സത്യമായ സ്വാതന്ത്യത്തിന്റെ പതിമൂന്നു വര്‍ഷങ്ങള്‍
>> Saturday, September 25, 2010
നമ്മുടെ ടീമിലെ കുറച്ചുപേര്‍ ഇന്ന് രാവിലെ ഒമ്പതുമണിമുതല്‍ എറണാകുളം അധ്യാപക ഭവനിലുണ്ടാകും.ശ്രീനാഥ്, ഹരി, നിസാര്‍, ജോമോന്‍ .....ചിലപ്പോള്‍ ജോണ്‍സാറും. എന്താ കാര്യമെന്നാകും, അല്ലേ..? കൊച്ചിയിലെ ഐലഗ് ;അതിന്റെ വിജയകരമായ പതിമൂന്നു വര്‍ഷം പിന്നിട്ടതിന്റെ സന്തോഷസൂചകമായുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയാണവിടെ. പല മേഖലകളിലും നിന്നുള്ള നിസ്വാര്‍ഥരായ ഒരുപിടി ചെറുപ്പക്കാര്‍ ജെ.ജെ.എന്നറിയപ്പെടുന്ന ജേക്കബ്സാറിന്റെ മറൈന്‍ഡ്രൈവിലുള്ള 'ജേസ് ഇന്റര്‍നെറ്റ് കഫേ'യില്‍ എല്ലാ മാസത്തിലേയും അവസാന ഞായറാഴ്ച ഒത്തുചേരാന്‍ തുടങ്ങിയിട്ട് നീണ്ട പതിമൂന്നു വര്‍ഷങ്ങളായെന്നു സാരം.
ഐലഗിന്റെ മീറ്റിംഗിനായിയാണ് ഇവരെത്തുന്നത് എന്നു സൂചിപ്പിച്ചു.... എന്താണ് ഐലഗ് എന്നറിയണ്ടേ..?
ഇന്ത്യന്‍ ലിബ്രെ യൂസേഴ്‌സ് ഗ്രൂപ്പ് ആണ് ഐലഗ്. 1997 -ല്‍ കൊച്ചിയില്‍ രൂപം കൊണ്ട ഈ സംഘടന ഇന്നേറെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.
കൊച്ചി ഐലഗിന്റെ തുടക്കം
1997 സെപ്റ്റംബര്‍ മാസത്തിലാണ് കൊച്ചിയില്‍ ഇന്ത്യന്‍ ലിനക്സ് യൂസര്‍ ഗ്രൂപ്പ് (ഐലഗ് )രൂപീകരിക്കപ്പെടുന്നത്.ഈയടുത്ത് പേര് ഇന്ത്യന്‍ ലിബ്രെ യൂസര്‍ ഗ്രൂപ്പ് എന്നാക്കി മാറ്റുകയുണ്ടായി. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ഏഴു സുഹൃത്തുക്കള്‍,1997 സെപ്‌റ്റംബര്‍ മാസത്തില്‍ എറണാകുളം നഗരത്തില്‍ ഒത്തു കൂടി. അവരുടെ ആദ്യ ഒത്തു ചേരലില്‍ ലിനക്‍സ് എന്ന പുത്തന്‍ ആശയമാണ് ചര്‍ച്ച ചെയ്‌തത്.
ആ ഒത്തുചേരലില്‍ ഏഴു പേരായിരുന്നെങ്കില്‍ ഇതിന്റെ രണ്ടാമത്തെ ഒത്തു ചേരലില്‍ പങ്കെടുത്തത് ഇരുപതു പേരാണ്. ഒരു പുതിയ സംരംഭത്തിന്റെ തുടക്കമാവുകയായിരുന്നു ആ ഒത്തു ചേരലുകള്‍.
വളര്‍ച്ച
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വെയക്കാനും അറിവുകള്‍ കൈമാറാനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കാനുമായിരുന്നു തുടക്കത്തില്‍ സംഘടന ലക്ഷ്യം വച്ചിരുന്നത്. ഇന്റെര്‍നെറ്റ് എന്നത് ഏറെ ചെലവേറിയതും അപൂര്‍വ്വവും ആയിരുന്ന ആ കാലത്ത് സ്വതന്ത്ര സോഫ്‌റ്റ് വെയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏക മാര്‍ഗവും ഇതായിരുന്നു.
ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്‌താണ് ഈ നീക്കം മുന്നോട്ടു പോയത്. ആദ്യ കാലത്തെ ഹൃസ്വമായ മീറ്റിംഗുകള്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന മീറ്റിംഗുകള്‍ക്ക് വഴിമാറി .ഇന്റെര്‍നെറ്റ് കണക്‍ഷന്‍ ഏറെ ചെലവേറിയതായിരുന്ന ആ കാലത്ത് ഗ്നു ലിനക്‍സ് വീട്ടില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ ശ്രമിച്ച് പരാജപ്പെട്ടവര്‍ ഈ മീറ്റിംഗില്‍ എത്തിയിരുന്നു.
എന്നാല്‍ പിന്നീട് ഈ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. വിവിധ വിഷയങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങള്‍, പ്രദര്‍ശനങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചു ഐലഗ് വളരുകയായിരുന്നു.
കടലു കടന്ന് സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനായ റിച്ചാഡ് സ്റ്റാള്‍മാന്റെ വരെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കൊച്ചിയിലെ ഐലഗ് പ്രവര്‍ത്തകര്‍ക്കായി. റിച്ചാഡ് സ്‌റ്റാള്‍മാനോടൊപ്പം കൊച്ചിയിലെ ഐലഗ് പ്രവര്‍ത്തകര്‍ നില്‍ക്കുന്ന ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്നത്തെ മീറ്റിംഗ്
സ്വതന്ത്ര സോഫ്‌റ്റ് വെയറുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങള്‍, അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസരം, സ്വതന്ത്ര സോഫ്‌റ്റ് വെയറിലെ മലയാളം കംപ്യൂട്ടിംഗിനെ കുറിച്ചുള്ള അവതരണം , ലൈബ്രറി മാനേജ്മെന്റ് , ലേണീംഗ് മാനേജ്മെന്റ്, ഗ്നു ലിനക്സ് ഇന്‍സ്റ്റാലേഷന്‍, ഗ്രാഫിക് ഡിസൈനിംഗ് എന്നിവയുമായി ബന്ധപ്പെട്ട അവതരണങ്ങള്‍ , പോസ്‌റ്റര്‍ പ്രദര്‍ശനം കൂടാതെ നിങ്ങളുടെ ലാപ്ടോപ്പില്‍ സൗജന്യമായി ഗ്നൂ ലിനക്‌സ് ഇന്‍സ്‌റ്റാള്‍ ചെയ്‌തു തരുന്ന ഇന്‍സ്‌റ്റാള്‍ ബൂത്തും ഇവിടെയുണ്ട്.
പ്രവേശനം സൗജന്യമാണ് കേട്ടോ..വരുന്നോ എറണാകുളത്തേക്ക്?
22 comments:
ഇത്തരം കൂട്ടായ്മകളുടെ മികവുകള്‍ അഭിനന്ദിക്കപ്പെടേണ്ടവ തന്നെ. കൊച്ചിയിലേക്ക് ഇത്രയും ദൂരം താണ്ടി വരാന്‍ വയ്യ.മറ്റു ജില്ലകളിലും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിച്ചുകൂടേ?
1997 - മുതല്‍ ഓരോ വര്‍ഷവും സെപ്‌റ്റംബര്‍ മാസം ഈ മീറ്റിംഗ് മുടങ്ങാതെ നടക്കുന്നു എന്നതു തന്നെ കൊച്ചി ഐലഗിന്റെ വിജയമാണ്. ഒരു മികച്ച ആശവുമായി മുന്നേറുന്ന 'ഐലഗി'നു മാത്സ് ബ്ലോഗ് കുടുംബാംഗങ്ങളുടെ എല്ലാ ആശംസകളും.
വിന്റോസിലെ 'മുറി അറിവുകളു'മായി നടന്നിരുന്ന ഒരു കാലത്ത് മാസാവസാനത്തെ ഐലഗ് ഒത്തുചേരലുകലില്‍ നിന്നാണ് ശരിയായ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്യത്തെക്കുറിച്ചും, വിജ്ഞാനം പങ്കുവെക്കുന്നതിന്റെ മന:സുഖത്തെക്കുറിച്ചും അല്പമെങ്കിലും അറിയാനിടയായത്. ഹരിയും, ജയദേവന്‍ സാറും ഈയുള്ളവനും ധാരാളം മീറ്റിങ്ങുകളില്‍ കുറേക്കാലം പങ്കാളികളായിരുന്നു.ജെജെയും, സമീര്‍ എം താഹിറും, ശ്രീനാഥും, ഹരിയും, വെങ്കിട്ടും, അല്‍ത്താഫും,...പേരോര്‍മ്മയില്ലാത്ത ചുറുചുറുക്കുള്ള കുറേ ചെറുപ്പക്കാരും എത്രയെത്ര സംശയങ്ങളാണ് ഞങ്ങള്‍ക്ക് തീര്‍ത്തുതന്നിരുന്നത്! ഏറ്റവും വലിയ സൗഭാഗ്യം എന്റെ അഭിപ്രായത്തില്‍ ശ്രീനാഥുമായുള്ള സൗഹൃദവും തദ്വാരാ ബ്ലോഗിനുണ്ടായ മികവുമാണ്.
ഈ സാര്‍ഥവാഹകസംഘത്തിന്റെ കൂടെ എന്നുമുണ്ടാകണമെന്നാണ് ആഗ്രഹം.
നമുക്ക് വല്ലതും ചെയ്യാന്‍ കഴിയുന്നത് ചര്‍ച്ചകളില്‍ കൂടിയും കൂട്ടായ്മ യിലൂടെയും ആണല്ലോ? "ഐ ലെഗ് കൂട്ടായ്മ" നീണാള്‍വായട്ടെ !
ഐലഗുമീറ്റിംഗിലൊത്തുകൂടാന്‍
ഏറുന്നുണ്ടുള്ളത്തില്‍ കൊച്ചുമോഹം
ദൂരമൊരിത്തിരി കൂടിപ്പോയി
പിന്നെയൊരിക്കല്‍ ഞാന്‍ വന്നുകൊള്ളാം
മാറിനിന്നൊത്തിരിയാശംസകള്‍
ഏകി ഞാന്‍ തല്ക്കാലം നിര്‍ത്തീടുന്നു.
.
@നിസാര്‍ സാര്‍ ,
കമന്റിന്റെ ഗാംഭീര്യത്തിനു വേണ്ടി വാക്കുകള്‍ പെറുക്കി വെയ്ക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം കൂടി നോക്കുന്നത് നന്നായിരിക്കും .
സാര്‍ത്ഥവാഹക സംഘം എന്ന് പറഞ്ഞാല്‍ കച്ചവട സംഘം എന്നാണ് .
അപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നതിന്റെ അര്‍ത്ഥം തന്നെ മാറിപ്പോയില്ലേ .
തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു .
എനിക്കാണ് തെറ്റ് പറ്റിയതെങ്കില്‍ ഞാന്‍ തിരുത്താം .
.
ഐലെഗ് കൂട്ടായ്മക്ക് വിജയാസശംസകൾ നേരുന്നു
ശ്രീനാഥിന്റെ മെയിൽ കിട്ടിയിരുന്നു.എല്ലാ ആശംസകളും.
കൂട്ടായ്മയും പങ്കു വയ്ക്കലുമാണ് എല്ലാ പുരോഗമന ചിന്തകളുടെയും വിജയം. പങ്കെടുക്കണം എന്നുണ്ട്. പക്ഷെ ആറ് മണിക്കൂര്‍ യാത്ര ചെയ്യണം. ഈ കൂട്ടായ്മ ജില്ലാ തലത്തില്‍ വരുന്ന നല്ലൊരു നാളെയ്ക്കു വേണ്ടി കാത്തിരിക്കുന്നു . എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ. ഈ കൂട്ടായ്മ നിലനില്‍ക്കട്ടെ. ഇതിലെ അനുഭവങ്ങള്‍ ബ്ലോഗിലൂടെ പങ്കു വയ്ക്കപ്പെടട്ടെ.
അബ്ദുറഹിമാന്‍.ടി
പ്രദീപ് മാട്ടര പരിചയപ്പെടുത്തുന്ന ലിങ്കകള്‍ താഴെ
ഇമാക്സിന്റെ പള്ളിയിലെ വിശുദ്ധ ഇഗ്നുഷ്യസ്
വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു്
വായിക്കാനുള്ള അവകാശം
പ്രദീപിന്റെ കമന്റുകള്‍പരീക്ഷ വിന്‍ഡോസില്‍ നടത്തിയാല്‍ പോരെ ലിനക്സ് പേജില്‍..
"ഐ ലെഗ് കൂട്ടായ്മയ്ക്ക് " എല്ലാ വിധ ആശംസകളും നേരുന്നു. കൂട്ടായ്മയിലെ അനുഭവങ്ങള്‍ ബ്ലോഗിലൂടെ പങ്കുവയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു.
'ഐലഗി'നു എല്ലാ ആശംസകളും.
വൈറസ് ആക്രമണം; ഓര്‍ക്കുട്ട് തുറക്കരുതെന്ന് മുന്നറിയിപ്പ്
ലക്ഷക്കണക്കിന് ഓര്‍ക്കുട്ട് അക്കൗണ്ടുകളിലേക്ക് 'ബോം സബാഡോ!' എന്ന പേരില്‍ ശനിയാഴ്ച ഒരു വൈറസ് പടര്‍ന്നു.ഓര്‍ക്കുട്ടിന് ഏറ്റവുമധികം പ്രചാരമുള്ള ഇന്ത്യയിലും ബ്രസീലിലുമാണ് 'ബോം സബാഡോ' വൈറസ് ഏറ്റവുമധികം പടര്‍ന്നത്. ഇതിന്റെ ഏറ്റവും വലിയ സവിശേഷത, നിങ്ങള്‍ 'ആക്രമിക്കപ്പെടാന്‍' ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യേണ്ടതില്ല എന്നതാണ്. വൈറസ് പടരാന്‍ ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യണം എന്നതൊക്കെ പഴങ്കഥയായെന്ന് സാരം. ഓര്‍ക്കുട്ടിനെ ആക്രമിക്കാന്‍ ഭേദകര്‍ ഉപയോഗിച്ചിരിക്കുന്നത് എക്‌സ്.എസ്.എസ്.സങ്കേതമാണ്.
ഗൂഗിളിന്റെ ഓര്‍ക്കുട്ട് ടീം ഈ വൈറസ് ബാധ വരുതിയിലാക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഏതായാലും, ആക്രമിക്കപ്പെടാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം തത്ക്കാലം ഓര്‍ക്കുട്ട് അക്കൗണ്ട് തുറക്കാതിരിക്കുക എന്നതാണ്. അഥവാ ആക്രമിക്കപ്പെട്ടു എന്ന് ബോധ്യമായാല്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യം നിങ്ങളുടെ ബ്രൗസറിലെ കുക്കീസ് (cookies) ഒഴിവാക്കുകയാണ്. ഒപ്പം പാസ്‌വേഡും മാറ്റുക.
Posted by ജനാര്‍ദ്ദനന്‍.സി.എം
All the Best
@ബാബൂജേക്കബ് സാര്‍,
'സാര്‍ത്ഥവാഹക സംഘം' എന്ന് പറഞ്ഞാല്‍ 'കച്ചവട സംഘം' എന്നു കൂടാതെ 'നിസ്വാര്‍ഥ തീര്‍ത്ഥാടക സംഘം' എന്നൊരര്‍ഥം കൂടിയുള്ളതായാണ് മനസ്സിലാക്കിയിരുന്നത്. എന്തായാലും ഇനിമുതല്‍ ശ്രദ്ധിക്കാം. നന്ദി.
സാര്‍ത്ഥവാഹകസംഘം = കച്ചവടസംഘം,തീര്‍ത്ഥാടകസംഘം
(ശബ്ദതാരാവലി)
എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
പണ്ട് കുറേ നാൾ ഐലഗ്ഗിൽ വന്നിരുന്നു.. ജെയ്സ് ഇന്റർനെറ്റ് കഫേയിൽ വന്നപ്പോൾ കുറേ പേരെ നേരിട്ട് പരിചയപ്പെട്ടിരുന്നു... പിന്നീട് വരാൻ കഴിഞ്ഞില്ല... ഒരിക്കൽ അവിടെ വന്നപ്പോൾ ഒരു പ്രവാസി വിന്റോസിനെ കുറേ ഉയർത്തിപറഞ്ഞതും ലിനക്സിന്റെ വ്യാപാരസാധ്യതകളെ നിസ്സാരവൽക്കരിച്ച് സംസാരിച്ചതും ഓർമ്മയുണ്ട്.. സാധാരണ ഇങ്ങനെയൊക്കെ കേൾക്കുംബോൾ ലിനക്സ് ഉപയോക്താക്കൾ ചോടിക്കും, പക്ഷെ അന്ന് അദ്ദേഹത്തോട് വളരെ സൌമ്യമായാണ് എല്ലാവരും പ്രതികരിച്ചത്... പക്ഷെ കാര്യങ്ങൾ എത്രപറഞ്ഞിട്ടും അദ്ദേഹം ചെവികോള്ളാൻ തയ്യാറായില്ല.. ഈ ഒരു അനുഭവം ഓർമ്മയുണ്ട്...
വളരെ നല്ല ഒരു കൂട്ടായ്മയാണ്...
അഭിനന്ദനങ്ങൾ...
പിന്നെ ഹരി എന്നു പറയുന്നത് ഹരി സർ അല്ലല്ലൊ അല്ലെ...
@ഒഴുകുന്ന നദി,
ഹരി, ഹരിശങ്കര്‍ ആണ്.
നമ്മുടെ ഹരിസാര്‍ അല്ല.
നന്ദി.
വിന്‍സെന്റ് സാര്‍,
പണ്ടൊരിക്കല്‍ ഇത് വിശദീകരിക്കാന്‍ ഉപയോഗിച്ച കമന്റ് വീണ്ടും ഇടുന്നു:
കമന്റ് ബോക്സുപയോഗിച്ച് ഇതു ചെയ്യുന്നത് ഇങ്ങനെയാണ്:
<a href=\"http://docs.google.com/View?id=dcrshwz_3cdf6fsfp\">ഇങ്ങനെയാക്കിക്കൂടെ?</a>
കുറച്ചുകൂടെ വിശദമായി പറഞ്ഞാല്‍ :
<a href="http://terrytao.wordpress.com/">ഇപ്പോള്‍ ഗണിതശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നവരില്‍ മുന്‍പന്തിയിലുള്ള അതിപ്രഗത്ഭനായ ഒരു യുവ ഗണിതശാസ്ത്രകാരന്റെ ബ്ളോഗ് </a>
എന്ന് കമന്റ് ബോക്സില്‍ ടൈപ്പ് ചെയ്താല്‍,
ഇപ്പോള്‍ ഗണിതശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നവരില്‍ മുന്‍പന്തിയിലുള്ള അതിപ്രഗത്ഭനായ ഒരു യുവ ഗണിതശാസ്ത്രകാരന്റെ ബ്ളോഗ്
എന്ന് കമന്റില്‍ കാണാം.
-- ഫിലിപ്പ്
Post a Comment