836 ഒഴിവുകള്‍ കേരളാ പോസ്റ്റല്‍ വകുപ്പില്‍
>> Monday, September 20, 2010
കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ പോസ്റ്റല്‍ അസിസ്റ്റന്റ് / സോര്‍ട്ടിംഗ് അസിസ്റ്റന്റ് തസ്തികളില്‍ ഒഴിവുകള്‍ എന്ന വിവരം ശ്രദ്ധയില്‍പ്പെടുത്തുകയാണ് നമ്മുടെ കുടുംബാംഗമായ ഹരിത. നമ്മളറിയുന്നവര്‍ക്ക്, നമ്മുടെ പരിചയക്കാര്‍ക്ക് ഒരു മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ നമുക്ക് കഴിയുമെങ്കില്‍...!! അവരുടെ ശ്രദ്ധയിലേക്ക് ഈ വിവരം എത്തിക്കാന്‍ കഴിഞ്ഞാല്‍...!! അതെ, ഞങ്ങളുടെ ലക്ഷ്യം അതുതന്നെ. പ്ലസ് ടൂ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാനാവുക. 26 ഡിവിഷനുകളില്‍ ആയി പോസ്റല്‍ അസിസ്റ്റന്റ് തസ്തികയില്‍ 707 ഒഴിവുകളും ആര്‍ .എം .എസ് തസ്തികകളില്‍ 129 ഒഴിവുകളും ആണ് ഉള്ളത്.ഡിവിഷന്‍ ഒഴിവുകളുടെ എണ്ണം ,എന്നിവ താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുക്കാം. പ്ലസ് ടു / തത്തുല്ല്യ (വി.എച് .എസ്.സി വിഭാഗത്തെ ഒഴിവാക്കിയിരിക്കുന്നു) യാണ് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത. 5200-20200 രൂപയാണ് അടിസ്ഥാന ശമ്പളം. പ്രായപരിധി 5-10-2010 ല്‍ 18നും 25നും ഉള്ളിലായിരിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും താഴെ നല്‍കിയിട്ടുണ്ട്.
26 ഡിവിഷനുകളില്‍ ആയി പോസ്റല്‍ അസിസ്റ്റന്റ് തസ്തികയില്‍ 707 ഒഴിവുകളും ആര്‍ .എം .എസ് തസ്തികകളില്‍ 129 ഒഴിവുകളും ആണ് ഉള്ളത്.ഡിവിഷന്‍ ഒഴിവുകളുടെ എണ്ണം ,എന്നിവ താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുക്കാം
ഇവിടെ ക്ലിക്ക് ചെയുക
അപേക്ഷിക്കാനുള്ള യോഗ്യത: പ്ലസ് ടു / തത്തുല്ല്യ യോഗ്യത
(വി.എച് .എസ്.സി വിഭാഗത്തെ ഒഴിവാക്കിയിരിക്കുന്നു)
പ്രായം :5-10-2010 ല്‍ 18-25 വയസ്സ്
ശമ്പളം: 5200-20200 രൂപ
അപേക്ഷ അയക്കേണ്ട രീതി
അപേക്ഷ ഫോറവും പ്രോസ്പെക്ടസും എല്ലാ ഹെഡ് പോസ്റ്റ് ഓഫീസുകളിലും 25 രൂപയ്ക്കു ലഭിക്കും www.indiapost kerala.gov.in എന്നാ സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തു എടുത്തും അപേക്ഷ അയക്കാം.തപാലില്‍ അപേക്ഷ അയക്കുന്നവര്‍ ഒന്നുകില്‍ സ്പീഡ് പോസ്റ്റ് ആയോ അല്ലെങ്കില്‍
രെജിസ്റ്റെര്‍ഡു പോസ്റ്റ് ആയോ മാത്രമേ അപേക്ഷ അയക്കുവാന്‍ പാടുള്ളൂ .
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി :
ഒക്ടോബര്‍ 5 , 2010
പരീക്ഷയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയുക
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
പരീക്ഷ സംബന്ധമായ സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടെ നല്‍കാം .മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പര്‍ വൈകാതെ തന്നെ ഇവിടെ കൊടുക്കുന്നതാണ്.
34 comments:
Dear Haritha,
For Aptitude test (Mathematics / Reasoning ) , I am ready to help , if any thing is required.
പണ്ട് ഞാന്‍ ഒരു പോസ്റ്റ് ഇതേപ്പറ്റി എഴുതിയിരുന്നു..
ഉപകാരപ്രദമായ വിവരങ്ങള്‍ എന്നും മുന്‍കൂട്ടി അറിയുവാന്‍ മാതസ്ബ്ലോഗ് മുമ്പില്‍ ഉണ്ടാവട്ടെ! ഈ വഴി പരീക്ഷ എഴുതി ജോലി നേടുന്നവര്‍ അനേകംഉണ്ടാവട്ടെ..................
നമ്മളറിയുന്നവര്‍ക്ക്, നമ്മുടെ പരിചയക്കാര്‍ക്ക് ഒരു മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ നമുക്ക് കഴിയുമെങ്കില്‍...!! അവരുടെ ശ്രദ്ധയിലേക്ക് ഈ വിവരം എത്തിക്കാന്‍ കഴിഞ്ഞാല്‍...!! അതെ, ഞങ്ങളുടെ ലക്ഷ്യം അതുതന്നെ. ഹരിത, ഹിത, ഗായത്രി തുടങ്ങിയ സംഘത്തിന്റെ ബലമാണ് കരിയര്‍ എന്ന പേജ് തുടങ്ങുന്നതിന് കാരണമായത്. അത് ഫലപ്രദമാക്കാനും മാത്സ് ബ്ലോഗില്‍ ഗണിതവിഷയങ്ങള്‍ സജീവ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതിലും ഇവര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.
എന്താണ് പോസ്റ്റല്‍ അസിസ്റ്റന്റ്, സേര്‍ട്ടിങ് ്സിസ്റ്റന്റിന്റെ ജോലി? അവര്‍ എന്താണ് പോസ്റ്റാഫീസുകളില്‍ ചെയ്യേണ്ടത്?
ഹരിത ഒരു നിമിത്തമാകുകയാണ്.മനസില്‍ കുറേ നാളായി കൊണ്ടു നടക്കുന്ന ചിന്ത.
നമ്മുടെ ഹിത പോസ്റ്റോഫീസില്‍ ജോലി ചെയ്യുന്നു.കേരളസംസ്ഥാനത്ത് ഇത്രയും വേഗത്തില്‍ ചിന്തിക്കുന്ന,അറിവുള്ള,വ്യക്തതയുള്ള ഒരു +2 ക്കാരിയുണ്ടാകുമോ?ഭാവിയില്‍ ഒരു IAS ഓഫിസറുടെ കസേരയാണ് ഹിതയ്ക്ക് അനുയോജ്യം . അത് അര്‍ഹിക്കുന്നു.
നമ്മുടെ പല ഓഫീസര്‍മാരും സ്റ്റനോഗ്രാഫേഴ്സാണ്. ചിലരെ glorified Stenographers എന്നു വിളിക്കാം
കവി അയ്യപ്പപ്പണിക്കര്‍ ഗുമസ്ഥനായി തുടങ്ങി.oxford ല്‍ പോലും ക്ലാസുകളെടുത്തു. ഏതുജോലിയും ഏറ്റെടുത്ത് , പടിപടിയായി വളര്‍ന്ന് ഉന്നതങ്ങളില്‍ എത്താന്‍ നമ്മുടെ കുട്ടികള്‍ ശ്രമിക്കട്ടെ. ഹരിതയ്ക്ക് നന്ദി.ഹരിത എഴുതിയ പോസ്റ്റിന് ഹിതയുടെ കമന്റ് പ്രതീക്ഷിക്കുന്നു, പിന്നെ ഈ മേഖലയെക്കുറിച്ചുള്ള അനുഭവക്കുറിപ്പും
വളരെ ഉപകാരപ്രദമായ ലേഖനം ഹരിതാ.മോഡല്‍ ചോദ്യപേപ്പര്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ നന്നായിരിക്കും.
ഇത്തരം ഒരു പോസ്റ്റ് തയ്യാറാക്കിയ ഹരിതയ്ക്ക് അഭിനന്ദനങ്ങള്‍. ഇതുപയോഗപ്പടുത്തുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു.പോസ്റ്റിന്റെ ഹെഡ്ഡര്‍ ചിത്രം ഭാവന നന്നായി. നടുവിലൂടെ കുത്തനെ ഒരു വരയും പശ്ചാത്തല നിറം കാര്‍ഡിന്റെതുമായിരുന്നുവെങ്കില്‍ സൂപ്പറായേനേ.
ഹരിത വളരെ നന്ദി .+2 പഠനത്തിനു ശേഷം ഒരുപാട് തോഴിലന്യോഷികള്‍ നമ്മുക്ക് ചുറ്റും ഉണ്ട് അവര്‍ക്കൊരു മുതല്‍ കൂട്ടാണ് ഹരിതയുടെ ഈ പോസ്റ്റ് . എല്ലാവരും ഈ അവസരം വിനിയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
haritha teacharute ee sadudyamathinu
nandi.thozhilanuashakarkku mathsblog
oru vazhikattiyakatte.
2010 ല്‍ കേരള സര്‍ക്കിളില്‍ നടന്ന ചോദ്യ പേപ്പര്‍ താഴെ കൊടുക്കുന്നു
പേജ് 1
പേജ് 2
പേജ് 3
പേജ് 4
കര്‍ണാടക സര്‍ക്കിളില്‍ നിന്നും ഒരു ചോദ്യ പേപ്പര്‍ (മാതൃഭുമി തൊഴില്‍ വാര്‍ത്തയില്‍ നിന്നും എടുത്തത്)
കര്‍ണാടക സര്‍ക്കിള്‍
@ Respected Sanjay sir
You can add Aptitude & Reasoning Questions here.It will be very much helpful for our candidates.
I am really appreciating your positive attitude and helping mentality.
Your NTSE papers are very much helpful for our students.We expect your presence always in this blog.
Thank you sir
Haritha
Palakkad
വളരെ മികച്ച പോസ്റ്റ് .ധാരാളം പേര്‍ക്ക് പ്രയോജനമുള്ളത്.
"പ്ലസ് ടു / തത്തുല്ല്യ (വി.എച് .എസ്.സി വിഭാഗത്തെ ഒഴിവാക്കിയിരിക്കുന്നു) യാണ് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത."
എന്താണാവോ, വി.എച്ച്.എസ്.സി ക്കാരോട് ഇത്ര ഐത്തം?
"നമ്മുടെ പരിചയക്കാര്‍ക്ക് ഒരു മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ നമുക്ക് കഴിയുമെങ്കില്‍...!! "
എന്റെ സുഹൃത്തുക്കള്‍ക്കെല്ലാം ഈ പോസ്റ്റിന്റെ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട്. ചെറിയ പ്രായത്തില്‍ത്തന്നെ ഒരു കേന്ദ്രസര്‍ക്കാര്‍ജോലി കിട്ടുന്നത് ഒരു വലിയകാര്യമായിട്ട് എനിക്ക് തോന്നുന്നു. പ്രതിഭയുണ്ടെങ്കില്‍ അവിടെയിരുന്നുകൊണ്ടു തന്നെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകാവുന്നതല്ലേയുള്ളു.
very good post
.
@ ഹരിത
ഉദ്യമം പ്രശംസനീയം .
പോസ്റ്റ് പ്രസിദ്ധീകരിച്ചു എന്ന് മാത്രമല്ല അതിനോടൊപ്പം തന്നെ ഉണ്ടല്ലോ .
പോസ്റ്റിന്റെ ചിത്രവും ഭാവനാ പൂര്‍ണം .
കര്‍ണാടക സര്‍ക്കിള്‍ ലിങ്ക് കിട്ടുന്നില്ലല്ലോ ?
@ ഹോംസ് സര്‍ ,
ഐത്തം എന്നത് തെറ്റ് . അയിത്തം ശരി .
@ സ്വപ്ന ജോണ്‍ ,
ചെറിയ പ്രായത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ജോലി കിട്ടില്ല .
18 വയസ്സ് എങ്കിലും ആകണം .
.
കുറച്ചു ചോദ്യങ്ങള്‍ Test Of English Language
എന്ന വിഭാഗത്തില്‍ നിന്നും
Test Of English Language
Test Of English Language
dear haritha,
Once more you proved that you are a good fecilitator. Knowledge is precious. It will become enlightened when you transfer it to a needy person.
I think that your knowledge and the mind to serve others may reach high by this kind of POSTS through maths blog. Once again I would like to thank you and mathsblog.
Abdurahiman.T
മുന്‍ വര്‍ഷത്ത മറ്റൊരു ചോദ്യ പേപ്പര്‍ താഴെ കൊടുക്കുന്നു
ഇവിടെ ക്ലിക്ക് ചെയുക
@ Abdu sir
പലര്‍ക്കും ഇങ്ങനെ ഒരു പരീക്ഷ ഉണ്ട് എന്ന് അറിയില്ല അത് ഒന്ന് പരിച്ചയപെടുത്തണം എന്നതായിരുന്നു സര്‍ എന്റെ ലക്ഷ്യം.ഇതൊരു വലിയ ജോലി ആണ് എന്ന് ഞാന്‍ അവകാശപെടുന്നില്ല.അല്ലെങ്കില്‍ ഈ ജോലി കിട്ടുന്നതിലൂടെ ജീവിത ലക്‌ഷ്യം നിറവേറി എന്നും കരുതുനില്ല .കുട്ടികള്‍ക്ക് ഇങ്ങനെയും ഒരു ജോലി സാധ്യത ഉണ്ട് എന്ന് പരിച്ചയപെടുത്തണം എന്നതായിരുന്നു എന്റെ ലക്ഷ്യം .
ബ്ലോഗ് ടീം അനുവധിക്കുമെങ്കില്‍ N.D.A ,S.C.R.A എന്നിവയും പരിച്ചയപെടുത്തണം എന്ന് ഉണ്ട് .കേരളത്തില്‍ നിന്നും ഈ രണ്ടു പരീക്ഷകളും നേടിയവര്‍ വളരെ അപൂര്‍വ്വം ആണ് എന്താണ് ഇതിനു കാരണം നമ്മുടെ കുട്ടികള്‍ കഴിവില്ലാത്തവര്‍ ആയതിനാല്‍ ആണോ ?
അല്ല എന്ന് നിസംശയം പറയാം കുട്ടികള്‍ക്ക് ഇത്തരം പരീക്ഷകളെ കുറിച്ചുള്ള അറിവില്ലായ്മ ആണ് അതിനു കാരണം.
ഹരിത,
ഇന്നിത് വായിക്കുന്ന നമ്മളാരും ഈ വിവരം മറ്റാരോടെങ്കിലും പറഞ്ഞ് പരീക്ഷയെഴുതിക്കാന്‍ തയ്യാറായില്ലെന്നിരിക്കട്ടെ. നാളെയൊരു സമയത്ത് പോസ്റ്റല്‍ വകുപ്പിലെ ഒഴിവുകളെപ്പറ്റി ആരെങ്കിലും നമ്മളോട് ചോദിച്ചു വന്നാല്‍, അപ്പോഴാണ് ഈ പോസ്റ്റ് വായിക്കാനായതിന്റെ ഗുണം മനസ്സിലാവുക. കൂടുതല്‍ പരീക്ഷകളെക്കുറിച്ച് പങ്കുവെക്കുക. എല്ലാം വായിക്കാറുണ്ട്. അഭിപ്രായങ്ങള്‍ എഴുതാറില്ലെന്ന് മാത്രം.
ഹരിത എന്ന് പേര്. പ്രൊഫൈല്‍ ഫോട്ടോ ആണ്‍കുട്ടിയുടേയും.
പ്രിയ ഹരിത,ഈ പോസ്റ്റ് വളരെഉപകാരപ്രദമാണ്.ഒരുപാടുപേര്‍ക്ക് ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല.ബ്ളോഗില്‍ ഹരിതയുടെ സ്ഥാനം ഒരു പടി കൂടി ഉയര്‍ന്നു.ജോണ്‍മാഷു പറഞ്ഞതുപോലെ ഒരുപാടുയരങ്ങളിലെത്തുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.
നിസാര്‍ സാറിനെ it@school ലേക്ക് എടുത്ത വിവരം അറിയിക്കാത്തത് എന്താണ്?
@ Sankaran mash
"ഹരിത എന്ന് പേര്. പ്രൊഫൈല്‍ ഫോട്ടോ ആണ്‍കുട്ടിയുടേയും"
അത് എന്റെ ഏട്ടന്റെ ഫോട്ടോ ആണ് . കണ്ണന്‍ . പണ്ട് ബ്ലോഗില്‍ ഉണ്ടായിരുന്നു .ഇപ്പോള്‍ ആ സ്ഥാനം ഞാന്‍ കൈയടക്കിയപ്പോള്‍ വരാറില്ല
.
ഓഫ് ടോപിക്
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായ സര്‍വ്വശ്രീ വിജയന്‍ കടവത്ത് , കരുംപൊട്ടന്‍ , ഡ്രോയിംഗ് മാഷ് ഇവരെയൊന്നും ഇപ്പോള്‍ ബ്ലോഗില്‍ കാണാറേ ഇല്ലല്ലോ? .
വല്ലപ്പോഴും ഒക്കെ നിങ്ങളുടെ സാന്നിധ്യം കമന്റുകളിലൂടെ അറിയിക്കണം.
സൗഹൃദം നിലനില്‍ക്കട്ടെ.
ഹോംസ് സാര്‍ ഇപ്പോഴും സജീവമായി തന്നെ ബ്ലോഗില്‍ ഉണ്ട് എന്നത് സന്തോഷം ഉളവാക്കുന്നു.
.
രവിസാര്‍,
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകട്ടെയെന്ന് കരുതിയാണ് ഇക്കാര്യം ബ്ലോഗിലൂടെ പങ്കുവെക്കാതിരുന്നത്. ക്ഷമിക്കുമല്ലോ.
Haritha, this is a very helpful post. Expecting such posts from you in future also.
ഹരിത,
നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ അറിഞ്ഞു കൂടത്തവര്‍ക്ക് പറഞ്ഞു കൊടുക്കുമ്പോള്‍ നമ്മുടെ അറിവിന്റെ തിളക്കം കൂടും. ഹരിത യുടെ രണ്ടു പോസ്റ്റുകളും ധാരാളം പേര്‍ക്ക് പ്രയോജനകരമായി എന്ന് കമന്റുകളിലൂടെ mathsblog സന്ദര്‍ശകര്‍ക്ക് ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതുപോലുള്ള പോസ്റ്റുകള്‍ ഹരിതയില്‍ നിന്നും മറ്റു അറിവുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നു. അറിവ് പങ്കു വയ്ക്കപ്പെടുമ്പോള്‍ അതുകൊണ്ട് ഗുണം കിട്ടുന്ന ആളുകളുടെ അഭിനന്ദനം കിട്ടുമ്പോള്‍ ഹരിത , മനസ്സിന് കിട്ടുന്ന ഒരു സുഖമില്ലേ , എത്ര വില കൊടുത്താലും കിട്ടാത്തതാണ് അത്. ഇനിയുമിനിയും ഒരു പാട് പോസ്റ്റുകള്‍ ഉണ്ടാവട്ടെ.
അബ്ദുറഹിമാന്‍ .ടി
good
YOU R DOING A FABULOUS JOB...
keep it up...
Arun Prajeesh S T
I am a new user Could anybody tell me that ...is it possible to attend PSC exam with Tamilnad SSLC?????????????/
Post a Comment