ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പ് വിജ്ഞാപനവും യൂസര്‍ മാനുവലും DOWNLOADSല്‍

സ്പൈറോഗ്രാഫ്

>> Friday, September 11, 2009റണാകുളം പോലുള്ള നഗരങ്ങളിലെ ഫുട്പാത്തുകളിലൂടെ നടക്കുമ്പോള്‍, ചെറിയ പ്ളാസ്ററിക് വൃത്തത്തകിടുകളിലെ ദ്വാരങ്ങളില്‍ പല കളറുകളുള്ള പേനകള്‍ കൊണ്ട് കടലാസില്‍ പാറ്റേണുകളുടെ വിസ്മയം തീര്‍ക്കുന്ന ഉത്തരേന്ത്യന്‍ കച്ചവടക്കാരെ കണ്ടിട്ടില്ലേ? പത്ത് രൂപ ചെലവാക്കാനുള്ള മടികൊണ്ടോ, സമയക്കുറവുകൊണ്ടോ അതവഗണിച്ച് പായാറാണ് നമ്മുടെ പതിവ്! സത്യത്തില്‍ സ്പൈറോഗ്രാഫ് എന്ന ഗണിതവിസ്മയത്തിന്റെ ലഘുരൂപങ്ങളാണ് നാം അവിടെ കാണുന്നത്!
ഈ കളിപ്പാട്ടം കണ്ടുപിടിച്ചത് 1965 ല്‍ ഡെനിസ് ഫിഷര്‍ എന്ന ബ്രിട്ടീഷ് എഞ്ചിനീയറാണ്.
ഒരു വൃത്തത്തെ മറ്റൊന്നിന്റെ അകത്തോ പുറത്തോ ഉരുട്ടിയുണ്ടാക്കുന്ന ചാപമാണ് സ്പൈറോഗ്രാഫ് (A Spirograph is a curve formed by rolling a circle inside or outside of another circle).ഉരുളുന്ന വൃത്തത്തിലെ ഏതെങ്കിലുമൊരു ബിന്ദുവിലാണ് പേന വെയ്കുന്നത്.ഉറച്ചിരിക്കുന്ന വൃത്തത്തിന്റെ ആരം 'R'ഉം, ഉരുളുന്ന വൃത്തത്തിന്റെ ആരം 'r'ഉം, ഉരുളുന്ന വൃത്തത്തിലെ പേനത്തുമ്പിന്റെ ഓഫ്സെററ് 'o'യും ആയാല്‍ ഉണ്ടാകുന്ന ചാപത്തിന്റെ സമവാക്യം താഴെകൊടുക്കും പ്രകാരമാണത്രെ!

x = (R+r)*cos(t) - O*cos(((R+r)/r)*t)
y = (R+r)*sin(t) - O*sin(((R+r)/r)*t)
(If the moving circle is outside the fixed circle)

x = (R-r)*cos(t) + O*cos(((R-r)/r)*t)
y = (R-r)*sin(t) - O*sin(((R-r)/r)*t)
(If the moving circle is inside the fixed circle)
'R' ഉം 'r' ഉം 'O' യും വ്യത്യാസപ്പെടുത്തി വ്യത്യസ്തങ്ങളായ സ്പൈറോഗ്രാഫ് ചിത്രങ്ങള്‍ നിര്‍മ്മിക്കാനുതകുന്ന ഒരു അപ്​ലറ്റ് താഴെ കൊടുക്കുന്നു.നിങ്ങളുടെ വെബ് ബ്രൌസര്‍ ജാവ സപ്പോര്‍ട്ടുള്ളതാണെങ്കിലേ അത് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ എന്നോര്‍ക്കുക! (അല്ലെങ്കില്‍ ആവശ്യമായ plugin ഇന്‍​സ്റ്റാള്‍ ചെയ്യണേ..)
Created by Anu
Garg.

How to use it?

Here is how you can use the controls in this Spirograph applet:

  • The first three scroll bars in the control panel let you change R, r and O respectively.

  • You can use the next three scroll bars to change the color of the drawing. These scroll bars change the red, green and blue values of the color (in the range 0-255) respectively.

  • The last scroll bar lets you choose the number of iterations for the Spirograph. Move it to beginning and then slowly increase it to see how many iterations it takes to complete the spirograph.

  • You can use the Random button to select random values for the radii and color.


4 comments:

Anonymous September 11, 2009 at 7:52 AM  

ഈ സംഭവത്തിനു പുറകില് ഇത്രയും പുകിലുകളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. വ്യത്യസ്തതയുള്ള ഇത്തരം ലേഖനങ്ങള് ഇനിയും പ്രസിദ്ധീകരിക്കണം.

ശൈലേന്ദ്രകുമാര്, മലയാറ്റൂര്

Anonymous September 11, 2009 at 11:08 AM  

The aplet is really fascinating!!!
I didn't get it in Internet Explorer
But got in Mozilla firefox!
Wow, Thanks Maths Team and Anu Garg.


Chidambaranath,
Narayanamangalam

Anonymous September 11, 2009 at 5:08 PM  

it is really interesting........thanks for the informationsalida.p.p
ayyappankavu

Anonymous September 12, 2009 at 12:57 PM  

I have used this And tried to find the mathematics behind it. Thank you for the information.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer