ഇന്‍കംടാക്സ് തവണകളായി അടക്കുന്നില്ലേ?
TDS for 2014-2015

>> Saturday, March 22, 2014

ഇത്തവണ ഇന്‍കംടാക്സ് കണക്കാക്കിയപ്പോള്‍ പതിനായിരവും അതിനു മുകളിലുമുള്ള തുകയുമൊക്കെ വന്നുവെന്നും അത് ഒറ്റയടിക്ക് ശമ്പളത്തില്‍ നിന്നു പിടിച്ചപ്പോള്‍ മാര്‍ച്ച് മാസത്തില്‍ ഞെരുങ്ങിപ്പോയി എന്നു പറഞ്ഞ നിരവധി പേരുണ്ട്. ഒന്ന് ആലോചിച്ചു നോക്കൂ, പന്ത്രണ്ടായിരം രൂപ ഒറ്റയടിക്ക് ഇന്‍കംടാക്സ് അടച്ച ഒരാള്‍ ആയിരം രൂപ വെച്ച് ഓരോ മാസവും ശമ്പളത്തില്‍ നിന്ന് പിടിച്ചിരുന്നെങ്കിലോ? ഫെബ്രുവരിയില്‍ ഇന്‍കംടാക്സ് കണക്കുകൂട്ടി അടക്കുമ്പോള്‍ അതൊരു ഭാരമേ ആകില്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ അടുത്ത 12 മാസത്തേക്ക് വരാവുന്ന വരവും ചെലവും ഊഹിച്ച് കണ്ടെത്തിക്കൊണ്ട് അതില്‍ നിന്ന് ഇന്‍കംടാക്സ് കണക്കാക്കുകയും ചെയ്യാം. ഇപ്രകാരം ലഭിക്കുന്ന സംഖ്യയെ 12 കൊണ്ട് ഹരിച്ച് ഓരോ മാസവും ഇന്‍കംടാക്സ് പിടിക്കുകയും ചെയ്യണം. ഇത്തരത്തില്‍ അടക്കുന്ന തുകയെ ടി.ഡി.എസ് (Tax Deducted at Source) എന്നാണ് പറയുന്നത്. തന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ ഓരോ മാസവും അടക്കേണ്ട തുക അഥവാ ടി.ഡി.എസ് കണ്ടെത്തി അത് ശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യേണ്ട ചുമതല അതാത് സ്ഥാപന മേലധികാരിക്കാണ്. ഇത് ചെയ്യുന്നില്ലെങ്കില്‍ ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റിന് സ്ഥാപനമേലധികാരിക്കെതിരെ നടപടികള്‍ സ്വീകരിക്കാമെന്നാണ് ആദായനികുതി നിയമം. ഇതേക്കുറിച്ച് കൂടുതലറിയുന്നതിനും ഓരോ മാസത്തേക്കുമുള്ള ടി.ഡി.എസ് കണ്ടെത്തുന്നതിനു സഹായിക്കുന്ന വിന്‍ഡോസ് എക്സെലില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സോഫ്റ്റ്​വെയറുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.

ആദായനികുതി നിയമത്തിലെ വകുപ്പ് 192ലാണ്, ശമ്പളവിതരണം നടത്തുന്നയാള്‍ ജീവനക്കാരുടെ ഏകദേശ ടാക്സ് കണക്കാക്കി അതിന്റെ മാസവിഹിതം ഓരോ തവണയും ശമ്പളത്തില്‍ നിന്നും കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. ഒരു വിദ്യാലയത്തില്‍ അതിനുള്ള ചുമതല ഹെഡ്മാസ്റ്റര്‍മാര്‍ക്കാണ്. (SDO മാരുടെ ടാക്സ് ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യാനുള്ള ബാധ്യത അതാത് സബ് ട്രഷറി ഓഫീസര്‍മാര്‍ക്കാണല്ലോ.) ഇതില്‍ വീഴ്ച വരുത്തിയാല്‍ ഒരു മാസത്തേക്ക് 1% നിരക്കില്‍ പലിശയും കൂടാതെ പെനാല്‍ട്ടിയും DDO യുടെ മേല്‍ ചുമത്തപ്പെടാവുന്നതാണ്. TDSനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് 2012 ല്‍ ബാബുസാര്‍ തയ്യാറാക്കിയ ഒരു ലേഖനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

യഥാര്‍ത്ഥത്തില്‍ നികുതിവിഹിതം ഓരോ മാസവും കുറയ്ക്കപ്പെടുന്നത് ജീവനക്കാര്‍ക്കും സൗകര്യം തന്നെ. അധിക നികുതി കുറയ്ക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നന്ന്. ഇപ്രകാരം ടി.ഡി.എസ് കണക്കാക്കുന്നതിനു വേണ്ടി അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാ കിഴിവുകളും DDO യെ അറിയിക്കുന്നത് ഉചിതമാണ്. എന്തെങ്കിലും തരത്തില്‍ അടുത്ത ഫെബ്രുവരി മാസം ഇന്‍കംടാക്സ് തുക കണക്കാക്കുമ്പോള്‍, കൂടുതല്‍ തുക അടച്ചു പോയെന്നിരിക്കട്ടെ (ഇപ്പോഴത്തെ നിലക്ക് അതിനുള്ള സാധ്യത വളരെ കുറവാണ്), കൃത്യമായി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന ഒരു സ്ഥാപനത്തിലെ ജീവനക്കാരന് ആ തുക എളുപ്പം തിരികെ ലഭിക്കുകയും ചെയ്യും.

ടി.ഡി.എസ് പിടിച്ചു തുടങ്ങേണ്ടത് എന്നാണ്? ഏപ്രില്‍ 1 മുതലുള്ള വരുമാനത്തില്‍ നിന്ന്. അങ്ങനെ നോക്കുമ്പോള്‍ മാര്‍ച്ച് മാസത്തെ ശമ്പളം ഏപ്രില്‍ 1 മുതലാണല്ലോ നമുക്ക് ലഭിച്ചു തുടങ്ങുക. അതായത് മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്ന് തന്നെ ആദായനികുതിയുടെ ആദ്യവിഹിതം കുറയ്ക്കേണ്ടിയിരിക്കുന്നു. അടുത്ത വര്‍ഷത്തില്‍ ലഭിക്കാവുന്ന ശമ്പളവും കിഴിവുകളും പരിഗണിച്ച് ആദായനികുതി കണ്ട് മാസവിഹിതം കണക്കാക്കാനുപകരിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ബാബു വടക്കുംചേരി, സുധീര്‍കുമാര്‍ ടി കെ എന്നിവരാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഇവ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം നല്ലൊരു ആദായനികുതി വര്‍ഷം ആശംസിക്കുകയും ചെയ്യുന്നു.

Tax Estimator 2014-2015
Prepared by Babu Vadukkumcherry, KNMVHSS, Vatanappilly

TDS Calculator 2014-2015 | Data Collection Form
Prepared by Sudheerkumar T. K, Head Master, KCALPS, Eramangalam

36 comments:

Hari | (Maths) March 16, 2014 at 6:24 PM  

ഓരോ മാസവും ലഭിക്കുന്ന വരുമാനത്തിന്റെ നികുതി അതാത് മാസം തന്നെ അടക്കണമെന്നാണ് ആദായ നികുതി നിയമം. ഇത് ചെയ്യേണ്ട ചുമതല സ്ഥാപനമേലധികാരിക്കാണ്. തന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ അടുത്ത സാമ്പത്തിക വര്‍ഷത്തെ വരവും ചെലവും ഊഹിച്ച് അതില്‍ നിന്നും ഇന്‍കംടാക്സ് കണ്ടെത്തണം. അതിനെ 12 ആയി വിഭജിച്ച് ഓരോ മാസവും ടി.ഡി.എസ് പിടിക്കണം. ഇതെല്ലാം ചെയ്തില്ലെങ്കില്‍ സ്ഥാപനമേലധികാരിക്ക് പിഴയടക്കേണ്ടി വരും.

ഓരോ മൂന്നു മാസം കൂടുമ്പോഴും Q1,Q2,Q3, Q4 റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ട ചുമതലയും അതത് ഹെഡ്മാസ്റ്റര്‍ക്കാണ്. ഇതുവരെയില്ലാതിരുന്ന രീതിയില്‍ നിയമം കര്‍ശനമാക്കിയപ്പോള്‍ റിട്ടേണുകള്‍ വൈകി ഫയല്‍ ചെയ്ത സ്ഥാപനമേലധികാരിക്ക് ഇരുപതിനായിരവും അതിനു മുകളിലുമൊക്കെ പിഴയടക്കാന്‍ നോട്ടീസ് വന്നു. റിട്ടേണുകള്‍ ഫയല്‍ ചെയ്യാതിരുന്നവര്‍ക്ക് അതിലും വലിയ പിഴയുമായി നോട്ടീസ് തയ്യാറാക്കുന്നുമുണ്ടായിരുന്നു. പക്ഷെ എന്തുകൊണ്ടോ റിട്ടേണുകള്‍ കൃത്യമായി ഫയല്‍ ചെയ്യാത്ത സ്ഥാപനമേലധികാരികള്‍ക്ക് 31-3-2014 വരെ ഇളവ് അനുവദിച്ചു കൊണ്ട് ഉത്തരവിറങ്ങിയപ്പോഴാണ് കാര്യങ്ങളെക്കുറിച്ച് അറിയാവുന്നവര്‍ക്ക് സമാധാനമായത്.

ഇലക്ഷനൊക്കെ കഴിഞ്ഞുവരുന്ന പുതിയ സാമ്പത്തികവര്‍ഷം, ടി.ഡി.എസ് പിടിക്കാത്തവര്‍ക്കെതിരെ നിയമം കര്‍ശനമാക്കിക്കൊണ്ട് ആദായനികുതി വകുപ്പ് രംഗത്തെത്തിയേക്കാം. നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണെന്ന് പറഞ്ഞുകൊണ്ട് നമുക്ക് ഒഴിയാനാകില്ലല്ലോ. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യണം. ആനുകൂല്യമെന്നവണ്ണം ലഭിച്ച മാര്‍ച്ച് 31 എന്ന ചുരുങ്ങിയ കാലാവധിക്കുള്ളില്‍ റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട സ്ഥാപനമേലധികാരികള്‍ അത് ചെയ്യുമല്ലോ.

പിന്നെ ഈ വര്‍ഷം മുതല്‍ ഓരോ സ്ഥാപനമേലധികാരിയും കൃത്യമായി തന്റെ ജീവനക്കാരുടെ ടി.ഡി.എസ് കണക്കാക്കി അത് മാസാമാസം കൃത്യമായി അടക്കുകയും വേണം. അതിനുള്ള പ്രവര്‍ത്തനം ഇന്നു മുതല്‍ ആരംഭിച്ചാലേ എല്ലാ ജീവനക്കാരുടേയും ടി.ഡി.എസ് കണക്കാക്കാനും അത് സ്പാര്‍ക്കില്‍ രേഖപ്പെടുത്തി മാര്‍ച്ചിലെ സാലറി പ്രൊസസ് ചെയ്യാനും സാധിക്കൂ. ടി.ഡി.എസ് കണക്കാക്കാന്‍ സഹായിക്കുന്ന രണ്ട് സോഫ്റ്റ്​വെയറുകളാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്.

വി.കെ. നിസാര്‍ March 16, 2014 at 7:08 PM  

ബാബു വടക്കുംചേരി സാറും സുധീര്‍കുമാര്‍ സാറും റഹ്‌മാന്‍ സാറുമൊക്കെ, ഇംകം ടാക്സ് വിഷയത്തില്‍ നല്‍കിയ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് നേരിട്ടും ഫോണിലൂടേയും മെയിലിലൂടേയും മറ്റും ധാരാളം പേര്‍ നന്ദി പറയുന്നുണ്ട്. അവ ഇരട്ടിയാക്കി അവര്‍ക്കു കൈമാറുന്നു.

CHERUVADI KBK March 16, 2014 at 8:35 PM  

Thank you Sir, Please let me know any number who can help in making CD of TDS at low cost, some agencies charge more amount for TDS. My mail id vu2kbk@gmail.com

vasanthan March 16, 2014 at 8:56 PM  

valuable information shared as it helps to remind the duties to both ddo's and sdo's. lot of thanks to those behind this venture. Also request to share how to make cd's and quarterly statement. It will help us a lot.

vasanthan March 16, 2014 at 8:57 PM  

valuable information shared as it helps to remind the duties to both ddo's and sdo's. lot of thanks to those behind this venture. Also request to share how to make cd's and quarterly statement. It will help us a lot.

vasanthan March 16, 2014 at 8:57 PM  

valuable information shared as it helps to remind the duties to both ddo's and sdo's. lot of thanks to those behind this venture. Also request to share how to make cd's and quarterly statement. It will help us a lot.

vasanthan March 16, 2014 at 8:57 PM  

valuable information shared as it helps to remind the duties to both ddo's and sdo's. lot of thanks to those behind this venture. Also request to share how to make cd's and quarterly statement. It will help us a lot.

vasanthan March 16, 2014 at 8:58 PM  

valuable information shared as it helps to remind the duties to both ddo's and sdo's. lot of thanks to those behind this venture. Also request to share how to make cd's and quarterly statement. It will help us a lot.

FMHSS KOOMBARA March 16, 2014 at 10:05 PM  

received huge arrear on 15/03/2014 how can we rearrange the statement and how can we remit the tax ...salary based statement filed and paid the tax with 2/14salary bill

Unknown March 17, 2014 at 7:59 AM  

please put the method to file income tax returnes without any help of agencies

Unknown March 17, 2014 at 8:00 AM  

please put the method to file income tax returnes without any help of agencies

FMHSS KOOMBARA March 17, 2014 at 3:27 PM  

OUR INSTITUTION NOT YET FILED THE RETURN DURING THE YEAR 2010-11 AND 2011-12;IS IT COMPULSORY ?

Hari | (Maths) March 17, 2014 at 3:58 PM  

ഓരോ മൂന്നു മാസം കൂടുമ്പോഴും Q1,Q2,Q3,Q4 റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ട വിധം വിശദീകരിക്കുന്ന സുധീര്‍കുമാര്‍ സാറിന്റെ പോസ്റ്റ് ഇവിടെയുണ്ട്.

revolution 2009 March 17, 2014 at 7:43 PM  
This comment has been removed by the author.
revolution 2009 March 17, 2014 at 7:44 PM  

ടി.ഡി. എസ് . നെക്കുറിച്ചുള്ള പോസ്റ്റ്‌ കണ്ടപ്പോൾ ഉണ്ടായ ചില സംശയങ്ങൾ ചോദിക്കട്ടെ
ഇതിനെപ്പറ്റി എത്ര അധ്യാപകർക്ക് ശരിക്കറിയാം ?
എത്ര അധ്യാപകർക്ക് ഇതിനെപ്പറ്റി അല്പമെങ്കിലും ധാരണയുണ്ട് ?
കേവലം മാത്സ് ബ്ലോഗിൽ വന്ന ഒരു പോസ്റ്റ്‌ വായിച്ച് ഇത് ചെയ്യാൻ ശേഷി ആരജിച്ചവരാണോ എല്ലാ അധ്യാപകരും ?
പഠന കാര്യങ്ങളിൽ എല്ലാം നല്ല ട്രെയിനിംഗ് ലഭിക്കുന്ന അധ്യാപകർക്ക് ഈ കാര്യം ചെയ്യുന്നതിനും ധാരണ കൈവരിക്കുന്നതിനും ഇൻകം ടാക്സ് വകുപ്പിൽ നിന്നോ ഡി . ഇ. ഓ തലത്തിലോ ഈ വെക്കഷന് തന്നെ ഒരു പരിശീലന ക്ലാസ്സ്‌ നല്കേണ്ടത് അനിവാര്യമല്ലേ ? അതിനു ശേഷം മാത്രം ഇത്
നിർബന്ധമാക്കിയാൽ പോരെ ? അധ്യാപകർക്ക് ഇതിനു വേണ്ട ഒരു ക്ലാസ്സ്‌ നല്കുന്നതിന് വേണ്ടി ബന്ധപ്പെട്ട മേലധികാരികൾ മുൻകൈ എടുക്കണമെന്ന് അപേക്ഷിക്കുന്നു .

babu. March 17, 2014 at 8:01 PM  

NISAR SIR,
വളരെ നന്ദി നിസാര്‍ സര്‍

babu. March 17, 2014 at 8:05 PM  

cherivadi sir,

താങ്കള്‍ സുധീര്‍ കുമാര്‍ സാര്‍ ഒരു മാസം മുന്‍പ് തയ്യാറാക്കി പോസ്റ്റ്‌ ചെയ്ത tds quarterly return filing using soft ware വായിച്ചിരിക്കണം. അതുപ്രകാരം തയ്യാറാക്കിയാല്‍ വളരെ കുറഞ്ഞ ചിലവേ വരൂ.

babu. March 17, 2014 at 8:13 PM  

Thank you vasantham sir,

To get more information on the mentioned subject, pl. read the post prepared by Sudheer kumar sir one month before

babu. March 17, 2014 at 8:15 PM  

fmhss,

If the subject is 89(1) relief (10-e preparation programme), pl. use this link to download the software:-
https://sites.google.com/site/2012tax/1/RELIEF%20CALCULATOR-%20BABU-MALAYALAM-2014.zip?attredirects=0&d=1

babu. March 17, 2014 at 8:17 PM  

Dear renuka madam,
pl. read the post prepared by Sudheer kumar sir ,one month before on this subject

babu. March 17, 2014 at 8:18 PM  

fmhss,

yes it is

babu. March 17, 2014 at 8:19 PM  

revolution sir,

Very good comment

mani March 17, 2014 at 9:24 PM  

ഒരാള്‍ക്കു march മാസത്തില്‍ 15000രൂപ arrear ലഭിച്ചു.ഇയാള്‍ക്കു relief കണക്കാക്കിയാലും februaryയില്‍ satement തയ്യാറാക്കി taxകണക്കാക്കി അടച്ചതിലും കൂടുതലായി വരുന്നു.അധികമായി വരുന്ന tax അടക്കാന്‍ എന്‍താണു മാര്‍ഗം.

Unknown March 17, 2014 at 9:58 PM  

ടി.ഡി.എസിന്റെ കാര്യത്തില്‍ ഇക്കൊല്ലം മുതല്‍ യാതൊരു ഉദാസീനതയുമില്ല. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ എട്ടിന്റെ പണി കിഒട്ടും എന്ന് ഉറപ്പാണ്.

80 c ഡിഡക്ഷന്‍ ഒരു ലക്ഷം തിഒകയാത്ത ധാരാളം ജീവനക്കാരെ പറഞ്ഞും പ്രലോഭിപ്പിച്ചും അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും അടവുകള്‍, പ്രത്യേകിച്ചും പി.എഫ്.ഒക്കെ വര്‍ധിപ്പിച്ച് ആദ്യഘട്ടം തുടങ്ങി.

Unknown March 17, 2014 at 10:00 PM  
This comment has been removed by the author.
CHERUVADI KBK March 17, 2014 at 10:05 PM  

@Babu sir I have the print out from Sudheer sir But I really want any other way to make it easy.help of some other person or so. Sasidharan sir send pdf of the post thanks to Sasidharan sir also

CHERUVADI KBK March 17, 2014 at 10:15 PM  

@revolution Some Associations can also take initiative for a training programme with gud faculties at any head Quarters

Ashraf A.P. March 18, 2014 at 9:10 AM  

Online submission of Salary Bills -Instructions issued ഇതിന്റെ ലിങ്ക് ശരിയല്ല.

babu. March 18, 2014 at 7:58 PM  

Mani sir,
നികുതി ചില പ്രത്യേക ബാങ്കുകളിലൂടെ ചലാനായി അടക്കാം . ട്രഷറിയില്‍ അന്വേഷിച്ച് ബാങ്ക് എതെന്ന്‍ കണ്ടെത്തുക

MUHAMMED ALI,GUPS VELLAMUNDA March 19, 2014 at 12:24 PM  

Babu sir,
In print out of Estimated tax statement 2014-15 , school name doesn't appear clearly, half of letters shown.How can I solve ?

babu. March 19, 2014 at 4:48 PM  

MUHAMMADALI SIR,
IT WAS A BIG MISTAKE OF ME. I SHALL RECTIFY THE PROBLEM IN THE NIGHT, PLEASE DOWNLOAD THE LATEST VERSION THERE AFTER
SORRY FOR INCONVENIENCE

CHERUVADI KBK March 19, 2014 at 9:09 PM  

PAN number of an employee is not available in income tax schedule.His personal details are updated with Pan number long back and submitted in treasury with out PAN number,Is there any problem while TDS filing

Sudheer Kumar T K March 19, 2014 at 9:55 PM  

ചെറുവാടി സർ ,
SPARK ൽ PAN നമ്പർ ചേർക്കാത്തത് കൊണ്ടും INCOME TAX SCHEDULE ൽ PAN നമ്പർ ഇല്ലാത്തത് കൊണ്ടും TDS STATEMENT ഫയൽ ചെയ്യുമ്പോൾ പ്രശ്നം ഒന്നും ഉണ്ടാവില്ല. TDS STATEMENT ഫയൽ ചെയ്യുമ്പോൾ കൃത്യമായ PAN നമ്പർ നൽകിയാൽ മതി.എങ്കിലും PAN നമ്പർ അടക്കമുള്ള വിവരങ്ങൾ SPARK ൽ അപ്ഡേറ്റ് ചെയ്യുന്നതാണ് നല്ലത്.
എന്നാൽ SDO മാരുടെ TDS STATEMENT ഫയൽ ചെയ്യാനുള്ള ചുമതല സബ് ട്രഷറി ഓഫീസർമാർക്കായതിനാൽ PAN നമ്പർ ഇല്ലാതെ അവരുടെ ബിൽ മാറാൻ കഴിഞ്ഞേക്കില്ല.

raj March 23, 2014 at 7:49 AM  

can anybody explain the matter short Payment and its after effects of TDS
I have remitted the TDS correctly from 4/12/ onwards now an amount ie. one months tax +1%interest is levied as short payment

Sudheer Kumar T K March 24, 2014 at 10:14 PM  

Raj Sir,
To know the actual reason please download justification Report from the TRACES for the concerned Quarter. The reason may be a mistake in PAN, Bin Number, Mismatch of Amount or any other reason. To rectify it you have to file a Correction statement.

arunkumar April 10, 2014 at 9:07 AM  

മികചതാണ്

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer