പത്താം ക്ലാസിലെ ഒരു ഫിസിക്സ് ചോദ്യപേപ്പര്‍

>> Thursday, March 17, 2011


കമന്റ് ബോക്സില്‍ ഇടപെടാറുള്ള തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തു നിന്നുള്ള ശ്രീജിത്ത് സാറിനെ ശ്രീജിത്ത് മുപ്ലിയം എന്ന പേരിലാണ് നമുക്ക് പരിചയം. കഴിഞ്ഞ വര്‍ഷം അദ്ദേഹം തയ്യാറാക്കി നമുക്ക് അയച്ചു തന്ന 8,9,10 ക്ലാസുകളിലെ അഞ്ചു ചോദ്യപേപ്പറുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയാണ് അദ്ദേഹം. വിദ്യാഭ്യാസം നടത്തിയ മുപ്ലിയം സ്കൂളില്‍ ഏറെ നാള്‍ ഐ.ടി. അധ്യാപകനായി സേവനം നല്‍കാന്‍ ശ്രീജിത്ത് സാറിന് ഭാഗ്യം ലഭിച്ചിരുന്നു. ഗണിതത്തോടും ഫിസിക്സിനോടും ഒരു പോലെ താല്പര്യമുള്ള ശ്രീജിത്ത് സാര്‍ ഇത്തവണ നമുക്ക് അയച്ചു തന്നിരിക്കുന്നതും പത്താം ക്ലാസിലേക്ക് വേണ്ടിയുള്ള ഒരു ഫിസിക്സ് മോഡല്‍ ചോദ്യപേപ്പറാണ്. എസ്.എസ്.എല്‍‍.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത‍് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല. പൊതുവിദ്യാഭ്യാസമേഖലയിലേക്ക് നേരിട്ട് ഇടപെടേണ്ട യാതൊരു ആവശ്യവുമില്ലെങ്കില്‍ക്കൂടി നമ്മുടെ വിദ്യാഭ്യാസരംഗത്തോടും മാത്സ് ബ്ലോഗിനോടും അദ്ദേഹത്തിനുള്ള താല്പര്യമാണ് ഇത്തരം സേവനങ്ങള്‍ ബ്ലോഗിലൂടെ നല്‍കാന്‍ അദ്ദേഹം മുന്നോട്ടു വരുന്നതിന് കാരണം. ഈ സംരംഭത്തിനു നല്‍കുന്ന പ്രോത്സാഹനങ്ങള്‍ മറ്റുള്ളവര്‍ക്കും പ്രേരണയും പ്രചോദനവുമാകുമെന്ന് പ്രതീക്ഷിക്കുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും പത്താം ക്ലാസ് ഫിസിക്സ് ചോദ്യപേപ്പര്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here for Download the SSLC sample question Paper

76 comments:

Hari | (Maths) February 17, 2011 at 6:51 PM  

മലയാളിയുടെ കമന്റിനെ പോസിറ്റീവായിത്തന്നെ കാണുന്നു. പല ദിവസവും പതിനയ്യായിരത്തിനും പത്തൊന്‍പതിനായിരത്തിനും ഇടയില്‍ ഹിറ്റുള്ള ഒരു ബ്ലോഗാണ് നമ്മുടേത്. പക്ഷെ ജോലിത്തിരക്കും സമയമില്ലായ്മയും മൂലം പലര്‍ക്കും കമന്റ് ചെയ്യാന്‍ പോലും സമയമില്ല. അല്പം തിരക്കുകള്‍ ഇടയ്ക്ക് വന്നു പോയതു കൊണ്ടും ഇടയ്ക്ക് ആവശ്യം വന്നാല്‍ ടെക്സ്റ്റ് ബുക്ക് ഇന്‍ഡന്റ് പോസ്റ്റ് അപ്ഡേറ്റ് ചെയ്യേണ്ടിവന്നാലോയെന്നും വിചാരിച്ചാണ് ഇന്നേക്ക് പുതിയ പോസ്റ്റ് പ്രസിദ്ധീകരിക്കാതിരുന്നത്. അങ്ങയുടെ വാക്കിനെ മാനിച്ചു കൊണ്ടു തന്നെ പുതിയ പോസ്റ്റ് പ്രസിദ്ധീകരിക്കട്ടെ. ഒരു കാര്യം കൂടി, ഇക്കഴിഞ്ഞ രണ്ടാഴ്ചയും മിക്കദിവസവും പുതിയ പുതിയ പോസ്റ്റുകള്‍ വന്നിരുന്നത് ശ്രദ്ധിക്കുമല്ലോ. അവസാന ഉദാഹരണമാണ് രാമനുണ്ണി മാഷിന്റെ പോസ്റ്റും പ്രിന്റര്‍ കാട്രിഡ്ജ് ഫില്ലിങ് പോസ്റ്റും. മലയാളിയുടെ പോസ്റ്റിലെ സദുദ്ദേശം മനസ്സിലാക്കുന്നു. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന ശ്രീജിത്ത് സാര്‍ ഒരു സ്ക്കൂള്‍ അധ്യാപകനല്ല. പക്ഷെ അദ്ദേഹം ഈ മേഖലയോട് ഏറെ താല്പര്യം പുലര്‍ത്തുന്ന ഒരാളാണ്. അദ്ദേഹത്തിനു കമന്റിലൂടെ നല്‍കുന്ന പ്രോത്സാഹനം മറ്റുള്ളവര്‍ക്കും പ്രചോദനമേകും. വിഷയാധിഷ്ഠിത ചര്‍ച്ച നടക്കട്ടെ.

സ്നേഹത്തോടെ
ഹരി

bhama February 17, 2011 at 7:04 PM  

നാളെ നടക്കാനിരിക്കുന്ന ഫിസിക്സ് മോഡല്‍ പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത‍് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല.
നന്ദി ശ്രീജിത്ത് സാര്‍.

Unknown February 17, 2011 at 7:33 PM  

@ഹരി സാര്‍ ,
താങ്കള്‍ എന്നെ നിലംപരിശാക്കിക്കളഞ്ഞു!
ഞാനൊരു Journalism പഠിക്കുന്ന വ്യക്തിയാണ്. പഠനത്തിന്റെ ഭാഗമായി കണ്ണില്‍പ്പെട്ടതാണീ ബ്ലോഗ്‌. ഗണിതം പോലൊരു വിഷയം ഇത്ര സജീവമായി ചര്‍ച്ചചെയ്യുന്ന ഒരു academic blog ഇന്ത്യന്‍ ഭാഷകളില്‍ ഞാന്‍ കണ്ടിട്ടില്ല. ഇതിലെ ചര്‍ച്ചാ വിഷയം എന്റെ പരിധിക്കു പുറത്തുള്ള കാര്യമാണെങ്കിലും ഞാന്‍, ഞങ്ങള്‍ കുറേപേര്‍, ഇത് വായിക്കാറുണ്ടായിരുന്നു. മലയാളത്തിനു അപൂര്‍വ്വമായ ഇത്തരം സംരംഭങ്ങള്‍ ഒരു മലയാളിയെന്ന നിലയില്‍ അഭിമാനവും ഉണര്‍ത്തുന്നു. പയ്യെ പയ്യെ അത് ഒരു സര്‍വീസ് ബ്ലോഗ്‌ ആകുന്നുണ്ടോ, അഥവാ ഒരു computer repair & service shop ആകുന്നുവോ എന്നൊരു തോന്നല്‍ ഉണ്ടായി. ആ ആശങ്കയാണ് പ്രകടിപ്പിച്ചുപോയത്.
പക്ഷെ താങ്കള്‍ മിന്നല്‍വേഗത്തില്‍ പുതിയ പോസ്റ്റിലൂടെ എന്നെ തിരുത്തി !
പ്രദീപ്‌ മാട്ടറ സാര്‍ ഇവിടെ എഴുതുന്നത്‌ വായിക്കാറുണ്ട്, അതൊക്കെയും ഇഷ്ടമാണെന്നും പറയട്ടെ. അദ്ദേഹത്തോട് യാതൊരു അവമതിപ്പും ഇല്ലെന്നുകൂടി പറയട്ടെ.

JOHN P A February 17, 2011 at 7:34 PM  

കുട്ടികളുടെ ചിന്താശേഷി , നിരീക്ഷണപാടവം ,വിലയിരുത്തല്‍ തുടങ്ങിയ മേഖലകളെ വിലയിരുത്തുന്നതാണ് പുതിയ പരീക്ഷാരീതി.ഊര്‍ജ്ജമാറ്റം , കൂട്ടത്തില്‍ പെടാത്തത് കണ്ടെത്തല്‍ ,തെറ്റുതിരുത്തല്‍ , ബന്ധം കണ്ടെത്തല്‍ തുടങ്ങിയവ ഭൗതീകശാസ്ത്രചോദ്യങ്ങളുടെ മുഖമുദ്രകളാണ്. പാഠപുസ്തകസമീപനം മനസ്സിലാക്കി ചോദ്യങ്ങല്‍ വിലയിരുത്തി ഉത്തരമെഴുതണം.ശ്രീജിത്ത് സാറിന്റെ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് ഒത്തിരി ഉപകാരപ്രദമായിരിക്കും . സാറിന് ആത്മാര്‍ഥമായി നന്ദി രേഖപ്പെടുത്തുന്നു

ആതിര February 17, 2011 at 7:49 PM  

@ മാത്സ് ബ്ലോഗ്‌ ടീം

നാളെ രാവിലെ കൊടുത്താല്‍ മതി ആയിരുന്നു .എല്ലാവര്ക്കും ഗുണം ചെയ്തേനെ.നാളെ രാവിലെ നടക്കാന്‍ ഇരിക്കുന്ന പരീക്ഷക്ക്‌ ഇപ്പോള്‍ ആണ് ചോദ്യ പേപ്പര്‍ കൊടുക്കുക .നല്ല തയാറെടുപ്പ് തന്നെ.
ഇന്ന് രാത്രിയും നാളെ രാവിലെയും ആയി ആകെ പത്തു കുട്ടികള്‍ കണ്ടാല്‍ ആയി.കാട്രിഡ്ജില്‍ മഷി ഒക്കെ നിറച്ചു മെല്ലെ ഓണ്‍ലൈന്‍ ഇന്‍ഡന്റ് ഒക്കെ നടത്തി സാവകാശം ചോദ്യങ്ങള്‍ കൊടുത്താല്‍ മതി ആയിരുന്നു.

ആതിര February 17, 2011 at 7:58 PM  

@ ശ്രീജിത്ത്‌ സര്‍

ചോദ്യം നമ്പര്‍ മൂന്ന്

വ്യാഴം -- ഗ്രഹം
ഗാനിമീഡ--- ഉപഗ്രഹം
ഐഡ---- ലഘുഗ്രഹം
ആന്‍ഡ്രിമീഡ----- ഗാലക്സി

ഇതില്‍ ഏതു വേണം എങ്കിലും കാരണം പറഞ്ഞു കൂട്ടത്തില്‍ പെടാത്തത് ആയി പറയാമല്ലോ

ചോദ്യം നമ്പര്‍ നാല്

Transistor is used as an Amplifier,Oscillator and Switch
പക്ഷെ പത്താം ക്ലാസില്‍ പഠിക്കാന്‍ ഇല്ല അത് കൊണ്ട് തന്നെ ഈ ചോദ്യം സിലബസ്സില്‍ ഇല്ല

സഹൃദയന്‍ February 17, 2011 at 8:04 PM  

.

മലയാളിയുടെ സംശയത്തെ കുറ്റം പറയാനാവില്ല.
പക്ഷെ ബ്ലോഗിന്റെ ഇട്ടാ വട്ടത്തില്‍ കിടന്നായിരുന്നില്ല ഈ സംശയം തീര്‍ക്കാന്‍ ശ്രമിക്കേണ്ടിയിരുന്നത് എന്നു തോന്നുന്നു.

മാത്സോ സയന്‍സോ എന്തുമാവട്ടെ അയാള്‍ ഐ.ടി കൂടി എടുക്കുന്നുണ്ടെങ്കില്‍ അയാളുടെ മേഖലയെ വിഷയത്തില്‍ മാത്രം ഒതുക്കി നിര്‍ത്താനാവില്ല.

പുതിയ സോഫ്റ്റ് വെയറുകള്‍, കംപ്യൂട്ടറും അനുബന്ധ സാമഗ്രികളുടെയും റിപ്പയറിംഗ്, തുടങ്ങി സ്കൂളുമായി ബന്ധപ്പെട്ട സകല നൂലാമാലയുടെയും ഒരു കണ്ണിയാണ് ഇപ്പോള്‍ മാഷുമ്മാര്‍, ക്ലാര്‍ക്ക് ജോലിയും ഒന്നും ഇപ്പോള്‍ പുത്തരിയല്ല, ടൈപ്പിസ്റ്റുകളുടെ വേഗത്തിലാണ് ടൈപ്പ് ചെയ്യല്‍....

പിന്നെ മാത്സ് ബ്ലോഗ് കണക്കില്‍ മാത്രം ഒതുങ്ങി നിന്നിരുന്നെങ്കില്‍ ഈ ലെവലിലൊന്നും ഇതിന് എത്താന്‍ കഴിയില്ലായിരുന്നു എന്നതും ഓര്‍ക്കണം...

ആതിര February 17, 2011 at 8:07 PM  

@ ശ്രീജിത്ത്‌ സര്‍

ചോദ്യം നമ്പര്‍ 17

LED,MCB എന്നിവയുടെ പൂര്‍ണരൂപം കുട്ടികള്‍
അറിഞ്ഞിരിക്കണം എന്നാല്‍ ഇത് പത്താം ക്ലാസ്സില്‍ സൈഡ് ബോക്സില്‍ കൊടുത്തതിനാല്‍ അതും വരാന്‍ സാധ്യത ഉണ്ടോ ? അവിടെ LPG,CNG എന്ന് കൊടുത്താല്‍ കുറച്ചു കൂടി ഗുണം ചെയ്തതിനെ.

ജനാര്‍ദ്ദനന്‍.സി.എം February 17, 2011 at 8:44 PM  

ഒരു പ്രസിദ്ധീകരണത്തില്‍, ചാനലില്‍, ബ്ലോഗില്‍ ഇന്നതാണ് വേണ്ടതെന്ന് നാം ആവശ്യപ്പെടുന്നത് നമ്മുടെ അഭിരുചിയുമായി ബന്ധപ്പെട്ട കാര്യമാണ്. ഇന്നതേ പാടുള്ളുവെന്ന് പറയുന്നത് മറ്റുള്ളവരുടെ അഭിലാഷങ്ങളെ മാനിക്കാതിരിക്കലാണ്. വായനക്കാരോ പ്രേക്ഷകരോ കൂടുന്തോറും ഇതു കൂടുതല്‍ ബുദ്ധിമുട്ടായി വരുന്നു. അപ്പോള്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് ബഹുഭൂരിപക്ഷത്തിനും താല്പര്യമുള്ളത് കൂടുതല്‍ നല്കുകയും എല്ലാ വിഭാഗങ്ങള്‍ക്കും ആവുന്നത്ര നല്കുകയും എന്നുള്ളതാണ്.
ഹൈസ്ക്കൂള്‍ മുതല്‍ മോലോട്ട് പഠിപ്പിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും തങ്ങളുടെ വിഷയപ്പത്തിന്നപ്പുറത്തേക്ക് ചിന്തിക്കാന്‍ കഴിയാത്തത് ഇങ്ങനെ 'ജലനിബദ്ധ അറ'കളില്‍ കഴിയുന്നതു കൊണ്ടാണ്. പ്രിന്ററില്‍ മഷി നിറയ്ക്കുന്നതു പോയിട്ട് അതില്‍ പേപ്പര്‍ ഫീഡ് ചെയ്യാനറിയാത്തവരും നമ്മുടെ കൂട്ടത്തിലുണ്ട് എന്നോര്‍ക്കണം.

ആതിര February 17, 2011 at 9:53 PM  

@ ശ്രീജിത്ത്‌ സര്‍

ചോദ്യം നമ്പര്‍ 15.1

ഒരു സമതല ദര്പണം കൊണ്കെവ് ദര്പണത്തെ പോലെ പ്രതിഫലനരശ്മികളെ കേന്ദ്രികരിക്കുകയോ
കോണ്‍വെക്സ് ദര്പണത്തെ പോലെ പ്രതിഫലനരശ്മികളെ വിവ്രജിക്കുകയോ ചെയാതതിനാല്‍ സമതല ദര്പണത്തിനു ഫോകസ് ഉണ്ടായിരിക്കുകയില്ല അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സമതല ദര്പണത്തിന്റെ ഫോകസ് അനന്തത ആണ് എന്ന് പറയാം. അപ്പോള്‍ ഇത് ശരി എന്ന് ആണോ തെറ്റ് എന്ന് ആണോ എഴുതുക

thoolika February 18, 2011 at 6:56 AM  

ഫിസിക്സ് നെ കുറിച്ച് ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല .
എങ്കിലും ശ്രീജിത്ത്‌ സാറിന്റെ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് പരിശീലനത്തിന് പ്രയോജനപ്പെടും എന്ന് തീര്‍ച്ച .
ഹരിതയും കൂട്ടുകാരും ചൂണ്ടിക്കാണിച്ച കാര്യങ്ങളും ഉള്‍ക്കൊള്ളണം .
കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ പഴയ മാതൃക പിന്തുടരുന്നുണ്ടോ എന്ന് വെറുതെ സംശയിച്ചു പോകുന്നു .
(രാമനുണ്ണി മാഷ്‌ പറയുന്നത് പോലെ എല്ലാ ചോദ്യങ്ങളുടെയും തുടക്കത്തില്‍ ഹരിത , അനന്യ , ആതിര എന്നൊക്കെയുള്ള പേരുകള്‍ ചേര്‍ത്ത് ശിശു കേന്ദ്രീകൃതാമാക്കുന്ന ചെപ്പടി വിദ്യ അല്ല ഉദ്ദേശിച്ചത് .)

@ ചിക്കു
ഇട്ടാ വട്ടം എന്നത് തെറ്റ് .
'ഠ' വട്ടം എന്നത് ശരി .
ചെറിയ area സൂചിപ്പിക്കാനുള്ള പ്രയോഗം .

saifparoppady February 18, 2011 at 7:28 AM  

ശ്രീജിത്തി സാറിന്‍റത് അഭിനന്ദനം അര്‍ഹിക്കുന്ന ഒരു സേവനമാണ്

ആതിര February 18, 2011 at 4:05 PM  

@ ബാബു സര്‍

ഇന്ന് കഴിഞ്ഞ ഫിസിക്സ്‌ പരീക്ഷയില്‍ ചോദ്യം നമ്പര്‍ പതിനാലില്‍

1)Aയുടെ പ്രകാശതീവ്രതയില്‍ ഉണ്ടായ മാറ്റം എന്ത് എന്നാ ചോദ്യത്തിന്റെ ഉത്തരം എന്ത് ആണ് ?

848u j4C08 February 18, 2011 at 5:22 PM  

@ ഹരിത
A , C എന്നീ ബള്‍ബുകള്‍ സമാന്തരമായതുകൊണ്ടും അവയ്ക്ക് ഒരേ പവര്‍ ഉള്ളതുകൊണ്ടും പ്രകാശ തീവ്രതയില്‍ ഒരു മാറ്റവും വരില്ല .

By Kirchoff's voltage law, each element of a parallel circuit has the same voltage drop across it. With the same voltage, the same type of bulb will dissipate the same power, and have the same brightness.

Anonymous February 18, 2011 at 5:41 PM  

ഇന്ന് കഴിഞ്ഞ ഫിസിക്സ്‌ പരീക്ഷയിലെ question 14 ന്റെ ആന്‍സര്‍ മൊത്തം വിവരിച്ചു തരുമോ?

Unknown February 18, 2011 at 5:54 PM  

By Kirchhoff voltage law,........... ............................


Kirchhoff voltage law 10thil padikkanillallo.

ICE February 18, 2011 at 6:01 PM  

ഇന്നു കഴിഞ്ഞ ഫിസിക്സ്‌ പരീക്ഷയിൽ 14-മത്തെ ചോദ്യത്തിന്റെ ഉത്തരങ്ങൾ ഒന്നു വിശദീകരിക്കാമൊ....?

ആതിര February 18, 2011 at 6:05 PM  

ചോദ്യം നമ്പര്‍ 14

1)A യുടെ പ്രകാശതീവ്രത കുറയും
2)B യുടെ പ്രകാശതീവ്രത കൂടും
3)ഓരോ ബള്‍ബിനെയും ഓരോ പ്രതിരോധകങ്ങള്‍ ആയി പരിഗണിക്കുക.P=V^2/R.ഇവിടെ പവര്‍ എന്നത് Energy output ആണ്.V എന്നത് ഓരോ പ്രതിരോധകത്തിന്റെ അഗ്രങ്ങളിലുമുള്ള POTENTIAL DIFFERENCE ആണ് അതിനാല്‍ A യുടെ പ്രകാശതീവ്രത കുറയും.മൊത്തം സര്കീട്ട് പരിഗണിച്ചാല്‍ C കൂടി ഉള്പെടുതുമ്പോള്‍ സഫല പ്രതിരോധം കുറയുന്നതിനാല്‍ കറന്റ്‌ കൂടും B യുടെ പ്രകാശതീവ്രത കൂടും

ആതിര February 18, 2011 at 6:07 PM  

ഇത് ഞങ്ങളുടെ അഭിപ്രായം ആണ് .കൂടുതല്‍ ആളുകളില്‍ നിന്നും ഉത്തരം പ്രതീക്ഷിക്കുന്നു

Unknown February 18, 2011 at 6:12 PM  

The answer given in the answer key is that

1) The brightness of the bulb A
decreases.
2) Brightness of bulb B Increases.
3) As A & C are connected parallel resistance decreases ans current increases through B and gets brighter.Current through A & C will be less than the first circuit.So Bulb A will get dim.

Sir, Is this answer correct....?

ആതിര February 18, 2011 at 6:20 PM  

ഇവിടെ ക്ലിക്ക് ചെയുക

കാഡ് ഉപയോക്താവ് February 18, 2011 at 6:39 PM  

ജിയോജിബ്രയുടെ പ്രായോഗിക ജീവിതത്തിലെ ഉപയോഗത്തെക്കുറിച്ച്‌, ഒരു ഉദാഹരണം. നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ്‌, സ്വത്ത് (property - ഭൂമി) ഭാഗം വെയ്ക്കൽ (partition). ജിയോജിബ്രയുമായി ഭൂമിയുടെ വിഭജനം എങ്ങിനെ ബന്ധപ്പെടുത്താം എന്നു നോക്കാം.

010_GeoGebraMalayalam_Part-10_GeoGebra_in_Practical_Life_പ്രായോഗിക ജീവിതത്തിലെ ഉപയോഗത്തെക്കുറിച്ച്‌

Unknown February 18, 2011 at 7:10 PM  

@ athita ananya haritha

ഒരേ Potential ആണെകിൽ 2 ബൾബും ഒരു പോലെ കത്തെണ്ടെ....?

അപ്പൊൾ പിന്നെ A യുടെ പ്രകാശം എങ്ങനെ 
കുറയും...?

ജനാര്‍ദ്ദനന്‍.സി.എം February 18, 2011 at 7:24 PM  

[im]http://t2.gstatic.com/images?q=tbn:ANd9GcRqqRTU3fAVxu1oTbqKJbJXS0p6xCwRphadRpU6jRGpDDLPW0Fw5g[/im]

ആതിര February 18, 2011 at 7:27 PM  

@ Neeru sir

രണ്ടാമത്തെ സര്‍ക്കീട്ട് മാത്രം പരിഗണിക്കുക ആണ് എങ്കില്‍ A,C എന്നി ബള്‍ബുകള്‍ക്ക് കുറുകെ ഒരേ Potential ആയതു കൊണ്ട് അവയ്ക്ക് ഒരേ പ്രകാശത്രീവത ആണ് എന്നത് ശരി.
എന്നാല്‍ ചോദ്യത്തില്‍ പറഞ്ഞിരിക്കുന്നത് ആദ്യ സര്‍ക്കീട്ടുമായി താരതമ്യം ചെയുമ്പോള്‍ A യുടെ പ്രകാശത്രീവതയില്‍ വരുന്ന മാറ്റം അല്ലെ ?
ആദ്യ സര്കീട്ടിലെ അതെ POTENTIAL രണ്ടാമത്തെ സര്കീട്ടില്‍ A യില്‍ കിട്ടുക ഇല്ലല്ലോ

ആതിര February 18, 2011 at 7:59 PM  

നമുക്ക് ഓരോ ബള്‍ബും 2W വീതം പവര്‍ ഉള്ളത് ആണ് എന്ന് കരുതാം

ഓരോ ബള്‍ബിന്റെയും പ്രതിരോധം(R)=V^2/P
=12X12/2=72Ohm

ആദ്യ സര്‍ക്കീട്ട് പരിഗണിച്ചാല്‍
R=R1+R2 = 72+72=144ohm
I=V/R = 12/144 = 1/12A
ശ്രേണി ആയതിനാല്‍ കറന്റ്‌ തുല്യം അപ്പോള്‍ ഓരോ ബള്‍ബിലൂടെയും പ്രവഹിക്കുന്ന കറന്റ്‌=1/12A

ഓരോ ബള്‍ബിനു കുറുകെയും ഉള്ള Potential difference = IR =1/12 * 72 = 6V

ആതിര February 18, 2011 at 8:09 PM  

എന്നാല്‍ രണ്ടാമത്തെ സര്കീട്ടില്‍ ഇതേ പവര്‍(2W) ഉള്ള ഒരു ബള്‍ബ്‌ കൂടി Aക്ക് സമാന്തരം ആയി കണക്ട് ചെയ്‌താല്‍ സര്കീട്ടിലെ സഫല പ്രതിരോധം

A,C എന്നി ബള്‍ബുകളുടെ സഫലപ്രതിരോധം
= 72 X 72 / 144 = 36ohm

ആയതു കൊണ്ട് സര്കീട്ടിലെ ആകെ പ്രതിരോധം
R = 36 + 72 = 108ohm.

ആകെ പ്രതിരോധം കുറഞ്ഞത്‌ കൊണ്ട് കൂടുതല്‍ കറന്റ്‌ പ്രവഹിക്കുന്നതിനാല്‍ B എന്ന ബള്‍ബ്‌ സര്‍ക്കീട്ട് ഒന്നിനേക്കാള്‍ കൂടുതല്‍ പ്രകാശതീവ്രതയോടെ പ്രകാശിക്കും

ആതിര February 18, 2011 at 8:21 PM  

രണ്ടാമത്തെ സര്‍ക്കീട്ടിലൂടെ പ്രവഹിക്കുന്ന കറന്റ്‌ =
V/R = 12/108 = 1/9A

ഇനി A,C എന്നിവയുടെ സഫല പ്രതിരോധം ആയ 36ohmലൂടെ ഉള്ള P.D = IR =1/9*36=4V

എന്നാല്‍ ആദ്യ സര്‍ക്കീട്ടില്‍ A യിലൂടെ 6V POTENTIAL ഉണ്ടായിരുന്നല്ലോ.അപ്പോള്‍ രണ്ടാമത്തെ സര്കീട്ടില്‍ ഒരു POTENTIAL DROP
ഉണ്ടായി അത് കൊണ്ട് A യുടെ പ്രകാശ തീവ്രത കുറയുന്നു ഒന്നാമത്തെ സര്‍ക്കീട്ടിനെ അപേക്ഷിച്ച് എന്ന് ഞങ്ങളുടെ അഭിപ്രായം

848u j4C08 February 18, 2011 at 8:35 PM  

@ ഹരിത
ഉത്തരം ശരിയാണ് .
എന്റെ പിഴ .
ഞാന്‍ സമാന്തര ബന്ധനത്തിലുള്ള A , C ബള്‍ബുകള്‍ മാത്രമേ പരിഗണിച്ചുള്ളൂ .

Anonymous February 18, 2011 at 8:46 PM  

ചിത്രം ഒന്നിലെ എ bulbinteyum ചിത്രം രണ്ടിലെ ബള്‍ബ്‌ ഇന്റെയും പവര്‍ തുല്യം ആണ് വോല്ടതയും തുല്യമാണ് . ചിത്രം 1 ല്‍ p1 =v1 * i1 ,ചിത്രം 2 ല്‍ p2 = v2 *i2 ,p1 =p2,v1=v2 ആയതിനാല്‍ i1=i2 . മാത്രമല്ല്ല r = 12 enneduthal എ ബള്‍ബും c ബള്‍ബും സഫല പ്രതിരോതം = 6 ,i=2 . iA=iC ( സമാന്തര രീതിയില്‍ i തുല്യംയിരിക്കും) iA+IC=2, iA=1.ചിത്രം രണ്ടിലെ I =1 , ചിത്രം 1 ല്‍ I =v / r .=1 .A യുടെ പ്രവാഹത്രീവാത്ത ഒന്നാകുന്നില്ലേ..

848u j4C08 February 18, 2011 at 8:52 PM  

@ ഹരിത
അയച്ചു തന്ന , മോഡല്‍ പരീക്ഷയുടെ ഉത്തരങ്ങള്‍ സന്തോഷപൂര്‍വ്വം കൈപ്പറ്റി .
എന്റെ വകയായി ഒരു നിര്‍ദ്ദേശം .
അത് മാത്സ് ബ്ലോഗില്‍ പ്രസിധീകരിക്കുന്നതല്ലേ കൂടുതല്‍ നല്ലത് ?
കൂടുതല്‍ കുട്ടികള്‍ക്ക് പ്രയോജനം കിട്ടുന്നതും അങ്ങനെ ചെയ്യുമ്പോളാണ് .
ആളില്ലാ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ട് എന്ത് കാര്യം? .

Anonymous February 18, 2011 at 8:54 PM  

oro bulbinteyum i kaanan R kaanendathundo? athu motham i alle kanikkuka.a yiloode mathramulla i labhikkumo?

ആതിര February 18, 2011 at 9:13 PM  

@ കണിക്കൊന്ന സര്‍

iA=iC ( സമാന്തര രീതിയില്‍ i തുല്യംയിരിക്കും) iA+IC=2, iA=1

സര്‍ സമാന്തര രീതിയില്‍ വോള്‍ട്ടത അല്ലെ തുല്യം.
ഓരോ പ്രതിരോധകത്തിലും ഉള്ള കറന്റ്‌ വ്യത്യസ്തം ആണ്.

ആതിര February 18, 2011 at 9:34 PM  
This comment has been removed by the author.
848u j4C08 February 18, 2011 at 9:41 PM  

എല്ലാ ബള്‍ബു കളുടെയും പ്രതിരോധം തുല്യം ആണെന്ന് കരുതുക .
ശ്രേണിയായി ഘടിപ്പിച്ചിരിക്കുന്ന ബള്‍ബിലൂടെ 1 ആമ്പയര്‍ കറന്റ് കടന്നു പോയാല്‍
സമാന്തരമായി ഘടിപ്പിച്ചിരിക്കുന്ന ബള്‍ബു കളിലൂടെ കടന്നു പോകുന്നത് 1/2 ആമ്പയര്‍ കറന്റു ആയിരിക്കും . ( കറന്റു ,സമാന്തരമായി ഘടിപ്പിച്ചിരിക്കുന്ന ബള്‍ബുകളില്‍ വിഭജിക്കപ്പെടുന്നു.)
The intensity of each bulb is proportional to the power through each bulb.
Power = I^2 R.
the power through the bulb in series is
I^2 R = 1x1xR = R

current through the parellel bulbs I = 1/2 amp
power through the parallel bulbs P = I^2 R = (1/2)^2R.
= 1/4 R

Therefore the intensity of the parallel bulbs will be 1/4 the bulb in series.

ആതിര February 18, 2011 at 10:07 PM  

ഇന്ന് കഴിഞ്ഞ ഫിസിക്സ്‌ പരീക്ഷയുടെ ഉത്തരങ്ങള്‍ (തെറ്റ് ഉണ്ടെങ്കില്‍ ചൂണ്ടി കാണിക്കാന്‍ മറക്കരുത് )

ഇവിടെ ക്ലിക്ക് ചെയുക

Anonymous February 18, 2011 at 10:38 PM  

.

@ ഹരിത
ഇവിടെയും ഉണ്ട്

.

Anonymous February 19, 2011 at 7:23 AM  

sorry... P,V thulymayathinal I thulymayirikkumo? ennal IA=IC aakille?

Anonymous February 19, 2011 at 7:28 AM  

parallel aayirikkumpol saphala prathirotham kuravayirikkum. athinal i koodum. sir paranja pole 1A anenkil athu 2A aakum. 2A vibajikumpol oronninum 1A kittum.. A yude I mattamundo?

ബാബു ജേക്കബ് February 19, 2011 at 9:24 AM  
This comment has been removed by the author.
848u j4C08 February 19, 2011 at 9:27 AM  

1 amp കറന്റ് ശ്രേണിയിലുള്ള ബള്‍ബിലൂടെ കടന്നു പോകുമ്പോള്‍ , പ്രതിരോധം തുല്യമായ സമാന്തരമായുള്ള ബള്‍ബുകളിലൂടെ അതിന്റെ പകുതി (അതായത് 1 amp /2 ) മാത്രമേ കടന്നു പോകുകയുള്ളൂ .

for parallel circuits,
I = I1 + I2 + . . . .
V = V1 = V2 = . . . .

for series circuits,
I = I1 = I2 = . . . .
V = V1 + V2 + . . . .


.

Sreejithmupliyam February 19, 2011 at 11:33 AM  

@ ആതിര, ഹരിത, അനന്യ,
പബ്ലിഷ് ചെയ്ത ഈ പരിശീലനചോദ്യ പേപ്പര്‍ വരാനിരിക്കുന്ന SSLC പരീക്ഷയുടെ ഒരു മാതൃകാ പേപ്പറായി ഒരിക്കലും അവകാശപ്പെടുന്നില്ല. ഓരോ പാഠഭാഗങ്ങളിലേയും മാര്ക്കുകളുടെ വിതരണക്രമം അനുസരിച്ച് തയ്യാറാക്കിയതുമല്ല.
ചോദ്യം. 3 -
വ്യാഴം -- ഗ്രഹം
ഗാനിമീഡ--- ഉപഗ്രഹം
ഐഡ---- ലഘുഗ്രഹം
ആന്‍ഡ്രിമീഡ----- ഗാലക്സി
ഒറ്റപ്പെട്ടത് കണ്ടെത്താനുള്ള ചോദ്യങ്ങളെ ഈ രീതിയില്‍ സമീപിക്കരുത് എന്നാണ് എന്റെ അഭിപ്രായം. മറ്റുള്ളവയില്‍ നിന്ന് ഒരെണ്ണത്തിന്റെ പ്രത്യേകത എടുത്ത് പറയാന്‍ ശ്രമിക്കുന്നതിനേക്കാള്‍, മറ്റുള്ളവയുടെ പൊതുവായ പ്രത്യേകത കണ്ടെത്തുകയല്ലേ വേണ്ടത്?
ആദ്യത്തെ 3 എണ്ണവും സൌരയൂഥത്തിലെ അംഗങ്ങളാണ്. ആന്‍ഡ്രോമിഡ ഗാലക്സിയും. അതിനാല്‍ ഒറ്റപ്പെട്ടത് ആന്‍ഡ്രോമിഡ തന്നെ.

പാഠപുസ്തകം സൈഡ് ബോക്സ് സഹിതം പൂര്‍ണമായും വായിക്കാന്‍ ഒരു പ്രചോദനം ആവണം എന്ന ഉദ്ദേശത്തോടെയാണ് mcb, elcb ഇവയുടെ പൂര്‍ണരൂപം ആവശ്യപ്പെട്ടത്.

diode ന്റെ ധര്‍മ്മം അറിയുന്ന കുട്ടി transistor ന്റെ ധര്‍മ്മം അന്വേഷിക്കട്ടെ എന്നു കരുതിയാണ് ആ ചോദ്യം ഉള്‍പ്പടുത്തിയത് കേട്ടോ....

പിന്നെ സമതലദര്‍പ്പണത്തിന്റെ ഫോക്കസ് -
ശരി എന്ന ഉത്തരത്തില്‍ എത്താന്‍ sslc കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ആതിരയും ഹരിതയും അനന്യയും +2 മോഡല്‍ പരീക്ഷയ്കിടയിലും ബ്ലോഗ് സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുകയുെ ചെയ്യുന്നല്ലോ. ഏറെ നല്ലത്.....നല്ല വിജയം നേരുന്നു..

@ Free
"കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ പഴയ മാതൃക പിന്തുടരുന്നുണ്ടോ എന്ന് വെറുതെ സംശയിച്ചു പോകുന്നു"

സര്‍, ചിന്തിച്ച് ഉത്തരമെഴുതേണ്ട രീതിയില്‍ തന്നെ ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വിമര്‍ശനങ്ങള്‍ സന്തോഷത്തോടെ തന്നെ സ്വീകരിക്കുന്നു.....

ശ്രീജിത്ത് മുപ്ലിയം

unnimaster physics February 19, 2011 at 9:31 PM  

1, aadyam chikkuvino...du .Enikkariyaavunna nalla it master MALAYALAM mashanu....
2,Athira,Hiranya,Haritha......
very good.....
3,Janardhanan sir You R absolutely right..
4,THE ANSWER... IN MY OPINION..
bulb"A"blinks & bulb"B" will b bright.... because..
in series R is constant... so A&B
in same brightness.
IN second case A&C are parallel .
Total resistance in the circuit reduces .total current increases
But in the parallel circuit current is divided/2 . So P=i^2*R will b less....

Anonymous February 19, 2011 at 9:55 PM  

q no .14 of physics model exam is very tough and difficult for sslc
students to comprehend .

questions are not child friendly and not according to new approach.

848u j4C08 February 19, 2011 at 10:06 PM  

.

@ ഉണ്ണി മാസ്റ്റര്‍ ,
THE ANSWER... IN MY OPINION..
bulb"A"blinks & bulb"B" will b bright....


if a light blinks, means it goes on and off continuously

അങ്ങനെ സംഭവിക്കാന്‍ ഒട്ടും സാധ്യത ഇല്ല .

അധ്യാപകരുടെ ഇടയില്‍പോലും ഇത്രയ്ക്കും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ചോദ്യം ഫിസിക്സ് എന്നല്ല ഒരു വിഷയത്തിനും ചോദിച്ചു കൂടാത്തതാണ് .


.

unnimaster physics February 19, 2011 at 11:13 PM  

1, aadyam chikkuvino...du .Enikkariyaavunna nalla it master MALAYALAM mashanu....
2,Athira,Hiranya,Haritha......
very good.....
3,Janardhanan sir You R absolutely right..
4,THE ANSWER... IN MY OPINION..
bulb"A"blinks & bulb"B" will b bright.... because..
in series R is constant... so A&B
in same brightness.
IN second case A&C are parallel .
Total resistance in the circuit reduces .total current increases
But in the parallel circuit current is divided/2 . So P=i^2*R will b less....

blinks ennathinu nhan kodukkunna artham "BRIGHTNESS WILL BE REDUCED" ennayirunnu . vayikkunnavarku manassilaaavumallo...???

unnimaster physics February 19, 2011 at 11:29 PM  

Physics ariyaathavar dhaaraalam undu saaramillaa... Maths blog alle....
aare..yum kurichu prathyekam paranhathalla......

DEAR KANIKKONNAAAAAA........
ENTHU PATTI........??????

unnimaster physics February 19, 2011 at 11:49 PM  

ANSWER 5(2)PRRAKASA VARNAM MARIYAAL APAVARTHANANGAM MAARUMENGIL ...
WHAT'S THE REFRACTIVE INDEX OF GLASS
FOR BLUE & RED LIGHT.. & WHY IT CHANGE WITH WAVELENGTH.?????

ആതിര February 20, 2011 at 1:56 PM  

@ Unni Master

WHY IT CHANGE WITH WAVELENGTH.?????

പ്രകാശം വായുവില്‍ നിന്നും ഗ്ലാസ്സിലേക്ക്‌ കടക്കുമ്പോള്‍ മാധ്യമങ്ങളുടെ സാന്ദ്രതാ വ്യത്യാസം കൊണ്ട് പ്രകാശരശ്മിക്ക്‌ അപവര്‍ത്തനം സംഭവിക്കുന്നു.

അപവര്‍ത്തനതിനു വിധേയം ആകുമ്പോള്‍ പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം ,പ്രകാശപ്രവേഗം എന്നിവയ്ക്ക് മാറ്റം വരുന്നു എങ്കിലും ആവൃത്തിക്ക് മാറ്റം വരുന്നില്ല.

പ്രകാശത്തിന്റെ വായുവിലൂടെയുള്ള തരംഗദൈര്‍ഘ്യം 'x1' എന്നും ആവൃത്തി 'f' എന്ന് പരിഗണിച്ചാല്‍ c=f * x1 ----(1)

പ്രകാശത്തിന്റെ ഗ്ലാസിലൂടെയുള്ള തരംഗദൈര്‍ഘ്യം 'x2' എന്നും ആവൃത്തി 'f' എന്ന് പരിഗണിച്ചാല്‍ v=f * x2 ----(1)

n = c/v = x1/ x2

പ്രകാശ പ്രവേഗം വായുവില്‍ 3x10^8 എന്നും ഗ്ലാസില്‍ 2x10^8 എന്ന് എടുത്താല്‍

1.5 = x1 / x2
x1 = 1.5x2

അതായത് പ്രകാശം വായുവില്‍ നിന്നും ഗ്ലാസിലേക്കു കടക്കുമ്പോള്‍ പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യം കുറയുന്നു.അല്ലെങ്കില്‍ സാന്ദ്രത /അപവര്‍ത്തനാങ്കം കുറഞ്ഞ മാധ്യമത്തില്‍ തരംഗ ദൈര്‍ഘ്യവും,പ്രകാശ പ്രവേഗവും കൂടുതല്‍ ആണ്.അതായത് അപവര്‍ത്തനാങ്കം തരംഗദൈര്‍ഘ്യം,പ്രകാശ പ്രവേഗം എന്നിവയ്ക്ക് വിപരീതാനുപാതത്തില്‍ ആണ്.

WHAT'S THE REFRACTIVE INDEX OF GLASS FOR BLUE & RED LIGHT ?

അപവര്‍ത്തനാങ്കം തരംഗദൈര്‍ഘ്യം എന്നിവ വിപരീതാനുപാതത്തില്‍ ആണ് തരംഗദൈര്‍ഘ്യം കൂടിയ വര്‍ണം ആയ ചുവപ്പിനു അപവര്‍ത്തനാങ്കം കുറവ് ആണ് .

For crown glass refractive index of blue is 1.528 and that of red is 1.513.

ഗ്ലാസിലൂടെ നീല നിറമാണോ ചുവപ്പ് നിറം ആണോ കൂടുത വേഗതയില്‍ സഞ്ചരിക്കുക എന്നാ ചോദ്യം പരിഗണിച്ചാല്‍ തരംഗദൈര്‍ഘ്യം കൂടിയ വര്‍ണം ആയ ചുവപ്പിനു അപവര്‍ത്തനാങ്കം കുറവ് ആണ് അപവര്‍ത്തനാങ്കം പ്രകാശ പ്രവേഗം എന്നിവ വിപരീത അനുപാതത്തില്‍ ആയതിനാല്‍ പ്രകാശ പ്രവേഗം ഗ്ലാസില്‍ കൂടുതല്‍ ചുവപ്പിനു ആണ് എന്നും കാണാം .

ആതിര February 20, 2011 at 2:15 PM  

@ ഉണ്ണി സര്‍

Physics ariyaathavar dhaaraalam undu saaramillaa... Maths blog alle....


സാറിനോടുള്ള ബഹുമാനം ആദരവ് എന്നിവ നിലനിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ എല്ലാവര്ക്കും എല്ലാം അറിയണം എന്നില്ലല്ലോ ? ഫിസിക്സ്‌ പഠിപികുന്ന ഒരു ആള്‍ക്ക് അല്ലെങ്കില്‍ ഒരു ഭൌതികശാസ്ത്രഞ്ജന്‍ തന്നെ ആണ് എങ്കിലും അയാള്‍ക്ക് അറിവില്‍ പരിമിതി ഉണ്ടാവും.വളരെ നിസാരം എന്ന് കരുതുന്ന(നിസാരമല്ല എങ്കിലും)
Electromagnetic Induction കണ്ടുപിടിക്കാന്‍ ഫാരഡയെ സ്വാധീനിച്ചതു Oersted അല്ലെ .

Max Plank തന്നെ പറയുന്നു തന്റെ വിശ്വപ്രസിദ്ധമായ Quantum Theroem രൂപപെടുത്താന്‍ തന്നെ സഹായിച്ചത് തന്റെ തന്നെ ഒരു വിദ്യാര്‍ഥി ആണ് എന്ന്.

മഹാനായ ന്യൂട്ടണ്‍ പറഞ്ഞത് താന്‍ ഇപ്പോഴും കടല്‍ തീരത്ത് കക്കകള്‍ പെറുക്കി നടക്കുന്ന ഒരു ബാലന്‍ ആണ് എന്ന് അല്ലെ ?

ഒരു കൊച്ചു പെണ്‍കുട്ടിയില്‍ നിന്നും അല്ലെ വി.ടി ഭട്ടതിരിപാട് എഴുത്തും വായനയും പഠിച്ചത്

അപ്പോള്‍ എല്ലാവര്ക്കും തെറ്റ് പറ്റും അത് തിരുത്തി കൊടുക്കുന്നതില്‍ അല്ലെ നമ്മുടെ മഹത്വം അല്ലാതെ പരിഹസിക്കുന്നതില്‍ അല്ലലോ

നമ്മള്‍ എല്ലാവരും ചില മേഖലകളില്‍ മുന്നിട്ടു നിലക്കുന്നവര്‍ തന്നെ എന്നാല്‍ അതിനെകാല്‍ എത്രയോ മേഖലകളില്‍ നമ്മള്‍ പുറകിലാണ് .

സച്ചിന്‍ ആണോ യേശുദാസ് ആണോ എം.ടി ആണോ അബ്ദുള്‍കലാം മിടുക്കന്‍ എന്ന് ചോതിച്ചാല്‍ ഓരോ കഴിവുകളെ മാത്രം മുന്‍നിര്‍ത്തി ആരാണ് കേമന്‍ എന്ന് പറയാന്‍ കഴിയുമോ ?

ആതിര February 20, 2011 at 2:34 PM  

@ ഉണ്ണി സര്‍

ഇനി സാറിനോട് ഒരു ചോദ്യം .സാറിന് ഇത് വളരെ എളുപ്പം തന്നെ അന്ന് എന്ന് ഞങ്ങള്‍ക്ക് അറിയാം എന്നാലും.

നീല വര്‍ണത്തിലുള്ള പ്രകാശം വായുവില്‍ നിന്നും ഗ്ലാസിലേക്കു കടക്കുന്നു.മാധ്യമങ്ങളുടെ സാന്ദ്രതാ വ്യത്യാസം കൊണ്ട് പ്രകാശരശ്മിക്ക്‌ അപവര്‍ത്തനം
സംഭവിക്കുമല്ലോ ?അപവര്‍ത്തനതിനു വിധേയം ആകുമ്പോള്‍ പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം മാറ്റം വരുന്നു. അപ്പോള്‍ നമുക്ക് ഗ്ലാസില്‍ നിന്നും നീല വര്‍ണം അല്ലാതെ മറ്റു വര്‍ണം ആണോ ലഭിക്കുക ?

ആതിര February 20, 2011 at 2:40 PM  

എന്ത് കൊണ്ട് ആണ് അപവര്‍ത്തനാങ്കം പ്രകാശ വര്‍ണത്തിനു അനുസരിച്ച് മാറുന്നത് .

WHY IT CHANGE WITH WAVELENGTH.?????


The correct explanation can be given only using the Lorentz model

Glass is made of atoms that have electrons when light comes in, they force the electrons to oscillate with the light frequency but the atoms have their natural resonance frequency
depending on the difference between the two frequencies, light travels with different velocities.


താഴെ ഉള്ള ലിങ്ക് നോക്കുമല്ലോ

ഇവിടെ ക്ലിക്ക് ചെയുക

unnimaster physics February 20, 2011 at 7:50 PM  

Athira...........
അപവര്‍ത്തനതിനു വിധേയം ആകുമ്പോള്‍ പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം ,പ്രകാശപ്രവേഗം എന്നിവയ്ക്ക് മാറ്റം വരുന്നു എങ്കിലും ആവൃത്തിക്ക് മാറ്റം വരുന്നില്ല........ !!!!!!
frequency is inversely proportional
2 wavelength aano..???
anengil .. . alochikkanam....??
wiki pande,, vaayichathaa,,,,
at last nalla igo undalle.??
WHAT I KNOW U DON'T KNOW .. WHAT U KNOW I DON'T KNOW... I KNOW THAT BUT U DON'T NO THAT....?????

unnimaster physics February 20, 2011 at 7:57 PM  

അപവര്‍ത്തനതിനു വിധേയം ആകുമ്പോള്‍ പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം മാറ്റം വരുന്നു.>..........
atho..... velocity kkooo....
iwse.osu.edu/wefaculty/farson/.../5%20WE804%20Lorentz%20Model

ആതിര February 20, 2011 at 8:16 PM  

@ ഉണ്ണി സര്‍

frequency is inversely proportional
2 wavelength aano..???

യാതൊരു സംശയവും ഇല്ല .അതെ അതെ അതെ

anengil .. . alochikkanam....??

ആലോചിച്ചു

പ്രവേഗം = തരംഗദൈര്‍ഘ്യംx ആവൃത്തി

പ്രവേഗം കൂടിയ മാധ്യമത്തിലും കുറഞ്ഞ മാധ്യമത്തിലും അപവര്‍ത്തനം സംഭവിക്കുമ്പോള്‍ ആവൃത്തി തുല്യം തന്നെ

പ്രവേഗം കൂടിയ മാധ്യമത്തില്‍ പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യംപ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യം കൂടും .

atho..... velocity kkooo..

During refraction both velocity and wavelength changes.

at last nalla igo undalle.??

പിന്നെ ഇല്ലാതെ അത് എല്ലാ മനുഷ്യനിലും ഉള്ള പോലെ എനിക്കും ഉണ്ട്

unnimaster physics February 20, 2011 at 8:18 PM  

if i=50 for green 7 red
suppose r=30 & 30.26 respectively
then Snell's law ... sin i/sin r
constant aaavumoo.....????

unnimaster physics February 20, 2011 at 8:25 PM  

micro.magnet.fsu.edu/primer/java/.../refraction/index.html
no..kkumallo...????

Anonymous February 20, 2011 at 8:26 PM  

unn........imast....er ph.....ysics !!!!!!

if i=50 for gr.....een 7 red
sup....pose r=30 & 30.26 respectively
then Snell's law ... sin i/sin r
constant aaavu.....m......oo.....!!!******

unnimaster physics February 20, 2011 at 8:36 PM  

with refraction there will b dispersion also.. BUT...
for the same "i" different "r"
Snell's law....????

Anonymous February 20, 2011 at 8:37 PM  

dear unni sir, enikkonnum pattiyilla.thettu manasilakkithannathinu thanks. njan 10 lanu. modelinu padikukayayirunnu.

unnimaster physics February 20, 2011 at 8:40 PM  

anoop
kurachu kuttukalaano prasnam????

Raziman T V February 20, 2011 at 8:43 PM  

തരംഗദൈര്‍ഘ്യവും അപവര്‍ത്തനാങ്കവും ആകെപ്പാടെ അടിയായ മട്ടാണല്ലോ. സംഭവിക്കുന്നത് ഇതാണ്:

* ശൂന്യതയില്‍ എല്ലാ നിറങ്ങളിലുള്ള തരംഗങ്ങളും ഒരേ വേഗത്തില്‍ സഞ്ചരിക്കുന്നു. എങ്കിലും അവയുടെ തരംഗദൈര്‍ഘ്യങ്ങളും ആവൃത്തികളും വ്യത്യാസപ്പെട്ടിരിക്കും
* ശൂന്യതയില്‍ തരംഗങ്ങളുടെ ആവൃത്തികളും തരംഗദൈര്‍ഘ്യങ്ങളും വിപരീതാനുപാതത്തിലാണ്
* പ്രകാശം മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള്‍ തരംഗങ്ങളുടെ വേഗത്തില്‍ വ്യത്യാസം വരുന്നു
* പുതിയ മാധ്യമത്തില്‍ തരംഗങ്ങളുടെ ആവൃത്തി ശൂന്യതയിലുള്ള അത്ര തന്നെയാണ്
* വ്യത്യസ്ത ആവൃത്തികളുള്ള പ്രകാശതരംഗങ്ങള്‍ വ്യത്യസ്ത വേഗത്തോടെയാണ് പുതിയ മാധ്യമത്തില്‍ സഞ്ചരിക്കുക. അതായത്, മാധ്യമത്തിന്റെ അപവര്‍ത്തനാങ്കം ആവൃത്തിയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു
* ആവൃത്തി സ്ഥിരമായിരിക്കുകയും വേഗത്തില്‍ മാറ്റം വരുകയും ചെയ്യുന്നതിനാല്‍ വേഗത്തെ ആവൃത്തി കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന തരംഗദൈര്‍ഘ്യത്തിലും മാറ്റം വരുന്നു.
* സ്നെല്‍ നിയമം ഒരേ ആവൃത്തിയുള്ള തരംഗങ്ങളുടെ കാര്യത്തില്‍ മാത്രമേ ഉപയോഗിക്കാനാവൂ
* ഇനിയും അപവര്‍ത്തനാങ്കം വ്യത്യാസപ്പെടുന്ന കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ഒരു പ്രിസമുപയോഗിച്ച് ന്യൂട്ടന്റെ പരിക്ഷണം ചെയ്തുനോക്കൂ. ഒരേ i വിലയ്ക്ക് വ്യത്യസ്ത r വിലകള്‍ വരുന്നതുകൊണ്ടല്ലേ പ്രിസത്തിന് വര്‍ണ്ണങ്ങളെ വേര്‍തിരിക്കാനാകുന്നത്?

unnimaster physics February 20, 2011 at 8:44 PM  

kanikkonnakku ippol manassilayo PHYSICS nalla rasamaanennu..???

unnimaster physics February 20, 2011 at 8:52 PM  

hello Resiman
please sea PHYSICS HYPERTEXTBOOK

VISADEEKARANATHINU NANNI

unnimaster physics February 20, 2011 at 8:58 PM  

Raziman

ഒരേ i വിലയ്ക്ക് വ്യത്യസ്ത r വിലകള്‍ വരുന്നതുകൊണ്ടല്ലേ പ്രിസത്തിന് വര്‍ണ്ണങ്ങളെ വേര്‍തിരിക്കാനാകുന്നത്?
alla avideyum "i" different alle???? think twise pls

Anonymous February 20, 2011 at 9:16 PM  

physics enikku allelum ishtam thanne..athu rasakaramanennum ariyam... m.s blogile physics inu veroru rasamanu...

Raziman T V February 20, 2011 at 9:24 PM  

@unnimaster physics

പ്രിസത്തിനകത്തേക്ക് കടക്കുന്ന ധവളപ്രകാശത്തിലെ എല്ലാ വര്‍ണ്ണങ്ങള്‍ക്കും i വില തുല്യം തന്നെയാണ്. വായുവില്‍ നിന്ന് സ്ഫടികത്തിലേക്ക് അപവര്‍ത്തനം സംഭവിക്കുമ്പോള്‍ വ്യത്യസ്ത വര്‍ണ്ണങ്ങള്‍ക്ക് അപവര്‍ത്തനാങ്കത്തിലുള്ള വ്യത്യാസം മൂലം വ്യത്യസ്ത r വിലകള്‍ ലഭിക്കുന്നു. അതിനാല്‍ സ്ഫടികത്തില്‍ നിന്ന് വായുവിലേക്ക് അപവര്‍ത്തനം സംഭവിക്കുന്ന അതിര്‍ത്തിയിലെത്തുമ്പോള്‍ വ്യത്യസ്ത നിറങ്ങളുടെ i വിലകള്‍ വ്യത്യസ്തമായിരിക്കും, അപവര്‍ത്തനത്തിനുശേഷമുള്ള r വിലകളും.

ആലോചിച്ചിട്ടു തന്നെയാണ് മൊത്തം കമന്റും ഇട്ടത് മാഷേ :)

ബീന്‍ February 21, 2011 at 6:35 AM  

to
റസിമാന്‍ , ഉണ്ണി മാസ്റര്‍ , ആതിര .............
മാധ്യമങ്ങളുടെ വിഭചന തലത്തിന് ലംബമായി പതിക്കുന്ന പ്രകാശ രഷ്മിയ്ക്ക് എന്ത് കൊണ്ട് അപവര്‍ത്തനം ഉണ്ടാകുന്നില്ല ?

പറയാമോ ?

Raziman T V February 21, 2011 at 7:34 AM  

ലംബമായി പതിക്കുന്ന രശ്മികളും സ്നെല്‍ നിയമം അനുസരിക്കുന്നുണ്ടല്ലോ. സ്നെല്‍ നിയമമനുസരിച്ച് കോണില്‍ മാറ്റം വരുന്നില്ലെന്നേ ഉള്ളൂ

ലംബരശ്മിയുടെ സ്വഭാവം സമമിതി (symmetry) ഉപയോഗിച്ചും മനസ്സിലാക്കാം. In the case of the perpendicular wavefront, the wavefront and the boundary are both cylindrically symmetrical about the normal in the first medium and hence they should continue to be so in the second medium as well, which is only possible if the wavefront continues to remain perpendicular

ബീന്‍ February 21, 2011 at 7:59 AM  

ഞാന്‍ ചോതിച്ചത് അതൊന്നും അല്ല
അപവര്‍ത്തനം ഉണ്ടാകുന്നത് മാധ്യമങ്ങളുടെ പ്രകാഷ സാന്ത്രതയിലുള്ള വ്യത്യാസം കാരണം അതിന്റെ വേഗതയിലുണ്ടാകുന്ന വത്യാസം മൂലമാണ് .
പ്രകാഷ രശ്മി വിഭചന തലത്തിനു ലംബമായി പതിക്കുംബോളും മാധ്യമങ്ങളുടെ പ്രകാഷ സാന്ത്രതയിലുള്ള വ്യത്യാസം നിലനില്‍ക്കുന്നു .
എന്നിട്ടും എന്തുകൊണ്ട് അപവര്‍ത്തനം സംഭവിക്കുന്നില്ല ?

unnimaster physics February 21, 2011 at 11:41 PM  

Mr bean(i don't know)
simply refer......
http://www.physicsclassroom.com/class/refrn/u14l2a.cfm
then cmt.

Anonymous February 22, 2011 at 6:29 AM  

ഒരു ഫിസിക്സ് പോസ്റ്റിനു ഇത്രയധികം കമന്റുകള്‍ ലഭിക്കുക എന്നത് തികച്ചും ആഹ്ലാദകരമാണ് .
പോസ്റ്റ്‌ പ്രസിദ്ധീകരിച്ച മാത്സ് ബ്ലോഗിനും , ശ്രീജിത്ത് സാറിനും
ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ .

rajeshmash October 9, 2011 at 11:46 AM  

how to install bsnl 3g in ubuntu

rajeshmash October 9, 2011 at 11:47 AM  

how can i install bsnl 3g in my ubuntu

Unknown February 20, 2013 at 10:52 AM  

plz post physics model question papers for english medium

Unknown February 20, 2013 at 10:52 AM  

plz post physics model question papers for english medium

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer