ചായ കുടിച്ച്, ഒപ്പുവെച്ച് പിരിയുന്നവര്‍..

>> Sunday, February 28, 2010

"കുട്ടികളെ സംബന്ധിച്ച് അധ്യാപകര്‍ നടത്തുന്ന ഗീര്‍വ്വാണപ്രസംഗങ്ങള്‍ കേട്ട് സ്വയം മോശക്കാരെന്നു ധരിച്ച് , മിണ്ടാതെ ഒരു ചായയും കുടിച്ച് കുറ്റബോധത്തോടെ മടങ്ങിപ്പോകാനുള്ളതാണോ പി.ടി.ഏ.ജനറല്‍ബോഡികള്‍? അതോ, രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ പഠനത്തില്‍ സഹായിക്കാന്‍ ചെറിയതോതിലെങ്കിലും കെല്‍പ്പ് കൈവരണമോ, ഇത്തരം യോഗങ്ങളിലൂടെ?" ചോദിക്കുന്നത് നമ്മുടെ രാമനുണ്ണിമാഷ് . വെറുതേ ചോദിക്കുകമാത്രമല്ല അദ്ദേഹം. സ്വന്തം സ്കൂളിലെ അനുഭവത്തിലൂടെ, എങ്ങിനെ ഇത്തരം യോഗങ്ങളുടെ അര്‍ഥശൂന്യതയും മുരടിപ്പും മാറ്റി കാര്യക്ഷമമാക്കാമെന്നു കൂടി പറയുന്നുണ്ടദ്ദേഹം. ലേഖനം മുഴുവന്‍ വായിച്ചശേഷം നിങ്ങളുടെ പ്രതികരണങ്ങളും പുത്തന്‍ ആശയങ്ങളും കമന്റുചെയ്യണം.

2009 നവംബറില്‍ ഞങ്ങളുടെ സ്കൂളില്‍ പി.ടി.എ.ജനറല്‍ബോഡി ചേര്‍ന്നു. സ്വാഗതവും അധ്യക്ഷപ്രസംഗവും 'റിപ്പോര്‍ട്ടും കണക്കും ചര്‍ച്ചയും' 'റിപ്പോര്‍ട്ടും കണക്കും പാസാക്കലും' ഒക്കെ കഴിഞ്ഞു. തുടര്‍ന്ന് മുഴുവന്‍ രക്ഷിതാക്കളേയും അധ്യാപകരേയും ചെറുഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിലും 4-5 അധ്യാപകരും 40-45 രക്ഷിതാക്കളും. ഓരോഗ്രൂപ്പും വിവിധ ക്ലാസു‌മുറികളില്‍ കയറി ഇരുന്നു. ഇരിക്കാനുള്ള ഒരല്‍പ്പം തിരക്കുകണ്ട് ഒരധ്യാപിക രക്ഷിതാക്കളോട് തട്ടിക്കയറി.
"ഇത്ര മുതിര്‍ന്ന ആളുകള്‍ ഇങ്ങനെയാണോ പെരുമാറുന്നത്? ഒരു മര്യാദയില്ലാതെ... എന്താ ഇതൊരു സ്കൂളല്ലേ? (ഒരാളെ ചൂണ്ടി) എന്താ നോക്കിപേടിപ്പിക്കയാണോ? മര്യാദക്കിരിക്കില്ലെങ്കില്‍ എണീറ്റ് പോകണം". ഒരു രണ്ടു മിനുട്ട് രക്ഷിതാക്കളോട് ഭയങ്കരമായി തട്ടിക്കയറി അവര്‍ ക്ലാസ് വിട്ടുപോയി. രക്ഷിതാക്കള്‍ ആകെ ക്ഷുഭിതരായി . ഉടനെ മറ്റൊരധ്യാപിക ഇടപെട്ടു. ക്ഷമ പറഞ്ഞു. "ആ ടീച്ചര്‍ ഒരല്‍പ്പം ദേഷ്യക്കാരിയാണ്. ക്ഷമിക്കണം. നമ്മള്‍ ഇങ്ങനെ തിരക്കുണ്ടാക്കുന്നത് ശരിയല്ലല്ലോ.എല്ലാര്‍ക്കും ഇരിക്കാന്‍ സ്ഥലമുണ്ട്. ഒന്നു സാവകാശം ഇരുന്നാല്‍ മതിയായിരുന്നു,അല്ലേ... ശരി, നമ്മള്‍ വന്നത് വഴക്കുണ്ടാക്കനല്ലല്ലോ. നമ്മുടെ കുട്ടികളുടെ കാര്യങ്ങള്‍ സംസാരിക്കാനല്ലേ..?” അവരോട് ശാന്തമായി മറുപടി പറഞ്ഞു. രക്ഷിതാക്കള്‍ മയപ്പെട്ടു.
നേരത്തെ ഇറങ്ങിപ്പോയ അധ്യാപിക മെല്ലെ തിരിച്ചുവന്നു. രക്ഷിതാക്കള്‍ കുശുകുശുപ്പ് തുടങ്ങി.

രണ്ടാമത്തെ അധ്യാപിക ചോദിച്ചു:
"രണ്ടു അധ്യാപികമാര്‍ നിങ്ങളുമായി ഇടപെട്ടു. ഇതില്‍ ആരുടെ പെരുമാറ്റമാണ് നിങ്ങള്‍ക്ക് ഇഷ്ടം തോന്നിയത്?"
ഉടനെ എല്ലാരും പറഞ്ഞു. "നിങ്ങളുടെ. ആദ്യം വഴക്കിട്ട ടീച്ചര്‍ മോശം.അവരെ ഇവിടെനിന്നു പറഞ്ഞയക്കണം.എന്നാലേ ഇനിയുള്ള കാര്യങ്ങള്‍ നേരെ നടക്കൂ."
അധ്യാപിക: "എന്നാല്‍ ചോദിക്കട്ടെ, നിങ്ങള്‍ സ്വന്തം കുട്ടികളോട് പെരുമാറുന്നതെങ്ങനെയാ? അവര്‍ ചെയ്തതുപോലെയാണോ? അതോ ഞാന്‍ ചെയ്തതുപോലെയാണോ?"

എല്ലാരും നിശ്ശബ്ദരായി. ആദ്യ ടീച്ചര്‍ ഒരു 'നാടകം' കളിച്ചതാണ് എന്നും ഇതു ചര്‍ച്ചകള്‍ക്കുള്ള തുടക്കമാണെന്നും പറഞ്ഞതോടെ രക്ഷിതാക്കള്‍ ഉഷാറായി. പരസ്പരം നോക്കി ചിരിച്ചു. "നമ്മുടെ കുട്ടികളോട് നാം പലപ്പോഴും പെരുമാറുന്നത് രൂക്ഷമായാണ്. തെറ്റു ചെയ്യുമ്പോഴാണെന്ന് ഒരു വാദം ഉണ്ട്. തെറ്റു ചെയ്യുമ്പോഴും വഴക്കുപറഞ്ഞാല്‍ പ്രശ്നം തീരുമോ? കുട്ടി നല്ല സ്വഭാവത്തില്‍ വരുമോ? തെറ്റുബോധ്യപ്പെടുകയും തിരുത്തുകയും ചെയ്യുമോ? തെറ്റു തിരുത്തുകയാണോ, ശരി ചൂണ്ടിക്കാണിക്കുകയാണോ വേണ്ടത്?"
നല്ലൊരു ചര്‍ച്ച നടന്നു. രക്ഷിതാക്കള്‍ സ്വയം പരിശോധിക്കാനും വേണ്ട തിരുത്തലുകള്‍ വരുത്താനും തയ്യാറായി. ‘ഇനി ഈ പ്രായത്തിലും‘ പെരുമാറ്റത്തില്‍ മാറ്റംവരുത്താന്‍ തയ്യാറാകുമെന്ന് പ്രഖ്യാപിച്ചു.
ഇതിനിടയ്ക്ക് ഒരധ്യാപിക ഒരു സംഭവം വിവരിച്ചു. കുട്ടി സ്കൂള്‍ വിട്ടുവന്നു അഛന്‍ കേള്‍ക്കെ അമ്മയോട് പരാതി പറയുകയാണ് . "ഇനി ഞാന്‍ സ്കൂളില്‍ പോകില്ല." "അതെന്താ? പഠിച്ചു പോകാഞ്ഞിട്ടല്ലേ? ഹോം വര്‍ക്ക് ചെയ്യാഞ്ഞിട്ടല്ലേ? പുസ്തകം മറന്നിട്ടല്ലേ? ഇന്‍സ്റ്റ്രുമെന്റ് ബോക്സ് കളഞ്ഞിട്ടല്ലേ?
"അല്ലല്ല. പഠിച്ചിട്ടുണ്ട്. കണക്ക് ചെയ്തിട്ടുണ്ട്.പുസ്തകം ഒക്കെ ഉണ്ട്. ബോക്സും പെന്‍സിലും ഒക്കെ ഉണ്ട്.ഫീസും കൊടുത്തിട്ടുണ്ട്.
ഞാന്‍ നല്ല കുട്ടിയാണ് . മാഷ് പറഞ്ഞു. പക്ഷെ,...."
"പിന്നെന്താ?"
"എന്നെ സ്കൂളില്‍ ചേര്‍ത്തതില്‍ പിന്നെ അഛന്‍ സ്കൂളിലേ വന്നിട്ടില്ല. ക്ലാസ് പിടിഏ ക്ക് ഞാന്‍ എത്ര നിര്‍ബന്ധിച്ചു. ആരും തിരിഞ്ഞുനോക്കിയില്ലല്ലോ."
"അതെ, അതഛന്നു തിരക്കായതുകൊണ്ടല്ലേ.?"
"എന്നാല്‍ അമ്മക്ക് വരാമായിരുന്നില്ലെ?"
"എനിക്ക് കുഞ്ഞുമോനേ നോക്കണ്ടേ? വീട്ടുപണി നോക്കണ്ടേ?"

രക്ഷിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. പിറുപിറുത്തു. അധ്യാപിക ചോദിച്ചു: നിങ്ങള്‍ ആരുടെ പക്ഷത്താണ്? കുട്ടിയുടെ പക്ഷത്തോ, രക്ഷിതാക്കളുടെ പക്ഷത്തോ?
ചര്‍ച്ച ഉഷാറായി. കുറേപേര്‍ രക്ഷിതാക്കളുടെ കൂടെ. കുറച്ചുപേര്‍ കുട്ടിയുടെ കൂടെ. അധ്യാപിക: "കുട്ടിക്ക് പഠിക്കാനുള്ള ഉപകരണങ്ങള്‍ നല്‍കിയാല്‍ നമ്മുടെ പണി തീര്‍ന്നോ? രക്ഷിതാക്കളുടെ യോഗങ്ങളില്‍ പങ്കെടുക്കുകയെന്നത് അത്യാവശ്യമല്ലേ? കുട്ടിയുടെ പഠനകാര്യങ്ങളില്‍ അധ്യാപകരുമായി സംസാരിക്കേണ്ടേ? അതു കുട്ടിക്ക് ഗുണകരമാവില്ലേ? കുട്ടിക്ക് തന്നെപ്പറ്റി (ഞാന്‍ നല്ല കുട്ടിയാണ് , മാഷ് പറഞ്ഞു.) രക്ഷിതാവിന്റെ മുന്നില്‍ അഭിമാനം തോന്നില്ലേ? സ്വയം ഇനിയും മികവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രചോദനമാവില്ലെ? കുട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിക്കില്ലേ? ഇതു പഠനത്തിനു ഗുണം ചെയ്യില്ലേ?"

രക്ഷിതാക്കളുടെ ചര്‍ച്ച വഴിതെളിഞ്ഞു. എല്ലാരും കുട്ടിയുടെ പക്ഷത്തായി. പി.ടി.ഏ മീറ്റിങ്ങ് /ചര്‍ച്ച മാത്രമല്ല, എന്തൊക്കെയാണ് കുട്ടിയുടെ പഠനാവശ്യങ്ങള്‍? ഭക്ഷണവും ഡ്രസ്സും പുസ്തകവും മാത്രമാണോ? ഇന്നു ഒരു സാധാരണ രക്ഷിതാവ് എന്തു പ്രയാസപ്പെട്ടും ഇതൊക്കെ നല്‍കുന്നില്ലേ? ഇന്നത്തെ കാലത്ത് ഇതുമാത്രം മതിയോ?

കുട്ടിക്ക് പിന്തുണ എന്നാല്‍ മാനസികവും കൂടിയാവേണ്ടതല്ലേ?കുട്ടിയെ ഉഷാറാക്കി, പഠിക്കാന്‍ നല്ല അന്തരീക്ഷവും ആത്മവിശ്വാസവും നല്‍കേണ്ടതല്ലേ?
മുതിര്‍ന്നവര്‍ക്ക് എന്തൊക്കെ പരാധീനതകളുണ്ടെങ്കിലും ചില സ്ഥിരം ഏര്‍പ്പാടുകള്‍ ഉണ്ടല്ലോ. നിശ്ചിതസമയത്ത് ഭക്ഷണം, ഉറക്കം, വിനോദം (7.30 നു സീരിയല്‍ വിടുമോ!). ഇരിക്കാന്‍ സ്വന്തം കസേര, കിടക്കാന്‍ സ്വന്തമായി വിരിപ്പും പുതപ്പും, സ്വന്തം പണിയായുധം….എന്നാല്‍ കുട്ടിക്കോ? സ്ഥിരമായി ഇരുന്നു പഠിക്കാന്‍ ഒരിടം ഉണ്ടോ? സമയം ഉണ്ടോ?..കസേര, മേശ….ഒക്കെ പോകട്ടെ….സ്ഥിരമായി ഒരിടത്തിരുന്നു പഠിക്കാന്‍ ഇടമില്ലാത്തവരാണ് അധികം കുട്ടികളും. വീട്ടിലെ സ്ഥലപരിമിതികൊണ്ടല്ല, അങ്ങനെയൊരു ചിന്ത നമ്മുടെ മനസ്സില്‍ ഉണ്ടായിട്ടില്ലന്നു മാത്രം.

ഇതിനിടയക്ക് മറ്റൊരധ്യാപകന്‍ ഒരു ചോദ്യം ചോദിച്ചു. "നമ്മുടെ കുട്ടികളെ നമുക്ക് നന്നായറിയാം.അവരുടെ ദോഷങ്ങള്‍/ കുറ്റങ്ങള്‍/കുറവുകള്‍ ഒക്കെ നമുക്കറിയാം…അല്ലേ?" "ഉവ്വുവ്വ്…".രക്ഷിതാക്കള്‍ ഇരമ്പി. "ശരി, എന്നാല്‍ നമ്മളോരോരുത്തരും സ്വന്തം കുട്ടിയുടെ ഒരു കുറവ് /പോരായ്മ പറയൂ.ഒന്നു മതി…"
"ഒന്നല്ല സര്‍, ഒരുപാടു കുറവുകള്‍ ഓരോരുത്തര്‍ക്കും ഉണ്ട്….പറയട്ടെ…."
"വേണ്ട..വേണ്ട…സ്വന്തം കുട്ടിയുടെ കുറവുകള്‍ പരസ്യമായി പറയരുത്…."
"എന്നാല്‍ കുട്ടിയുടെ ഒരു മികവ്/ ഒരു കഴിവ്/ ഗുണം…പറയൂ."
രക്ഷിതക്കള്‍ മൌനികളായി..എന്താപ്പോ എന്റെ കുട്ടിയുടെ മികവ്?….
ഒരുപാടാലോചിച്ചു….ചിലര്‍ പറയാന്‍ തുടങ്ങി…
"നന്നായി പാടും. നന്നായി ചിത്രം വരയ്ക്കും
പറഞ്ഞതനുസരിക്കും…സത്യം പറയും…ധൈര്യശാലിയാണ്…..കണക്ക് സൂക്ഷിക്കും…"

അധ്യാപകന്‍: കുറ്റങ്ങള്‍ പറയാന്‍ നമുക്ക് പ്രയാസമുണ്ടായില്ല…ഗുണങ്ങള്‍ എത്ര ആലോചിച്ചു….ഇതല്ലേ ശരിക്കാലോചിച്ചാല്‍ നമ്മുടെ കുഴപ്പം. കുട്ടികളുടെ കഴിവുകള്‍ / മികവുകള്‍ നമുക്ക് ആലോചിക്കാനാവുന്നില്ല. അതു കൊണ്ടുതന്നെ അതു പ്രയോജനപ്പെടുത്താനാവുന്നില്ല. കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുക എന്നൊക്കെ നാം പ്രസംഗിക്കും…പക്ഷെ കഴിവുകള്‍ എന്തൊക്കെയെന്നുതന്നെ നമുക്ക് അറിയില്ല.

ഈ കഴിവുകള്‍ കുട്ടിക്ക് പഠനത്തില്‍ പ്രയോജനപ്പെടുത്താനാവണം.അതിനുള്ള പരിശീലനം വീട്ടില്‍ നിന്നു തുടങ്ങണം. കുട്ടി നന്നായി വായിക്കും എന്ന കഴിവ് കൂടുതല്‍ വായിക്കാന്‍ പ്രയോജനപ്പെടുത്തണം.വായിക്കാന്‍ നല്ല പുസ്തകങ്ങള്‍ നല്‍കാന്‍ കഴിയണം.പഠിക്കാനുള്ള പുസ്തകങ്ങള്‍ നന്നായി വായിക്കാന്‍ പ്രേരിപ്പിക്കണം….നമുക്കൊരുപാട് ചെയ്യാന്‍ കഴിയും. കുട്ടി നേരത്തെ ഉണരും…ഒരു ഗുണമാണ്…ഇതു പ്രയോജനപ്പെടുത്തണം..കുട്ടിയുടെ പോരായ്മകള്‍ പരിഹരിക്കാന്‍ സമയം നന്നായി വിനിയോഗിക്കണം…അതിനുള്ള പരിശീലനം നല്‍കണം….നന്മയില്‍ നിന്നേ പിടിച്ചു കയറാനാകൂ. തിന്മകള്‍ മാത്രം അവരെ ഓര്‍മ്മിപ്പിച്ച( ചെക്കന്‍ സത്യം പറയില്ല….മലയാളം വായിക്കാനറിയില്ല…കണക്കറിയില്ല…)തുകൊണ്ട് ഒരു നേട്ടവും ഉണ്ടാവില്ല. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ കണക്കെടുക്കുകയായിരുന്നു ബാക്കി സമയം. മറ്റൊരധ്യാപിക ഇടപെട്ടു: "ശരി . അങ്ങനെയാണെങ്കില്‍ നമ്മള്‍ നമ്മുടെ കുട്ടിയുടെ ഏതു ഗുണമാണ് / മികവാണ് ഇന്നുമുതല്‍ ആദ്യം ശ്രദ്ധിക്കുക. അതു വളര്‍ത്തിയെടുക്കാനും അതു പഠനത്തിനു സഹായിക്കാനും എന്തൊക്കെയാണു ഇന്ന് ചെയ്യുക."
എല്ലാവരും ഉഷാറായി. ഇന്നുമുതല്‍ ഞാന്‍ ശ്രദ്ധിക്കും. കുട്ടിക്ക് ചിത്രംവര ഇഷ്ടമാണ്. അവള്‍ വരയ്ക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കും / വരച്ച ചിത്രങ്ങള്‍ ചുമരില്‍ പ്രദര്‍ശിപ്പിക്കും / അവള്‍ നന്നായി വരയ്ക്കുന്നുവെന്ന് കൂട്ടുകാരോട് പറയും / വരയ്ക്കാന്‍ വേണ്ട സാമഗ്രികള്‍ ചിലതെങ്കിലും വാങ്ങിക്കൊടുക്കും /
"ശരി: എന്നാല്‍ ഇതിനെ അവളുടെ പഠനുമായി ബന്ധിപ്പിക്കണം. ചിത്രകാരിയാകുന്നതിന്റെ കൂടെ ഇക്കൊല്ലത്തെ പരീക്ഷ കൂടി പാസാവണം..എന്നാലേ കാര്യമുള്ളൂ. അതിനെന്തു ചെയ്യാം…"

ചിത്രം വരയ്ക്കാനുള്ള കഴിവ് പഠിക്കാനുള്ള ചിത്രങ്ങളിലേക്ക് തിരിക്കണം. ബയോളജി, കണക്ക്, ഭൂമിശാസ്ത്രം ഒക്കെ പരിഗണിക്കപ്പെടണം. വരച്ച ചിത്രം ഭാഷയില്‍ വിവരിക്കാന്‍ പ്രോത്സാഹിപ്പിക്കണം. വായിച്ചതൊന്ന് വരയ്ക്കാന്‍ ഉത്സാഹിപ്പിക്കണം (‘ചന്ദനക്കട്ടില്‍ ‘ കവിതയിലെ ഒരു രംഗം-8ലെ കുട്ടിക്ക്), വരച്ച ചിത്രത്തിന്ന് അടിക്കുറിപ്പ് എഴുതാന്‍ സഹായിക്കണം (ഭാഷാപഠനം). ചിത്രത്തിലെ നിറങ്ങളെ കുറിച്ചു പഠിക്കാന്‍ പ്രേരിപ്പിക്കണം (ഫിസിക്സ്) . ചിത്രത്തിലെ ആകൃതികള്‍ തിരിച്ചറിയാന്‍ കൂടണം (ജ്യോമട്രി). വരച്ച ചിത്രങ്ങളൊക്കെ തുന്നിക്കെട്ടി ഒരു ആല്‍ബം ഉണ്ടാക്കാം. അതിന്നു ഒരു ആമുഖം എഴുതാം. പഠനം എഴുതാന്‍ പേരിപ്പിക്കാം.ഇംഗ്ലീഷില്‍ ചിത്രക്കുറിപ്പുകള്‍ ഉണ്ടാക്കാം. ഹിന്ദിയില്‍ പേരേഴുതാം.ചിത്ര ചരിത്രത്തിലേക്ക് നയിക്കാം. ഒരു കഴിവ് അനേകവിഷയങ്ങളിലേക്കുള്ള പടിവാതില്‍ തുറക്കുമെന്ന് നാം അറിയണം. എല്ലാ കുട്ടിക്കും എല്ലാ കഴിവും ഉണ്ടാവില്ല; ഒരു കുട്ടിക്കും ഒരു കഴിവും ഇല്ലാതേയുമിരിക്കില്ല. ഉള്ളത് ഇല്ലാത്തതിലേക്ക് കടന്നുകയറാന്‍ പ്രയോജനപ്പെടും എന്നതും തീര്‍ച്ച. കുട്ടിയുടെ കഴിവ് പഠനത്തിലേക്ക് തിരിച്ചു വിടണം ഒരുപാട് സാധ്യതകള്‍ തെളിയുന്നില്ലേ?
തെളിയും. നാം കൂടെ പരിശ്രമിക്കണം.നാം കൂടെ പഠിക്കുകയൊന്നും വേണ്ട.ചില സാധ്യതകള്‍ കണ്ടറിഞ്ഞ് ചൂണ്ടിക്കാട്ടിയാല്‍ മതി."അപ്പോ ഇതിനൊക്കെ സാധ്യമാക്കുന്ന പാഠങ്ങളല്ലേ ഇതുപോലുള്ള പി.ടി.ഏ കളില്‍ ഉണ്ടാവേണ്ടത്?"
"സംശയമില്ല". രക്ഷിതാക്കള്‍ ഉടന്‍ പ്രതികരിച്ചു. "ഇതൊന്നും ഇന്നേവരെ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു."

മറ്റൊരധ്യാപിക ഇടപെട്ടു: ശരി. ഇപ്പോള്‍ നമ്മള്‍ കുറച്ചു കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ഇതിലേതാ ഇന്നു നടപ്പാക്കുക. എല്ലാവര്‍ക്കും എല്ലാ കാര്യവും പറ്റില്ല. ഓരോരുത്തരുടേയും സാഹചര്യങ്ങള്‍ വ്യത്യസ്ത്മാണല്ലോ. നമുക്ക് ഇന്നു ചെയ്യാന്‍ കഴിയുന്ന സംഗതി ഒന്നാലോചിക്കൂ.
"ഞാന്‍ കുട്ടിക്ക് പ്രോത്സാഹനവും ആത്മവിശ്വാസവും വളരുന്ന തരത്തില്‍ ഇന്നുമുതല്‍ പെരുമാറും."
"അവള്‍ക്ക് സ്ഥിരമായി ഇരുന്നു പഠിക്കാനും പുസ്തകങ്ങള്‍ അടുക്കിവെക്കാനും ഒരു സൌകര്യം ഉണ്ടാക്കും."
"അവളുടെ കഴിവുകള്‍ / മികവുകള്‍ കൂടുതല്‍ ശ്രദ്ധിക്കും."
"അവള്‍ക്ക് വായിക്കാന്‍ ഒരു ചെറിയ വിളക്ക് നല്‍കും".
"പഠിക്കുന്ന സമയത്ത് അവളോട് മറ്റു ജോലികള്‍ പറയില്ല."

"മതി.മതി….സംഗതികള്‍ നമുക്ക് ബോധ്യപ്പെട്ടു. ഇതൊക്കെ ഇവിടെനിന്നു പറഞ്ഞുപോകും.വീട്ടില്‍ ചെന്നാല്‍ ചെയ്യുമെന്ന് എന്തുറപ്പ്?"
"ഉറപ്പ് , ഞങ്ങളുടെ കുട്ടികള്‍ തന്നെ. ക്ലാസ്​മുറിയില്‍ മാഷിന്ന് അവരുടെ മാറ്റം തിരിച്ചറിയാം."
ഒരു മണിക്കൂറിലധികം സമയം ചര്‍ച്ചകള്‍ നടന്നു.
നിരീക്ഷണം:
എല്ലാവരും നന്നയി സംസാരിച്ചു. അഭിപ്രായം പറഞ്ഞു. വാദിച്ചു.
സ്വയം മാറണമെന്ന തീരുമാനം ഉണ്ടായി.
കുട്ടിയോടുള്ള സ്നേഹം അവളുടെ പഠനസഹായിയാവും എന്നു ബോധ്യപ്പെട്ടു.

41 comments:

MURALEEDHARAN.C.R February 28, 2010 at 5:51 AM  

വളരെ പ്രധാനപ്പെട്ട ഒരു വസ്തുത തന്നെയാണ് ബഹു: രാമനുണ്ണി മാസ്റ്റര്‍ തുറന്നു കാണിച്ചത്.


സ്നേഹവും ഉള്ള, നന്മയെ പ്രോത്സാഹിപ്പിക്കാനും തിന്മയെ വിരോധിക്കാനും തന്ടെടമുള്ള ഒരു നല്ല
സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമം നമ്മുടെ അധ്യാപകരും രക്ഷിതാക്കളും നടത്തട്ടെ.
സസ്നേഹം
മുരളീധരന്‍.സി.ആര്‍

mini//മിനി February 28, 2010 at 6:00 AM  

ഇത് ഏതായാലും നന്നായി. അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് പരിശ്രമിച്ചാൽ വിദ്യാർത്ഥിസമൂഹം നന്നാവും.

vijayan February 28, 2010 at 6:22 AM  

വസ്തുതകള്‍ചൂണ്ടി കാണിക്കുന്ന പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു ,പി ടി ഏ തന്നെയാവണം എന്നും സ്കൂളിണ്ടെ ആവേശം .രാമനുണ്ണി സാറിനെ അഭിനന്ദിക്കുന്നു ,
വിജയന്‍ ലാര്‍വ

848u j4C08 February 28, 2010 at 6:36 AM  

മാത്സ് ബ്ലോഗിനെ ആകര്‍ഷകമാക്കുന്ന പല കാര്യങ്ങളില്‍ ഒന്നാണ് കാലിക പ്രാധാന്യമുള്ള സംവാദ വിഷയങ്ങള്‍ . മാത്സ് അദ്ധ്യാപകന്‍ അല്ലാതിരുന്നിട്ടു പോലും എന്നെ ഈ ബ്ലോഗിലേക്ക് ആകൃഷ്ടനാക്കിയത് ഇതിലെ സംവാദ വിഷയങ്ങള്‍ ആണ്.
എന്നാല്‍ സംവാദത്തില്‍ പങ്കെടുക്കുന്ന സുഹൃത്തുക്കളോട് എന്റെ ഒരു അഭ്യര്‍ത്ഥന . സംവാദത്തില്‍ പങ്കെടുക്കുന്നവര്‍ പല വീക്ഷണ കോണുകളിലൂടെ ആയിരിക്കും ഒരു പ്രശ്നത്തെ കാണുന്നത്. അതുകൊണ്ടു തന്നെ സ്വാഭാവികമായും പലതരത്തിലുള്ള അഭിപ്രായങ്ങളും ഉണ്ടാകും.
ഞാന്‍ ചിന്തിക്കുന്ന തരത്തില്‍ എല്ലാവരും ചിന്തിക്കണം , അതാണ്‌ സ്വതന്ത്ര ചിന്താഗതി എന്ന പിടി വാശി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ ഉപേക്ഷിക്കുമ്പോള്‍ ആണ് ഒരു സംവാദം അതിന്റെ ലക്‌ഷ്യം കാണുന്നത്.
മറ്റൊരാളുടെ അഭിപ്രായം ബാലിശമാണ് എന്ന തോന്നല്‍ ഉണ്ടാകുന്നത് അസഹിഷ്ണുതയുടെ ആദ്യ ലക്ഷണമാണ്.
സമീപ കാലത്ത് നമ്മുടെ സാഹിത്യനായകരും, സിനിമാ നക്ഷത്രങ്ങളും ഒക്കെ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പോര്‍വിളികളെ അപേക്ഷിച്ചു Maths Blog-ലെ വാദ പ്രതിവാദങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവ തന്നെയാണ്.
Maths Blog Team, മോഡറേറ്റര്‍ സ്ഥാനത്ത് നിന്നുകൊണ്ട് , സംവാദത്തില്‍ നിന്നും ഉരുത്തിരിയുന്ന അഭിപ്രായങ്ങളെ ക്രോഡീകരിച്ചുകൊണ്ടു സംവാദം അവസാനിപ്പിക്കുകയും ചെയ്യാം.

ഗീതാസുധി February 28, 2010 at 6:41 AM  


ഈയൊരു സാധ്യത, ഇതുവരെ ചിന്തിച്ചിട്ടുപോലുമുണ്ടായില്ലെന്നതില്‍ ഖേദമുണ്ട്.
വെറുതേയല്ല, രാമനുണ്ണിമാഷെ പാലക്കാട് ഹരിശ്രീയും ജില്ലാപഞ്ചായത്തും ആദരിച്ചത്!
സാര്‍, താങ്കള്‍ ഇതിനേക്കാള്‍ ആദരം അര്‍ഹിക്കുന്നുണ്ട്!

വി.കെ. നിസാര്‍ February 28, 2010 at 6:51 AM  

ബാബുസാറിന്റെ തിരിച്ചുവരവിന് സ്വാഗതം.
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ (ഇത്, എതിരാണെങ്കില്‍പോലും) ഞങ്ങള്‍ വിലമതിക്കുന്നു.
തീര്‍ച്ചയായും സഹിഷ്ണുതയാണ് ഇത്തരം സംവാദങ്ങളെ അര്‍ഥവത്താക്കുന്നത്.
'എന്നോട് വിയോജിക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഞാന്‍ മരിക്കാന്‍ വരെ തയ്യാറാണെന്നു' ഏതോ മഹാന്‍ പറഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു.
രാമനുണ്ണിമാഷിന്റെ നൂതന ചിന്തകള്‍ ഇനിയുമിനിയും ഞങ്ങള്‍ക്കാവശ്യമുണ്ട്.
അഭിനന്ദനങ്ങള്‍.

JOHN P A February 28, 2010 at 7:14 AM  
This comment has been removed by the author.
JOHN P A February 28, 2010 at 7:19 AM  

കുട്ടിയുടെ വളര്‍ച്ചയ്ക്ക് അധ്യാപരും മാതാപിതാക്കളും ഒരേ മനസ്സോടെ നിലകൊള്ളുന്നത് ഒരു മാത്യകാസങ്കല്പമാണ്.നമുക്ക് എത്താന്‍ കഴിയാത്തതും.ഉദാത്തമായ ആ അനസ്ഥയിലാണ് വിദ്യാലയം സാമൂഹ്യവത്ക്കരണത്തിന്റെ ഇടനിലയാകുന്നത്.ഒരു സങ്കടം ബാക്കി.കുട്ടികളെ ഭയന്നുജിവിക്കുന്ന കുറെ മാതാപിതാക്കളുണ്ട് നമ്മുടെ നാട്ടില്‍.പി.ടി എ കളില്‍ അവര്‍ മൗനമായിരിക്കം.സത്യത്തില്‍ ഇന്ന് കുട്ടികളുടെ സ്വഭാവം രൂപീകരിക്കുന്നത് വീട്ടിലോ, സ്ക്കുളീലോ അല്ല,ചില പുറന്വോക്കുകളിലാണ്.ഈ അനസ്ഥയില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ പ്രാദേശീക PTA കള്‍ പുറത്താണ് ഉണര്‍ന്നു പ്രവത്തിക്കേണ്ടത്.പലേ വിദ്യാലയങ്ങളെയും കുട്ടികളെയും രക്ഷപ്പെടുത്തിയിട്ടുള്ള
PTA കളെ എനിക്കറിയാം
ഒത്തിരി ബഹുമാനത്തോടെ രാമനുണ്ണ്മാസ്റ്റര്‍ക്ക് നന്ദി

848u j4C08 February 28, 2010 at 7:35 AM  

ബഹുമാനപ്പെട്ട രാമനുണ്ണി മാഷിന്റെ അനുഭവസാക്ഷ്യം വേറൊരു രീതിയില്‍ സങ്കല്‍പ്പിച്ചു നോക്കുക.
ഈ സാക്ഷ്യത്തിലെ രക്ഷിതാവും , അധ്യാപകനും /വീടും , സ്കൂളും പരസ്പരം മാറുന്നു. അദ്ധ്യാപകന്‍ or അധ്യാപിക ചോദിച്ച ചോദ്യങ്ങള്‍ രക്ഷിതാവ് തിരികെ ചോദിക്കുന്നുവെന്നും സങ്കല്‍പ്പിക്കുക.
എന്നിട്ട് ആത്മ പരിശോധന നടത്തുക.


രക്ഷിതാക്കളുടെ മനോഭാവം മാത്രം മാറിയാല്‍ മതിയോ ?
അധ്യാപകരായ നമ്മളില്‍ ചിലരുടെ മനോഭാവവും മാറ്റത്തിന് വിധേയമാക്കെണ്ടതല്ലേ ?

JOHN P A February 28, 2010 at 8:26 AM  

ബാബു സാറിന്റെ ഇടപെടല്‍ ഗംഭീരമായിരിക്കുന്നു

സുജനിക February 28, 2010 at 8:30 AM  

പ്രതികരണങ്ങൾക്ക് വളരെ നന്ദി
സ്കൂളിൽ നടത്തിയ ഒരു പ്രവർത്തനം എന്ന നിലയിൽ അഭിമനം തോന്നുന്നു.
പി.ടി.എ കൾ ഇന്നേവരെ ആരും ഈ മട്ടിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ടവില്ല.
സാധ്യതകൾ ചൂണ്ടിക്കാണിച്ചെന്നു മാത്രം.
1. മുരളിക്ക്,ഗീതക്ക് നന്ദി..നല്ല വാക്കിനു്
2. ജോൺ…തീർച്ചയായും പ്രാദേശിക പി.ടി.എ കൾ ഉണ്ടാവണം.ഞങ്ങൾ കഴിഞ്ഞ കുറേ വർഷമായി ഇതു ചെയ്യുന്നുണ്ട്.(തുടക്കം ഉഷാറായിരുനു; പിന്നെപിന്നെ അയഞ്ഞു) സ്കൂളിൽ പിടിഏ വിളിക്കും. തുടർന്ന് അനക്സ് പി.ടി.എ കൾ പ്രാദേശികമായി വിളിക്കും. നല്ല പ്രതികരണം ഉണ്ടായിരുന്നു. ഫോളൊഅപ്പ് ചെയ്യാൻ സമയം കിട്ടാത്തതുകൊണ്ട് ഇപ്പോൾ ഫലപ്രദമായി നടക്കുന്നില്ല.
3. ബാബു: സംശയമെന്തു? മാഷന്മാരും മാറണം. നല്ലോണം മാറണം. രക്ഷിതാക്കളുടെ ഒരു മോണിറ്ററിങ്ങ് ആലോചിക്കണം.ഞങ്ങൾ ഈ പരിപാടി നടത്തിയപ്പോൾ സ്കൂളിലെ 18 അധ്യാപകർ മുൻകയ്യെടുത്തു.2 മണിക്കൂറോളം 2-3 പേരുള്ള ഗ്രൂപ്പുകളായി ഇരുന്നു ആക്ടിവിറ്റികൾ ചിട്ടപ്പെടുത്തി. ബാക്കി എല്ലാരും ഒപ്പം നിന്നു. ഓരോ ഗ്രൂപ്പും കൈകര്യം ചെയ്ത അധ്യാപകരുടെ ആവേശം കാണേണ്ടതായിരുന്നു. പരിപാടി കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി (ആദ്യം ഞാൻ ഈ സംഗതി പറഞ്ഞപ്പോൾ ആരും അതത്ര ഗൌരവമായി കണ്ടില്ല; പിന്നെ എന്നോടുള്ള സ്നേഹം കൊണ്ട് സഹകരിച്ചു എന്നു മാത്രം) പുത്തൻ ഒരനുഭവത്തിന്റെ ലോട്ടറിയടിച്ച സന്തോഷമായിരുന്നു അവർക്ക്. പിന്നെയതു കുറേ ദിവസം സ്റ്റാഫ്രൂമിൽ ചർച്ചക്കും വിഷയമായി! അധ്യാപകർക്ക് കാര്യവിചാരങ്ങളിൽ ചില മാറ്റം ഉണ്ടായിട്ടുണ്ട് എന്നു തീർച്ച.
4. രക്ഷിതാക്കളുടെ ഇടപെടൽ ശേഷി വർദ്ധിക്കുന്നതോടെ അധ്യാപകൻ സ്വയം മാറേണ്ടിവരും.അതുകൊണ്ട് നാം ആദ്യം ‘പിടിക്കുന്നത് ‘ രക്ഷിതാവിനെ ആവണം.അവരുടെ ആവശ്യങ്ങളും അവകാശങ്ങളും കടമകളും ബോധ്യപ്പെടുത്തുന്നതിലൂടെ മാഷെ ‘നന്നാക്കാൻ’ പറ്റും!എന്നും നേരം വൈകി വരുന്ന ഒരു മാഷിനോട് രണ്ടുമൂന്നു ദിവസം തുടർച്ചയി (മാറിമാറി)രക്ഷിതാക്കൾ ( പ്ലാന്റ് ആയിരുന്നു)വഴിവക്കിൽ നിന്ന് ബഹുമാനാദരങ്ങളോടെ : ‘ഇന്നെന്തേ സർ, വൈകീ അല്ലേ?’ എന്നു മാത്രമേ ചോദിച്ചുള്ളൂ. നാലാം നാൾ മൂപ്പർ 10 മണിക്കുമുൻപേ സ്കൂളിലെത്തിയ സംഭവം ഉണ്ട്!
ശുഭാപ്തിവിശ്വാസത്തോടെ

Hari | (Maths) February 28, 2010 at 8:37 AM  

രാമനുണ്ണി മാഷിന്റെ ലേഖനം ഇന്നും പരമ്പരാഗത രീതിയില്‍ നടന്നു പോകുന്ന നമ്മുടെ പിടിഎ മീറ്റിങ്ങുകളെ അര്‍ത്ഥസമ്പുഷ്ടമാക്കേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നു. സ്വാഗതവും അധ്യക്ഷപ്രസംഗവും 'റിപ്പോര്‍ട്ടും കണക്കും ചര്‍ച്ചയും' 'റിപ്പോര്‍ട്ടും കണക്കും പാസാക്കലും' 'തെരഞ്ഞെടുപ്പും'ആണ് പൊതുവെയുള്ള കലാപരിപാടികള്‍. കൊട്ടിക്കലാശത്തിനു മുന്‍പേ ബഹുഭൂരിപക്ഷവും വീടണഞ്ഞിട്ടുണ്ടാകും. ഇന്നും ഹാജര്‍ ബുക്കില്‍ ഒപ്പിടല്‍ തന്നെയാണ് പ്രധാന അജണ്ട. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കളോട് എതിര്‍പ്പുണ്ടാകാനിടയില്ല.

ബാബു മാഷ് ചൂണ്ടിക്കാണിച്ച പോലെ നമ്മള്‍ അധ്യാപകര്‍ക്കും ഇതിലൊക്കെ വലിയ ഉത്തരവാദിത്വമുണ്ട്. ഇതെല്ലാം തിരിച്ചറിഞ്ഞു കൊണ്ടാണ് മണര്‍ക്കാട് KTMHS ല്‍ വേറിട്ട ഒരു പരിപാടി ആവിഷ്ക്കരിക്കപ്പെട്ടത്. വിദ്യാഭ്യാസം എന്ന പ്രക്രിയയില്‍ അധ്യാപകനും രക്ഷിതാവിനും കുട്ടിക്കും തുല്യ പങ്കാണുള്ളതെന്ന കാര്യത്തില്‍ സംശയമേയില്ല.

ജോ l JOE February 28, 2010 at 9:29 AM  

ഹാജര്‍ പുസ്തകത്തില്‍ വന്നു ഒപ്പിടണം. ഒന്നരയ്ക്ക് മുന്‍പ് വന്നാല്‍ ഒപ്പിട്ടിട്ട് പോകാം അല്ലെങ്കില്‍ കഴിയുന്നത്‌ വരെ കാത്തു നിക്കണം. ----- എന്റെ മകന്‍ എല്‍ കെ ജി സ്ടുടന്റ്റ് ആയിരുന്നപ്പോള്‍ അധ്യാപിക നല്‍കിയ ഉപദേശം . അവര്‍ക്ക് വേണ്ടത് ഹാജര്‍ ബുക്കിലെ ഒപ്പ് മാത്രം.

രാമനുണ്ണി മാഷേ, അഭിനന്ദനങ്ങള്‍.
ജോ
www.nammudeboolokam.com

Sreenadh February 28, 2010 at 10:19 AM  

രാമനുണ്ണി മാഷിനും മാഷിന്റെ സ്കൂളിലെ അധ്യാപകര്‍ക്കും ഒരു കോടി അഭിനന്ദനങ്ങള്‍, ഇങ്ങനെയൊരു പിടിഎ മീറ്റിംഗ് നടത്തിയതിന് :)

കേരളത്തിലെ എല്ലാ രക്ഷിതാക്കളും അധ്യാപകരും ഈ ലേഖനം തീര്‍ച്ചയായും വായിച്ചു മനസിലാക്കേണ്ടതാണ്.

bhama February 28, 2010 at 11:10 AM  

അധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ചു പരിശ്രമിച്ചാല്‍ മാത്രമേ കെട്ടുറപ്പുള്ള ജനതയെ വാര്‍ ത്തെടുക്കാനാവൂ

മക്കളെ സ്ക്കൂളിലയച്ചുകഴിഞ്ഞാല്‍ ഞങ്ങളുടെ പണികഴിഞ്ഞു . ബാക്കിയെല്ലാം അധ്യാപകര്‍ നോക്കികൊള്ളണം. എന്നു കരുതുന്ന എത്രയോ രക്ഷിതാക്കള്‍. അഥവാ സ്ക്കൂളില്‍ വന്നാല്‍തന്നെ മക്കളെ പേടിച്ച് ഒന്നും പറയാതിരിക്കുന്നവര്‍. അല്ലെങ്കില്‍ അവര്‍ പറഞ്ഞുപഠിപ്പിച്ചത് അതുപോലെ പറയുന്നവര്‍.
ഇതാണ് പലപ്പോഴും നടക്കുന്നത്.

രക്ഷിതാക്കളെ അവരുടെ ആവശ്യങ്ങളും അവകാശങ്ങളും കടമകളും ബോധ്യപ്പെടുത്തുന്നതിന് പി ടി എ മീറ്റിങ്ങുകള്‍ക്കാവണം. അല്ലാതെ കണക്കുനോക്കലും ചായകുടിക്കലും ഒപ്പുവയ്ക്കലും മാത്രമായി പി ടി എ മീറ്റിങ്ങുകള്‍ ഒതുങ്ങരുത്

രാമനുണ്ണി സാറിന് അഭിനന്ദനങ്ങള്‍

നന്ദന February 28, 2010 at 11:12 AM  

രാമനുണ്ണി മാഷ് തുടങ്ങിവെച്ച ഈ മീറ്റിങ്ങ് എന്ത് കൊണ്ടും അഭിനന്ദാർഹമാണ്, പക്ഷെ എന്റെ അറിവിൽ ഇതിനൊന്നും അദ്യാപകനും രക്ഷിതാവിനും സമയമില്ലയെന്നുള്ളതാണ്, ഒരു ചടങ്ങായി മാറിയിരിക്കുന്നു പിടീഎ മീറ്റുകൽ. ഇത്തിരി സമയം കിട്ടിയാൽ തന്നെ വിവാദങ്ങളുണ്ടാക്കി സമയം കളയുന്നവരാണ് ഭൂരിപക്ഷം പേരും. സ്വപനങ്ങൽ കാണാൻ എല്ലാവർക്കും കഴിയും, പ്രവൃത്തിതലത്തിൽ കൊണ്ട്വരാൻ പരിശ്രമിച്ചാൽ നമ്മുടെ സമൂഹത്തിന്, നാടിന് നന്ന്.

Revi M A February 28, 2010 at 12:15 PM  

രാമനുണ്ണി മാഷിനു പ്രത്യേക അഭിനന്ദനം. അടുത്ത വര്‍ഷത്തെ pta ഇതുപോലെ നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

Lalitha February 28, 2010 at 1:32 PM  

രാമനുണ്ണി മസ്റെര്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍ !!!!!!!!!!!!
എന്റെ അനുഭവം കൂടി പങ്കുവൈക്കട്ടെ
എന്റെ സ്കൂളിലെ PTA അങ്കമായിരുന്നു Joshy ചേട്ടന്‍ ഇപ്പോള്‍ കുട്ടികള്‍ +2വിനും degree ക്കും ഒക്കെ പഠിക്കുന്നു . എങ്കിലും മിക്ക ദിവസങ്ങളിലും ജോഷി ചേട്ടന്‍ സ്കൂളില്‍ എത്തും. അധ്യാപകര്‍ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ജോഷി ചേട്ടനോട് പറഞ്ഞാല്‍ മതി എല്ലാ കാര്യങ്ങള്‍ക്കും സഹായിക്കുകയും ചെയ്യും. ഉദാ-പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് special coaching നമ്മള്‍ നല്‍കുമ്പോള്‍ കുട്ടി എത്തിയില്ലെങ്കില്‍ ജോഷി ചേട്ടനോട് പറഞ്ഞാല്‍ രക്ഷകര്താക്കളോട് വേണ്ട രീതിയില്‍ സംസാരിച്ചു കുട്ടിയെ വരുത്താനുള്ള സംവിധാനം ചെയ്യും. ഇത്തരം PTA അംഗങ്ങളുടെ സേവനം വളരെയധികം പ്രയോജനപ്രദമാണ്

Dr.Sukanya February 28, 2010 at 2:21 PM  
This comment has been removed by the author.
Dr.Sukanya February 28, 2010 at 2:32 PM  

രാമനുണ്ണി മാഷുടെ ലേഖനം നന്നായി .ശരിക്കും ചിന്തികേണ്ട ഒരു വിഷയം തന്നെ ആണ് ഇത് .
പി.ടി.എ മീറ്റിംഗ്കള്‍ പലപ്പോഴും ചായ കുടിച്ചു കണക്കുകള്‍ അവതരിപിച്ചു പിരിയുന്ന ഒരു മീറ്റിംഗ് മാത്രം ആണ് .അധ്യാപകര്‍ക്കും ഇതിലൊക്കെ വലിയ ഉത്തരവാദിത്വമുണ്ട്.
“If a country is to be corruption free and become a nation of beautiful minds, I strongly feel there are three key societal members who can make a difference. They are the Father, the Mother and the Teacher. ” - Dr. A.P.J. Abdul Kalam

ശരിക്കും അര്‍ത്ഥവത്തായ വാക്കുകള്‍ ആണ് ഇത് .കുട്ടികളിലെ തെറ്റുകള്‍ കണ്ടെതുനതിനും അത് തിരുത്തുന്നതിനും അവരെ സഹായികേണ്ടത് രക്ഷിതാക്കളും പിന്നെ അധ്യാപകരും ആണ് .ഭയങ്കര തല്ലു കൊടുത്തു പടിപിക്കും അത് കൊണ്ട് അയാള്‍ നല്ല അധ്യാപകന്‍ ആവണം എന്നില്ല. കുട്ടികളോട് സൌമ്യമായി പെരുമാറി നന്നായി കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്ന അധ്യാപകരെ ആണ് ഞങ്ങള്‍ക്ക് ഇഷ്ട്ടം .
പി.ടി.എ മീറ്റിങ്ങുകള്‍ നന്നായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഒരു ശോഭനമായ യുവ തലമുറയെ വളര്‍ത്തി എടുക്കാം എന്നതില്‍ സംശയം ഇല്ല .
ഒരു സ്കൂളിന്റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട തയാറെടുപ്പുകള്‍ നടത്തി സ്കൂളിന്റെ പുരോഗമനം കുട്ടികളിലൂടെ നടത്താന്‍ ഇത്തരം മീടിങ്ങുകല്ക് കഴിയണം .ചില സ്കൂളില്‍ പ്ലസ്‌ ടു ക്ലാസ്സുകള്‍ക്കു മാസത്തില്‍ 4,5 ക്ലാസുകള്‍ Career oppertunities,Personality Development& communication skill എന്നിവയ്ക്ക് വേണ്ടി പി.ടി.എ മുന്‍കൈയെടുത്തു നടത്തുന്നുണ്ട്. അവിടത്തെ കുറച്ചു കുട്ടികള്‍ അത് ശരിക്കും പ്രയോജനപെടുതുന്നുമുണ്ട് .

രാമനുണ്ണി സര്‍ പറഞ്ഞത് പോലെ അധ്യാപകരും അത് പോലെ രക്ഷിതാക്കളും കൈ കോര്‍ത്ത്‌ പിടിച്ചാല്‍ ഇത്തരം മീടിങ്ങുകള്‍ ശരിക്കും പ്രയോജനപെടും.

പല സ്കൂളുകളിലും ഇത്തരം മീറ്റിംഗ് നടത്തണ്ടേ എന്ന് പറഞ്ഞു നടത്തുകയാണ് .നടത്തിയാല്‍ പിന്നെ വന്നു പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുപായി,കുറച്ചു നേരം എന്തെങ്കിലും ആര്‍കും പ്രയോജനം ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു പിരിഞ്ഞു. (ചില രക്ഷിതാക്കള്‍ ഇതൊന്നും നമുക്ക് വേണ്ടി അല്ല എന്നാ മട്ടില്‍).പിരിയാന്‍ നേരത്ത് കുട്ടിയെങ്ങിനെ പടിക്കുണ്ടോ എന്ന് ചോതിച്ചാല്‍ (എന്തായാലും വന്നില്ലേ ചോതികാതെ പോയാല്‍ മോശം അല്ലെ )ചില അധ്യാപകരുടെ വക ഒരു ഉപദേശം "കുട്ടി കണക്കില്‍ പോര ടുഷന്‍ മാഷോട് ഒന്ന് ശ്രദ്ധിക്കാന്‍ പറയണം .(പോരെ പൂരം )

Rajeeve Chelanat February 28, 2010 at 3:45 PM  

ഇത്തരം വേറിട്ട ശ്രമങ്ങള്‍ നാടുനീളെ ഉണ്ടാവുകതന്നെ വേണം. എന്നാലേ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഇന്നു നിലവിലുള്ള ഈ അഴകൊഴമ്പന്‍ സമ്പ്രദായങ്ങളെ മാറ്റിയെടുക്കാന്‍ കഴിയൂ. പഠിക്കില്ലെന്നു കുട്ടികളും, പഠിപ്പിക്കില്ലെന്ന് അദ്ധ്യാപകരും, പഠിച്ചിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് നാട്ടുകാരും വീട്ടുകാരും ഒക്കെ തീരുമാനിച്ചുറപ്പിക്കുന്ന ഒരു നാടിനെ രക്ഷിക്കാന്‍, ഇത്തരം ഒറ്റയാള്‍ പോരാട്ടങ്ങള്‍ക്ക് കാലക്രമത്തിലെങ്കിലും സാധിക്കാതിരിക്കില്ല. എല്ലാ ആശംസകളും കൂടെയുണ്ട്.

അഭിവാദ്യങ്ങളോടെ

anweshakan February 28, 2010 at 8:21 PM  

നല്ല ഒരു അനുഭവം ഇത്തരം കൂടുതല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു

shemi February 28, 2010 at 10:16 PM  

ramanunni sir,
realy a very good attempt.in our school meny students are the parents of their own house.problems arise from there.they are in the trap of manal mafiya,and so meny other fields.this is a great tragedy.we must think plans to rescue them.sir we will also try ur idea.thank u.

Anonymous February 28, 2010 at 11:27 PM  

വൈകിയാണ് ഈ പോസ്റ്റ് കണ്ടത്. ഇത്തരത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കയും ചെയ്യുന്ന അധ്യാപകര്‍ ഇപ്പോഴും ഉണ്ടെന്നറിയുന്നതില്‍ വലിയ സന്തോഷം. പൊതുവില്‍ പി ടി എ മീറ്റിങ്ങുകള്‍ എത്രയും പെട്ടെന്ന് തീര്‍ത്ത്-രക്ഷിതാക്കളുടെ ഇടപെടല്‍ കഴിവതും ഒഴിവാക്കി-വീട്ടില്‍ പോകാനാണ് അധ്യാപകര്‍ക്ക്(രക്ഷിതാക്കള്‍ക്കും)താത്പര്യം.ഉച്ചക്കഞ്ഞി,യൂനിഫോം,സ്കൂള്‍ ബസ് തുടങ്ങിയ വിഷയങ്ങളിലേ സാധാരണ രക്ഷിതാക്കള്‍ എന്തെങ്കിലും സംസാരിക്കൂ. പഠന വിഷയങ്ങളില്‍ അഭിപ്രായം പറയുന്നവര്‍ വളരെ വളരെ അപൂര്‍വം. "ദേ നാളെ പിടിഎ മീറ്റിങ്ങാണ്. അമ്മ വന്നാല്‍ മതി. അവടെ വന്ന് ഒന്നും പറയാനൊന്നും നിക്കണ്ട." എന്നാണ് സാധാരണ, കുട്ടികള്‍ വീട്ടില്‍ ഈ വിഷയം അവതരിപ്പിക്കുന്നതു തന്നെ.എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ നമ്മുടെ കുട്ടികളെ അധ്യാപകര്‍ നോട്ടപ്പുള്ളിയാക്കും എന്ന് ഓരോ രക്ഷിതാവും(കുട്ടിയും) ഭയക്കുന്നു. ഈ ഭയം മാറ്റാന്‍ അധ്യാപകര്‍ തയ്യാറായാല്‍ മഞ്ഞുരുകിത്തുടങ്ങും. രാമനുണ്ണി മാഷും മറ്റും ഒരുകണക്കിന് ചെയ്തത് അതാണ്.
നല്ല പോസ്റ്റ്. അഭിനന്ദനം, മാഷിനും മാത്സ് ടീമിനും.

UCCNEWS March 1, 2010 at 6:56 AM  

അധ്യാപകര്‍ ഇങ്ങനെ ചിന്തിക്കുക.പാഠ്യപദ്ധതി നവീകരിച്ചതുകൊണ്ട് കാര്യമില്ല രാമനുണ്ണി മാഷ് ചെയ്തതുപോലെ എല്ലാ അധ്യാപകരും പഠനത്തെ സംബന്ധിച്ചും കുട്ടികളെക്കുറിച്ചും ആലോചിക്കണം എന്നാലേ നമ്മുടെ വിദ്യാഭ്യാസ രംഗം നന്നാവൂ.

Ashly March 1, 2010 at 3:48 PM  

Great!!!

mozhid March 1, 2010 at 5:52 PM  

രക്ഷാകര്‍തഋ യോഗങ്ങളുടെ സ്വഭാവം,അദ്ധ്യാപകരുടെ സ്വഭാവം,മാറേണ്ടതു തന്നെ.ഒരു ദിശ ചൂണ്ടിക്കാണിച്ചതിനു നന്ദി
ദാസ് എം ഡി dasmdm@gmail.com
mozhid

Unknown March 1, 2010 at 10:00 PM  

രാമനുണ്ണി മാഷുടെ അനുഭവകുറിപ്പ് എല്ലാ അധ്യാപകരും വായിക്കേണ്ടതും ക്ലാസ് പി.ടി.എ യില്‍ പ്രാവര്‍ത്തികമാക്കേണ്ടതുമാണ്. സാറിന്റെ ഈ കുറിപ്പ് എനിക്ക് ഒരു മുതല്‍കൂട്ടാണ്.
സസ്നേഫം
സന്തോഷ് pkmm

Unknown March 1, 2010 at 10:22 PM  

Excellent. I agree with all the above opinions. It is high time we (teachers and parents) changed.
Satheesan.N

Unknown March 1, 2010 at 10:22 PM  

Excellent. I agree with all the above opinions. It is high time we (teachers and parents) changed.
Satheesan.N

നിർദോഷി March 2, 2010 at 9:20 AM  

ഐ.ടി. പ്രാക്ടിക്കല്‍ പ്രഹസനമാക്കരുതേ....

രീതി 1
പരിചയപ്പെടീലൊക്കെ കഴിയുമ്പോള്‍ ഹെഡ്മാസ്റ്റര്‍ ഒരു പ്രഖ്യാപനം നടത്തുന്നു - ഇവിടെ സാധാരണ ആരു വന്നാലും 17 നു മുകളിലേ മാര്‍ക്ക്‌ ഇടാറുള്ളു... സംഗതി സോ സിംപിള്‍. ഡെമോക്ലീസിന്റെ വാള്‍ ഇന്‍വിജിലേറ്ററുടെ തലയ്ക്കു മുകളില്‍ തൂങ്ങിക്കഴിഞ്ഞു. പിന്നെ സ്വന്തം മനസാക്ഷിയെ മാറ്റി നിര്‍ത്തി മേല്‍പ്പറഞ്ഞ റേഞ്ചില്‍ മാര്‍ക്കിടാനേ മറ്റൊരു സ്കൂളില്‍ വന്ന്‌ പ്രശ്നമുണ്ടാക്കാനാഗ്രഹിക്കാത്ത ഏതൊരു മാഷും ടീച്ചറും നോക്കൂ....

രീതി 2
ഒന്നാം ദിവസം പ്രശ്നമില്ലാതെ കടന്നു പോകുന്നു. തന്റെ ബോധ്യവും മനസാക്ഷിയും അനുസരിച്ച്‌ ഇന്‍വിജിലേറ്റര്‍ മാര്‍ക്കിടുന്നു. മാര്‍ക്‌ ലിസ്റ്റ്‌ കയ്യില്‍ പിടിച്ച്‌ ഹെഡ്മാസ്റ്റര്‍ രണ്ടാം ദിവസം രാവിലെ എത്തുന്നു.

അതേയ്‌, അടുത്തുള്ള സ്കൂളുകളിലൊക്കെ ..... റേഞ്ചിലാണ്‌ മാര്‍ക്‌ കൊടുത്തിരിക്കുന്നത്‌.... ഞങ്ങളുടെ സ്കൂളില്‍ മാത്രമായിട്ടെന്തിനാ കുറയ്ക്കുന്നത്‌ ? അതു ശരിയല്ലല്ലോ....
ഇന്‍വിജിലേറ്ററുടെ കാറ്റു പോകുന്നു... പിന്നെ ഇടുന്ന മാര്‍ക്‌ എല്ലാം യാന്തികം....
(ചിലയിടങ്ങളില്‍ തലേന്നത്തെ മാര്‍ക്‌ കുറഞ്ഞ കുട്ടികളെ ഒന്നു കൂടി എഴുതിച്ച്‌ മാര്‍ക്‌ കൂട്ടിക്കൊ
ടുക്കാന്‍ നിര്‍ദ്ദേശിക്കുന്നു... !!!!)

രീതി 3
പരീക്ഷക്കിടയില്‍ ഇടപെടലുകള്‍ ഒന്നുമുണ്ടാകുന്നില്ല. സന്തോഷിക്കാന്‍ വരട്ടെ. അവസാനം മാര്‍ക്‌ ലിസ്റ്റ്‌ കണ്ടിട്ട്‌ ഹെഡ്മാഷ്‌ വക ഒരു തലോടലുണ്ട്‌. "ഹെന്റെ ടീച്ചറേ, ഇത്രയും കുറഞ്ഞ മാര്‍ക്‌ ഇത്രയും കൊല്ലങ്ങളായി ഈ സ്കൂളില്‍ ആരുമിട്ടിട്ടില്ല. 14 ഉം 15 ഉം ഒക്കെ കണക്കിന്‌ ഇട്ടിട്ടുണ്ടല്ലോ. എന്തായാലും നല്ല ചെയ്ത്തായിപ്പോയി.. വല്യ സന്തോഷമുണ്ട്‌. " ഒരു തരത്തില്‍ പരീക്ഷ തീര്‍ത്ത സമാധാനത്തില്‍ ഇരിക്കുന്ന ടീച്ചര്‍ വെമ്പിപ്പോകുന്നു. (19 ന്റെയും 20 ന്റെയും എണ്ണം ആരും മൈന്‍ഡ്‌ ചെയ്യുന്നേയില്ല....)


വര്‍ഷങ്ങളായി ഇതെല്ലാം അനുഭവിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു പോകുകയാണ്‌.

1. 20 ല്‍ 14 എന്നു പറയുന്നത്‌ അത്രക്ക്‌ മോശം മാര്‍ക്കാണോ ? B+ ഗ്രേഡ്‌ മാര്‍ക്‌ ആര്‍ക്കും കൊടുക്കരുതെന്നു പറയുന്നതിന്റെ സാംഗത്യം എന്താണ്‌?

2. സ്വന്തം കുട്ടികള്‍ക്ക്‌ മാര്‍ക്ക്‌ കൂടുതല്‍ ലഭിക്കണമെന്ന്‌ ആരും ആഗ്രഹിക്കും. പക്ഷേ, നന്നായി ചെയ്യുന്നവനും ചെയ്യാത്തവനും എല്ലാം A ഗ്രേഡ്‌ ലഭിക്കണമെന്ന്‌ ആഗ്രഹിക്കാന്‍ പാടുണ്ടോ ?

3. മാര്‍ക്കിടീലിന്റെ പേരില്‍ sitc മാര്‍ അനുഭവിക്കുന്ന മാനസിക പീഡനം ഒഴിവാക്കാന്‍, തന്നിരിക്കുന്ന സ്കോറിംഗ്‌ കീ അല്ലാതെ ഒരു പൊതു മാനദണ്ഡം തയ്യാറാക്കി നല്‍കാന്‍ കഴിയുമോ? അതായത്‌, വേഡ്‌ പ്രൊസസര്‍ ഓപ്പണ്‍ ചെയ്ത്‌ രണ്ടു വാക്ക്‌ ടൈപ്പ്‌ ചെയ്യുന്നവന്‌ 17 മാര്‍ക്‌, ജിമ്പില്‍ ലോഗോ കൂടി ചെയ്യുന്നവന്‌ 18 മാര്‍ക്‌, എല്ലാം നന്നായി ചെയ്യുന്നവന്‌ 20 മാര്‍ക്‌ എന്നിങ്ങനെ. ഇതു നോക്കി എല്ലാവരും മാര്‍ക്‌ ഇടട്ടെ. പിന്നെ മാര്‍ക്‌ കുറഞ്ഞു എന്ന പരാതി ഉണ്ടാവില്ല.

4. ഒരു നിര്‍ദേശം കൂടി. ഇപ്പോള്‍ സി.ഇ. മാര്‍ക്‌ ഇടുന്നതുപോലെ സ്വന്തം സ്കൂളിലെ ഐ.ടി. പരീക്ഷ sitc മാര്‍ നടത്തി മാര്‍ക്‌ ഇട്ടാല്‍ പോരേ ? എല്ലാവര്‍ക്കും സ്വീകാര്യമായ മാര്‍ക്കും കൊടുക്കാം, ദിവസങ്ങളോളം പരീക്ഷാ ഡ്യൂട്ടിക്ക്‌ പോകേണ്ട ആവശ്യവുമില്ല.

വര്‍ഷങ്ങളായി അനുഭവിക്കുന്ന ഈ പ്രശ്നങ്ങള്‍ ഒന്നു പറഞ്ഞില്ലെങ്കില്‍ മനസ്സിന്‌ ഒരു സ്വസ്ഥതയില്ല. അതുകൊണ്ട്‌ എഴുതിപ്പോയതാണ്‌.

നിര്‍ദോഷി

നിർദോഷി March 2, 2010 at 9:21 AM  

ഐ.ടി. പ്രാക്ടിക്കല്‍ പ്രഹസനമാക്കരുതേ....

രീതി 1
പരിചയപ്പെടീലൊക്കെ കഴിയുമ്പോള്‍ ഹെഡ്മാസ്റ്റര്‍ ഒരു പ്രഖ്യാപനം നടത്തുന്നു - ഇവിടെ സാധാരണ ആരു വന്നാലും 17 നു മുകളിലേ മാര്‍ക്ക്‌ ഇടാറുള്ളു... സംഗതി സോ സിംപിള്‍. ഡെമോക്ലീസിന്റെ വാള്‍ ഇന്‍വിജിലേറ്ററുടെ തലയ്ക്കു മുകളില്‍ തൂങ്ങിക്കഴിഞ്ഞു. പിന്നെ സ്വന്തം മനസാക്ഷിയെ മാറ്റി നിര്‍ത്തി മേല്‍പ്പറഞ്ഞ റേഞ്ചില്‍ മാര്‍ക്കിടാനേ മറ്റൊരു സ്കൂളില്‍ വന്ന്‌ പ്രശ്നമുണ്ടാക്കാനാഗ്രഹിക്കാത്ത ഏതൊരു മാഷും ടീച്ചറും നോക്കൂ....

രീതി 2
ഒന്നാം ദിവസം പ്രശ്നമില്ലാതെ കടന്നു പോകുന്നു. തന്റെ ബോധ്യവും മനസാക്ഷിയും അനുസരിച്ച്‌ ഇന്‍വിജിലേറ്റര്‍ മാര്‍ക്കിടുന്നു. മാര്‍ക്‌ ലിസ്റ്റ്‌ കയ്യില്‍ പിടിച്ച്‌ ഹെഡ്മാസ്റ്റര്‍ രണ്ടാം ദിവസം രാവിലെ എത്തുന്നു.

അതേയ്‌, അടുത്തുള്ള സ്കൂളുകളിലൊക്കെ ..... റേഞ്ചിലാണ്‌ മാര്‍ക്‌ കൊടുത്തിരിക്കുന്നത്‌.... ഞങ്ങളുടെ സ്കൂളില്‍ മാത്രമായിട്ടെന്തിനാ കുറയ്ക്കുന്നത്‌ ? അതു ശരിയല്ലല്ലോ....
ഇന്‍വിജിലേറ്ററുടെ കാറ്റു പോകുന്നു... പിന്നെ ഇടുന്ന മാര്‍ക്‌ എല്ലാം യാന്തികം....
(ചിലയിടങ്ങളില്‍ തലേന്നത്തെ മാര്‍ക്‌ കുറഞ്ഞ കുട്ടികളെ ഒന്നു കൂടി എഴുതിച്ച്‌ മാര്‍ക്‌ കൂട്ടിക്കൊ
ടുക്കാന്‍ നിര്‍ദ്ദേശിക്കുന്നു... !!!!)

രീതി 3
പരീക്ഷക്കിടയില്‍ ഇടപെടലുകള്‍ ഒന്നുമുണ്ടാകുന്നില്ല. സന്തോഷിക്കാന്‍ വരട്ടെ. അവസാനം മാര്‍ക്‌ ലിസ്റ്റ്‌ കണ്ടിട്ട്‌ ഹെഡ്മാഷ്‌ വക ഒരു തലോടലുണ്ട്‌. "ഹെന്റെ ടീച്ചറേ, ഇത്രയും കുറഞ്ഞ മാര്‍ക്‌ ഇത്രയും കൊല്ലങ്ങളായി ഈ സ്കൂളില്‍ ആരുമിട്ടിട്ടില്ല. 14 ഉം 15 ഉം ഒക്കെ കണക്കിന്‌ ഇട്ടിട്ടുണ്ടല്ലോ. എന്തായാലും നല്ല ചെയ്ത്തായിപ്പോയി.. വല്യ സന്തോഷമുണ്ട്‌. " ഒരു തരത്തില്‍ പരീക്ഷ തീര്‍ത്ത സമാധാനത്തില്‍ ഇരിക്കുന്ന ടീച്ചര്‍ വെമ്പിപ്പോകുന്നു. (19 ന്റെയും 20 ന്റെയും എണ്ണം ആരും മൈന്‍ഡ്‌ ചെയ്യുന്നേയില്ല....)


വര്‍ഷങ്ങളായി ഇതെല്ലാം അനുഭവിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു പോകുകയാണ്‌.

1. 20 ല്‍ 14 എന്നു പറയുന്നത്‌ അത്രക്ക്‌ മോശം മാര്‍ക്കാണോ ? B+ ഗ്രേഡ്‌ മാര്‍ക്‌ ആര്‍ക്കും കൊടുക്കരുതെന്നു പറയുന്നതിന്റെ സാംഗത്യം എന്താണ്‌?

2. സ്വന്തം കുട്ടികള്‍ക്ക്‌ മാര്‍ക്ക്‌ കൂടുതല്‍ ലഭിക്കണമെന്ന്‌ ആരും ആഗ്രഹിക്കും. പക്ഷേ, നന്നായി ചെയ്യുന്നവനും ചെയ്യാത്തവനും എല്ലാം A ഗ്രേഡ്‌ ലഭിക്കണമെന്ന്‌ ആഗ്രഹിക്കാന്‍ പാടുണ്ടോ ?

3. മാര്‍ക്കിടീലിന്റെ പേരില്‍ sitc മാര്‍ അനുഭവിക്കുന്ന മാനസിക പീഡനം ഒഴിവാക്കാന്‍, തന്നിരിക്കുന്ന സ്കോറിംഗ്‌ കീ അല്ലാതെ ഒരു പൊതു മാനദണ്ഡം തയ്യാറാക്കി നല്‍കാന്‍ കഴിയുമോ? അതായത്‌, വേഡ്‌ പ്രൊസസര്‍ ഓപ്പണ്‍ ചെയ്ത്‌ രണ്ടു വാക്ക്‌ ടൈപ്പ്‌ ചെയ്യുന്നവന്‌ 17 മാര്‍ക്‌, ജിമ്പില്‍ ലോഗോ കൂടി ചെയ്യുന്നവന്‌ 18 മാര്‍ക്‌, എല്ലാം നന്നായി ചെയ്യുന്നവന്‌ 20 മാര്‍ക്‌ എന്നിങ്ങനെ. ഇതു നോക്കി എല്ലാവരും മാര്‍ക്‌ ഇടട്ടെ. പിന്നെ മാര്‍ക്‌ കുറഞ്ഞു എന്ന പരാതി ഉണ്ടാവില്ല.

4. ഒരു നിര്‍ദേശം കൂടി. ഇപ്പോള്‍ സി.ഇ. മാര്‍ക്‌ ഇടുന്നതുപോലെ സ്വന്തം സ്കൂളിലെ ഐ.ടി. പരീക്ഷ sitc മാര്‍ നടത്തി മാര്‍ക്‌ ഇട്ടാല്‍ പോരേ ? എല്ലാവര്‍ക്കും സ്വീകാര്യമായ മാര്‍ക്കും കൊടുക്കാം, ദിവസങ്ങളോളം പരീക്ഷാ ഡ്യൂട്ടിക്ക്‌ പോകേണ്ട ആവശ്യവുമില്ല.

വര്‍ഷങ്ങളായി അനുഭവിക്കുന്ന ഈ പ്രശ്നങ്ങള്‍ ഒന്നു പറഞ്ഞില്ലെങ്കില്‍ മനസ്സിന്‌ ഒരു സ്വസ്ഥതയില്ല. അതുകൊണ്ട്‌ എഴുതിപ്പോയതാണ്‌.

നിര്‍ദോഷി

shemi March 2, 2010 at 3:00 PM  

nirdoshi,do ur duty.olappampu kandu pedikkunnathenthinu?

ജനാര്‍ദ്ദനന്‍.സി.എം March 2, 2010 at 5:00 PM  

i wii be back in few days

848u j4C08 March 2, 2010 at 7:51 PM  

പ്രിയപ്പെട്ട നിര്‍ദോഷി ,
ഏത് ഹെഡ് മാസ്റ്റര്‍ പറഞ്ഞാലും എല്ലാവര്‍ക്കും 19 ഉം 20 ഉം മാര്‍ക്ക് കൊടുക്കുന്ന രീതി പഠിച്ചു വരുന്ന കുട്ടികളോട് ചെയ്യുന്ന നീതികേടാണ്‌ .
ഒരു അദ്ധ്യാപകന്‍ ഒരിക്കലും അങ്ങനെ ചെയ്യണ്ട ആവശ്യം ഇല്ല. കുട്ടിക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് കൊടുക്കണം. അതേ കൊടുക്കാവൂ .ഡ്യൂട്ടി ക്ക് പോകുന്ന സ്കൂളിലെ .Headmaster ന്റെ ഇഷ്ടവും , ഇഷ്ടക്കേടും നോക്കാനല്ലല്ലോ നമ്മളെ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.
ഞാന്‍ പോയ സ്കൂളില്‍ 10 മുതല്‍ 20 വരെ ആണ് മാര്‍ക്ക് കൊടുത്തിട്ടുള്ളത്. എന്തെല്ലാം ഭീഷണി വന്നാലും അത് മാറ്റുന്ന പ്രശ്നം ഇല്ല.
ഇക്കണക്കിനു പോയാല്‍ SSLC പരീക്ഷയ്ക്ക് ചെല്ലുമ്പോള്‍ കുട്ടികള്‍ക്ക് കോപ്പി അടിക്കാനുള്ള അവസരം കൂടി നമ്മള്‍ ഉണ്ടാക്കി കൊടുക്കേണ്ടി വരുമല്ലോ ?


.

JOHN P A March 2, 2010 at 8:26 PM  

സോഫ്റ്റ് വെയര്‍ തന്നെ മാര്‍ക്കിട്ടാല്‍ മതിയെന്ന് എനിക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്.

848u j4C08 March 2, 2010 at 8:40 PM  

ജോണ് സാര്‍ ,
സാര്‍ പഞ്ഞതുപോലെ സോഫ്റ്റ്‌വെയര്‍ തന്നെ മാര്‍ക്ക് ഇടുന്നതാണ് എന്തുകൊണ്ടും നല്ലത്. എങ്കില്‍ sitc മാര്‍ക്ക് HMs -ന്റെ പരാതിയും പരിഭവവും ഒന്നും കാണേണ്ട കാര്യം ഇല്ലല്ലോ .
പക്ഷെ അങ്ങനെ വന്നാല്‍ അധ്യാപകരുടെ മൂല്യ നിര്‍ണ്ണയ ശേഷി നഷ്ടപ്പെട്ടു പോകും എന്ന് പറഞ്ഞു അധ്യാപക സംഘടനകള്‍ സമരം തുടങ്ങില്ലേ ??


.

Majo March 2, 2010 at 9:50 PM  

How many schools place the actual school development plan for the ongoing academic year in the P.T.A general body?
Majo paul

Majo March 2, 2010 at 9:51 PM  

How many schools place the actual school development plan for the ongoing academic year in the P.T.A general body?
Majo paul

Dr.Sukanya March 2, 2010 at 9:56 PM  

അതെ മജോ പോള്‍ സര്‍ ആ ബുക്ക്‌ കിട്ടിയോ .പിന്നെ എന്താ സര്‍ മറുപടി ഒന്നും തന്നില്ല .

devapriya jayaprakash March 3, 2010 at 5:23 PM  

ഈ കമന്റുകള്‍ കണ്ടപ്പോള്‍ എനിക് കുതോന്നിയത്
എന്നാല്‍ പിന്നെ C E marks കൊടുക്കുന്നതുപോലെ
I Tയ്ക്കും അതാതു teachers marksഇട്ടാല്‍ പോരേ?
Teachersനും HMമാര്‍ക്കും സന്തോഷം.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer