മച്ചാന്‍ വര്‍ഗീസിന് ആദരാഞ്ജലികള്‍
>> Wednesday, February 3, 2010
നിരവധി നര്‍മ്മ മൂഹൂര്‍ത്തങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന്‍ മച്ചാന്‍ വര്‍ഗീസ് (50) അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് (3-2-2011) ഉച്ചതിരിഞ്ഞ് 4.15 ഓടെയായിരുന്നു അന്ത്യം.
സിദ്ദിഖ്-ലാല്‍, റാഫി-മെക്കാര്‍ട്ടിന്‍ എന്നീ കൂട്ടുകെട്ടുകളുടെ ചിത്രങ്ങളിലൂടെയാണ് മച്ചാന്‍ വര്‍ഗീസ് സിനിമയില്‍ സജീവമാകുന്നത്. അമ്പതിലധികം ചിത്രങ്ങളില്‍ നര്‍മ്മപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. എറണാകുളം എളമക്കര സ്വദേശിയാണ്. മൂത്രാശയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് കോഴിക്കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് അര്‍ബുദമാണെന്ന് തിരിച്ചറിയുകയായിരുന്നു.
മിമിക്രി-നാടക രംഗത്തുനിന്നാണ് മച്ചാന്‍ വര്‍ഗീസിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. സംവിധായകന്‍ സിദ്ദിഖിന്റെ സുഹൃത്തായിരുന്ന മച്ചാന്‍ വര്‍ഗീസ് കാബൂളിവാല എന്ന സിദ്ദിഖ്-ലാല്‍ ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. എം.എല്‍.വര്‍ഗീസ് എന്നാണ് യഥാര്‍ത്ഥ പേര്.
ബെസ്റ്റ് ഓഫ് ലക്ക് ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം. ബോംബെ മിഠായി ആണ് പുറത്തിറങ്ങാനുള്ള ചിത്രം. ഭാര്യ എല്‍സി. മാന്നാര്‍ മത്തായി സ്പീക്കിങ്, ഹിറ്റ്‌ലര്‍, തെങ്കാശിപ്പട്ടണം, മീശ മാധവന്‍, സിഐഡി മൂസ, പഞ്ചാബി ഹൗസ്, തൊമ്മനും മക്കളും, കൊച്ചി രാജാവ്, ചതിക്കാത്ത ചന്തു...തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
വാര്‍ത്തയ്ക്ക് മാതൃഭൂമിയോട് കടപ്പാട്