ഒമ്പതാം ക്ലാസിലെ സേ പരീക്ഷാ നിര്‍ദ്ദേശങ്ങള്‍ "Downloads"ല്‍..

2011 ലെ SSLC കണക്കു പരീക്ഷ

>> Thursday, March 24, 2011


നമ്മുടെ പരീക്ഷകള്‍ എല്ലാം (കഴിഞ്ഞതൊക്കെയും) എല്ലാവരേയും ജയിക്കാന്‍ അനുവദിക്കുന്നതും എന്നാല്‍ നന്നായി ജയിക്കാന്‍ അവസരം നിഷേധിക്കുന്നതുമാണ്. ഈ പൊതുസ്വഭാവം കണക്കുപരീക്ഷയിലും ആവര്‍ത്തിച്ചു. ശരാശരിക്കാര്‍ പോലും ശരിക്കും വിറച്ചുപോയ രണ്ടര മണിക്കൂര്‍. കണക്കിന്റെ കാര്‍ക്കശ്യം കൂടിയായപ്പോണ്‍ എല്ലാം പൂര്‍ത്തിയായി. മാത്​സ് ബ്ലോഗ് ടീമംഗവും അധ്യാപക അവാര്‍ഡ് ജേതാവുമായ രാമനുണ്ണി സാര്‍ മാധ്യമം പത്രത്തിലെഴുതിയ ലേഖനമാണിത്. ഒന്നു മുതല്‍ ഇരുപത്തിമൂന്ന് വരെയുള്ള ഓരോ ചോദ്യവും കീറി മുറിച്ച് വിലയിരുത്താന്‍ അദ്ദേഹം ശ്രമിച്ചിരിക്കുന്നു. അധ്യാപകരുടെ വിഷയാധിഷ്ഠിത പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഉത്തരങ്ങളും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

കണക്കിന്റെ കാര്യത്തില്‍ ഒരിക്കലും ആരും അനിശ്ചിതത്വം പ്രതീക്ഷിക്കില്ല. സുനിശ്ചിതമായ വഴികള്‍ ആണല്ലോ കുട്ടിക്ക് പരിചിതം. ചോദ്യപാഠങ്ങളിലെ അപ്രതീക്ഷിതത്വം പോലെ അത്ഭുതകരമായിരുന്നു കുട്ടികളുടെ പ്രതികരണവും. ഫുള്‍ എ പ്ലസ് കിട്ടുമെന്നു കരുതിയ കുട്ടിക്ക് 16‌-)0 ചോദ്യം എഴുതാന്‍ കഴിയാതാവുക; അതേസമയം ശരാശരിക്കാരന്ന് അതു ശരിയാക്കാനാവുക എന്നു വരുമ്പോഴോ? മിടുക്കന്മാര്‍ ഇരുപതാം ചോദ്യം 500-1000 കണ്ട് ചോദ്യം തെറ്റെന്ന് കരുതുക. പകരം അവിടെ 600 ആവുമെന്ന് ഉറപ്പിക്കേണ്ടിവരിക. ശരാശരിക്കാരന്‍ അത് 1000 എന്നു തന്നെ കരുതുക; എന്നിട്ട് മാധ്യം 550 ആണെന്നും 750 ആണെന്നും ഒക്കെ കരുതുക. ആകപ്പടെ അനിശ്ചിതത്വം വിളയാടിയ രണ്ടര മണിക്കൂര്‍. ഒടുക്കം ഏതു ശരി ഏതു തെറ്റ് എന്നു ആര്‍ക്കും ഉറപ്പുകൊടുക്കാനാവാതെ കുട്ടിയെ വീട്ടിലേക്കയക്കേണ്ടിവരിക എന്നുകൂടി വരുമ്പോഴോ? ഇനി ശരിയെന്ന് അധ്യാപകന്ന് ഉറപ്പിച്ചുപറയാന്‍ ഒരുപാടു സമയം ആലോചിക്കേണ്ടിവന്ന കാര്യം കൂടിയാവുമ്പോള്‍ കുട്ടി എന്നാണ് കണക്കിനെ സ്നേഹിക്കാന്‍ തുടങ്ങുക? പഠനവും പരീക്ഷയും ശിശുകേന്ദ്രീകൃതമാവുക.

1,2 ചോദ്യങ്ങണ്‍ എല്ലാവര്‍ക്കും ചെയ്യാനായത് ഒരു ‘ഐസ്ബ്രേക്കിങ്ങ്’ന്റെ ഗുണം ചെയ്തു. ചോദ്യം 3, സ്ഥിരം രീതിയോടൊപ്പം പൈതഗോറസ് നിയമംകൂടി ചേര്‍ത്ത് സങ്കീര്‍ണ്ണമാക്കി. കുട്ടിയുടെ മികവ് പരിശോധിക്കാന്‍ ചോദ്യം സങ്കീര്‍ണ്ണമാക്കുകയെന്നതാവരുത് അടവ്. എല്ലാ കുട്ടിക്കും എന്‍‌റ്റ്രി ലവല്‍ ഉണ്ടായിരുന്നു എന്നൊക്കെ ശരി. അതുകൊണ്ടാശ്വസിക്കാന്‍ കഴിയുമോ നമുക്ക്? ഒരല്‍‌പ്പസമയം കൂടിയെടുത്ത് ഈ ചോദ്യവും കുട്ടികള്‍ ശരിയാക്കി.

ചോദ്യം 4 വളരെ നേരിട്ടുള്ള ഒന്നായിരുന്നു. ദ്വിമാനസമവാക്യം ‘നിര്‍ദ്ദാരണം’ ചെയ്യാന്‍ അടിസ്ഥാനപരമായി ക്ലാസില്‍ പ്രവര്‍ത്തിപ്പിച്ചതാണല്ലോ. ശരാശരിക്കാര്‍ക്കു മുകളിലുള്ള വരെ ഉദ്ദേശിച്ച ചോദ്യ 5 (ദ്വിമാനസമവാക്യം + ത്രികോണമിതി) ചെറിയൊരു സ്കോര്‍ എല്ലാര്‍ക്കും നല്‍കും. ഡി+ കാര്‍ക്കും എ പ്ലസ് കര്‍ക്കും ഒക്കെ നല്ല പരിഗണന. ശരാശരിക്കാരന്‍ ശരിക്കും കഷ്ടപ്പെട്ടു. പൊതുവെ ഈ ഒരവസ്ഥ കണക്കില്‍ ഉടനീളമുണ്ട്.

ചോദ്യം 6, പ്രോഗ്രഷനും സംഖ്യാപരമായ ക്രിയകള്‍ സംബന്ധിച്ച ധാരണയും ഒക്കെ ചേര്‍ത്തൊരു അവിയലായി. വിവിധ ശേഷികള്‍ ഒറ്റയടിക്ക് പരിശോധിക്കാന്‍ ശ്രമിക്കുമ്പോള്‍ അതു സ്വാഭാവികതയുള്ളതും കുട്ടിയുടെ ചിന്താധാര ഘടനാപരമായി സ്വാഭാവികതയോടെയും പാരസ്പര്യത്തോടുകൂടിയും പ്രയോഗിക്കപ്പെടേണ്ടതാണെന്ന സാമാന്യയുക്തി പലയിടത്തും നഷ്ടപ്പെട്ടു.

ചോദ്യം 7 ഉഷാറായി ചെയ്തു. ചോദ്യം 8 പ്രയാസപ്പെടുത്തിയില്ലെങ്കിലും അതിലെ ചോദ്യചിത്രം അരോചകമായി. ഇത്ര ചെറിയ ഒരു ചിത്രം വായിച്ചു മനസ്സിലാക്കല്‍ കുട്ടിക്ക് എളുപ്പമല്ല. തുടര്‍ന്നുള്ള ചിത്രങ്ങള്‍ക്കൊക്കെ ഈ പോരായ്മയുണ്ട്. ഒന്നുപോലും യുക്തിയുക്തമായി കുട്ടിക്ക് വായിക്കാന്‍ ആവുന്നതല്ല. 14, 20 ചോദ്യങ്ങളുടെ ചിത്രം ഏത് എ പ്ലസുകാരനേയും വലച്ചു. ചിത്രം വായിച്ചു മനസ്സിലാക്കാന്‍ ഒരുപാടുസമയം ചെലവായി. എന്തു ശിശുകേന്ദ്രീകൃതമാണവോ ഇതിലൊക്കെ? കണക്കിനെ കുട്ടിക്ക് പേടിയാണെന്നതിന്ന് മാറ്റുകൂട്ടുന്ന ചിത്രങ്ങള്‍. ശിശുശാപം പരിഹാരമില്ലാത്തതാണെന്നാണല്ലോ പറയാറ്.

ശരാശരിക്കു മുകളിലുള്ളവര്‍ക്കായി ഒരുക്കിയ 9, 10,11,12 ചോദ്യങ്ങളും നിസ്സാരമായ ഒരു സ്കോര്‍ സാധാരണകുട്ടിക്കു നല്‍കുമായിരിക്കും. ജയിക്കും. അതാണല്ലോ നമ്മുടെ ആവശ്യവും . ചോദ്യം 13 ചെയ്യണമെങ്കില്‍ 9 ലെ കണക്ക് പഠിച്ച ഓര്‍മ്മ ഉണ്ടായിരിക്കണം. ബഹുഭുജത്തിന്റെ ബാഹ്യകോണുകണ്‍ 9ല്‍ കിടക്കുകയാണല്ലോ. അതിസാഹസക്കാരനായ ചോദ്യകാരന്‍ എന്നാണ് ചില കണക്കുമാഷമ്മാര്‍ പ്രതികരിച്ചത്.

ചോദ്യം 14 പൊതുവെ ആര്‍ക്കും ഒന്നും മനസ്സിലായില്ല. മനസ്സിലാവാതിരിക്കാന്‍ പാകത്തില്‍ ഒരു ചിത്രവും ചോദ്യപാഠവും കൂടിയായപ്പൊള്‍ വെല്ലുവിളി പൂര്‍ണ്ണമായി. ചോദ്യങ്ങള്‍ കുട്ടിക്ക് ഒരു വെല്ലുവിളി ഉണ്ടാക്കണമെന്നല്ലേ പറഞ്ഞത്. അതു നടന്നു. ‘ab വ്യാസമായ അര്‍ദ്ധ വൃത്തം വരച്ചിരിക്കുന്നു’ എന്ന വാക്യം വായിച്ചതോടെ മാഷക്ക് ബോറടിച്ചു. കണക്കിന്റെ ഭാഷപോലും ഇങ്ങനെയായോ? എന്നിട്ടിപ്പൊഴും ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താന്‍ മാഷ് എഴുതിക്കൂട്ടുകതന്നെയാണ്! കിട്ടീട്ടില്ല!

ചോദ്യം 15 ഉം വാക്യസങ്കീര്‍ണ്ണം. മികച്ചവര്‍ ഉത്തരം എഴുതി. ബാക്കിയുള്ളവര്‍ നെടുനിശ്വാസം വിട്ടു. വായിച്ച് വായിച്ച് ഏതാ നീളം കൂടുതല്‍ എന്നു മനസ്സിലാവാതെ. കണക്കിന്ന് കണക്കിന്റെ ഭാഷ ഉപയോഗിക്കണമല്ലോ. സങ്കീര്‍ണ്ണതയും ദൈര്‍ഘ്യവും ആദ്യന്തപ്പൊരുത്തവും ഒക്കെ കലുഷമാക്കിയ ചോദ്യം. രണ്ടുമണിക്കൂര്‍ കുട്ടിക്കിരുന്ന് ആലോചിക്കാമല്ലോ അല്ലേ?

ചോദ്യം 16 ഉം ഇതേപോലെ ഒരുപാട് സമയം അപഹരിച്ചു. മിടുക്കന്മാര്‍പോലും അവസാനം തെറ്റിച്ചു എന്നു കരഞ്ഞു. bp+cq=bc എന്ന ഒരു സംഗതി തെളിയിക്കാന്‍ പഠിച്ചപാടൊക്കെയും ശ്രമിച്ചു. സമയം നഷ്ടപ്പെട്ടതുമാത്രം മിച്ചം.

ചോദ്യം 17 ശരാശരിക്കാര്‍ക്ക് മുഴുവന്‍ സ്കോറും നല്‍കില്ല. വൃത്തസ്തൂപിക പരിചിതമായ കണക്കാണ്. സെക്റ്റര്‍ നല്‍കി കുഴക്കിയതിന്ന് നമുക്കെന്തു ന്യായം പറയാന്‍ കഴിയും. പഠനപ്രവര്‍ത്തനങ്ങളുടെ സ്വാഭാവികമായ തുടര്‍ച്ചയാണ് പരീക്ഷ എന്നൊക്കെ പറയുന്നത് വെറുംവാക്കാവുകയാണോ?

18, 19 ചോദ്യങ്ങണ്‍ വലിയകുഴപ്പമില്ലാതെ കടന്നുപോയപ്പൊള്‍ ചോദ്യം 20 വീണ്ടും കീറാമുട്ടിയായി. 500-1000 എന്നത് തെറ്റുപറ്റിയതാവും എന്നല്ലേ ഏതു കുട്ടിയും കരുതുക. യൂണിഫോം ഇന്റെര്‍വെല്‍ കുട്ടിക്കറിയാം. അതേ പതിവുള്ളൂ. സാങ്കേതികമായി ചോദ്യം തെറ്റല്ല. പക്ഷെ, കുട്ടിയുടെ മനസ്സില്‍ ഈ ചൊദ്യം തെറ്റെന്നേ വായിക്കൂ. അധ്യാപകന്‍ കുട്ടിയുടെ സുഹൃത്തും വഴികാട്ടിയുമാകണം എന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെ കുഴക്കുന്നതെന്തിനാവോ? 1000 തന്നെയാണ്, 600 അല്ല; തെറ്റിയതല്ല…എന്നൊക്കെ പറഞ്ഞുകൊടുക്കാന്‍ കുട്ടിക്കാരുണ്ട് സഹായിയായി? പരീക്ഷയില്‍ വിജയം ഉണ്ടെങ്കിലും അത് യുദ്ധമല്ലല്ലോ. ഇതു ഒറ്റക്ക് നിര്‍ത്തിയുള്ള യുദ്ധം തന്നെയെന്ന് കുട്ടി ഭയന്നു.

ചോദ്യം 21 എ പ്ലസുകാരെ ഉദ്ദേശിച്ചുള്ളതാണല്ലോ. അവര്‍ എന്തുചെയ്തുവെന്ന് ചോദിക്കുന്നതിന്ന് മുന്‍പ് ശരാശരിക്കാരനും അതിന്ന് താഴെയുള്ളവരും എന്തുചെയ്തുവെന്നേ അധ്യാപകര്‍ അന്വേഷിച്ചിരിക്കയുള്ളൂ. അവര്‍ക്ക് ഒന്നും ചെയ്യാനായിട്ടില്ല. ത്രികോണം വരച്ച് പേരെഴുതിയാല്‍ ചെറിയൊരു സ്കോര്‍ കിട്ടുമല്ലോ. അതു കിട്ടും.

ചോയ്സുള്ള 22 സമാധാനമായി ചെയ്യാനായി. അന്തര്‍വൃത്തം അസ്സലായി ചെയ്തു. പതിവിലധികം അതിന്ന് 5 സ്കോറും ഉണ്ട്. അപ്പോ അതു കിട്ടും. ആശ്വാസം!

പൊതുവേ അധ്യാപകരും കുട്ടികളും ദുഖിതരാണ്. ജയിക്കും .അതുപോരല്ലോ. സി+ന്ന് മുകളില്‍ എത്തുന്നവര്‍ വളരെ കുറവാകും എന്നാണ് എല്ലാവരുടേയും വിലയിരുത്തല്‍. ചോദ്യ ഭാഷ, ചിത്രഭാഷ, വിവിധ ശേഷികണ്‍ കൂട്ടിക്കലര്‍ത്തിയുള്ള പരിശോധന, കൃത്രിമമായ ചോദ്യ ഉള്ളടക്കം, വൃഥാവില്‍ ഉണ്‍ക്കൊള്ളിച്ച സങ്കീര്‍ണ്ണതകള്‍, ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിലെ സുതാര്യത, പരീക്ഷയിലെ അസ്വാഭാവികതകള്‍, മുഴുവന്‍ കുട്ടികളും നന്നായി ജയിക്കണമെന്ന എല്ലാവരുടേയും നിരന്തര സമ്മര്‍ദ്ദം, ഒരു ചോദ്യം തന്നെ നന്നായി മനസ്സിലാക്കാന്‍ ചെലവഴിക്കേണ്ടിവരുന്ന സമയം, ഒരു ശേഷിതന്നെ വിവിധ തലങ്ങളില്‍ പലവട്ടം ഫലപ്രദമായി ചെയ്തുതീര്‍ക്കാന്‍ അധ്യാപകനും കുട്ടിക്കും ആകെ ലഭിച്ച ക്ലാസ് സമയം, കുട്ടിക്ക് തന്നെ പഠിക്കാനുള്ള മറ്റു വിഷയങ്ങളും പ്രവര്‍ത്തനങ്ങളും , അതിന്റെയൊക്കെ ഭാരം ചുമക്കുന്ന പാവം കുട്ടി….ഒക്കെ മറന്നുപോകുന്നു നമ്മുടെ എല്ലാ പരീക്ഷകളും പരീക്ഷകരും. അവസാനം താന്‍ പഠിച്ച വിഷയങ്ങളോടൊക്കെ വെറുപ്പ് കുട്ടിക്കും! വീട്ടിലെത്തിയ കുട്ടികളൊക്കെ കണക്ക് പുസ്തകം തട്ടിന്‍പുറത്തേക്കെറിഞ്ഞിട്ടുണ്ടാവുമോ?
Click here for the answers prepared by John Sir
Click here for the Answers prepared by Hitha
Malayalam medium - English Medium
SSLC 2011 Maths Question Paper

139 comments:

Hari | (Maths) March 24, 2011 at 12:43 PM  

ഗണിതപരീക്ഷയെക്കുറിച്ച് മാത്​സ് ബ്ലോഗ് ഒന്നും എഴുതിയില്ല എന്ന പരാതിയുമായി ഒട്ടേറെ പേര്‍ കമന്റുചെയ്യുകയുണ്ടായി. മെയിലിലും ഫോണിലുമെല്ലാം സമാനമായ ചോദ്യങ്ങള്‍ ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. അതു പരിഗണിച്ചു കൊണ്ടു തന്നെ, ഞങ്ങളുടെ ടീമംഗമായ രാമനുണ്ണി സാര്‍ മാധ്യമത്തിനു വേണ്ടി തലനാരിഴ കീറി അപഗ്രഥിച്ച പരീക്ഷാ വിശകലനം ഇതോടൊപ്പം നല്‍കുന്നു. ഒപ്പം ചോദ്യങ്ങളുടെ ഇംഗ്ലീഷ്-മലയാളം മീഡിയങ്ങള്‍ക്കു വേണ്ടിയുള്ള ഉത്തരങ്ങളും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

പരീക്ഷകള്‍ എപ്പോഴും വിദ്യാര്‍ത്ഥി എന്തു ഗ്രഹിച്ചു എന്നു മനസ്സിലാക്കാനുള്ളതായിരിക്കണം. പരീക്ഷാ ഹാളില്‍ അവന്‍ ഏകനാണ്. ചോദ്യശരങ്ങളുടെ മൂര്‍ച്ചയില്‍ അവനുണ്ടാകുന്ന ഭയം തുടര്‍ന്നുള്ള പരീക്ഷയെഴുത്തിനെത്തന്നെ ബാധിക്കും. സഹാനുഭൂതി അനുഭവിക്കാനാകുന്ന ലളിതമായ ഭാഷയില്‍ തെറ്റുകളില്ലാത്ത ഒരു ചോദ്യപേപ്പറായിരിക്കണം എപ്പോഴും അവനുമുന്നില്‍ എത്തേണ്ടത്. ഇക്കഴിഞ്ഞ ഗണിത ചോദ്യപേപ്പര്‍ ചില ചോദ്യങ്ങളെ ഒഴിവാക്കി ചിന്തിച്ചാല്‍ നിലവാരമുള്ളത് തന്നെയാണ്. സംശയമില്ല. പക്ഷെ അതെഴുതി തീര്‍ക്കാന്‍ രണ്ടര മണിക്കൂര്‍ മതിയോ എന്ന ചോദ്യം എന്നെ അലട്ടുന്നു.

Hari | (Maths) March 24, 2011 at 12:45 PM  

ഗണിത പരീക്ഷയെപ്പറ്റി ആരാധ്യനായ കൃഷ്ണന്‍ സാറിന്റെ കമന്റ് ഇവിടെ

ഹിത ആതിര അനന്യ March 24, 2011 at 1:33 PM  

ചോദ്യം നമ്പര്‍ 1

എല്ലാ കുട്ടികളും ചെയ്തു ശീലിച്ച ഒരു ചോദ്യം . ഇതിന്റെ രണ്ടാം ഭാഗം ആകട്ടെ കഴിഞ്ഞ വര്‍ഷത്തെ ചോദ്യ പേപ്പറില്‍ കാണപെട്ട ഒരു ചോദ്യം തന്നെ ആണ്.D+ നിലവാരത്തിലുള്ള കുട്ടികള്‍ക്ക് പോലും 2 മാര്‍ക്ക്‌ നേടാന്‍ സഹായിക്കുന്ന ചോദ്യം.
ഉത്തരം സാധൂകരിക്കുക എന്നാ ഭാഗം താഴ്ന നിലവാരക്കാര്‍ എഴുതാന്‍ ഇടയില്ല

ചോദ്യം നമ്പര്‍ 2

പൊതുവേ എളുപ്പം സ്കോര്‍ ചെയ്യാവുന്ന ചോദ്യം തന്നെ ആണ് . സംഖ്യാ രേഖ വരച്ചു സംഖ്യകള്‍ അടയാളപെടുത്തിയ കുട്ടിയും മാര്‍ക്കിനു അര്‍ഹനാണ്

ചോദ്യം നമ്പര്‍ 2
പൈതഗോറസ് നിയമംകൂടി ചേര്‍ത്ത് സങ്കീര്‍ണ്ണമാക്കി
എന്ന് പറയാന്‍ കഴിയുമോ ? പൈതഗോറസ് നിയമം ഇല്ലാതെ നല്‍കിയാലും താഴ്ന നിലവാരക്കാര്‍ ചെയ്യാന്‍ സാധ്യത ഇല്ല .March 2005 ലെ പതിനാറാം ചോദ്യത്തിന്റെ മറ്റൊരു പതിപ്പ് ആയിരുന്നു ഈ ചോദ്യം .ആ ചോദ്യം ചെയ്തു ശീലിച്ചവര്‍ ഇത് വളരെ എളുപ്പം ചെയ്തു കാണും.
ആശയം ഗ്രഹിച്ചു പഠിച്ച ശരാശരി കുട്ടിക്ക് പോലും ഇത് ചെയാവുന്നതെ ഉള്ളു .എന്നാല്‍ താഴ്ന നിലവാരക്കാര്‍ ചെയ്യാന്‍ സാധ്യത ഇല്ല.

ഹിത ആതിര അനന്യ March 24, 2011 at 1:44 PM  

ചോദ്യം നമ്പര്‍ 4

ആശയം ലളിതം എങ്കിലും താഴ്ന നിലവാരക്കാര്‍ ഏതെങ്കിലും ഒരു സമവാക്യം എഴുതി വക്കാന്‍ ആണ് സാധ്യത.എന്നാലും ഈ ചോദ്യവും ശരാശരികാര്‍ക്ക് പ്രയാസം ഉണ്ടാക്കാതെ കടന്നു പോയി

ചോദ്യം നമ്പര്‍ 5

ചോദ്യ 5 (ദ്വിമാനസമവാക്യം + ത്രികോണമിതി)
ഈ ചോദ്യത്തില്‍ ദ്വിമാന സമവാക്യത്തിന്റെ ആശയം എവിടെ ആണ് പ്രയോഗിക്കേണ്ടത് എന്ന് മനസ്സിലാകുന്നില്ല.

30,60,90 കോണുകള്‍ ഉള്ള ത്രികോണങ്ങളുടെ പ്രതേകത വച്ച് ചെയ്യണ്ട ഈ ചോദ്യം
ഡി+ കാര്‍ ചെയ്യാന്‍ സാധ്യത ഇല്ല . വസ്തുതകളെ അടിസ്ഥാന പെടുത്തി ഒരു ചിത്രം പോലും അവര്‍ വരയ്ക്കാന്‍ സാധ്യത ഇല്ല .എന്നാല്‍ ഇത് ഉയര്‍ന്ന നിലവാരത്തില്‍ ഉള്ള ചോദ്യം അല്ല തന്നും .ശരാശരി കുട്ടികള്‍ക്ക് പോലും ഇത് ചെയാവുന്നതെ ഉള്ളു.ചതുരത്തിന്റെ പരപ്പളവ്‌ = നീളം x വീതി എന്ന് പോലും ഡി+ കാര്‍ എഴുതാന്‍ സാധ്യത ഇല്ല

ഹിത ആതിര അനന്യ March 24, 2011 at 1:51 PM  

ചോദ്യം നമ്പര്‍ 6

ഈ ചോദ്യം വ്യത്യസ്തത പുലര്‍ത്തിയ ഒരു ചോദ്യം തന്നെ ആയിരുന്നു.സത്യത്തില്‍ ദ്വിമാന സമവാക്യത്തിന്റെ ആശയം ഉപയോഗിച്ച് a,b
കാണുവാന്‍ പറഞ്ഞാല്‍ ഇത് എ പ്ലസ്‌ നിലവാരത്തില്‍ ഒരു ചോദ്യം ആകുമായിരുന്നു എന്നാല്‍ കുട്ടിക്ക് ഉത്തരത്തില്‍ എത്താന്‍ എല്ലാ സ്വാതന്ത്രവും അനുവദിച്ചപ്പോള്‍ എല്ലാ കുട്ടികളും എന്തെങ്കിലും എഴുതി കാണുംചോദ്യ കര്‍ത്താവ്‌ ദ്വിമാന സമവാക്യത്തെ മുന്‍നിര്‍ത്തി ആണ് കണ്ടത് എന്നാല്‍ ഈ ക്രമം തുടര്‍ന്ന് എഴുതി
7x9+1=64
9x11+1=100
11x13+1=144
13x15+1=196
15x17+1=256
17x19+1=324
എന്ന് എഴുതി ഉത്തരത്തില്‍ എത്തുന്ന കുട്ടിക്കും മുഴുവന്‍ മാര്‍ക്കും നല്‍കണം .

1x3+1=4
4 എന്നത് രണ്ടിന്റെ വര്‍ഗം ആണ് (2-1)(2+1)+1=4
3x5+1=16
16 എന്നത് നാലിന്റെ വര്‍ഗം ആണ്
(4-1)(4+1)+1=16

ഈ രീതിയില്‍ പരിഗണിച്ചാല്‍
axb+1=324
324 എന്നത് 18 ന്റെ വര്‍ഗം ആണ്
(18-1)(18+1)+1=324
17 x 19 + 1 =324

കുട്ടിയുടെ ചിന്താ ശേഷി കണക്കിലെടുത്ത് പൂര്‍ണമായി ഉത്തരത്തില്‍ എത്താന്‍ കഴിയാത്ത കുട്ടിക്കും അനുയോജ്യമായ മാര്‍ക്ക് നല്കണം

ഹിത ആതിര അനന്യ March 24, 2011 at 2:03 PM  

ചോദ്യം നമ്പര്‍ 7

വളരെ എളുപ്പം എല്ലാ കുട്ടികള്‍ക്കും ചെയാവുന്ന ആയിരുന്നു ഇത് എന്നാലും തുകയുടെ വ്യത്യാസം എന്നാ ഭാഗം താഴ്ന നിലവാരക്കാര്‍ തെറ്റിക്കാന്‍ സാധ്യത ഉണ്ട് എന്തായാലും രണ്ടു മാര്‍ക്ക് നേടാന്‍ വളരെ എളുപ്പം തന്നെ

ചോദ്യം നമ്പര്‍ 8

ഇവിടെ ചോദ്യം പറഞ്ഞ രീതി ഒന്ന് കൂടി മാറ്റി ഇരുന്നു എങ്കില്‍ കൂടുതല്‍ കുട്ടികള്‍ ഇത് ചെയുമായിരുന്നു

a) <OCB എത്ര ?
b) <ACB എത്ര ?
c) <ACO എത്ര ?
D) <BOC എത്ര ?
E) <AOC എത്ര ?

തുടര്‍ന്ന് ത്രികോണം AOC ഏതു തരം ത്രികോണം ആണ് എന്നായിരുന്നു ചോദ്യം എങ്കില്‍ കൂടുതല്‍ കുട്ടികള്‍ ഉത്തരത്തിലേക്കു വരുമായിരുന്നു

ചോദ്യം നമ്പര്‍ 9

-3 ല്‍ നിന്ന് x ലേക്കുള്ള അകലവും 5 ല്‍ നിന്ന് x ലേക്കുള്ള തുല്ല്യമാണ് എന്ന് പറഞ്ഞിരുന്നു എങ്കില്‍ ഡി പ്ലുസുകാര്‍ പോലും ചെയുമായിരുന്നു കാരണം അവര്‍ ഇത് വരെ കേട്ട് വന്നിരുന്നത് ഈ വിധത്തില്‍ ആണ്.എന്നാല്‍ മാറ്റി പറഞ്ഞപ്പോള്‍ ഈ വിഭാഗം കുട്ടികള്‍ ഈ ചോദ്യം തെറ്റിക്കാന്‍ സാധ്യത ഉണ്ട്

ഹിത ആതിര അനന്യ March 24, 2011 at 2:19 PM  

ചോദ്യം നമ്പര്‍ 10

ഇവിടെയും താഴ്ന നിലവാരക്കാര്‍ നിരാശക്കാര്‍ തന്നെ ആയിരിക്കും.എന്നാല്‍ അടിസ്ഥാനം ഉള്ള കുട്ടികള്‍ ഏറെ സന്തോഷവാന്മാരും

ചോദ്യം നമ്പര്‍ 11

a=18cm, e=15cm എന്ന് പോലും താഴ്ന നിലവാരക്കാര്‍ എഴുതാന്‍ സാധ്യത ഇല്ല എന്നാലും ചിലപ്പോള്‍ പാര്‍ശ്വമുഖ വിസ്തീര്‍ണം =2al എന്ന് ചിലപ്പോള്‍ എഴുതി കാണും.ശരാശരിക്കാര്‍ ഈ ചോദ്യത്തില്‍ സന്തുഷ്ടര്‍ ആയിരിക്കും

ചോദ്യം നമ്പര്‍ 12

തന്നിരിക്കുന്ന വിവരങ്ങളെ അടിസ്ഥാന പെടുത്തി വരച്ചിരിക്കുന്ന ചിത്രം കണ്ടാല്‍ ഞെട്ടി പോകും
AB=PD=40cmPC=40√3 =69.2cm
എന്നാല്‍ ചിത്രം നോക്കിയാല്‍ നേരെ മറിച്ചു ആണ് തോന്നുന്നത്.ചിത്രങ്ങള്‍ക്കൊക്കെ ഈ പോരായ്മയുണ്ട്
ഇവിടെയും താഴ്ന നിലവാരക്കാര്‍ നിരാശക്കാര്‍ തന്നെ ആയിരിക്കും.ദൂരവും ഉയരവും എന്ന ഒഴിവാകിയ ഭാഗത്ത്‌ നിന്നും ആണ് ഈ ചോദ്യം വന്നിരിക്കുനത് എന്നാ പരാതി ഉയര്‍ന്നു വരാനും സാധ്യത ഉണ്ട്

ചോദ്യം നമ്പര്‍ 13

ഈ ചോദ്യം തീര്‍ത്തും എ പ്ലസ്‌ നിലവാരക്കാരെ മുന്നില്‍ കണ്ടു കൊണ്ടുള്ള ഒരു ചോദ്യം ആണ്.
ആശയം ലളിതം എങ്കിലും ശരാശരിക്കാര്‍ പോലും തിരിഞ്ഞു നോക്കാന്‍ സാധ്യത ഇല്ല.പടവുകള്‍ എന്നാ പുസ്തകത്തിലെ ദ്വിമാന സമവാക്യം എന്നാ പാഠം ശ്രദ്ധിച്ച കുട്ടികള്‍ ഇത് നിഷ്പ്രയാസം ചെയ്തു കാണും എന്നതില്‍ സംശയം ഇല്ല

ചോദ്യം നമ്പര്‍ 14

ചോദ്യ കര്‍ത്താവ്‌ ചോദ്യത്തില്‍ ക്രിത്രിമത്വം
കൊണ്ട് വന്നു എന്നാല്‍ അത് കടന്നു പോയി.
പതിനാലാമത്തെ ചോദ്യത്തില്‍ തന്നിട്ടുള്ള വിവരങ്ങള്‍ മതിയാകില്ല. PQ,RS ഇവ തമ്മിലുള്ള അകലം മാറ്റി, ഈ നിബന്ധനകള്‍ അനുസരിക്കുന്ന അനേകം വൃത്തങ്ങള്‍ വരയ്ക്കാം.അത് കൊണ്ട് തന്നെ ഈ ചോദ്യം മോശം നിലവാരത്തില്‍ ഉള്ളതായി

എല്ലാ കുട്ടികള്‍ക്കും ഇവിടെ മുഴുവം മാര്‍ക്കും നല്‍കേണ്ട ഒരു സാഹചര്യം അങ്ങിനെ സൃഷ്ട്ടികപെട്ടു.
ഒരു കാര്യം മനസ്സിലാകേണ്ടത് പഠന നിലവാരത്തില്‍ വളരെ താഴെ നില്‍ക്കുന്ന കുട്ടികള്‍ എല്ലാ ചോദ്യങ്ങളും എന്തെങ്കിലും ഒക്കെ
എഴുതിവക്കും.ചോദ്യം നമ്പര്‍ ഇട്ട കുട്ടിക്ക് മാര്‍ക്ക്‌ കൊടുക്കുന്ന രീതിയില്‍ ഇവര്‍ രക്ഷപെട്ടു.

എന്നാല്‍ പഠന നിലവാരത്തില്‍ നുന്നില്‍ നില്‍കുന്ന കുട്ടികള്‍ നേരെ മറിച്ചു ആണ് ചെയുക അവര്‍ ഈ ചോദ്യം കുറെ നേരം ഇരുന്നു ആലോചിക്കും
പിന്നെ ഉത്തരം കിട്ടാതെ വരുമ്പോള്‍ അവര്‍ ഇത് പൂര്‍ണമായും തന്നെ വിട്ടുകളയും.അവരുടെ സമയ നഷ്ടം ആര് നികത്തി കൊടുക്കും .അവര്‍ക്ക് ആര് മാര്‍ക്ക് കൊടുക്കും.

ഹിത ആതിര അനന്യ March 24, 2011 at 2:35 PM  

ചോദ്യം നമ്പര്‍ 15
രാമനുണ്ണി സര്‍ ചൂണ്ടി കാണിച്ചത് പോലെ ചോദ്യം പറഞ്ഞു പറഞ്ഞു കാട് കയറി.
ഇവിടെ ഒരു കാര്യം എങ്കിലും ചെയാമായിരുന്നു
a)A യുടെ ഒരു വശം 'x' എങ്കില്‍ അതിന്റെ വിസ്തീര്‍ണം എത്ര
b)A യുടെ ഒരു വശം 'x' എങ്കില്‍ B യുടെ വശങ്ങള്‍ എന്തെല്ലാം ആയിരിക്കും ? അതിന്റെ വിസ്തീര്‍ണം എത്ര
C)A യുടെ ഒരു വശം 'x' എങ്കില്‍ C യുടെ വശങ്ങള്‍ എന്തെല്ലാം ആയിരിക്കും ? അതിന്റെ വിസ്തീര്‍ണം എത്ര

ഇങ്ങനെ ഉള്ള ചോദ്യങ്ങള്‍ കൊടുത്തു കുട്ടിയെ ഉത്തരത്തിലേക്കു കൊണ്ട് വരാന്‍ ശ്രമികാമായിരുന്നു

ചോദ്യം നമ്പര്‍ 16

ഒരുക്കം എന്ന പുസ്തകത്തിലെ ചോദ്യം ആയിരുന്നു എങ്കിലും പൂര്‍ണമായും ഉത്തരത്തില്‍ എത്തി ചേര്‍ന്നവര്‍ വളരെ ചുരുക്കം ആയിരിക്കും.

ഇവിടെ ചോദ്യ കര്‍ത്താവ്‌ ശ്രധികേണ്ട ഒരു കാര്യം തുടര്‍ച്ചയായി ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ കൊടുക്കുന്നതിനു പകരം ഇവയുടെ ഓര്‍ഡര്‍ മാറ്റാന്‍ ശ്രദ്ധിക്കണം ആയിരുന്നു

12,13,14,15,16, എന്നിവ അടുപിച്ചു
എ പ്ലസ്സുകാരെ പോലും തളര്‍ത്തുന്ന ചോദ്യങ്ങള്‍ സെറ്റ് ചെയ്തപ്പോള്‍ കുട്ടികള്‍ ആകെ നിരാശര്‍ ആയി.ഇവിടെ ചോദ്യം സെറ്റ് ചെയ്ത വ്യക്തി പൂര്‍ണ പരാജയം ആയി എന്ന് നിസംശയം പറയാം.കുട്ടികളിലെ ഈ നിരാശ മറ്റു ചോദ്യങ്ങള്‍ പോലും നേരെ എഴുതാന്‍ കഴിയാതെ പോകാന്‍ കാരണം ആയി. മാത്രമല്ല ഈ ചോദ്യങ്ങള്‍ ആലോചിച്ചു വന്നപ്പോഴേക്കും മറ്റു ചോദ്യങ്ങള്‍ നേരെ വായിച്ചു നോക്കാന്‍ പോലും സമയം കിട്ടാത്ത ഒരു അവസ്ഥയ്ക്കും കാരണം ആയി.

ഇവക്കിടയില്‍ നിര്‍മിതി, തലത്തില്‍ ബിന്ദുക്കള്‍ അടയാളപെടുതുന്ന ചോദ്യം,മാധ്യം എന്നിവ കയറ്റി ഇട്ടിരുന്നു എങ്കില്‍ കുട്ടികള്‍ കുറച്ചു കൂടി Relaxed ആകുമായിരുന്നു.ഇവിടെ ചോദ്യം സെറ്റ് ചെയ്ത വ്യക്തി പൂര്‍ണ പരാജയം ആയി

MAHATHMA March 24, 2011 at 2:45 PM  

നന്ദി സര്‍.


മികച്ച നിലവാരത്തില്‍ എത്തും എന്ന് പ്രതീക്ഷിച്ച കുട്ടിക്കുപോലും നിരാശ സമ്മാനിച്ചു; കണക്കു പരീക്ഷ.


ഈ പോസ്റ്റ്‌ കാണുമ്പോള്‍ ഒരു സംശയം. ഈ ഹിത, ആതിര, അനന്യ എന്നിവര്‍ വിദ്യാര്‍ഥികള്‍ തന്നെയാണോ?
ആണെങ്കില്‍ അവര്‍ നാളെയുടെ വാഗ്ദാനങ്ങള്‍ തന്നെയാണ്.

ഹിത ആതിര അനന്യ March 24, 2011 at 2:49 PM  

ചോദ്യം 17

കുട്ടികള്‍ നിരന്തര മൂല്യ നിര്‍ണയത്തിന്റെ ഭാഗം ആയി ചെയ്തു ശീലിച്ച ഒരു പ്രവര്‍ത്തനം ആയിരുന്നു ഇത് എങ്കിലും ഇവിടെയും ഡി പ്ലസ്‌ നിലവാക്കാര്‍ നിരാശര്‍ തന്നെ ആയിരിക്കാന്‍ ആണ് സാധ്യത .എന്നാല്‍ ഒന്നോ രണ്ടോ മാര്‍ക്ക്‌ എങ്കിലും ചിലപ്പോള്‍ കിട്ടാനും സാധ്യത ഉണ്ട്

ചോദ്യം 18

പൊതുവേ എളുപ്പം സ്കോര്‍ ചെയ്യാവുന്ന ചോദ്യം ആണ് . X അക്ഷവും Y അക്ഷവും വരക്കുമ്പോള്‍ തന്നെ ഒരു മാര്‍ക്ക് കിട്ടാന്‍ സാധ്യത ഉണ്ട് .ഡി പ്ലസ്സുകാരെ പോലും സന്തോഷപെടുത്തിയ ചോദ്യം.
ഒറ്റ നോട്ടത്തില്‍ ഒരേ രേഖയില്‍ വരുന്ന ബിന്ദുക്കള്‍ കണ്ടത്താന്‍ എന്നാല്‍ ഇവര്‍ വിജയിക്കണം എന്നുമില്ല

ചോദ്യം 19

സാധാരണ കണ്ടു വരുന്ന ഒരു ചോദ്യം തന്നെ എങ്കിലും ഇവിടെയും കുട്ടികള്‍ക്ക് മാര്‍ക്ക്‌ നല്‍കേണ്ട ഒരു അവസ്ഥ സൃഷ്ട്ടിക്കപെട്ടോ എന്ന് സംശയം
ഭാഷയില്‍ വന്ന ഒരു പിശക് കാണാം അര്‍ദ്ധ ഗോളത്തിന് പകരം അര്‍ദ്ധ വൃത്തം എന്ന് നല്‍കിയിരിക്കുന്നു.ചിത്രത്തില്‍ അര്‍ദ്ധഗോളം കൊടുത്തിട്ടുണ്ട്‌ എങ്കിലും ചില കുട്ടികളില്‍ എങ്കിലും അത് സംശയത്തിനു ഇട നല്‍കി.
ഈ ഒരു നിസാര തെറ്റ് മതി കുട്ടിക്ക് വഴി തെറ്റി
പോകാന്‍. വ്യത്യസ്തത നല്ലത് തന്നെ എന്നാല്‍ വ്യത്യസ്തക്ക് വേണ്ടി കൃത്രിമ സാഹചര്യം സൃഷ്ട്ടിക്കുന്നത് തെറ്റ് ആണ്

ഹിത ആതിര അനന്യ March 24, 2011 at 2:55 PM  

ചോദ്യം 20

സത്യത്തില്‍ വസ്തുതാപരമായി ചോദ്യത്തില്‍ യാതൊരു തെറ്റും ഇല്ല .ഇത് സിലബസ്സിന് പുറത്തു നിന്ന് ആണ് എന്ന് പറയാനും വയ്യ എങ്കിലും കുട്ടികള്‍ ചെയ്തു ശീലിച്ച ചോദ്യത്തില്‍ നിന്നും അല്പം മാറി നിന്ന ഒരു ചോദ്യം ആയിരന്നു ഇത്.

"വ്യത്യസ്തത നല്ലത് തന്നെ എന്നാല്‍ വ്യത്യസ്തക്ക് വേണ്ടി കൃത്രിമ സാഹചര്യം സൃഷ്ട്ടിക്കുന്നത് തെറ്റ് ആണ്"

ചില സ്കൂളുകളില്‍ ഹാളില്‍ വന്ന അധ്യാപകര്‍ 500-600 എന്ന് തിരുത്തി കൊടുക്കുക കൂടി ചെയ്തിട്ടുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു.എന്തായാലും കുട്ടികള്‍ ആശ്രയിക്കുന്ന ഈ ചോദ്യത്തിന് കുട്ടികളെ വലക്കാത്ത ഒരു മാര്‍ക്ക് കൊടുക്കാന്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു.മാര്‍ക്ക് നല്‍കിയില്ല എങ്കില്‍ അത് വിജയ ശതമാനത്തെ കൂടി ബാധിക്കുമോ എന്ന് സംശയം

ഹിത ആതിര അനന്യ March 24, 2011 at 3:02 PM  

ചോദ്യം നമ്പര്‍ 21

കുട്ടികള്‍ ആശ്രയിക്കുന്ന ഒരു ചോദ്യം തന്നെ ആണ് എങ്കിലും താഴ്ന നിലവാരക്കാര്‍ നിരാശക്കാര്‍ തന്നെ ആയിരിക്കും.അകലം കാണുന്ന സൂത്രവാക്യം എഴുതുകയോ ചിലപ്പോള്‍ ചില വശങ്ങള്‍ കണ്ടെത്തുകയോ ചെയ്യാം.ശരാശരിക്കാര്‍ ഈ ചോദ്യത്തില്‍ സന്തുഷ്ടര്‍ ആയിരിക്കും

ചോദ്യം നമ്പര്‍ 22

കൊട്ടികലാശം കഴിയുന്ന സമയത്ത് കുട്ടികള്‍ സന്തോഷവാന്മാര്‍ ആകാന്‍ സഹായിക്കുന്ന ചോദ്യം.മിക്ക കുട്ടികള്‍ക്കും നാല് മാര്‍ക്ക് എങ്കിലും കിട്ടാന്‍ കഴിയുന്ന ചോദ്യം .

ഹിത ആതിര അനന്യ March 24, 2011 at 3:07 PM  

പൊതുവേ എല്ലാ കുട്ടികള്‍ക്കും എങ്ങിനെ എങ്കിലും ജയിച്ചു പോകാം എന്ന അവസ്ഥ ആണ്.ശരാശരിക്കാര്‍ പൊതുവേ സന്തുഷ്ട്ടര്‍ ആണ്.എന്നാല്‍ എ പ്ലസ്‌ നിലവാരത്തിലുള്ള കുട്ടികള്‍ ആകെ വലഞ്ഞു പോയി.
ചുരുക്കി പറഞ്ഞാല്‍ അവരെ സംബന്ധിച്ച് പരീക്ഷ ഒരു പരീക്ഷണം തന്നെ ആയി.

ചോദ്യം നമ്പര്‍ 6,14,20,19,എന്നിവയ്ക്ക് എങ്ങിനെ മാര്‍ക്ക് നല്‍കുന്നു എന്നതും ചോദ്യം നമ്പര്‍ 13,16
എന്നിവയ്ക്ക് അവര്‍ എങ്ങിനെ ഉത്തരം എഴുതി എന്നതിനെയും ആശ്രയിച്ചു ആയിരിക്കും എ പ്ലസ്‌ നിര്‍ണയം

ഹിത ആതിര അനന്യ March 24, 2011 at 3:42 PM  

ചോദ്യ പേപ്പറില്‍ കണ്ട ചില ന്യൂനതകള്‍

1)കൈ കാര്യം ചെയ്ത ഭാഷാ ശൈലി മോശം നിലവാരത്തില്‍ ആയി
2)തുടര്‍ച്ചയായി ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ കൊടുക്കുന്നതിനു പകരം ഇവയുടെ ഓര്‍ഡര്‍ മാറ്റാന്‍ ശ്രദ്ധിക്കണം ആയിരുന്നു
3)തന്നിരിക്കുന്ന വിവരങ്ങളെ അടിസ്ഥാന പെടുത്തി വരച്ചിരിക്കുന്ന ചിത്രങ്ങള്‍ മോശം നിലവാരത്തില്‍ ആയി
4)വ്യത്യസ്തക്ക് വേണ്ടി കൃത്രിമത്വം കൊണ്ട് വരാന്‍ ശ്രമിച്ചപ്പോള്‍ ചോദ്യം മോശം നിലവാരത്തില്‍ ആയി
5)Entry level questions കൂടി ചേര്‍ത്ത് കുട്ടിയെ ഉത്തരത്തിലേക്കു കൊണ്ട് വരുന്നതില്‍ പരാജയപെട്ട ചോദ്യ പേപ്പര്‍ ആയിരുന്നു

ചോദ്യ പേപ്പറില്‍ കണ്ട ചില മികവുകള്‍

1)സൂത്രവാക്യങ്ങളും സിദ്ധാന്തങ്ങളും മനപാഠം ആക്കി അത് അതെ പടി എഴുതി മാര്‍ക്ക് നേടുന്നതിനു പകരം കുട്ടിയിലെ അറിവിനെ അളക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഒരു പരിധി വരെ ചോദ്യ കര്‍ത്താവ്‌ വിജയിച്ചു

2)കുട്ടിക്ക് തന്റേതായ ഒരു മാനസിക തലത്തില്‍ നിന്ന് ചിന്തിക്കാന്‍ അവസരം കൊടുത്തിരിക്കുന്നു .

ഹിത ആതിര അനന്യ March 24, 2011 at 3:51 PM  

എന്ടമോ ഇവിടെ വേറെ ആരും ഇല്ലേ . ഞങ്ങള് മാത്രം കുറെ നേരം ആയി കല പിലാന്നു പറഞ്ഞു കൊണ്ടിരിക്കുന്നു.വേറെ ആരും ഇല്ലേ


@ MAHATHMA SIR

നാളെയുടെ വാഗ്ദാനങ്ങള്‍ ഒന്നും അല്ല എന്നാലും വിദ്യാര്‍ഥികള്‍ തന്നെ.ഇന്നത്തെ +2 COMPUTER SCIENCE EXAM എന്ടമോ കടു കട്ടി തന്നെ ആയിരുന്നു.ഇത് പോലത്തെ പത്തു പോസ്റ്റ്‌ ഇട്ടാലും മതിയാകില്ല.ചില ചോദ്യങ്ങള്‍ കണ്ടപ്പോള്‍ ബോധം പോയി(അത് നേരത്തെ തന്നെ ഇല്ലല്ലോ എന്ന് ചോതികരുത്).OUT OF SYLLABUS ആണ് എന്ന് തോനുന്നു ഒരു അഞ്ചു മാര്കിന്റെ ചോദ്യം (അറിയാത്തത് ഒക്കെ OUT OF SYLLABUS ആണോ എന്ന് ചോതിക്കരുത്).
ഒരു മാതിരി Infosys ,Wipro അങ്ങിനെ ഉള്ള സ്ഥാപനങ്ങളിലെ Technical Test പോലെ തോന്നി .ഇനി എല്ലാം ഭഗവാന്റെ കയ്യില്‍ .

JOHN P A March 24, 2011 at 4:24 PM  

കൃഷ്ണന്‍ സാറിന്റെ അഭിപ്രായം ഉചിതമാണ്. ഉയര്‍ന്ന തലങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ഇത്തരം അഭിപ്രായങ്ങള്‍ ഭാവിയില്‍ പ്രയോജനം ചെയ്യും . ആരും തോക്കില്ല എന്നത് ആശ്വാസകരം തന്നെ . എന്നാലും കുറച്ചുകൂടി തെളിഞ്ഞ ചിന്തകള്‍ ആകാമായിരുന്നു. കൃഷ്ണന്‍ സാര്‍ ചില ചോദ്യങ്ങളില്‍ മാറ്റം വരുത്തിയപ്പോള്‍ സംവേദനതലത്തില്‍ വന്ന മാത്രം കണ്ടല്ലോ.
ഒരിടത്ത് നിര്‍ദ്ദാരണമൂല്യം എന്നു കണ്ടു. ഇത് അല്പം പഴയ പ്രയോഗമല്ലേ?അതോ ചോദ്യകര്‍ത്താവിന്റെ പഴമയാണോ ?

ജനാര്‍ദ്ദനന്‍.സി.എം March 24, 2011 at 5:15 PM  

Nihal A Saleem March 23, 2011 9:49 PM

@muhbmed

kanakk pareekshayekkurich onnum parayaruth ennnu Janardhanan Sir Paranju...!

Maths exam was OK!!

മുകളിലെഴുതിയ കമന്റ് വായിച്ച് ഞാന്‍ കുറച്ചു സമയം ഉള്ളാലെ ചിരിച്ചുപോയി. സത്യത്തില്‍ ഒന്നും പറയരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കണക്കപരീക്‍ഷ ഏ+കാരനെപ്പോലും ബുദ്ധിമുട്ടിക്കുന്ന ഒന്നായിരുന്നു എന്ന് അധ്യാപക സുഹൃത്തുക്കള്‍ തന്നെ പറഞ്ഞപ്പോള്‍ എന്നാല്‍ ഉത്തരങ്ങള്‍ ഇപ്പോള്‍ നല്‍കേണ്ടതില്ല എന്നേ ഞാന്‍ പറഞ്ഞിരുന്നുള്ളൂ. അതു തന്നെ കുട്ടികളുടെ മാനസികാവസ്ഥ കണക്കിലെടുത്തു പറഞ്ഞതാണു താനും.
ഹിതയുടെ ഉത്തരസൂചിക മലയാളത്തിലുള്ളത് എനിക്ക് വായിക്കാന്‍ പറ്റിയില്ല. ഫോണ്ട് പ്രോബ്ളമാണെന്നു തോന്നുന്നു.ഇംഗ്ലീഷിലുള്ളത് കണ്ടു. നന്നായിട്ടുണ്ട്.ഇലക്ട്രിസിറ്റി ബില്‍ ചോദ്യത്തില്‍ 500-1000എന്നുള്ളത് സൂചികയില്‍ 500-100എന്നാണ് കാണുന്നത്. ഇത് ടൈപ്പിംഗ് മിസ്റ്റേക്ക് ആയ്രിക്കും.
അഭിപ്രായം പറഞ്ഞ എല്ലാവരും (കൃഷ്ണന്‍ സാര്‍, ജോണ്‍ സാര്‍. ഹരി സാര്‍, ഹിതയും സംഘവും) ഗണിത വിശാരദരാണ്. പരീക്ഷയെഴുതിയ കുട്ടികള്‍ ആരെങ്കിലും പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സത്യത്തില്‍ ‍ ഞാന്‍ ഇന്നാണ് ഈ ചോദ്യപേപ്പര്‍ ശരിക്കൊന്ന് നോക്കിയത്. പൊതുവെ തരക്കേടില്ല എന്ന അഭിപ്രായമാണെനിക്ക്. ക്ലിഷ്ടതകള്‍ ഒഴിവാക്കാമായിരുന്നു.കഠിന നിലവാരത്തിലുള്ള ചോദ്യങ്ങളും വേണ്ടവ തന്നെ. ആരും എന്നോട് പിണങ്ങരുത്.

Sreejithmupliyam March 24, 2011 at 5:32 PM  

പരീക്ഷയുടെ ഉത്തരങ്ങള്‍ തയ്യാറാക്കിയതിന് ജോണ്‍ സാറിനും ഹിതയ്ക്കും അഭിനന്ദനങ്ങള്‍. +2 വിദ്യാര്‍ത്ഥിനികള്‍ എന്ന് പറയപ്പെടുന്ന ആതിരഹരിതഅനന്യമാര്‍
പ്ലസ്സ 2 പരീക്ഷയ്ക്കിടയിലും sslc പരീക്ഷയെക്കുറിച്ച് ഇങ്ങനെ ഗഹനമായി ചര്‍ച്ചയും വിശകലനവും നടത്തുകയും, 2 മീഡിയത്തിലേയും ഉത്തരങ്ങള്‍ തയ്യാറാക്കുകയും ചെയ്തുവല്ലോ... പ്രത്യേകം അഭിനന്ദനങ്ങള്‍. എല്ലാ ആശംസകളും നേരുന്നു. മാധ്യം കാണാനുള്ള ചോദ്യത്തിന്റെ ഉത്തരത്തില്‍ അവസാനത്തെ ക്ലാസ് 500-100 എന്ന് കൊടുത്തിരിക്കുന്നു. തിരുത്തുമല്ലോ.
ശ്രീജിത്ത് മുപ്ലിയം

bhama March 24, 2011 at 5:46 PM  

സാധാരണ കാണുന്ന ചോദ്യങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തിയ ചോദ്യപേപ്പര്‍ ആയിരുന്നു.കൃഷ്ണന്‍ സാര്‍ പറഞ്ഞ പോലെ ചോദ്യരീതി മാറ്റിയിരുന്നു എങ്കില്‍ കൂടുതല്‍ ഗുണം ചെയ്യുമായിരുന്നു.
ഹിത പറഞ്ഞപോലെ "ചോദ്യം നമ്പര്‍ 6,14,20,19,എന്നിവയ്ക്ക് എങ്ങിനെ മാര്‍ക്ക് നല്‍കുന്നു എന്നതും ചോദ്യം നമ്പര്‍ 13,16
എന്നിവയ്ക്ക് അവര്‍ എങ്ങിനെ ഉത്തരം എഴുതി എന്നതിനെയും ആശ്രയിച്ചു ആയിരിക്കും എ പ്ലസ്‌ നിര്‍ണയം"

vijayan March 24, 2011 at 5:54 PM  

ചോദ്യം 12 ലെ ഒരു സം ശയ൦ : Bയില്‍ നിന്നുംDC യിലേക്കുള്ള ലംബമാണ് BP. (ABക്ക് ലംബമാകാം ,BC ക്ക് ലംബമാകാം) .ഇതിനെക്കാള്‍ നല്ലത് DCയില്‍ നിന്നും Bയിലേക്കുള്ള ലംബമാണ് PB എന്ന് പറയുന്നതല്ലേ?(ചിത്രത്തോട് കൂറ് പുലര്‍ത്താത്ത ചോദ്യത്തെ പറ്റി നേരത്തെ പറഞ്ഞത് കൊണ്ട് ഇവിടെ പരാമര്സിക്കുന്നില്ല.പുത്യ കണ്ടുപിടുത്തം :"60ഡിഗ്രീ ക്ക് എതിരെ വരുന്ന വശതെക്കള്‍ വലുതാണ് 30ഡിഗ്രീ ക്ക് എതിരെ വരുന്ന വശം, 40cmനേക്കാള്‍ ചെറുതാണ്40root2 cm !)

Sankaran mash March 24, 2011 at 6:14 PM  

ചോദ്യകര്‍ത്താവിനു മാത്രം സന്തോഷിക്കാന്‍ വക നല്‍കുന്ന ഈ ചോദ്യക്കടലാസിനെക്കുറിച്ച് ഒരു പ്രമുഖ ദിനപ്പത്രത്തില്‍ എം.ആര്‍.സി നായര്‍ എഴുതിയ അഭിപ്രായം

"കുട്ടികളെ വല്ലാതെ വിഷമിപ്പിക്കുന്നതായിരുന്നു ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഗണിതം. പന്ത്രണ്ടാമത്തെ ചോദ്യം ഒഴിവാക്കിയ പാഠഭാഗത്തു നിന്നുള്ളതാണ്.

താണനിലവാരക്കാരായ കുട്ടികളെപ്പോലും രക്ഷപ്പെടുത്തുന്ന അധ്യായമാണ് മാധ്യം (സ്റ്റാറ്റിസ്റ്റിക്സ്) എന്നാല്‍ ആ ഭാഗത്തു നിന്നു ചോദിച്ച 20-ാമത്തെ ചോദ്യം ‌ കുട്ടികള്‍ക്കു പഠിക്കാനുള്ള മാതൃകയില്‍ പെട്ടതല്ല. ഈ രണ്ടു ചോദ്യങ്ങളുടേയും മുഴുവന്‍ മാര്‍ക്കും കുട്ടികള്‍ക്ക് നല്‍കേണ്ടതാണ്.

13-ാമത്തെ ചോദ്യം സമാന്തരശ്രേണിയുടെ ആശയമുപയോഗിച്ച് ചെയ്യേണ്ടതാണെങ്കിലും ഒന്‍പതാം ക്ലാസിലെ ബഹുഭുജങ്ങള്‍ക്കാണ് മുന്‍തൂക്കം.

14-ാം ചോദ്യം അസംബന്ധമാണ്. പഠിച്ച സിദ്ധാന്തം പ്രയോഗിക്കാന്‍ ശ്രമിച്ച കുട്ടികളുടെയെല്ലാം പരീക്ഷാപേപ്പര്‍ കണ്ണുനീര്‍ വീണു നനഞ്ഞിട്ടുണ്ടാകും.

കുട്ടികളോട് എന്തിനീ ക്രൂരത?

Hari | (Maths) March 24, 2011 at 7:59 PM  

രാമനുണ്ണി സാറിന്റെ പരീക്ഷ അപഗ്രഥനം കൃത്യമാണ്. വസ്തുനിഷ്ഠവും യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നതുമാണത്. പരീക്ഷയെക്കുറിച്ച് മാത്​സ് ബ്ലോഗ് ഒന്നും പറഞ്ഞില്ല എന്ന് പറഞ്ഞ് വേദനിച്ച എത്രയോ അധ്യാപകരുണ്ട്. അവര്‍ക്ക് വേണ്ടി ഞാന്‍ രാമനുണ്ണി സാറിനോട് നന്ദി പറയുന്നു.

ഇതെന്തൊരു പരീക്ഷയാണ്? ഇങ്ങനെയാണോ ചോദ്യപേപ്പര്‍ ഇടേണ്ടത്? ചോദ്യകര്‍ത്താവിന്റെ സാമര്‍ത്ഥ്യം കാണിക്കാനുള്ളതാണോ എസ്.എസ്.എല്‍.സി പരീക്ഷ? ഇത് ക്ലാസ് പരീക്ഷയൊന്നുമല്ലല്ലോ. ഒരുപാട് നല്ല ചോദ്യങ്ങള്‍ ഈ ചോദ്യപേപ്പറില്‍ ഉണ്ട്. പക്ഷെ ചില ചോദ്യങ്ങള്‍ ആ ചോദ്യപേപ്പറിന്റെ സകല മേന്മയും നഷ്ടപ്പെടുത്തിക്കളഞ്ഞു. എന്റെ അധ്യാപക ജീവിതത്തിനിടയില്‍ ഇത്രയും അബദ്ധങ്ങള്‍ നിറഞ്ഞ ഒരു ചോദ്യപേപ്പര്‍ കണ്ടിട്ടേയില്ല. സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും വിശ്വസിച്ച് ഒരാളെ ചോദ്യപേപ്പര്‍ നിര്‍മ്മിക്കാന്‍ ഏല്‍പ്പിക്കുന്നു. അദ്ദേഹം ആ പ്രതീക്ഷകളെല്ലാം തെറ്റിക്കുന്നു. എന്തു കഷ്ടമാണിത്?

ചോദ്യം 4
'നിര്‍ദ്ദാരണം' ചെയ്യുക എന്നതല്ല നിര്‍ദ്ധാരണം ചെയ്യുക എന്നതാണ് ശരി.

ചോദ്യം 12
യഥാര്‍ത്ഥത്തില്‍ ഈ ചോദ്യം ചോദിക്കരുതായിരുന്നു. കുട്ടിയെ സംബന്ധിച്ചിടത്തോളം അവനിത് ഒഴിവാക്കിയ പാഠഭാഗമാണ്. 45, 60 ഡിഗ്രികളുടെ അനുപാതം വെച്ച് ചെയ്യാനൊന്നും ചിത്രം അവന്റെ മനസ്സിനെ അനുവദിക്കുകയേയില്ല. മാത്രമല്ല ചിത്രത്തിലെ കോണളവുകളും വശങ്ങളുടെ നീളവും കുട്ടിയെ തെറ്റിദ്ധരിപ്പിക്കും.

ചോദ്യം 13
ഇത് സമാന്ത്രശ്രേണിയുമായി ബന്ധപ്പെട്ടതാണെങ്കിലും ഒന്‍പതാം ക്ലാസിലെ ബഹുഭുജങ്ങളിലെ തത്വങ്ങള്‍ ഓര്‍മ്മയുണ്ടെങ്കില്‍ മാത്രമേ ഈ ചോദ്യത്തിന് ഉത്തരമെഴുതാനാകൂ. എല്ലാവരും ഒരു പോലെ പഠനത്തെ സമീപിക്കുന്നവരല്ലല്ലോ. മുന്നറിവ് പരീക്ഷിക്കല്‍ പത്താം ക്ലാസിലെ അരക്കൊല്ലപരീക്ഷയ്ക്ക് മതിയായിരുന്നു.

ചോദ്യം 14
ഈ കണക്ക് എത്ര പേര്‍ ചെയ്യും? AP X PB = SR² എന്നു വെച്ച് ചെയ്യാനിരുന്നവരെയെല്ലാം വഞ്ചിച്ചു? ആ ചോദ്യം എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കുട്ടികള്‍ ചോദിച്ചപ്പോള്‍ അധ്യാപകര്‍ പോലും കുറച്ച് നേരത്തേക്കെങ്കിലും നിശബ്ദരായില്ലേ? ഈ ചോദ്യം ആരെ തോല്‍പ്പിക്കാനായിരുന്നു? കൃഷ്ണന്‍ സാര്‍ ആ ചോദ്യത്തെ എത്ര മനോഹരമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ചോദ്യം 17
216 ഡിഗ്രി കോണുകളും 25 സെ.മീ ആരവുമുള്ള ഒരു സെക്ടര്‍ കൊണ്ട് പരമാവധി വലിയ വൃത്തസ്തൂപിക നിര്‍മ്മിക്കുന്നു.

216 ഡിഗ്രി കോണുകളോ..? എത്ര കോണുകള്‍ കൊണ്ടാണ് വൃത്തസ്തൂപിക നിര്‍മ്മിക്കുന്നത്?

ചോദ്യം 19
ലോഹം കൊണ്ടു നിര്‍മ്മിച്ച ഒരു വസ്തു ഒരു വൃത്തസ്തപികയുടെ പാദത്തോട് അതേ ആരമുള്ള ഒരു അര്‍ദ്ധവൃത്തം ഘടിപ്പിച്ച രീതിയിലാണ്. വൃത്തസ്തപികയ്ക്ക് കീഴെ അര്‍ദ്ധവൃത്തം ഘടിപ്പിച്ചാല്‍ ചിത്രത്തില്‍ കാണുന്നതു പോലെയാകില്ലല്ലോ വരുന്നത്? ചിത്രത്തില്‍ കാണുന്നത് പോലെയാണെങ്കില്‍ ചോദ്യം ശരിയാകില്ലല്ലോ. ഏതാ ശരി?

ചോദ്യം 20
സ്റ്റാറ്റിസ്റ്റിക്സിലെ അവസാന ചോദ്യത്തില്‍ പെട്ടെന്ന് ഇന്റര്‍വെല്‍ മാറിപ്പോയല്ലോ? നൂറ് ഇന്റര്‍വെല്‍ ആയി വരുന്ന പട്ടികയില്‍ 500-1000 വന്നാല്‍ കുട്ടി എന്ത് കരുതും?

ഇതെല്ലാം മാരകമായ പിശകാണെന്ന് ഞാന്‍ വാദിക്കുന്നില്ല. പക്ഷെ അര്‍ഹതപ്പെട്ട കുട്ടികള്‍ക്ക് എ പ്ലസ് നഷ്ടപ്പെടാന്‍ ചോദ്യങ്ങളിലെ പിശകുകള്‍ കാരണമാകരുതൊരിക്കലും. മാര്‍ക്കിടുന്നതിനെല്ലാം മുന്‍പ് ഗണിതത്തിന് മാത്രം എ പ്ലസ് കിട്ടാതെ പോകുന്ന കുട്ടികളുടെ ദുഃഖത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണ് ഈ കമന്റ്.

shemi March 24, 2011 at 8:42 PM  

@കൃഷ്ണന്‍സാര്‍, സാറിന്റെ അഭിപ്രായങ്ങള്‍, 6, 14 ചോദ്യങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ഇതെല്ലാം ചോദ്യകര്‍ത്താവു കൂടി ഒന്നു കണ്ടിരുന്നെങ്കിലെന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു.

@ ഹിത..., വിശകലനം ഗംഭീരം.

ഒരു ചോദ്യവും പൂര്‍ണ്ണമായും എ+ കാരനെ ഉദ്ദേശിച്ചാവരുത്. എല്ലാവര്‍ക്കും അതിലേക്ക് ഒന്നു കടക്കാനവസരം കൊടുക്കാമല്ലോ. പൂര്‍ണ്ണമാകുമ്പോഴേക്കും എ+ കാരനെ പരിഗണിച്ചാല്‍ പോരെ.

shemi March 24, 2011 at 9:04 PM  

ചോദ്യം 19,20 എന്നിവ കുട്ടിയെ മനപ്പൂര്‍വ്വം കുഴക്കാന്‍ വേണ്ടിയാണെന്ന് തോന്നി.
ചോദ്യം 18 വരച്ചു നോക്കിയ കുട്ടികള്‍ക്കാണ് പ്രശ്നം വന്നത്.
ചോദ്യം 13 ഹരിസാറു പറഞ്ഞപോലെ അരക്കൊല്ലപ്പരീക്ഷക്കു മതിയായിരുന്നു.
ചോദ്യം 14 നേരം കളഞ്ഞതു മിച്ചം. അവസാനം കുട്ടിക്ക് 9 എന്ന ആശയം കിട്ടിയാല്‍ തന്നെ അതെങ്ങനെ അവതരിപ്പിക്കണം എന്നറിയാത്ത അവസ്ഥ.
ചോദ്യം 16 ഒഴിവാക്കിയവരാണ് ശരാശരിക്കാര്‍ മിക്കവരും.
ചോദ്യം 6 ചോദ്യകര്‍ത്താവിന്റെ ഉദ്ദേശം നടപ്പാവാതെ പോയി.
മൊത്തത്തില്‍ പുതിയ സമീപനത്തോട് അടുത്തു നില്‍ക്കുന്നെങ്കിലും കുട്ടിയെ പേടിപ്പിക്കുന്ന ഒരഭ്യാസമായിപ്പോയെന്ന് പറയാതെ വയ്യ.

ജനാര്‍ദ്ദനന്‍.സി.എം March 24, 2011 at 10:06 PM  

2011ലെ എസ്.എസ്.എല്‍.സി ഗണിത പരീക്ഷാ ചോദ്യപേപ്പര്‍ അവലോകനം നടത്തണമെന്നും അതിനെതിരെ പ്രതികരിക്കണമെന്നും പറഞ്ഞ മാലോകരെല്ലാം എവിടെപ്പോയി എന്റെ.............

...വരുമോരോ ദശ വന്നപോലെ പോം!

belnamol March 24, 2011 at 10:41 PM  

Innathe postinte chithram ishtappettu.Maths exam hallil kuttikallude same condition.Mathsnodum Maths teachersnodum kuttikalkkum parentsnum veruppundakkane itharam exams upakarickoo.

shiuj mathew March 24, 2011 at 11:17 PM  

I think the answer key of qtn.18 is not correct.The three points are (1,1),(2,4),(-1,5)

Soumya March 24, 2011 at 11:18 PM  

അദ്ധ്യാപകര്‍ ഇതിനെതിരെ പ്രതിഷേധിക്കണം. മാത്തമാറ്റിക്സിലെ ചോദ്യങ്ങള്‍ കണ്ട് കുട്ടികള്‍ ഒരുപാട് വിഷമിച്ചു. സ്റ്റാറ്റിസ്റ്റിക്സില്‍ തെറ്റുണ്ടെന്നാണ് എല്ലാ കുട്ടികളും കരുതിയിരിക്കുന്നത്. പുറത്തേക്കിറങ്ങിയ കുട്ടികളെല്ലാം ഹെഡ്മാസ്റ്ററോട് അങ്ങനെയാണ് പറഞ്ഞത്. ആരും ചെയ്യാത്ത ചോദ്യങ്ങളും ഉണ്ടായി. എന്തിനാണ് കുട്ടികളോട് ഇങ്ങനെ ക്രൂരത കാണിക്കുന്നത്. തെറ്റുവാരിവലിച്ചുവെച്ചാണ് ചോദ്യങ്ങളെങ്കില്‍ ഉത്തരങ്ങള്‍ എന്തായിരിക്കും. ചോദ്യമെഴുതിയയാള്‍ക്ക് ബാലശാപം കിട്ടും. ഇനി ഇവരെയൊന്നും ഒരിക്കലും ചോദ്യങ്ങള്‍ ഇടാന്‍ വിളിക്കരുത്. അത്രയ്ക്ക് നിലവാരമില്ലാത്ത ചോദ്യങ്ങളായിരുന്നു മിക്കതും. കുട്ടികളെ ഇങ്ങനെ ദ്രോഹിക്കരുതായിരുന്നു. ഞങ്ങളുടെയെല്ലാം വിഷമം ആരോട് പറയും.

shiuj mathew March 24, 2011 at 11:19 PM  

I think the answer key of Qtn.18 is not correct.the three points are (1,1),(-1,-5),(2,4)
Shiju Thariode

Biju March 25, 2011 at 1:26 AM  

Question No. 1,2,4,6,7,9, 11,13,14, 16,17 and 19 are explained in padippura in Manorama News paper on 11th and 16 th March 2011. It is very clear that the author of Padippura was involved in preparation of SSLC Question paper. All the above mentioned questions are similar or using the idea a student can do SSLC estions. No 13,14 and 16 is intended for gifted students, similar question included in Padippura. Publishing questions in news paper is serious.Students reading adippura Can get A+ easily. Department has to take necessary action.
Read Padippura and respond

ഹോംസ് March 25, 2011 at 6:16 AM  

ഹൊ! ബിജുവിന്റെ ആരോപണം ശരിയെങ്കില്‍ വളരെ സീരിയസായെടുക്കേണ്ടതാണ്..
പത്രമുത്തശ്ശിയുടെ പ്രചാരം കൂട്ടാന്‍ ഏത് കാലമാടനാണാവോ കൂട്ടുനിന്നത്?

JOHN P A March 25, 2011 at 6:40 AM  

സത്യം ഇതായിരിക്കില്ല.
പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ചോദ്യങ്ങളുണ്ടാക്കാന്‍ ശ്രമിച്ച വര്‍ എത്തിച്ചേര്‍ന്നത് ചില് പ്രസിദ്ധങ്ങളായ റഫറന്‍സ് പുസ്തകങ്ങളിലായിരുന്നു.
R D ശര്‍മ്മയുടെ, R S അഗര്‍വാളിന്റെ , മജ്ജീത് സിംദിന്റെ CBSE റഫരന്‍സ് ബുക്കുകളില്‍ നിറഞ്ഞുനില‍ക്കുന്ന ചോദ്യങ്ങളാണ് ഇതെല്ലാം. പിന്നെ മൗലീകമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രമിച്ചതാണ് 14 ല്‍ പറ്റിയത്
Q3 , Q8 ,Q10,Q16 ,q18,q21, ഇതെല്ലാം വെറും പകര്‍പ്പുകളാണ് .

bean March 25, 2011 at 7:38 AM  

ജനാര്‍ദ്ദനന്‍ സാറേ ,
എല്ലാ ദശകളും വന്നപോലെ പോകുന്നില്ലല്ലോ .
ചില ദശകള്‍ വന്നാല്‍ ഓപ്പറേറ് ചെയ്‌താല്‍ പോലും പോകില്ല .

bean March 25, 2011 at 7:45 AM  

@ബിജു ,

"ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം "
എന്നാല്‍ ഇനി ( VIP ) മലയാള മനോരമയെ കൈയ്യാമം വെച്ചു തെരുവിലൂടെ നടത്താം .
തുറുങ്കില്‍ അടയ്കാം .

SHAJIDAS March 25, 2011 at 7:53 AM  

ശരിക്കുംചോദ്യം കണ്ടപ്പോള്‍ ‍ഞെട്ടിപ്പോയി. സിലബസ് മാറാന്‍ പോകുന്ന ഈ സന്ദര്‍ഭത്തില്‍ തന്നെ ഇത്തരമൊരു ചതി വേണ്ടിയിരുന്നില്ല. ഒന്നുകൂടിശ്രദ്ധിച്ചപ്പോള്‍ വീണ്ടും ഞെട്ടി ! എന്താണെന്നല്ലേ ? മലയാളമനോരമപത്രക്കാരാണോ ചോദ്യം തയ്യാറാക്കിയതെന്നൊരു സംശയം. 11-3-2011, 16-3-2011 എന്നീ തിയതികളില്‍ "പഠിപ്പുര"കണ്ടകുട്ടികള്‍ക്ക് A+ ഉറപ്പ്. 1,2,4,6,9,13,14,16,17 ചോദ്യങ്ങളൊക്കെ അവിടെ പരാമര്‍ശിച്ചിട്ടുണ്ട്. ഇത് തികച്ചും യാദൃശ്ചികമാണോ എന്നുതന്നെ സംശയം തോന്നും!

MURALEEDHARAN.C.R March 25, 2011 at 8:12 AM  

സാധാരണക്കാര്‍ക്ക് അല്പം ആശ്വാസം ഉണ്ടാക്കുമെങ്കിലും A+ കാരെ നിരാശരാക്കിയ പരീക്ഷ എന്നുതന്നെ എന്റേയും അഭിപ്രായം
പിന്നെ
ഹിതയിടെ keyയില്‍ 18-)o ചോദ്യത്തിന്റെ ഉത്തരം തെറ്റാണെന്നുതോന്നുന്നു
(3,5) അല്ലെ ഒറ്റയാന്‍
ie
(1,1),(3,5) ഇവയില്‍
x അംഗങ്ങളുടെ വ്യത്യാസം 2
y അംഗങ്ങളുടെ വ്യത്യാസം 4
ഈ വ്യത്യാസങ്ങളുടെ അംശബംന്ധം 1:2
(-1,-5),(2,4) ഇവയില്‍
x അംഗങ്ങളുടെ വ്യത്യാസം 3
y അംഗങ്ങളുടെ വ്യത്യാസം 9
ഈ വ്യത്യാസങ്ങളുടെ അംശബംന്ധം 1:3
(1,1),(-1,-5) ഇവയില്‍
x അംഗങ്ങളുടെ വ്യത്യാസം 2
y അംഗങ്ങളുടെ വ്യത്യാസം 6
ഈ വ്യത്യാസങ്ങളുടെ അംശബംന്ധം 1:3
ഇതില്‍നിന്നും (3,5) ആണ് ഒറ്റയാന്‍ എന്നു വ്യക്തമല്ലെ

സോമലത ഷേണായി March 25, 2011 at 8:27 AM  

ചോദ്യപേപ്പര്‍ കണ്ടപ്പോള്‍ത്തന്നെ സ്ക്കൂളിലെ ഡപ്യൂട്ടി പറഞ്ഞതാണ് മലയാളമനോരമയുടെ പഠിപ്പുരയില്‍ ഇതിലെ ചില ചോദ്യങ്ങള്‍ കണ്ടിരുന്നുവെന്ന്. രണ്ടിലേയും ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ തമ്മില്‍ ആശയവിനിമയ ത്തിനിടവന്നിട്ടുണ്ടോയെന്നതടക്കം ആശങ്കയുണ്ടാക്കുന്നു. എന്തായാലും കുട്ടികളെ ഇത്രയും 'പരീക്ഷി'ക്കരുതായിരുന്നു. ബോധപൂര്‍വമോ അബോധപൂര്‍വമോ വന്ന ഈ തെറ്റുകള്‍ മൂലം കുട്ടികള്‍ക്കാര്‍ക്കും മാര്‍ക്ക് നഷ്ടപ്പെടരുത്.

Krishnan March 25, 2011 at 10:09 AM  

sslc പരീക്ഷയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍, ക്ഷോഭിക്കുന്ന വാക്കുകള്‍ക്കപ്പുറം ക്രിയാത്മകമായ പ്രവൃത്തികളായി രൂപപ്പെടുത്തുന്നതെങ്ങിനെയെന്ന്‌ ഇനി ചിന്തിക്കാമെന്നു തോന്നുന്നു. ഇതിന്‌ ആദ്യം ചുവടെപ്പറയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം:

1. ചോദ്യക്കടലാസിലെ പ്രധാന പിഴവുകള്‍ എന്തൊക്കെയാണ്‌?

2. ഇവ എന്തുകൊണ്ടു സംഭവിക്കുന്നു?

3. ഇത്തരം വീഴ്ചകള്‍ ഇനി സംഭവിക്കാതിരിക്കാന്‍ എന്തു ചെയ്യണം?

ഇങ്ങിനെയൊരു ചര്‍ച്ച mathsblogലൂടെ തുടങ്ങി, കുറേക്കൂടി വിപുലമായ ഗണിത അധ്യാപകരുടെ സമൂഹത്തിലൂടെ മെച്ചപ്പെടൂത്തി, ഗണിതപരീക്ഷകളെക്കുറിച്ചുള്ള സമഗ്രമായ ഒരു രേഖ ഉണ്ടാക്കിയെടുക്കാന്‍ നമുക്കു കഴിയുമോ?

Biju March 25, 2011 at 11:02 AM  

I commented about the connection between the SSLC Maths questions published in Manorama Padippura and SSLC Examination question. I think it is difficult to collect Manorama news paper 11th and 16th March2011 for finding the connection between questions . I will mail copy of padippura if you send request to
bijumathematics@gmail.com


Biju.R

vijayan March 25, 2011 at 11:10 AM  

1
ചോദ്യക്കടലാസ്സിലെപിഴവുകള്‍ ഏതാ​ണ്ട്ഒക്കെയും കഴിഞ്ഞ മൂന്ന് ദിവസത്തെ കമണ്ടുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടുഎന്ന് കരുതുന്നു.
2. ക്ളാസ് റൂമുമായി ബന്ധമില്ലാത്ത ,കുട്ടികുളുടെ സ്പന്ദനം അറിയാത്ത , പതിവായി ചോദ്യക്കടലാസ്സ രൂപീകരണവുമായി ബന്ധമില്ലാത്ത 'അധികാരികള്‍ 'ചോദ്യങ്ങള്‍ ഉണ്ടാക്കുന്ന കുഴപ്പമാണിത്.
3.ക്ളാസ് റൂമുമായി ബന്ധമുള്ള ,വ്യത്യസ്ത നിലവാരത്തിലുള്ളകുട്ടികളുമായി സ്തിരം ഇടപഴുകുന്ന ,അതായത് അവരുടെ നാടിമിടിപ്പ് അറിയുന്ന ചോദ്യകര്‍ത്താക്കള്‍ രംഗപ്രവേശം ചെയ്താല്‍ ചോദ്യക്കടലാസ്സിലെപിഴവുകള്‍ ഒരു പരിധിവരെ നിയന്ദ്റിക്കാം.
***ഇതുപോലുള്ള വിധികര്‍ത്താക്കളും രംഗപ്രവേശം ചെയ്താല്‍ A+ പ്രതീക്ഷിക്കുന്ന കുട്ടിക്ക് D+കിട്ടിയാല്‍ ഭാഗ്യം

SAJITH.T March 25, 2011 at 11:49 AM  

I would like to know more about
1.new blogger dash board
2.google web toolkit
3.eclipse
means installation and using

SHAJIDAS March 25, 2011 at 12:08 PM  

പഠിപ്പുരയിലെ ഡമ്മി ചോദ്യങ്ങളിലൂടെ!
1. ഒരു സമാന്തരശ്രേണിയിലെ n-ാംപദം 6n+3
*ശ്രേണിയുടെ പൊതുവ്യത്യാസം എത്ര ?
*ശ്രേണിയുടെ ആദ്യ പദം എത്ര ?
*ആശ്രേണിയുടെരണ്ട്പദങ്ങള്‍ തമ്മിലുള്ളവ്യത്യാസം 100 ആകുമോ?
2. സംഖ്യാരേഖയില്‍ 2ല്‍ നിന്നും 3 യൂണിറ്റ് അകലെയുള്ളരണ്ട് സംഖ്യകള്‍ ഏവ? ഈ രണ്ട് സംഖ്യകള്‍ തമ്മിലുള്ള അകലം എത്ര?
4. ചുവടെ തന്നിരിക്കുന്നസമവാക്യങ്ങളില്‍ ഒരു മൂല്യം മാത്രമുള്ള സമവാക്യം സമവാക്യം കണ്ടെത്തുക.
2x2-7x+3=0, 3x2-5x+3=0, 4x2-12x+9=0
6. തുടര്‍ച്ചയായ രണ്ട് ഒറ്റ സംഖ്യകളുടെ ഗുണനഫലം 143 ആണ്.സംഖ്യകള്‍ ഏതെല്ലാമാണ്?
7.പൊതുവ്യത്യാസം 7 ആയ ഒരു സമാന്തരശ്രേണി എഴുതുക. ഈശ്രേണിയുടെ ഒാരോ പദ ത്തോടും 3 കൂട്ടി മറ്റൊരു ശ്രേണി എഴുതുക. രണ്ടാമതെഴുതിയശ്രേണിയുടെ പൊതുവ്യത്യാസം
എത്ര?ഇവയുടെ 25-ാം പദങ്ങള്‍ തമ്മിലുള്ള വ്യത്യാസം എത്ര? ആദ്യത്തെ 25 പദങ്ങളുടെ തുകകള്‍ തമ്മിലുള്ള വ്യത്യാസം എത്ര?
9. "സംഖ്യാരേഖയില്‍ -3 ല്‍ നിന്നും 7ല്‍ നിന്നും തുല്യ അകലത്തിലാണ് x” ഈ പ്രസ്താവന യെ കേവലസംഖ്യയുടെ ചിഹ്നം ഉപയോഗിച്ചെഴുതുക. x ന്റെ വില എന്ത് ?
13. 10വശമുള്ള ഒരു ബഹുഭുജത്തിന്റെ കോണുകള്‍ ഒരു സമാന്തരശേണിയിലാണ്.ഈ ശ്രേ ണിയുടെ 3ാം പദം 159 ആണ്.
ഈ ബഹുഭുജത്തിന്റെ ബാഹ്യകോണുകളുടെ ശ്രേണിയുടെപ്രത്യേകതഎന്ത്?
ബാഹ്യകോണിന്റെ ശ്രേണിയുടെ ഒരുജോടിയുടെ തുക എത്ര?
മൂന്നാമത്തെ ആന്തരകോണ്‍ 159˚ ആണ്.മൂന്നാമത്തെബാഹ്യകോണ്‍ എത്ര? എട്ടാമത്തെ ബാഹ്യകോണ്‍ എത്ര?
ബാഹ്യകോണുകളുടെ ശ്രേണി എഴുതുക.
ആന്തരകോണുകളുടെ ശ്രേണി എഴുതുക.
14. ഒരേ ചിത്രത്തില്‍ √24 cm, √18cm നീളമുള്ള രണ്ട് വരകള്‍ വരയ്ക്കക.(വിശദീകരണം
മനസ്സിലാക്കിയ കുട്ടി Q.14 ഉറപ്പായിട്ടുംചെയ്യുമെന്നതില്‍സംശയംവേണ്ട)
16. ത്രികോണത്തിന്റെ ചുറ്റളവ് AP + AQ വിന് തുല്യമാണെന്നും ഈചോദ്യത്തില്‍AP,AQ ആരത്തിന് തുല്യമാണെന്ന് കണ്ടെത്തി ചുറ്റളവ് വ്യാസത്തിന് തുല്യമാണെന്ന് കണ്ടെത്തു
വാനും പ്രയാസമില്ല.
17. 216˚കേന്ദ്രകോണും 20cm ആരവുമുള്ളഒരു സെക്ടര്‍ ആകൃതിയിലുള്ള അലൂമിനിയം ഷീറ്റ് വളച്ച് പരമാവധിവലിയ ഒരു വൃത്തസ്തൂപിക ഉണ്ടാക്കുന്നു.സ്തൂപികയുടെ പാദത്തിന്റെ
ആരവും ഉയരവുംവ്യാപ്തവും കണക്കാക്കുക.

Krishnan March 25, 2011 at 12:42 PM  

ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച്, 2011-ലെ ഒരുക്കം പരിശോധിച്ചപ്പോള്‍, അതിലെ ഏഴോളം ചോദ്യങ്ങള്‍, sslc പരീക്ഷയിലും വലിയ വ്യത്യാസമില്ലാതെ ഉപയോഗിച്ചിരിക്കുന്നതു കണ്ടു. പരീക്ഷയിലെ പതിനാലാം ചോദ്യവും ഏതാണ്ട് അതേപടി ഇതിലുണ്ട്. അന്നുതന്നെ, ആ ചോദ്യത്തില്‍ വിവരങ്ങള്‍ വേണ്ടത്രയില്ലാത്തതിനാല്‍ പല ഉത്തരം ആകാം, എന്നു നമ്മളാരും കണ്ടില്ലല്ലോ എന്നോര്‍ത്ത് വിഷമം തോന്നുന്നുണ്ട്;
ഗണിതപഠനത്തെ സംബന്ധിക്കുന്ന എല്ലാം ശ്രദ്ധിക്കണം എന്നു മറ്റുള്ളവരെ ഉപദേശിക്കാറുള്ള ഞാനും അതു വേണ്ടവിധം ചെയ്യുന്നില്ല എന്ന കുറ്റബോധവും.

മറ്റൊരു രസവുമുണ്ട്. മനോരമ പത്രത്തില്‍ വന്നതായിപ്പറയുന്ന പല ചോദ്യങ്ങളും "ഒരുക്ക"ത്തില്‍ ഉള്ളവ തന്നെയാണ്‌. ഇക്കാര്യം blogല്‍ ആരും പറഞ്ഞതുമില്ല.

SHAJIDAS March 25, 2011 at 12:50 PM  
This comment has been removed by the author.
santhosh kumar March 25, 2011 at 12:57 PM  

"കണക്കിന് A+ കിട്ടിയെങ്കില്‍ പത്രം മനോരമ തന്നെ"

ഹിത ആതിര അനന്യ March 25, 2011 at 12:58 PM  

@ മുരളി സര്‍

"ഹിതയിടെ keyയില്‍ 18-)o ചോദ്യത്തിന്റെ ഉത്തരം തെറ്റാണെന്നുതോന്നുന്നു"

തെറ്റാണെന്നുതോന്നുന്നു എന്നല്ല തെറ്റ് തന്നെ ആണ് സര്‍ .ഒരേ രേഖയില്‍ വരുന്ന ബിന്ദുക്കള്‍ (1,1)
(-1,-5),(2,4) ആണ് .തെറ്റ് വന്നതിനു ക്ഷമ ചോതികുന്നു . ഇതി ഹരി സര്‍ തിരുത്തി അപ്ഡേറ്റ് ചെയുമെന്നു കരുതുന്നു.ചിത്രം വരച്ചു നോക്കിയതില്‍ വന്ന അപാകത ആണ് .

ബില്‍ ചോദ്യത്തില്‍ 500-1000എന്നുള്ളത് സൂചികയില്‍ 500-100 എന്ന് ടൈപ്പിംഗ് മിസ്റ്റേക്ക് വന്നതിലും ക്ഷമ ചോതികുന്നു

ഹിത ആതിര അനന്യ March 25, 2011 at 1:11 PM  

@ കൃഷ്ണന്‍സാര്‍

"പല ചോദ്യങ്ങളും "ഒരുക്ക"ത്തില്‍ ഉള്ളവ തന്നെയാണ്‌. ഇക്കാര്യം blogല്‍ ആരും പറഞ്ഞതുമില്ല."

സര്‍ ഒരു കാര്യം പറയാന്‍ ഉള്ളത് ഈ വര്‍ഷത്തെ ഒരുക്കം കുട്ടികളിലും അധ്യാപകരിലും കിട്ടിയത് വളരെ വൈകിയാണ്.അടുത്ത വര്ഷം പുതിയ പുസ്തകം വരുമ്പോള്‍ ആ പുസ്തകത്തെ അടിസ്ഥാനമാകി തയാറാകുന്ന പടവുകള്‍,ഒരുക്കം,എന്നിവ എല്ലാം കുട്ടികളില്‍ നേരത്തെ തന്നെ എത്തിക്കാന്‍ ശ്രദ്ധിക്കണം.November മാസത്തോടെ തന്നെ ഇവ കുട്ടികളില്‍ എത്തിക്കാന്‍ പറ്റണം . ഈ വര്‍ഷത്തെ ഒരുക്കം കുട്ടികളിലും അധ്യാപകരിലും കിട്ടിയത് വളരെ വൈകിയാണ് .

Hand Book ,Source Book എന്നിവ നെറ്റില്‍ കൊടുക്കണം.ഇത്തരം പുസ്തകങ്ങള്‍ അധ്യാപകര്‍ക്ക് മാത്രം കിട്ടുമ്പോള്‍ ഞങ്ങളെ പോലെ ഉള്ളവര്‍ക്ക് ഇത് കിട്ടാന്‍ സാധ്യത ഇല്ല .നിങ്ങള്‍ പിളേര്‍ക്ക് ഇത് കൊണ്ട് എന്ത് കാര്യം എന്ന് ആണെങ്കില്‍ പിന്നെ വേണ്ട.

ഞങ്ങള്‍ക്ക് ബി.എഡും ബിരുദവും ഒന്നും ഇല്ല എന്നെ ഉള്ളു .ഞങ്ങള്‍ക്കും ഇവയൊക്കെ അറിയാന്‍ താല്പര്യം ഉണ്ട്.

ഹിത ആതിര അനന്യ March 25, 2011 at 1:35 PM  

മനോരമ പത്രത്തില്‍ വന്നത് ആണ് എങ്കിലും ഒരുക്കത്തില്‍ വന്നത് ആണ് എങ്കിലും scheme Finalisation സമയത്ത് കുട്ടികള്‍ക്ക് ഗുണകരം ആകുന്ന ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

എങ്ങിനെ ആയാലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എ പ്ലുസുക്കാരുടെ എണ്ണം കുറയാന്‍ തന്നെ ആണ് സാധ്യത.

ഇവിടെ വിജയന്‍ സര്‍ പറഞ്ഞ കാര്യം പ്രധാന പെട്ടത് ആണ്
ക്ളാസ് റൂമുമായി ബന്ധമില്ലാത്ത ,കുട്ടികുളുടെ സ്പന്ദനം അറിയാത്ത , പതിവായി ചോദ്യക്കടലാസ്സ രൂപീകരണവുമായി ബന്ധമില്ലാത്ത 'അധികാരികള്‍ 'ചോദ്യങ്ങള്‍ ഉണ്ടാക്കുന്ന കുഴപ്പമാണിത്.

ഇന്നലെ കഴിഞ്ഞ പ്ലസ്‌ ടു കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ കണ്ടോ ? എന്താ കാട്ടി വച്ചിരിക്കുന്നത്.കുട്ടികള്‍ വട്ട തിരിഞ്ഞത് തന്നെ .ആരാണാവോ ഈ ചോദ്യ പേപ്പര്‍ ഒക്കെ ഉണ്ടാക്കുന്നത്‌.എളുപ്പമുള്ള ചോദ്യങ്ങള്‍ ഇടണം എന്ന് പറയുന്നില്ല എന്നാലും നമുക്ക് പഠിക്കാന്‍ ഉള്ള കാര്യങ്ങള്‍ അല്ലെ ചോതിക്കാന്‍ പാടുള്ളൂ.
Question Number 18 Out of syllabus ആണ് വന്നത് പിന്നെ കുറെ തെറ്റുകള്‍ വേറെയും ഉണ്ട്.

വിധികര്‍ത്താക്കളും ഇത് പോലെ തന്നെ രംഗപ്രവേശം ചെയ്താല്‍ A+ പ്രതീക്ഷിക്കുന്ന കുട്ടിക്ക് D+കിട്ടിയാല്‍ ഭാഗ്യം

+2നു Double Valuation ആണ് രണ്ടു പേരില്‍ ഒരാള്‍ അപകടകാരി ആണ് എങ്കില്‍ കുട്ടിയുടെ കഥ ഡിം ഡിം ഡിം .

fasal March 25, 2011 at 1:47 PM  

ഈ വര്‍ഷം ഏറ്റവും കുറവ് എ പ്ലസ് കിട്ടുന്ന വിഷയം ഗണിതശാസ്ത്രമാണ് എന്ന ബഹുമതിയുടെ താമ്രപത്രം ആര്‍ക്കാണ് കൊടുക്കേണ്ടത്? ഈ ചോദ്യപേപ്പര്‍ തയ്യാറാക്കിയവരെ ആളുകളെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തണം. പത്താം ക്ലാസുകാരന് ചോദ്യപേപ്ഫര്‍ തയ്യാറാക്കേണ്ട ചുമതല മേലിലെങ്കിലും പത്താം ക്ലാസില്‍ പഠിപ്പിച്ചു പരിചയമുള്ളവര്‍ക്കു നല്‍ക​ണം.

Sreejithmupliyam March 25, 2011 at 5:23 PM  

ജോണ്‍ സര്‍,
ഒന്‍പതാം ക്ലാസ്സിലെ ഒരു ഗണിതം പരിശീലന പേപ്പര്‍ പ്രസിദ്ധീകരിക്കാമോ?
ശ്രീജിത്ത് മുപ്ലിയം

S.V.Ramanunni March 25, 2011 at 5:57 PM  

കഴിഞ്ഞകാലങ്ങളിൽ പഠനപ്രവർത്തനങ്ങൾ, മൂല്യനിർണ്ണയനം എന്നിവയിൽ ഉണ്ടായ ഗുണപരമായ മാറ്റങ്ങൾ/ വളർച്ച കണക്ക് പരീക്ഷയിലെന്നല്ല ഒരു വിഷയ പരീക്ഷകളിലും പ്രതിഫലിക്കുന്നില്ല എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം. പഠനത്തിന്റെ സ്വാഭാവികമായ ഒരു തുടർച്ചയെന്നോണം മൂല്യനിർണ്ണയനത്തെ വർഷാന്തപരീക്ഷയിൽ പ്രവർത്തിപ്പിക്കുന്നേ ഇല്ല.ഇതു ഗുരുതരമായ ഒരു വീഴ്ച്ചതന്നെ. കൃഷ്ണൻ മാഷ് പറയുന്നതുപോലെ ഇതിൽ നല്ലൊരു മാറ്റം ഉണ്ടായേ പറ്റൂ. കുട്ടിയുടെ അറിവല്ല അളക്കുന്നത്; മറിച്ച് ചോദ്യനിർമ്മാതവിന്റെ അറിവില്ലായ്മയാണ് പലപ്പോഴും ജനം അളക്കുന്നത്. അപൂർവം ചില നല്ല ചോദ്യങ്ങൾ ഇല്ലെന്നല്ല. അതു ചൂണ്ടിക്കാട്ടി ബാക്കിയുള്ള എല്ലാ അശാസ്ത്രീയതകളേയും ന്യായികരിക്കുന്നിടത്താണ് നമുക്ക് ഇടയേണ്ടിവരുന്നത്. ശിശുകേന്ദ്രീകൃതം എന്ന ഘടകം മുഴുവൻ അർഥത്തിലും ഉൾക്കൊള്ളുന്ന ഒരു മൂല്യനിർണ്ണയോപാധി ഇനിയും നാം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പരീക്ഷാ‍രീതി ഉപേക്ഷിക്കണം. ശരിയായി കുട്ടിയെ മൂല്യനിർണ്ണയനം ചെയ്യാനുള്ള പുത്തൻ ഉപകരണങ്ങൾ വികസിപ്പിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ഓരോ കുട്ടിയേയും പരിഗണിക്കുന്നതും ഓരോ കുട്ടിയുടേയും കഴിവുകൾ അളക്കുന്നതും ആയിരിക്കണം അത്. എല്ലാർക്കും കൂടിയുള്ള ഒരു ടൂൾ ആയിരിക്കരുത്. പരീക്ഷ എന്ന സങ്കൽ‌പ്പം തന്നെ നിർഭയമായി കുട്ടി കടന്നുചെല്ലുന്ന ഒരു ഒരു പഠനപ്രവർത്തനമായി മാറണം. ഇതൊന്നും വെറും ഭാവനയായി നിൽക്കരുത്. നമുക്കിത് ആദ്യം ഭാവന ചെയ്യാനും തുടർന്ന് പ്രവർത്തിയായി മാറ്റാനും കഴിയും എന്നുകാണിച്ചുകൊടുക്കാം. ഇതൊരു ഭഗീരഥപ്രയത്നം തന്നെയാണ് എന്നു സംശയമില്ല. പക്ഷെ, ഇതു നമുക്ക് ചെയ്യാനാവണം...ചെയ്യണം..അതു മാനുഷികമായ , സാമൂഹ്യമായ ഒരു ഒരു കടമ നിറവേറ്റലെന്നതിന്നുപരി നാളത്തെ മനുഷ്യനെ കണ്ടെത്താനുള്ള വലിയൊരു സ്കൂളിങ്ങ് തന്നെയാവും.കൃഷ്ണൻ മാഷെപ്പോലുള്ളവർ നമ്മോടൊപ്പമുള്ളപ്പോൾ ഒട്ടും വൈകാതെ സധൈര്യം ആരംഭിക്കാം.

Krishnan March 25, 2011 at 6:14 PM  

കണക്കു പരീക്ഷ (എല്ലാ പരീക്ഷകളും) നന്നാക്കിയെടുക്കാനുള്ള ശ്രമം തുടങ്ങണം എന്നെഴുതിയതിന്‌ ഉടനടി പ്രതികരിച്ച വിജയന്‍ മാഷിനും, രാമനുണ്ണിമാഷിനും നന്ദി. ഇത്‌ കുറേക്കാലമെടുത്ത്, കുറേയധികം ഗണിതാധ്യാപകരുടെ കൂട്ടായ്മയില്‍ ചെയ്യേണ്ട കാര്യമാണ്‌. മറ്റു ചര്‍ച്ചകളോ വികടമായ പരിഹാസങ്ങളോ ഇടയ്ക്കുവരാതെ ഇതു മാത്രം ഗൗരവമായി ചെയ്യാന്‍ mathsblog ല്‍ത്തന്നെ ഒരിടം ഉണ്ടാക്കാന്‍ കഴിയുമോ? അല്ലെങ്കില്‍, googlegroup പോലെ ഒരു പ്രത്യേക ഇടം?

Mathsblog team ന്‌ ഇതിന്‌ എന്തു ചെയ്യാന്‍ കഴിയുമെന്ന്‌ അറിഞ്ഞാല്‍ക്കൊള്ളാം.

ചിക്കു March 25, 2011 at 6:30 PM  
This comment has been removed by the author.
ചിക്കു March 25, 2011 at 6:31 PM  

.

പഠിപ്പിക്കുന്നവരും പാഠപുസ്തകം തയാറാക്കുന്നവരും ചോദ്യപ്പേപ്പര്‍ ഇടുന്നവരും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇവിടുത്തെ വിഷയമെന്നു തോന്നുന്നു...

കുട്ടിയുടെ മുന്നില്‍ അദ്ധ്യാപകന്‍ എല്ലാം തികഞ്ഞവനാണ്. എല്ലാം അറിയാവുന്ന ആളാണ്. എന്നാല്‍ ചോദ്യപ്പേപ്പര്‍ എങ്ങിനെ വരും എന്നതിനെ കുറിച്ച് ഒരു ധാരണ പോലും അദ്ധ്യാപകനില്ല എന്നതു കഷ്ടം തന്നെ..

എന്റെ പരിമിതമായ അറിവു വച്ച് സി.ബി.എസ്.ഇ യില്‍ ഇതല്ല സ്ഥിതി. കൃത്യമായ ഫോര്‍മാറ്റുണ്ടകും. കൂടാതെ പരീക്ഷ അടുക്കുമ്പോള്‍ ഓണ്‍ലൈനായും അതു പോലെ ചില ദിനപ്പത്രങ്ങളുമായും സഹകരിച്ച് സംശയം ദൂരീകരിക്കാനുള്ള അവസരം ഒരുക്കും. അത്തരമൊരു സംവിധാനത്തെ കുറിച്ച് എന്തു കൊണ്ട് ചിന്തിച്ചു കൂടാ..?

അതു പോലെ പത്താം ക്ലാസിനെ മാത്രം ഈ തരത്തില്‍ കണ്ടാല്‍ പോര. എട്ട്, ഒന്‍പത് ക്ലാസുകള്‍ക്കും പ്രാധാന്യം കൊടുക്കണം. അവരുടെ ചോദ്യപ്പേപ്പറും ഇതേ ആവേശത്തോടെ കീറി മുറിച്ച് വിശകലനം ചെയ്യണം.

ചിക്കു March 25, 2011 at 6:39 PM  

.

ഞാന്‍ ക്ലാസ് ടീച്ചറായുള്ള എട്ടാം ക്ലാസിലെ ഒരു കുട്ടി പരീക്ഷ അടുത്ത ദിവസം എന്റെ അടുത്തെത്തി. എന്നിട്ടു ചോദിച്ചു..

"നെറ്റില്‍ മോഡല്‍ ക്വസ്‌റ്റ്യന്‍ പേപ്പര്‍ കിട്ടുന്ന സൈറ്റിന്റെ അഡ്രസ് ഒന്നു തരാമോ...? "

ഞാന്‍ ഒരു നിമിഷം ആലോചിച്ചു...എന്നിട്ടു പറഞ്ഞു.
"അങ്ങിനെയൊന്നില്ലെന്നാണ് എന്റെ അറിവ്. അഥവാ ഉണ്ടെങ്കില്‍ ഇതിലു(മാത്സ് ബ്ലോഗിന്റെ ഐ.ഡി) കാണും. "

ഇതാണ് നമ്മുടെ അവസ്ഥ.. ഐ.ടി ലോകത്തില്‍ കുട്ടികള്‍ നമുക്കു മുന്നിലാണ്. അവര്‍ക്ക് വേണ്ടത് ഒരുക്കാന്‍ നമുക്ക് കഴിയുന്നില്ല ...

എട്ടാം ക്ലാസില്‍ ഹിന്ദി പരീക്ഷയ്ക്ക് ഗ്രാമറില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യങ്ങളാണ് വന്നതെന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും പറഞ്ഞു. അത് ഒരു വിഷയമേയല്ല. ഇതേ പ്രശ്‌നം പത്താം ക്ലാസില്‍ ഉണ്ടായാല്‍ നമുക്ക് അതൊരു വിഷയമാണ്.

ചിക്കു March 25, 2011 at 7:31 PM  

.

ഇവിടെ ഇപ്പോള്‍ കാണുന്നതു പോലെ കുറച്ച് പേര്‍ മാത്രമല്ല, കൂടുതല്‍ ആളുകള്‍ ഇതു പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം.

മാത്സ് ബ്ലോഗ് പോലുള്ള കൂട്ടായ്മകള്‍ ഇനിയും ഉണ്ടാവണം. എന്നിട്ട് ഓരോ ക്ലസ്റ്ററില്‍ നിന്നും തങ്ങളുടെ വിഷയത്തിന്റെ ബ്ലോഗിലേക്ക് എന്തു സംഭാവന ചെയ്യാം എന്ന് ആലോചിക്കണം. ലോകം മുഴുവനും ഉള്ള കുട്ടികള്‍ക്ക് അതു ലഭിക്കും.

ഇത്രമാത്രം അദ്ധ്യാപകര്‍ വിചാരിച്ചാല്‍ എന്താണ് സാധിക്കാത്തത്..?
ഒരു പക്ഷെ ഒരു ചോദ്യമാകാം, ചോദ്യപേപ്പറാകാം, നോട്സാകാം, പുതിയ ആശയമാകാം അത് മറ്റുള്ളവരുമായി പങ്കു വയ്ക്കണം.

ഒരു ദിശാബോധം നല്‍കാന്‍ അതു വഴി സാധിക്കും.

ഞാന്‍ മുന്‍പ് സൂചിപ്പിച്ച കുട്ടിയുടേതു പോലെ എത്രയോ കുട്ടികള്‍ ഇങ്ങിനെ ചോദ്യപ്പേപ്പര്‍ നെറ്റില്‍ പരതുന്നുണ്ടാവും..?അത്തരക്കാരെ കൂടി നമുക്ക് പരിഗണിക്കണ്ടേ..?

മറ്റുള്ള വിഷയങ്ങള്‍ പോകട്ടെ.. എട്ടില്‍ പുതുതായി വന്ന ഐ.ടി യുടെ മാതൃകാ ചോദ്യങ്ങളെ കുറിച്ചു പോലും ഒരു ഐഡിയയുമില്ല.. പിന്നെയല്ലേ ബാക്കിയുള്ളവ..?

ഈ സാഹചര്യത്തില്‍ നമുക്ക് ചെയ്യാവുന്ന ഒരു കാര്യമുണ്ട്. ഒന്നാലോചിച്ചേ... ഒന്‍പതില്‍ പുതിയ പാഠപുസ്തകമാണ്. എട്ടില്‍ കഴിഞ്ഞ വര്‍ഷം മാറിയതേയുള്ളു. ഇപ്പോള്‍ ചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ചതു പോലെ എല്ലാ ക്ലാസിലെയും എല്ലാ വിഷയത്തിന്റെയും ചോദ്യപ്പേപ്പര്‍ സ്കാന്‍ ചെയ്തു വയ്ക്കണം. ഈ വര്‍ഷത്തെ ഒന്‍പതിലെയും കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും എട്ടിലെയും..

കുറച്ചു വര്‍ഷത്തേക്ക് പാഠപുസ്തകം മാറില്ലല്ലോ.. അപ്പോള്‍ ഇതു പോലെ ചോദ്യപേപ്പര്‍ അന്വേഷിക്കുന്ന കുട്ടികള്‍ക്ക് അതൊരു റഫറന്‍സാകും. എന്നിട്ട് മാത്സ് ബ്ലോഗിന്റെ സൈഡില്‍ അതൊരു ഗാ‍ഡ്ജെറ്റായി ഇട്ടാല്‍ അത് കുട്ടികള്‍ക്ക് സഹായകരമായിരിക്കും..

ഡ്രോയിങ്ങ് മാഷ് March 25, 2011 at 7:34 PM  
This comment has been removed by the author.
ഡ്രോയിങ്ങ് മാഷ് March 25, 2011 at 7:35 PM  

പരീക്ഷാ സമ്പ്രദായത്തില്‍ അടിയന്തിരമായി മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഈ വര്‍ഷത്തെ ഗണിതശാസ്ത്രപരീക്ഷ ഓര്‍മ്മിപ്പിക്കുന്നു. വടിയും അടിയും നിരോധിച്ച് നമ്മുടെ വിദ്യാലയങ്ങളെ ശിശുസൗഹൃദമാക്കി മാറ്റിയപ്പോള്‍ പരീക്ഷാ സമ്പ്രദായത്തിലും ഈ മാറ്റം വരേണ്ടതായിരുന്നു. പുറത്തു ചുട്ടു പൊള്ളുന്ന ചൂട്. മേല്‍ക്കൂരയില്‍ നിന്ന് വമിക്കുന്ന ആവി. കുട്ടികള്‍ക്ക് മുന്നില്‍ പൊള്ളുന്ന ചോദ്യപേപ്പറും. ഇതുമായി മല്‍പ്പിടുത്തം മൂന്ന് മണിക്കൂര്‍. ഇതിലെന്തു ശിശുസൗഹൃദം? SSLC പരീക്ഷ കഴിഞ്ഞ് +2 പരീക്ഷ നടത്തിയാല്‍പ്പോരേ, രാവിലെ പരീക്ഷയെഴുതുന്നതിന്റെ ഉന്മേഷവും ഉണര്‍വും ഉച്ചച്ചൂടില്‍ കിട്ടുമോ? ഇതു പരീക്ഷ മാത്രമല്ല, ഒരു പരീക്ഷണവും കൂടിയാണ്.

MAHATHMA March 25, 2011 at 7:52 PM  

A POST WITH REAL SAD

MATHSBLOG - ന്റെ സഹയാത്രികരായ എല്ലാ അധ്യാപകരോടുമായി ഒരു അപേക്ഷ: ഒന്‍പതാം ക്ലാസ്സിന്റെ ഗണിത പരീക്ഷ തിങ്കളാഴ്ച നടക്കുകയാണല്ലോ. ഇപ്പോഴത്തെ SSLC ക്വസ്റ്റ്യന്‍ പേപ്പര്‍ കണ്ടപ്പോള്‍ തോന്നിയ ഒരു പേടി. ഒന്‍പതാം ക്ലാസ്സുകാര്‍ക്ക്‌ വര്‍ക്ക് ചെയ്യാന്‍വേണ്ടി ഒരു മോഡല്‍ QUESTION പേപ്പര്‍ തയ്യാറാക്കി തരുമോ.

പത്താം ക്ലാസ്സിലെ എന്റെ കുട്ടികള്‍ പരീക്ഷ കഴിഞ്ഞു സങ്കടത്തോടെ മുന്നില്‍ വന്നു നിന്നത് മനസില്‍നിന്നും മായുന്നില്ല. അവരുടെ മുന്‍പില്‍ ഞാന്‍ ഒരുപാടു ചെറുതായപോലെ തോന്നി.

ശരിക്കും കേരളത്തിലെ ഗണിത അധ്യാപക ലോകത്തിനെ മുഴുവന്‍ കുട്ടികളുടെ മുന്‍പില്‍ കുറ്റവാളികള്‍ ആക്കുവാന്‍ മാത്രമായിരുന്നു ഈ വര്‍ഷത്തെ ഗണിത ചോദ്യപേപ്പര്‍.

ഹിത ആതിര അനന്യ March 25, 2011 at 8:01 PM  

ചിക്കു സാറിന്റെ അഭിപ്രായം

"അതു പോലെ പത്താം ക്ലാസിനെ മാത്രം ഈ തരത്തില്‍ കണ്ടാല്‍ പോര. എട്ട്, ഒന്‍പത് ക്ലാസുകള്‍ക്കും പ്രാധാന്യം കൊടുക്കണം. അവരുടെ ചോദ്യപ്പേപ്പറും ഇതേ ആവേശത്തോടെ കീറി മുറിച്ച് വിശകലനം ചെയ്യണം."

സത്യത്തില്‍ ഈ അഭിപ്രായം ഞങ്ങള്‍ നേരത്തെ ഒരു പോസ്റ്റില്‍ ചൂണ്ടി കാണിച്ചതാണ്.ഇവിടെ കാണുന്ന ഒരു പ്രവണത പത്താം ക്ലാസ് തന്നെ ആണ് ജിവിതത്തിലെ അവസാന വാക്ക് എന്നാ നിലയില്‍ ആണ്.ഈ പ്രവണതക്ക് മാറ്റം വരണം.എന്തെങ്കിലും ഒക്കെ വിദ്യ ചെയ്തു എട്ടു ഒന്‍പതു ക്ലാസ്സിലെ പാഠഭാഗങ്ങള്‍ പഠിപിച്ചു തീര്‍ക്കും എന്നിട്ട് പത്താം ക്ലാസ്സില്‍ കുട്ടി എത്തുമ്പോള്‍ അവനു ഒരുക്കം ,പടവുകള്‍, എന്നിങ്ങനെ പല പേരില്‍ ചോദ്യ മാതൃകകള്‍ തയാറാക്കി കൊടുക്കും.

പുതിയ ഒന്‍പതാം ക്ലാസ് പുസ്തകം ഈ വര്ഷം വന്നു.എന്തെ ആ പുസ്തകത്തെ ആശ്രയിച്ചു ഒരു ഒരുക്കം അല്ലെങ്കില്‍ പടവുകള്‍ അല്ലെങ്കില്‍ മറ്റു എന്തെങ്കിലും പേരില്‍ ഒരു ചോദ്യ മാതൃകാ പുസ്തകം ഇവിടെ ആരും കൊടുക്കാന്‍ മുതിരുനില്ല.

ഒന്‍പതാം ക്ലാസ് കുട്ടി പത്തില്‍ എത്തുമ്പോള്‍ സ്കൂളിന്റെ അല്ലെങ്കില്‍ ജില്ലയുടെ വിജയശതമാനം കൂട്ടാന്‍ പല പേരില്‍ ഓരോ ജില്ലയിലും കോച്ചിംഗ് ക്ലാസ്സുകള്‍ കൊടുക്കും .അടിസ്ഥാനം ഇല്ലാതെ വെറും ജയം മാത്രം മുന്നില്‍ കണ്ടു കൊണ്ട് ആണോ പഠന പ്രവര്‍ത്തങ്ങള്‍ നല്ക്കേണ്ടത് .

എ പ്ലസ്‌ നേടുക എന്നത് തന്നെ ജീവിത ലക്‌ഷ്യം .ഞാന്‍ ഒരു കാര്യം ചോതികട്ടെ.ഒരു സര്‍വ്വേ നടത്തി നോക്കൂ ഓരോ സ്കൂളിലും പത്താം ക്ലാസ്സില്‍ ഫുള്‍ എ പ്ലസ്‌ കിട്ടിയ കുട്ടി പ്ലസ്‌ ടു തലത്തില്‍ എന്ത് നേടി.ഈ കുട്ടി ജീവിത വിജയം കൈ വരിച്ചോ?ഓരോ സ്കൂളിനും പൊക്കി പറയാനും ട്യുഷന്‍ സെന്ററുകാര്‍ക്ക് ബാനെര്‍ വക്കാനും പറ്റും ഈ എ പ്ലസ്‌ .

ഈ വര്‍ഷത്തെ ചോദ്യ പേപ്പറില്‍ ചോദ്യം 13
ഇത് സമാന്ത്രശ്രേണിയുമായി ബന്ധപ്പെട്ടതാണെങ്കിലും ഒന്‍പതാം ക്ലാസിലെ ബഹുഭുജങ്ങളിലെ തത്വങ്ങള്‍ ഓര്‍മ്മയുണ്ടെങ്കില്‍ മാത്രമേ ഈ ചോദ്യത്തിന് ഉത്തരമെഴുതാനാകൂ

MAHATHMA March 25, 2011 at 8:16 PM  

ഹിത, ആതിര, അനന്യ - മാര്‍ക്കു എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. (എന്റെ പോസ്റ്റിനു സപ്പോര്‍ട്ട് ചെയ്തു സംസാരിച്ചതിന്) ഇന്നത്തെ സാഹചര്യത്തില്‍ ജീവിതത്തിന്റെ ഏറ്റവും പ്രധാന ലക്‌ഷ്യം പത്താം ക്ലാസ്സ്‌ ആണെന്നു കരുതുന്ന "രക്ഷകര്‍ത്താക്കള്‍' കുറച്ചൊന്നുമല്ല കേരളത്തില്‍.

JOHN P A March 25, 2011 at 8:59 PM  

ശ്രീജിത്ത് സാര്‍
ഒന്‍പതാംക്ലാസിലെ ഉടന്‍ പ്രസിദ്ധീകരിക്കും.

Lalitha March 25, 2011 at 9:29 PM  

Tough questions(questions for A+ students) should have 2 or 3 sub questions, so that everyone could attempt it.
While preparing the blue print of a QP, generally it will be categorised as easy, average and tough in proportion. Is this done appropriately.
We should not forget that the children are doing this in the examination hall within a fixed period of time(In a particular mental stage). Otherwise they may answered it.
Some best students said "ANSWERING Q.NO.14, MY HANDS WRE SHIVERING, EVENTHOUGH SHE GOT THE ANSWER UPTO 9CM.".
Q P should be child centred.

Nihal A Saleem March 25, 2011 at 10:27 PM  

Maths Question paper ellavarum parayunna athra budhimuttanennu enikku thonnunnilla...

valare prayasamulla 3-4 questions undayirunnenkilum kurach aalochichaal answer kandethaabunnathe ullu...

a+nu 70 marks pore...?

Biju March 26, 2011 at 12:30 AM  

All mathematics teachers who have seen Padippra agreed my argument that the author of Padippura had role in setting SSLC Maths Questions . Out of 80 marks 51 marks from padippura. The questions are similar or using the idea a student can do the SSLC Examination question. Especially the questions for gifted students are from padippura. It is published just before the examination March 11 th and 16 th. During the period SSLC Question paper is in Treasury Strong Room. So SSLC questions are not taken from padippura , but it is leaked to Padippura through the author. Students reading Padippura easily get A+,


Number of questions from padippura in each Chapter, number shown In bracket is the chapter wise question number in Padippura

1) In SSLC Maths Examination three questions are from A.P , These three are included in Padippura Out of five questions explained.Q1(1),Q7(2),Q13(5)
2) Two questions are from Real Numbers, Both are explained in padippura Q2(1),Q9(4)
3) Quadratic Equation three questions , two are from padippura Q4(2), Q6(3)
4) Circles two questions both are in padippra Q3(6),Q8(5)
5) Trigonometry two questions, one from padippura -the idea is same in SSLC question -30,60.90 right triangle both case Q5(1)
6) Circles four questions , Three from padippura Q3(6),Q8(5),Q14(4)
7) Tangents three questions, one from PadippuraQ16(3)
8) Solids three questions, three are from padippura Q11(1),Q17(4), Q19(4)

Analytic Geometry and Statistics are not included in dadippura.I will send copy of padippura mail to
bijumathematics@gmail.com

Mini March 26, 2011 at 6:41 AM  

Thanks to MALAYALA MANORAMA! Whatever the matter is,it is a pure help to some students.

Biju March 26, 2011 at 7:23 AM  
This comment has been removed by the author.
Krishnan March 26, 2011 at 7:35 AM  

മലയാള മനോരമയില്‍ വന്ന ചോദ്യങ്ങളില്‍ ചിലതിന്‌ sslc ചോദ്യങ്ങളുമായി ആശയതലത്തില്‍ സാമ്യമുണ്ട്. (ബിജു അക്കമിട്ടു പറയുന്നതില്‍ ചിലത് sslc ചോദ്യങ്ങളുമായി ബന്ധപ്പെടുത്താന്‍ അല്പം വലിച്ചുനീട്ടേണ്ടിവരും!) ഈ ചോദ്യങ്ങളെല്ലാം, "ഒരുക്ക"ത്തിലും ഉണ്ട്. sslc പരീക്ഷയില്‍ ഇവ ഒരുക്കത്തില്‍നിന്ന് അതുപോലെ എടുത്തിരിക്കുന്നു; മനോരമയില്‍ അല്പം വ്യത്യാസപ്പെടൂത്തിയിട്ടുണ്ട്. sslc ചോദ്യങ്ങള്‍ തയ്യാറാക്കിയ ആളും, മനോരമയില്‍ എഴുതിയ ആളും, ഒരുക്കത്തിനെ നല്ലവണ്ണം ആശ്രയിച്ചിട്ടുണ്ട് എന്നേ പറയാന്‍ കഴിയൂ.
കാര്യങ്ങള്‍ ശരിക്കു പഠിക്കാതെ ആരോപണങ്ങള്‍ നടത്തുന്നതും, കേട്ടപാടെ ഏറ്റുപാടി പൊലിപ്പിക്കുന്നതും നല്ല ശീലങ്ങളല്ല.

Mini March 26, 2011 at 7:49 AM  

Please leave Manorama in its way!!!

Educare March 26, 2011 at 7:51 AM  

@ Flash News സര്‍ ഇതെന്തു പണിയാണ് ? പരീക്ഷ 3.30 നേ ക്ഴിയൂ‍. പാക്കിംഗ് കഴിയുമ്പോള്‍ 4.30 ആകും .പിന്നെ അത് പോസ്റ്റ് ചെയ്യണം. അപ്പോള്‍ പിന്നെ ഏബ്‌സന്റീസ് സ്റ്റേറ്റ്മെന്റ് ആര്‍ ഡി ഇ ഒ ഓഫീസില്‍ എത്തിക്കും ? ഇമെയിലായി അയക്കുന്ന കാര്യം പരിഗണിച്ചു കൂടെ ?

Manmohan March 26, 2011 at 7:55 AM  

കൃഷ്ണന്‍ സാറ് പറഞ്ഞതെല്ലാം അംഗീകരിക്കുന്നു. പക്ഷെ ഇനിയും ഇതുപോലൊരു ചോദ്യപേപ്പര്‍ വരട്ടെയെന്ന ധ്വനി സാറിന്റെ വാക്കുകളിലുണ്ടോ? കാരണം, മലയാളമനോരമയില്‍ നിന്നല്ല, ഒരുക്കത്തില്‍ നിന്നാണ് ഏഴ് ചോദ്യങ്ങള്‍ എടുത്തതെങ്കില്‍ പോലും ഇത് ആശാസ്യമാണോ? ഏതെങ്കിലും ഒരു പഠനസഹായിയെ ആശ്രയിക്കുന്നത് നല്ലതാണോ? അത്രയ്ക്ക് കഴിവില്ലാത്തവരെയെന്തിന് ചോദ്യപേപ്പര്‍ നിര്‍മ്മിക്കാന്‍ ക്ഷണിക്കണം. ഒരുക്കം തയ്യാറാക്കിയവരെ ഒരിക്കലും ഈ ജോലിക്ക് വിളിക്കാന്‍ പാടില്ലായിരുന്നു.

"ചോദ്യം നമ്പര്‍ 6,14,19,20 എന്നിവയ്ക്ക് എങ്ങിനെ മാര്‍ക്ക് നല്‍കുന്നു എന്നതും ചോദ്യം നമ്പര്‍ 13,16
എന്നിവയ്ക്ക് അവര്‍ എങ്ങിനെ ഉത്തരം എഴുതി എന്നതിനെയും ആശ്രയിച്ചു ആയിരിക്കും എ പ്ലസ്‌ നിര്‍ണയം" കൃഷ്ണന്‍ സാറിന്റെ അഭിപ്രായമറിയാന്‍ കാത്തിരിക്കുന്നു.

ജനാര്‍ദ്ദനന്‍.സി.എം March 26, 2011 at 8:37 AM  

പഠിപ്പുരയ്ല്‍ വന്നിട്ടുള്ള ചോദ്യങ്ങള്‍ കണ്ടിട്ടില്ലാത്തവര്‍ ഇവിടെ നോക്കുക

Aisha March 26, 2011 at 8:40 AM  

Maths exam was not soo tough

It was easy...many of the questions came from old question papers , padipura n padavukal

Enthayaalum A+ Kittan 70 marks poore! :)

Free March 26, 2011 at 9:34 AM  

ഏത് പരീക്ഷയിലെയും എല്ലാ ചോദ്യങ്ങളും എല്ലാ കുട്ടികള്‍ക്കും (അധ്യാപകര്‍ക്കും ) എളുപ്പമുള്ളതാണെങ്കില്‍ മാത്രമേ അതിനെ " നല്ല " ഒരു ചോദ്യപേപ്പര്‍ എന്ന് വിളിക്കാന്‍ കഴിയൂ എന്ന വാദഗതി പരിഹാസ്യമാണ് . ഇവിടെ ബി+ വരെ കിട്ടുന്ന കുട്ടികളുടെ കാര്യത്തില്‍ ആര്‍ക്കും പ്രശ്നമില്ല . എ+ കിട്ടുന്നത് talented students - നാണ് എന്നത് മറക്കരുത് . അവര്‍ക്ക് വേണ്ടി തീര്‍ച്ചയായും നിലവാരമുള്ള ചോദ്യങ്ങള്‍ തന്നെയാണ് ചോദിക്കേണ്ടതും . അല്ലാതെ എല്ലാ ചോദ്യങ്ങളും എളുപ്പമുള്ളതാക്കി എല്ലാവര്‍ക്കും എ + കൊടുത്തു വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നു എന്ന് കാണിക്കുന്നതില്‍ എന്താണ് അര്‍ത്ഥം ? . ചോദ്യങ്ങളില്‍ തെറ്റുണ്ടെങ്കില്‍ അത് തീര്‍ച്ചയായും അപലപിക്കപ്പെടെണ്ടത് തന്നെയാണ് . എന്നാല്‍ ഇവിടെ അധ്യാപകര്‍ക്ക് പോലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം (അങ്ങനെയൊന്നു ഉണ്ടെങ്കില്‍ അത് ) കണ്ടെത്താന്‍ പറ്റുന്നില്ല എങ്കില്‍ അവരുടെ മെറിറ്റ്‌ ആണ് വിമര്‍ശന വിധേയമാക്കേണ്ടത് . അല്ലാതെ ചോദ്യ കര്‍ത്താവിനെയോ , മാതൃകാ ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയോ കുറ്റപ്പെടുത്തുകയല്ല വേണ്ടത് . പല ചോദ്യങ്ങളും 'ഒരുക്കത്തില്‍' ഉണ്ടായിരുന്നു എങ്കില്‍ കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കുവാന്‍ എന്ത് കൊണ്ട് 'ഒരുക്കം' ഉപയോഗിച്ചില്ല എന്നതും വിമര്‍ശിക്കേണ്ട കാര്യമാണ് .
റിസള്‍ട്ട്‌ പ്രസിദ്ധീകരിക്കുമ്പോള്‍ എല്ലാ സ്കൂളിലും subject തിരിച്ചു വിശകലനം ഉണ്ടാവും . ഇനി കണക്കിന് എ+ കുറഞ്ഞു പോയാലും തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഒരു കാര്യവും ഇല്ല . കാരണം ഇപ്പോള്‍ തന്നെ നമ്മള്‍ മുന്‍‌കൂര്‍ ജാമ്യം എടുത്തിട്ടുണ്ടല്ലോ .

MAHATHMA March 26, 2011 at 9:45 AM  

@ FREE
അതൊരു നല്ല ആശയമാണ് സര്‍. ഇതിനെ മലയാളത്തില്‍ 'ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക' എന്ന് പറയും. പരീക്ഷക്ക്‌ പത്തു ദിവസം മുന്‍പ് കയ്യില്‍ എത്തിയ 'ഒരുക്കം' വച്ച് കുട്ടികളെ ഒരുക്കാന്‍ എത്ര അധ്യാപകര്‍ക്ക് കഴിഞ്ഞു എന്ന് ഒരു സര്‍വേ നടത്തുന്നത് നന്നായിരിക്കും സര്‍

Free March 26, 2011 at 9:55 AM  

"ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന രീതി " മാറി ഇപ്പോള്‍ "ഉത്തരം കണ്ടുപിടിക്കാന്‍ പറ്റാതെ വരുമ്പോള്‍ കമന്റ് എഴുതുക" എന്നായി .
പത്തു ദിവസം കൊണ്ട് ഒരുങ്ങാന്‍ പറ്റാത്തവര്‍ പത്തു വര്‍ഷം കഴിഞ്ഞാലും ഒരുങ്ങി തീരുമോ ?

JOHN P A March 26, 2011 at 9:57 AM  

പ്രീയ കൃഷ്ണന്‍ സാര്‍
പരീക്ഷയ്ക്കുമുന്‍പ് പ്രസിദ്ധീകരിക്കുന്ന ഏതെങ്കിലും ഒരു മെറ്റീരിയല്‍ SSLC ചോദ്യപേപ്പറിനെ പരോക്ഷമായിപ്പോലും സ്വാധീനിക്കുന്നത് ശരിയാണോ? അത്രയക്ക് നിലവാരമില്ലാത്തവരാണോ നമ്മുടെ ചോദ്യകര്‍ത്താക്കള്‍ .അതോ ഒരുക്കമായിരിക്കണം മാതൃക എന്ന് അവരോട് ആരെങ്കിലും പറങ്ങിട്ടുണ്ടോ? പണ്ട് പടവുകളില്‍ നിന്നുമാത്രമേ ചോദ്യം വരൂ എന്ന് ഒരു വര്‍ഷം പ്രചരിപ്പിച്ചതോര്‍ക്കുന്നു

Biju March 26, 2011 at 10:27 AM  

Dear Janardhanan Sir


Thanks for publishing Padippura March 16,2011. Please publish Padippura March 11, 2011 also.

Alice Mathew March 26, 2011 at 10:38 AM  

Please publish Social Science value points also.

vijayan March 26, 2011 at 11:09 AM  

@ ALICE MATHEW
'മാര്‍ച്ച്‌ 23 നു പേ ഫിക്സ് ചെയ്തു തരുമോ' എന്ന് ചോദിച്ചു ഒരു കമണ്ട് ഇട്ടശേഷം ആലിസ് മാത്യു ടീച്ചര്‍ സോഷ്യല്‍ സയന്‍സ് കീ പബ്ലിഷ് ചെയ്തു തരുമോ എന്ന് ആവശ്യപ്പെട്ട ഒരു അപേക്ഷഇപ്പോള്‍ ശ്രദ്ധിച്ചു . ടീച്ചറെ , സ്വന്തം ആവശ്യം മാത്രം പരിഗണിച്ചാല്‍ മതിയോ ? മറ്റു കാര്യങ്ങളിലും ഇടപെട്ടു അഭിപ്രായങ്ങള്‍ രേഖപ്പെടുതിക്കൂടെ ?
അതുകൊണ്ട് ചരിത്ര അധ്യാപികയായ താങ്കള്‍ 'സോഷ്യല്‍സയന്‍സ് കീ' പബ്ലിഷ് ചെയ്യുകയോ പബ്ലിഷ് ചെയ്യാന്‍ വേണ്ടി അയച്ചു തരികയോ ഉടന്‍ ചയ്യുമല്ലോ ....

santhosh kumar March 26, 2011 at 11:21 AM  

ദയവായി മാര്‍ച്ച് 11 ലെ പഠിപ്പുര "പഠിച്ചിട്ട്" അഭിപ്രായം പറയുന്നതാകും ഉചിതം.

JOSE March 26, 2011 at 11:31 AM  

Mr. Free,
I hope that you are a maths teacher. Some problems having a higher difficulty level is justifiable for any public exam. Okay. But who can assess that the questions were of a higher standard? Questions need not always be conventional. But the question 14 alone will be enough to disprove the efficiency of the creator of the question paper. It was against the real spirit of mathematics, which is a science of logic and precision. Go through any book of higher mathematics. We will see the theorems and facts proved in a systematic and logic approach with strict reason. What impression will question 14 make in a student of mathematics? The creator of the question fabricated a situation and he could not understand that it had no unique solution. The question does not imply that there are many solutions. In addition, the ‘trial and error’ method is not a good mathematical way of thought. It is normally used only in inevitable situations to find a solution. The bright students were deceived by the question and they wasted a lot of time upon it. This injustice should be compensated with full marks for the question. I hope that teachers will argue for justice in the scheme finalisation camps.
How can we claim ‘standard’ for a question paper which led to a lot of controversies?
Jose Abraham
H.S.A. (Maths)

MAHATHMA March 26, 2011 at 11:34 AM  

നന്ദി ജോണ്‍ സര്‍, ഒന്‍പതാം ക്ലാസ്സിന്റെ ചോദ്യം DOWNLOAD ചെയ്തു. ഗണിതത്തിന്റെ മോഡല്‍ ചോദ്യപേപ്പര്‍ ഇന്ന് MATHS BLOG ല്‍ വരും എന്ന് പറഞ്ഞപ്പോള്‍ കുട്ടികള്‍ ഒരു ആവശ്യം കൂടി പറഞ്ഞു.

CHEMISTRY യുടെയും സോഷ്യല്‍ സയന്‍സിന്റെയും മോഡല്‍ ചോദ്യപേപ്പര്‍ കൂടി കിട്ടുമോ എന്ന്.

ഈ അപേക്ഷ കൂടി പരിഗണിക്കണം എന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

MAHATHMA March 26, 2011 at 11:58 AM  

A+ വാങ്ങുന്ന കുട്ടികളെ ഓര്‍ത്തു മാത്രം കേരളത്തിലെ അധ്യാപകര്‍ അഭിപ്രായം പറയുന്നു എന്ന് പറഞ്ഞ Mr FREE ഇപ്പോള്‍ പറയുന്നു എല്ലാകുട്ടികളേയും 10 ദിവസം കൊണ്ട് 'ഒരുക്ക'ണമെന്ന്. എന്താണ് sir ഇത് പോസ്റ്റ്‌ വഴി കൊഞ്ഞനം കുത്താനുള്ള പുതിയ വഴിയോ. താഴ്ന്ന നിലവാരക്കാര്‍ ആയ കുട്ടികള്‍ എങ്ങനെയാ സര്‍ 10 ദിവസം കൊണ്ട് 'ഒരുങ്ങുന്നത്'

fasal March 26, 2011 at 1:15 PM  

ഫ്രീ കാര്യമറിയാതെ സംസാരിക്കുന്നു. ഒരുക്കം പഠിപ്പിച്ചോ ഇല്ലയോ എന്നതല്ല ഇവിടത്തെ പ്രശ്നം. ഒരു ചോദ്യപേപ്പര്‍ എപ്പോഴും കുറ്റമറ്റതാകണം. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ചോദ്യങ്ങളില്‍ പത്താം ക്ലാസുകാരെക്കൊണ്ട് പരിഹരിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള മൂന്ന് ചോദ്യങ്ങളെങ്കിലും ഉണ്ട്. 14,19,20 നമ്പറുകളിലുള്ളവ. 14 ഉം 20 ഉം ഉയര്‍ന്ന നിലവാരത്തിലുള്ളതും പത്താം ക്ലാസുകാരനെക്കൊണ്ട് ചെയ്യാനാകാത്തതുമാണ്. ചോദ്യം 19 ല്‍ ചോദ്യവും ചിത്രവും ആശയക്കുഴപ്പമുണ്ടാക്കുന്നു. ചോദ്യം തെറ്റാണെന്നുറപ്പാണ്. ചോദ്യം 12 ഒഴിവാക്കപ്പെട്ട ഭാഗത്തുനിന്നുള്ള ചോദ്യവും ചോദ്യം 13 ഒന്‍പതാം ക്ലാസില്‍ നിന്നുമുള്ളതാണ്. അങ്ങിനെ നോക്കുമ്പോള്‍ പരമാവധി 21 മാര്‍ക്കുള്ള അഞ്ചു ചോദ്യങ്ങളിലാണ് പ്രശ്നം. എ ഗ്രേഡു പോലും കിട്ടില്ലെന്ന് സാരം. ഹരിസാര്‍ കമന്റ് ചെയ്ത പോലെ ഇത് ക്ലാസ് ടെസ്റ്റല്ലല്ലോ. പത്താം ക്ലാസ് പരീക്ഷാ പേപ്പര്‍ കുറേക്കൂടി ശ്രദ്ധയോടെ തയ്യാറാക്കേണ്ടതായിരുന്നു.

Free March 26, 2011 at 2:30 PM  

ഇവിടെ പരാമര്‍ശിക്കപ്പെട്ട ചോദ്യങ്ങള്‍ ഉത്തരമുള്ളതാണ് എങ്കില്‍ അവ വിമര്‍ശനത്തിനു അതീതമാണ് . ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടികളുടെ അറിവ് പാഠ ഭാഗത്തിനപ്പുറം പോകരുത് എന്ന് വാശി പിടിക്കുന്നതിന്റെ ആവശ്യമുണ്ടോ ? കാലം മാറി . സ്കൂളിന്റെ നാല് ചുവരുകള്‍ക്കും അപ്പുറത്ത് നിന്നും പുതിയ അറിവുകുകള്‍ സ്വായത്തമാക്കുന്ന കുട്ടിയുടെ നിലവാരം ഒരുപക്ഷെ ഗുരുവിന്റെ നിലവാരത്തേക്കാള്‍ ഉയരുമ്പോള്‍ സഹിഷ്ണുതയോടെ അതുകണ്ട് സന്തോഷിക്കണം . ഈ ബ്ലോഗില്‍ തന്നെ ഹിത ആതിര അനന്യമാരുടെ ഇടപെടലുകള്‍ അധ്യാപകരെപോലും ആശ്ച്ചര്യപ്പെടുതിയിട്ടുണ്ട് . ഇങ്ങനെയുള്ള കുട്ടികളെയും പരിഗണിക്കേണ്ടേ ? ആ പരിഗണന ചോദ്യകര്‍ത്താവ് സ്വീകരിച്ചു എന്ന് വേണം കരുതാന്‍ . ഉത്തരം അധ്യാപകന് അറിയില്ല എന്നത് ചോദ്യ പേപ്പറിന്റെ നിലവാരം അളക്കുന്ന മാനദണ്ഡം അല്ല . എല്ലാവര്ക്കും ഒരേ പാത്രത്തില്‍ വിളമ്പിയാല്‍ , ചിലര്‍ക്ക് അജീര്‍ണ്ണവും മറ്റു ചിലര്‍ക്ക് പട്ടിണിയും ആയിരിക്കും ഫലം . ഉത്തരക്കടലാസിന്റെ മൂല്യ നിര്‍ണ്ണയത്തിനു പോകുന്ന എന്റെ സുഹൃത്തുക്കള്‍ക്ക് മനസ്സിലാകും , ആരോപണ വിധേയമായ ചോദ്യങ്ങള്‍ക്ക് വളരെ നന്നായി ഉത്തരമെഴുതിയ കുറച്ചു കുട്ടികളെങ്കിലും ഉണ്ട് എന്ന് . 20 % ചോദ്യങ്ങള്‍ എങ്കിലും അക്കൂട്ടരെ ഉദ്ദേശിച്ചു ചോദിക്കണം എന്ന് തന്നെയാണ് എന്റെ നിലപാട് .

Anagha.S. March 26, 2011 at 3:31 PM  

sir,
please give the answers of annual exam of plus one mathematics 2011

ജനാര്‍ദ്ദനന്‍.സി.എം March 26, 2011 at 3:55 PM  

@ Biju and others
11-3-2011ലെ പഠിപ്പുര ചോദ്യവും ചേര്‍ത്ത് നേരത്തേ തന്ന ലിങ്ക് അപ്ഡേറ്റു ചെയ്തിട്ടുണ്ട്.ഇതാ ഇവിടെ

teenatitus March 26, 2011 at 4:03 PM  

ഒന്‍പതാം ക്ലാസ്സിന്റെ ഒരു മാതൃകാ ചോദ്യപപേര്‍
സ്കാന്‍ ചെയ്ത ചോദ്യപപേര്‍ താഴെ കൊടുത്ത ലിങ്കില്‍

click here

fasal March 26, 2011 at 5:19 PM  

അതീവബുദ്ധിശാലികളായ കുട്ടികളെയും പരിഗണിക്കേണ്ടേ എന്നു ചോദിച്ചാല്‍ പിന്നെ സിലബസിന്റെ ആവശ്യമില്ലല്ലോ. ഓരോ പ്രായത്തിലും ആര്‍ജ്ജിക്കേണ്ടത് കുട്ടി നേടിയാല്‍ മതി. ഒരു പൊതുപരീക്ഷയില്‍ അതിനപ്പുറത്തേക്ക് ചിന്തിക്കേണ്ടതില്ല. അതല്ലെങ്കില്‍ നാട്ടിലെ ട്യൂഷന്‍ സെന്ററുകാരും ബുക്ക് പബ്ളിഷേഴ്സും നന്നാകും. അപ്പോഴും ഭാരം കുട്ടിക്കാണ്. ഉള്ളതും ഇല്ലാതാകുന്ന അവസ്ഥ. ആദ്യം വളയത്തിലൂടെ കുട്ടി ചാടിപ്പഠിക്കട്ടെ. സിലബസിലുള്ളത് തന്നെ പഠിപ്പിച്ചു തീരുന്നില്ലെന്ന് ടീച്ചര്‍മാര്‍ ഈ ബ്ലോഗില്‍ത്തന്നെ കമന്റ് ചെയ്യുന്നത് കണ്ടിട്ടില്ലേ. പിന്നെ, ഇതല്ല ചര്‍ച്ച ചെയ്യേണ്ട പ്രശ്നം. തെറ്റുള്ള ചോദ്യങ്ങള്‍ക്ക് എന്താണ് പ്രതിവിധി? കുട്ടിയെ വഴിതെറ്റിച്ച ചോദ്യങ്ങള്‍ക്ക് എന്താണ് പ്രതിവിധി? ഇത്തരം ചോദ്യപേപ്പറുകള്‍ ഇനിയും ആവര്‍ത്തിക്കപ്പെടരുതല്ലോ.

Sreejithmupliyam March 26, 2011 at 5:30 PM  

Thank you John Sir & Teena Teacher for STD IX Question paper.
Sreeeeeeeeeeeeeeeeeeejithmupliyam

rose March 26, 2011 at 5:33 PM  

UNLESS OUR CHIEF EXAMINERS FIGHT FOR THE POOR A+ CHILDREN,"RESULT 2005" WILL REPEAT LIKE TSUMANI,AND WE,THE MATHs TEACHERS,HAVE TO BUY PARDHAS TO PROTECT OUR FACE.

Biju March 26, 2011 at 7:29 PM  

Janardhanan Sir given a link for “Padippura”. So I request all users do not mail to my mail address for padippura. Yesterday I got a number of request , I sent reply to all. In the link given by Janardhanan sir the pages are not given in proper order. The order is 1)A.P,(2)Circles ,(3)Tangents,(4)Real numbers ,(5) Quadratic Equations ,, (6)Solids ,(7)Trigonometry. Please read and respond

Free March 26, 2011 at 7:29 PM  

പ്രായത്തിനനനുസരിച്ചാണ് അറിവ് ആര്‍ജ്ജിക്കേണ്ടത് എങ്കില്‍ ഏറ്റവും കൂടുതല്‍ അറിവ് പകര്‍ന്നു കൊടുക്കേണ്ടത് വയോജന വിദ്യാഭ്യാസ ക്ലാസ്സുകളിലാണ് . അറിവ് നേടുന്നതില്‍ പ്രായം എന്നത് താഴെ തട്ടില്‍ നില്‍ക്കുന്ന ഘടകം ആണ് . ബുദ്ധിശക്തി , ആശയഗ്രഹണ ശേഷി , താല്‍പ്പര്യം , അറിവിന്റെ ലഭ്യത , ശാരീരിക - മാനസികാരോഗ്യം എന്നിങ്ങനെ ഒരു പാട് കാര്യങ്ങള്‍ അതിലും ഉപരിയായി നില്‍ക്കുന്നു . സിലബസിന്റെ ' ഠ ' വട്ടത്തില്‍ കുട്ടി കറങ്ങണം എന്ന ന്യായം എത്ര പണ്ടേ കാലഹരണപ്പെട്ടതാണ് . ഇവിടെ ചര്‍ച്ച ചെയ്യേണ്ടത് " തെറ്റുള്ള ചോദ്യങ്ങള്‍ക്ക് എന്താണ് പ്രതിവിധി? " "കുട്ടിയെ വഴിതെറ്റിച്ച ചോദ്യങ്ങള്‍ക്ക് എന്താണ് പ്രതിവിധി? " എന്നൊക്കെ പറയുന്നത് നമ്മുടെ തലവേദന എങ്ങനെ കുറയ്ക്കാമെന്നുള്ളതിനു മാര്‍ഗ്ഗം കണ്ടെത്തലാണ് . പൊതു പരീക്ഷകളില്‍ നിലവാരം കൂടിയ ചോദ്യങ്ങള്‍ വരുമ്പോള്‍ ഇതുപോലെ എതിര്‍ക്കണം . കാരണം ആ നിലവാരത്തിലേയ്ക്ക് കുട്ടികളെ രൂപപ്പെടുത്തണമെങ്കില്‍ തുരുമ്പ് പിടിച്ച നമ്മുടെ പണിയായുധങ്ങള്‍ മതിയാവില്ലല്ലോ .

krishna March 26, 2011 at 7:51 PM  

March 11 ലെ പഠിപ്പുര വായിച്ചാല്‍ ഇത്തവണ എന്തോ 'തിരിമറി' നടന്നു എന്ന് ആര്‍ക്കും തോന്നിപ്പോകും. ഒരുക്കത്തെ കൂട്ടുപിടിച്ച് തടിതപ്പാന്‍ തോക്കുന്നതിന് പകരം രണ്ടോ മൂന്നോ മാര്‍ക്കിന് അര്‍ഹതപ്പെട്ടകുട്ടികള്‍ക്കുകൂടി A+ നഷ്ട മാകു ന്നത് ഒഴിവാക്കാന്‍ കൂട്ടായി ശ്രമിക്കുന്നതല്ലേ ഉത്തമം.

Mini March 26, 2011 at 9:14 PM  

മനോരമക്ക് ഒരായിരം നന്ദി !എന്റെ കുട്ടിക്ക് 6,7,13,14,16 എന്നീ ചോദ്യ ങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ കഴിഞ്ഞത് പഠിപ്പുരയിലെ ചോദ്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയതു കൊണ്ട് തന്നെയാണ്. “അമ്മേ! പഠിപ്പുരതയ്യാറാക്കിയ മാഷിട്ട ചോദ്യമായിരുന്നുഇന്ന് ഞങ്ങള്‍ക്ക്"എന്ന് സന്തോ‍ഷത്തോടെ മോള് വിളിച്ചുപറഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.എല്ലാം പോസിറ്റീവായി കണ്ടാല്‍...............!ഈ വിവാദങ്ങള്‍ അനാവശ്യമാണെന്ന് മനസ്സിലാകില്ലേ?

teenatitus March 26, 2011 at 9:36 PM  

ജോണ്‍ സര്‍ ,
കുറെ ദിവസമായി ഒന്‍പതാം ക്ലാസ്സുകാര്‍ ചോദ്യ പെപ്പെര്‍ ചോദിയ്ക്കാന്‍ തുടങ്ങിയിട്ട് .ഇന്ന് കിട്ടിയത് ഉപകാരമായി . വളരെ നല്ല ചോദ്യങ്ങള്‍
ചോദ്യം 6 -വിശദമക്കാമോ ? R =2 ആണോ ?

anand March 26, 2011 at 9:36 PM  

ചോദ്യങ്ങള്‍ ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത് നല്ലത്.പക്ഷെ ഇത്ര നന്നായി കുട്ടിയെ ഒരുക്കാന്‍ ശ്രമിച്ച ലേഖകന് victers പോലുള്ള ഔദ്യോഗികമാധ്യമം ഉപയോഗിക്കാമായിരുന്നു. തന്റെ ലേഖനം വായിക്കുന്ന കുട്ടി തന്റെ കഴിവ് മനസ്സിലാക്കി എന്ന് അദ്ദേഹം വിശ്വസിക്കട്ടെ.

കുബുദ്ധി March 26, 2011 at 10:05 PM  

@ anand SIR,
കുറ്റം പറയുന്നത് ആദ്യം ചോദ്യം പ്രസിദ്ദീകരിച്ച മാദ്യമങ്ങളെ അല്ല. പിന്നീട് ചൊദ്യം സെറ്റ് ചെയിത വ്യക്തിയെയാണ് .ഇവിടെ ആരോപിച്ച പ്രശ്നം പിന്നീട് സെറ്റ് ചെയ്ത ആള്‍ ചോദ്യം പകര്തിയതാണോ എന്നതാണ് ? അല്ലാതെ ചോദ്യങ്ങള്‍ എങ്ങിനെ ആവര്‍ത്തിച്ചു?
അല്ല എങ്കില്‍ ഇത് രണ്ടും ചെയ്തത് ഒരാള്‍ ആണോ ?

fasal March 26, 2011 at 10:54 PM  
This comment has been removed by the author.
fasal March 26, 2011 at 10:55 PM  

ഫ്രീ സാറേ, ചോദ്യം 14 എങ്ങിനെയാണ് സാറിന്റെ സ്ക്കൂളിലെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ ചെയ്തത്? എനിക്കിതു വരെ പിടികിട്ടിയിട്ടില്ല, ആ ചോദ്യത്തിന് ഉത്തരം എങ്ങിനെ സാറ് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കും? ചോദ്യം 19 ല്‍ പറയുന്നതു പോലെ വൃത്തസ്തൂപികയ്ക്ക് താഴെ അര്‍ദ്ധവൃത്തം വെച്ച് ഈ സംയുക്ത ഘനരൂപത്തിന്റെ വ്യാപ്തം എങ്ങിനെ കണ്ടുപിടിക്കും?

സാറിതിന് വ്യക്തമായ ഉത്തരം തരണം. എന്നിട്ട് അടുത്ത ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യപേപ്പറില്‍ തെറ്റുകള്‍ സംഭവിച്ചതിന് നന്നായി പഠിച്ച കുട്ടികള്‍ എന്തു പിഴച്ചു? ചോദ്യകര്‍ത്താക്കള്‍ ഇനിയും ഇത്തരം പിഴവുകള്‍ വരുത്താതിരിക്കാനല്ലേ സാര്‍, നമ്മളെല്ലാം ഈ ചര്‍ച്ചകള്‍ നടത്തുന്നത്?

Anjana March 26, 2011 at 11:41 PM  

ചോദ്യപേപ്പറിലെ പ്രശ്നങ്ങൾ പലകോണുകളിലൂടെയും ഇവിടെ വിലയിരുത്തിക്കഴിഞ്ഞു. അധ്യാപകരും കുട്ടികളും പൊതുവെ തൃപ്തരല്ല എന്ന തോന്നലാണ്‌ പുറത്തുനിന്നു നോക്കുന്ന ഒരാൾക്കു തോന്നുക. ഗണിതത്തിൽ മൗലികമായ മിടുക്കുള്ളവരെ കണ്ടെത്താൻ കഴിയുന്ന ചില ചോദ്യങ്ങൾ ഉണ്ടാകേണ്ടതുതന്നെയാണ്‌; പക്ഷെ, സ്വന്തം അഭിരുചിക്കനുസരിച്ചുള്ളത്‌ തെരെഞ്ഞെടുത്തു പഠിക്കുവാൻ വലിയ സ്വാതന്ത്ര്യമൊന്നുമില്ലാത്ത പത്താം ക്ലാസ്സുകാരനുമുന്നിൽ അത്തരത്തിലുള്ള പരീക്ഷണചോദ്യങ്ങൾ ചോദിക്കുന്നതിലും ഒരു അനൗചിത്യമുണ്ട്‌ എന്നു തോന്നുന്നു.

ഒരുപാട്‌ പഠനസഹായികളും പരിശീലനചോദ്യങ്ങളും കൊണ്ടുള്ള ഒരു ബഹളമാണ്‌ ഇപ്പോൾ. ഒരാശയം നേരായരീതിയിൽ മനസ്സിലാക്കാനും, അതിനെ സർഗാത്മകമായി വികസിപ്പിക്കാനുള്ള ഉൽസാഹവും അന്വേഷണബുദ്ധിയും ഉണ്ടാകുന്നതിന്‌, പലപ്പോഴും അവിദഗ്ധമായി സൃഷ്ടിക്കപ്പെടുന്ന ഇത്തരം പരീക്ഷാചോദ്യങ്ങൾ തടസ്സമാകുന്നുണ്ടോ എന്നു ഭയപ്പെടുന്നു. ഗണിതത്തിന്റെ കാര്യത്തിൽ പാഠപുസ്തകം പോലും വായിക്കാതെ, കുട്ടികൾ പരീക്ഷാചോദ്യമാതൃകകൾ തേടി അലയുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്നും ആശങ്കപ്പെടുന്നു.

ഇത്തവണത്തെ ചോദ്യപേപ്പറിൽ ഒരുപാട് അപാകതകൾ പ്രത്യക്ഷമായിത്തന്നെയുണ്ട്. ചോദ്യചിഹ്നം ചേർത്തിരിക്കുന്നതിലെ യുക്തിശൂന്യതതന്നെ അലോസരപ്പെടുത്തുന്നതാണ്‌; മറ്റു ഭാഷാവൈകല്യങ്ങളും അനവധിയുണ്ട്‌. മാത്രവുമല്ല, ഗണിതം എഴുതുന്നതിലും അവതരിപ്പിക്കുന്നതിലും ഇന്നുള്ള സാങ്കേതികമാനദണ്ഡങ്ങൾ പാലിക്കാൻ ഒരു ശ്രദ്ധയും കാണിച്ചിട്ടില്ല. ഇതിനു പുറമേയാണു് ചോദ്യനിർമിതിയിലെ യുക്തിപരമായ വീഴ്ചകൾ.

ചോദ്യകർത്താക്കൾ പാഠപുസ്തകത്തെ നേരിട്ടടിസ്ഥാനമാക്കി മികച്ച ചോദ്യങ്ങൾ ഉണ്ടാക്കാൻ കഴിവുള്ളവരാകണം, രഹസ്യസ്വഭാവം നിലനിർത്തിക്കൊണ്ടുതന്നെ, ഒരു ഉന്നതസമിതിയുടെ പരിശോധനകഴിഞ്ഞുമാത്രമേ ചോദ്യങ്ങൾ അച്ചടിശാലയിലേക്ക്‌ അയക്കാൻ പാടുള്ളൂ.

Dhanya March 27, 2011 at 6:05 AM  

IT SHOULD BE SUSPECTED THAT THE SSLC MATHEMATICS QUESTION PAPER IS LEAKED OUT FOR MANORAMA SUPPORTERS.THE “VILLIAN” BEHIND THE CURTAIN SHOULD BE PUNISHED

Geetha March 27, 2011 at 7:49 AM  

It is better to hand over the job of conducting SSLC Exam to Manorama.Some of the parents are thinking to go to Court.

Krishnan March 27, 2011 at 7:55 AM  

Manmohan: "മലയാളമനോരമയില്‍ നിന്നല്ല, ഒരുക്കത്തില്‍ നിന്നാണ് ഏഴ് ചോദ്യങ്ങള്‍ എടുത്തതെങ്കില്‍ പോലും ഇത് ആശാസ്യമാണോ?"

JOHN P A: പരീക്ഷയ്ക്കുമുന്‍പ് പ്രസിദ്ധീകരിക്കുന്ന ഏതെങ്കിലും ഒരു മെറ്റീരിയല്‍ SSLC ചോദ്യപേപ്പറിനെ പരോക്ഷമായിപ്പോലും സ്വാധീനിക്കുന്നത് ശരിയാണോ?

ശരിയല്ല. ഒരുക്കത്തിന്റെ കാര്യം ഞാന്‍ എടുത്തു പറഞ്ഞത്, മനോരമ പത്രത്തിലെ ചോദ്യങ്ങള്‍ക്ക് പരീക്ഷയിലെ ചോദ്യങ്ങളുമായി നേരിട്ടു ബന്ധമില്ല എന്നു കാണിക്കാനും, അഭിപ്രായങ്ങള്‍ പറഞ്ഞ ആരും ഒരുക്കം കണ്ടിട്ടില്ല എന്നു തോന്നിയതിനാലുമാണ്‌.

MAHATHMA: "പരീക്ഷക്ക്‌ പത്തു ദിവസം മുന്‍പ് കയ്യില്‍ എത്തിയ 'ഒരുക്കം'"

നമ്മുടെ ബ്ലോഗില്‍ത്തന്നെ ജാനുവരിയില്‍ ഒരുക്കം കൊടുത്തിരുന്നുവല്ലോ. (ബ്ലോഗിലെ searchല്‍ orukkam എന്നു കൊടുത്തുനോക്കുക)

എന്റെ നോട്ടത്തില്‍ പരീക്ഷയിലെ കുറവുകള്‍ ഇവയൊക്കെയാണ്‌
1. ഒരുക്കത്തിലെ ചോദ്യങ്ങള്‍ പലതും അതേപടി ഉപയോഗിച്ചു.
2. പതിനാലാം ചോദ്യത്തില്‍ വേണ്ടത്ര വിവരങ്ങള്‍ തന്നിട്ടില്ലാത്തതിനാല്‍ ഉത്തരങ്ങള്‍ പലതാകാം. അത് ചോദ്യത്തില്‍നിന്നു വ്യക്തവുമല്ല. (ഒരുക്ക ത്തിലും ഈ ചോദ്യത്തിന്‌ ഇതേ പ്രശ്നമുണ്ട്. എന്നാല്‍ മനോരമയില്‍ ഈ ചോദ്യം അല്പം മാറ്റി, ഈ പ്രശ്നം ഒഴിവാക്കിയിട്ടുണ്ട്.)
3. വികലമായ ഭാഷ
4. ചോദ്യങ്ങളുടെ ക്രമീകരണം നന്നായില്ല
അല്പം ചിന്തിപ്പിക്കുന്ന ചില ചോദ്യങ്ങള്‍ ഉണ്ട് എന്നതാണ്‌ ഈ പരീക്ഷയുടെ നല്ല വശമായി ഞാന്‍ കാണുന്നത്.

Swapna John March 27, 2011 at 8:28 AM  

കൃഷ്ണന്‍ സാറിന്റെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നു.

Sreekala March 27, 2011 at 11:06 AM  

മുഖചിത്രം ഏറെ ഇഷ്ടപ്പെട്ടു. മുകളിലേക്ക് കയറിപ്പറ്റാന്‍ പാടുപെടുന്ന കുട്ടികള്‍ . കരയുന്ന കുട്ടി. പരീക്ഷയെഴുതിയ കുട്ടികളെ പ്രതിനിധീകരിക്കുന്ന ചിത്രം.

Anoop March 27, 2011 at 11:16 AM  

അങ്ങനെയല്ല ടീച്ചറേ
ഒരുക്കവും പഠിപ്പുരയും വിദ്യയും..മറ്റും മറ്റും നോക്കിയ കുട്ടികളുടെ ആഹ്ലാദ നൃത്തം
ഒഴപ്പന്റെ(ഒഴപ്പിയുടെ) ശിഷ്യന്‍ നിലത്തിരുന്നു കരയുന്നു(പാവം)

Discount March 27, 2011 at 11:51 AM  

@ അനൂപ്‌,

അതായത് ആ കള്ളിക്ക് ഉള്ളില്‍ ഉള്ളത് മനോരമ വായനക്കാരും ,പുറത്തുള്ളവന്‍ പാവപ്പെട്ട പത്താം തരക്കാരനും എന്ന് അല്ലെ?

JOSE March 27, 2011 at 1:19 PM  

There can be many mistakes in study materials like 'Orukkam'. Nobody will mind them. So many grammar as well as spelling mistakes were there in the material for English prepared for the previous year. But it is not the case with the SSLC Exam. It has got a prestigious tradition. But why are some teachers assign a 'high standard' in the foolish questions? Or, are they not competent enough to understand the fact that question 14 is a blunder? Remember, It is mathematics and not story writing where the author can interpret anything according to his imagination.

ganithasnehikal March 27, 2011 at 3:39 PM  

ഡിയ,ഐശ്വര്യ ,അഖില,സുമയ്യ ,സത്യജിത് ,അമല്‍ കൃഷ്ണന്‍ ,ശ്രുതി ,നീതു ,ബിബിന്‍ ,അഞ്ജു, ഡോണ ഞങ്ങള്‍ ആലക്കോട് NSS HSS ലെ പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥികള്‍ .പത്താം ക്ലാസ്സ്‌ ഗണിത പരീഷയെ കുറിച്ച ഞങ്ങളുടെ അഭിപ്രായം രേഖപെടുത്തുന്നു
ചോദ്യം 1 ,2 , 3 ,4 ഇവ താഴ്ന്ന നിലവരക്കാര്‍ക്ക് പോലും ഉത്തരം കണ്ടെത്താനും 12 മാര്‍ക്ക്‌ അനായാസം നേടിയെടുക്കാനും സാധിക്കും .ചോദ്യം 5 എളുപ്പംയിരുന്നെങ്കിലും ചിത്രം വരച് ഉത്തരം കണ്ടെത്താന്‍ അല്പം ചിന്തിക്കേണ്ടി വന്നു .ചോദ്യം 6 കുട്ടികളില്‍ വ്യെത്യസ്തമായ അനുഭവം ഉണ്ടാക്കി ദ്വിമാന സമവാക്യം ഉപയോഗിച്ച ചെയ്യാന്‍ കഴിയുമെങ്കില്‍ പോലും യുക്തിപരമായി ചെയ്യാന്‍ കഴിയുമായിരുന്നു . ചോദ്യം 7 ,8 ,9 ,10
നിരന്തരമായ ക്ലാസ്സ്‌ പ്രേവര്തനതിലുടെ ചെയ്തിരുന്നതാണ് 12 മത്തെ ചോദ്യം ഭീതിയുനര്തിയെന്നു മാത്രമല്ല അതിസൂഷ്മമായി ചെയ്യേണ്ട ഈ ചോദ്യത്തിനു വെറും മൂന്ന് മാര്‍ക്കാണ് നല്‍കിയിരിക്കുന്നത് വളരെ സമയമെടുത് ചെയ്യേണ്ട ഈ ചോദ്യത്തിന്റെ മാര്‍ക്ക് കുട്ടികളില്‍ നിരാശ യുണ്ടാക്കി മാത്രമല്ല BC എന്നാ വശം കാണാന്‍ ,DC യില്‍ നിന്ന് ലംബം തന്നിരിക്കുന്നു ഗണിത ക്രിയകളിളുടെ PD =40 ,PC =40root3 എന്നും ഉത്തരം കിട്ടിയപ്പോള്‍ ചിത്രം കുട്ടികളില്‍ confusion ഉണ്ടാക്കി
ഗണിതം മധുരം എന്ന സങ്കല്‍പം ഈ വര്‍ഷത്തെ ഗണിത ചോദ്യപെപേര്‍ കയില്‍ കിട്ടിയതോടെ ഗണിതം കയ്പാനെന്ന ബോധം കുട്ടികളില്‍ ഉണെര്‍ത്തി.ചോദ്യം 16 ഒരുക്കം ,പഠിപ്പുര, കൂടാതെ മത്സ് ബ്ലോഗ്‌ ഇവയിലെല്ലാം ആവര്‍ത്തിച്ച്‌ വന്നതയതുകൊണ്ട് അവ ശ്രെധിച്ച കുട്ടികള്‍ക്ക് ആ ചോദ്യത്തിന് മുഴുവന്‍ മാര്‍ക്കും കിട്ടുമെന്നതില്‍ സംശയം ഇല്ല .എന്നാല്‍ ശരാശരിക്കാരെ ഈ ചോദ്യം വെള്ളം കുടിപ്പിച്ചു .എന്നാല്‍ ചോദ്യം 19
അര്ധഗോളംഎന്നതിന് പകരം അര്‍ദ്ധവൃത്തം എന്ന് കൊടുത്തത് A+കാരില്‍ പോലും അശങ്ക ഉണ്ടാക്കി .
statistics എന്ന അധ്യായത്തില്‍ നിന്നും വരുന്ന ചോദ്യമാണ് d+ കാരുടെ ഏക ആശ്രയം .എന്നാല്‍ അവര്‍ പരിസീലിച്ചിരുന്ന രീതിയില്‍ നിന്നും വിഭിന്നമായി class width മാറിയപോള്‍ എന്തുചെയ്യണം എന്നറിയാതെ കുട്ടികള്‍ വിഷമിച്ചു തുടര്‍ന്ന് വരുന്ന ചോദ്യങ്ങള്‍ ചെയ്യാനുള്ള ആത്മവിശ്വാസവും കുട്ടികളില്‍നിന്നും നഷ്ടമായി അതുപോലെ തന്നെ ചോദ്യം 13 പത്താം ക്ലാസ്സ്‌ കുട്ടികളുടെ പഠന നിലവാരം അളക്കനുതാകും വിധം അല്ലായിരുന്നു .മറിച് ഒന്‍പതാം ക്ലാസ്സില്‍ പഠിച്ച
പാഠഭാഗത്തിന്റെ ഓര്‍മ്മസക്തി വിലയിരുത്തുന്ന ഒരു
ചോദ്യമായിരുന്നു


പരീഷ എന്നത് കുട്ടികള്‍ എത്രത്തോളം പഠിച്ചു എന്ന് മനസിലാക്കനുല്ലതാണ് അല്ലാതെ കുട്ടികള്‍ക്ക് എന്തറിയില്ല എന്ന് അറിയാനുള്ള ഒരു ഉപാധിയായി മാത്രം വരും വര്‍ഷങ്ങളില്‍ എങ്കിലും പരീഷയെ മാറ്റാതിരിക്കുമെന്ന് പ്രതീഷിക്കുന്നു .ഈ പാഠ പുസ്തകം മാറുന്ന അവസാനവര്‍ഷത്തെ ഗണിത പരീക്ഷ കുട്ടികള്‍ക്ക് ബാലികേരാ മലയായി മാറി എന്നത് 100 % ഉറപ്പാണ്‌
പടിപ്പുരയിലെ സാധ്യത ചോദ്യങ്ങളെ വിമര്ശനപുര്‍വ്വം വിശകലനം ചെയ്യുന്നത് ശെരിയല്ല.ഞങ്ങള്‍ക്ക് മത്സ് ബ്ലോഗ്‌ പരിചയപെടുത്തി തന്നത് ടീന ടീച്ചര്‍ ആണ് . മോഡല്‍ പരീഷക്ക് മുന്‍പ് തന്നെ ഒരുക്കം ടീച്ചര്‍ ഞങ്ങളെ ചെയ്യിപ്പിച്ചിട്ടുള്ളവയാണ്.പടിപ്പുരയില്‍ കൂടി ആ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച്‌ വന്നതോടെ അവ പഠിച്ച കുട്ടികള്‍ക്ക് ഈ കൊല്ലത്തെ കണക്കുപരീക്ഷ വളരെ എളുപ്പമാക്കി തീര്‍ത്തു പടിപ്പുരയില്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയ ആദ്യപകന്‍ അനുഭവ പാടവമുള്ള വ്യെക്തി ആയിരിക്കാനാണ്‌ സാധ്യത .അങ്ങനുള്ള ഒരാള്‍ക് ഇതു രീതിയില്‍ ചോദ്യം വരും എന്ന് മനസിലാക്കാനുള്ള കഴിവ് വിമര്ശന വിധേയമാക്കണ്ടാതുണ്ടോ?

പത്താം ക്ലാസ്സിലെ ചോദ്യ പെപ്പെര്‍ തയ്യാറാക്കുന്നവര്‍ കുട്ടികളുടെ ചിന്താഗതിയും ,മനസ്ഥിതിയും അറിയുന്ന വ്യക്തിയായിരിക്കണം .മധുരകരമായ ഗണിതത്തെ പരീഷഹളില്‍ ശരാശരിക്കാരക്ക് കയ്പേറിയ യുദ്ധം ആക്കി മാറ്റിയ പത്താം ക്ലാസ്സിലെ ചോദ്യപെപേര്‍ , മുല്യനിര്‍ണയ അവസരതിലെങ്കിലും ഞങ്ങള്‍ക്ക് സംതൃപ്തി എകുമെന്നു പ്രതീഷിക്കുന്നു .ചില ചോദ്യങ്ങള്‍ കുട്ടികളില്‍ യുക്തിപരമായ ചിന്ത ഉണര്തുന്നവയനെങ്കിലും , ചോദ്യങ്ങളില്‍ ഉണ്ടായിരുന്ന അപാകത കുട്ടികളെ ഉത്തരത്തിലെക്കുള്ള നേരായ വഴിയിലുടെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചില്ല .എന്നാല്‍ പോലും ചോദ്യങ്ങലുംയുള്ള (ഒരുക്കം ,പഠിപ്പുര )മുന്‍പരിചയം ഉത്തരം എഴുതാന്‍ സഹായിച്ചു .അതിനു ഞങ്ങളെ സഹായിച്ച മത്സ് ബ്ലോഗ്‌ , മത്സ് ബ്ലോഗിലെ എല്ലാ ചോദ്യങ്ങളും ഞങ്ങള്‍ക്ക് പരിചയപെടുത്തി തന്ന ടീന ടീച്ചര്‍ ,പിന്നെ പഠിപ്പുര എല്ലാവരോടും നന്ദി . കയ്പേറിയ ചോദ്യങ്ങളിളുടെ കടന്ന്‍ മധുരമായ ഒരു റിസള്‍ട്ട്‌ വരുമെന്ന് നമുക്ക് പ്രേതീഷിക്കം .മത്സ് ബ്ലോഗിന് എല്ലാവിധ ആശംസകളും നേരുന്നു

diya,akhila anju sruthi, dona , sathyajith ,bibin ,sumayya ,neethu athira,amalkrishnan
NSS HSS ALAKODE KANNUR

Arjun March 27, 2011 at 8:12 PM  

9 ആം ക്ലാസിലെ സാമ്പിള്‍ ചോദ്യങ്ങളില്‍ 17 ആമത്തെ ചോദ്യത്തില്‍ ചിത്രം കാണുന്നില്ലല്ലോ സാര്‍. സംഖ്യാരേഖയില്‍ 5/3 അടയാളപ്പെടുത്തുന്നതെങ്ങനെയെന്ന് വിശദീകരിക്കാമോ?ഞങ്ങളെ ഇത് ടീച്ചര്‍ പഠിപ്പിച്ചത് ഏകദേശം ഒരു സ്ഥാനത്ത് അടയാളപ്പെടുത്തുക എന്നാണ്.

Arjun March 27, 2011 at 8:29 PM  

19 ആം ചോദ്യത്തിലും ചിത്രം കാണുന്നില്ല.

teenatitus March 27, 2011 at 8:31 PM  

ജോണ്‍ സര്‍ ,
ചോദ്യം 17 , 19 ഇവയില്‍ ചിത്രം ഉള്‍പെടുത്താന്‍ വിട്ടുപോയതാണോ?
arjun ,
5/3 =1 2/3 സംഖ്യ രേഖയില്‍ ഒന്നിനും രണ്ടിനുമിടയില്‍ മൂന്ന് തുല്യഭാഗമാക്കിയത്തില്‍ രണ്ടുഭാഗം try to draw it..

Vipin mahathma March 28, 2011 at 11:46 AM  

സര്‍ എട്ടാം ക്ലാസ്സിന്റെയും ഒന്‍പതാം ക്ലാസ്സിന്റെയും IT റിസള്‍ട്ട് കമ്പ്യൂട്ടറില്‍ IMPORT ആകുന്നില്ല. എന്താണ് സര്‍ വഴി

mubhmed March 28, 2011 at 12:39 PM  

ബിജു സര്‍ പറഞ്ഞതനുസരിച്ചുള്ള സാമ്യത പരിശോധിച്ചാല്‍ എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നത് പോലെ തോന്നുന്നു. പരീക്ഷയ്ക് കുറച്ചു ദിവസം മുന്പ് ഇറങ്ങുന്ന ( പടിപ്പുര ആയാലും ഒരുക്കം ആയാലും ) ഭൂരിപക്ഷം ചോദ്യങ്ങളും അതില്‍ നിന്നും വന്നത് മഹാ അബദ്ധം ആയിപ്പോയി. (ജോണ്‍ സര്‍ പറഞ്ഞത് പോലെ പണ്ട് പടവുകളില്‍ നിന്നുമാത്രമേ ചോദ്യം വരൂ എന്ന് ഒരു വര്‍ഷം പറഞ്ഞിരുന്നു. ഒരു ചോദ്യവും കണ്ടില്ല....) ഇതിലും നല്ലത് 500 ഓ 1000 ഓ ചോദ്യങ്ങള്‍ ഓരോ വിഷയത്തിലും പ്രസിദ്ധീകരിക്കുക. അതില്‍ നിന്നും ഏതാനും ചോദ്യങ്ങളെ ചേര്‍ത്ത് പരീക്ഷ നടത്തുക. കുട്ടികള്‍ എല്ലാം പഠിച്ചു ഉത്തരം എഴുത്തും. പഠിക്കുന്നവരും പഠിക്കാത്തവരും ( പഠിക്കുന്നവര്‍ പഠിക്കാത്തവര്‍ എന്നോന്നില്ലെങ്കിലും. )

Ashraf March 28, 2011 at 3:27 PM  

import ചെയ്യുന്ന ഫോള്‍ഡറിന്റെയോ ഫയലിന്റെയോ പേരില്‍ SPACE ഉണ്ടോ എന്ന് പരിശോധിക്കുക.

കുട്ടമണി March 28, 2011 at 5:09 PM  

സ്കൂളിലെ തലയെണ്ണല്‍ വിധിക്കു സുപ്രിംകോടതി സ്റ്റേ . കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടമണി March 28, 2011 at 5:13 PM  

തലയെണ്ണാന്‍ പോലീസ്: വിധിക്ക് സ്റ്റേ

JOHN P A March 28, 2011 at 6:31 PM  

ചിത്രം വിട്ടുപോയതാണ് . രണ്ടു ദിവസം net കിട്ടിയുമില്ല.

shemi March 28, 2011 at 8:43 PM  

9ലെ ചോദ്യം 13 ഉത്തരം തെറ്റാണ്

Raziman T V | റസിമാന്‍ ടി വി March 28, 2011 at 9:38 PM  

ഇവിടെ എല്ലാവരും പറയുന്നതുകേട്ടാല്‍ 14-ആം ചോദ്യത്തിന് എന്തോ ഭീകരമായ സൊല്യൂഷന്‍ ഉണ്ടെന്ന് തോന്നും. sqrt(72) നെക്കാള്‍ വലിയ ഏത് സംഖ്യയും AB യുടെ നീളമായി വരാമല്ലോ.

മറ്റ് ചോദ്യങ്ങളുടെ കാര്യത്തില്‍ (എനിക്ക്) പരാതിയില്ല

vijayan March 28, 2011 at 10:35 PM  

@raziman
കുറച്ചു ക്ഷമ കാണിക്കൂ രസിമന്‍ , ചോദ്യം 14,19,20 തുടങ്ങിയവ ശ്രദിച്ചു വായിച്ചിട്ടാണോ കമന്ടിയത്?
no 14 ചോദ്യം തന്നെ .....AB=r00t 73 ആയാല്‍ അതില്‍ ROOT 20അടയാളപെടുത്താന്‍ പറ്റുമോ ? ROOT 20അടയാളപ്പെടുത്താന്‍ AB യുടെ നീളം ചുരുങ്ങിയത് root 80 വേണ്ടേ? അതുകൊണ്ട് ആന്‍സര്‍ കീ സെറ്റ് ചെയ്യാന്‍ വേണ്ട സമയം കൂടി കഴിയട്ടെ .ഏതൊക്കെ ബുദ്ധിമുട്ടുണ്ടാക്കി എന്ന് കാത്തിരുന്ന് കാണാം

santhosh kumar March 29, 2011 at 7:13 AM  

Q.6, Q.13, Q.14, Q.16, Q.20 എന്നിവ ആശയക്കുഴപ്പമുണ്ടാക്കിയതിനാല്‍ A-Grade പോലും കിട്ടുമോ എന്ന സംശയത്തിലാണ് പല കുട്ടികളും. പഠിച്ചതു പോലും ശരിക്ക് ഓര്‍ക്കുവാന്‍ പറ്റാത്ത വല്ലാത്തൊരുഅവസ്ഥയിലേക്ക് അവരെ തള്ളിവിട്ടത്ക്രൂരതയായിപ്പോയി. മൂല്യനിര്‍ണ്ണയത്തില്‍ഇതിനെന്തു പരിഹാരം കാണുവാന്‍കഴിയുമെന്ന്ചിന്തിക്കണം.

Raziman T V | റസിമാന്‍ ടി വി March 29, 2011 at 8:11 PM  

@vijayan

20 ചതുരശ്രസെന്റിമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സമചതുരം വരയ്ക്കാന്‍ sqrt(20) തന്നെ മാര്‍ക്ക് ചെയ്യണമെന്നില്ല. sqrt(10), sqrt(5) ഇവയിലേതെങ്കിലും മാര്‍ക്ക് ചെയ്താലും മതിയാകും.

vijayan March 29, 2011 at 9:07 PM  

@raziman
ഞാന്‍ പത്താം ക്ലാസില്‍ നിന്നാണ് ചോദ്യം വിലയിരുത്തുന്നത്

MOHANAN March 29, 2011 at 9:26 PM  

Q.No.14) Let ‘O’ be the centre and ‘r’ be the radius of the circle.
thenOP2 + PQ2= OR2 + RS2 = r2
=> OR2 – OP2 = PQ2 – RS2
=> OR2 – OP2 = 4
( OR and OP have many values satisfying this equation)
OR = 2.5 , OP = 1.5 r = 4.5 , AB = 9
OR = sqrt(5) , OP = 1 r = sqrt(19) , AB = 2 sqrt(19)
OR = sqrt(6) , OP = sqrt(2) r = 2 sqrt(5), AB = 4 sqrt(5)
OR = sqrt(7), OP = sqrt(3) r = sqrt(21), AB = 2 sqrt(21)
OR = sqrt(11), OP = sqrt(7) r = 5 , AB = 10
OR = sqrt(22), OP = sqrt(18) r = 6 , AB = 12

(10 + 2 = 12 ; 10 * 2 = 20 )

JOSE March 31, 2011 at 3:39 PM  

SSLC ഗണിതത്തിന്റെ സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പില്‍, ധാരാളം അവ്യക്തതകളുള്ള 14-ാം ചോദ്യത്തിനുപോലും ഒരു പരിഗണനയും ആവശ്യമില്ലെന്ന് 'വിദഗ്ദ്ധര്‍' വിധിച്ചു. ചോദ്യകര്‍ത്താക്കളുടെ 'ഈഗോ' വിജയിച്ചു. പരാജയപ്പെട്ടത് സ്റ്റേറ്റ് സിലബസുകാരായ പാവം വിദ്യാര്‍ത്ഥികളും ഗണിതശാസ്ത്രവും പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയും. പരിഷ്‌കരണ തീവ്രവാദികളുടെയും ധാര്‍ഷ്ട്യക്കാരുടെയും ഇരകളോട് നീതി പുലര്‍ത്തുന്നതിനുള്ള ഉത്തരവാദിത്വം ഇനി മൂല്യനിര്‍ണ്ണയം നടത്തുന്ന അധ്യാപകര്‍ക്കു മാത്രം!.

fasal March 31, 2011 at 3:48 PM  

എല്ലാം ഒറ്റക്കെട്ടാണെന്ന സത്യം തിരിച്ചറിയിരിക്കേണ്ടിയിരിക്കുന്നു. ഒരാള്‍ക്ക് നൊന്തപ്പോള്‍ തരികിടകളെല്ലാം ഒന്നിച്ചു കൂടി. ഇനി ചോദ്യകര്‍ത്താവിന് സമാധാനമായി ഉറങ്ങാം. ഇതുകഴിഞ്ഞാലും മനോരമയില്‍ ജോലി ഉണ്ടാകുമല്ലോ. ഇവിടെ ശത്രുപക്ഷത്തുള്ളത് പാവപ്പെട്ട കുട്ടികളും അധ്യാപകരും മാത്രം. അവരെ ആരു പരിഗണിക്കാന്‍.

bean March 31, 2011 at 5:55 PM  

പാവപ്പെട്ട കുട്ടികളെ ഓര്‍ത്തു ഇങ്ങനെ കണ്ണീരൊഴുക്കാതെ .
മൂല്യ നിര്‍ണ്ണയ ക്യാമ്പില്‍ നിന്നും കിട്ടുന്ന സൌജന്യത്തിനു വേണ്ടി കാത്തു നില്‍ക്കുകയല്ല ചെയ്യേണ്ടത് .
പഠിപ്പിക്കേണ്ട സമയത്ത് ശരിയാം വണ്ണം കുട്ടികളെ പഠിപ്പിക്കുക .
ചോദ്യ പേപ്പറില്‍ 14 - )o ചോദ്യം മാത്രമല്ല ഉണ്ടായിരുന്നത് .
വാരിക്കോരി മാര്‍ക്ക് കൊടുത്തു ഈ "പാവപ്പെട്ട" കുട്ടികളെ എവിടെ എത്തിക്കും ?
മൂല്യ നിര്‍ണ്ണയം ലാഘവ ബുദ്ധിയോടെ അല്ല ചെയ്യേണ്ടത് . ഗൌരവമായി തന്നെ ചെയ്യണം .
യോഗ്യതയ്ക്കനുസരിച്ചു മാത്രം സ്കോര്‍ കൊടുക്കുക .
കഷ്ടപ്പെട്ട് പഠിച്ചവനും പഠിപ്പിച്ചവനും അതിജീവിക്കട്ടെ .

JOSE March 31, 2011 at 7:06 PM  

ചോദ്യം തെറ്റ് ആണ് എന്ന് മനസ്സിലാക്കാതെ അത് 'കഷ്ടപ്പെട്ട്' പടച്ചവര്‍ക്കും, പഠിപ്പിച്ചവര്‍ക്കും അനുമോദനങ്ങള്‍.

bean March 31, 2011 at 7:11 PM  

അവിടെയാണ് തെറ്റ് പറ്റിയത് .
പഠിപ്പിക്കേണ്ടത് ചോദ്യങ്ങളല്ല , ഉത്തരങ്ങളാണ് .
പിന്നീട് ഉത്തരങ്ങളില്‍ നിന്നും ചോദ്യങ്ങളിലേയ്ക്ക് എത്തിച്ചേരുക .

chera March 31, 2011 at 8:46 PM  

ചോദ്യങ്ങളുടെ നിലവാരങ്ങളെക്കുറിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ തുടരട്ടെ. ചില ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവകാശം നല്‍കിയായാലും ഇത്തരം ചൂടേറിയ ചര്‍ച്ചകള്‍ക്ക് സാധ്യത ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ആവശ്യമാണെന്ന് തോന്നുന്നു. പക്ഷേ അര്‍ധഗോളത്തെ അര്‍ധവൃത്തമാക്കിയതിനെ എങ്ങിനെ ന്യായീകരിക്കും ?

ramesh April 2, 2011 at 8:38 PM  

നന്ദി

ഗണിതപ്രിയന്‍ April 2, 2011 at 11:47 PM  

പത്താം ക്ലാസ്സിലെ കണക്ക് പരീക്ഷയുടെ മൂല്യനിര്‍ണ്ണയം ഇന്ന് തുടങ്ങിയല്ലോ. ചോദ്യകര്‍ത്താവിനെ പഴിച്ചുകൊണ്ട് ഒരാഴ്ച കഴിഞ്ഞുപോയല്ലോ. മൂല്ല്യനിര്‍ണ്ണയം തുടങ്ങിയ ഈ വേളയില്‍ ഗണിതാധ്യാപകര്‍ ഒരേ സ്വരത്തില്‍ ഒരു തീരുമാനത്തില്‍ എത്തണം "നമ്മുടെ കുട്ടികള്‍ക്ക് നല്ല മാര്‍ക്ക് നല്കാന്‍ നമ്മള്‍ പരമാവധി ശ്രമിക്കണം”.
സ്ക്കീം ഫൈനലൈസേഷന്‍ ക്യാംപില്‍ നൂറ്റിയെഴുപത്തിയഞ്ച് പേപ്പറുകള്‍ നോക്കിയതില്‍ ഒരെണ്ണത്തിന് മാത്രമേ എ പ്ളസ് കിട്ടിയുള്ളുവത്രേ.ഇങ്ങനെയായാല്‍ നമ്മുടെ കുട്ടികളുടെ അവസ്ഥയെന്താകുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. നോര്‍ത്ത് സോണില്‍ മൂല്യനിര്‍ണ്ണയം നടത്തുന്ന അധ്യാപകര്‍ പൊതുവേ യാതൊരു തരത്തിലുമുള്ള വിട്ടു വീഴ്ചക്കും തയ്യാറാകാത്തവരാണെന്നും, എന്നാല്‍ സൗത്ത് സോണില്‍ മൂല്യനിര്‍ണ്ണയം നടത്തുന്ന അധ്യാപകര്‍ വിട്ടുവീഴ്ചാ മനോഭാവം കാണിക്കാറുണ്ടെന്നും അവര്‍ ഉദാരമനസ്ക്കരാണെന്നും പണ്ടു മുതല്‍ക്കേ അഭിപ്രായം ഉളളതാണ്.
ആ അഭിപ്രായം എന്തുതന്നെയായാലും ഇപ്രാവശ്യം നോര്‍ത്തെന്നും സൗത്തെന്നും വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും നല്ല ഗ്രേഡ് കിട്ടാനായി നമ്മള്‍ കണക്ക് അധ്യാപകര്‍ ആത്മാര്‍ത്ഥമായി
ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മൂല്യനിര്‍ണ്ണയത്തിന്
പോകുന്ന എല്ലാ അധ്യാപകസുഹൃത്തുക്കളും ഈ അഭ്യര്‍ത്ഥന പരിഗണിക്കുമെന്ന് വിശ്വസിക്കട്ടെ. കൂടാതെ മാത്സ് ബ്ളോഗില്‍ ഇല്ലാത്ത, മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കുന്ന മറ്റ് സുഹൃത്തുക്കളോടും ഈ അഭ്യര്‍ത്ഥന പങ്കുവെക്കുമെന്നും
പ്രതീക്ഷിക്കട്ടെ.
ചോദ്യകര്‍ത്താവിന് ബോധമുണ്ടെങ്കില്‍ ഇപ്രാവശ്യത്തെ നമ്മുടെ റിസള്‍ട്ട് കണ്ട് ഉള്ള ബോധം ന‍ഷ്ടപ്പെടട്ടെ.കൂടാതെ അടുത്ത വര്‍ഷത്തെ പത്താം ക്ളാസുകാര്‍ക്ക് കണക്കിവോടുള്ള പേടി മാറുമെങ്കില്‍ അത് വളരെ നല്ലതല്ലേ.

bean April 3, 2011 at 8:10 AM  

"പത്താം ക്ലാസ്സിലെ കണക്ക് പരീക്ഷയുടെ മൂല്യനിര്‍ണ്ണയം ഇന്ന് തുടങ്ങിയല്ലോ."
ഇന്ന് (ഏപ്രില്‍ 2 ) അല്ല . ഏപ്രില്‍ 1 നു തുടങ്ങി .

"നമ്മുടെ കുട്ടികള്‍ക്ക് നല്ല മാര്‍ക്ക് നല്കാന്‍ നമ്മള്‍ പരമാവധി ശ്രമിക്കണം”
ഗണിത പ്രിയന്റെ ഉപദേശം അനുസരിച്ചല്ലല്ലോ മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ നടക്കുന്നത് . മൂല്യ നിര്‍ണ്ണയത്തിനു norms വേറെ തന്നിട്ടുണ്ട് .
എന്തായാലും അര്‍ഹിക്കുന്ന മാര്‍ക്ക് തീര്‍ച്ചയായും നല്‍കാം .

"ഇങ്ങനെയായാല്‍ നമ്മുടെ കുട്ടികളുടെ അവസ്ഥയെന്താകുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ."
ഇങ്ങനെയായാല്‍ ഊഹിക്കാവുന്നതേ ഉള്ളു .

"നോര്‍ത്ത് സോണില്‍ മൂല്യനിര്‍ണ്ണയം നടത്തുന്ന അധ്യാപകര്‍ പൊതുവേ യാതൊരു തരത്തിലുമുള്ള വിട്ടു വീഴ്ചക്കും തയ്യാറാകാത്തവരാണെന്നും, ......................."
ഇപ്പോള്‍ പ്രാദേശികതയുടെ കാര്യം ശരിയായി . ഇനി ജാതി മത വര്‍ണ്ണ വര്‍ഗ്ഗ പരാമര്‍ശങ്ങള്‍ കൂടി ആയാല്‍ എല്ലാം പൂര്‍ത്തിയായി .

എങ്കില്‍ അടുത്ത അധ്യയന വര്‍ഷം നമുക്ക് ഏകണ്ഠമായി തീരുമാനിക്കാം . യൂണിയന്‍ പ്രവര്‍ത്തനവും സൈഡ് ബിസിനെസ്സുകളും മുറയ്ക്ക് നടക്കട്ടെ . കുട്ടികളുടെ കാര്യം മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് വിട്ടുകൊടുക്കാം .

Dinesh April 3, 2011 at 11:21 PM  

ഇതെന്താ വാദിച്ചു മാര്‍ക്ക് വാങ്ങിക്കൊടുക്കുന്ന സ്ഥലമാണോ..ഇങ്ങിനെയാണെങ്കില് എല്ലാ വിഷയക്കാര്ക്കും ബ്ലോഗു തുടങ്ങി തങ്ങളുടെ വിഷയത്തിന് വേണ്ടി വാദിച്ചു പിള്ളേരെ ജയിപ്പിക്കാല്ലോ

ദിനേശന്

ഗണിതപ്രിയന്‍ April 3, 2011 at 11:24 PM  

മിസ്റ്റര്‍ ബീന്‍,
കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ചാനലിലെ മിസ്റ്റര്‍ ബീനിനെപ്പോലെ കാണുന്നവരെയെല്ലാം കളിയാക്കുകയാണോ താങ്കളുടെ ഉദ്ദേശ്യം? അഭിപ്രായം പറയാനുള്ളതാണ് മാത്സ്ബ്ളോഗ്.അങ്ങനെയൊരഭിപ്രായം ഞാന്‍ പറഞ്ഞപ്പോള്‍ താങ്കള്‍ ഇത്ര പരിഭവിക്കാന്‍ എന്താണ് കാരണം ? ബീനിന്റെ അഭിപ്രായം കണ്ടിട്ട് താങ്കളാണോ ഇപ്രാവശ്യം ചോദ്യക്കടലാസ് തയ്യാറാക്കിയതെന്ന് സംശയിക്കുന്നു.അങ്ങനെയെങ്കില്‍ ഇപ്രാവശ്യം SSLCപരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളുടേയും
ശാപം താങ്കള്‍ക്ക് ലഭിക്കും. സംശയം വേണ്ട.
"ഗണിതപ്രിയന്റെ ഉപദേശം അനുസരിച്ചല്ല മൂല്യനിര്‍ണ്ണയക്യാംപുകള്‍ നടക്കുന്നതെന്ന് "താങ്കളേക്കാള്‍ നന്നായി എനിക്കറിയാം. മൂല്യനിര്‍ണ്ണയത്തിന് norms ഉണ്ടെന്നും നന്നായി അറിയാം. കുറേ വര്‍ഷങ്ങളായി ഈ പണി കൃത്യമായും, യാതൊരു പരാതിക്ക് ഇട നല്‍കാത്തവിധത്തിലും ചെയ്യുന്ന ഉരു വ്യക്തിയാണ് ഞാന്‍.
വര്‍ഷങ്ങളായി മലബാര്‍ സൈഡിലേക്ക് വരുന്ന answer paper കളില്‍ ലഭിക്കുന്ന മാര്‍ക്ക് മറ്റിടങ്ങളിലുള്ള paperകളിലെ മാര്‍ക്കിനേക്കാള്‍ താരതമ്യേന മോശമായി കാണാറുണ്ട്. "ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന് " പറഞ്ഞതുപോലെ ഇപ്രാവശ്യം ചോദ്യവും കുട്ടികള്‍ക്ക് പ്രയാസമായിരുന്നു.അതുകൊണ്ടാണ് ഇങ്ങനെയൊരു comment എഴുതേണ്ടി വന്നത്. അല്ലാതെ പ്രാദേശികമായോ,ജാതീയമായോ,മതപരമായോ,വര്‍ഗ-
വര്‍ണപരമായോ ഉള്ള പരാമര്‍ശമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് മാഷേ വിവാദം ഉണ്ടാക്കുന്നത് ? എല്ലാ കുട്ടികളും താങ്കളുടെ സ്കൂളിലെ കുട്ടികളേപ്പോലെ വലിയ മിടുക്കരല്ല. അവര്‍ക്കും താങ്കളുടെ സ്കൂളിലെ കുട്ടികളോടൊപ്പമല്ലേ ഉപരിപഠനത്തിന് പോകേണ്ടത് ? അപ്പോള്‍ അവര്‍ക്കും നല്ല മാര്‍ക്കെന്ന സ്വപ്നം കാണില്ലേ ?അതിന് താങ്കള്‍ എന്തിനാണ് ഇടംകോലിടുന്നത് ?
യൂണിയന്‍ പ്രവര്‍ത്തനവും,സൈഡ് ബിസിനസുകളും മാത്രം നടത്തിയാല്‍ മതിയെന്ന് താങ്കള്‍ എഴുതിയില്ലേ ? “ രണ്ടു കാലില്‍ മന്തുള്ളവന് ഒരു കാലില്‍ മന്തുള്ളവനെ കാണുമ്പോഴുള്ള വികാരമായേ ഞാന്‍ അതിനെ കാണുന്നുള്ളൂ. നാട്ടുകാരെ മുഴുവന്‍ കുറ്റപ്പെടുത്തിക്കൊണ്ട് ചാനലിലെ മിസ്റ്റര്‍ ബീനിനെപ്പോലെ കോമാളിവേഷം കെട്ടാതെ സ്ക്കൂളിലെ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്ക് മാഷേ.

ഗണിതപ്രിയൻ (ആദ്യത്തേത്‌) April 4, 2011 at 12:03 AM  

മുമ്പ്‌, ഗണിതപ്രിയൻ എന്ന പേരിൽ ഞാൻ mathsblog-ൽ ചില അഭിപ്രായങ്ങൾ കുറിച്ചിരുന്നു. അതേപേരിൽ ഇപ്പോൾ മറ്റൊരാൾ എഴുതുന്നതു കണ്ടു; എഴുതട്ടെ, അ പേർ എന്റെ കുത്തകയൊന്നുമല്ല. പക്ഷെ ആ ഗണിതപ്രിയനല്ല ഈ ഗണിതപ്രിയനെന്നു എന്നെ ഓർക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ഓർമിപ്പിക്കണമെന്നു തോന്നി.

കൂട്ടത്തിൽ പറയട്ടെ, പരീക്ഷാചർച്ചയും പത്തിലെ പുതിയ പുസ്തകചർച്ചയും വഴിതെറ്റികാടുകയറുകയാണെന്നു തോന്നുന്നു.

ഒരു പാടു കുഴികൾ കുഴിച്ച്‌ ഒന്നിലും വെള്ളം കിട്ടാത്ത അവസ്ഥയിലേക്കു നീങ്ങുകയാണൊ mathsblog?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer