SEMIS Data Online..മാര്‍ച്ച് മുപ്പതിനകം!
>> Friday, March 25, 2011
ആര്‍.എം.എസ്.എ യുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളുടേയും കൃത്യമായ വിവരങ്ങള്‍ ഈ സൈറ്റില്‍ മാര്‍ച്ച് 30 നകം അപ്ലോഡ് ചെയ്യേണ്ടതാണെന്നുള്ള നിര്‍ദ്ദേശവും , അതിനുള്ള ട്രൈനിങ്ങും ഇതിനോടകം എല്ലാ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍മാര്‍ക്കും ലഭിച്ചുകാണുമെന്ന് കരുതുന്നു. വിവിധ സെഷനുകളിലായി ജില്ലാടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 18 നും (ഗവണ്‍മെന്റ്, എയിഡഡ്) 21 നും (സിബിഎസ്സി,ഐസിഎസ്സി ആദിയായവ..) വലിയ പ്രാധാന്യത്തോടെ ക്ലാസുകള്‍ നടക്കുകയുണ്ടായി. ഏഴാം ക്ലാസുകാര്‍ക്കുള്ള യുഎസ്എസ് സ്ക്രീനിങ് ടെസ്റ്റ് 18 ല്‍ നിന്നും 25 ലേക്ക് മാറ്റിവെച്ചതില്‍ നിന്നും ഈ സംരംഭത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്താണ് ഇതിന്റെ ഇത്രയും വലിയ പ്രാധാന്യം?
കഴിഞ്ഞവര്‍ഷവും ഇതേ പരിപാടി സ്കൂളുകളില്‍ നിന്നും അപ്ലോഡ് ചെയ്തതായിരുന്നു. എന്നാല്‍, വേണ്ടത്ര പ്രാധാന്യം മനസ്സിലാക്കാതിരുന്നതുകൊണ്ടോ, ശരിയായരീതിയിലുള്ള പരിശീലനത്തിന്റെ അഭാവം കൊണ്ടോ അവിടെ കിട്ടിയ പല സ്കൂളുകളുടേയും ഡാറ്റ അബദ്ധജടിലമായിപ്പോവുകയും, അതുമൂലം നമുക്ക് തലകുനിക്കേണ്ട അവസ്ഥ വരികയുമുണ്ടായി. ഇത്തവണ അതാവര്‍ത്തിക്കരുതെന്നുള്ള നിശ്ചയദാര്‍ഢ്യമാണ് ഈ തീവ്ര പരിശീലനത്തിനുള്ള മുഖ്യ ഹേതു. പൊതുവിദ്യാഭ്യാസരംഗത്ത് നിസ്തുലവും നിസ്വാര്‍ഥവുമായ സേവനങ്ങശാല്‍ ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞ മാത്സ് ബ്ലോഗിന്, ഈ വിഷയത്തിലും ഒഴിഞ്ഞുമാറി നില്ക്കാന്‍ കഴിയില്ലല്ലോയെന്ന ചിന്തയില്‍ നിന്നാണ് ഈ പോസ്റ്റിന്റെ ഉത്ഭവം.
സംസ്ഥാനത്തെ ഏതാണ്ടെല്ലാ വിഭാഗം സ്കൂളുകളുടേയും സെമിസ് സ്കൂള്‍കോഡ് ഇവിടെയുണ്ട്. .ഏതെങ്കിലും സ്കൂളുകളുടെ പേര് ലിസ്റ്റിലില്ലായെങ്കില്‍, ആ വിവരം ഐടി@സ്കൂള്‍ ജില്ലാ ഓഫീസില്‍ ബന്ധപ്പെട്ടുകഴിഞ്ഞാല്‍ ഇനീഷ്യലൈസ് ചെയ്യാവുന്നതേയുള്ളൂ. പ്രസ്തുത സൈറ്റില്‍ നിന്നും 29 പേജുകളുള്ള ഈ ഫോം ഡൗണ്‍ലോഡ് ചെയ്തെടുത്ത് കൃത്യമായി പൂരിപ്പിച്ചു വെക്കുക. സ്കൂളുകള്‍ക്കുള്ള പാസ്വേഡുകള് 21 ന് ലഭ്യമാക്കാമെന്നും സ്കൂള്‍വൈസായാണ് ഡാറ്റാ എന്റ്റി നടത്തേണ്ടതെന്നുമായിരുന്നൂ ആദ്യ നിര്‍ദ്ദേശം. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങളാല്‍ സ്കൂള്‍ തലത്തിലുള്ള ഡാറ്റാ എന്റ്റി നടത്താനുള്ള പ്രയാസം മൂലം ഇത്തവണയും ജില്ലാതലത്തിലുള്ള ലോഗിന്‍ രീതി തന്നെ അവലംബിക്കാമെന്നാണ് ഏറ്റവും അവസാനമായി അറിയാന്‍ കഴിഞ്ഞത്. അതിനുള്ള ജില്ലാതല പാസ്വേഡ് ഐടി@സ്കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ നിന്നും ലഭിക്കുന്നതാണ്. ഡാറ്റാ എന്റ്റി സംബന്ധിച്ച സംശയങ്ങളൊക്കെ ട്രൈനിങ്ങ് ക്ലാസില്‍ വെച്ച് ദുരീകരിച്ചിട്ടുണ്ടാകുമല്ലോ..? എങ്കിലും ഇവിടെ താഴേ കമന്റു ചെയ്താല്‍ കഴിയാവുന്ന സഹായങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. കൂടുതല്‍ സംശയങ്ങളുണ്ടെങ്കില്‍, ഈ സംരംഭത്തിന്റെ ഇമെയിലിലേക്കോ (rmsakerala@gmail.com), മുഖ്യ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന സെലീനാമാഡത്തിന്റെ ഇമെയിലിലേക്കോ (saleenazubair@gmail.com) ഒരു സന്ദേശമയക്കാവുന്നതേയുള്ളൂ.
ഏതെങ്കിലും പ്രധാനാധ്യാപികയ്ക്ക് ട്രൈനിങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയിട്ടുണ്ടെങ്കില്‍, അത്തരക്കാര്‍ ദിനേന പത്രം നോക്കുക. ഈ മാസം 28 നോ 29നോ ജില്ലാതലത്തില്‍ ലൂസേഴ്സ് ട്രൈനിങ്ങ് നടത്താന്‍ ബഹു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചതായി അറിയുന്നു.
ശ്രദ്ധിക്കുക
വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനായി സ്കൂള്‍ ലിനക്സിലും ഉബുണ്ടുവിലും "ഓപ്പറ" എന്ന വെബ് ബ്രൗസറോ മോസില്ലയുടെ ഏറ്റവും പുതിയ വേര്‍ഷനായ മൈന്സ്ഫീല്ഡോ (മോസില്ല ഫയര്‍ഫോക്സ് 4.0)യോ വേണം.www.opera.com ല്‍ ഉബുണ്ടു വേര്‍ഷനുകള്‍ക്കനുയോജ്യമായ ഓപറ ഡൗണ്‍ലോഡ് ചെയ്യാം..!ഓപറ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ www.opera.comല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ലഭിക്കുന്ന ഡെബിയന്‍ പാക്കേജ്, റൈറ്റ് ക്ലിക്കു ചെയ്ത് open with g-debi package installer വഴി ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. വിന്‍ഡോസില്‍ വര്‍ക്കു ചെയ്യുന്ന ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പോലെ തന്നെയുള്ള ഒരു സോഫ്റ്റ്വെയറാണ് ഓപ്പറ.
16 comments:
SEMIS Data Online.
വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും ചെയ്യേണ്ട കാര്യങ്ങള്‍. ഈ മാസം മുപ്പതിന് മുന്‍പ് നിര്‍ബന്ധമായും Data Entry നടത്തിയിരിക്കേണ്ടതാണ്. സംശയങ്ങള്‍ താഴെ ചോദിക്കുമല്ലോ.
യു പി എല് പി സ്കൂളുകള് ഇത് ചെയ്യേണ്ടതുണ്ടോ?
വേണ്ട സക്കീര്‍ സാര്‍!
@ മാത്സ് ബ്ലോഗ് ,
ഉചിതമായ സമയത്തെ അനുചിതമായ പോസ്റ്റ് .
ട്രെയിനിംഗ് നു പോയത് HM ആണെങ്കിലും data എന്‍ട്രി ചെയ്യേണ്ടത് SITC മാരാണല്ലോ .
കഴിഞ്ഞ വര്‍ഷം SITC മാര്‍ക്ക് കിട്ടിയ ട്രെയിനിംഗ് ലെ എല്ലാ കാര്യങ്ങളും ഓര്‍മ്മയില്‍ ഇല്ല .
പാസ്സ്‌വേര്‍ഡ് അടക്കം മറന്നു പോയിരുന്നു .
അപ്പോഴാണ് ഈ പോസ്റ്റ് കണ്ടത് .
കുറഞ്ഞ പക്ഷം നന്ദി എങ്കിലും പറയണ്ടേ ?
opera install ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ sudo apt-get update ചെയ്യാന്‍ ആവശ്യപ്പെട്ടു. ചെയ്തു.sudo apt-get install -fചെയ്യാന്‍ ശ്രമിച്ചപ്പോള്‍ Reading package lists... Error!
E: Unable to parse package file /var/lib/apt/lists/in.archive.ubuntu.com_ubuntu_dists_karmic_universe_binary-i386_Packages (1)
E: The package lists or status file could not be parsed or opened.എന്ന message വന്നു.
Software index is broken എന്നും കാണുന്നു.
please help
സെന്റ് മേരീസ് ഇരിക്കുപ്പ,
ഏതോ ബ്രോക്കണ്‍ പാക്കേജുകളാണ് പ്രശ്നമുണ്ടാക്കുന്നതെന്നു തോന്നുന്നു. 'ഓപറ' വിട്ടുകള..
Mozilla Firefox ന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ മൈന്റ്ഫീല്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി!
ഇവിടെ നോക്യേ..
where can i find the school code
Rakhi Teacher,
ഇതാ ഇവിടെ
pls give details about Maths Magazines for subscribing in Schools
Heera,
മലയാളം കുഴപ്പമില്ലെങ്കില്‍ "അനന്തത" പരീക്ഷിച്ചുനോക്കാവുന്നതാണ്.
-- ഫിലിപ്പ്
Is opera is needed to upload data? W e have internet explorer. Is it enough to upload? Can i give user-id and password as my wish?
Heera,
The Association of Mathematics Teachers of India (AMTI) പ്രസിദ്ധീകരിക്കുന്ന മാഗസിനുകളാണ് "The Mathematics Teacher (India)" (അധ്യാപകര്‍ക്കായുള്ളത് -- സൗജന്യം), "Junior Mathematician" (കുട്ടികള്‍ക്കുവേണ്ടി -- ഒരു വര്‍ഷത്തേക്ക് (മൂന്ന് പതിപ്പുകള്‍) 25 രൂപ) എന്നിവ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് നോക്കുക.
വാണിജ്യാടിസ്ഥാനത്തില്‍ ഗണിതവിദ്യാഭ്യാസത്തെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് "ഹേ മാത്ത്". ഇന്‍ഡ്യയിലെ സ്കൂളുകളെ ഉദ്ദേശിച്ചുള്ള പഠനസാമഗ്രികളും ഇവര്‍ക്കുണ്ടെന്നാണ് വെബ്സൈറ്റില്‍ നിന്ന് മനസ്സിലാകുന്നത്.
ഗൂഗിളിന്റെ ഡയറക്ടറിയിലും നോക്കൂ.
-- ഫിലിപ്പ്
"Is opera is needed to upload data? W e have internet explorer. Is it enough to upload? Can i give user-id and password as my wish?"
Not at all, Sindhu teacher!
Internet explorer is more than enough.
As far as the second question is concerned, I'm sorry to say a big 'no'.
You'll get the District wise User ID and Password from the your District Co-ordinator it@school project.
എന്റെ school, St.Mary's H.S. Kannamaly ക്ക് പകരം SEMIS list of school code ല്‍ രണ്ട് St. Mary's H.S Chellanam (Sl. no.149, 150).
ഞാന്‍ എത് code ഉപയോഗിക്കണം. Please help!
സ്കൂളിനല്ല ജില്ലക്കല്ലേ പാസ് വേഡ് നല്കിയിരിക്കുന്നത്. ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലേ. ഒരു സ്കൂള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വേറൊരാള്‍ക്ക് മാറ്റാമല്ലോ? ഇതൊക്കെ കഷ്ടമല്ലേ? സ്കൂള്‍ പാസ് വേഡ് നല്‍കാന്‍ എന്താണ് തടസ്സം എന്നറിയാമോ?
njangalude schoolinte details semis online sitil kanunnilla . athinu vendi enthu cheyyanam?
Post a Comment