SSLC IT PRACTICAL EXAM - 2010
>> Friday, February 19, 2010
ഈ വര്‍ഷത്തെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്നു മലപ്പുറത്തെ മാസ്റ്റര്‍ട്രെയിനറായ ഹസൈനാര്‍ മങ്കട. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷാ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മാനുവലായി ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒരൊറ്റ കമാന്റില്‍ ഒതുക്കിയതോടെ പരീക്ഷാ സി.ഡി ഇന്‍സ്റ്റലേഷന്‍ എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നായി മാറി. മുന്‍ പരീക്ഷകളിലെല്ലാം പുതിയ യൂസറെ ക്രിയേറ്റ് ചെയ്ത് ഈ കമാന്റ് നിര്‍ദ്ദിഷ്ട രീതിയില്‍ റണ്‍ ചെയ്യിക്കുമ്പോഴേക്കും പഴയ പരീക്ഷകള്‍ ഓട്ടോമാറ്റിക് ആയി അണ്‍ ഇന്‍സ്റ്റാള്‍ ആകുന്നതുമെല്ലാം അത്ഭുതത്തോടെ നമ്മള്‍ കണ്ടു. അതുകൊണ്ടു തന്നെ ഞങ്ങളുടെ ബ്ലോഗ് ടീമിലെ പല അംഗങ്ങള്‍ക്കും എസ്.എസ്.എല്‍.സി ഇന്‍സ്റ്റലേഷന്‍ കമാന്റ് ഉടനെ പബ്ലിഷ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഫോണ്‍കോളുകള്‍ വന്നിരുന്നു. അധ്യാപകരുടെ ആവശ്യം മനസ്സിലാക്കി ഒട്ടും വൈകാതെ തന്നെ 3.2, 3.8 വേര്‍ഷനുകളിലേക്കാവശ്യമായ കമാന്റുകള്‍ അദ്ദേഹം അയച്ചു തന്നു. താഴെയുള്ള ലിങ്കില്‍ നിന്നും ഈ കമാന്റുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. 3.2,3.8 എന്നിവയ്ക്കു വേണ്ടിയുള്ള കമാന്റുകള്‍ ലിങ്കില്‍ ഉള്ള സിപ്പ്ഡ് ഫോള്‍ഡറില്‍ ഉണ്ട്.