ഐടി തിയറി പരീക്ഷാ സഹായി
>> Tuesday, March 22, 2011
വല്ലപ്പുഴ ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകനും എസ്.ഐ.ടി.സി യും സര്‍വ്വോപരി ഞങ്ങളുടെ അടുത്ത സുഹൃത്തുമായ എം.സുഷേന്‍ സാറാണ് ഐടി തിയറി പരീക്ഷയ്ക്ക് സഹായകമാകുന്ന ഈ നോട്ടുകള്‍ തയ്യാറാക്കി അയച്ചിരിക്കുന്നത്. കൂട്ടിച്ചേര്‍ക്കലുകളിലൂടെ സമ്പുഷ്ടമാക്കുമ്പോഴാണ് ഇവ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉപകാരപ്പെടുന്നത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സഹായകമാകുന്ന ഇത്തരം നോട്ടുകള്‍ തുടര്‍ന്നും അധ്യാപകരില്‍ നിന്നും പ്രതീക്ഷിക്കുന്നു.
വിവരശേഖരണം ഐ.ടി. സഹായത്തോടെ
ചിത്ര ദര്‍ശിനികള്‍ക്ക് ഉദാഹരണങ്ങള്‍: Eye of Gnome, Gthump Image Viewer,
(Application->Graphics->Eye of Gnome
ചിത്രഫയലുകളുടെ എക്സ്റ്റന്‍ഷനുകള്‍ : .jpg, .png, .tif, .gif, .bmp
ഫയല്‍ചുരുക്കലും നിവര്‍ത്തലും : വലിയ ഫയലുകളെ അവയുടെ ഉള്ളടക്കത്തിന് ചോര്‍ച്ച വരാതെ ചുരുക്കുന്നതാണ് ഫയല്‍ ചുരുക്കല്‍ (കമ്പ്രഷന്‍/സിപ്പിങ്)
സിപ്പ് ഫയലുകളുടെ എക്സ്റ്റന്‍ഷനുകള്‍ : .zip, .gz, .bz2, .tar.gz, .tar.bz2
മൂവിപ്ലേയര്‍ : ചലച്ചിത്രങ്ങള്‍ കാണുന്നതിന് മൂവിപ്ലേയര്‍ ഉപയോഗിക്കുന്നു.
ഉദാ - Totem Movie Player, Xine Player, VLC Player
ചലച്ചിത്രഫയലുകളുടെ എക്സ്റ്റന്‍ഷനുകള്‍ : .mpeg, .mp4, .mpg
സൗണ്ട്പ്ലേയര്‍:ശബ്ദം കേള്‍ക്കുന്നതിന് സൗണ്ട് പ്ലേയര്‍ ഉപയോഗിക്കുന്നു.ഉദാ: XMMS,
ശബ്ദഫയലുകളുടെ എക്സ്റ്റന്‍ഷനുകള്‍ : .ogg, .mp3, .wav
PDF (Portable Document Format) : ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഒരുപോലെ ഉപയോഗിക്കാം. PDFഫയലിന്റെ വലിപ്പം കുറവായിരിക്കും. പ്രിന്റ് എടുക്കുവാന്‍ എളുപ്പമാണ്. ഇത് വായിക്കുന്നതിന് ഫോണ്ടുകളുടേയോ പി.ഡി.എഫ് വ്യൂവര്‍ ഒഴികെയുള്ള മറ്റു സോഫ്റ്റ് വെയറുകളുടേയോ ആവശ്യമില്ല.
ഇന്റര്‍നെറ്റില്‍നിന്നുള്ള വിവരശേഖരണം
സെര്‍ച്ച് എന്‍ജിന്‍ : നമുക്ക് ആവശ്യമുള്ള വിവരങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുള്ള വെബ്സൈറ്റുകള്‍ തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നു. (ഉദാ - യാഹൂ, ഗൂഗിള്‍)
വെബ് ബ്രൗസര്‍ : വെബ്പേജുകള്‍ തുറന്നുകാണാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറാണ് വെബ് ബ്രൗസര്‍ (ഉദാ - മോസ്സില്ലാ ഫയര്‍ഫോക്സ്)
വെബ് പേജിലെ ഒരു ചിത്രം സേവ് ചെയ്യുന്നതിന് ആവശ്യമുള്ള ചിത്രത്തില്‍ മൗസ് റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ഇമേജ് ആസ് തിരഞ്ഞെടുത്ത് ആവശ്യമുള്ള പാത്ത് നല്‍കി സേവ് ചെയ്യാം.നമുക്ക് ആവശ്യമുള്ള വെബ്പേജ് സേവ് ചെയ്യുന്നതിന് പേജ് തുറന്നശേഷം ബുക്കമാര്‍ക്ക് മെനുവിലെ Bookmark this page ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന Add Bookmark ഡയലോഗ് ബോക്സില്‍ പേജിന് പേരു നല്‍കി ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
വേര്‍ഡ് പ്രൊസസ്സര്‍
സ്റ്റൈല്‍ : ഡോക്യുമെന്റിന് എളുപ്പത്തില്‍ ഐക്യരൂപം വരുത്തുന്നതിനായി വേര്‍ഡ് പ്രൊസസ്സറിലുള്ള സങ്കേതമാണ് സ്റ്റൈല്‍. അക്ഷരരീതികളില്‍ സമാനത പുലര്‍ത്താന്‍ സ്റ്റൈല്‍ കൊണ്ട് കഴിയുന്നു. സ്റ്റൈല്‍ നല്‍കേണ്ട ആക്ഷരങ്ങള്‍ തിരഞ്ഞെടുത്തതിനു ശേഷം ഫോര്‍മാറ്റ് മെനുവില്‍നിന്ന് സ്റ്റൈല്‍ ആന്‍ഡ് ഫോര്‍മാറ്റിംഗ് എടുത്താല്‍ മതി.
മാക്രോ : ഒരു നിര്‍ദ്ദേശം കൊണ്ട് ഒന്നിലധികം പ്രവൃത്തികള്‍ നടപ്പാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് മാക്രോ.
ചതുരം വരക്കുന്നതിന് : വരക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് അഞ്ചോ ആറോ 'Space നല്‍കുക Show Draw Function -> Rectangle Tool എടുത്ത് ചതുരം വരക്കുക. ചതുരത്തിന്റെ നിറം ഒഴിവാക്കാന്‍ Area Style / Filling -> White
കോളം ക്രമീകരിക്കാന്‍ : Format -> Column തുറന്നു വരുന്ന ബോക്സില്‍ No. Of columns ല്‍ ആവശ്യമായ കോളങ്ങളുടെ എണ്ണവും width ല്‍ കോളത്തിന്റെ വീതിയും spacing ല്‍ കോളങ്ങള്‍ക്കിടയിലെ അകലവും ക്രമീകരിക്കാം.
കാല്‍ക്
സോര്‍ട്ടിങ് : പട്ടികയെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ ക്രമീകരിക്കുന്നു. സെലക്റ്റ് ചെയ്തശേഷം Data->Sort->Ascending/Descending
ഫില്‍റ്ററിങ് : ഒരു പ്രത്യേക വിഭാഗത്തെ മാത്രം പ്രദര്‍ശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. പട്ടിക സെലക്റ്റ് ചെയ്ട്ചെയ്തതിനുശേഷം Data -> Filter -> Auto Filter എടുത്ത് ശീര്‍ഷകത്തില്‍ വരുന്ന കോളത്തില്‍ ആവശ്യമായ നിര്‍ദ്ദേശം കൊടുക്കുക.
Merge Cells : രണ്ടോ രണ്ടിലധികമോ സെല്ലുകളെ കൂട്ടിയോജിപ്പിക്കുന്നു. സെലക്റ്റ് ചെയ്ത ശേഷം Format -> Merge Cells -> Merge&Center
തുക കാണുന്നതിന് : ആവശ്യമായ സെല്ലില്‍, =sum(വേണ്ട സെല്ലുകള്‍ സെലക്റ്റ് ചെയ്യുക)
ഓട്ടോ ഫോര്‍മാറ്റിങ് : സ് പ്രെഡ് ഷീറ്റ് മോടിപിടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമാണിത്. ഇതിനായി മുന്‍കൂട്ടി തയ്യാറാക്കിയ മാതൃകകളില്‍നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുന്നു. പട്ടിക സെലക്റ്റ് ചെയ്തതിനുശേഷം Format -> Auto Format
ഇമ്പ്രസ്സ്
സ്റ്റോറിബോര്‍ഡ് : പ്രസന്റേഷനില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതാണ് സ്റ്റോറിബോര്‍ഡ്. പേപ്പറില്‍ ഓരോ സ്ലൈഡിന്റേയും രൂപരേഖ വരച്ച് അതില്‍ ചേര്‍ക്കേണ്ട ചിത്രം, ശബ്ദം, ടെക്സ്റ്റ് തുടങ്ങിയവ എങ്ങനെയെല്ലാം വേണമെന്ന് പ്രത്യേകം സൂചിപ്പിച്ചുകൊണ്ട് ക്രമമായി എഴുതിത്തയ്യാറാക്കുന്നതാണിത്.
ഹൈപ്പര്‍ലിങ്ക് : നമ്മുടെ ഫയലിലുള്ള പ്രത്യേക ഇനങ്ങളെ വിശദീകരിക്കുന്ന മറ്റു ഫയലുകളെ കാണാന്‍ സഹായിക്കുന്ന സംവിധാനമാണിത്. (Insert -> Hyperlink)
ശബ്ദഫയല്‍ ഉള്‍പ്പെടുത്താന്‍ : Slide Show->Interaction ലഭിക്കുന്ന ബോക്സില്‍ നിന്നും ആവശ്യമായത് തിരഞ്ഞെടുത്ത് OK യില്‍ Click ചെയ്യുക.
ചലച്ചിത്രഫയല്‍ ഉള്‍പ്പെടുത്താന്‍ : Insert->Object->Video തിരഞ്ഞെടുത്ത് OK.
സ്ലൈഡ് സോര്‍ട്ടിങ് : സ്ലൈഡുകളുടെ ക്രമീകരണം ശരിയായ രീതിയിലാക്കുന്നതിനു വേണ്ടി എല്ലാ സ്ലൈഡുകളേയും ഒരു സ്ക്രീനില്‍ വരുത്തി ക്രമീകരിക്കുന്നതിനേയാണ് സ്ലൈഡ്സോര്‍ട്ടിങ് എന്നു പറയുന്നത്. (View -> Slide Sorting)
HTML
HTML പേജുകളുടെ നിര്‍മ്മാണം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറുകളാണ് HTML എഡിറ്ററുകള്‍. (ഉദാ - വേര്‍ഡ് പ്രൊസസ്സര്‍) HTML പേജിന് രണ്ടുഭാഗങ്ങളുണ്ട്. ശീര്‍ഷക ഭാഗവും(Head) ഉള്ളടക്കഭാഗവും (Body).
HTML ടാഗുകള്‍
<p> - ശീര്‍ഷകം ഉള്‍പ്പെടുത്താന്‍
<body bgcolor> - പശ്ചാത്തല നിറം നല്‍കാന്‍
<p> - പുതിയ ഖണ്ഡികക്ക്
<a href="File Path"></a> - ഹൈപ്പര്‍ലിങ്ക് നല്‍കാന്‍
<font color="Colour name"> - അക്ഷരത്തിന് നിറം നല്‍കാന്‍
<i> - ഇറ്റാലിക്കാക്കാന്‍
<font size="value"> - അക്ഷരവലുപ്പം ക്രമീകരിക്കുന്നതിന്
<b> - ബോള്‍ഡാക്കാന്‍
<img src="file path"p></img> - ചിത്രം ഉള്‍പ്പെടുത്താന്‍
<br> - അടുത്തവരിയിലെത്താന്‍
<marquee> - അക്ഷരങ്ങളെ ചലിപ്പിക്കുന്നതിന്
<table> - പട്ടിക ഉണ്ടാക്കുന്നതിന്
<tr> - പുതിയ വരിയ്ക്ക്
<td> - പുതിയ നിരയ്ക്ക്
ജിമ്പ്
D.P.I (Dots Per Inch) : D.P.I. കൂടും തോറും ചിത്രത്തിന്റെ വ്യക്തത കൂടുന്നു.
ജിമ്പ് ഫയലിന്റെ എക്സ്റ്റന്‍ഷന്‍ .xcf ആണഅണ്.
റാസ്റ്റര്‍ ചിത്രങ്ങള്‍ :
1. xപെയിന്റ്, ജിമ്പ്, ടക്സ് പെയിന്‍റ്, പെയിന്റ്, വെബ്ക്യാമറ, ഡിജിറ്റല്‍ ക്യാമറ, സ്കാനര്‍ തുടങ്ങിയവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചിത്രങ്ങള്‍.
2. ഫയലിന്റെ വലിപ്പം താരതമ്യേന കൂടുതല്‍ ആയിരിക്കും.
3. ചിത്രം വലുതാക്കുംതോറും വ്യക്തത കുറയും
വെക്റ്റര്‍ ചിത്രങ്ങള്‍ :
1. ഇങ്ക് സ്കേപ്, ഓപ്പണ്‍ ഓഫീസ് ഡ്രോ, ഡിജിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചിത്രങ്ങള്‍.
2. ഫയലിന്റെ വലിപ്പം താരതമ്യേന കുറവ് ആയിരിക്കും.
3. ചിത്രം വലുതാക്കുംതോറും വ്യക്തത കുറയുകയില്ല
പാളികള്‍ : ഒരു ചിത്രത്തിന്റെ വിവധ ഭാഗങ്ങള്‍ പാളികളിലായി വെച്ച് ഒന്നിനുമീതെ ഒന്നായി ചേര്‍ത്ത് മനോഹരമായി പോസ്റ്റര്‍ നിര്‍മ്മിക്കാം. ഈ പാളികളെല്ലാം ചേര്‍ത്ത് ഒറ്റച്ചിത്രമാക്കിയതിനുശേഷവും ഏതെങ്കിലും പാളികള്‍ക്ക് മാത്രമായി മാറ്റം വരുത്താം.
ഒന്നിലധികം പാളികളുള്ള ചിത്രത്തില്‍ ഏതെങ്കിലുമൊരു പാളി ഇല്ലാതാക്കുന്നതിന് ലെയര്‍ ഡയലോഗ് ബോക്സില്‍ നിന്നും ആവശ്യമുള്ള പാളി തിരഞ്ഞെടുത്തതിനുശേഷം ഡിലീറ്റ് ലെയര്‍ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി. ലെയര്‍ താത്കാലികമായി മറച്ചുവെയ്ക്കുന്നതിന് ലെയര്‍ബോക്സില്‍ നിന്ന് ലെയറിന്റെ ഇടതുവശത്തുള്ള കണ്ണിന്റെ ചിത്രത്തിനു മുകളില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇങ്ങിനെ ഹൈഡ് ചെയ്തപാളി തിരിച്ചു കിട്ടാന്‍ പാളി അണ്‍ഹൈഡ് ചെയ്താല്‍ മതി.
കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍
ഒന്നിലധികം കമ്പ്യൂട്ടറുകളെ കൂട്ടിച്ചേര്‍ക്കുന്നതിനെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് എന്ന് പറയുന്നു.
നെറ്റ് വര്‍ക്ക് കൊണ്ടുള്ള പ്രയോജനങ്ങള്‍
വിവരങ്ങളുടെ പങ്കുവെക്കല്‍ - ഒരുപകരണം തന്നെ (ഉദാ - സ്കാനര്‍, പ്രിന്റര്‍, മോഡം) ഒന്നിലധികം കമ്പ്യൂട്ടറുകളുമായി ഒരേ സമയംതന്നെ ഘടിപ്പിക്കാം.
വിവരങ്ങളുടെ കേന്ദ്രീകരണവും നിയന്ത്രണവും - നെറ്റ് വര്‍ക്കിലെ ഒരു കമ്പ്യൂട്ടറിലെ വിവരങ്ങളെ മറ്റ് കമ്പ്യൂട്ടറുകളിലൂടെ ലഭ്യമാക്കാം. പങ്കിടാന്‍ താത്പര്യമില്ലാത്ത വിവര ങ്ങളെ നിയന്ത്രിക്കാം. ഈ പ്രവര്‍ത്തി ചെയ്യുന്ന ആളാണ് നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍.
വിവരങ്ങളുടെ സംരക്ഷണം - ഒരു കമ്പ്യൂട്ടറിലെ വിവരങ്ങള്‍തന്നെ മറ്റു കമ്പ്യൂട്ടറുകളിലും പകര്‍ത്തി വെക്കുന്നതിനാല്‍ ഒരു കമ്പ്യൂട്ടര്‍ തകരാറായാലും അതിലെ വിവരങ്ങള്‍ നെറ്റ് വര്‍ക്കിലെ മറ്റ് കമ്പ്യൂട്ടറുകളില്‍ നിന്നും ലഭിക്കും.
ആശയവിനിമയ മാദ്ധ്യമം - വിവരങ്ങളുടെ പരസ്പരമുള്ള പങ്കുവെക്കല്‍ സാദ്ധ്യമാകുന്നു. (ഇന്റര്‍നെറ്റ്)
വിവധതരം നെറ്റ് വര്‍ക്കുകള്‍
LAN (Local Area Network) :- ഒരുമുറിയിലേയോ ഒരു സ്ഥാപനത്തിലേയോ കുറച്ചു കമ്പ്യൂട്ടറുകളെ മാത്രം കൂട്ടി യോജിപ്പിക്കുന്ന നെറ്റ് വര്‍ക്കാണിത്
WAN (Wide Area Network) : - ഒരു പ്രത്യേക ആവശ്യത്തിനുവേണ്ടി അകലേയുള്ള കമ്പ്യൂട്ടറുകളെ കൂട്ടി യോജിപ്പിക്കുന്നു. വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നത് ഉപഗ്രഹങ്ങള്‍ വഴിയോ ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ വഴിയെ ആണ്. (ഉദാ:-ERNET (Educational Research Network)
വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നത് ബിറ്റുകളായിട്ടാണ്. കമ്പ്യൂട്ടറുകളെ കണക്റ്റ് ചെയ്യുന്നതിന് നെറ്റ് വര്‍ക്ക് കാര്‍ഡും കേബിളുകളും ആവശ്യമാണ്.
കൊയാക്സിയല്‍ കേബിള്‍, യു. ടി. പി. കേബിള്‍, ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ (ഉദാ :- SEA – ME – NET), ഇന്‍ഫ്രാറെഡ് രശ്മി (വിദ്യുത് കാന്തിക തരംഗങ്ങളുടെ പ്രസരണം മൂലം ആശയവിനിമയം സാദ്ധ്യമാക്കുന്നു. കമ്പ്യൂട്ടറുകള്‍ക്കിടയില്‍ തടസ്സങ്ങളില്ലെങ്കിലും അടുത്താണെങ്കിലും ഇത് ഉപയോഗിക്കാം.), റേഡിയോ തരംഗങ്ങള്‍(അടുത്തടുത്തല്ലാത്ത കമ്പ്യൂട്ടറുകളിലുംഉപയോഗിക്കാം.
ഭൂമിയില്‍ നിന്നും അയക്കുന്ന റേഡിയോ സിഗ്നലുകളെ ഭൂസ്ഥിരഭ്രമണപഥത്തിലെ കൃത്രിമ ഉപഗ്രഹങ്ങള്‍ സ്വീകരിച്ച് തിരിച്ച് ഭൂമിയിലേക്ക് പ്രസരിപ്പിക്കുന്നു. ഒരു ഉപഗ്രഹം കൊണ്ട് ഭൂമിയുടെ മൂന്നിലൊന്ന് ഭാഗത്തേക്ക് പ്രസരണം നടത്താന്‍ കഴിയും.
നെറ്റ് വര്‍ക്ക് ഇന്റര്‍ഫേസ് കാര്‍ഡുകള്‍ : കമ്പ്യൂട്ടറിനെ നെറ്റ് വര്‍ക്കില്‍ കൂട്ടിച്ചേര്‍ക്കു ന്നതിനുവേണ്ടി കമ്പ്യൂട്ടറിനുള്ളില്‍ സ്ഥാപിക്കുന്ന സര്‍ക്യൂട്ട് ബോര്‍ഡാണിത്. നെറ്റ് വര്‍ക്ക് കേബിളുകള്‍ ഇതിലേക്കാണ് ബന്ധിപ്പിക്കുന്നത്.
നെറ്റ് വര്‍ക്ക് പ്രോട്ടോകാള്‍ : പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനുവേണ്ടി നെറ്റ് വര്‍ക്കിലുള്‍പ്പെട്ട കമ്പ്യൂട്ടറുകളെല്ലാം പാലിക്കേണ്ട പൊതു നിയമങ്ങളാണ് നെറ്റ് വര്‍ക്ക് പ്രോട്ടോകാള്‍. (ഉദാ :- TCP/IP Protocol (Transfer Control Protocol / Internet Protocol)
ഐ. പി. അഡ്രസ്സ് : നെറ്റ് വര്‍ക്കിലുള്‍പ്പെടുന്ന ഓരോ കമ്പ്യൂട്ടറിനുമുള്ള പ്രത്യേക വിലാസമാണ് ഐ.പി.അഡ്രസ്സ്. നാല് സംഖ്യകളായി മൂന്നു ബിന്ദിക്കളാല്‍ വേര്‍തിരിച്ചാ ണിതെഴുതുന്നത്. (ഉദാ :- 192.168.0.1, 210.0.7.2)
കമ്പ്യൂട്ടറിനുള്ളില്‍
മദര്‍ബോര്‍ഡ് - കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാ ഇലക്ട്രോണിക് ഘടകങ്ങളേയും ബന്ധിപ്പിച്ചിരിക്കുന്ന ഒരു സര്‍ക്യൂട്ട് ബോര്‍ഡാണിത്.
പ്രോസസ്സര്‍ സോക്കറ്റ് - പ്രോസസ്സര്‍ മദര്‍ബോര്‍ഡില്‍ ഉറപ്പിക്കുന്നതിനുള്ള സോക്കറ്റ്.
പ്രോസസ്സറിലെ രണ്ട് മുഖ്യ ഭാഗങ്ങളാണ് അരിത്ത്മറ്റിക്ക് & ലോജിക് യൂണിറ്റും (A.L.U.) കണ്‍ട്രോള്‍ യൂണിറ്റും. ഇന്‍പുട്ട് യൂണിറ്റ് നല്‍കുന്ന വിവരങ്ങള്‍ അനുയോജ്യമായ ക്രിയകള്‍ക്ക് വിധേയമാക്കുന്നത് ALU ഉം വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും കണ്‍ട്രോള്‍ യൂണിറ്റും ആണ്.
ഇന്റര്‍ഫേസ് കാര്‍ഡുകള്‍ അഥവാ ആഡ്-ഓണ്‍-കാര്‍ഡുകള്‍ : സിസ്റ്റം യൂണിറ്റിനു പുറത്തുള്ള ഉപകരണങ്ങളെ മദര്‍ബോര്‍ഡുമായി ബന്ധിപ്പിക്കുന്ന സര്‍ക്യൂട്ട് ബോര്‍ഡു കളാണിവ. (ഉദാ - ടി.വി.ട്യൂണര്‍ കാര്‍ഡ്, സൗണ്ട് കാര്‍ഡ്, നെറ്റ് വര്‍ക്ക് കാര്‍ഡ്). ഇത്തരം കാര്‍ഡുകളെ ഘടിപ്പിക്കുന്നതിനുള്ള വിടവുകളാണ് ഇന്റര്‍ഫേസ് സ്ലോട്ടുകള്‍
മെമ്മറി സ്ലോട്ടുകളും മെമ്മറി കാര്‍ഡും : കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങള്‍ പ്രവര്‍ത്തിക്കു ന്നതിനാവശ്യമായ വിവരങ്ങള്‍ താത്കാലികമായി സൂക്ഷിക്കുന്ന ചിപ്പാണ് റാം (RAM - Random Access Memory). ഇതിനെ മദര്‍ബോര്‍ഡുമായി ബന്ധിപ്പിക്കുന്ന സ്ലോട്ടാണ് മെമ്മറി സ്ലോട്ടുകള്‍.
പോര്‍ട്ടുകള്‍(കണക്ടറുകള്‍) : സിസ്റ്റംയൂണിറ്റിനകത്തും പുറത്തുമുള്ള വിവിധ ഉപകരണങ്ങളെ മദര്‍ബോര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനമാണ് പോര്‍ട്ട്.
വിവിധതരം പോര്‍ട്ടുകള്‍ :
ഐ.ഡി.ഇ പോര്‍ട്ട് - ഹാര്‍ഡ് ഡിസ്ക്, C.D/D.V.D റൈറ്റര്‍
ഫ്ലോപ്പിഡിസ്ക്ക് ഡ്രൈവ് കണക്ടര്‍:ഫ്ലോപ്പി ഡിസ്ക്കുകളെ മദര്‍ബോര്‍ഡുമായി ഘടിപ്പിക്കുന്നു
സീരിയല്‍ പോര്‍ട്ട് : മൗസും കീബോര്‍ഡും മോഡവും ബന്ധിപ്പിക്കുന്നു. കമ്മ്യൂണി ക്കേഷന്‍ പോര്‍ട്ടെന്നും ഇതിനെ പറയുന്നു. com1, com 2 എന്നും അറിയപ്പെടുന്നു
പാരലല്‍ പോര്‍ട്ട് : പ്രിന്റര്‍, സ്കാനര്‍ എന്നിവ ഘടിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.
യു. എസ്. ബി. പോര്‍ട്ട് : ഒരു പോര്‍ട്ടില്‍ തന്നെ ശ്രേണിയിലായി നിരവധി ഉപകരണങ്ങള്‍ ക്രമീകരിക്കാന് കഴിയുമെന്നതും മറ്റു പോര്‍ട്ടുകളെ അപേക്ഷിച്ച് വേഗത്തില്‍ ഡാറ്റകളുടെ കൈമാറ്റം നടത്താന്‍ കഴിയുമെന്നതും Universal Serial Bus(USB) യുടെ പ്രത്യേകതയാണ്. പ്രിന്റര്‍, മോഡം, സ്കാനര്‍, മൗസ് എന്നിവ കണക്ട് ചെയ്യാം.
ബ്ലാസിക്
ബ്ലാസിക് തുറക്കാന്‍ Application -> Programming -> Blassic
അല്ലെങ്കില്‍ Applications -> Accessories -> Terminal -> blassic എന്റര്‍.
ബ്ലാസിക് ടെര്‍മിനലിലെ പ്രധാനപ്പെട്ട കമാന്‍ഡുകള്‍
1.NEW :- പുതിയ പ്രോഗ്രാം തുടങ്ങുന്നതിന്
2.LIST :- ടൈപ് / ലോഡ് ചെയ്ത പ്രോഗ്രാം കാണുന്നതിന്
3.RUN :- പ്രോഗ്രാം പ്രവര്‍ത്തിക്കുന്നതിന്
4.EDIT :- പ്രോഗ്രാമിലെ വരികളില്‍ മാറ്റം വരുത്തുന്നതിന്
5.SAVE :- പ്രോഗ്രാം സേവ് ചെയ്യുന്നതിന്
6.LOAD :- സേവ് ചെയ്തിട്ടുള്ള പ്രോഗ്രാം ഉപയോഗിക്കുന്നതിന്
7.PLAY :- ശബ്ദം പുറപ്പെടുവിക്കുന്നതിന്
STRINGS :- സംഖ്യകളല്ലാത്ത അക്ഷരശ്രേണികളാണ് സ്ട്രിങ്ങുകള്‍. സ്ട്രിങ്ങുകളെ ഇന്‍വെര്‍ട്ടര്‍കോമ ഉപയോഗിച്ചുവേണം എഴുതുന്നതിന്. (Eg. :- A$= “Harisreepalakkad”)
രണ്ട് സ്ട്രിങ്ങുകളെ കൂട്ടിച്ചേര്‍ക്കുന്നതിന് + ചിഹ്നം ഉപയോഗിക്കുന്നു.
(Eg. :- A$=”India ”, B$=”is my Country” ആണെങ്കില്‍ A$+B$=”India is my Country” )
പ്രധാനപ്പെട്ട സ്ട്രിങ്ങ് ഫങ്ഷനുകള്‍
1.LEN( ) : ഒരു സ്ട്രിങ്ങില്‍ അടങ്ങിയിരിക്കുന്ന അക്ഷരങ്ങളുടേയും സ്പേസുകളുടേയും എണ്ണം കാണുന്നതിന് (A$=”India” ആണെങ്കില്‍ LEN(A$)=5)
2.LEFT$( ) : ഒരു സ്ട്രിങ്ങിന്റെ ഇടതുവശത്തുനിന്നും നിശ്ചിതഭാഗം വേര്‍തിരിച്ചെ ടുക്കുന്നതിന് ഉപയോഗിക്കുന്നു. (A$=”India” ആണെങ്കില്‍ LEFT$(A$,3)=”Ind”)
3.RIGHT$( ) : ഒരു സ്ട്രിങിന്റെ വലതുവശത്തുനിന്നും നിശ്ചിതഭാഗം വേര്‍തിരിച്ചെടു ക്കുന്നതിന് ഉപയോഗിക്കുന്നു. (A$=”India” ആണെങ്കില്‍ RIGHT$(A$,3)=”dia”)
4.MID$( ) : ഒരു സ്ട്രിങിന്റെ ഇടയിലുള്ള ഭാഗം വേര്‍തിരിച്ചെടുക്കുന്നതിന്
(Eg. :- MID$(A$,6,5)=” is my”) ഇവിടെ 6 എത്ര അക്ഷരങ്ങള്‍ ആദ്യം മുതല്‍ ഒഴിവാക്കണമെന്നും 5 എത്ര അക്ഷരങ്ങള്‍ ആവശ്യമാണെന്നതിനേയും സൂചിപ്പിക്കുന്നു.
മോഡ് ഓപ്പറേറ്റര്‍ : ഒരു സംഖ്യയെ മറ്റൊരു സംഖ്യകൊണ്ട് ഹരിക്കുമ്പോള്‍ ഉണ്ടാകുന്ന ശിഷ്ടം കാണുന്നതിന് ഉപയോഗിക്കുന്നു. (ഉദാ :- B=A MOD 3 എന്നാല്‍ A എന്ന സംഖ്യയെ 3 കൊണ്ട് ഹരിക്കുമ്പോള്‍ ഉണ്ടാകുന്ന ശിഷ്ടമാണ് B)
46 comments:
It is very useful for high school teachers. congrats those who works for us.
Sushern സാറിന് അഭിനന്ദനങ്ങള്‍ . ഇത് വളരെ ഉപകാരപ്രദമാണ്.
കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ ഇത്തരത്തിലൊരു നോട്ടു തയ്യാറാക്കി തന്ന സുഷേന്‍ സാറിന് അഭിനന്ദനങ്ങള്‍
പത്താം ക്ലാസ് മോഡല്‍ ഐടി തിയറി പരീക്ഷയുടെ ആന്‍സര്‍ കീ ചിലര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതാ, ആന്‍സര്‍ കീ
ഞങ്ങളുടെ സുഹൃത്തു കൂടിയായ സുഷേണ്‍ സാറിന് അഭിനന്ദനങ്ങള്‍. ഐടി പാഠപുസ്തകങ്ങളെ അധികരിച്ച് ക്ലാസ് റൂമില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സഹായിക്കുന്ന ലേഖനങ്ങള്‍ ഏവരില്‍ നിന്നും പ്രതീക്ഷിക്കുന്നു.
ഏതെങ്കിലും ഭാഗം ഈ കുറിപ്പിനുള്ളില്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ അതു കൂടി കമന്റില്‍ രേഖപ്പെടുത്തണേ. എങ്കില്‍ ഇവ കൂടി ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തി നമുക്ക് ഈ ലേഖനം അപ്ഡേറ്റ് ചെയ്ത് പി.ഡി.എഫ് ആക്കി കുട്ടികള്‍ക്ക് നല്‍കാം.
@ Hari sir,
< a href="File Path"> ഹൈപ്പര്‍ലിങ്ക് നല്‍കാന്‍
Your HTML cannot be accepted: Tag is not closed: a
-----------
Please change as follows:
ബ്ലോഗിലോ, കമന്റ് ബോക്സിലോ ലിങ്ക് കൊടുക്കുവാൻ
<a href="URL">Link text</a>
a ക്ലോസ് ചെയ്തിട്ടില്ല.
img also not closed
</img>
PLS GIVE SOME DETAILS REGARDING IT PROJECT ALSO.OTHERWISE ITS A GOOD ONE. CONGRATS....
Jayachandran
kasaragod
PLS GIVE SOME DETAILS REGARDING IT PROJECT ALSO.OTHERWISE ITS A GOOD ONE. CONGRATS....
Jayachandran
kasaragod
മാത്സ് ബ്ലോഗില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതിന്റെ നിലവാരം മാത്സ് ബ്ലോഗിന്റെ നിലവാരത്തിനു യോജിച്ചതായിരിക്കുവാന്‍ ശ്രദ്ധിക്കണം . ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ IT വിദ്യാഭ്യാസത്തിന്റെ പ്രാഥമിക അറിവുകള്‍ മാത്രമാണ് . ഇത് മഹത്തരമാണ് എന്ന് പറഞ്ഞാല്‍ ഇത്രയും അടിസ്ഥാന പരമായ കാര്യങ്ങള്‍ പോലും ബഹു ഭൂരിപക്ഷം അധ്യാപകര്‍ക്കും അറിയില്ല എന്ന് ചുരുക്കം . അങ്ങനെയെങ്കില്‍ ഇപ്പോള്‍ നടക്കുന്ന IT പ്രാക്ടിക്കല്‍ പരീക്ഷയില്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങളുടെ മൂല്യ നിര്‍ണ്ണയം നടത്താനുള്ള ശേഷി അവര്‍ക്കുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു .
"ഐടി തിയറി പരീക്ഷാ സഹായി" എന്ന തലക്കെട്ട് വായിച്ചാല്‍ തന്നെ കാര്യങ്ങള്‍ ബോധ്യമാവില്ലേ, മിസ്റ്റര്‍ ബീന്‍? പരീക്ഷ അധ്യാപകര്‍ക്കല്ലല്ലോ. കുട്ടികള്‍ക്കല്ലേ. മാത്സ്ബ്ലോഗില്‍ അവരെക്കൂടി പരിഗണിക്കുന്നതില്‍ തെറ്റുപറയാനാകുമോ? പരീക്ഷ അടുത്തിരിക്കുന്ന ഈ ദിവസങ്ങളില്‍, ഏറെ ഉപകാരപ്രദമായ ഈ പോസ്റ്റ് ഉചിതമായെന്ന അഭിപ്രായമാണ് എനിക്ക്. ആവശ്യം വേണ്ടവര്‍ക്ക് പ്രിന്റെടുത്ത് നല്‍കാമല്ലോ.
"വെബ് ബ്രൗസര്‍ : കമ്പ്യൂട്ടറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ് വെയറാണ് വെബ് ബ്രൗസര്‍"
ഇതത്ര ശരിയല്ല. വേള്‍ഡ് വൈഡ് വെബ് ലെ വിവരങ്ങള്‍ കാണാനും, എടുക്കാനുമൊക്കെ സഹായിയ്ക്കുന്നവയാണ് വെബ് ബ്രൌസറുകള്‍. ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബ്ബും ഒന്നല്ലല്ലോ. മാത്രവുമല്ല, ഇന്റര്‍നെറ്റ് ഇല്ലാതെതന്നെ html documents വായിയ്ക്കാനും ബ്രൗസര്‍ ഉപയോഗിക്കാം.
കേരളത്തിന് 13 പുതിയ വണ്ടികള്‍
* പതിമൂന്ന് പുതിയ തീവണ്ടികളും ആലപ്പുഴയില്‍ വാഗണ്‍ ഫാക്ടറിയും
* നാഗര്‍കോവില്‍-തിരുവനന്തപുരം തീവണ്ടി കൊച്ചുവേളി വരെ നീട്ടി
* ഷൊര്‍ണൂര്‍-എറണാകുളം റൂട്ടില്‍ ആഴ്ചയില്‍ ആറ് ദിവസം ഓടിയിരുന്ന പാസഞ്ചര്‍ ദിവസേനയാക്കി
* പാലക്കാട്-പൊള്ളാച്ചി ഗേജ്മാറ്റം ഈ വര്‍ഷം പൂര്‍ത്തിയാക്കും
* മാവേലിക്കര-ചെങ്ങന്നൂര്‍, കായംകുളം-ഹരിപ്പാട് പാതയിരട്ടിപ്പിക്കല്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും
* മധുര-കോട്ടയം, എരുമേലി-പുനലൂര്‍-തിരുവനന്തപുരം, മധുര-എറണാകുളം പാതയുടെ സര്‍വെ നടപടികള്‍ ഈ വര്‍ഷം
* നേമത്തും കോട്ടയത്തും പാസഞ്ചര്‍ ടെര്‍മിനലുകള്‍.
* കണ്ണൂര്‍ - മട്ടന്നൂര്‍, തലശ്ശേരി - മൈസൂര്‍ ലൈനുകളുടെ സര്‍വേ.
* ഹൈ സ്പീഡ് പാസഞ്ചര്‍ കോറിഡോറുകളുടെ സാധ്യതാ പഠനത്തില്‍ ചെന്നൈ- ബാംഗ്ലൂര്‍ - കോയമ്പത്തൂര്‍ - എറണാകുളം റൂട്ടും.
* കേരളത്തില്‍ പണി തുടങ്ങുന്ന പുതിയ ലൈനുകള്‍ അങ്കമാലി - ശബരിമലയും തിരുനാവായ - ഗുരുവായൂരുമാണ്.
* അങ്കമാലി - ശബരിമല ലൈനിന് (116 കി.മി.) 550 കോടി രൂപ ചെലവ് വരുമെന്നാണ് പുതിയ എസ്റ്റേിമേറ്റ്. പുതിയ ബജറ്റില്‍ 83 കോടി രൂപ അനുവദിച്ചു. പണി പൂര്‍ത്തിയാക്കാന്‍ 379.6 കോടികൂടി വേണ്ടിവരും.
* തിരുനാവായ - ഗുരുവായൂര്‍ ലൈനിന് (35 കി.മീ) 6.66 കോടി. പണി പൂര്‍ത്തിയാക്കാന്‍ 96.8 കോടി കൂടി വേണ്ടി വരും.
പുതിയ തീവണ്ടികള്‍
ബിലാസ്പുര്‍ - എറണാകുളം എക്സ്പ്രസ്സ്(പ്രതിവാരം) എറണാകുളം ബാംഗ്ലൂര്‍ എക്സ്പ്രസ്സ്(പ്രതിവാരം) മംഗലാപുരം - പാലക്കാട് ഇന്റര്‍സിറ്റി(പ്രതിദിനം) എറണാകുളം- ആലപ്പുഴ - കൊല്ലം മെമു കൊല്ലം - നാഗര്‍കോവില്‍ മെമു ഹൗറ - മംഗലാപുരം (പാലക്കാട് വഴി) പോര്‍ബന്തര്‍- കൊച്ചുവേളി എക്സ്പ്രസ്സ്(കൊങ്കണ്‍ വഴി-പ്രതിവാരം) ചെന്നൈ- പുതുച്ചേരി - തിരുവനന്തപുരം സ്റ്റുഡന്റ്‌സ് എക്സ്പ്രസ്സ് ദിബ്രുഗഢ് - തിരുവനന്തപുരം - കന്യാകുമാരി വിവേക് എക്സ്പ്രസ്സ് ചെന്നൈ- തിരുവനന്തപുരം തുരന്തോ(ആഴ്ചയില്‍ രണ്ടുദിവസം) നിലമ്പൂര്‍ - തിരുവനന്തപുരം ലിങ്ക് എക്സ്പ്രസ്സ്(പ്രതിദിനം) ഭവ്‌നഗര്‍- കൊച്ചുവേളി എക്സ്പ്രസ്സ്(കൊങ്കണ്‍ വഴി-പ്രതിവാരം) ഗോവ വാസ്‌കോ-മംഗലാപുരം-കോഴിക്കോട്-പാലക്കാട്-വേളാങ്കണ്ണി എക്സ്പ്രസ്(പ്രതിവാരം)
പരീക്ഷ അടുത്തിരിക്കുന്ന ഈ അവസരത്തില്‍ ഈ പോസ്റ്റ് കുട്ടികള്‍ക്ക് വളരെ ഉപകാരം ചെയ്യും.
നന്ദി സുഷേന്‍ സര്‍.
sir,
your work is really appreciable
- sitc ghss vettathur, malappuram
sir,
your work is really appreciable
sitc, ghss vettathur
ചിത്രം ഉള്‍പ്പെടുത്താന്‍ - എന്ന ഭാഗത്ത്
"file path" കഴിഞ്ഞ് ഒരു p കാണുന്നു. എന്താണത്?
Thank you for this valuable post
HTML ല്‍ p എന്ന ടാഗ് പുതിയ ഖണ്ഡികയ്ക്കും ശീര്ഷകത്തിനും ആണെന്ന് പറയുന്നു. ഇത് രണ്ടിനും ശരിയാണോ?
less than p greater than എന്ന് കമന്റില്‍ ചേര്‍ക്കാനെന്താണ് മാര്‍ഗ്ഗം?
for lessthan
<
for greaterthan
>
< thanks >
GREAT WORK
T H S Kulathupuzha
@ANU R (Guest instructor in Information Technology
Sir ,
ur attempt is very fine.But I did'nt understand why u used the proprietory softwares to make PDF and to type in MALAYALAM where as this could b done more easily and beautifully in freesoftwares that the students are welknown.Students usually observe teachers very closely and try to imitate.This will only give them an impression that Freesoftware are practically useless.This is a commom problem in IT in state schools.Please think over sir,,
dasnpk
good one
good
@ Arjun p എന്ന ടാഗ് പാരഗ്രാഫിനാണ് .അല്ലാതെ ശീര്‍ഷകത്തിനല്ല .
@ കൃഷ്ണന്‍ താങ്കള്‍ പറഞത് ശരി .വെബ്ബ് ബ്രൌസര്‍ കമ്പ്യൂട്ടറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ്വെയറാണോന്ന് സംശയമുണ്ട്. ഇന്റര്‍നെറ്റിലെ കാര്യങ്ങള്‍ കമ്പ്യൂട്ടറില്‍ ദൃശ്യമാക്കുന്ന സോഫ്റ്റ്‌വെയര്‍ എന്നു പറയുകയാവും ശരി
Hai... Anu.. It is really Good
And Try to avoid minute errors also...and I think it will be more helpful if u make these questions in order to look like a sample question paper.. do u get what I mean?
Hope all students go through this....
And y u avoid the line number 20 in all questions except one!Do u hate 20?
And can we add line number 1 or 2 in between 50 and 60?
Thank U buy
അനുവിന്റെ നാലാം ചോദ്യത്തിന്റെ ഉത്തരം അത്ര ശരിയല്ല. Mozilla എന്ന സ്ഥാപനം ഉണ്ടാക്കുന്ന വെബ് ബ്രൗസര്‍ Firefox ആണ്. ഇത് ലീനക്സിനു മാത്രമല്ല മറ്റു പല operating systems നു വേണ്ടിയും ഉണ്ടാക്കിയിട്ടുണ്ട്. Firefox കൂടാതെ, മറ്റു ചില ആപ്ലിക്കേഷനുകളും Mozilla യുടെ വകയായുണ്ട്.
Galeon എന്നത് ലീനക്സില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു വെബ് ബ്രൗസര്‍ ആണ്. അങ്ങനെ നോക്കുമ്പോള്‍, ഗാലിയോണ്‍ ആണ് ശരിയായ ഉത്തരം.
Dear Ameer,
Line number is just for a label.
Your question is--->
"y u avoid the line number 20 in all questions except one! can we add line number 1 or 2 in between 50 and 60?
yes, we can add 1 or 2 between 50 and 60.
(Please You look programming text books or contact me(9946539991).)
നന്ദി സുഷേണ്‍.പാലക്കാട്ടുകാര്‍ക്ക് ഈ നോട്ട്സ് നേരത്തേ കിട്ടിയിരുന്നു.സുഷേണിന്റെ നോട്ട്സ്. അതുകൊണ്ട് കുട്ടികള്‍ക്ക് നേരത്തേ കൊടുക്കാന്‍ സാധിച്ചു.ഹരിശ്രീയില്‍ ഉണ്ടായിരുന്നു.
കുട്ടികളെ കഷ്ടപ്പെടുത്തിയ ഗണിത പരീക്ഷ നടന്നിട്ട് മാത്സ് ബ്ലോഗിന് പ്രതിഷേധമില്ലേ? കഷ്ടം! പ്രതികരണശേഷിയില്ലാത്ത വര്‍ഗമായോ മാത്സ് ബ്ലോഗുകാര്‍?
Ameer,
My brother is studying in 10th standard.
I am a computer professional.I saw your comment.
"Do u hate 20?"
"What a foolish question!!!!"
please avoid this type of talks.
@സൌമ്യ ,
എവിടുന്നാണ് ഈ പ്രതിഷേധവുമായി ഇപ്പോള്‍ ഇറങ്ങിയത്? ചുരുങ്ങിയത് ഗണിത പരീക്ഷ കഴിഞ്ഞുള്ള ഏതാനും കമണ്ടുകള്‍ വായിക്കാനുള്ള' സൌമ്യ ഭാവം' എങ്കിലും കാണിച്ചു രണ്ടു വാക്ക് എഴുതിയാല്‍ ഞങ്ങള്‍ക്ക് സന്തോഷമാകുമായിരുന്നു. മറിച്ച് പ്രയോഗിച്ച 'ഗണിത ബ്ലോഗ് വര്‍ഗത്തെ ' ഒന്നിച്ചു ആക്ഷേപിക്കുന്ന തരത്തിലുള്ള പദങ്ങള്‍ അതെ അര്‍ത്ഥത്തില്‍ തന്നെ തള്ളിയിരിക്കുന്നു.
കൃഷ്ണന്‍ സര്‍,ജോണ്‍ സര്‍,അനന്യ +2 , ഹരി തുടങ്ങിയവരുടെ അഭിപ്രായമെങ്കിലും വിലയിരുത്തി ഒരു കമണ്ട് സൌമ്യ ടീച്ചര്‍ നു എഴുതാമായിരുന്നു.
തുടര്‍ന്നും സഹകരണം ഉണ്ടാവണം.
@ Soumya
പ്രതികരണശേഷിയും പ്രതിഷേധവും മറ്റു ചിലര്‍ക്കായി നീക്കിവെക്കുന്നത് ശരിയല്ല. അത് സ്വയം ഒഴിഞ്ഞു മാറലാണ്.
"കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്.ഓര്‍ക്കുന്നത് നന്ന്. അല്ല ഓര്‍ക്കണം"
ഒരു Social Science പഠനസഹായി എത്രയും പെട്ടെന്ന് ഉള്‍പ്പെടുത്തുമെന്ന് കരുതുന്നു
Please include a post for biology capsule type notes or questions.
IT IS TOO USEFUL TO TEACHERS,.
SAMAD PPMHSS KOTTUKKARA
ഹൈ സ്കൂളുകളിലെ ലാബ്, ലൈബ്രറി, ഐ ടി എന്നിവയുടെ ചാര്‍ജ് വഹിക്കുന്ന അധ്യാപകര്‍ക്ക് 200 രൂപ പ്രതിമാസ അലവന്‍സ് നല്‍കുന്നതായി പേ റിവിഷന്‍ 2009 വ്യക്തമാക്കുന്നു. എന്നാല്‍ എയിഡഡ് സ്കൂളുകളിലെ അധ്യാപകര്‍ ഇത് ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഡി ഇ ഓഫീസില്‍ നിന്നും ബില്‍ മടക്കുന്നു. അവര്‍ക്ക് അതിനുള്ള ഉത്തരവ് ഇതുവരെ ലഭിച്ചില്ല എന്ന കാരണത്താല്‍. ഇതിന് പ്രത്യേക ഉത്തരവുണ്ടോ? എങ്കില്‍ എവിടെ നിന്ന് കിട്ടും?
good one
good one....
good one
thank u sir.this is very useful.
thank u sir.this is very useful.
Post a Comment