങ്ങൾ വേർതിരിച്ച് മനസ്സിലാക്കി അവരവർക്കുള്ള ഉത്തരവാദിത്തമനുസരിച്ച് നടപടികളെടുക്കാതെ ബില്ലുകൾ ഒബ്ജക്ട് ചെയ്യുക മാത്രമാണ് ഞങ്ങളുടെ പ്രധാന ജോലി എന്ന് കരുതുന്ന ഏറെ പേരുണ്ട്.

Shadeed | ഷെദീദ് July 11, 2014 at 9:33 PM  

സര്‍,
ഞാന്‍ ഡിപ്പാര്‍ട്ട്മെന്റിനെ പ്രതിനിധീകരിച്ചല്ല സംസാരിച്ചത്. സബ്ബ് ട്രഷറി ജീവനക്കാരുടെ കാര്യമാണ് പറഞ്ഞത്. CHERUVADI KBK സര്‍ പറഞ്ഞതു നോക്കൂ. "In our treasury They do not enter poc number (ST kondotty)" എന്ന്. message from treasury എന്ന എറര്‍ മെസ്സേജ് കണ്ടു 'സബ്ബ് ട്രഷറിയില്‍ നിന്നു കൊടുത്ത' മെസ്സേജിന്റെ വിശദീകരണം ആവശ്യപ്പെടുന്നവരുമുണ്ട്. ഇതു പോലുള്ള തെറ്റിദ്ധാരണകള്‍ക്കുള്ള വിശദീകരണമായാണ് ജീവനക്കാര്‍ക്ക് റോളൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞത്. അത് വെറും മനോഭാവമല്ല, യാഥാര്‍ത്ഥ്യമാണ്. അതേ സമയം തന്നെ ഇത്തരം പ്രശ്നങ്ങളെ ശരിയായി റിപ്പോര്‍ട്ടു ചെയ്തു പരിഹാരമുണ്ടാക്കുക എന്ന ഉത്തരവാദിത്വമുണ്ട്.

സോഫ്റ്റ്‌വെയറിലെ പ്രശ്നങ്ങള്‍ ഓഫീസര്‍മാര്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മുറക്ക് തന്നെ ഡിപ്പാര്‍ട്ട്മെന്റ് അവ പരിഹരിച്ചു തരുക എന്നത് എന്റെയും ഒരു സ്വപ്നമാണ്!

ട്രഷറിയില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങളിലെ പോരായ്മകളെ ന്യായീകരിക്കല്‍ എന്റെ ഉദ്ദേശ്യമല്ല.

Sunny.P.O July 11, 2014 at 10:14 PM  

സര്‍, P F temporary advance ലഭിക്കുന്നതിനുള്ള Bill സ്പാര്‍ക്കില്‍ നിന്ന് എടുക്കുന്നതിനുള്ള വിധം എഴുതീയാല്‍ ഉപകാരമായിരിക്കും.

Babu Alappattu July 14, 2014 at 7:36 PM  

മുഹമ്മദ്‌ സാർ
ഏണ്‍ ലീവ് സറണ്ടർ ചെയ്യുന്നതിനും ലീവ് അക്കൗണ്ട് ശരിയക്കുന്നതിനുമുള്ള പ്രക്രിയകൾ ഒന്ന് വിശദീകരിക്കാമോ ? ഏറ്റവും കൂടുതൽ ഫോണ്‍ വിളിക്കുന്നത് ഇതിനുവേണ്ടിയാണ് .

Rajan July 14, 2014 at 9:17 PM  

സ്പാര്‍ക്കില്‍ സാലറി അരിയര്‍ പ്രൊസസ് ചെയ്തപ്പോള്‍ ഡെയ്സ്നോണ്‍ ഹെഡ്കോഡില്ലാതെ വന്നതിനാല്‍ ട്രഷറിയില്‍ അത് ചേര്ക്കാനുള്ള ഓപ്ഷനില്ലെന്ന് പറഞ്ഞ് മടക്കി ഇതിനെന്താണ് പോംവഴി ബില്ല് എഡിറ്റ് ചെയ്യുാമോ ?

Hari | (Maths) July 15, 2014 at 7:02 AM  

ബാബു ആലപ്പാട്ട് സര്‍,
ലീവ് അക്കൗണ്ട്, ലീവ് സറണ്ടര്‍ എന്നിവയെക്കുറിച്ചുള്ള കുറിപ്പുകള്‍ ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്പാര്‍ക്ക് പോസ്റ്റിന് ഒടുവിലായി ചേര്‍ത്തിട്ടുണ്ട്. നോക്കുമല്ലോ.

NSSHSS PANAVALLY July 28, 2014 at 8:50 PM  

DA Arrear merge ചെയ്ത ബില്‍ E-Sibmit ചെയ്യാമല്ലോ

Muhammad A P July 28, 2014 at 9:27 PM  

ചെയ്യാം

jnmghss July 31, 2014 at 1:04 PM  

@ Muhammad Sir

ഞങ്ങളുടെ സ്ക്കൂളിലെ ഒരധ്യാപികയുടെ ഗ്രേഡ് ചേര്‍ക്കുമ്പോള്‍ Designation തെറ്റിപ്പോയി. ഇത് തിരുത്തുവാന്‍ എന്താണ് ചെയ്യേണ്ടത്?

Muhammad A P July 31, 2014 at 4:29 PM  

ശരിയായ ഡസിഗ്‌നേഷനിലേക്ക് പ്രമോട്ട് ചെയ്യേണ്ടി വരും.

Kesavanunni- HM August 1, 2014 at 3:21 PM  

KASE PF Bill spark il edukkunnath engine?

Girish Kayamkulam August 14, 2014 at 3:37 PM  
This comment has been removed by the author.
Girish Kayamkulam August 16, 2014 at 12:39 PM  

2001 ജൂണ്‍ 6 മുതല്‍ എയ്ഡഡ് സ്കൂളില്‍ എഫ്.റ്റി.എം തസ്തികയില്‍ നിയമനം ലഭിച്ച എനിക്ക് 5.6.2009 ല്‍ 8 വര്‍ഷത്തെ ഗ്രേഡ് ലഭിച്ചു. (8730-13540). 1.10.2013 ല്‍ അതേ സ്കൂളില്‍ ഓഫീസ് അറ്റന്‍ഡന്‍റായി പ്രൊമോഷന്‍ ലഭിച്ചു. ഇപ്പോള്‍ എന്‍റെ ഇന്‍ക്രിമെന്‍റ് തീയതി പുനക്രമീകരിക്കേണ്ടത് ഏത് തീയതിയിലാണ്?. എഫ്.റ്റി.എം ല്‍ നിന്നും ഓഫീസ് അറ്റന്‍ഡന്‍റ് തസ്തികയിലേക്ക് പ്രൊമോഷന്‍ ലഭിക്കുമ്പോള്‍ അഡ്വാന്‍സ ഇന്‍ക്രിമെന്‍റിന് അര്‍ഹതയുണ്ടോ? 1.7.13 ല്‍ BP Rs.12220/-

jnmghss August 20, 2014 at 1:05 PM  

@ Muhammad Sir

SEL Bill E submit ചെയ്യേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ ?

Sudev December 15, 2014 at 9:58 PM  

ഞങ്ങളുടെ സ്കൂള്‍ എച്ച് എമ്മിന്‍റെ ഇന്‍ക്രിമന്‍റ് അനുവദിച്ചു കൊണ്ടു എ ഇ ഓ നിന്നു ഓര്‍ഡര്‍ വന്നു.
അതു പ്രകാരം ഇന്‍ക്രിമെന്‍റ് സാങ്ക്ഷന്‍ ചെയ്യുമ്പോള്‍ Increment Sanction Failed. There may be a record in Service History with from date or to date in increment date period എന്ന ഒരു മെസ്സേജ് ആണു വരുന്നത്.

Service history എന്ന പേജ് എടുക്കുമ്പോള്‍ past service details മാത്രമേ ആ പേജില്‍ ചേര്‍ക്കാവൂ എന്നു കാണുന്നു. Increment എന്നത് present salary വിവരത്തില്‍ പെടുന്നതല്ലേ ?

Present salary പേജ് ആണെങ്കില്‍ edit ചെയ്യാന്‍ പറ്റുന്നില്ല.

എന്താണിതിനൊരു പോംവഴി ?

Unknown August 4, 2015 at 6:59 PM  

സര്‍,

പാര്‍ട്ട് ടൈം കണ്ടിജന്‍ട് മീനിയല്‍മാരുടെ ഗ്രേഡ് ഫിക്സ് ചെയ്യാന്‍ പറ്റിയ സോഫ്റ്റ്‌വെയര്‍ ഏതെങ്കിലും ഉള്ളതായി കാണാന്‍ കഴിഞ്ഞില്ല. സഹായിച്ചാല്‍ ഉപകാരമായി.

വി.എസ് ഷാജി AEO ആഫീസ് കൊല്ലം

Dr Sreehari S (Vet Surgeon- AHD) August 29, 2019 at 5:15 AM  

when processing festival advance of establishment at esubmission stage error message shown as FAILED@monthlyallowance-Allowance record count mismatch.

how to rectify ?

Dr Sreehari S (Vet Surgeon- AHD) August 29, 2019 at 5:16 AM  

when processing festival advance of establishment at esubmission stage error message shown as FAILED@monthlyallowance-Allowance record count mismatch.

how to rectify ?

yanmaneee May 28, 2021 at 10:53 PM  

jordan shoes
air jordan 1
golden goose
lebron james shoes
giannis shoes
lebron james shoes
off white outlet
kyrie 6
supreme new york
nike dunks

«Oldest ‹Older 401 – 464 of 464 Newer› Newest»
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer