ഹയര്‍സെക്കന്ററിയില്‍ എന്താ, സ്വാതന്ത്ര്യം വേണ്ടേ..?
>> Sunday, February 21, 2010
കഴിഞ്ഞ ഞായറാഴ്ചയിലെ സംവാദ വിഷയത്തിന് (സ്പാര്‍ക്ക്), ധാരാളം പ്രതികരണങ്ങള്‍ ലഭിക്കുകയുണ്ടായി. ന്യൂ ഇന്ഡ്യന്‍ എക്സ്പ്രസ്സില്‍, ഇതിനോടനുബന്ധിച്ചുവന്ന വാര്‍ത്തയും, പ്രിന്‍സിപ്പല്‍ ഐടി സെക്രട്ടറിയുടെ ഇതിനോടെന്നപോലെയുള്ള പ്രതികരണവും ഞങ്ങള്‍ക്ക് ഏറെ വിലപ്പെട്ടതായി. സ്വതന്ത്ര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിഷയമാകട്ടെ ഇന്നത്തെ സംവാദ വിഷയം.
നമ്മുടെ ബ്ലോഗ് ടീം മെന്വറായ ശ്രീനാഥ് സാര്‍ സ്വതന്ത്രസോഫ്റ്റ് വെയറിന്റെ പ്രചാരകനാണ്.ലിനക്സ് സംബന്ധിച്ചുള്ള പോസ്റ്റുകളില്‍ കമന്റുബോക്സിലെ ബ്ലോഗിന്റെ ഔദ്ദ്യോഗിക സാന്നിധ്യമായിരിക്കും അദ്ദേഹം. ശ്രീനാഥ് ഒരു പ്രധാന വിഷയം ഈയാഴ്ച സംവാദത്തിനായി നല്‍കുന്നു......
കേരളത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കുന്നതില്‍ ഐറ്റി@സ്കൂള്‍ പദ്ധതി വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. വളര്‍ന്നു വരുന്ന പുതുതലമുറ കമ്പ്യൂട്ടര്‍ പഠിക്കുന്നതിനോടൊപ്പം തന്റെ അറിവ് മറ്റുള്ളവര്‍ക്കും കൂടി പകര്‍ന്നു നല്‍കണമെന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആശയം പ്രാവര്‍ത്തികമാക്കുക്കയും ചെയ്യുന്നു. ഐ.റ്റി. മേഖലയില്‍ ജോലി സമ്പാദിക്കാനുള്ളവര്‍ക്ക് വേണ്ടി മാത്രമല്ല സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത്. മറിച്ച് സമൂഹത്തിന്റെ എല്ലാ മേഖലയിലും അതിന്റെ ആശയം എത്തിക്കുക്ക എന്നതിന് വേണ്ടി കൂടിയാണ്. എന്നാല്‍ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഗ്നു/ലിനക്സിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിച്ച ഒരു വിദ്യാര്‍ഥി പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ വീണ്ടും സ്വര്‍ണകൂട്ടില്‍ തളയ്ക്കപെടുന്നു. എന്താണിതിനു കാരണം?
ഇന്ന് ലോകംമുഴുവന്‍ പ്രശംസിക്കപ്പെടുന്ന ഒരു വിദ്യാഭ്യാസസംസ്ക്കാരത്തിന്റെ വക്താക്കളാണ് നാം.ഹൈസ്ക്കള്‍ തലത്തിലെത്തുന്വോഴേക്കും കുട്ടി ആര്‍ജ്ജിക്കുന്ന ശേഷികള്‍ ,രൂപപ്പെടുന്ന മികവുകള്‍ ഇവയെല്ലാം വിലമതിക്കാനാവാത്തതാണ്.സ്വതന്ത്രസോഫറ്റ് വെയര്‍ അറിഞ്ഞോ ,അറിയാതെയോ ഒരു സംസ്ക്കാരമായി കുട്ടിയില്‍ വളര്‍ന്നുതുടങ്ങിയിരിക്കും.അതിന്റെ ഫലവത്തായ വികാസം പതിനൊന്നാം ക്ളാസില്‍ നടക്കുന്നുണ്ടോ?
പ്ലസ്‌ടുവിന് പഠിക്കുന്ന ഒരു കുട്ടിക്ക് തന്റെ പഠനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ലളിതമാക്കുന്നതിനോടൊപ്പം താന്‍ നേടിയ മഹത്തായ അറിവ് മനസ്സില്‍ ഉറപ്പിക്കുന്നതിനുമുള്ള ഒരു സാഹചര്യം ഇപ്പോഴില്ല. പടിവരെ വെള്ളം കോരിയിട്ടു കലമുടയ്ക്കുന്ന ഈ രീതി മാറേണ്ടതല്ലേ?
ഇതാണ് ഇന്നത്തെ സംവാദത്തിനുള്ള വിഷയം. എല്ലാവരും തങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപെടുത്തുക.
24 comments:
പതിനൊന്നാം ക്ലാസ്സില്‍ എത്തുന്ന കുട്ടിയ്ക്ക് ലിനക്സ് ഉപയോഗിച്ചുള്ള പഠനം ഉണ്ടാവണം എങ്കിലേ എട്ടെ, ഒന്പതെ, പത്തെ ക്ലാസ്സുകളില്‍ പ്ടിച്ചതിന്നു ഗുണം ഉണ്ടാവുകയുള്ളൂ
ഭരണകൂടങ്ങളില്‍ മൈക്രോസോഫ്റ്റ് പോലുള്ള പ്രൊപ്രൈറ്ററി സോഫ്റ്റ് വെയര്‍ കമ്പനികളുടെ സ്വാധീനം അതിശക്തമാണ്. അതിനെതിരായ ശക്തമായ ബഹുജനമുന്നേറ്റം അടിയന്തരമാക്കുന്ന ഒന്നാണ് ഈ പ്രശ്നം.
ഹയര്‍സെക്കന്ററിയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍, വിഷ്വല്‍ ബേസിക്കും, ടാലിയും മറ്റും വിന്റോസിലേയുള്ളൂവെന്നാണ് എന്റെ സ്കൂളിലെ കംപ്യൂട്ടര്‍ അധ്യാപിക അഭിപ്രായപ്പെട്ടത്. സമാനമായ ഗ്നൂ/ലിനക്സ് അപ്ലിക്കേഷനുകള്‍ ഉണ്ടാകില്ലേ, ശ്രീനാഥ് സാറേ?
ഇതൊക്കെ ഗവ. ശ്രദ്ധയില്‍ പെടുത്താന്‍ നിങ്ങളൊക്കെ തയ്യാറായില്ലെങ്കില്‍, ഒരു ഭരണമാറ്റത്തോടെ എല്ലാ സ്വാതന്ത്ര്യങ്ങളും തീരുമെന്ന കാര്യം ഉറപ്പ്.
'നിങ്ങളൊ'ക്കെ എന്നുള്ളത് 'നമ്മളൊ'ക്കെ യെന്ന് തിരുത്തി വായിക്കുക.
ഗീത ടീച്ചറുടെ തിരുത്ത് ഇഷ്ടമായി.
ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.
26000ലധികം അപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകളില് ഗീതടീച്ചര്‍ സൂചിപ്പിച്ചവയ്ക്കെല്ലാം പകരക്കാരായ കൂടുതല്‍ മികച്ചവ തീര്‍ച്ചയായും കാണും.
കുറച്ചുനാള്‍ മുന്‍പുവരെ സ്കൂളുകളില്‍ നടന്നിരുന്നത് വെറും കന്വൂട്ടര്‍ പഠനമായിരുന്നു.ഇപ്പോള്‍ ആശയതലത്തില്‍ മാറിയിട്ടുണ്ട്.കുട്ടിയുടെ മനസുമായി സംവദിക്കാന്‍ കന്വ്യൂട്ടറിന് ഒട്ടെറെ പരിമിതികളുണ്ടെന്ന് നാം ഉടന്‍ തിരിച്ചറിയും.പ്രത്യകിച്ച് ഗണിതപഠനത്തില്‍. തെളിയിക്കപ്പെട്ട ചില വസ്തുതകള്‍ Verify ചെയ്യാന്‍ കന്വ്യട്ടര്‍ നന്ന്.Simulation ,Modelling എന്നിവ പഠനത്തിന്റെ ഒരു തലം മാത്രം.ഹയര്‍ സെക്കന്ററിയില്‍ വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ free software ഉപയോഗിക്കാം.c++ പോലുള്ള ഒരു ഭാഷപഠിപ്പിക്കലാണോ ലക്ഷ്യം.ശുദ്ധ ജ്യാമിതിയിലെ ഗഹനചിന്തകള്‍ ,Abstract Algebra യിലെ സങ്കീണ്ണതകള്‍,കൂളിഡ്ജ് ട്യൂബുപോലുള്ള പരീക്ഷണങ്ങള്‍ ,ആധുനീക ജീവശാസ്ത്രം,e -learningന്റെ അന്തസാധ്യതകള്‍ എന്നിവ "സര്‍വ സ്വാതന്ത്രത്തോടെ " ക്ളാസ് മുറിയിലിരുന്ന് സ്വയം അറിയുന്വോള്‍ , ആവശ്യമെങ്കില്‍ നമ്മുടെ കുട്ടികള്‍ കന്വ്യൂട്ടര്‍ ഉപയോഗിക്കുന്നത് ഞാന്‍ സ്വപ്നം കാണുന്നു.
വിഷ്വല്‍ ബേസിക്കും പകരം "GAMBAS" എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം. പക്ഷെ എല്ലാവര്‍ക്കും എളുപ്പത്തില്‍ മനസിലാവുന്നതും വളരെ വ്യാപകമായി ഉപയോഗിക്കപെടുന്നതുമായ "Python" പോലെയുള്ള പ്രോഗ്രാമ്മിംഗ് ഭാഷകളെയാണ് നാം പുതു തലമുറയ്ക്ക് നല്‍കേണ്ടത്.
"Python" ഉപയോഗിക്കുന്നവര്‍ എന്താണ് പറയുന്നത് എന്ന് ശ്രദ്ധിക്കൂ.
http://www.python.org/about/quotes/
"Python"ന്റെ ഉപയോഗങ്ങള്‍ http://www.python.org/about/apps/
ഇരിമ്പനം സ്കൂളിലെ 4 ദിവസത്തെ "Python" വര്‍ക്ഷോപ്പില്‍ ഞാനും പങ്കെടുത്തിരുന്നു.
http://vhssirimpanam.org/?p=295
എട്ടിലും ഒന്‍പതിലും പഠിക്കുന്ന കുട്ടികള്‍ വളരെ എളുപ്പത്തില്‍ "Python" ഉപയോഗിച്ച് കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മിംഗ് പഠിച്ചു.
ഇനി ടാലിയുടെ കാര്യം. "accounting" പഠിക്കുകയാണ് ഉദ്ദേശമെങ്കില്‍ ടാലി തന്നെ വേണമെന്നില്ല. "GNU cash", ഇന്ത്യയില്‍ ഉണ്ടാക്കിയ "GNU Khata" http://gnukhata.gnulinux.in/
എന്നിവ ഉദാഹരണം.
അമ്പതു വയസിനു മേല്‍ പ്രായമുള്ള ഒരു വ്യക്തി തന്റെ മെഡിക്കല്‍ സ്ഥാപനത്തിലേക്ക് ആവശ്യമുള്ള സോഫ്റ്റ്‌വെയര്‍ സ്വന്തമായി ഉണ്ടാക്കിയതു ഞാന്‍ നേരില്‍ കണ്ടിട്ടുള്ളതാണ്. (അദ്ദേഹം ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മര്‍ അല്ല). സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠനം കുട്ടികളില്‍ സ്വയം പര്യാപ്തത കൂടി ഉണ്ടാക്കുമെന്നാണ് എന്റെ വിശ്വാസം.
C++ പോലെ മനസിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കമ്പ്യൂട്ടര്‍ ഭാഷ 18 വയസ്സിനു താഴെയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനോടെ എനിക്ക് യോജിപ്പില്ല. അവര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മിങ്ങിനെ വെറുക്കും തീര്‍ച്ച.
@ജോണ്‍ സര്‍, പ്ലസ് ടുവില്‍ "Fourier series" പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ എന്തിനു വേണ്ടിയാണ് അത് പഠിച്ചതെന്ന് എനിക്ക് അന്ന് മനസിലായില്ല. പക്ഷെ പിന്നീട് ഞാന്‍ മനസിലാക്കി. "Digital Sound processing" എന്ന സാങ്കേതിക വിദ്യയില്‍ അത് ഉപയോഗിക്കുന്നുണ്ട്. നമ്മള്‍ പറയുന്നത് കേട്ട് അതുപോലെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അത് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്.
സാങ്കേതികമായാലും ഭൂമിശാസ്ത്രമായാലും ഗണിതശാസ്ത്രം അറിഞ്ഞേ പറ്റൂ :)
You cannot replace a good teacher by a computer, but if we look at the e- resources available now, I doubt that the significance of books is weakening. As Sri.John P. A has rightly indicated computer is incapable of deductive reasoning (at least for the present); therefore it mostly does verifications or algorithmic computations. So apart from doing some calculations, drawing some graphs and things like that it cannot give much help in understanding the logic behind a mathematical idea. Now about extending Linux to Plus two, I believe there is a basic problem here: These days, plus two education is just a stepping stone for professional education and nobody bothers anything except getting into a professional college. Unless this mad rush for professional courses is curtailed, nothing innovative can happen there. Linux is not just a computer package, but it is a package of life - of sharing and accepting unconditionally. Many great scientists and educationalists believe in this philosophy; they share (not sell) their books, their wisdom and knowledge and thereby contribute to the cause of humanity. Even this blog, I believe, is a good attempt toward this direction.
Maths blog & Sreen@th ; കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്കായുള്ള ലിനക്സ് ട്രെയ്നിംഗിനായി മലപ്പുറത്തെ മാസ്റ്റര്‍ ട്രെയ്നര്‍ ഹക്കീം മാസ്റ്റര്‍ Ubuntu 9.04 നെ പരിഷ്കരിച്ചിട്ടുണ്ട്. ഇതില്‍ Edusoft പ്രോഗ്രാമുകളെ കൂടാതെ anjuta ( C+) ,eclips ( Java IDE )
Gambas ,Gnucash,Grisbi,Kmymoney,
Homebank തുടങ്ങി അനേകം Applications ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ OS ല്‍ ഹയര്‍ സെക്കണ്ടറി ക്ലാസുകളിലേക്ക് ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ തന്നെ തയ്യാറാക്കിയ അനേകം Education ടൂളുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ മിക്കവയും വിന്‍ഡോയിനേക്കാള്‍ മെച്ചപ്പെട്ടവയാണ്. ടാലിയും വിഷ്വല്‍ബേസിക്കും ഗ്നു-ലിനക്സിലും സൃഷ്ടിക്കാവുന്നതാണല്ലോ. വിന്‍ഡോസില്‍ ഉപയോഗിക്കുന്ന വര്‍ക്ക്ഷീറ്റുകളേക്കാള്‍ എത്രയോ മെച്ചമാണ് ഓപ്പണ്‍ഓഫിസിലെ സ്പെഡ്ഷീറ്റുകള്‍. ഏത് ഫോര്‍മാറ്റിലും സൂക്ഷിക്കുവാന്‍ കഴിയുന്ന ഇതിനെ വെല്ലാന്‍ വര്‍ക്ക്ഷീറ്റുകള്‍ക്ക് കഴിയില്ല. എസ്എംസി മലയാളവുമായി ബന്ധപ്പെട്ട് എന്തെല്ലാം ചെയ്യുന്നു. ശ്രീനാഥ് സര്‍ പല ലിങ്കുകളും റഫറന്‍സായി കൊടുത്തത് കണ്ടു. അവ ഹൈപ്പര്‍ ലിങ്കാക്കിയിരുന്നെങ്കി നന്നായിരുന്നു.
OT: വിദ്യാഭ്യാസമേഖലയുമായി ബന്ധമില്ലാത്തഞാന്‍ എന്റെ ആവശ്യങ്ങള്‍ ഗ്നു-ലിലക്സില്‍ നിറവേറ്റുന്ന വ്യക്തിയാണ്.
കേരളത്തിലെ പല കമ്പനികളും ഇന്ന് ഗ്നു-ലിനക്സില്‍ പ്രവര്‍ത്തിക്കുന്നു. അവിടെ ഗ്നു-ലിനക്സ് അറിയാവുന്നവര്‍ക്കാണ് ജോലിലഭിക്കുന്നത്. പിന്നെ പ്രോഗ്രാമിംഗ് എന്താണെന്ന് പഠിക്കുവാന്‍ ഗ്നു-ലിനക്സ് മികച്ച ഒരു ഒ.എസ് തന്നെയാണ്
ഞാന്‍ ഇപ്പോള്‍ ഈ കമന്റുന്നതും ഗ്നു-ലിനക്സില്‍ നിന്നാണ്..
ഞങ്ങളുടെ സ്ഥാപനങ്ങളും (ITPublic Foundation, WalkingAnts Technologies) പരിപൂര്‍ണ്ണമായും ഗ്നു-ലിനക്സിലാണ്
എറണാകുളത്ത് Open Software Solutions, Vanila Technologies, തിരുവനന്തപുരത്ത് SPACE തുടങ്ങിയ സംഘടനകളും കമ്പനികളും ഗ്നു ലിനക്സില്‍ തന്നെയാണ്..
എറണാകുളത്ത് തന്നെ ഐ.ടി മിഷന്റേയും സി.ഡിറ്റിന്റേയും സംയുക്ത സംരഭമായ CATFOSS ഗ്നു-ലിനക്സില്‍ വിവിധ വിഷയങ്ങളില്‍ പരിശീലനങ്ങള്‍ നടത്തുന്നു...
മിക്ക സ്ഥാപനങ്ങളും ഗ്നു-ലിനക്സിലേക്ക് പതിയെ മാറിക്കൊണ്ടിരിക്കുകയുമാണ്. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ പോലും ഇതര സോഫ്റ്റ് വെയറുകള്‍ സ്വതന്ത്രസോഫ്റ്റ് വെയറുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു...
പക്ഷേ ഹയര്‍സെക്കന്ററിയില്‍ എന്നിട്ടും.... ഇതിന് മാറ്റമുണ്ടായേ തീരൂ....
സോഫ്ട്‌വെയർ ഉണ്ടാക്കലും അതു ഉപയോഗിക്കലും ഇപ്പോൾ വേർതിരിഞ്ഞു നിൽക്കുന്നു. വളരെ കുറച്ചുപേർ നിർമ്മാതാക്കളും മുഴുവൻ പേരും ഉപയോക്താക്കളുമാണു.എല്ലാർക്ക്കും ഉപയോക്താക്കളാവാൻ കഴിയും; എന്നാൽ എല്ലാർക്കും നിർമ്മാതാക്കളാകാൻ കഴിയുന്നില്ല.ഈ വൈരുധ്യം നാം കാണണം.എല്ലാരും software രൂപകൽപ്പന ചെയ്യുന്നവരും അതേസമയം ഉപയോഗിക്കുന്നവരും ആകുന്ന ഒരു സങ്കൽപ്പം ലീനക്സ് വ്യാപിപ്പിക്കുന്നു. നമുക്ക് വേണ്ടത് നാം നിർമ്മിക്കുക എന്ന രീതിയിൽ സംഗതികൾ ആവണം.അപ്പൊഴേ ഈ തർക്കങ്ങൾ അർതപൂർണ്ണമാകൂ.ഞാനറിയുന്ന ഭൂരിഭാഗം ലീനക്സ് ഉപയോക്താക്കളും നല്ല നിർമ്മാതാക്കളും ആണ്.അവർക്ക് വേണ്ടുന്ന പ്രോഗ്രാം അവർ സ്വയം സജ്ജീകരിക്കുന്നു. ഇതു വ്യാപകമാവണം.
@nava:
"So apart from doing some calculations, drawing some graphs and things like that it cannot give much help in understanding the logic behind a mathematical idea."
There are different ways in which you can learn math - a computer equipped with tools like Python/SciPy/SAGE etc can facilitate a kind of "experimental" approach to math which might be very valuable to lots of students!
"Linux is not just a computer package, but it is a package of life - of sharing and accepting unconditionally"
Very well said!
--pramode
http://pramode.net
--------------------
@ഹസ്സൈനാര്‍ മങ്കട
വളരെ നല്ല ഉദ്യമം. ഇത് ഹയര്‍ സെക്കണ്ടറിയില്‍ ഉപയോഗിച്ച് തുടങ്ങിയോ? ഇല്ലെങ്കില്‍ എന്താണ് അതിനു തടസ്സമായി നില്‍ക്കുന്നത്?
"GNU Khata" കൂടി ഉള്‍പെടുത്തിയാല്‍ നന്നായിരിക്കും.
@രാമനുണ്ണി സര്‍
"സ്വാശ്രയത്വത്തിലൂടെ സ്വയം പര്യാപ്തത നേടുക" എന്ന ഗാന്ധിജിയുടെ വാക്കുകളാണ് എനിക്ക് ഓര്‍മ വരുന്നത്.
@keralafarmer ബ്ലോഗ്സ്പോട്ട് കമന്റ് ഫോമില്‍ ഹൈപ്പര്‍ലിങ്ക് ചെയ്യാനുള്ള "option" ഉള്ളത് ഞാന്‍ ശ്രദ്ധിച്ചില്ല. ചൂണ്ടിക്കാട്ടിയതിനു നന്ദി.
1.നിങ്ങള്‍ കോപ്പിറൈറ്റുള്ള ഒരു പുസ്തകം വാങ്ങിക്കഴിഞ്ഞാല്‍, ആ പുസ്തകത്തെ സമ്പന്ധിച്ച കോപ്പിറൈറ്റു നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ ഏതു സമയവും നിങ്ങളറിയാതെ നിങ്ങളുടെ വീടു പരിശോധിക്കാന്‍ അനുവധിക്കുമോ ? കുത്തക സോഫ്റ്റ് വേര്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു കമ്പ്യുട്ടര്‍ ഇത്തരമൊരു വീടു തന്നെയാണ്. ഇന്റെനെറ്റില്‍ കണക്റ്റു ചെയ്താല്‍ പിന്നെ പൂരപറമ്പില്‍ #**@**##*$*^%$$** പോലയാണ് ! ക്ഷമിക്കുക, എന്നിട്ടും രായമാണിക്കം പറഞ്ഞപോലെ കലിപ്പു തീരിണില്ലല്ല് !
2.പൈറസി എന്ന വാക്കിനെകുറിച്ച് ഈ ബ്ലോഗില്‍ കുറച്ചൊക്കെ ബാലിശമെന്നു പറയാവുന്ന ചര്‍ച്ച നടന്നിരുന്നു. സമുദ്രയാത്ര ചെയ്യുന്ന നാവികരെയും യാത്രികരെയും അക്രമിച്ചു കൊള്ള ചെയ്യുക എന്ന ഈ വാക്കു തന്നെ സോഫ്റ്റ് വേര്‍ അനധികൃതമായി പകര്‍ത്തുന്നതിനെ സൂചിപ്പിക്കുന്നതിനും ഉപയോഗിക്കുന്നത് യാദൃശ്ചികമല്ല. അതിഭീകരമായ പ്രവര്‍ത്തനമാണിതെന്നും അത്യന്തം കഠിനമായ ശിക്ഷയാണ് കാത്തിരിക്കുന്നതെന്നും ദ്യോതിപ്പിക്കുന്ന ഈ വാക്കിനെക്കുറിച്ച് സ്റ്റാള്‍മാന്‍ പലതവണ പരാമര്‍ശിച്ചത് ഓര്‍ക്കുക.
3.വിദ്യാലയത്തിനു മുന്‍പില്‍ മയക്കുമരുന്നു വില്‍ക്കുന്നവന്‍ നല്കുന്ന ഓസ് പൊതികള്‍ തന്നെയല്ലേ നമ്മേ സോഫ്റ്റ് വേര്‍ പൈറേറ്റു ചെയ്യാന്‍ തങ്ങളറിഞ്ഞില്ലെന്ന ഭാവത്തില്‍ സമ്മതിക്കുന്ന മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ ചെയ്യുന്നത്. ഉപയോഗിച്ചു ശീലിക്കട്ടെ, പൈറസി കണ്ടു പിടിക്കുന്നതും ശിക്ഷിക്കുന്നതും ഈ ഇന്റര്‍നെറ്റു യുഗത്തില്‍ എത്ര എളുപ്പമാണ്. അത് എപ്പോള്‍ വേണമെങ്കിലും ആവമല്ലോ. ഈ നാടകത്തില്‍ അദ്ധ്യാപകന്റെ റോളെന്താണ് ? ആരോടാണ് ഉപമിക്കേണ്ടത് ?
4.ഫ്രീ സോഫ്റ്റ് വേറിലേക്ക് എപ്പോള്‍ വേണമെങ്കിലും മാറാമല്ലോ എന്നാണങ്കില്‍ ഇപ്പോള്‍ പരമപ്രധാനമായി നിര്‍മ്മിക്കപ്പെടുന്ന ഡാറ്റാബേസുകള്‍ എന്തു ചെയ്യും ?
5. ഡിപെന്റന്‍സി പ്രശ്നങ്ങള്‍ മൂലം ലഭ്യമായ സോഫ്റ്റ് വേറുകളുടെ ഇന്‍സ്റ്റലേഷന്‍ സാങ്കേതികതയാണ് മറ്റൊരു പ്രശ്നമായി അവതരിക്കാറുള്ളത്. പാക്കേജുകളെ സോഴ്സ് ആയാലും ഒബ്ജക്റ്റ് കോഡുകളായാലും കൈകാര്യം ചെയ്യുന്നതിന് ഏറ്റവും മികച്ച സംവിധാനം തന്നെയാണ് ലിനക്സ് അധിഷ്ഠിത സോഫ്റ്റ് വേറുകളിലുള്ളത്. കുത്തകസോഫ്റ്റ് വേറില്‍ ഒരാള്‍ക്ക് bഎന്ന പ്രോഗ്രാം എഴുതാന്‍ അതിനുമുമ്പുള്ള a യും എഴുതേണ്ടി വരുന്നുണ്ട്. ഒരു പക്ഷേ ഇത് നേരത്തേ ഉള്ളവയായിരിക്കും , പക്ഷേ, ഒന്നുകില്‍ അതിനും പണം കൊടുക്കണം അല്ലെങ്കില്‍ മറ്റൊന്നു തയ്യാറാക്കണം. എന്തായാലും പ്രോഗ്രാമര്‍ അതു പണം കൊടുത്തോ, സ്വയം തയ്യാറാക്കിയോ കൂടെ തരും എന്നു മാത്രം. ഫ്രീ സോഫ്റ്റ് വേറിലാണെങ്കില്‍ a യും സൌജന്യമായി ലഭ്യമാണ് , നമ്മള്‍ എടുത്താല്‍ മാത്രം മതി. നമ്മുടെ ഐതിഹ്യമാലയില്‍ (കൊട്ടാരത്തില്‍ ശങ്കുണ്ണി സമാഹരിച്ചത്) വെള്ളം കാണാത്തത്തിനാല്‍ നൂറു കിണര്‍ കുഴിച്ചു നോക്കിയ വീട്ടുകാരെ ഓര്‍ക്കുക. എല്ലാ പ്രവര്‍ത്തിയും ഒരു കിണറില്‍ തന്നെ നിശ്ചയത്തോടെ നടത്തിയിരുന്നെങ്കില്‍ ! ലാഭം മറ്റു ഉടമകളുമായി പങ്കു വെക്കപ്പെടുന്ന അവസരത്തില്‍ എങ്ങനെയാണ് കുത്തകാധിഷ്ഠിത സോഫ്റ്റ് വേര്‍ സൊലൂഷനുകള്‍ ആത്യന്തികമായി ലാഭകരമാവുക ?
6.ഒറ്റക്കാര്യം കൂടെ പറഞ്ഞ് അധിക പ്രസംഗം നിര്‍ത്താം. എന്തിന് വിബിയും .നെറ്റും തന്നെ കുഞ്ഞുങ്ങളെ പഠിപ്പിക്കണം ? ഈ ഭൂമിമലയാളത്തില്‍ സ്വതന്ത്രമായി ഒരു ഭാഷയും ഇല്ലാതെ പോയോ ? ഹല്ല, പിന്നെ !
“ There are different ways in which you can learn math - a computer equipped with tools like Python/SciPy/SAGE etc can facilitate a kind of "experimental" approach to math which might be very valuable to lots of students!”
Pramode,
I do agree. I am not in any way against using computers in learning/teaching mathematics. In fact I am for it, but what I want to accentuate is that the method of proving a theorem in mathematics is fundamentally different from verifying or illustrating a result. Computers are very useful and effective in learning, teaching, and of course experimenting etc. and these activities are very important also. In fact before proving a theorem one has to discover it and this does not happen just by intuition; one has to experiment a lot. I only want students and teachers to understand that computer is not a substitute for every other method of learning and is not a final answer to everything. The method of establishing a result in mathematics is not in the same way we get a result using computers; this difference should be taken care of. Perhaps, this thing may not be of any significance related to our current topic of discussion!
ഞാന്‍ ലിനക്സ് മിന്റ് ആണ് ഉപയോഗിക്കുന്നത്.അതില്‍ ടാലി വര്‍ക്ക് ചെയ്യുന്നുണ്ട്.
കേരളത്തിലെ കുട്ടികൾ സർക്കാരിനു കാശ് ലാഭം ഉണ്ട് എന്ന ഒരേ ഒരു കാരണം കൊണ്ടു മാത്രം "സ്വതന്ത്ര സോഫ്റ്റ്വേർ മാത്രം " പഠിച്ചാൽ മതി എന്ന് രീതി തെറ്റല്ലേ ?
ബയോളജി എടുത്തു 12ൽ പഠിച്ചവരേ മാത്രമേ മെഡിസിനു പരിഗണിക്കൂ എന്നു പറയുന്ന നാട്ടിൽ, ഈ "സ്വതന്ത്ര സോഫ്റ്റ്വേർ" മാത്രം പഠിച്ച് ("സ്വതന്ത്ര സോഫ്റ്റ്വേർ സംസ്കാരത്തിൽ") 12-ആം ക്ലാസ്സിൽ പോലും ഇതു തുടരാൻ അവസരമില്ലാതെ, ഈ കുട്ടികൾ 12-ആം ക്ലാസ്സിലും അതുകഴിഞ്ഞുള്ള കാലത്തും മുൻപ് മനസ്സിൽ കുത്തിനിറച്ച് വച്ചിരിക്കുന്ന "സംസ്കാരത്തിൽ" നിന്നും പുറത്തുകടക്കാൻ എത്രമാത്രം പ്രയാസപ്പെടേണ്ടി വരും?
സുവിശേഷ പ്രസഗവും, ഏറ്റുപാടലും മാത്രം നടത്താതെ എല്ലാത്തിനേയും പറ്റി പഠിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകുന്നതല്ലേ ശരി ? അതിനു ശേഷം അവർ തീരുമാനിക്കട്ടെ ഏതു വേണം ഏതു വേണ്ട എന്ന്. ഒന്നു മാത്രം പഠിച്ചാൽ മതി എന്നു പറയുന്നത് ശരിയാണോ ?
ഞാനിവിടെ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്വേറുകൾക്ക് വേണ്ടി വാദിക്കുകയല്ല ചെയ്യുന്നത്.
Games should be popularised to attract the younger generation to Linux.Private enterprises being profit motivated can play key role in promoting Linux.Only then perhaps teaching free software at level can become attractive.
IF WE FAIL TO INTRODUCE LINUX IN THE HIGHER SECONDARY ,THE OUTGOING STUDENTS REMAIN HALF BAKED.
I download the ICT package for 9th standard. Thank you for that Package. it is very helpful for my project study. I need some general details about ICT enabled teaching. I think, Maths Blog can help me.
i installed ubuntu 10.4.12 in my laptop(ACER Aspire E1-531), but sound is getting. how could i install sound drivers in my laptop.
I installed ubuntu 10.12 in my Laptop (Acer Aspire E1-531), but sound driver is not detecting. How could I correct the problem?
My name is fathima & i'm a plus one student.
plese help me MATHS BLOG,
Iam Entirely Tiered because of Searching to DOWNLOAD TURBO C++,
Plz...
plz.............
help me like ever you Do,pls Arrange a DOWNLOAD SETTING of TUBO C++ soft ware...
your's faithfully
fathima
Kakkanadu
Post a Comment