ജിയോജിബ്ര - വീഡിയോ ട്യൂട്ടോറിയല്‍

>> Monday, September 27, 2010

"എന്തും ഏറ്റെടുക്കാന്‍ തയ്യറായി നില്‍ക്കുന്ന ഒരു ടീമിന്റെ മുമ്പില്‍ ആവശ്യങ്ങള്‍ നിരത്തട്ടെ" യെന്ന മുഖവുരയോടുകൂടി മലപ്പുറത്തെ ഊര്‍ജ്ജസ്വലരായ എസ്.ഐ.ടി.സിമാരിലൊരാളും പുല്ലങ്കോട് ജി.എച്ച്.എസ്.എസിലെ അധ്യാപകനുമായ ഗോപകുമാര്‍ സാര്‍ അയച്ചുതന്ന ജിയോജെബ്രാ വീഡിയോ ടൂട്ടോറിയല്‍ കണ്ടു നോക്കൂ...സുരേഷ്ബാബു സാര്‍ തയ്യാറാക്കിയ പാഠഭാഗം കമ്പ്യൂട്ടറില്‍ ചെയ്യുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്. ജിയോജിബ്ര അറിയില്ല എന്നു പരാതി പറയുന്ന അധ്യാപകര്‍ക്ക് വളരെ ലളിതമായാണ് മലയാളത്തിലുള്ള വിശദീകരണങ്ങളുമായി ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. ഇതെല്ലാം നമ്മള്‍ അധ്യാപകര്‍ക്കു വേണ്ടിയാണ് പങ്കുവെക്കുന്നത്. ഇവരെയെല്ലാം നാം പ്രോത്സാഹിപ്പിച്ചേ മതിയാകൂ. എങ്കിലേ കൂടുതല്‍ മികവുകളുമായി ഇവര്‍ വീണ്ടും നമുക്കു മുന്നിലെത്തൂ. അഭിനന്ദിക്കാന്‍ മടിക്കരുതേ. ഒപ്പം സംശയങ്ങള്‍ ചോദിക്കാനും. എന്നാല്‍ നമുക്ക് വീഡിയോ ട്യൂട്ടോറിയല്‍ കണ്ടു നോക്കാം.


"വീഡിയോ എഡിറ്റിംഗ് മികവു കൊണ്ട് ശ്രദ്ധേയനായ ഒമ്പതാം ക്ലാസ്സുകാരന്‍ അനന്തപത്മനാഭന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് കൊണ്ട് തുടങ്ങട്ടെ. അനന്തനെ പോലുള്ളവര്‍ അധ്യാപകസമൂഹത്തിന് പ്രചോദനമാകുന്നു." ഗോപകുമാര്‍ സാറിന്റെ ഈ വാക്കുകള്‍ കേവലം മുഖസ്തുതിയല്ലെന്നും ഉള്ളില്‍ത്തട്ടിയുള്ളതാണെന്നതിനും തെളിവായി ഈ വീഡിയോ മാത്രമല്ല ഞങ്ങള്‍ നിരത്തുന്നത്. സ്വന്തം സ്ക്കൂളിലെ കുട്ടികള്‍ക്കു വേണ്ടി അദ്ദേഹം ഐടിക്ക് വര്‍ക്കു ഷീറ്റുകള്‍ വരെ തയ്യാറാക്കിക്കൊടുക്കുന്നു എന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ അധ്വാനത്തെപ്പറ്റിയും ആത്മാര്‍ത്ഥതയെപ്പറ്റിയും മാത്​സ് ബ്ലോഗ് കൂടുതല്‍ വീശദീകരിക്കേണ്ടതില്ലല്ലോ.

"Ubuntu വില്‍ ലഭ്യമായ വീഡിയോ എഡിറ്ററായ Kdenlive ല്‍ തലകുത്തിമറിയാന്‍ തുടങ്ങിയത് സുരേഷ് സാറിന്റെ ജിയോജിബ്ര പോസ്റ്റിന് ശേഷമാണ്. പോസ്റ്റിനെ ആധാരമാക്കി ഒരു വീഡിയോ ടൂട്ടോറിയല്‍ തയ്യാറാക്കലായിരുന്നു ലക്ഷ്യം. പക്ഷെ സോഫ്റ്റ് വെയറിലുള്ള സൗകര്യങ്ങള്‍ മുഴുവന്‍ മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല, അതിനാല്‍ തൃപ്തനായിട്ടുമില്ല.അതിന് അദ്ദേഹം ഉദാഹരണങ്ങളും നിരത്തുന്നു.

1.Kenlivenല്‍ Text Titles ഉള്‍പ്പെടുത്തുമ്പോള്‍ ആകെ നല്കാന്‍ പറ്റുന്ന effect Type writer എന്നത് മാത്രമാണ്. മറ്റ് effects ഉണ്ടോ എന്നറിയില്ല.

2.അതുപോലെ ഒരു ഓഡിയോ ക്ലിപ്പ് ചേര്‍ത്താല്‍ അതിന്റെ volume Adjust ചെയ്യാന്‍ പറ്റുന്നില്ല. ഞാന്‍ കാത്തരിക്കുകയാണ്, മലപ്പുറത്തെ പ്രദീപ് സാര്‍ ഹസൈനാര്‍ സാര്‍ , ഹക്കീം സാര്‍ ഇവരുടെ ആരുടെയെങ്കിലും ഒരു ലിനക്സ് അധിഷ്ഠിത വീഡിയോ എഡിറ്ററിനെക്കുറിച്ചുള്ള ഒരു പോസ്റ്റ്.

അതിനാല്‍ പൂര്‍ണമായും ലിനക്സില്‍ ചെയ്യണം എന്ന ആഗ്രഹം മാറ്റി വെച്ച് ടൈറ്റിലുകള്‍ ചേര്‍ക്കാന്‍ മാത്രം വിന്റോസ് ഉപയോഗിച്ചുകൊണ്ട് Kdenlive ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്." സാറിന്റെ പരാതികളും നിര്‍ദ്ദേശങ്ങളും പരിഗണിക്കപ്പെടേണ്ടതു തന്നെയാണ്. ഏതായാലും ഇതൊരു തുടക്കം മാത്രമാകട്ടെ. ജിയോജിബ്ര കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ടത് ഒരു ആവശ്യമായിത്തീര്‍ന്നിരിക്കുന്ന ഈ ഘട്ടത്തില്‍ പ്രത്യേകിച്ചും!

തുടക്കക്കാര്‍ക്ക് ഈ ജിയോജിബ്ര വീഡിയോ ട്യൂട്ടോറിയല്‍ ഒരു സഹായകമാകുമെന്നതില്‍ സംശയിക്കാനില്ല. സംശയങ്ങള്‍ ചോദിക്കൂ. കൂടുതല്‍ അറിയാവുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കൂ.

39 comments:

Hari | (Maths) September 27, 2010 at 6:38 AM  

ഗോപകുമാര്‍ സാറിന് പ്രത്യേക നന്ദി. മനോഹരമായ ഒരു വീഡിയോ ട്യൂട്ടോറിയലായി ഇത്. വിശദീകരങങ്ങള്‍ക്കൊപ്പമുള്ള ഡെമോണ്‍സ്ട്രേഷന്‍ എല്ലാവര്‍ക്കും ഉപകാരപ്രദമാകും. അഭിനന്ദനങ്ങള്‍

ഇതു പോലെ, നമ്മള്‍ അധ്യാപകര്‍ പഠനബോധപ്രക്രിയയുടെ ഭാഗമായി കുട്ടികള്‍ക്കായി ചെയ്യുന്ന ഏതുതരം പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ക്കയച്ചു തരുമല്ലോ.

JOHN P A September 27, 2010 at 6:38 AM  

ഗോപകുമാര്‍ സാര്‍
വീഡിയോ ടൂട്ടോറിയല്‍ കണ്ടു. വളരെ ഉപകാരപ്രദമാണ്. നന്ദി. ഇതുപോലെ നമ്മുടെ സണ്‍ക്ലോക്കിന് ആരെങ്കിലും തയ്യാറാക്കിയിട്ടുണ്ടോ? കിട്ടുമെങ്കില്‍ നന്നായികുന്നു.

Anonymous September 27, 2010 at 6:47 AM  

പിന്നെ, LaTeX ല്‍ ആദ്യപ്രോഗ്രം എഴുതി output കിട്ടിയതിന്റെ സന്തോഷം അറിയിക്കുന്നു
JOHN

വി.കെ. നിസാര്‍ September 27, 2010 at 7:12 AM  

അഭിനന്ദനങ്ങള്‍ ഗോപകുമാര്‍ സാര്‍!
ആ ശബ്ദവും മധുരതരം!!

Anonymous September 27, 2010 at 7:16 AM  

കുട്ടികളെ സ്മാര്‍ട്ട് ക്ലാസ്റൂമിലിരുത്തി ഈ ട്യൂട്ടോറിയല്‍ കാണിച്ചാല്‍ പല ഗുണങ്ങളുണ്ട്.
1) നെറ്റ് ഉപയോഗപ്പെടുത്തുന്നു.
2) ജിയോജിബ്ര അധികം വിശദീകരിക്കാന്‍ പോകേണ്ടതില്ല
3) സമയ ലാഭം.

അങ്ങനെ ഐ.സി.ടിയുടെ മേന്മകള്‍ ഒരുമിക്കുന്ന ഒരു വീഡിയോ ആയി ഇത്. മലയാളത്തിലുള്ള വിശദീകരണങ്ങളും കൊള്ളാം. ഗോപകുമാര്‍ സാറിന് അഭിനന്ദനങ്ങള്‍.

ജിയോജിബ്ര പാഠങ്ങളും വീഡിയോയും കൂടി ഒരുമിച്ച് പോസ്റ്റാക്കിയാല്‍പ്പോരേ? അതല്ലേ എല്ലാവര്‍ക്കും സൗകര്യപ്രദം.

fasal September 27, 2010 at 7:18 AM  

Very good presentation.
Thanks.

848u j4C08 September 27, 2010 at 7:59 AM  

നന്നായിരിക്കുന്നു സര്‍ ,
ഒരു തുടക്കം എന്ന നിലയില്‍ ഇത്രയും മതി .
എല്ലാവരും അഭിനന്ദിച്ചിട്ട്‌ മാറി നില്‍ക്കാതെ ഇങ്ങനെയൊക്കെ സ്വയം ഉണ്ട്ടാക്കിയെടുക്കാനും നോക്കണം .
തീര്‍ച്ചയായും സാധിക്കും .

Edavanakadan September 27, 2010 at 9:03 AM  

ഗോപകുമാര്‍ സാറിന് അഭിനന്ദനങ്ങള്‍.
@ബാബുസാര്‍
"ഒരു തുടക്കം എന്ന നിലയില്‍ ഇത്രയും മതി .
എല്ലാവരും അഭിനന്ദിച്ചിട്ട്‌ മാറി നില്‍ക്കാതെ ഇങ്ങനെയൊക്കെ സ്വയം ഉണ്ട്ടാക്കിയെടുക്കാനും
നോക്കണം ".
താങ്കളുടെ റിലീസ്സ് ഉടന്‍പ്രതീക്ഷിക്കുന്നു.
@ഗോപകുമാര്‍ സാര്‍
ഈ പ്രവര്‍ത്തനം തുടരണം
എന്നാലെ നമ്മുടെ പഠനബോധനനിലവാരത്തിലെ പാളിച്ചകള്‍ തിരുത്താനാവൂ.
പഠനം പാല്‍പായസമാക്കാനാവൂ.
ജയദേവന്‍
എം.ടി. എറണാകുളം

അസീസ്‌ September 27, 2010 at 10:16 AM  

@ Gopakumar Sir

വീഡിയോ ട്യുട്ടോറിയാല്‍ വളരെ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍

Sreekala September 27, 2010 at 5:27 PM  

നല്ല പ്രവര്‍ത്തനം. സ്വപ്ന ടീച്ചര്‍ പറഞ്ഞ പോലെ മള്‍ട്ടിമീഡിയാ ക്ലാസ് റൂമില്‍ ജിയോജിബ്ര പഠിപ്പിക്കാന്‍ പറ്റുന്ന മികച്ച സഹായിയാണ് ഈ വീഡിയോ. ഗോപകുമാര്‍ സാറിന് അഭിനന്ദനങ്ങള്‍

വി.കെ. നിസാര്‍ September 27, 2010 at 7:05 PM  

ബ്ലോഗിന്റെ സന്ദര്‍ശനങ്ങള്‍ ഏഴുലക്ഷം കഴിഞ്ഞല്ലോ..!
എല്ലാവര്‍ക്കും നന്ദി!

അസീസ്‌ September 27, 2010 at 7:07 PM  

ഏഴു ലക്ഷം ഹിറ്റുകള്‍ തികച്ച മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍ .

അസീസ്‌ September 27, 2010 at 7:13 PM  

നിസാര്‍ മാഷേ അതിവിടെയുണ്ട്

വി.കെ. നിസാര്‍ September 27, 2010 at 7:24 PM  

എനിയ്ക്കു വയ്യ!
ഞാന്‍ കണ്ണുനട്ടുകാത്തിരുന്നിട്ടും...
അസീസ് മാഷിന് അഭിനന്ദനങ്ങള്‍.

ജനാര്‍ദ്ദനന്‍.സി.എം September 27, 2010 at 7:28 PM  

നമുക്കിവിടെക്കിട്ടുന്നതിനുമുമ്പ് അതെല്ലാം ഗള്‍ഫില്‍ കിട്ടും എന്റെ നിസാര്‍ മാഷേ!!!!!

ഹോംസ് September 27, 2010 at 7:30 PM  

എന്താ ഇത്തവണ ആഘോഷങ്ങളൊന്നുമില്ലേ..?

വി.കെ. നിസാര്‍ September 27, 2010 at 7:33 PM  

ഹോംസേ..
ഇങ്ങനെ പോയാല്‍ ഡിസംബറില്‍ തന്നെ നമുക്ക് ഒരു മില്യണ്‍ ഗംഭീരമായി ആഘോഷിക്കാം, പോരേ?

ഹോംസ് September 27, 2010 at 7:37 PM  

"7 ലക്ഷം 7 ലക്ഷം7 ലക്ഷം7 ലക്ഷം7 ലക്ഷം7 ലക്ഷം7 ലക്ഷം7 ലക്ഷം"
എന്തായിത്? ലോട്ടറിക്കച്ചവടമോ?

ഹോംസ് September 27, 2010 at 7:40 PM  

ബാബൂജേക്കബും, ഫ്രീയും മാട്ടറയുമൊക്കെ അവിടെ നിന്ന്(ഉബുണ്ടു) തത്ക്കാലം ഇങ്ങ് പോര്...
തലയൊക്കെയൊന്ന് തണുപ്പിച്ച് അല്പം സന്തോഷം പങ്കിടാം!

Lalitha September 27, 2010 at 7:40 PM  

മാത്സ് ബ്ളോഗിനു 7 ലക്ഷം തികഞ്ഞ ഈ അവസരത്തിൾ- അഭിനന്ദനങ്ങൾ-

ഗീതാസുധി September 27, 2010 at 7:42 PM  

ഏഴു ലക്ഷമായി!
കുശുമ്പും കുന്നായ്മയുമായി കരുംപൊട്ടനെന്തേ എഴുന്നള്ളീല?

Lalitha September 27, 2010 at 7:43 PM  

Slider create ചെയ്യുന്നതു അറിയുവാൻ‍ കാത്തിരിക്കുന്നു

suraj punnappurath September 27, 2010 at 8:16 PM  

പരീക്ഷാ ടൈം ടേബിളില്‍ ഉള്ള മാറ്റം പോസ്റ്റ് ചെയ്തില്ലെ ?

സുജനിക September 27, 2010 at 10:02 PM  

വീഡിയോ ഉഷാറായിരിക്കുന്നു. അഭിനന്ദനം.

JOHN P A September 27, 2010 at 10:30 PM  

തക്കസമയത്തുതന്നെ net പോയി. 7 ലക്ഷമായത് ഇപ്പോഴാണു കണ്ടത്. വളരെ സന്താഷം തോന്നുന്നു.

Sankaran mash September 28, 2010 at 7:09 AM  

വിവരണവും ചിത്രീകരണവും നന്നായിട്ടുണ്ട്. ഇത്തരത്തിലുള്ള അധ്യാപകരാണ് ശിഷ്ടസമൂഹത്തിന് പ്രചോദനം.

vijayan September 28, 2010 at 7:22 AM  

അസീസ്‌ മാസ്റ്റര്‍ ക്ക് ഗള്‍ഫില്‍ ഒരു ജോലിയും ഇല്ല എന്നാണ് മനസ്സിലാവുന്നത് . അഞ്ചു പൂജ്യവും കാത്തിരുപ്പ് തുടങ്ങിയിട്ട് കുറെ നാളായി .3,4,5,6,7 ലക്ഷങ്ങള്‍. ആറ് പൂജ്യം ആദ്യം കാണുന്നത് മറ്റുള്ളവര്‍ ആയിരിക്കും .അതുകൊണ്ട് കരുതിയിരുന്നോ അസീസേ! എല്ലാവരും കണ്ണും നട്ട് പൂജ്യം നോക്കിയിരിക്കും .എനിക്ക് നേരമില്ല.

സോമലത ഷേണായി September 28, 2010 at 7:58 AM  

ജിയോജിബ്രയെ തീരെ പരിചയമില്ലാത്തവര്‍ക്കു പോലും നന്നായി മനസ്സിലാക്കാന്‍ സഹായിക്കുന്ന ഈ മലയാളം ട്യൂട്ടോറിയല്‍ നിലവാരം പുലര്‍ത്തുന്നു. ലാബ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇത് ഉപയോഗിക്കുകയുമാവാം. ഐടി പഠിപ്പിക്കേണ്ടി വരുന്ന ഗണിതേതര അധ്യാപകര്‍ക്ക് പോലും സൗകര്യപ്രദമാകും ഈ വീഡിയോ. പാഠത്തോടൊപ്പം തന്നെ ഈ ട്യൂട്ടോറിയലും പ്രസിദ്ധീകരിച്ചു കൂടേ?

shemi September 28, 2010 at 10:54 PM  

സര്‍ നന്നായി,മനോഹരം.

Nidhin Jose September 29, 2010 at 7:42 AM  
This comment has been removed by the author.
Nidhin Jose September 29, 2010 at 7:44 AM  
This comment has been removed by the author.
Nidhin Jose September 29, 2010 at 7:46 AM  

വീഡീയോ ടൂട്ടോറിയല്‍ കലക്കി.
അങ്ങനെ മാത്സ് ബ്ലോഗ് ഒരു മള്‍ട്ടി മീഡിയാ ക്ലാസ്റൂമായി മാറി അല്ലേ...

ഉബുണ്ടു പഠനത്തിനിടയീലും ഇത്തരം സാധ്യതകള്‍ നമുക്ക് പ്രയോജനപ്പെടുത്താം.
ഒരിക്കല്‍ സ്റ്റെല്ലേറിയത്തെ പറ്റി ഇത്തരം ഒരു ടൂട്ടോറിയല്‍ ഉണ്ടാക്കി തരാം എന്ന് ഞാന്‍ ഹരിസാറിനോട് പറഞ്ഞിരുന്ന. സാധിക്കാത്തതില്‍ ഖേദമുണ്ട്. അധികം ആരും പരിചയപ്പെട്ടിട്ടില്ലാത്ത എന്നാല്‍ ഉപകാരപ്രദമായ ധാരാളം സോഫ്ട്വെയറുകള്‍ ഉബുണ്ടുവിലുണ്ട്. അവയെ പരിചയപ്പെടുത്തുന്ന വീഡീയോ ട്യൂട്ടോറിയലും നമുക്ക് തയാറാക്കണം....

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു....

Nidheesh.T September 29, 2010 at 8:20 PM  

very useful videos thanks....

Nidheesh.T September 29, 2010 at 8:25 PM  

how can we download this video.shall u give a answer.

Hari | (Maths) September 29, 2010 at 9:12 PM  

നിധീഷ് സര്‍,

നമ്മുടെ ലിനക്സ് പോസ്റ്റില്‍ ഹസൈനാര്‍ സാര്‍, നിസാര്‍ സാര്‍, ചിക്കു, ബാബു ജേക്കബ് സാര്‍ എന്നിവര്‍ യൂട്യൂബ് വീഡിയോ ഡൗണ്‍ലോഡിങ്ങിന് പറയുന്ന മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ.

ഹസൈനാര്‍ സാര്‍

നിസാര്‍ സാര്‍

ബാബുജേക്കബ് സാര്‍

ചിക്കു

വീഡിയോ മുഴുവനായി കണ്ടു കഴിഞ്ഞാല്‍ ഫയര്‍ഫോക്സ് Cacheയില്‍ അത് ഓട്ടോമാറ്റിക്കായി സേവ് ആയിട്ടുണ്ടാകും. യൂസറുടെ Home ല്‍ കണ്‍ട്രോള്‍ കീയും hഉം ഒരുമിച്ച് അടിച്ചാല്‍ ഹിഡണ്‍ ഫയല്‍സ് കാണാനാകും. ഇനി .mozilla യിലെ ഫോള്‍ഡറുകളൊന്നില്‍ Cache എന്ന ഫോള്‍ഡര്‍ കാണാം. നമ്മള്‍ മോസില്ല വഴി തുറന്ന വെബ്സൈറ്റുകളിലെ ചിത്രങ്ങളും കണ്ട വീഡിയോ ഫയലുകളും അവിടെ കാണാം. അവിടെ നിന്ന് കോപ്പി പേസ്റ്റ് ചെയ്തും ആവശ്യമായ ഫയലെടുക്കാം

ഫിസിക്സ് അദ്ധ്യാപകന്‍ October 3, 2010 at 12:02 PM  

ഗോപകുമാര്‍ സാര്‍ താങ്കളുടെ പരിശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.(വൈകിപ്പോയി!).താഴേയുളള URL ഒന്ന് സന്ദര്‍ശിക്കു.. http://math4allages.wordpress.com/geogebra/

മുരളി.

കാഡ് ഉപയോക്താവ് November 10, 2010 at 10:13 PM  

GeoGebra പഠിച്ചു വരുന്നു. Properties of Square inside Square using GeoGebra. വീഡിയോ ഇവിടെ കാണാം.

കാഡ് ഉപയോക്താവ് November 21, 2010 at 3:16 PM  

ജിയോജിബ്ര പാഠം - 1, വീഡിയൊ ഭാഗം 1 GeoGebraMalayalam

Appu Adyakshari November 27, 2010 at 2:40 PM  

അഭിനന്ദനങ്ങൾ. ഈ സോഫ്റ്റ്വെയർ തീർച്ചയായും കുട്ടികൾക്കും അധ്യാപകർക്കും ഉപകാരപ്രദമായിരിക്കും.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer