Download the SSLC Maths Exam key 2021 from below

ബയോളജിക്ക് അവസാനവട്ട റിവിഷന്‍

>> Thursday, March 24, 2011


ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ അധ്യാപകനായ നസീര്‍ വളരെ സജീവമായി കുട്ടികള്‍ക്കുള്ള പഠനസഹായികള്‍ ബ്ലോഗിലേക്കെത്തിക്കുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നത് ഞങ്ങള്‍ക്ക് ഏറെ സന്തോഷം പകരുന്നു. ഫിസിക്സ്, കെമിസ്ട്രി, ഐടി ചോദ്യപേപ്പറുകളും പഠന സഹായികളും അദ്ദേഹം നമ്മുടെ ബ്ലോഗിലേക്ക് അയച്ചു തന്നത് നേരത്തേ കണ്ടിരിക്കുമല്ലോ. ഇത്തവണ ബയോളജിയുമായി ബന്ധപ്പെട്ട പഠനസഹായിയാണ് അദ്ദേഹത്തിന്റെ സുഹൃത്തില്‍ നിന്നും നമുക്ക് ലഭിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ഇടമണ്‍ വി.എച്ച്.എസ്.സിലെ ബയോളജി അധ്യാപകനായ പ്രദീപ് കണ്ണങ്കോടാണ് പത്താം ക്ലാസിലെ ബയോളജി പരീക്ഷയ്ക്ക് സഹായകമായ ഈ ടിപ്സ് തയ്യാറാക്കിയിരിക്കുന്നത്. ബയോളജിയുടെ കോര്‍ റിസോഴ്സ് പേഴ്സണും SIET ഫാക്കല്‍റ്റി അംഗവും പാഠപുസ്തകഅംഗവുമായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. വിക്ടേഴ്സ് ചാനലിലും ആകാശവാണിയിലും വിദ്യാഭ്യാസ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. NCERT ദേശീയ അവാര്‍ഡും ദേശീയ ശാസ്ത്രനാടകത്തിനുള്ള പുരസ്ക്കാരവും സംസ്ഥാന അധ്യാപക അവാര്‍ഡും സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും സംസ്ഥാന ശാസ്ത്രസാഹിത്യഅക്കാദമി അവാര്‍ഡുമെല്ലാം കരസ്ഥമാക്കിയ ആളാണ് അദ്ദേഹം. കുട്ടികള്‍ക്ക് പഠിക്കാനുള്ള ബയോളജി പാഠപുസ്തകരചയിതാക്കളിലൊരാളായ പ്രദീപ് സാറില്‍ നിന്നും ലഭിക്കുന്ന ടിപ്സ് കുട്ടികള്‍ക്ക് ഉപകാരപ്രദമാകുമെന്നുറപ്പാണ്. അദ്ദേഹം കൈ എഴുതി തയ്യാറാക്കിയ എട്ടു പേജുള്ള കുറിപ്പുകള്‍ താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here for download the Biology Tips

15 comments:

ഡ്രോയിങ്ങ് മാഷ് March 24, 2011 at 7:59 AM  

മുന്‍പാരോ ഒരു കമന്റില്‍ പറഞ്ഞതു പോലെ ഈ നോട്സെങ്കിലും വായിച്ചു പോകുന്ന കുട്ടികള്‍ക്ക് ചുരുങ്ങിയ പക്ഷം ഒരു സി പ്ലസ് എങ്കിലും വാങ്ങാനാകുമെന്നു തോന്നുന്നു. പ്രദീപ് സാറിന്റേത് മനോഹരമായ കയ്യക്ഷരം തന്നെ.

Hari | (Maths) March 24, 2011 at 8:16 AM  

കുട്ടികളുമായി ഈ ബയോളജി റിവിഷന്‍ പാക്കേജ് പങ്കുവെക്കാനാകുമെങ്കില്‍ ചെയ്യണം. എട്ട് പേജുള്ള ഈ നോട്സിന്റെ രണ്ടോ മൂന്നോ പ്രിന്റ് എടുത്ത് പരീക്ഷയ്ക്ക് വരുന്ന കുട്ടികള്‍ക്ക് നല്‍കണമെന്ന് എന്റെ സ്ക്കൂളിലേക്ക് രാവിലെ തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്.

Dr.Sukanya March 24, 2011 at 9:54 AM  

പ്രദീപ് സാറിന്റെ റിവിഷന്‍ പാക്കേജ് നന്നായിരിക്കുന്നു . ഇത് കുറച്ചു കൂടി നേരത്തെ കുട്ടികളില്‍ എത്തണം എന്ന് തോന്നി പോകുന്നു.പ്രദീപ്‌ സാറിനെ പോലെ ഉള്ള മിടുക്കരായ അധ്യാപകരുടെ സേവനം മാത്സ് ബ്ലോഗ്‌ പ്രയോജനപെടുത്തണം .

പ്രദീപ്‌ സാറിന് ഒരിക്കല്‍ കൂടി നന്ദി.വീണ്ടും സര്‍ സജീവമായി മാത്സ് ബ്ലോഗില്‍ ഇടപെടുമെന്ന് കരുതുന്നു

ഹിത,ആതിര,അനന്യ
പരുത്തിപുള്ളി
പാലക്കാട്

nazeer March 24, 2011 at 10:30 AM  

Dear mathsblog team ,Teachers and studenta,
We are at the FINISHING POINT…Exams r going to be over.
My sincere thanks to BLOGTEAM and all the teachers who spend
Their valuable time for making useful “Tips” for SSLC Students.
Biology matter is a long one, but the exam is on Saturday.Friday is
a holiday too.so students will get enough time to go through it.

I am sure that all the matters published in mathsblog were useful
for SSLC students and it helps for getting A+ .

Special Thanks to Pradeep sir for spending his valuable time in
this last moment.Special thanks for his “Professional Handwriting too”

10 nth class Text Books are changing next academic year. With the students
we are also going to work hard for making simple CAPSULE type TIPS for
the students.
Enjoy u r vacation !!!!!!
Nazeer.V.A
H S A ( Physical Science)
Govt: Technical High School
Kulathupuzha, Kollam Dist
Nazeerva@gmail.com

Tel: 9746768347, 9447363260

francis March 24, 2011 at 11:10 AM  

The last round of revision of Biology is precious and effective.
Francis palatty
S.H.O.H.S Mookkannur

sanjus March 24, 2011 at 12:50 PM  

Pradeep sir -ന്റെ ബയോളജി റിവിഷന്‍ വളരെ മികച്ചതാണ്.ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ മാത്സ് ബ്ലോഗില്‍ ലഭ്യമാകുമെന്ന് കരുതുന്നു.-Social science department ,staffs and students G H S S PADINHARATHARA

sanjus March 24, 2011 at 12:54 PM  

P.N.VASANTHALAKSHMI -ടിച്ചറുടെ QUESTION PATTERN മികച്ച നിലവാരം പുലര്‍ത്തി.ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും പരീക്ഷയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിനും സഹായകരമാണ്.

ANU R March 24, 2011 at 4:02 PM  

than you പ്രദീപ് sir

I hope biology material is very useful for SSLC students

by
ANU R

Nishee March 24, 2011 at 11:05 PM  
This comment has been removed by the author.
Nishee March 24, 2011 at 11:07 PM  

Pradeep sir thank you for this kind of a consolidation of topics in Biology. What to say amazing.
NISHANTH.V.S

എം.എസ്സ് ഗോപകുമാരന്‍ നായര്‍.HSA,NSS.HS.ചൊവ്വള്ളുര്‍ March 25, 2011 at 7:49 AM  

ബഹുമാനപ്പട്ട പ്രദീപ് സര്‍,
ബയോളജി ബ്ലോഗ് സാറിനെപ്പോലുള്ള അദ്ധ്യാപകര്‍ മുന്‍കൈ യെടുത്തു ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു-എം.എസ്സ്,ഗോപകുമാരന്‍നായര്‍,എച്ച് എസ്സ്എ, എന്‍എസ്സ്എസ്സ്എച്ച് എസ്സ് ചൊവ്വള്ളൂര്‍,തിരുവനന്തപുരം.

വിപിന്‍ മഹാത്മ March 26, 2011 at 11:37 AM  

നന്ദി ജോണ്‍ സര്‍, ഒന്‍പതാം ക്ലാസ്സിന്റെ ചോദ്യം DOWNLOAD ചെയ്തു. ഗണിതത്തിന്റെ മോഡല്‍ ചോദ്യപേപ്പര്‍ ഇന്ന് MATHS BLOG ല്‍ വരും എന്ന് പറഞ്ഞപ്പോള്‍ കുട്ടികള്‍ ഒരു ആവശ്യം കൂടി പറഞ്ഞു.

CHEMISTRY യുടെയും സോഷ്യല്‍ സയന്‍സിന്റെയും മോഡല്‍ ചോദ്യപേപ്പര്‍ കൂടി കിട്ടുമോ എന്ന്.

ഈ അപേക്ഷ കൂടി പരിഗണിക്കണം എന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

HAMEEM August 10, 2011 at 5:18 PM  

its too good to study
if u can please add biology question paper its my school"s request{pkmmhss edarikode}

Unknown February 23, 2012 at 8:12 PM  

thanks a lot of thanks,MATHS BLOG.These question papers are excellent.thank you

Be UNIQUE February 13, 2017 at 6:42 PM  

Post the answer key of today's sslc model exam(malayalam-2)

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer