പരീക്ഷകളിലെ സമയ ഘടകം

>> Sunday, March 13, 2011


എസ്.എസ്.എല്‍.സി. പരീക്ഷക്ക് മുന്നോടിയായ പരീക്ഷാഭ്യാസങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഒന്നര മണിക്കൂര്‍ പരീക്ഷകളും (ഭാഷകള്‍, ഹിന്ദി, ഫിസിക്സ്, കെമിസ്‌റ്റ്രി, ബയോളൊജി) രണ്ടരമണിക്കൂര്‍ പരീക്ഷകളും (സാമൂഹ്യം, ഗണിതം, ഇംഗ്ലീഷ്) ഉണ്ട്. ഐ.ടി എഴുത്ത് പരീക്ഷ ഒരു മണിക്കൂര്‍ മാത്രം. ഈ സമയത്തിനകത്ത് നിന്നുകൊണ്ട് കുട്ടി അവളുടെ പരീക്ഷ എഴുതിത്തീര്‍ക്കണം. ഇതിന്ന് വേണ്ട പരിശീലനം നമ്മുടെ അധ്യാപകര്‍ ക്ലാസ്‌മുറികളില്‍ നല്‍കുന്നുണ്ട്. കൂളോഫ് സമയം ശരിയായി വിനിയോഗിക്കാന്‍ നല്‍കുന്ന പരിശീലനവും പ്രധാനമാണ്. ഏറ്റവും അറിയാവുന്നത് ആദ്യം, അതിനെത്ര സമയം എന്നിങ്ങനെ.സമയഘടകത്തിന്റെ നിയന്ത്രണം കുട്ടിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.

കുട്ടിക്ക് സമയനിഷ്ഠ ഉണ്ടെങ്കിലും അധ്യാപകന്‍ ഇതെത്രമാത്രം പാലിക്കുന്നു എന്നാരും ചര്‍ച്ചയില്‍ കൊണ്ടുവന്നിട്ടില്ല. പരീക്ഷാമുറിയുടെ നിയന്ത്രണം അധ്യാപകനായതുകൊണ്ട് സമയനിഷ്ഠ കുട്ടിയുടെ മാത്രം വിഷയമായി ഒതുങ്ങുന്നില്ല. അതുകൊണ്ടുതന്നെ ഓരോ പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടിയും സമയത്തിന്റെ കാര്യത്തില്‍ പരാതി ഉള്ളവരുമാകുന്നു.കഴിഞ്ഞ പരീക്ഷയെകുറിച്ച് പരാതിപ്പെട്ടിട്ടെന്തുകാര്യം എന്ന മട്ടില്‍ ഇതൊക്കെയും അവഗണിക്കപ്പെടുകയും ചെയ്യുന്നു. ബാലശാപങ്ങള്‍ അപരിഹാര്യങ്ങളായി നിലകൊള്ളുന്നു.

പഠിക്കുന്ന കുട്ടിക്ക് എല്ലാ പരീക്ഷയും ഗൌരവമുള്ളതുതന്നെ. നന്നായി പഠിച്ച് ജയിക്കാനുള്ള മോഹവുമായാണ് എല്ലാ കുട്ടിയും പരീക്ഷാ ഹാളില്‍ എത്തുന്നത്. (അലസന്മാരെകുറിച്ച് നാം ചര്‍ച്ചചെയ്യേണ്ടതില്ലല്ലോ) എന്നാല്‍ അധ്യാപകര്‍ കുറേപ്പേരെങ്കിലും പരീക്ഷാഡ്യൂട്ടി ഒരു സൊല്ലയായാണ് കാണുന്നത്.പരീക്ഷ കഴിഞ്ഞുള്ള പേപ്പര്‍ നോക്കല്‍ ഇതിലും വലിയ ബുദ്ധിമുട്ടാണ് പലര്‍ക്കും.എന്നാല്‍ എസ്.എസ്.എല്‍.സി. പേപ്പര്‍ വാല്യുവേഷന്‍ സുഖം. അതിനോടിപ്പിടിച്ചെത്തും. സറണ്ടര്‍ ലീവെന്ന സൌഭാഗ്യം ആകര്‍ഷണം. സ്കൂള്‍ പരീക്ഷാഡ്യൂട്ടിയില്ലെന്ന അറിവ് എപ്പോഴും അധ്യാപകന്ന് സ്വര്‍ഗ്ഗം കിട്ടുന്നപോലെയാണല്ലോ. എന്നാല്‍ അധ്യാപകന്റെ പരീക്ഷാദ്വേഷം കുട്ടിയെ ബാധിക്കുന്നു എന്നാണ് നാം അറിയേണ്ടത്.

ഒരിക്കല്‍ നമ്മുടെ പരീക്ഷാ കമ്മീഷണര്‍ ഹെഡ്മാസ്റ്റര്‍മാരുടെ യോഗത്തില്‍ ഒരു ചോദ്യം ചോദിച്ചു: എസ്.എസ്.എല്‍.സി. പരീക്ഷക്ക് എപ്പോഴാ ഫസ്റ്റ് ബെല്ല് അടിക്കുക?
ഉത്തരങ്ങള്‍: 1.45/ 1.30/ 1.00/ 1.35/
എപ്പോഴാ സെക്കന്റ് ബെല്ല്?
ഉത്തരങ്ങള്‍: 1.30/1.45/ 1.40….
പരീക്ഷ തുടങ്ങുന്ന ബെല്ല്?
1.30/ 1.45/ 1.50/
ഒരുറപ്പില്ലാത്ത ഉത്തരങ്ങള്‍!

കുട്ടി എപ്പോള്‍ പരീക്ഷ എഴുത്ത് അവസാനിപ്പിക്കണം?

5 മിനുട്ടിന്റെ വാര്‍ണിങ്ങ് ബെല്ല് കേട്ടാല്‍ (എല്ലാരും വ്യക്തമായി തന്നെ പറഞ്ഞു!). എഴുത്തു നിര്‍ത്തി തുന്നിക്കെട്ടണം.
ഇതിത്ര വിശദമാക്കുന്നത് പരീക്ഷാ സമയത്തെ കുറിച്ചുള്ള നമ്മുടെ ധാരണകള്‍ എത്രമാത്രം ബാലിശമാണെന്നുതന്നെയല്ലേ? ഈയൊരു ചര്‍ച്ച നമ്മുടെ അധ്യാപകരുടെ ഇടയില്‍ നടക്കണം. ധാരണകള്‍ ശിശുകേന്ദ്രീകൃതമാക്കണം.

1.45 നാണ് പരീക്ഷ തുടങ്ങുന്നത്. 1.45 നു മുന്‍പ് അധ്യാപകന്‍ പരീക്ഷാഹാളില്‍ എത്തിയിരിക്കണം. ഈ തീരുമാനത്തില്‍ നിന്നു തുടങ്ങണം. 1.45 ആവുമ്പോഴേക്ക് കുട്ടികളുടെ ഹാള്‍ടിക്കറ്റ് പരിശോധന, മെയിന്‍ ആന്‍സര്‍ ഷീറ്റില്‍ വേണ്ട എന്‍‌റ്റ്രികള്‍ ഉണ്ടെന്ന് ഉറപ്പാക്കല്‍, അറ്റന്‍ഡന്‍സ് വാങ്ങല്‍ (വൈകി വരുന്നവരുടെ കാര്യം അല്ലേ) തുടങ്ങിയ സംഗതികള്‍ പൂര്‍ത്തിയാക്കണം. എല്ലാ ഒരുക്കങ്ങളും തീര്‍ത്ത് 1.45 നു സെക്കന്റ് ബെല്ല് അടിക്കുന്നതോടെ കുട്ടിക്ക് ചോദ്യപ്പേപ്പര്‍ നലകണം. ഇനി 15 മിനുട്ട് കൂള്‍ ഓഫ് സമയം. 2 മണിക്ക് മൂന്നാം ബെല്ല്. പരീക്ഷ എഴുതാന്‍ തുടങ്ങിയിരിക്കണം. പിന്നീട് ഓരോ അര മണിക്കൂറിന്നും ബെല്ല്. പരീക്ഷാ സമയം അവസാനിക്കുന്നതിന്ന് 5 മിനുട്ട് മുന്‍പ് വാണിങ്ങ്ബെല്ല്…ലോങ്ങ്ബെല്ല്.

1.45 മുതല്‍ പരീക്ഷ കഴിയുന്നതുവരെയുള്ള സമയം പൂര്‍ണ്ണമായും കുട്ടിക്ക് അവകാശപ്പെട്ടതാണ്. ഇതില്‍ ഇടപെടാനും മറ്റുകാര്യങ്ങള്‍ ചെയ്യിക്കാനും അധ്യാപകന്ന് യാതൊരവകാശവുമില്ല. കുട്ടിക്കാവശ്യമുള്ള അധികപേപ്പര്‍ അവള്‍ക്കടുത്തുചെന്ന് നല്‍കണം. (പലപ്പോഴും കുട്ടികള്‍ മാഷിന്റെ അടുത്തെക്ക് ചെന്ന് പേപ്പര്‍ വാങ്ങുന്നത് പതിവാണ്. ഇതു കുട്ടിയോട് ചെയ്യുന്ന ദ്രോഹമാണ് എന്നാരുപറയാന്‍?) ഓരോ അരമണിക്കൂര്‍ ബെല്ലും കുട്ടി ശ്രദ്ധിക്കുന്നുണ്ട്. 5 മിനുട്ട് മുന്‍പുള്ള വാണിങ്ങ്ബെല്‍ കുട്ടിക്കാണ്. സമയം തീര്‍ന്നാല്‍ ലോങ്ങ്ബെല്ല് ഉണ്ട്. അതുവരെ കുട്ടിക്ക് എഴുതാം. പിന്നീട് ഉത്തരം എഴുതാന്‍ സമ്മതിക്കരുത്. പക്ഷെ , അതുവരെ എഴുതാം. ഇനി പേജ്നമ്പറിട്ട് തുന്നിക്കെട്ടി വാങ്ങാം.

നമ്മുടെ ആളുകള്‍ പലപ്പോഴും 5 മിനുട്ടിന്റെ ബെല്ല് കേട്ടാല്‍ ‘ആള്‍ സ്റ്റാന്‍ഡപ്പ് ‘ എന്ന ഓര്‍ഡര്‍ കൊടുത്ത് എഴുത്ത് നിര്‍ത്തിക്കുന്നു. സമയം കഴിഞ്ഞു എന്നു പ്രഖ്യാപിക്കുന്നതും പതിവ്. ‘ങ്ങാ ഇനി അത്രയൊക്കെ മതി…നിര്‍ത്തിന്‍…‘എന്ന പരിഭ്രമം മാഷേ ആവേശിക്കുന്നു. കുട്ടി എന്നും നിസ്സഹായ. എഴുത്തു നിര്‍ത്തി പേപ്പര്‍ നല്‍കും. ലോങ്ങ്ബെല്ല് അടിക്കുമ്പോഴേക്ക് എല്ലാം വാങ്ങി എണ്ണി ശരിയാക്കി ഓഫീസില്‍ എത്തിയിരിക്കും നമ്മുടെ കര്‍ത്തവ്യ നിരതന്‍.ഹേഡ്മാഷക്കും ഇതൊക്കെ ഒന്നു കെട്ടിവെച്ചു ശരിയാക്കി വേണമല്ലോ ഉത്തരവാദിത്തം പൂര്‍ത്തിയാക്കാന്‍.

എല്ലാ പരീക്ഷകളിലും നാം ഈ സമയക്രമം പാലിക്കാന്‍ ശ്രമിച്ചാല്‍ കുട്ടികള്‍ക്ക് വളരെ ഗുണം ചെയ്യും. സാമ്പ്രദായികരീതികള്‍ മാറിയേ തീരൂ എന്നു എല്ലാവരും തീരുമാനിക്കണം. പരീക്ഷ കുട്ടിയുടെ ജീവിതത്തിലെ സുപ്രധാന അധ്യായമാണ്. നമുക്കത് വിരസമായ ഒരധ്യായവും. പക്ഷെ, പരീക്ഷ കുട്ടിക്കാണ്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കല്ല. ഇന്ന് രക്ഷിതാക്കള്‍ക്കും ഈ കഥയൊക്കെ അറിയാം. ചര്‍ച്ചകളും അനുഭവങ്ങള്‍ കൈമാറലും നടക്കട്ടെ.

വാര്‍ത്ത: ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷക്കിരിക്കുന്നവരുടെ ഹാള്‍ ടിക്കറ്റുകള്‍ 10-3-2011 നു ഉച്ചക്കുശേഷം ഓഫീസില്‍ നിന്ന് വിതരണം ചെയ്യുന്നതാണ്. മുഴുവന്‍ പരീക്ഷാര്‍ഥികളും നേരില്‍ വന്ന് ഹാള്‍ടിക്കറ്റുകള്‍ കൈപ്പറ്റേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

മിക്ക പത്രങ്ങളിലും ഈ ഒരു വാര്‍ത്ത പരീക്ഷയടുക്കുമ്പോള്‍ പതിവാണ്. കുട്ടികള്‍ ഉഷാറായി വന്ന് ഹാള്‍ടിക്കറ്റുകള്‍ കൈപ്പറ്റുകയും ചെയ്യും. എല്ലാവര്‍ക്കും സമയത്തു തന്നെ കൊടുത്തു എന്ന ആശ്വാസം പ്രിസിപ്പലിനും മറ്റുള്ളവര്‍ക്കും. ഇനി പരീക്ഷക്ക് കാണാം!

എസ്.എസ്.എല്‍.സി കുട്ടി ‘കുട്ടി’ തന്നെയാണ്. കിട്ടിയ ഹാള്‍ടിക്കറ്റ് വായിച്ചുനോക്കുന്നവര്‍ വളരെ വളരെ കുറവാണല്ലോ. അതില്‍ ആദ്യഭാഗത്ത് ചേര്‍ത്തിരിക്കുന്ന വിശദാംശങ്ങള്‍ പോലും നേരേ ചൊവ്വെ നോക്കുന്നവര്‍ ഇല്ല. ആകെ ശ്രദ്ധിച്ചു നോക്കുന്നത് റജിസ്റ്റര്‍ നമ്പര്‍ മാത്രം. പിന്നെ കുനുകുനെ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയതൊക്കെ അവിടെ കിടക്കും. ക്ലാസില്‍ വെച്ചു പരീക്ഷയെകുറിച്ചുള്ള ഒരുക്കങ്ങളില്‍ അധ്യാപകര്‍ പറഞ്ഞുകൊടുത്ത ചില സംഗതികള്‍ മാത്രം മനസില്‍ ഉണ്ട്. അതു മാത്രം.

എന്റെ സ്കൂളില്‍ 04-03-2011 നു ഒരു മുഴുവന്‍ ദിവസ പഠനപ്രവര്‍ത്തനമായി ഹാള്‍ടിക്കറ്റ് വിതരണം നടന്നു. ഹാള്‍ടിക്കറ്റ് പോലും ഒരു പഠനോപകരണമാക്കാന്‍ അധ്യാപകര്‍ ശ്രദ്ധിച്ചതിന്റെ ഗുണം കുട്ടിക്ക് തീര്‍ച്ചയായും ഉണ്ടാവും എന്നു കരുതുന്നു. പ്രധാനമായും മലയാളം, ഇംഗ്ലീഷ് ഭാഷാ പഠനത്തിന്നായി ഹാള്‍ടിക്കറ്റ് പ്രയോജനപ്പെടുത്താം. നേരിട്ടുള്ള വായനയും ഉള്ളടക്കം മനസ്സിലാക്കലും അധ്യാപകന്റെ സാന്നിധ്യത്തിലാവുമ്പോള്‍ കുറേകൂടി പ്രയോജനപ്പെടുന്നുണ്ട്. മാത്രമല്ല ഭാഷയുടെ വ്യവഹാരരൂപങ്ങള്‍ കുട്ടി നേരിട്ട് ഒരിക്കല്‍ കൂടി കാണുകയും വ്യാഖ്യനിക്കുകയും ചെയ്യുന്നതും ഭാഷാ ക്ലാസില്‍ ഉപകാരപ്പെടും.

  • ഫോറം-പൂരിപ്പിക്കല്‍
  • പ്രൊഫൈല്‍
  • അക്കമിട്ടെഴുതിയ വസ്തുതകള്‍
  • പട്ടിക (ടയിംടേബിള്‍) വ്യാഖ്യാനം
  • നിര്‍ദ്ദേശവാക്യം
  • ചിന്‍ഹനം
  • തര്‍ജ്ജിമ
  • സംക്ഷിപ്തത
  • സമഗ്രത
  • ലഘുവാക്യങ്ങള്‍
  • സങ്കീര്‍ണ്ണ-മഹാവാക്യങ്ങള്‍
  • ഡയറക്ട്-ഇന്‍ഡയറക്റ്റ് വാക്യങ്ങള്‍
  • ഓഫീസ് ഭാഷ- സാധാരണ ഭാഷ
  • പരീക്ഷാ സംബന്ധിയായ പദാവലി
  • പദപ്രയോഗ ഭംഗി

ഇങ്ങനെ നിരവധി കാര്യങ്ങള്‍ ഭാഷാപരമായി മാത്രമുള്ളവ കുട്ടിയുമായി സംസാരിക്കുമ്പോള്‍ അവളുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിയും.
ഇതിന്നായി ഞങ്ങള്‍ ചെയ്തത് 20 കുട്ടികള്‍ 2 അധ്യാപകര്‍ എന്ന നിലയില്‍ ചെറിയ ഗ്രൂപ്പുകളാക്കി. കൂടെ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളില്‍ ഒന്നോ രണ്ടോ പേരും. ഹാള്‍ടിക്കറ്റ്, ഉത്തരമെഴുതാനുള്ള മെയിന്‍ ആന്‍സര്‍ ബുക്ക്, അഡീഷനല്‍ ആന്‍സര്‍പേപ്പര്‍ എന്നിവയുമായി ഒരു മണിക്കൂറിലധികം സമയം ഒന്നിച്ചിരുന്നു. കുട്ടികളോടൊപ്പം ഹാള്‍ടിക്കറ്റ് വായിക്കല്‍, പരിശോധന-(തെറ്റുകള്‍) എന്നിവ നടന്നു. ഹാള്‍ടിക്കറ്റുകള്‍ അധ്യാപകര്‍ പോലും ആദ്യമായിട്ടാണ് പൂര്‍ണ്ണമായും വായിക്കുന്നത് എന്നു അനുഭവപ്പെട്ടു.

ഇതു സൂചിപ്പിക്കുന്നത് ഹാള്‍ടിക്കറ്റുകള്‍ വിതരണം ചെയ്യലല്ല മറിച്ച് അതൊരു പഠനോപകരണമാക്കുകയാണ് ചെയ്യേണ്ടതെന്ന സമാന്യ ധാരണ ഉണ്ടാക്കുകയായിരുന്നു. പുല്ലുപോലും ആയുധമാക്കാനുള്ള വല്ലഭത്വം മാഷക്ക് ഉണ്ടാവട്ടെ.
ഒറ്റനോട്ടത്തില്‍
പരീക്ഷക്കിറങ്ങും മുന്‍പ് പാഠഭാഗങ്ങളും ചോദ്യരീതികളും ഒരിക്കല്‍ കൂടി ഒന്നു നോക്കിക്കൊള്ളണം. പിന്നെ, ശാന്തമായ മനസ്സോടെ പരീക്ഷാഹാളിലെത്തൂ.എല്ലാം എഴുതാന്‍ പറ്റും.ഉയര്‍ന്ന വിജയം നിശ്ചയം.
യൂണിറ്റുകളിലൂടെ

യൂണിറ്റ്

ഉള്ളടക്കം
1
പ്രാചീന കവിത്രയം (ചെറുശേരി,എഴുത്തഛന്‍, നമ്പ്യാര്‍) പരിചയം/ യശോദയും നന്ദഗോപനും വളരെക്കാലത്തിനു ശേഷം മകനെ (ശ്രീകൃഷ്ണനെ) കാണുന്നു.കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ മുഴുകുന്ന അവര്‍ സ്വര്‍ഗ്ഗീയമായ ആനന്ദം അനുഭവിക്കുന്നു/ എഴുത്തഛന്റെ ഭാഷ,സാഹിത്യ സംഭാവനകള്‍/ നമ്പ്യാര്‍ക്കവിതകളിലെ സവിശേഷതകള്‍. മാനുഷികമൂല്യങ്ങളും ധാര്‍മ്മികതയും പരിപോഷിപ്പിക്കപ്പെടുന്നു.

2
യാത്രാവിവരണം/ ആത്മകഥ/ ഓര്‍മ്മക്കുറിപ്പ്. യാത്രാവിവരണം (മുണ്ടശേരി) സാഹിത്യ, സാംസ്കാരിക, ചരിത്ര പഠനംകൂടിയാവുന്നു/ ആത്മകഥ (എം.ആര്‍.ബി) സാമൂഹ്യമാറ്റത്തിന്റെ ചരിത്ര രേഖയായി മാറുന്നു/ ഓര്‍മ്മക്കുറിപ്പ് (തിക്കൊടിയന്‍) നാടകമെന്ന കലാരൂപത്തിന്റെ വികാസരേഖയായി ത്തീരുന്നു. പോയകാലത്തിന്റെ മനോഹാരിതകളും അതില്‍നിന്നും നാം വളര്‍ന്ന ചരിത്രഗതിയും സൂചിപ്പിക്കുന്നു.


3
മൂന്നും സ്നേഹഗാഥകള്‍. പ്രകൃതിസ്നേഹം മനുഷ്യജീവിതഭാഗമാവേണ്ടതിന്റെ ആവശ്യകത/ മാതൃസ്നേഹം, കുടുംബം/ ദയാശൂന്യമായ ഈ ലോകം കാരുണ്യപൂര്‍ണ്ണമാവാനുള്ള ആഗ്രഹം, പ്രതീക്ഷ.


4
ദൃശ്യകലകള്‍ /മൂന്നും കലി ഭാവം- കഥകളിയില്‍ കലി-നാടകത്തില്‍ പണ്ഡിതന്മരുടെ കലിത്വം/ സിനിമാസംവിധായകന്റെ അപ്രമാദിത്വം (എന്ന കലി ! )/ കലി-ആഗ്രഹം നടക്കാത്തതിലെ കലി/ നാടകത്തില്‍ ആഗ്രഹം നടന്നതിലെ പുലിവാല്/
സിനിമയെന്ന കലാരൂപത്തെ അടിമുടി പഠിക്കുന്നു/ പുത്തന്‍ നാടകാനുഭവം (നാടകത്തില്‍)
വിഭിന്നകലകളുടെ സാങ്കേതികതകള്‍ (അഭിനയം, വേഷം, സംഭാഷണം….)/ ..


5
ആശാന്‍,ഉള്ളൂര്‍,വള്ളത്തോള്‍ (ത്രിമൂര്‍ത്തികള്‍)/ വ്യത്യസ്ത കാവ്യശൈലി/ പ്രണയം/ദേശസ്നേഹം/ മാനവികത/…(സ്നേഹത്തിന്റെ ഭിന്ന മുഖങ്ങള്‍ തന്നെ)
നളിനി,മറിയം: രണ്ടുപ്രാര്‍ഥനകള്‍/ പൌരാണികതയില്‍ ഊന്നിയുള്ള ഭാഷണത്തിലൂടെ സമകലികമായ പതര്‍ച്ചകളില്‍ നിന്നു കരകയറാനുള്ള ഊര്‍ജം പകരല്‍/
കഥാപാത്രങ്ങളുടെ സമാനത: യേശുകൃസ്തു, ശ്രീകൃഷണന്‍, യതി (ദിവാകരന്‍)

ഇന്നത്തെ ചോദ്യപേപ്പര്‍ ഇതാ..
എസ്എസ്എല്‍സി മലയാളം പേജ് 1
എസ്എസ്എല്‍സി മലയാളം പേജ് 2
എസ്എസ്എല്‍സി മലയാളം പേജ് 3
എസ്എസ്എല്‍സി മലയാളം പേജ് 4

45 comments:

Hari | (Maths) March 13, 2011 at 12:31 PM  

നാളെ ആരംഭിക്കുന്ന പരീക്ഷയില്‍ നാം ഈ സമയക്രമം പാലിക്കാന്‍ ശ്രമിച്ചാല്‍ കുട്ടികള്‍ക്ക് വളരെ ഗുണം ചെയ്യും. സാമ്പ്രദായികരീതികള്‍ മാറിയേ തീരൂ എന്നു എല്ലാവരും തീരുമാനിക്കണം. പരീക്ഷ കുട്ടിയുടെ ജീവിതത്തിലെ സുപ്രധാന അധ്യായമാണ്. നമുക്കത് വിരസമായ ഒരധ്യായവും. പക്ഷെ, പരീക്ഷ കുട്ടിക്കാണ്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കല്ല. ചര്‍ച്ചകളും അനുഭവങ്ങളും കൈമാറലും നടക്കട്ടെ.

ബീന്‍ March 13, 2011 at 1:08 PM  

ഈ പോസ്റ്റിന്റെ ആദ്യ ഭാഗം രാമനുണ്ണി സാറിന്റെ മുന്നൊരു പോസ്റ്റിന്റെ തനിയാവര്‍ത്തനമാണ് .
എങ്കിലും കുഴപ്പമില്ല .
പരീക്ഷ കാലങ്ങളില്‍ അനുയോജ്യമായ പോസ്റ്റ്‌ തന്നെ .
SSLC പരീക്ഷയ്ക്ക് പോലും warning bell അടിച്ചാല്‍ പിന്നെ കുട്ടികളെ എഴുതാന്‍ സമ്മതിക്കാത്ത അധ്യാപകരാണ് കൂടുതല്‍ .
additional ഷീറ്റും കൊടുക്കില്ല .
ബാക്കിയുള്ള സമയം പേപ്പര്‍ കെട്ടാനുള്ളതാണ് പോലും .
mid term പരീക്ഷയ്ക്ക് മറ്റുള്ളവരുടെ ഡ്യൂട്ടി എണ്ണി നോക്കി കണക്കു പറഞ്ഞു ഓഫ്‌ വാങ്ങുന്നവരും ഒരുപാടുണ്ട് .
എന്നാല്‍ PSC , entrance തുടങ്ങിയ സാമ്പത്തിക ലാഭമുള്ള പരീക്ഷകളുടെ ഡ്യൂട്ടി ചെയ്യാന്‍ ഒരു മടിയുമില്ല .

ബീന്‍ March 13, 2011 at 1:20 PM  

off topic:-

സ്കൂള്‍ ടൈം ടേബിള്‍ തയ്യാറാക്കാന്‍ പറ്റുന്ന, അപാകതകളില്ലാത്ത , സോഫ്റ്റ്‌വെയര്‍ ഉള്ളതായി അറിയാമോ ?

Hari | (Maths) March 13, 2011 at 1:41 PM  

Ubuntu 10.04ല്‍ Applications-Accessories-Time Table Generator എന്ന ക്രമത്തില്‍ തുറക്കുമ്പോള്‍ ലഭിക്കുന്ന FET എന്ന സോഫ്റ്റ്​വെയര്‍ ടൈംടേബിള്‍ ജനറേറ്റ് ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ്. പരീക്ഷിച്ചു നോക്കൂ.

Unknown March 13, 2011 at 2:47 PM  

kkkkkkkkkkkkkkkkkkkkkkkkk

vijayan March 13, 2011 at 5:55 PM  

@ BEAN;
A SOFTWARE DEVELOPED BY 'SIM SOLUTIONS ,MALAPPURAM IS PREFERABLE .
We have been using that since 2004.
once use it .if there any mistake in TT you can modify it manually also.

Rosemol Joe March 13, 2011 at 5:56 PM  

best wishes to all studenrs

ബീന്‍ March 13, 2011 at 6:13 PM  

To
ഹരിസാര്‍
വിജയന്‍ സാര്‍
എന്റെ ഓഫ്‌ ടോപ്പിക്ക് നോട് പ്രതികരിച്ചതിന് നന്ദി .
ഉബുണ്ടുവിലെ timetable generator കൂടുതല്‍ ഗഹനമായി തോന്നുന്നു .

വിജയന്‍ സാര്‍
sim solutions ന്റെ contact നമ്പര്‍ മെയില്‍ ചെയ്യുമോ ?

50isnot15@gmail.com

USHUS March 13, 2011 at 6:13 PM  

പരീക്ഷാ സംബന്ധിയായ ഈ പോസ്റ്റ് ഏറ്റവും അനുയോജ്യമായ സമയത്ത് പ്രസിദ്ധീകരിച്ച മാത്സ് ബ്ളോഗിനും, ഒപ്പം ഇത് തയ്യാറാക്കിയ മാഷിനും അഭിനന്ദനങ്ങള്‍ ....

MURALEEDHARAN.C.R March 13, 2011 at 6:21 PM  

വളരെ ഉപകാരപ്രദമായ പോസ്റ്റ്
10-4-2011 നു ഉച്ചക്കുശേഷം ഓഫീസില്‍ നിന്ന് വിതരണം ചെയ്യുന്നതാണ്.
എന്റെ സ്കൂളില്‍ 04-04-2011 നു ഒരു മുഴുവന്‍ ദിവസ പഠനപ്രവര്‍ത്തനമായി ഹാള്‍ടിക്കറ്റ് വിതരണം നടന്നു
4thമാസം April അല്ലെ

thoolika March 13, 2011 at 6:29 PM  

പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ പാഠ പുസ്തകങ്ങള്‍ പലവട്ടം വായിക്കുമ്പോള്‍ ,
invigilatorമാരായി പോകുന്ന അധ്യാപകര്‍ രാമനുണ്ണി സാറിന്റെ പോസ്റ്റ്‌ ഒരു പ്രാവശ്യമെങ്കിലും വായിക്കുക .
വിജയാശംസകള്‍ .

Anonymous March 13, 2011 at 6:34 PM  

@ മുരളീധരന്‍ സാര്‍

തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി. തിരുത്തിയിട്ടുണ്ട്.

മാത്സ് ബ്ലോഗ് ടീം

സുജനിക March 13, 2011 at 7:32 PM  

@മുരളിമാഷ്/അക്ഷരപ്പിശക് ചൂണ്ടിക്കാണിച്ചതിന്ന് നന്ദി. 10-3-11, 4-3-11 എന്നിങ്ങനെ യാണ്.

devapriya jayaprakash March 13, 2011 at 9:26 PM  

"BEST WISHES TO ALL STUDENTS!"

bhama March 14, 2011 at 6:13 AM  

ഇന്ന് തുടങ്ങുന്ന എസ് എസ് എല്‍ സി / ഹയര്‍സെക്കന്ററി പരീക്ഷകളെഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍

JOHN P A March 14, 2011 at 6:46 AM  

പരീക്ഷ എഴുതുന്ന പത്താംക്ലാസ് , പ്ലസ് ടു കുട്ടികള്‍ക്ക് വിജയാശംസകള്‍ നേരുന്നു.

K R Vinod March 14, 2011 at 6:49 AM  

ഇത്രയൊക്കെ ഭയംകരമായ സംഭവമാണൊ ഈ പരീക്ഷ?

Sudheer G N March 14, 2011 at 6:51 AM  

SSLC தேர்வு எழுதும் அனைத்து மாணவர்களுக்கும் தேர்வினை நன்றாக எழுத வாழ்த்துக்கள்.

BEST WISHES TO ALL STUDENTS

vijayan March 14, 2011 at 7:21 AM  

വിനോദ് സാറിനെ സംബ്ബ ന്ധിചിടത്തോളം ഇന്നത്തെ പരീക്ഷ അത്ര ഭയങ്കര സംഭവമല്ല. പാവം കുട്ടികളെ ഓര്‍ക്കുക . അവരിലൊരാളായി മാറുക .എന്നിട്ട് വിലയിരുത്തുക ....അല്ലാതെ കാലത്ത് തന്നെ എന്തെങ്കിലും എഴുതി (പ്രസംഗിച്ചു) കയ്യടി വാങ്ങിക്കണോ? ...............പരീക്ഷ ഹാളിലേക്ക് പോകുന്ന എല്ലാ കുട്ടികള്‍ക്കും 'വിജയാ'ശംസകള്‍

ജനാര്‍ദ്ദനന്‍.സി.എം March 14, 2011 at 8:03 AM  

രണ്ടു മൂന്നു ദിവസമായി യാത്രയിലായിരുന്നു. ഇന്നാണ് ബ്ലോഗില്‍ എത്തിയത്.
പരീക്ഷ എഴുതുന്ന എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും എന്റെ ശുഭാശംസകള്‍.

Alice Mathew March 14, 2011 at 8:58 AM  

BEST WISHES TO ALL STUDENTS

Alice Mathew March 14, 2011 at 9:57 AM  

8 th class CE marks ethrayilanu? Thazhe koduthirikkunnathu correct ano?
Mal-1 - 10
Mal-11 - 10
Eng - 10
Hindi - 10
SS - 10
Sc - 30
Maths - 10
IT- 10
I it is not correct ,please give the correct information.

Hari | (Maths) March 14, 2011 at 11:25 AM  

എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജി.എന്‍ സുധീര്‍ സാര്‍ നല്‍കിയ ആശംസയ്ക്ക് നന്ദി.

தமில்நாடு எஸ்.எஸ்.எல்.ஸி தேர்வில் எத்ர ஆயிரம் பேர் பங்கேற்பு?

sreeshma.p March 14, 2011 at 3:02 PM  

belladikkunnathinu munpu paper vangunnath sariyano

Lalitha March 14, 2011 at 6:02 PM  

Is there any change in the rule of exam this year? When should the students tie their answer paper?(After warning bell or after last bell). We got an instruction that the students should give time to write till last bell and after wards they will tie the paper.

JOHN P A March 14, 2011 at 6:22 PM  

അവസാന നിമിഷംവരെ എഴുതാമെന്നാണ് നിര്‍ദ്ദേശം

ഹോംസ് March 14, 2011 at 7:21 PM  

ഇന്ന് രാവിലെ 4 മണിക്ക് ബ്ലോഗില്‍ ഞാന്‍ മാത്രമായ അപൂര്‍വ്വ നിമിഷം..!
[im]https://sites.google.com/site/holmeskjh/holmes/1.jpg?attredirects=0&d=1[/im]

malayalasangeetham March 14, 2011 at 7:26 PM  

നല്ല പോസ്റ്റ്.ഉപകാരമായി

thoolika March 14, 2011 at 7:35 PM  

വാണിംഗ് ബെല്‍ അടിച്ചാല്‍ കുട്ടികളോട് ഒച്ചവെച്ചു പേപ്പര്‍ കെട്ടിക്കുകയും , ലാസ്റ്റ് ബെല്‍ കേട്ടാല്‍ കുട്ടികളില്‍ നിന്നും പേപ്പര്‍ തട്ടിപ്പറിച്ചു പായുകയും ചെയ്യുന്ന പ്രവണത ഈ വര്‍ഷമെങ്കിലും കര്‍ശനമായി അവസാനിപ്പിച്ചത് വളരെ നന്നായി . എന്തിനാണ് ഇത്ര ആക്രാന്തം ? ആദ്യം ഓടിയെത്തി പേപ്പര്‍ കൊടുക്കുന്നവര്‍ക്ക് സമ്മാനം കിട്ടുമോ ?
മറ്റൊരു ശ്ലാഘനീയമായ തീരുമാനം മൊബൈല്‍ ഫോണിന്റെ നിയന്ത്രണമാണ് . സൈലന്റ് ആയോ അല്ലാതെയോ മൊബൈല്‍ ഫോണ്‍ പരീക്ഷ ഹാളില്‍ കൊണ്ടുപോകാന്‍ പാടില്ല .
ഷെയര്‍ മാര്‍ക്കറ്റിങ്ങും , റിയല്‍ എസ്റ്റേറ്റ്‌ ബിസിനെസ്സും പരീക്ഷ സമയം കഴിഞ്ഞും നടത്താവുന്നതെയുള്ളൂ .

thoolika March 14, 2011 at 7:59 PM  

രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആന്‍സര്‍ പാക്കറ്റ് അയയ്ക്കുന്നത് വരെ പരീക്ഷാ സെന്റെര്‍കളില്‍ കുത്തിയിരിക്കുന്ന deputy chief മാരെ കാണുമ്പോള്‍ സഹതാപം തോന്നുന്നു .പ്രതിഫലം 42 രൂപ . സീനിയര്‍ citizens എന്ന പരിഗണന എങ്കിലും കൊടുക്കേണ്ടതല്ലേ ?

സഹൃദയന്‍ March 14, 2011 at 8:23 PM  

.

ഇത് ഒരു സ്കൂള്‍ ബ്ലോഗില്‍ നിന്നും പരീക്ഷാ നിര്‍ദ്ദേശമാണെന്നും പറഞ്ഞു കിട്ടിയതാ...
പ്രയോജനപ്പെടുമോന്നു നോക്കൂ..

SUNIL V PAUL March 14, 2011 at 8:25 PM  

Is there any rule for conducting SSLC exam(with time and bell),if so please send the link to me,

Our chief's time schedule is like this

1.30 go to your classes -check hall ticket and get attendance

1.40 question paper distribution(1st bell) (cool off time begins)

1.55 main sheet distribution-(2nd bell)check the date,time ,name of exam,name of the subject ,register number and sign below the register number-exam begins

During the exam
sign on each and every additional sheet with date

3.30 last bell(long bell)-give twine

Sudheer G N March 15, 2011 at 6:37 AM  
This comment has been removed by the author.
കുട്ടമണി March 15, 2011 at 6:49 AM  

ഇക്കൊല്ലത്തെ എസ് എസ് എല്‍ സി പരീക്ഷ പുതിയ നിര്‍ദ്ദേശങ്ങള്‍
1. . 1.30 തന്നെ പരീക്ഷാ ഹാളില്‍ പോകുക , ഹാള്‍ ടിക്കറ്റ് വെരിഫിക്കേഷന്‍ നടത്തുക, ഉത്തരക്കടലാസിന്റെ ഫേസിംഗ് ഷീറ്റ് പൂരിപ്പിക്കാനുള്ള നിര്‍ദ്ദേശം കൊടുക്കുക , നമ്പര്‍ എഴുതിയതിനു താഴെ ഇന്‍‌വിജിലേറ്റര്‍ ഒപ്പിടുക.
2.ഒപ്പ് എന്നു പറഞ്ഞാല്‍ ഫുള്‍ സിഗ്‌നേച്ചര്‍ ആണ് ( ഡേറ്റോടുകൂടിയത് )
3.അഡീഷണല്‍ ഷീറ്റില്‍ നമ്പര്‍ എഴുതേണ്ട ,പക്ഷെ ഇന്‍‌വിജിലേറ്റര്‍ ഡേറ്റോടുകൂടിയ ഫുള്‍ സിഗ്നേച്ചര്‍ ഇടണം
3.ഇന്‍‌വിജിലേറ്റര്‍ മാര്‍ക്ക് ഹാഫ് ഡി എ യും ചീഫ് , ഡെപ്യൂട്ടി , ക്ലാര്‍ക്ക് , പ്യൂണ്‍ തുടങ്ങിയവര്‍ക്ക് ഫുള്‍ ഡി എ യും റന്യൂമറേഷനായി ലഭിക്കും .

കുട്ടമണി March 15, 2011 at 6:50 AM  

ഉത്തരക്കടലാസ് 1.30 തന്നെ കൊടുക്കണം

കുട്ടമണി March 15, 2011 at 6:51 AM  

ചോദ്യക്കടലാസില്‍ ടിക്ക് മാര്‍ക്ക് ചെയ്യുക , ഉത്തരങ്ങള്‍ എഴുതുക , ചിത്രങ്ങള്‍ വരച്ചിടുക എന്നിവ കോപ്പീയടിക്കുവാനുള്ള പ്രവണതയായി കണക്കാക്കും . അതിനാല്‍ കുട്ടികള്‍ അത് ചെയ്യരുത് .

കുട്ടമണി March 15, 2011 at 6:55 AM  

ഇന്‍‌വിജിലേറ്റര്‍ മാര്‍ സൂക്ഷിക്കണം . കാരണം അഡീഷണല്‍ ഷീറ്റില്‍ ഫുള്‍ ഒപ്പ് ഇട്ടാണ് കൊടുക്കുന്നത് . ഏതെങ്കിലും ഒരു കുട്ടി ഷീറ്റ് തിരിച്ചു തരാതെ വീട്ടില്‍ കൊണ്ടുപൊയാല്‍ ,എഴുതി ക്കൊണ്ടുവന്നാല്‍ , കവലയില്‍ കൊണ്ടുവന്നിട്ടാല്‍ ഒക്കെ പത്രത്തില്‍ വരും . പണി പ്രശ്നമാകും . അതുകൊണ്ട് കുട്ടികള്‍ക്കു കൊടുത്ത അഡീഷണല്‍ ഷീറ്റിന്റെ എണ്ണം കൃത്യമല്ലേ എന്ന് ശ്രദ്ധിക്കണം : ഒത്തുനോക്കണം .കുട്ടികള്‍ ഇതുമല്ല ഇതിന് അപ്പുറവും ചെയ്യും . കഴിഞ്ഞ ദിവസം ഒരു പൂര്‍വ വിദ്യാര്‍ത്ഥി യോഗത്തില്‍ ഒരു വന്‍ പ്രസംഗിച്ചത് ഇ പ്രകാരമാണ്‍ “ എന്നെ ടീച്ചര്‍ മാര്‍ എല്ലാവരും അറിയും .. ഞാന്‍ അഡീഷണല്‍ ഷീറ്റില്‍ പ്രേമലേഖന മെഴുതിയവനാ

കുട്ടമണി March 15, 2011 at 6:56 AM  

എസ് എസ് എല്‍ സി പരീക്ഷ തുടങ്ങൂന്ന ദിവസം എല്ല ഇന്‍‌വിജിലേറ്റേഴ്‌സിനോടും കൃത്യം പത്തു മണിക് എത്തുവാന്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നു .

കുട്ടമണി March 15, 2011 at 6:57 AM  

എല്ലാവര്‍ക്കും ആശംസകള്‍ . റന്യുമറേഷന്റെ ഓഡര്‍ മാത്ത് ബ്ലോഗ് ഡൌണ്‍‌ലോഡ്സില്‍ ഇട്ട് സഹായിക്കണം എന്ന് അപേക്ഷിക്കുന്നു

harjithsurjith March 15, 2011 at 7:01 AM  

bale besh!samoohavum maashanmarum unaratte!

ബീന്‍ March 15, 2011 at 7:18 AM  

@കട്ടമണി ,
remuneration 1/2 DA ഉണ്ടെന്നു പറയുന്നത് മൌത്ത് പബ്ലിസിറ്റി മാത്രമല്ലേ . ഓര്‍ഡര്‍ ഇല്ലെന്നു തോന്നുന്നു

കുട്ടമണി March 15, 2011 at 7:19 AM  

മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ വരുന്ന ചില പാക്കറ്റുകള്‍ കാണണം .അവയില്‍ അഡീഷണല്‍ ഷീറ്റിന്റെ എണ്ണം പോലും എഴുതാത്ത ഉത്തരകടലാസുകള്‍ കാണം. അഡ്രസ്സ് തെറ്റി എഴുതിയ പാക്കറ്റുകള്‍ , നമ്പര്‍ തെറ്റിച്ചെഴുതിയവ......ഇങ്ങനെ പോകുന്നു. എന്തായാലും ക്യാമ്പിന്റെ എണ്ണം കൂട്ടിയതു നന്നായി . 12 ദിവസം കൊണ്ട് പരീക്ഷ തീരും . ഇനിയും എണ്ണം കൂട്ടണം എല്ലാ ജില്ലയിലും ക്യാമ്പിന്റെ എണ്ണം കൂട്ടണം അപ്പോള്‍ റിസ്ക് ഫാക്ട്‌ര്‍ കുറയും

കുട്ടമണി March 15, 2011 at 7:22 AM  

@ Been പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. അത് പലരും വായിച്ചിട്ടുള്ളതാണ് . അതിന്റെ അടിസ്ഥാനത്തില്‍ എഴുതിയതാണ്

കുട്ടമണി March 15, 2011 at 7:23 AM  

അസ്സല്‍ ഉച്ച വെയിലത്താ വരവ് . ഉരുകുന്ന ചൂടിലാ നില്പ് . അപ്പോ പിന്നെ ............... പുതിയ ശമ്പള കമ്മീഷന്‍ പ്രകാരം എത്രയാണാവോ പുതിയ ഡി എ

കുട്ടമണി March 15, 2011 at 8:28 AM  

@sunil Paul
1.55 മെയിന്‍ ഷീറ്റ് ഡിസ്‌ട്രിബ്യൂഷന്‍ എന്നത് കഴിഞ്ഞ വര്‍ഷമാകുന്നു. ഇക്കൊല്ലം 1.30 തന്നെ മെയിന്‍ ഷീറ്റ് കൊടുത്തിരിക്കണം , പൂരിപ്പിക്കണം

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer