Mathematics SSLC 2014 : March
>> Thursday, March 20, 2014
എസ്എസ്എല്‍സി ഗണിതപരീക്ഷ കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും, ഉത്തരസൂചികയോ വിശകലനങ്ങളോ പതിവുപോലെ കണ്ടില്ലെന്ന് അതിശയപ്പെട്ടുള്ള ധാരാളം പ്രതികരണങ്ങള്‍ ഞങ്ങളുടെ ഇന്‍ബോക്സില്‍ ഒട്ടേറെ മഹത്തുക്കളയച്ചുതന്ന ഉത്തരങ്ങളോടും വിശകലനങ്ങളോടും ഒപ്പം ഉറങ്ങുകയായിരുന്നു. പഴേപോലല്ല, ഇപ്പോള്‍ നമ്മുടെ വായനക്കാരില്‍ ധാരാളം പത്താംക്ലാസ് കുട്ടികളുണ്ട്. അനുസ്യൂതമായ വിവിധ പരീക്ഷകള്‍ക്കിടയില്‍ ആയവ പ്രസിദ്ധീകരിക്കുന്നതിലെ അനൗചിത്യം മനസ്സിലാക്കുമല്ലോ..! ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചുവരുമ്പോഴേക്കും എല്ലാ പരീക്ഷണങ്ങളും അവസാനിച്ചിട്ടുണ്ടാകണമെന്ന നിര്‍ബന്ധബുദ്ധിക്ക് കാരണം പിടികിട്ടിയിരിക്കുമല്ലോ? എന്തിന് ഗണിതം മാത്രമാക്കണം? ഏതാണ്ടെല്ലാ വിഷയങ്ങളുടേയും ഉത്തരസൂചികകള്‍ വരും പോസ്റ്റുകളിലൂടെ നല്‍കുന്നുണ്ട്.
ഒരു വിഷയത്തിന്റെ പല സൂചികകളിലും തെറ്റും ശരിയും രണ്ടുംകൂടെ ചേര്‍ന്നതും കണ്ടേക്കാം.
ഏറ്റവും ആദ്യം ഗണിതചോദ്യപ്പേപ്പര്‍ സ്കാന്‍ ചെയ്ത് അയച്ചുതന്നത് നമ്മുടെ ടീം മെമ്പര്‍ പാലക്കാട്ടെ മുരളീധരന്‍സാറാണ്.കമന്റുകളിലൂടെ നമുക്കൊരു തീരുമാനത്തിലെത്താം, എന്താ?
പാലക്കാട് ബ്ലോഗ്ടീം മെമ്പറും, പരുത്തിപ്പുള്ളിക്കാരനുമായ കണ്ണന്‍സാര്‍ അയച്ചുതന്ന വിശകലനക്കുറിപ്പ് വായിച്ചുകൊണ്ട് ഉത്തരങ്ങളിലേയ്ക്ക് കടക്കാം. തികച്ചും വസ്തൂനിഷ്ടമായ വിശകലനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത് . കണ്ണന്‍സാര്‍ എഴുതുന്നു "ഈ വർഷത്തെ ഗണിതശാസ്ത്രം പരീക്ഷ ശരാശരിക്കാർക്ക് സന്തോഷം പകരുന്നതും മിടുക്കരെ അൽപം ഇരുത്തി ചിന്തിപ്പിച്ചതുമായിരുന്നു.മിക്ക ചോദ്യങ്ങളും കുട്ടികൾ ചെയ്ത് ശീലിച്ചവ തന്നെയായിരുന്നു.1, 10, 16 ചോദ്യങ്ങൾ സമാന്തരശ്രേണിയിൽ നിന്നായിരുന്നു. ഒന്നാം ചോദ്യം ലളിതമായിരുന്നു എങ്കിലും ശ്രേണിയിലെ ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ 101 എന്ന് എഴുതാൻ ശരാശരിക്കാർ വിജയിക്കണമെന്നില്ല.10-) ചോദ്യത്തിൽ (a) ഭാഗം എളുപ്പമാണ് എന്നാൽ (b) ഭാഗം പൂർണ്ണമായും ശരിയാക്കാൻ മിടുക്കർ പോലും അൽപം വിഷമിച്ചു കാണും. 16-)ം ചോദ്യം കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറിലേതിന് സമാനമാണ്.
5,11,15 ചോദ്യങ്ങൾ വൃത്തങ്ങൾ എന്ന അദ്ധ്യായത്തിൽ നിന്നാണ്.ഇതിൽ 5-)ം ചോദ്യം ലളിതമാണ് 15-)ം ചോദ്യമായ നിർമിതി മോഡൽ പരീക്ഷയ്ക്ക വന്നതിന് സമാനമാണ്.11-)ം ചോദ്യം മിടുക്കരെ വരെ വലച്ചു. PA x PB= PCxPD എന്ന ആശയം ഓർത്തെടുത്ത് OP യുടെ നീളം കണ്ടെത്താൻ ഭൂരിഭാഗം കുട്ടികളും വിജയിക്കണമെന്നില്ല.6,22 ചോദ്യങ്ങൾ രണ്ടാം കൃതി സമവാക്യങ്ങൾ എന്ന അദ്ധ്യായത്തിൽ നിന്നാണ്. 6-)ം ചോദ്യം ക്ളാസ് മുറികളിൽ ചര്ച്ച ചെയ്തതാണ്. 22-)ം ചോദ്യത്തിൽ (A) ഭാഗം Question Pool ൽ നിന്നുമാണ്.(B) ഭാഗം കുട്ടികൾ പാഠപുസ്തകത്തിൽ ചെയ്ത് ശീലിച്ചതാണ്. 5 മാർക്കും നേടാൻ മിടുക്കർക്ക് വിഷമമില്ല എന്നാൽ ശരാശരിക്കാർ വിജയിക്കണമെന്നില്ല.3,20 ചോദ്യങ്ങൾ ത്രികോണമിതിൽ നിന്നുമാണ്.3-)ം ചോദ്യം എളുപ്പമാണ്.20-)ം ചോദ്യവും കുട്ടികൾ പ്രതീക്ഷിച്ചത് തന്നെയാണ്. ആശ്വാസം പകരുന്ന ചോദ്യങ്ങൾ ആയിരുന്നു ഇവ. 4,12,18 ചോദ്യങ്ങൾ ഘനരൂപങ്ങൾ എന്ന അദ്ധ്യായത്തിൽ നിന്നുമാണ്. 4-)ം ചോദ്യം എളുപ്പമാണ്. 12-)ം ചോദ്യത്തിൽ (a) ഭാഗം ഭൂരിഭാഗം പേരും ചെയ്ത് കാണുമെങ്കിലും(b) ഭാഗം ചെയ്ത് 3 മാർക്കും നേടിയവർ കുറവായിരിക്കും. 18-)ം ചോദ്യം നിലവാരം പുലർത്തിയ ചോദ്യമാണ്.4 മാർക്കും നേടാൻ എ പ്ലസുകാർക്ക് ഒട്ടും വിഷമമില്ല. 13,21 ചോദ്യങ്ങൾ സൂചകസംഖ്യകളിൽ നിന്നുമാണ്.13-)ം ചോദ്യം താരതമ്യേന എളുപ്പമാണ്.21-)ം ചോദ്യത്തിൽ B,A എന്നിവയുടെ സൂചകസംഖ്യ കണ്ടെത്താൻ പ്രയാസമില്ല എന്നാൽ P,Q എന്നിവയുടെ ഉത്തരം കണ്ടെത്താൻ കൂടുതൽ പേരും വിജയിക്കണമെന്നില്ല. (b) ഭാഗം കുട്ടിയുടെ ചിന്താശേഷി അളകുന്ന ഒന്നായിരുന്നു. 7-)ം ചോദ്യം സാധ്യതയുടെ ഗണിതത്തിൽ നിന്നാണ് കൂടുതൽ പേരും (B) ഭാഗം ചെയ്ത ശരിയായ ഉത്തരത്തിൽ എത്തിച്ചേർന്നുകാണും. തൊടുവരകൾ എന്ന അദ്ധ്യായത്തിൽ നിന്നാണ്. 8,19 ചോദ്യങ്ങൾ .8-)ം ചോദ്യം ത്രികോണമിതിയുടെ സഹായത്താൽ എളുപ്പം ചെയ്യാവുന്നതായിരുന്നു. 19-)ം ചോദ്യം കുട്ടികൾ ഏറെ പ്രതീക്ഷിച്ച നിർമ്മിതി തന്നെയാണ്. 2,14 ചോദ്യങ്ങൾ ബഹുപദങ്ങളിൽ നിന്നും ആയിരുന്നു .2-)ം ചോദ്യം കുട്ടികൾക്ക് വിഷമം ഉണ്ടാക്കില്ല എന്നാൽ 14-)ം ചോദ്യത്തിന് മുഴുവന് മാർക്കും നേടുന്നവർ വളരെ കുറവായിരിക്കും. 23-)ം ചോദ്യം ജ്യാമിതിയും ബീജഗണിതവും എന്ന അദ്ധ്യായത്തിൽ നിന്നാണ്. ഇതിലെ (a),(b) ഭാഗങ്ങൾ എളുപ്പണാണ് എന്നാൽ (c) ഭാഗത്ത് AB യുടെ മദ്ധ്യബിന്ദുവാണ് C എന്ന് തെളിയിക്കാൻ എല്ലാവരും വിജയിക്കണമെന്നില്ല. 9,17 ചോദ്യങ്ങൾ മാധ്യം മധ്യമം എന്നിവ കാണുന്നതിന് ആയിരുന്നു.ഇവ പ്രതീക്ഷച്ചവ തന്നെയായിരുന്നു. കുട്ടികളിലെ ചിന്താശേഷി അളക്കുന്നതിനും ചോദ്യങ്ങൾ വ്യക്തമായി പറയുന്നതിനും ചോദ്യകർത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. നീതിബോധത്തോടെ ചോദ്യങ്ങൾ തയ്യാറാക്കി എന്നതിൽ ചോദ്യകർത്താവ് അഭിനന്ദനം അർഹിക്കുന്നു. എ പ്ലസ് നേടുനേനവരുടെ എണ്ണം കുറവായിരിക്കും എങ്കിലും പൊതുവെ ഗണിതശാസ്ത്രപരീക്ഷ കുട്ടികളെ പ്രതിസന്ധിയിലാക്കിയില്ല. Mathematics:John P A, Blog team member
Mathematics :Kannan Paruthipully of Palakad team
Mathematics :R P Georgekutty, GHS Arikuzha, Idukki
Mathematics : Daisy M A, GHSS Chalissery, Palakkad
Mathematics : Prabhakaran P R, CPNMGHSS, Mathamangalam, Kannur
Mathematics : Sunny P O, GHS Thodiyoor, Karunagappally, Kollam
Mathematics : Gigi Varghese,St. Thomas HSS Eruvellipra, Thiruvalla

25 comments:
11ാം ചോദ്യത്തിന്റെ ഉത്തരം 9ാം ക്ലാസിലെ കുട്ടിക്കും എഴുതാവുന്ന ഒരു രീതി ചുവടെക്കൊടുക്കുന്നു.
O യില്‍ നിന്നും AB യിലേക്ക് ഒരു ലംബം വരയ്ക്കുക. AB യെ അത് D യില്‍ ഖണ്ഡിക്കുന്നു.
AB = 4+5 = 9 cm.
AD = 4.5 cm
മട്ടത്രികോണം OAD പരിഗണിക്കുക.
OD = √(62-4.52)= √15.75
PD = 4.5-4 =0.5 cm.
മട്ടത്രികോണം OPD പരിഗണിക്കുക.
OP = √(15.75 + (0.5)2) = √16 = 4 cm.
TB 1st volume 2nd chapter 71 page definition for discrimination says IF discriminant =0 There is 1 solution In answer key it is given as discriminat =0,what is the logic of the answer Q no.14 a)part b)
sanukallada ചെയ്ത രീതിയിലാണ് ഞാനും പതിനൊന്നാം ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത്!അതായിരിക്കും കുറച്ചു കൂടി എളുപ്പം എന്നു തോന്നുന്നു!
ചോദ്യങ്ങള്‍ എല്ലാംതന്നെ ഒന്നില്‍കൂടുതല്‍ രീതിയില്‍ ഉത്തരം എഴുതാവുന്നതാണ് . അതുതന്നെയാണ് പുതിയ ഗണിതസമീപനത്തിന്റെ പ്രസക്തിയും . Alternate answers കൂടി ചേര്‍ത്ത് ഉടര്‍തന്നെ ഒന്നാമത്തെ ഉത്തരസൂചിക update ചെയ്യുന്നതാണ് .
$n$ കൃതിയായ ഏതൊരു സമവാക്യത്തിനും $n$ ഘടകങ്ങള്‍ ഉണ്ടായിരിക്കും. ഇത് ക്ലാസുമുറിയില്‍ പാഠപുസ്തകത്തിനപ്പുറത്തുനിന്ന് ചര്‍ച്ചയെയ്യുന്ന കാര്യങ്ങളാണ് .വിവേചകം $0$എന്നല്ല എടുത്തിരിക്കുന്നത് . പൂജ്യമോ പൂജ്യത്തേക്കാള്‍ വലുതോ ആകാം എന്നാണ് . പൂജ്യമാകുമ്പോള്‍ ഒരു ഘടകം മാത്രമാണ് എന്നല്ല , രണ്ടുഘടകങ്ങളും ഒന്നായിത്തീരുന്ന എന്നതാണ് .
thanks
ടൈപ്പ് ചെയ്ത് തീര്‍ക്കാന്‍ വൈകിയതിനാല്‍ ഉത്തരങ്ങള്‍ അയക്കാന്‍ കഴിഞ്ഞില്ല.ഇത്തവണത്തെ ഗണിത ചോദ്യങ്ങള്‍ വളരെ നല്ല നിലവാരം പുലര്‍ത്തിയ , എന്നാല്‍ എല്ലാ വിഭാഗം കുട്ടികളെയും പരിഗണിച്ചുകൊണ്ടുള്ള ഒന്നായിരുന്നു.ചോദ്യകര്‍ത്താവിന് പ്രത്യേക അഭിനന്ദനങ്ങളും, കുട്ടികള്‍ക്കു വേണ്ടി നന്ദിയും അറിയിക്കുന്നു.
thanks sir
thanks sir for publishing answers
QUE 22 B c part Answer:ആദ്യത്തെ തുടര്‍ച്ചയായപദങ്ങളുടെ തുക 240 എന്ന് തെളിയിക്കേണ്ട ചോദ്യമായി തന്നതിനാലും ....or ....
(10 പദങ്ങളുടെ തുക 240 എന്ന് കിട്ടിയതിനാലും )11-ാം പദം 10 നേക്കാള്‍ വലിയ (10 രണ്ടാം പദമാണല്ലോ )സംഖ്യയായതിനാലും ആദ്യത്തെ തുടര്‍ച്ചയായപദങ്ങളുടെ തുക 250 ആകില്ല. ഇങ്ങിനെ കണക്കറിയാത്ത ടിന്റുമോനും കിട്ടി മാര്ക്ക്
A very good attempt Thank you mathsblog.....................
For the Question 11 where is the point C and D..
It can be solve by the following steps
>>Join OA And OB
>>Consider triangle OAB and PAO
>>Both are similar triangle according to "SAS" (Angle A is common, OA/AB=6/9=2/3, PA/OA=4/6=2/3)
>>Therefore OP/OB=2/3
>>that is OP/6=2/3
>>Therefore OP=6*2/3=4
----------OR-------------
>>Triangle OAB and PAO are similar and issoceless.
>>That is,since OA=OB the AP=OP
>Therefore OP=4
what is the radius of 18th question?
shamshad k
2 സ്തൂപികകളുടേയും പാര്‍ശ്വോന്നതികള്‍ തുല്യമാണല്ലോ
ചെറിയ സ്തൂപികയുടെ ആരം ഉപയോഗിച്ച് (5cm) അതിന്റെ പാര്‍ശ്വോന്നതി കണക്കാക്കാമല്ലോ
(r/l = x/360
5/l = 60/360 = 1/6
l = 5*6 = 30 )
l ന്റെ ഈ വില ഉപയോഗിച്ച് വലിയ സ്തൂപികയുടെ ആരം കണക്കാക്കാമല്ലോ
( r/l = x/360
r/30 =120/360 = 1/3
r =30*1/3 = 10cm
എന്റെ പല ഉത്തരങ്ങൾക്കും ചെരിയ വിണ്ടീതതം കൊണ്ട് തെറ്റുകൽ ഉണ്ടായിട്ടുണ്ട് അതിനു എ ന്റ്റ്റെ A+ പോകുമൊ എന്ന പേടി ഉണ്ട്
11th question pa*pb=pc*pc ennu cheyythal mark kittumo?
Abhirami, C എന്ന ബിന്ദു എവിടെ ആയാണ് ഉദ്ദേശിക്കുന്നത്. AB വ്യാസവും PC അതിന് ലംബവും ആയിരുന്നാല്‍ അഭിരാമി എഴുതിയത് ശരിയാകും. എന്നാല്‍ ഇവിടെ അങ്ങനെയല്ലല്ലോ?
AT LAST THE ANSWER KEY POSTED IN MATHHS BLOG BUT TOO LATE. THE SITC FORUM PUBLISHED IT VERY EARLIER
മറ്റു പരീക്ഷകള്‍ തീരുന്നതുവരെ Answer Key പ്രസിദ്ധീകരിക്കാതിരുന്നതാണ് നല്ല കാഴ്ചപ്പാട്.
പിന്നെ ടിന്റുമോന് ആ ചോദ്യത്തിന് മുഴുവന്‍ മാര്‍ക്കും കിട്ടണമെങ്കില്‍ ആ ശ്രേണിയില്‍ 240 നു ശേഷം ന്യൂനസംഖ്യാപദങ്ങള്‍ വരികയില്ല എന്നുകൂടി പറയണം. (ആ രീതിയിലാണ് R. P. Georgekutty എന്ന മാഷിന്റെ ഉത്തരത്തില്‍ പറഞ്ഞിരിക്കുന്നത്)
pls publish the technical school entrance examination questions
how to insert a pdf file in this blog
sir,
for 17th question to find median i took the middle number, that is for 140-145 i took 142.5.....
will this be right?????
balance steps are right......
answer paperinte photocopy eduthappol sariyaya utharathinum thettitirikkunnu.athinum koodi mark kittiyal enikku a+ aakum.pakshe ini enthu cheyyanakum
Post a Comment