ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ?
>> Wednesday, September 15, 2010
ഉബുണ്ടു പഠന പദ്ധതിയിലെ ഒന്നാം പാഠത്തില്‍ ഉബുണ്ടു എന്നാലെന്താണെന്നു നാം കണ്ടു കഴിഞ്ഞു. എങ്ങിനെയാണ് ഉബുണ്ടു ഇന്സ്റ്റാള്‍ ചെയ്യുക എന്നതാണ് രണ്ടാം പാഠത്തില്‍ വിശദീകരിക്കുന്നത്. ഇന്സ്റ്റലേഷന്റെ വിവിധ ഘട്ടങ്ങളില്‍ നിന്നു കൊണ്ടുള്ള ഫോണ്‍ കോളുകള്‍ പല എസ്.ഐ.ടി.സി മാരും നേരിടുന്ന ഒരു പ്രശ്നമാണ്. അതിനിതോടെ ഒരു പരിഹാരമാകുമെന്നു കരുതാം. ഐ.ടി പഠിപ്പിക്കുന്നവരും അല്ലാത്തവരുമായ പല അദ്ധ്യാപകരും അവരുടെ വീട്ടിലെ സ്വന്തം സിസ്റ്റത്തില്‍ ഉബുണ്ടു ഇന്സ്റ്റാള്‍ ചെയ്യുന്നുണ്ട് . അതു പോലെ പല വിദ്യാര്‍ത്ഥികളും ഉബുണ്ടുവിന്റെ ഡി.വി.ഡി ചോദിച്ചു വാങ്ങുന്നതായി അദ്ധ്യാപകരും സൂചിപ്പിക്കാറുണ്ട്. ഇവര്‍ക്കെല്ലാം ഈ പോസ്റ്റ് ഏറെ സഹായകരമാകുമെന്നു കരുതുന്നു...അതി മനോഹരമായ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം ഈ പോസ്റ്റ് തയാറാക്കിയിരിക്കുന്നത് നമ്മുടെ ലിനക്സ് ടീം അംഗമായ അനില്‍ സാറാണ്. വിദ്യാഭ്യാസ മേഖലയിലോ ഐടി മേഖലയിലോ പ്രവര്‍ത്തിക്കുന്ന ഒരാളല്ല അദ്ദേഹമെങ്കിലും നമ്മുടെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹം നമ്മോടൊപ്പം പ്രവര്‍ത്തിക്കാന്‍ സന്മനസു കാട്ടിക്കഴിഞ്ഞു. സ്വതന്ത്രസോഫ്റ്റ്വെയറിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന അദ്ദേഹം കൂടുതല്‍ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉബുണ്ടുവിനെ സമീപിക്കുന്നത്. ഇത് നമുക്കും മാതൃകയാക്കാം. ഒരു കാര്യത്തെക്കുറിച്ച് നമുക്ക് ധാരണയില്ലെങ്കില്‍ അതിനെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കണം എന്ന ആപ്തവാക്യം മനസ്സിലുരുവിട്ട് ഈ ഉബുണ്ടു പഠനപരിപാടിയിലേക്ക് നമുക്ക് പ്രവേശിക്കാം. ഉബുണ്ടു ഇന്സ്റ്റലേഷനെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിക്കാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുമല്ലോ..
Read More | തുടര്‍ന്നു വായിക്കുക