പൈത്തണ്‍ പാഠം 6 - റേഞ്ച്, ഫോര്‍
>> Thursday, September 2, 2010
എട്ടാം ക്ലാസില്‍ പഠിപ്പിക്കുന്ന ഐടി അധ്യാപകര്‍ പൈത്തണ്‍ പ്രോഗ്രാമിങ്ങ് പഠിപ്പിച്ചു തുടങ്ങിയോ? ഇതിന്റെ തുടര്‍ച്ചയായി ഒന്‍പതിലും പത്തിലും പ്രോഗ്രാമിങ്ങ് കുറേക്കൂടി ശക്തിപ്രാപിക്കും. ഇതു മുന്നില്‍ കണ്ടാണ് അധ്യാപകരുടെ ആവശ്യപ്രകാരം മാത്‍സ് ബ്ലോഗ് പൈത്തണ്‍ പാഠങ്ങള്‍ ആരംഭിച്ചത്. ഫിലിപ്പ് മാഷൊരുക്കുന്ന പൈത്തണ്‍ പാഠങ്ങള്‍ നിശ്ശബ്ദ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണല്ലോ. കേവലം അഞ്ച് പാഠങ്ങള്‍ കൊണ്ടു തന്നെ പൈത്തണിന്റെ സാധ്യതകള്‍ ലളിതമലയാളത്തില്‍ വിശദീകരിക്കാന്‍ അദ്ദേഹത്തെക്കൊണ്ട് കഴിഞ്ഞു. അസാധ്യസുന്ദരമായ പ്രയോഗങ്ങള്‍ രസകരമായ ഒരു വായനയ്ക്കും സുഗമമായ പഠനത്തിനും വക നല്‍കുന്നു. ബൃഹത്തായ, ഏറെ സാധ്യതകളുള്ള ഒരു പ്രോഗ്രാമിങ്ങ് ഭാഷ പഠിക്കുകയാണെന്ന തോന്നലിന് ഇടനല്‍കാതെ എട്ടാം ക്ലാസുകാരനു പോലും മനസ്സിലാക്കാവുന്ന വിധമാണ് ആഖ്യാനം. അധ്യാപകര്‍ക്കടക്കം സ്വതന്ത്രസോഫ്റ്റ്‍വെയറുകളെ സ്നേഹിക്കുന്നവര്‍ക്ക് ഈ സാധ്യതകളെ മുഴുവനായും മുതലെടുക്കാനൊരു അവസരമൊരുക്കുന്നതിന് ചെന്നൈയിലെ IMSC യിലെ ഗവേഷകന് ആയ ഫിലിപ്പ് സാറിന് അധ്യാപകരുടെ പേരിലുള്ള നന്ദി എത്ര പ്രകടിപ്പിച്ചാലും മതിയാകില്ല. ഇതുവരെ എഴുതിയ പ്രോഗ്രാമുകളൊക്കെ മനുഷ്യര്‍ക്കായാലും അധികം ക്ളേശമില്ലാതെ ചെയ്യാവുന്ന കാര്യങ്ങളായിരുന്നല്ലോ. ആറാം പാഠത്തില്‍ ഇതുവരെ കണ്ടതിനെക്കാള്‍ ശക്തവും അതുകൊണ്ടുതന്നെ പ്രയോഗിക്കാന്‍ ഇതിലേറെ രസകരവുമായ ഒരു പ്രോഗ്രാമിംഗ് സങ്കേതമാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്. പുതിയ സങ്കേതം കൈവശമാകുന്നതോടെ കംപ്യൂട്ടറിന്റെ ഭീമമായ ശക്തി നമ്മുടെ ആവശ്യമനുസരിച്ച് എടുത്ത് പ്രയോഗിക്കാനുള്ള കഴിവ് നമുക്ക് ആദ്യമായി കൈവരികയാണ്. ഈ പാഠത്തില്‍ range, for തുടങ്ങിയ കമാന്റുകളുടെ ഉപയോഗങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് അദ്ദേഹം. ഒപ്പം അഭാജ്യസംഖ്യകളെ അരിച്ചെടുക്കുന്നതിനുള്ള പ്രോഗ്രാമും പഠനപുരോഗതിയെ സഹായിക്കുന്ന ചില പ്രവര്‍ത്തനങ്ങളും. പൈത്തണ്‍ പുതുതായി പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കും അഞ്ചു പാഠങ്ങളുടെ ലിങ്ക് പൈത്തണ്‍ പേജില്‍ നല്‍കിയിട്ടുണ്ട്. നോക്കുമല്ലോ.
Read More | തുടര്‍ന്നു വായിക്കുക