ഗണിതശാസ്ത്ര ക്വിസ് മാതൃകകള്‍
>> Thursday, September 16, 2010
ഇത് ക്വിസ്സുകളുടെ കാലം.സ്ക്കുള്‍ -ഉപജില്ലാതലങ്ങളിലും പിന്നെ റവന്യൂജില്ല ,സംസ്ഥാനതലത്തിലും ഗണിതശാസ്ത്ര ക്വിസ്സുകള്‍ നടത്തപ്പെടും.കഴിഞ്ഞ വര്‍ഷം നടത്തിയ സംസ്ഥാനതലത്തിലെ ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചത് കണ്ടിരിക്കുമല്ലോ?ഇന്ന് പുതിയൊരു ക്വിസ് പേപ്പര്‍ നല്‍കുന്നു.കുട്ടികള്‍ക്ക് പരിശീലനത്തിനായി നല്‍കാം .ഇത് പ്രസിദ്ധീകരിക്കുമ്പോള്‍ ഒരു പ്രതീക്ഷയുണ്ട്.മാന്യസന്ദര്‍ശകര്‍ പലതരത്തിലുള്ള ചോദ്യങ്ങള്‍ കമന്റായിനല്‍കുമെന്നാണ് കരുതുന്നത്.
ക്വിസ് മത്സരവേദികള്‍ മിടുക്കന്മാരുടെ അത്ഭുതകരമായ പ്രകടനങ്ങളുടെ നേര്‍ക്കാഴ്ചയാണ്.കഴിഞ്ഞ സംസ്ഥാനക്വിസ്സില്‍ കശ്യപ് എന്ന ഒന്നാംസ്ഥാനക്കാരന്റെ ഉത്തരങ്ങള്‍ ഓര്‍ക്കുന്നു.പലപ്പോഴും പുറകിലിരിക്കുന്ന അധ്യാപകരെക്കാള്‍ മുന്‍പേ പറക്കാന്‍ കുട്ടികള്‍ക്ക് കഴിയും.കോട്ടയം മേളയില്‍ വച്ച് പരിചയപ്പെട്ട ഒരു കുട്ടിയുണ്ട്.മുന്നു ക്വിസ്സ് വിഷയങ്ങളില്‍ സംസ്ഥാനതലത്തില്‍ സമ്മാനം നേടിയ ഈ കുട്ടിക്കുവേണ്ടി ഒരേസമയം നടക്കുന്ന മല്‍സരങ്ങള്‍ മാറ്റിവച്ചതായി ഓര്‍ക്കുന്നു.
പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്വിസ് പരിശീലന പുസ്തകങ്ങള്‍ കുറവാണ്.ഇതിലേയ്ക് പുതിയ വിഭവങ്ങള്‍ കണ്ടത്തേണ്ടത് നമ്മുടെ ആവശ്യമാണ്.കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറും , മാത്സ് ബ്ലോഗ് തയ്യാറാക്കിയ പുതിയ പേപ്പറും ,പിന്നെ ആലുവ വിദ്യാഭ്യാസ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഉപജില്ലാപേപ്പറും ഇന്ന് പ്രസിദ്ധീകരിക്കുന്നു.
Click here to get new quiz paper from maths blog team
Click here to get the STATE QUIZ paper of the last year
Click here to get paper published by Blog team last year
77 comments:
ജോണ്‍ മാഷ്
ഉചിതമായ സമയത്ത് തന്നെയാണ് പോസ്റ്റ്.
മേളകളുടെ ചൂടിലേക്ക് വലിച്ചെറിയപ്പെടുന്ന പല കുട്ടികള്‍ക്കും ഉണ്ടാക്കുന്ന മനോവ്യഥകള്‍ക്ക് ഒരളവോളം മാഷിന്റെ പോസ്റ്റ് വഴികാട്ടിയാകും.
ഗണിതത്തിലെ മറ്റു വിഭാഗങ്ങളെക്കുറിച്ചും കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും, അദ്ധ്യാപകര്‍ക്കും സഹായകമാകുന്ന പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ജയദേവന്‍, ഐ.ടി.@സ്കൂള്‍ എറണാകുളം.
വളരെ നല്ലൊരുപോസ്റ്റ്
ഇനിയും ഇത്തരം ഉദ്യമങ്ങള്‍ തുടരുക
വളരെ നല്ലത്, കുട്ടികൾക്ക് പ്രയോജനപ്പെടുന്ന പോസ്റ്റ്.
ഗണിത ശാസ്ത്ര മേളകളിലെ ഇനങ്ങളിലൊന്നായ മാത്സ് ക്വിസ്. കഴിഞ്ഞ തവണ ജോണ്‍ സാര്‍ തൃശൂരില്‍ നേരിട്ട് പോയാണ് ഈ ചോദ്യപേപ്പര്‍ എഴുതിയെടുത്ത് മാത്സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചത്. അന്ന് മറ്റൊരു ബ്ലോഗ് ടീമംഗമായ ഭാമടീച്ചറും ഈ സംരംഭത്തില്‍ സജീവമായി സഹകരിച്ചു. ഇപ്പോള്‍ പലരും മാത്സ് ക്വിസ് പേപ്പര്‍ മാതൃകകള്‍ ആവശ്യപ്പെടുന്നുണ്ട്. മാത്സ് ഫെയറുകള്‍ക്കായി കുട്ടികളെ ഒരുക്കുന്ന അധ്യാപകര്‍ക്കും തല്പരരായ വിദ്യാര്‍ത്ഥികള്‍ക്കും ഒരു അനുഗ്രഹമാണ് ഈ പോസ്റ്റും ഇതിലെ ക്വിസ് മാതൃകകളും. ഈ പോസ്റ്റും അതിലെ ഉള്ളടക്കങ്ങളും പരിപൂര്‍ണമായും തയ്യാറാക്കിയ ജോണ്‍സാറിന്റെ അര്‍പ്പണമനോഭാവത്തില്‍ അഭിമാനമുണ്ട്. ആദരവുണ്ട്.
Thank you John Sir.
What is the smallest number of digits in a multiple of 49 which has all the digits same?
777777 എന്ന സംഖ്യ അല്ലേ
ജോണ്‍ സാര്‍,
നന്നായി.ആദ്യം ഒന്ന് സ്വയം ചെയ്തുനോക്കട്ടെ.
please post last year's state it quiz's questions.
ആരെങ്കിലും ജോണ്‍ സാറിന്റെ "Click here to get new quiz paper from maths blog team"എന്നതിലെ ചോദ്യം നമ്പര്‍ 2,3,5,7,11,17
എന്നിവയുടെ ഉത്തരം വിശദീകരിച്ചു തരുമോ ?
@ Murali
Question 2
Littlewood
Question 3
x+ 2 /x/ = 6
2/x/ = 6-x
/x/ = (6-x) / 2
x = ± (6-x) / 2
Solving we get
x = 2 and -6
Distance between ‘x’ values = 8 units
Question no:5
Octagon
Using the idea of with given perimeter largest area is for ‘circle’
Question no:7
Remainder obtained is 6
Question no : 11
Here it is given as a^b=c
But a = b^c
So ( b^c ) ^ b = c
b^bc = c
Bt b= c^a
So (c^a)^bc = c
c^abc = c
On equating we get abc=1
Question no : 15
Root of (xyz)
Question no : 17
It is so simple please solve this using the idea of
(a+b)^2 – (a-b)^2 = 4ab
Then we get n = 74
1)ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് 20 ചവിട്ടു പടികള്‍ ഉണ്ട്.ഒരു പടിയുടെ ഉയരം 15cm.
എല്ലാ പടികളിലും ചവുട്ടാതെ ഒന്നിടവിട്ട പടികളില്‍ ചാടി കയറുന്ന ഒരു കുട്ടിക്ക് രണ്ടാം നിലയില്‍ എത്താന്‍ എന്ത് ഉയരം കയറേണ്ടിവരും ?
2)10^99 ന്റെ വികസിത രൂപത്തില്‍ അക്കങ്ങളുടെ തുക എത്ര ?
3)അമ്മുവിന്റെ സമ്പാദ്യം 2^65 രൂപയാണ് .
ഗായത്രിയുടെത് 2^64+2^63+2^62+------2^2+2^1+2^0 ഉം ആര്‍ക്കാണ് കൂടുതല്‍ സമ്പാദ്യം ?എത്ര കൂടുതല്‍
4)971^700നെ 10 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എത്ര ?
5)വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളില്‍ ഒരാള്‍ ആയിരുന്ന ഈ ഭാരതീയ ഗണിത ശാസ്ത്രകാരന്റെ സംഭാവനയാണ് ബ്രിഹല്‍ ജാതകം എന്ന കൃതി.
Question no 6
If x > 0 ,mod x = x
therefore the equation becomes
x + 2x = 6 gives x = 2
If x is negative mod x = - x
x - 2x = 6
x =-6
distance = 8
this is the CO of tenth standard
Sir,
I downloaded the new quiz pdf.
It needs some time to tame those Qs.Let me try.
Sir, I did not get the correct answer of Q.No.15 of the last STATE maths Quiz.Can you help me.
Dear Vincent sir
കൂര്‍ട്ട് ഗെയ്ഡല്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്.അദ്ദേഹം ആവിഷ്ക്കരിച്ച രണ്ടാമത്തെ അപുര്‍ണ്ണതാസിദ്ധാന്തം ഗണിതലോകത്തെ ഭൂകമ്പമായിരുന്നു.മാത്തമാറ്റിക്കല്‍ ലോജിക്കിന്റെ അടിത്തറയായ First order pradicate Calculus ന്റെ പൂണ്ണതയാമ് വിശകലനം ചെയ്തതത്.Enistine ന്റെ സമകാലികനായിരുന്നു.മാനസീകരോഗിയായി മരിച്ചു. അല്പം കൂടി കാര്യങ്ങള്‍ അറിയാം.
100 roopakk chillara vangiyappol aake
10 nottukal kitti. 10 roopayude note illa.engil nottukal eathellam?
1 Rupee notes = 4
2 Rupee notes = 3
20 Rupee notes = 2
50 Rupee notes = 1
haritha madam'
(1) 3 metre kayaranam
(2) 1
(3) ammuvinanu kootuthal . 1 roopa
@ ഹരിത
ബ്രിഹല്‍ ജാതകം എന്നല്ല, ബൃഹത്ജാതകം എന്നാണ് ശരി
ഒരു രൂപയുടെ ഒരു നോട്ട്
രണ്ടു രൂപയുടെ രണ്ടു നോട്ട്
അഞ്ചു രൂപയുടെ അഞ്ചു നോട്ട്
ഇരുപതു രൂപയുടെ ഒരു നോട്ട്
അമ്പതു രൂപയുടെ ഒരു നോട്ട്
1 x 1 =1
2 x 2 =4
5 x 5 =25
20 x 1 = 20
50 x 1 =50
@somanmi sir
പറഞ്ഞ എല്ലാ ഉത്തരങ്ങളും വളരെ ശരിയാണ് .എ പ്ലസ് തന്നിരിക്കുന്നു .
എന്താ മുഴുവന്‍ പേര് കൊടുക്കാത്തത് ?
പിന്നെ എന്നെ ഹരിത എന്ന് വിളിച്ചാല്‍ മതി.
john sir
qu.no.16
y = x2 – 6x + 12 ആയാല y യ് കിടാവന ഏറവം കടിയ വില
എതയാണ്?
ഏറ്റവും കുറഞ്ഞ വിലയല്ലേ
ശരിയാണ് . മുരളിസാറ് പറഞ്ഞപോലെ ,കുറഞ്ഞവില എന്നാക്കണം.ചോദ്യം 16
please give me some hss vise question papers...
ധനുഷ്, ഹയര്‍ സെക്കന്ററിയുടെ ഈ ചോദ്യങ്ങള്‍ കണ്ടിരുന്നോ?
HSE 2008 Question Papers
First Year Sample Questions
Second Year Sample Questions
First Year Hindi Sample Questions
Second Year Hindi Sample Questions
state quiz last year question no 9-please give an explanation to the answer
ജോണ്‍ സര്‍ .
ക്വിസ് മാതൃക ചോദ്യങ്ങള്‍ എല്ലാം വളരെ നല്ലത് .കുട്ടികളുടെ ചിന്തയെ ഉണര്ത്തുന്നവ തന്നെ .ജോണ്‍ സാറിന്റെ ചോദ്യങ്ങള്‍ എല്ലാം മത്സ് ബ്ലോഗിനും അതുപോലെ കുട്ടികള്‍ക്കും ഒരു മുതല്‍കൂട്ടാണ് .അഭിനന്ദനങ്ങള്‍ //
A clock strikes the number of times of the hour. How many strikes does it make in one day?
thank you sir ....... njan itu kandirunnilla ..... but njan choodichate hss maths quiz questions ane ..... ente schoolil maths clubinte charge anikkane ..... atinal quiz questions seekharikkanam...
ഗണിതശാസ്ത്രജ്ഞന്റെ ജന്മദിന ചിത്രത്തില്‍ ഇന്നുള്ള ജോര്‍ജ് റീമാനെക്കുറിച്ച് മാതൃഭൂമി വാര്‍ത്ത ഇവിടെ
haritha madam,
haritha madam ennu thanne vilikkatte.vilappetta nirdesangalum
kanakkile kusruthikalum iniyum undavatte ennu abhyarthikkunnu.
nhan wayanad jillayile kakkavayal
govt high schoolil P D Teacher aayi joli cheyyunnu.
SOMAN M I
G H S KAKKAVAYAL
Thank you
@ Teenatitus Teacher
78 x 2 =156 times
good work .would u give the instructions about maths working model for maths mela
goodwork we r expecting more questions.....
@ Chera sir
I think the data is insufficient to solve the question
Here it is given as
f(n) = 10 . f(n-1)+n
f(1)= 10.f(1-1)+1=10.f(0)+1
But we don't know the value of f(0)
f(2)= 10.f(2-1)+1=10.f(1)+1
But we don't know the value of f(1)
and so on .......
@ ടീന ചേച്ചി
ഇത് സമാന്തര ശ്രേണിയുമായി ബന്ധപെടുത്തി ഉത്തരം കണ്ടെത്താം
Sum of first 'n'natural numbers is
n/2(n+1)
Hence
1+2+3+----+10+11+12 =12/2(12+1)
= 6 x 13 = 78
അപ്പോള്‍ ഉച്ചക്ക് സമയം പന്ത്രണ്ടു ആകുമ്പോള്‍ ആകെ 78 തവണ
അടുത്ത പന്ത്രണ്ടു മണിക്കൂറില്‍ വീണ്ടും 78 തവണ
ആകെ = 78 x 2 = 156 തവണ
വളരെ നല്ല സമയത്ത് ഇറക്കിയ നല്ല പോസ്റ്റ്
ഉബുണ്ടു വില്‍ നിന്നും മാത്സിലേയ്ക് തിരിച്ചു പോകാം
VIII, IX, X ക്ലാസ്സുകള്‍ക്കൊപ്പം +1, +2 കൂടി ഉള്‍പെടുത്തണം
+1,+2 ക്ലാസുകളിലെ ഗണിതം കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടില്ല.നമുക്കു ശ്രമിക്കാം.
The greatest number of Sundays that can occur in the first 45 days of a year is ___?
The expression (n-2) ^ 2 + 7n is divisible by 7 when n = 2.
What is the largest integer n < 100 for which (n-2) ^ 2 + 7n is divisible by 7?
Which Greek letter is used to denote summation in maths?
2^2010-2^2009 = 2^______
@ Ruby Chechi
1)The greatest number of Sundays that can occur in the first 45 days of a year is
Answer : 7
2)What is the largest integer n < 100 for which (n-2) ^ 2 + 7n is divisible by 7?
Answer : 93
3)Which Greek letter is used to denote summation in maths?
Answer : Greek letter sigma is used
4) 2^2010-2^2009 = 2^______
Answer : 2^2009
1)that can occur in the first 45 days of a year is
ജനുവരി ഒന്നാം തിയതി ഞായറാഴ്ച ആണ് എന്ന് കരുതുക അപ്പോള്‍ ജനുവരി 1,8,15,22,29 എന്നിവയും ഫെബ്രുവരി 5,12എന്നിവയും അദ്ധ്യ 45 ദിവസങ്ങളില്‍ ഞായറാഴ്ച ആണ്.അപ്പോള്‍ പരമാവധി ഞായറാഴ്ച്ചകള്‍ 7.
2)The expression (n-2) ^ 2 + 7n is divisible by 7 when n = 2.What is the largest integer n < 100 for which (n-2) ^ 2 + 7n is divisible by 7?
(n-2)^2 + 7n എന്നത് 7 ന്റെ ഗുണിതം ആണ്. 7nഎന്നത് 7ന്റെ ഗുണിതം ആണല്ലോ അതിനാല്‍ നമുക്ക് കാണാന്‍ കഴിയുന്ന വസ്തുത (n-2)^2 എന്നത് 7 ന്റെ തന്നെ ഗുണിതം ആണ്.അതുകൊണ്ട് (n-2)7 ന്റെ തന്നെ ഗുണിതം ആണ്
n-2 = 7,14,21,28,35......84,91,98( n < 100 )
If n-2 = 98
Then n=100 but here n < 100
So we can't accept the value 98
Hence n-2=91
n=91+2=93
Remark. It can also be calculated using trial and error method
3)2^2010-2^2009 = 2^______
= 2.2^2009 - 2^2009
= 2^2009 (2-1)
= 2^2009 (1)
= 2^2009
Hence
2^2010-2^2009 = 2^2009
@ Haritha Chechi
Thanks for replying my questions.
one more
The sum of the three most beautiful mathematical constants, "pi", "e" and "Phi" is closest to which integer?
options
11
9
5
7
If A = The number of sides of a pentagon; B = The third odd positive integer; C = The fifth Fibonacci number ; D = The number of diagonals of a pentagon; E = The third prime number,
then find A+B+C+D+E?
Find the smallest positive integer that can be divided completely by 2, 4, 6, 8 and 10.
The smallest three-digit palindromic square number is 121. which is the second smallest number with such properties.
Also first digit is 4 and the sum of all three digits is 16.
The first two numbers, that are the averages of two consecutive prime numbers which differ by 2 are 4 & 6. Which is the third number that has the same properties?
very good. keep doing .
Pius G.H.S Edappally
@ Ruby Chechi
1)The sum of the three most beautiful mathematical constants, "pi", "e" and "Phi" is closest to which integer?
3.14 + 2.71 + 1.61 = 7.46
So the sum is closer to 7
2)If A = The number of sides of a pentagon; B = The third odd positive integer; C = The fifth Fibonacci number ; D = The number of diagonals of a pentagon; E = The third prime number,then find A+B+C+D+E?
A = The number of sides of a pentagon = 5
B=The third odd positive integer=5
C = The fifth Fibonacci number = 5
D = The number of diagonals of a pentagon = 5
E = The third prime number = 5
Hence A+B+C+D+E = 5 x 5 = 25
3)Find the smallest positive integer that can be divided completely by 2, 4, 6, 8 and 10 ?
Just find the L.C.M of 2, 4, 6, 8 and 10 then we get 120 so 120 is the mallest positive integer that can be divided completely by 2, 4, 6, 8 and 10
4)The smallest three-digit palindromic square number is 121. which is the second smallest number with such properties.
Also first digit is 4 and the sum of all three digits is 16.
484
5)The first two numbers, that are the averages of two consecutive prime numbers which differ by 2 are 4 & 6. Which is the third number that has the same properties?
12
@ Ruby Chechi
ഇപ്പോള്‍ എന്ത് ചെയുന്നു ടീച്ചര്‍ ആണോ അതോ പഠിച്ചു കൊണ്ടിരിക്കുകയാണോ?പഠിക്കുകയാണ് എങ്കില്‍ എത്രാം ക്ലാസ്സില്‍ പഠിക്കുന്നു?ചില ചോദ്യങ്ങള്‍ കണ്ടപ്പോള്‍ ഹൈസ്കൂള്‍ ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടി ആണ് എന്ന് തോന്നി അതാണ് ഇങ്ങനെ ചോതിച്ചത്. ചോദ്യങ്ങള്‍ എല്ലാം നന്നായിട്ടുണ്ട് കെട്ടൊ.
ThanQ haritha chehci,
Your answers and explanations are good.
I got these questions from a mathematics quiz book.
Thanks again.
1/n - 1/n+1 = 1/n(n+1).
using this idea find the sum of
1/2 + 1/6 + 1/12 + ........... + 1/9702 + 1/9900
What is the smallest square number that is the sum of two different positive cube numbers?
The first four Fibonacci numbers that are also prime are 2, 3, 5 and 13.
Which is the next prime Fibonacci number?
The smallest square number that is the sum of two different positive cube numbers ANS: 9 (1+8)
Next prime fibonacci number ANS:89
1)
1/n - 1/n+1 = 1/n(n+1).
using this idea find the sum of
1/2 + 1/6 + 1/12 + ..+ 1/9702+ 1/9900
Answer
99/100 = 0.99
The rest two questions are solved by Soman sir
Find the Number which contains all the 10 digits from 0 - 9 and divisible by all the positive integers from 1 to 16.
options
6827340519
3210798645
1274953680
9087654321
find x if x is a square number and
1 / x = 0.01234567890123456789... ?
option
196
25
81
144
Which smallest 2-digit number, when its digits are reversed and the resulting number is either added to, or subtracted from the original number, both operations will yield perfect squares ?
options
87
43
65
21
Which has greater area?
An equilateral triangle inscribed in a circle of radius 1.
Or a square inscribed in a circle of radius 1.
true or false
Any integer can be expressed as the difference of the squares of two different integers.
@ റൂബി
1)options
6827340519
3210798645
1274953680
9087654321 answer= 1274953680
2) option
196
25
81
144 answer =81
1)Which smallest 2-digit number, when its digits are reversed and the resulting number is either added to, or subtracted from the original number, both operations will yield perfect squares ?
Answer : 65
65 + 56 = 121 = 11^2
65 - 56 = 9 = 3^2
It is an interesting question there is a famous proof related to this.Ruby teacher is a keen observer
2)Which has greater area?
An equilateral triangle inscribed in a circle of radius 1.
Or a square inscribed in a circle of radius 1.
Answer
Square
Proof later
3)true or false
Any integer can be expressed as the difference of the squares of two different integers.
Answer
I think it is false.We can show every odd integer as the difference of the squares of two different integers
We can easily prove that only the numbers that can be factorised with two odd or two even factors ,then it can be written as the difference of the square numbers
Thanks Haritha chehci,Janarddanan Sir, Soman Sir & john Sir.
which is the smallest square number that can be expressed as the sum of two consecutive prime numbers?
options
37
4
36
5
17+19=36 is correct.
37&5 are not square numbers.
1+3 =4( 1 is not prime).
dear ruby chechy/ruby chetta
if you post 4 square numbers as options,atleast all answers must be square numbers.then only the viewers get confused.
"Find the Number which contains all the 10 digits from 0 - 9 and divisible by all the positive integers from 1 to 16.
options
6827340519
3210798645
1274953680
9087654321"
in the answer list there is only one even number,that is the answer of janardanan sir.to confuse : give full even numbers in the answer list.
"Which smallest 2-digit number, when its digits are reversed and the resulting number is either added to, or subtracted from the original number, both operations will yield perfect squares ?
options
87
43
65
21"
@ruby chechy:8+7=15,4+3=7,6+5=11,2+1=3:among the four numbersending in (5,7,1,3) ,6+5=11 is the only number ending in 1 ,a property of square numbers.that is the answer.
ഗണിത ശാസ്ത്ര മേളകളിലെ മറ്റു വിഭാഗങ്ങളെക്കുറിച്ചും കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും, അദ്ധ്യാപകര്‍ക്കും സഹായകമാകുന്ന പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു
@Jessy teacher
ബ്ലോഗിലെ പഴയ പോസ്റ്റുകള്‍ നോക്കുക. മേളയക്കുവേണ്ടി ധാരാളം പോസ്റ്റളുണ്ട്
ഗണിത ശാസ്ത്ര മേളയിലെ ക്വിസ് മാത്രം പോരാ..
മറ്റുള്ള ഇനങ്ങളെ കുറിച്ചും ചര്‍ച്ച വേണം
applaid construction എന്ന ഇനം ഒരുപാട് ആശയകുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ്
മാനുവല്‍ അനുസരിച്ച് engineering drawing ന് ഉപയോഗിക്കാവുന്ന എല്ലാ ഉപകരണങ്ങളും ഇതിന്റെ നിര്മിതിക്ക് ഉപയോഗിക്കാം എന്നും ഒരേ ആശയത്തെ മുന്‍നിര്‍ത്തി 3 ചാര്‍ട്ട് വരെ ഉപയോഗിക്കാം എന്നുമാണ് പറഞ്ഞിരിക്കുന്നത്
എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെല്ലാം കാണുന്നത് തെര്‍മോകോള്‍ കൊണ്ട് നിര്‍മിച്ച പടുകൂറ്റന്‍ മോഡല്‍ ആണ്..
പലപ്പോഴും ജഡ്ജെസ് ഇവയ്ക്കാണ് സമ്മാനവും കൊടുക്കുന്നത്..
ഇത് പോലെ ഒന്നാണ് ഗെയിമും പസ്സിലും ഇവയിലും കുട്ടികള്‍ പരസ്പരം മാറി ഇരിക്കുന്നത് കാണാം
അത് മാത്രമല്ല സംഘാടനം വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ്
സംസ്ഥാന മേളകളില്‍ പോലും റൂമില്‍ ഡ്യൂട്ടി നോക്കുന്ന ടീച്ചേഴ്സിനു വേണ്ടത്ര നിര്‍ദേശം ലഭിക്കാതെ ആശയ കുഴപ്പം ഉണ്ടാകുന്നത് കാണാം
ഈ ധാരണകള്‍ മുന്‍നിര്‍ത്തി ഒരു സജീവമായ ചര്‍ച്ച മാത്ത്സ്‌ബ്ലോഗില്‍ പ്രതീക്ഷിച്ചോട്ടെ
വളരെ നല്ലത്
Post a Comment