രൂപയുടെ ചിഹ്നവുമായി നാണയങ്ങള്‍ വരുന്നു
>> Tuesday, March 1, 2011
രൂപയുടെ ചിഹ്നവുമായി പുതിയ നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റില്‍ പ്രഖ്യാപിക്കുകയുണ്ടായി. 150 രൂപയുടെ നാണയങ്ങള്‍ ഇറക്കാനും കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്. ദേവനാഗരി ലിപിയിലെ രായും റോമന്‍ അക്ഷരമായ ആറും ചേര്‍ത്തു രൂപം നല്‍കിയ ചിഹ്നം ഇപ്പോള്‍ ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും ഇതിന് ഇതുവരെ യൂണിക്കോഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. യുണീക്കോഡ് സ്റ്റാന്‍ഡേഡ്സിന്റെ അംഗീകാരം ലഭിക്കാത്തതു കൊണ്ടുതന്നെ ഇതിനായി തയ്യാറാക്കിയ പ്രത്യേക ഫോണ്ട് കമ്പ്യൂട്ടറില്‍ ഇല്ലാത്തവര്‍ക്ക് ഈ ചിഹ്നം ദൃശ്യമാവുകയില്ല. ഇപ്പോള്‍ പല വെബ്സൈറ്റുകളിലും ഈ ചിഹ്നം കാണാന്‍ കഴിയുമെങ്കിലും അതിനെ ഒരു ചിത്രമാക്കി മാറ്റിയാണ് വെബ്സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ ഡോളര്‍ ചിഹ്നത്തെ ഉപയോഗിക്കുന്നതു പോലെ കമ്പ്യൂട്ടറില്‍ രൂപയുടെ ചിഹ്നത്തെ ഫോണ്ട് രൂപത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. യൂണിക്കോഡ് സ്റ്റാന്റേഡ്സ് അതോറിറ്റി അംഗീകരിച്ച് യുണീക്കോഡ് ലിസ്റ്റില്‍പ്പെടുത്തുന്നതോടെ കീബോര്‍ഡിലെ കീകള്‍ ഉപയോഗിച്ചു തന്നെ സാധാരണപോലെ ഈ ചിഹ്നം ഉപയോഗിക്കാനും സാധിക്കും. ഇതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ അതോറിറ്റിയെ സമീപിച്ചിട്ടുണ്ടെന്നും ധനമന്ത്ര ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. രൂപയുടെ ചിഹ്നത്തെക്കുറിച്ച് ഒരല്പം കൂടി പറയട്ടെ.
കഴിഞ്ഞ വര്‍ഷം ജൂലായിലാണ് പുതിയ ചിഹ്നത്തിന് അംഗീകാരം നല്‍കിയത്.യു.എസ് ഡോളര്‍($), യൂറോപ്യന്‍ യൂറോ(€), ബ്രിട്ടീഷ് പൌണ്ട് സ്‌റ്റര്‍ലിംഗ്(£), ജാപ്പനീസ് യെന്‍(¥) എന്നിവയ്‌ക്കാണ് ഇപ്പോള്‍ ചിഹ്നമുള്ളത്. ഇവയുള്‍പ്പെടുന്ന എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യന്‍ രൂപയും എത്തുകയാണ്. ഇതില്‍ പൗണ്ട് സ്‌റ്റെര്‍ലിങ് മാത്രമാണ് നോട്ടുകളില്‍ അച്ചടിക്കുന്നത്. ഇന്ത്യന്‍ രൂപയ്‌ക്ക് സ്വന്തമായി ചിഹ്നം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ദേവനാഗരി ലിപിയിലെ र യും റോമന്‍ ലിപിയിലെ 'R' ഉം ചേര്‍ന്നതാണ് ഈ പുതിയ ചിഹ്നം.
ബോംബെ ഐ.ഐ.ടി യില്‍ നിന്നും പോസ്‌റ്റ് ഗ്രാജുവേറ്റ് ബിരുദം നേടിയ ഡി. ഉദയകുമാര്‍ രൂപകല്പന ചെയ്ത ഈ ചിഹ്നം കഴിഞ്ഞ ജൂലൈയിലാണ് ക്യാബിനറ്റ് അംഗീകരിച്ചത്. ഐ.ഐ.ടി ഗുവഹാത്തിയിലാണ് അദ്ദേഹം ഇപ്പോള്‍ ജോലി ചെയ്യുന്നത്. മൂവായിരത്തോളം ഡിസൈനുകള്‍ കിട്ടിയതില്‍ നിന്നും അഞ്ചെണ്ണം ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അതില്‍ നിന്നും അദ്ദേഹത്തിന്റെ ചിഹ്നം തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഇന്ത്യന്‍ ദേശീയ പതാകയെ അടിസ്ഥാനമാക്കിയാണ് ഈ ചിഹ്നത്തിനു രൂപം കൊടുത്തതെന്നു അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മുകളിലും താഴെയുമുള്ള വരകളും നടുക്കുള്ള വെള്ളഭാഗവും ത്രിവര്‍ണ്ണ പതാകയെ സൂചിപ്പിക്കുന്നു. സമാന്തരമായ രേഖകള്‍ ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമായുള്ള സമ്പദ് വ്യവസ്ഥയില്‍ തുലനം (balance) നിലനിര്‍ത്തുന്നതിനെ സൂചിപ്പികുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഒരു ആഗോള മുഖം നല്‍കാന്‍ ഇതിനു കഴിയുമെന്നു കരുതപ്പെടുന്നു.എന്നാല്‍ ഇന്ത്യന്‍ നോട്ടിലോ നാണയങ്ങളിലോ ഈ ചിഹ്നം പതിപ്പിക്കാന്‍ ഇതു വരെ തീരുമാനിച്ചില്ല.
ഇലക്‌ട്രോണിക്ക് അച്ചടി മാധ്യമങ്ങളില്‍ അച്ചടിക്കാനും പ്രദര്‍ശിപ്പിക്കാനും ഉള്ള സൌകര്യം കണക്കിലെടുത്ത് യൂണീകോഡ് നിലവാരത്തിലായിരിക്കും ഇത് പുറത്തിറങ്ങുക. അന്താരാഷ്‌ട്ര തലത്തില്‍ വിനിമയം ചെയ്യുന്നതിന് ഈ യൂണികോഡ് നിലവാരം ഏറെ സഹായകമാവും. കംപ്യൂട്ടര്‍ കീബോര്‍ഡിലും മറ്റും സ്ഥാനം പിടിക്കുന്നതോടെ ഇന്ത്യന്‍ സംസ്‌കാരവും തനതു സവിശേഷതകളും ആഗോള തലത്തില്‍ പ്രതിഫലിപ്പികാന്‍ ഈ ചിഹ്നത്തിനു കഴിയും. അതിനു സാക്ഷ്യം വഹിക്കാന്‍ ഭാഗ്യം സിദ്ധിച്ച തലമുറയുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്നത് തീര്‍ച്ചയായും നമുക്ക് അഭിമാനാര്‍ഹം തന്നെ.
ഡോളര്‍ ചിഹ്നം കീബോര്‍ഡില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. മറ്റ് ചിഹ്നങ്ങള്‍ക്കുള്ള എച്ച്.ടി.എം.എല്‍ കോഡുകള്‍ യുണീക്കോഡില്‍ ലഭ്യമാണ് താനും. അവയിങ്ങനെ
British Pound (£)- £ or £
Japanese Yen (¥) - ¥ or ¥
EURO (€)- € or €
15 comments:
roopayude chinnam nammude computeril cherkan enthenkilum margam undo? doler, yuro enniva ulpeduthiyathu pole nammude roopayum computer keyboardil kadannu koodumo
Download the font from http://www.4shared.com/file/fdY3CsyF/Rupee_Foradian.html, copy it to a folder named fonts in ur home, select the font "Rupee Foradian" from the drop down fonts menu in Writer. The new symbol is attached to the grave accent key (the key just above the Tab key).In Windows you can set Auto text function and call in that auto text function using F3 function key.
മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല തന്നിരിക്കുന്ന ലിങ്കില്‍ നിന്നോ ഇവിടെ നിന്നോ രൂപയുടെ ചിഹ്നമുള്ള ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യാം. Tab കീയുടെയും Esc കീയുടേയും നടുക്ക് ഉള്ള Accent കീ (~) യാണ് റുപ്പീ സിമ്പലിന് നല്‍കിയിരിക്കുന്നത്.
रुपये (rupaye) in Marathi, ರೂಪಾಯಿ (rūpāyi) in Kannada and Tulu, రూపాయి (rūpāyi) in Telugu, ரூபாய் (rūbāi) in Tamil, रुपया (rupayā) in Hindi, રૂપિયો (rupiyo) in Gujaratiand രൂപ (rūpā) in Malayalam. However, in West Bengal, Tripura, Mizoram, Orissa, and Assam, the Indian rupee is officially known by names derived from the word टङ्क (Tanka) which means money. Thus, the rupee is called টাকা (Taka) in Bengali, টকা (tôka) in Assamese, and ଟଙ୍କା (Tanka) in Oriya
.
ഇതു കണ്ടപ്പോഴാ ഓര്‍ത്തത്. ഇരുപത്തിയഞ്ചു പൈസ നിര്‍ത്താന്‍ പോണൂന്നു കേട്ടു. നേരാണോ..?
ആണെങ്കി ഇപ്പോ ഉള്ള ഇരുപത്തിയഞ്ചു പൈസ എന്തു ചെയ്യും..?
.
സൂക്ഷിക്കണേ...ദേ ഈ വാര്‍ത്ത കണ്ടോ..?
"ഗൂഗിളില്‍ കയറിപ്പറ്റിയ വൈറസ് മൂലം 150,000 പേരുടെ ജിമെയില്‍ അക്കൌണ്ടുകള്‍ തകരാറിലായി. സന്ദേശങ്ങളും ചാറ്റും ഉള്‍പ്പെടെ മെയിലുകളില്‍ അടങ്ങിയ എല്ലാ വിവരങ്ങളും ഇതോടെ നഷ്‌ടമായി. പുതുതായി അക്കൌണ്ട് തുടങ്ങിയവര്‍ക്ക് ലഭിക്കുന്ന തരം സ്വാഗത സന്ദേശം മാത്രമാണ് ഇവര്‍ക്ക് ജിമെയില്‍ അക്കൌണ്ടില്‍ കയറിയാല്‍ ഇപ്പോള്‍ ലഭിക്കുന്നത്. നിലവില്‍ തകരാറിലായ അക്കൌണ്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.
എന്നാല്‍ 0.08 ശതമാനം ഉപയോക്താക്കള്‍ക്ക് മാത്രമാണ് പ്രശ്നമുണ്ടായിരിക്കുന്നതെന്ന് ഗൂഗിള്‍ വൃത്തങ്ങള്‍ പറയുന്നു. അക്കൌണ്ടുകള്‍ പഴയ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ ഗൂഗിള്‍ ആരംഭിച്ചു കഴിഞ്ഞു. നഷ്‌ടപ്പെട്ട സന്ദേശങ്ങളെല്ലാം തിരികെ ലഭിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
സൈബര്‍ ആക്രമണങ്ങള്‍ വന്‍ തോതില്‍ വര്‍ദ്ധിച്ചത് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ആശങ്കയിലാക്കുകയാണ്. "
.
സോറി, അതു വൈറസ് അല്ലെന്നാ മാതൃഭൂമി പറയുന്നേ...ബഗ് ആണത്ര
ദേ നോക്കിക്കേ...
fonts folder ല്‍ install ചെയ്തു.എന്നാല്‍ accent key press ചെയ്തിട്ട് ചിഹ്നം കിട്ടുന്നില്ലല്ലോ?
copy it to a folder named ".fonts" in ur home, select the font "Rupee Foradian" from the drop down fonts menu in Open Office Writer. The new symbol is attached to the grave accent key (the key just above the Tab key).
Copy it to a folder named ".fonts" in ur home, select the font "Rupee Foradian" from the drop down fonts menu in Open Office Writer. The new symbol is attached to the grave accent key (the key just above the Tab key).
"Copy it to a folder named ".fonts" in ur home, select the font "Rupee Foradian" from the drop down fonts menu in Open Office Writer. The new symbol is attached to the grave accent key (the key just above the Tab key)."ഇതെല്ലാം ഇതേ പടി ചെയ്തു.
പക്ഷേ വേഡില്‍ കിട്ടുന്നില്ല!
If you are finding difficult to type the rupee symbol using the grave accent(`) key method. Try the following link and help video in that
http://blog.foradian.com/rupee-font-version-20
It is a nice trick to get the rupee symbol quick to your computer. But if you are very conscious about Unicode standards, I strongly suggest you to read this post (difficulty level: High)
http://blog.foradian.com/rupee-foradian-keyboard-layout-type-the-india
New Ubuntu releases are coming with Rupee symbol as default in their fonts. It is according to Unicode Standard too.
http://font.ubuntu.com/rupee/
THANK U KRISHNAN SIR
Pay Revision nokan vendiyannu MATHS BLOG open cheythathu. Very Good.
Malayalathil comments post cheyan enthu cheyyanam
ഈ പോസ്റ്റിന്നാണു് കണ്ടതു്. വളരെ തെറ്റായ കാര്യങ്ങള്‍ ആണിതില്‍ പറഞ്ഞിരിക്കുന്നതു്.
1. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം അങ്ങനെ പറഞ്ഞെങ്കിലും അതു തെറ്റാണു്. രൂപക്കുള്ള യുണിക്കോഡ് പിന്തുണ 2010 ഒക്ടോബറില്‍ ഇറങ്ങിയ യുണിക്കോഡ് 6.0 ത്തില്‍ വന്നു.
http://www.unicode.org/press/pr-6.0.html
2. ഉബുണ്ടു 10.10 ലും , ഫെഡോറ 14 ലും ഇതിനു വേണ്ട ഫോണ്ടുകള്‍ വന്നു കഴിഞ്ഞു.
3. യുണിക്കോഡ് അനുശാസിക്കുന്ന കോഡ് പോയിന്റ് എഴുതുന്ന ഇന്‍പുട്ട് ടൂളുകള്‍ വന്നു കൊണ്ടിരിക്കുന്നു. സ്വനലേഖയില്‍ രൂപ എഴുതാനുള്ള പിന്തുണ 2010 ലേ വന്നു.
4. ഫോറാഡിയന്‍ ഫോണ്ടു് ഒരു ഭൂലോക തട്ടിപ്പാണു്. ദയവായി ആ ഫോണ്ടു് ഉപയോഗിച്ച മണ്ടന്‍മാരാവാതിരിക്കുക. ` ചിഹ്നത്തിനു പകരം രൂപ ചിഹ്നം വരച്ച ഫോണ്ടാണതു്. ഡാറ്റാ ` തന്നെ. കുപ്പായം മാത്രം മാറ്റി ആള്‍മാറാട്ടം നടത്തിയ ഫോണ്ട് തട്ടിപ്പാണതു്. പെട്ടെന്നു പ്രശസ്തിയുണ്ടാക്കാന്‍ അവര്‍ ചെയ്ത ഒരു സൂത്രം. പത്രങ്ങളെല്ലാം അതില്‍ വീണെങ്കിലും ഇന്റര്‍നെറ്റില്‍ വ്യാപകമായ വിമര്‍ശനമാണവര്‍ക്കു കിട്ടിയതു്: ഇതു കാണുക:
https://profiles.google.com/113802473597883245288/posts/9wq8x1gYGrH
Post a Comment