എന്‍. എസ്. ഇ പരീക്ഷകള്‍- ഉടന്‍ അപേക്ഷിക്കുക

>> Tuesday, September 14, 2010

എന്‍. എസ്. ഇ പരീക്ഷകളെക്കുറിച്ച് നമ്മുടെ സ്ഥിര സാന്നിധ്യമായ ഹരിത അയച്ച കമന്റുകള്‍ ഒരു പോസ്റ്റായി കൊടുക്കുന്നു. 2011 ല്‍ വിവിധ രാജ്യങ്ങളില്‍ ആയി നടക്കുന്ന അന്താരാഷ്ട്ര ഫിസിക്സ്‌ ,കെമിസ്ട്രി ,ബയോളജി ,ആസ്ട്രോണമി ഒളിമ്പ്യാഡിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി നവംബര്‍ 28 തിയതിയില്‍ +1, +2 കുട്ടികള്‍ക്ക് National Standard Examination നടക്കുന്നു. 1991 ജൂലായ് ഒന്നിനോ അതിനു ശേഷമോ ജനിച്ച കുട്ടികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. 9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന പ്രതിഭാധനരായ കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന National Standard Examination In Junior Science എന്ന പരീക്ഷയും ഇതോടൊപ്പം നടക്കുന്നു. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍ താഴെ കൊടുക്കുന്നു

Exam Centers in Kerala

പത്തോ അധിലധികമോ കുട്ടികള്‍ ഒരു സ്കൂളില്‍ നിന്നും പങ്കെടുക്കാം ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ ഒരു എന്‍റോള്‍മെന്റ് ഫോറം പൂരിപിച്ചു നല്‍കിയാല്‍ ആ സ്കൂളില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ചു തരും

Enrollment form

കുട്ടികളെ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്ന അധ്യാപകര്‍ താഴെ കാണുന്ന റജിസ്റ്റ്രേഷന്‍ ഫോറംപൂരിപ്പിച്ചു നാളെ തന്നെ നിങ്ങളുടെ സമീപത്തുള്ള പരീക്ഷാ കേന്ദ്രത്തില്‍ കൊണ്ട് ചെല്ലണം .അവസാന തിയതി Sept.15 ആണ്

Student Registration Form

കൂടുതല്‍ വിവരങ്ങള്ക്ക് താഴെ കാണുന്ന സൈറ്റ് നോക്കുക

http://www.iapt.org.in/

NSEP -- Physics Olympiad (For +1,+2 students only )

NSEC --- Chemistry Olympiad (For +1,+2 students only )

NSEB --- Biology Olympiad (For +1,+2 students only )

NSEA --- Astronomy Olympiad (For +1,+2 students only )

NSEJS -- Junior Science Olympiad (For Students of 9 & 10 standard)


ഈ ബ്ലോഗില്‍ വരുന്ന എല്ലാ അധ്യാപകരോടും അത് പോലെ ഒരു അപേക്ഷ. ദയവു ചെയ്തു എല്ലാ ഹൈസ്കൂള്‍ അധ്യാപകരും തങ്ങളുടെ സ്കൂളിലെ മിടുക്കരായ കുട്ടികളെ ഇതില്‍ പങ്കെടുപ്പിക്കണം. ക്ലസ്റ്റര്‍ മീറ്റിംഗ്,സ്കൂള്‍ നടക്കുന്ന മീറ്റിംഗ് എന്നിവയില്‍ കുട്ടികളുടെ പഠനത്തിനു സഹായകം ആയ ബാല സാഹിത്യ പുസ്തകങ്ങള്‍,NTSE ,Olympiad എന്നിവയ്ക്ക് തയാറെടുക്കാന്‍ സഹായകം ആയ പുസ്തകങ്ങള്‍ എന്നിവ എത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സഹായം ലഭ്യമാക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ?

സമ്പന്നരായ കുട്ടികള്‍ ഇത്തരം പുസ്തകങ്ങള്‍ സ്വന്തംമായി വങ്ങുമ്പോള്‍ പാവ പെട്ട കുട്ടികള്‍ എന്ത് ചെയും. മെച്ചപെട്ട രീതിയില്‍ പഠിക്കുന്നതിനുള്ള അവസരം എല്ലാ തരത്തിലുള്ള കുട്ടികള്‍ക്കും ലഭിക്കണം. സാധാരണയായി ഇത്തരം പരീക്ഷകള്‍ പാവപെട്ട കുട്ടികളിക്ക് എത്താറില്ല .അവരിലും മിടുക്കന്മാര്‍ ഉണ്ടാവില്ലേ ? പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ത്തത് കൊണ്ട് മാത്രം അധ്യാപകന്റെ ജോലി തീരുന്നുണ്ടോ?അധ്യാപകന്‍ എന്ന വാക്ക് തന്നെ വെളിച്ചം പകരുന്നവര്‍ എന്നാണ് ഉദേശിക്കുന്നത്.കുട്ടികളെ ഇത്തരം പരീക്ഷകളില്‍ പങ്കെടുപ്പികാന്‍ ശ്രമിക്കണം അവരിലെ പ്രതിഭയെ കണ്ടെത്താന്‍ കഴിയണം.

ഞാന്‍ ഒരിക്കലും അധ്യാപകരെ കുറ്റപെടുത്താന്‍ വേണ്ടി പറഞ്ഞതല്ല .ഈ മാത്സ് ബ്ലോഗിലെ ഓരോ അധ്യാപകനും തങ്ങളുടെ കുട്ടികള്‍ക്ക് ഇത്തരം പരീക്ഷകളെ കുറിച്ച് Awareness ഉണ്ടാക്കി കൊടുക്കുമെന്ന ന പ്രത്യാശയോടെ എല്ലാവര്‍ക്കും വിജയാശംസകള്‍ നേരുന്നു.

22 comments:

ജനാര്‍ദ്ദനന്‍.സി.എം September 14, 2010 at 1:38 PM  

അപേക്ഷ അയയ്ക്കാനുള്ള അവസാന തിയ്യതി സപ്തമ്പര്‍ 15 ആണെന്നും അത് നാളെയാണെന്നും ഓര്‍മ്മിക്കുമല്ലോ

Hari | (Maths) September 14, 2010 at 1:42 PM  

വളരെ ഉപകാരപ്രദം, ഹരിതാ

Revi M A September 14, 2010 at 6:01 PM  

വൈകിയ വേളയിലാണെങ്കിലും വളരെ ഉപകാരപ്രദമായ പോസ്റ്റ് ഇട്ടതില്‍ അഭിനന്ദനം.

ഗീതാസുധി September 14, 2010 at 7:31 PM  

നന്നായി ഹരിതാ,
തീര്‍ച്ചയായും ഞാന്‍ ശ്രമിക്കും.

ഹോംസ് September 14, 2010 at 8:16 PM  

"സമ്പന്നരായ കുട്ടികള്‍ ഇത്തരം പുസ്തകങ്ങള്‍ സ്വന്തംമായി വങ്ങുമ്പോള്‍ പാവ പെട്ട കുട്ടികള്‍ എന്ത് ചെയും. മെച്ചപെട്ട രീതിയില്‍ പഠിക്കുന്നതിനുള്ള അവസരം എല്ലാ തരത്തിലുള്ള കുട്ടികള്‍ക്കും ലഭിക്കണം. സാധാരണയായി ഇത്തരം പരീക്ഷകള്‍ പാവപെട്ട കുട്ടികളിക്ക് എത്താറില്ല .അവരിലും മിടുക്കന്മാര്‍ ഉണ്ടാവില്ലേ ? പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ത്തത് കൊണ്ട് മാത്രം അധ്യാപകന്റെ ജോലി തീരുന്നുണ്ടോ?അധ്യാപകന്‍ എന്ന വാക്ക് തന്നെ വെളിച്ചം പകരുന്നവര്‍ എന്നാണ് ഉദേശിക്കുന്നത്.കുട്ടികളെ ഇത്തരം പരീക്ഷകളില്‍ പങ്കെടുപ്പികാന്‍ ശ്രമിക്കണം അവരിലെ പ്രതിഭയെ കണ്ടെത്താന്‍ കഴിയണം."
എന്റെ ഹരിതേ..
ഇതിനൊക്കെ ആര്‍ക്കാ നേരം?
അധ്യാപകര്‍ക്ക് വേറെയെന്തൊക്കെ പണി കിടക്കുന്നു!
ശമ്പളക്കമ്മീഷന്‍, സറണ്ടറുകള്‍, സകലമാന ട്രൈനിങ്ങുകളെന്നപേരിലുളള മുങ്ങലുകള്‍,എയിഡഡ്കാര്‍ക്ക് പഞ്ചായത്ത് ഇലക്ഷന്‍....ചാകരയല്ല്യോ..!
അതിനിടയിലാ NTSE യും NSEയും...
വേറേ പണിയില്ലേ..?

ഷാ September 14, 2010 at 8:58 PM  

വായിക്കാന്‍ വരുന്നവരുടെ കഴിവുകളെ കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഈ ബ്ലോഗ് കൂടുതല്‍ സമ്പന്നമാവുന്നു. ഇന്നലെ കമന്‍റിട്ടവര്‍ നാളെ ഏറ്റവും മികച്ച പോസ്റ്റുകളുമായെത്തുന്നു.

ഹരിതാ, അഭിനന്ദനങ്ങള്‍

JOHN P A September 14, 2010 at 9:12 PM  


പോസ്റ്റ് നന്നായിരിക്കുന്നു. സ്ക്കുളിലെ ചാകരയെക്കുറിച്ച് ഇപ്പോഴാണറിഞ്ഞത്.തീര്‍ച്ചയായും ശ്രമിക്കും. ഗുലാത്തിയുടെ പോസ്റ്റുകള്‍ നോക്കാറുണ്ട് . ഹരിതയ്ക് അഭിനന്ദനങ്ങളും നന്ദിയും .എന്റെ ഹോംസ് സാറെ , ഗണിതാധ്യാപകന്‍ ഉദാഹരണങ്ങളില്‍ നിന്നും ഒന്നും സാമാന്യവത്ക്കരിക്കില്ല.അതിന് യുക്തിയുടെ ,നന്മയുടെ പിന്‍ബലം വേണം.ചിന്തകള്‍ ഗുണകരമായിരിക്കണം. ദിവസത്തില്‍ മുഴുവന്‍സമയവും കുട്ടികളെക്കുറിച്ചും പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ചും ചിന്തിക്കുന്ന അധ്യാപകരെ അങ്ങ് കണ്ടിട്ടുണ്ടോ?അങ്ങനെ ഒരുപാടുപേരുണ്ടെന്ന് അറിയുക.

സ്നേഹതീരം September 15, 2010 at 8:14 AM  

Congratulations , Haritha. But it is too late. I am a daily visitor of mathsblog. this valuable posting was done only on 14-9-10. The last date is 15-9-10. Anyway good attempt, keep it up.
Abdurahiman.T
Kunhalimarakkar HSS
Kottakkal, Vadakara,
Kozhikode.

അസീസ്‌ September 15, 2010 at 9:44 AM  

Good Work Haritha

Thank you.

jnmghss September 15, 2010 at 10:46 AM  

please check the phone No of REGIONAL SCIENCE CENTRE CALICUT- ORIGINAL NO 0495 2770571 SAPNA JULIET
JNM GHSS PUDUPPANAM
HSA PHY SCIENCE

jnmghss September 15, 2010 at 10:52 AM  

നന്ദി ഹരിത
വളരെ ഉപകാരപ്രദമായി.വൈകിയാണെങ്കിലും കുട്ടികളിലെത്തി.കോഴിക്കോട് റീജിണല്‍ സയന്‍സ് സെന്‍റര്‍ നമ്പര്‍ തെറ്റായി കാണുന്നു 0495 2770571 ആണ് വേണ്ടത്. ഏതായാലും ചിലരെങ്കിലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ആശ്വാസകരം തന്നെ.

Unknown September 15, 2010 at 11:44 AM  

thanks haritha.., but little bit late, dont wory god bless you. by
khss kunnamangalam

rasak tacha September 15, 2010 at 3:10 PM  

ഹോം പേജിലെ കുട്ടികളെ തനി നാടന്‍ ആക്കണം.
അവരു നിറവും monitor ന്റെ നിറത്തിന് match ചെയ്യും

Hari | (Maths) September 15, 2010 at 3:34 PM  

റസാഖ് സാറിന്റെ അഭിപ്രായം നേരത്തേ കണ്ടിരുന്നു. എനിക്കും ആദ്യം മുതലേ തോന്നാതില്ല. ബ്ലോഗിന്റെ അപ്ഡേഷന്‍ വര്‍ക്കുകള്‍ അധികമാണ്. ടീമിലെ ആക്ടീവ് അംഗങ്ങള്‍ക്കെല്ലാം പിടിപ്പതു ജോലിയുണ്ട്.

എങ്കിലും ഉന്നയിച്ച പ്രശ്നം ന്യായവും വ്യക്തവുമായതിനാല്‍ അടുത്ത അപഡേഷനില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു നല്‍കുന്നു.

Dr,Sukanya September 15, 2010 at 8:16 PM  
This comment has been removed by the author.
Dr,Sukanya September 15, 2010 at 8:19 PM  

ഈ പോസ്റ്റ്‌ ഇവിടെ കൊടുത്ത ശ്രി. ജനാര്‍ദ്ദനന്‍ മാഷിനും ഈ പോസ്റ്റില്‍ അഭിപ്രായങ്ങള്‍ രേഖപെടുത്തിയ ഹരി സര്‍,ജോണ്‍ സര്‍,രെവിമ,
ഗീത ടീച്ചര്‍,ഹോംസ് സര്‍,ഷാ സര്‍,അബ്ദു സര്‍,
അസീസ്‌ സര്‍,Sapna Juliet Teacher,
khss kunnamangalam എന്നീവര്ക്കു ഞാന്‍ എന്റെ പേരില്‍ പ്രതെയ്ക നന്ദി പറയുന്നു

ഈ പോസ്റ്റ്‌ ഇത്ര പ്രാധാന്യത്തോടെ കൊടുക്കും എന്ന് അറിയുമായിരുന്നു എങ്കില്‍ ഇത് കുറച്ചു നേരത്തെ നല്‍കാമായിരുന്നു എന്ന് തോന്നി

സത്യം പറഞ്ഞാല്‍ ഞങ്ങളുടെ സ്കൂളില്‍ ഇത്തരം പരീക്ഷകളെ കുറിച്ച് ഒന്നും തന്നെ പറയുമായിരുന്നില്ല.

ഞാന്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മാതുഭുമി പത്രത്തില്‍ വന്ന എന്‍. എസ്. ഇ പരീക്ഷകളെക്കുറിച്ച് ഒരു വാര്‍ത്ത‍ വായിച്ചു എറണാകുളം മഹാരാജാസ് കോളേജിലെ ഒരു ഫിസിക്സ്‌ ടീച്ചറുടെ നമ്പര്‍ പത്രത്തില്‍ കൊടുത്തിരുന്നു.ഞാന്‍ ആ നമ്പറില്‍ വിളിച്ചപ്പോള്‍ ആ ടീച്ചര്‍ തന്നെ മറുപടി എന്നെ ശരിക്കും അമ്പരപിച്ചു . ഇത്ര മാത്രം Dedicated ആയ ഒരു ടീച്ചറെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല .പരീക്ഷയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വിശദമായി പറഞ്ഞു തന്നു കൂടാതെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയുക കൂടി ചെയ്തു .ഇത്തരം ടീച്ചര്‍മാര്‍ നമ്മുടെ സമൂഹത്തിനു തന്നെ ഒരു മുതല്‍ കൂട്ടാണ്‌.ടീച്ചര്‍ തന്ന വിവരങ്ങള്‍ ആണ് ഞാന്‍ ഇവിടെ കൊടുത്തത് .ഞാന്‍ നേരില്‍ കണ്ടിടില്ലാത്ത ആ ടീച്ചര്‍ക്ക്‌ ഞാന്‍ എന്റെ നന്ദി ബ്ലോഗിലൂടെ അറിയിക്കുന്നു.

ഒരിക്കല്‍ കൂടി എല്ലാവര്ക്കും ഞാന്‍ എന്റെ നന്ദി പറയുന്നു

Dr,Sukanya September 18, 2010 at 5:52 PM  
This comment has been removed by the author.
Dr,Sukanya September 18, 2010 at 6:10 PM  
This comment has been removed by the author.
Dr,Sukanya September 18, 2010 at 6:11 PM  
This comment has been removed by the author.
Dr,Sukanya September 18, 2010 at 6:22 PM  
This comment has been removed by the author.
Dr,Sukanya September 18, 2010 at 6:30 PM  
This comment has been removed by the author.
TIGER November 23, 2016 at 6:20 AM  

Thank you Haritha. this is the first information about this exam. but I am late . I will try in the next year in my school. Once again thank you. ANUVARUDEEN P K., G G V H S S VENGARA . MALAPPURAM

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer